യൂത്ത് കോൺഗ്രസ് പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ നടത്തിയ മാർച്ചിൽ സംഘർഷം
മാടായി പാറയിലെ കെ റെയിൽ സർവേ കല്ല്
പിഴുത സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിലാണ് സംഘർഷം
യൂത്ത് കോൺഗ്രസ് പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ നടത്തിയ മാർച്ചിൽ സംഘർഷം
മാടായി പാറയിലെ കെ റെയിൽ സർവേ കല്ല്
പിഴുത സംഭവത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിലാണ് സംഘർഷം
*3000 ലിറ്റര്‍ മദ്യം കനാലിലേക്ക് ഒഴുക്കിക്കളഞ്ഞു.കര്‍ശന മദ്യ നിരോധന നയം നടപ്പിലാക്കി അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍*
കര്‍ശന മദ്യ നിരോധന നയം നടപ്പിലാക്കി അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സി 3000 ലിറ്റര്‍ മദ്യം കാബൂള്‍ കനാലിലേക്ക് ഒഴുക്കി കളഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് (ജി ഡി ഐ) പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലൂടെയാണ് അഫ്ഗാന് തലസ്ഥാനത്ത് നടത്തിയ റെയ്ഡിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നത്. മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വിതരണം ചെയ്യുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
റെയ്ഡ് എപ്പോഴാണ് നടന്നത്, എത്ര അളവില്‍ മദ്യം പിടിച്ചെടുത്തു എന്നിവയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത
*നാല് ദിവസത്തെ സന്ദർശനത്തിനായി
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ.*
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയയിൽ നിന്ന് വൈകീട്ട് 5.30ന് ഹെലികോപ്റ്ററിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി 5.40 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്ക് തിരിച്ചു. പെരിയയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ എന്നിവർക്കൊപ്പമാണ് രാഷ്ട്രപതി എത്തിയത്. ഭാര്യ പ്രഥമ വനിത സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും കൂടെ ഉണ്ടായിരുന്നു. ഗവർണർ രാഷ്ട്രപതിക്കൊപ്പം കൊച്ചിയിലേക്ക് പോയി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. മിനി എന്നിവർ ചേർന്ന് രാഷ്ട്രപതിയെയും സംഘത്തെ
*വടകര തീ പിടുത്തം പോലീസ് ഗൗരവമായെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.*
രണ്ട് ദിവസം മുമ്പ് നടന്ന
തീ വെപ്പ് സംഭവങ്ങളിൽ പരാതി ലഭിച്ചിട്ടും പോലീസ് നിസ്സാര കേസായി അന്വേഷണം നടത്തിയില്ല.അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്നത്തെ തീ പിടുത്തം ഉണ്ടാവുമായിരുന്നില്ല എന്നും
പ്രതി പക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾക്കായി എത്തിയ പ്രതിപക്ഷ നേതാവ് ഉച്ചയോടെയാണ് തീപ്പിടുത്തത്തിൽ നശിച്ച വടകര താലൂക്ക് ഓഫീസ് സന്ദർശിച്ചത്.
*കെ റയിൽ വിഷയത്തിൽ
ശശി തരൂരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ.*
കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാം.
സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശീ തരൂരിൻ്റെത് എന്നും അത്
പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി. ശശി തരൂരിനെതിരെ
ഹൈക്കമാൻ്റ് ഇടപെടണമെന്നും മുല്ലപ്പള്ളി വടകരയിൽ വ്യക്തമാക്കി.
*നിയമനം ശരിയാണെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചു എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ.*
സാധാരണ രീതിയിൽ ഇങ്ങനെ നിയമനം നടക്കാറുണ്ട്.മന്ത്രി കത്ത് എഴുതിയതിൽ തെറ്റില്ല.ചാൻസിലർ എന്ന നിലയിൽ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്
ഗവർണർ നിയമം അറിയാവുന്ന ആൾ
ഒഴിവാകണം എന്ന് പറഞ്ഞാൽ താൻ തയ്യാറായിരുന്നു.വൈസ് ചാൻസ്ലർ എന്ന നിലയിൽ ചാൻസലറെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ല എന്നും അദ്ദേഹം കണ്ണൂരിൽ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസിൻ്റെ ചുരുളി പ്രതിഷേധം. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ അസഭ്യവർഷം..
#ksu #Congress #protest #kannuruniversity #kannur #Governor
*ചെത്തുകാരൻ്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ.
നിങ്ങളുടെ സംസ്കാരം കോഴിക്കോട് നാം കണ്ടു.അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്കാരമെങ്കിലും വേണം:പിണറായി വിജയൻ*
മതനിരപേക്ഷ സെമിനാർ
സ : വിജയ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
*മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി.
ഏതെങ്കിലും മതവിഭാഗത്തിന്റെ അട്ടിപ്പെറവകാശം തങ്ങൾക്കാണ് എന്നു പറഞ്ഞു ആരും വരേണ്ടെന്ന് പിണറായി.*
#PinarayiVijayan #CPIM #cpimkerala #cpimkannur #MuslimLeague #vaqf #medialive #BreakingNews
CPIM കണ്ണൂർ ജില്ലാ സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
*എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ നടൻ ജോജു ജോർജും വിനായകനും*
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊച്ചി
കോർപറേഷനിൽ എൽഡിഎഫ് നേടിയ വിജയത്തിൽ ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവർത്തകർക്കൊപ്പം ചേർന്ന് നടന്മാരായ ജോജു ജോർജും വിനായകനും. കോർപറേഷനിലെ 63-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായ ബിന്ദു ശിവൻ 687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആണിത്. പാർട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവർത്തകർക്കൊപ്പം ചേർന്ന ജോജുവിന്റെയും വിനായകന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയിൽ കാണാം.
⭕*13 പേർ മരിച്ചുവെന്ന് വാർത്താ ഏജൻസി. മരിച്ചവരെ കണ്ടെത്താൻ ഡി എൻ എ ടെസ്റ്റ് നടത്തും.*⭕
തമിഴ്നാട് നീലഗിരി ജില്ലയിലെ കൂനൂരിൽ
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 13 പേർ മരിച്ചുവെന്ന് ദേശിയ വാർത്താ ഏജൻസി.14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.സൈനിക മേധാവി ബിപിൻ റാവത്ത് ഗുരുതരമായി പൊള്ളലേറ്റ്
സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പുറത്തുവിടുന്ന വിവരം.ബിപിൻ രാവത്തിൻ്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി നേരത്തെ പുറത്തുവന്നിരുന്നു.
ചിന്ത പസ്തകോത്സവം
ചിന്ത പസ്തകോത്സവം
കെ കെ ഷൈലജ ടീച്ചർ
ഉദ്ഘടനം ചെയ്ത് സംസാരിക്കുന്നു
*സിപിഐയ്ക്ക് എതിരെ എംവി ജയരാജൻ.
തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംവി ജയരാജന്റെ പ്രസ്താവന*
സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറി കിടക്കാനുള്ള കൂടാരമാണ് സിപിഐ.
സാമ്പത്തിക കുറ്റകൃത്യങ്ങളിലും അസാന്മാർഗിക പ്രവർത്തനത്തിനും സിപിഐഎം നടപടിയെടുത്താൽ ഉടൻ സിപിഐയിലേക്കാണ്.ഒരു പാർട്ടിക്ക് ഇങ്ങനെ ഒരു ഗതികേട് വന്നല്ലോവെന്നും എംവി ജയരാജൻ. തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംവി ജയരാജന്റെ പ്രസ്താവന. കോമത്ത് മുരളീധരനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്.
ചിറാപുഞ്ചി അല്ല കേരളം.
ജയസൂര്യക്ക് മന്ത്രി മുഹമ്മദ് റിയാസിൻ്റെ മറുപടി.