04/01/2022
പാർപ്പിട അവകാശ സംരക്ഷണ സമിതി -കേരള
-സർക്കുലർ 1 - 2022
പാർപ്പിട അവകാശ സംരക്ഷണ സമിതി (PASS) സംസ്ഥാന പ്രവർത്തകയോഗം കോഴിക്കോട് കുന്നിക്കൽ പഠന കേന്ദ്രത്തിൽ വെച്ച് 2022 ജനുവരി 2 ന് സംസ്ഥാന പ്രസിഡന്റ് CN മുസ്തഫ അവർകളുടെ അദ്ധ്യക്ഷതയിൽ
കൂടുകയുണ്ടായി.
മുൻ തീരുമാനിച്ച് അറിയിച്ച അജണ്ട പ്രകാരം റിപ്പോർട്ട്, സംഘടനാ തെരഞ്ഞെടുപ്പ്, ഭാവി പരിപാടികൾ ക്രമമായി അവതരപ്പിച്ച് ചർച്ച ചെയ്ത് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
പാർപ്പിടം അവകാശമാണ്, ഔദാര്യമല്ല എന്ന സംഘടനയുടെ ക്യാമ്പയിൽ സംസ്ഥാനത്ത് പാർപ്പിട രഹിതർക്കിടയിലും ജനാധിപത്യ ശക്തികൾക്കിടയിലും വലിയ ഉണർവ്വ് സൃഷ്ടിക്കാനും മനുഷ്യന്റെ അടിസ്ഥാന പ്രശ്നം ഉയർത്തി PASS നടത്തിയ ക്യാമ്പയിൽ കൊണ്ട് സാധ്യമായിട്ടുണ്ടെന്നും തുടർന്ന് സംഘടനയെ കഴിയുന്നത്ര ജനാധിപത്യ ശക്തികളുമായി ചേർന്ന് വികസിപ്പിക്കണ്ടത് ഉണ്ടെന്നും വിലയിരുത്തി. പാസ് പ്രസിഡന്റ് രേഖാമൂലം മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി പരിഗണിച്ച് വീട് - ഓണർഷിപ്പ് പേപ്പർ ഇല്ലാതെ റേഷൻ കാർഡ് നൽകാൻ സർക്കാരിനോട് ആവശ്യപെടുകയും സർക്കാർ അത് നടപ്പിലാക്കുകയും ചെയ്തു.
സംഘടനയുടെ ബൈ ലോയിൽ ആവശ്യമായ ഭേദഗതി വരുത്തി രജിസ്ട്രേഷൻ പുതുക്കാൻ തീരുമാനിച്ചു.
*സംഘടനയുടെ
ഭാരവാഹികളെ തെരഞ്ഞെടുത്തു
1_ C N മുസ്തഫ പ്രസിഡന്റ്(മലപ്പുറം),
2_ ബിന്ദു മോഹൻ വൈ-പ്രസിഡന്റ് (ആലപ്പുഴ),
3_ സത്യൻTP വൈ-പ്രസിഡന്റ് (കോഴിക്കോട്)
4- ജനറൽ സെക്രട്ടറി രാജേഷ് അപ്പാട്ട് (തൃശൂർ),
5-സെക്രടറി - ദേവകി PK (ആലപ്പുഴ ),
6-സെക്രട്ടറി
രമ സുബ്രമണ്യൻ തൃശൂർ,
7-ട്രഷറർ അശോകൻ V ഹരിപ്പാട് (ആലപ്പുഴ)
സിദ്ധിക്ക് പെരുമ്പടവ്
MP കുഞ്ഞികണാരൻ
(ഭരണസമിതി അംഗങ്ങൾ)
1 - മൊയ്തു - കാസർക്കോഡ്
2 കരീം പുവ്വം (കണ്ണൂർ )
3 വികാസ് ലാൽ ( കോഴിക്കോട്)
4 ഷൈനി ടീച്ചർ നിലമ്പൂർ
5 -നാസർ കൊണ്ടോട്ടി
മലപ്പുറം,
6-ബെന്നി കൊടിയാട്ടിൽ
തൃശൂർ,
7-ഷമീർ ,
8-പ്രസന്ന,
9-വാസന്തി എറണാകുളം,
10അബ്ദുൾമസീഫ് ഹാജി കൊപ്പം
11 ബേബി പാലക്കാട് പാലക്കാട്,
12ആശ
കോട്ടയം
13 -മുരളീധരൻപരവൂർ
കൊല്ലം
14-അനിത - തിരുവനന്തപുരം
എന്നിവർ
സംസ്ഥാന സമിതി. അംഗങ്ങൾ
(ജില്ലകളിൽ യോഗം ചേർന്ന് തെരഞ്ഞെടുക്കപെടുന്ന സെക്രട്ടറി പ്രസിഡന്റ് ട്രഷറർ എന്നിവരെ കൂടി കൂട്ടി ചേർത്ത് സംസ്ഥാന സമിതി വികസിപ്പിക്കും
*ജില്ലാ പ്രവർത്തകയോഗങ്ങൾ
2022 ജനുവരി 20 മലപ്പുറം, ജനുവരി 23 കോഴിക്കോട്, ജനുവരി 29 തൃശൂർ, ജനുവരി 30 എറണാകുളം, ഫെബ്രുവരി 6 ആലപ്പുഴ, ഫെബ്രുവരി 8 പാലക്കാട് . യോഗങ്ങൾ വിളിക്കാൻ ധാരണയായി. (മറ്റു ജില്ലകളിൽ ജനുവരി - ഫെബ്രൂവരി മാസത്തിൽ യോഗങ്ങൾ വിളിക്കും.)
*, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ പേരിൽ ജോയന്റ് എക്കൗണ്ട് എടുക്കാൻ തീരുമാനിച്ചു.
* നിലവിൽ ഉണ്ടായിരുന്ന റസീറ്റ് പിൻവലിക്കാനും സംഘടനയുടെ പൊതു ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് പുതിയ റസീറ്റ് സംസ്ഥാന കമ്മിറ്റി ഇറക്കുന്നത് മാത്രം ഉപയോഗിച്ച് വരിസംഖ്യ - സംഭാവന പിരിക്കാൻ എല്ലാ കമ്മിറ്റികൾക്കും കൊടുക്കാൻ തീരുമാനിച്ചു.
2022 ഫെബ്രുവരി 28 ന് സെക്രട്ടേറിയറ്റ് ധർണ്ണ
ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച മുഴുവൻ പേർക്കും വീട് അവനുവദിക്കുക,
സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി ഉണ്ടാകുക.
വീടിന്റെ വിസ്തൃതി 750 സ്ക്വയർ ഫീറ്റ് ആക്കുക, കാലാനുസൃതമായി ഫണ്ട് വർദ്ധിപ്പിക്കുക.
വില്ലേജ് തലത്തിൽ മിച്ചഭൂമിയും അനധികൃത കയ്യേറ്റവും ഒഴിപ്പിച്ച് ഭവനരഹിതർക്ക് വിട്ട് നൽകുക.
വീട് വാടക വിഷയത്തിൽ സർക്കാർ നയം രൂപീകരിക്കുക.
ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ സർക്കാർ ഏറ്റെടുത്ത് വീട് ഇല്ലാത്തവർക്ക് നൽകാൻ നടപടി സ്വീകരിക്കുക.
ഓൺലൈൻ മാസിക ഇറക്കാൻ തീരുമാനിച്ചു. എഡിറ്റോറിയൽ ബോർഡ്
C N മുസ്തഫ - രാജേഷ് അപ്പാട്ട് - അശോകൻ V ഹരിപ്പാട് - MP കുഞ്ഞി കണാരൻ - മുരളീധരൻ പരവൂർ - സിദ്ധിക്ക് പെരുമ്പടവ്.
എഡിറ്റർ-പ്രോം ബാബു. എറണാകുളം ( എഴുത്തുകാരൻ , സാമൂഹ്യ പ്രവർത്തകൻ)
മാസികയുടെ പേര് - പുറത്തിറക്കുന്ന തിയ്യതി എഡിറ്റോറിയൽ ബോർഡ് കൂടി തീരുമാനിച്ച് അറിയിക്കും
PASS ഓൺലൈനിൽ പ്രവർത്തനം ആരംഭിച്ച ദിവസം സംസ്ഥാന വ്യാപകമായി പാർപ്പിട അവകാശ ദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
ഏവർക്കും പുതുവത്സരത്തിൽ പ്രതീക്ഷാനിർഭരമായ അഭിവാദ്യങ്ങൾ.
പ്രസിഡന്റ് - C N മുസ്തഫ. 9947203506
ജനറൽ സെക്രട്ടറി - രാജേഷ് അപ്പാട്ട്. 9846543906