C News Media

C News Media നാടിന്റെ സത്യങ്ങൾ നാട്ടുകാർ അറിയുവാ?

C News Media has been on air Since 21 May 2008

Information and Public Relations Department
(I&PRD) REG NO. 607/08

Office address: Building no. AMC 369
Manis Market
Collage Road, Attingal
Thiruvananthapuram
695101

05/09/2023
19/08/2023
09/08/2023

positive thinks

*ഉന്നത വിജയം കരസ്ഥമാക്കി ആലംകോട് സ്വദേശി*ആറ്റിങ്ങൽ: എൻ.സി.വി.റ്റി നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ആലംകോട് ആറ്റിക്കുന...
28/09/2022

*ഉന്നത വിജയം കരസ്ഥമാക്കി ആലംകോട് സ്വദേശി*

ആറ്റിങ്ങൽ: എൻ.സി.വി.റ്റി നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ആലംകോട് ആറ്റിക്കുന്നു കൊച്ചുവീട്ടിൽ എസ്.അജിത്ത്കുമാറാണ് ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയത്. സജുകുമാർ ഇന്ദു ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ആറ്റിങ്ങൽ ഗവ.ഐടിഎ യിലെ വിദ്യാർത്ഥി കൂടിയാണ് ജേതാവായ അജിത്കുമാർ.

സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തുആറ്റിങ്ങൽ: ഹരിതകേരള മിഷന്റെയും ശുചിത്വമിഷന്റെയും കെൾട്...
19/09/2022

സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ഹരിതകേരള മിഷന്റെയും ശുചിത്വമിഷന്റെയും കെൾട്രോണിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നഗരത്തിൽ നടപ്പിലാക്കുന്നത്. നഗരസഭ മുൻ അധ്യക്ഷനായിരുന്ന എം.പ്രദീപിന്റെ വീട്ടിലെത്തി QR കോഡ് അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചു കൊണ്ട് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിംസ്റ്റം സാധ്യമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 5000 QR കോഡുകൾ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി പതിപ്പിക്കും. ഇതിനായി ഓരോ വാർഡിലും പരിശീലനം ലഭിച്ച 2 അംഗങ്ങളെ വീതം നിയോഗിച്ചിട്ടുണ്ട്. സേവനം ലഭ്യമാവുന്ന ഗുണഭോക്താക്കൾക്ക് ഈ ആപ്ലിക്കേഷനിലൂടെ ഇതു സംബന്ധിച്ച പരാതികളും ബോധിപ്പിക്കാം. കൂടാതെ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ജലാശയങ്ങളിലൂടെ ഒഴുക്കി വിടുന്നതുമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ നഗരസഭയിൽ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരപരിധിയിൽ ഈ സേവനം ലഭിക്കുന്നതിന് ഗുണഭോക്താവിന്റെ റേഷൻകാർഡ് ആധാർകാർഡ്, മൊബൈൽ നമ്പർ എന്നിവയടങ്ങുന്ന വിവരങ്ങൾ വീട്ടിലൊ സ്ഥാപനത്തിലൊ എത്തുന്ന ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറേണ്ടതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.

വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, അവനവഞ്ചേരി രാജു, ഗിരിജടീച്ചർ, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

15/09/2022

പട്ടണം ഇളക്കിമറിച്ച് ആറ്റിങ്ങൽ നഗരസഭയുടെ സാംസ്കാരിക ഘോഷയാത്ര

14/09/2022

രാഹുൽ ഗാന്ധിയും ജോഡോ യാത്രാ സംഘവും വർക്കല ശിവഗിരിയിൽ

മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ചെയർപേഴ്സൺആറ്റിങ്ങൽ: നഗരസഭ ഓണാഘോഷത്തിന്റെ സമാപന ദിവസമായ ഇന്ന് മിനി മാരത്തോൺ മത്സരം സംഘടി...
14/09/2022

മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു ചെയർപേഴ്സൺ

ആറ്റിങ്ങൽ: നഗരസഭ ഓണാഘോഷത്തിന്റെ സമാപന ദിവസമായ ഇന്ന് മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫ്ലാഗ്ഓഫ് ചെയ്തു. ആലംകോട് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട, മൂന്നുമുക്ക്, അവനവഞ്ചേരി, ഗ്രാമത്തുമുക്കിലൂടെ തിരികെ ആറ്റിങ്ങലെത്തി. 13 ദിവസം നീണ്ടു നിന്ന അതി വിപുലമായ ഓണാഘോഷ പരിപാടികൾക്കാണ് ഇന്ന് വൈകുന്നേരത്തോടെ പരിസമാപിക്കുന്നത്.

https://youtu.be/OPxpWFbKdJQUK ഓണം
09/09/2022

https://youtu.be/OPxpWFbKdJQ
UK ഓണം

Balettan's UK ONAM | ബാലേട്ടന്റെ യൂ.കെ ഓണംDirection: Nazirbabu & Shah VHScript, music: Rajesh NarothCamera, Editing: JayarajError:There is a line missing in...

06/09/2022

വർക്കലയിൽ നവവധുവിന്റെ കൊലപാതകം ഡി.വൈ.എസ്.പി പ്രതികരിക്കുന്നു

06/09/2022

വർക്കലയിൽ നവവധുവിന്റെ കൊലപാതകത്തിന് വഴിവച്ചത് ഭർത്താവിന്റെ സംശയരോഗമെന്ന് പോലീസ്

06/09/2022

വർക്കലയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

05/09/2022

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന യാനം മറിഞ്ഞ് വൻ അപകടം

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.ആറ്റിങ്ങൽ: നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരം...
05/09/2022

ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

ആറ്റിങ്ങൽ: നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കൈമാറ്റകടയിലൂടെ വിൽക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ തുടർ ഉപയോഗ സാധ്യതയുള്ളവ ശേഖരിക്കുന്നതിലൂടെ പാഴ്‌വസ്തു മാലിന്യം വലിയൊരളവിൽ കുറക്കാനും കഴിയും. ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർ ഒ.പി.ഷീജ, ലൈലാബീവി, വി.എസ്.നിതിൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ റസീന ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം എംപി അടൂർ പ്രകാശ് നിർവ്വഹിച്ചുനഗരസഭയുടെ 13 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോ...
04/09/2022

ആറ്റിങ്ങൽ നഗരസഭ ഓണാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം എംപി അടൂർ പ്രകാശ് നിർവ്വഹിച്ചു

നഗരസഭയുടെ 13 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം എംപി. അടൂർ പ്രകാശ് നിർവ്വഹിച്ചു. കൂടാതെ നഗരപരിധിയിലെ അതി ദരിദ്രർക്കുള്ള ഓണകിറ്റിന്റെ വിതരണോദ്ഘാടനവും ഇല്യൂമിനേഷൻ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മവും എംഎൽഎ ഒ.എസ്.അംബികയും നിർവ്വഹിച്ചു. അതിദരിദ്രം പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തിയ സർവ്വെയിലൂടെ കണ്ടെത്തിയ 76 പേർക്കാണ് ഓണക്കിറ്റ് കൈമാറിയത്. 1250 രൂപ ചിലവിട്ട് 18 ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിറഞ്ഞതായിരുന്നു ഒരോ കിറ്റും. ഒരു പക്ഷേ സംസ്ഥാനത്ത് തന്നെ ഈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ആദ്യമായി ഓണകിറ്റ് നൽകിയതും ആറ്റിങ്ങലായിരിക്കും. ഇല്യൂമിനേഷൻ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നടത്തിയതിനു ശേഷം എംഎൽഎ ഒഎസ്. അംബികയും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയും പട്ടണത്തിൽ കളർ ലൈറ്റുകളാൽ ഒരുക്കിയ വർണ്ണവിസ്മയം നേരിൽ കണ്ട് വിലയിരുത്തി. കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി കലാഭവൻ മണി സേവാസമിതി അവതരിപ്പിച്ച നാടൻ പാട്ടും അസ്വാദകർക്ക് ഏറെ ഹരം പകർന്നു നൽകി.

നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള സ്വാഗതവും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അവനവഞ്ചേരി രാജു, എസ്. ഷീജ, ഗിരിജ ടീച്ചർ, എ.നജാം, സെക്രട്ടറി ഇൻചാർജ് ഷീബ, കൗൺസിലർമാരായ മുരളീധരൻ നായർ, ദീപാറാണി, പൊതു പ്രവർത്തകരായ കെ.എസ്.ബാബു, കോരാണി സനൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, വ്യാപാരി സുഹൃത്തുക്കൾ, കുടുംബശ്രീ അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

*ആറ്റിങ്ങൽ നഗരസഭയിൽ പായസമേള സംഘടിപ്പിച്ചു*നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പായസമേള സംഘടിപ്പിച്ചത്. നഗരസഭയുടെ പൊതു പായസ...
02/09/2022

*ആറ്റിങ്ങൽ നഗരസഭയിൽ പായസമേള സംഘടിപ്പിച്ചു*

നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പായസമേള സംഘടിപ്പിച്ചത്. നഗരസഭയുടെ പൊതു പായസ അടുപ്പിൽ തീ കൊളുത്തി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകയായ ശ്രീജ ഉണ്ടാക്കിയ പൈനാപ്പിൾ പായസം ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. രണ്ടും മൂന്നും സ്ഥാനങ്ങൾക്കും കടുംബശ്രീ അംഗങ്ങളായ കുശലകുമാരിയും ജിജൊയും അർഹരായി. ഒരു മണിക്കൂർ നീണ്ട മത്സരത്തിന് പ്രചോദനമായി നഗരസഭയുടെ പൊതുപായസ അടുപ്പിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപായസവും തയ്യാറാക്കി. ആകെ പങ്കെടുത്ത 16 ടീമുകളിൽ കുടുംബശ്രീ അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, അംഗനവാടി ജീവനക്കാരും മത്സരത്തിൽ അണിനിരന്നു. ഒന്നാം സമ്മാനമായി 2001 രൂപയും, രണ്ടാം സമ്മാനം 1001 രൂപയും, മൂന്നാം സമ്മാനം 501 രൂപയുടെ ക്യാഷ് പ്രൈസും വിജയികൾക്ക് ചെയർപേഴ്സൺ കൈമാറി.

*ഒന്നര ഏക്കറിൽ പൊന്നു വിളയിച്ച് സിപിഎം എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റി*ആറ്റിങ്ങൽ നഗരസഭ 20-ാം വാർഡിലെ ഒന്നര ഏക്കർ തരിശുഭൂമി...
02/09/2022

*ഒന്നര ഏക്കറിൽ പൊന്നു വിളയിച്ച് സിപിഎം എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റി*

ആറ്റിങ്ങൽ നഗരസഭ 20-ാം വാർഡിലെ ഒന്നര ഏക്കർ തരിശുഭൂമിയിലാണ് എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റിയും കർഷക സംഘം യൂണിറ്റും സംയുക്തമായി പച്ചക്കറി കൃഷിയിറക്കിയത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് പ്രവർത്തകർ 2 മാസം മുമ്പേ കൃഷി ആരംഭിച്ചിരുന്നു. വെണ്ട, തക്കാളി, ചീര, വഴുതന, കത്തിരി, പയർ, കുക്കുമ്പർ, കപ്പ, മുളക് എന്നീ വിളകളാണ് കൃഷി ചെയ്ത് നൂറുമേനി വിളയിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു വെണ്ടക്ക വിളവെടുത്തു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എസ്.സുഖിൽ അധ്യക്ഷനായ ചടങ്ങിൽ കർഷകസംഘം ഏര്യാ സെക്രട്ടറി സി.ദേവരാജൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.മോഹനൻ നായർ, കൗൺസിലർ എസ്.ഷീജ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.സന്തോഷ്, നാരായണ പിള്ള, ആറ്റിങൽ ഉണ്ണി, ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രൻ, എസ്.മനോഹർ, ഒ.എസ്.മിനി, സുജിൻ എന്നിവർ പങ്കെടുത്തു.

*ആറ്റിങ്ങലിലെ ഖരമാലിന്യ ശേഖരണത്തിന് പുതിയ വാഹനം*ആറ്റിങ്ങൽ: നഗരത്തിലെ മാലിന്യ ശേഖരണത്തിനായാണ് 28 ലക്ഷം രൂപ ചിലവഴിച്ച് പുത...
01/09/2022

*ആറ്റിങ്ങലിലെ ഖരമാലിന്യ ശേഖരണത്തിന് പുതിയ വാഹനം*

ആറ്റിങ്ങൽ: നഗരത്തിലെ മാലിന്യ ശേഖരണത്തിനായാണ് 28 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ടിപ്പർ ലോറി വാങ്ങിയത്. നിലവിൽ ഇതിനായി ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും 10 വർഷത്തിലധികം പഴക്കമുള്ളതായിരുന്നു. അറ്റകുറ്റപണികൾ വരുന്നതു കാരണം മിക്കവാറും ശുചീകരണ പ്രവർത്തനങ്ങൾക്ക് വാഹനം ലഭ്യമാവാത്ത സാഹചര്യം ഉണ്ടായിരുന്നു. നഗരസഭാങ്കണത്തിൽ വച്ച് പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി ഇൻചാർജ് ഷീബ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജിതാരവി, അസി.എഞ്ചിനീയർ താജുനിസ തുടങ്ങിയവർ പങ്കെടുത്തു.

*ആട്ടവും പാട്ടും പൊന്നോണ സദ്യയുമായി വലിയകുന്ന് താലൂക്കാശുപത്രിയിലെ രോഗിബന്ധു കുടുംബസംഗമം*ദീർഘകാലങ്ങളായി കിടപ്പിലായതും മാ...
01/09/2022

*ആട്ടവും പാട്ടും പൊന്നോണ സദ്യയുമായി വലിയകുന്ന് താലൂക്കാശുപത്രിയിലെ രോഗിബന്ധു കുടുംബസംഗമം*

ദീർഘകാലങ്ങളായി കിടപ്പിലായതും മാറാരോഗങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും തെല്ലൊരു ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് വലിയകുന്ന് താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം രോഗിബന്ധു കുടുംബസംഗമം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരത്തിലെ കിടപ്പ് രോഗികളും, പാലിയേറ്റീവ് പ്രവർത്തകരും, ആശാവർക്കർമാരും, ജനപതിനിധികളും ഉൾപ്പടെ 300 ഓളം പേർ കുടുംബസംഗമത്തിന്റെ ഭാഗമായി. രോഗികളുടെ വിവിധയിനം കലാ പരിപാടികളും, ആരോഗ്യ പ്രവർത്തകരുടെ തിരുവാതിരക്കളിയും, കൂടാതെ നഗരസഭാധ്യക്ഷയും ആശുപത്രി സൂപ്രണ്ടും ആലപിച്ച ഗാനങ്ങളും ചടങ്ങിന് ഭംഗിയേകി.

ഓണാഘോഷത്തോട് അനുബന്ധിച്ച് സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതത്തിൽ പരമാവധി ഉല്ലാസം നിറക്കുന്നതിന് ഈ കുടുംബസംഗമം കൊണ്ട് സാധിച്ചു. ചടങ്ങിൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെറിബ്രൽ പാൽസി എന്ന രോഗം ബാധിച്ച 18കാരന് വീൽചെയർ ഓണസമ്മാനമായി നൽകി. നഴ്സിംഗ് ഓഫീസർ മഞ്ചുഷ തന്റെ ശമ്പളത്തിൽ നിന്ന് 2500 രൂപ വീതം നിർധരായ രണ്ട് രോഗികൾക്കും കൈമാറി. ആശുപത്രി അങ്കണത്തിൽ ഒരുക്കിയ ഓണസദ്യയോടൊപ്പം രോഗികൾക്ക് ഓണക്കോടിയും, ഓണകിറ്റും അധികൃതർ വിതരണം ചെയ്തു. 2013 ആഗസ്റ്റ് 7 ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ സേവനം ഇന്ന് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 292 രോഗികൾക്കാണ് സാന്ത്വനമേകുന്നത്.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, വാർഡ് കൗൺസിർ എം.താഹിർ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ, ജനപ്രതിനിധികൾ, ലയൺസ് ക്ലബ് ഭാരവാഹികളായ വിദ്യാധരൻ നായർ, രവീന്ദ്രൻ, പാലിയേറ്റീവ് ശിശ്രൂഷകരായ ശ്രുതി, അശ്വതി, അഖില, ഹെഡ്‌ നഴ്സ് ലാലുസലീം, ലാബ് സൂപ്പർവൈസർ പ്രശാന്ത്, ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പുത്തൻ ഓണകോടി അണിഞ്ഞു നിൽക്കുന്ന അവനവഞ്ചേരി സെക്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റ്.ആറ്റിങ്ങൽ: ഓണം ഇങ്ങു വന്നെത്തി. വർഷത്തിലൊരിക...
27/08/2022

പുത്തൻ ഓണകോടി അണിഞ്ഞു നിൽക്കുന്ന അവനവഞ്ചേരി സെക്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റ്.

ആറ്റിങ്ങൽ: ഓണം ഇങ്ങു വന്നെത്തി. വർഷത്തിലൊരിക്കൽ വീട് സന്ദർശിക്കാനെത്തുന്ന മഹാബലിയെ സ്വീകരിക്കാൻ ഏറ്റവും മികച്ച രീതിയിൽ തന്നെ ഒരുങ്ങി നിൽക്കണമെന്നതാണ് ഓണക്കോടിയുടെ പിറവിയ്ക്ക് പിന്നിലെന്നു കരുതുന്നു. പഴകിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് നിൽക്കുന്നത് ഐശ്വര്യദായകമല്ല എന്നൊരു വിശ്വാസവുമുണ്ട്. ഇവിടെയുള്ള പ്രജകളുടെ ജീവിതത്തിൽ സമൃദ്ധിയുണ്ടെന്ന് മഹാബലിയെ ധരിപ്പിക്കാൻ കൂടിയാണിത്.

അങ്ങനെ ഓണം വന്നെത്തിയപ്പോൾ കെ.എസ്.ഇ.ബി അവനവഞ്ചേരി സെക്ഷനിലെ അവനവഞ്ചേരി ഗ്രാമം കരയോഗം ഹാളിന് മുന്നിലായി വൈദ്യുതി ബോർഡ് സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റിന് ഓണക്കോടി പുതപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇതിന് സമീപത്തായി കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. അവനവഞ്ചേരി ഹൈസ്കൂളിലേക്കും, ഇണ്ടിളയപ്പൻ ക്ഷേത്രത്തിലേക്കും ദിവസവും നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന പാതയോരത്തെ ഇലക്ട്രിക്ക് പോസ്റ്റാണിത്. കെ.എസ്.ഇ.ബി ജീവനക്കാർ ഇതുവഴി സഞ്ചരിക്കാറുണ്ടാകും എന്നാൽ ഈ ഇലക്ട്രിക്ക് പോസ്റ്റിനെ ഗൗനിച്ചിട്ട് ഒരു വർഷത്തിലേറെ ആയി കാണണം. കാരണം ഇലട്രിക് ലൈനിൽ തട്ടി നിൽക്കുന്ന മരചില്ലകൾ കെ.എസ്.ഇ.ബി കരാർ നൽകി മുറിപ്പിച്ച് മാറ്ററുണ്ട് എന്നാൽ ഒരു പോസ്റ്റിനെ മുഴുവൻ കാട് വിഴുങ്ങിയിട്ടും കെ.എസ്.ഇ.ബി അറിഞ്ഞില്ലാ എന്നു പറഞ്ഞാൽ ജോലിയോടുള്ള ഉത്തരവാദിത്വം അത്ര മാത്രം എന്നു കരുതാം.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക.ആറ്റിങ്ങൽ: 15 വർഷം പഴക്കമുള്ള വാഹനങ്ങ...
27/08/2022

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക.

ആറ്റിങ്ങൽ: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നുള്ള കേന്ദ്ര സർക്കാർ തീരുമാനം കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ടെമ്പോ തൊഴിലാളി യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സമ്മേളനം സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻറ് എം .മുരളി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി
പി .ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ.അനിസ്വാഗതം പറഞ്ഞു.എം.മുരളി (പ്രസിഡൻ്റ്) പി.ദാനവൻ (വൈസ് പ്രസിഡൻറ്) പി.ജയകുമാർ (സെക്രട്ടറി) കെ അനി, എ.സാബു (ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 13 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവും.ആറ്റിങ്ങൽ:തിനവിള രാമരച്ചംവി...
27/08/2022

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ മഹാനവഗ്രഹഹോമവും നവഗ്രഹകലശവും സമൂഹനീരാഞ്ജനവും.

ആറ്റിങ്ങൽ:തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ഗ്രഹദോഷനിവാരണത്തിനായി നടത്തുന്ന മഹാനവഗ്രഹഹോമം,നവഗ്രഹകലശം,സമൂഹനീരാഞ്ജനം തുടങ്ങി വിശേഷാൽ പൂജകൾ 2022 ആഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി ശ്രീ. തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നതാണ്.വിശേഷാൽ പൂജകൾ ബുക്ക് ചെയ്യുന്നതിനും വിശദാംശങ്ങൾക്കും 9495338319 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്; പ്രതികൾ പരസ്പരം കരാർ ഉടമ്പടി നടത്തി പോലീസിനെ തെറ്റി...
26/08/2022

നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്; പ്രതികൾ പരസ്പരം കരാർ ഉടമ്പടി നടത്തി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.

കിളിമാനൂർ: നഗരൂരിൽ മദ്യപിച്ച് ലക്ക് കെട്ട് വാഹനം ഓടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ വൻ വഴിതിരിവ്. പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിരുന്നു. അപകത്തിന് ശേഷം താനാണ് വാഹനമോടിച്ചതെന്ന് 32 വയസ്സുകാരനായ ഷിറാസ് പോലീസിന് മൊഴി നൽകി കുറ്റം സമ്മതിച്ചിതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 304 പ്രകാരം മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. പത്ര മാധ്യമകാർക്ക് അടക്കം വാഹനം ഓടിച്ചിരുന്നത് ഷിറാസാണെന്നുള്ളത് പോലീസിനോട് പ്രതി നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ എഴുതേണ്ടി വന്നു. എന്നാൽ 304 പ്രകാരം മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തത് ദൃക്സാക്ഷികൾക്കിടയിലും, നാട്ടുകാർക്കിടയിലും ആശയ കുഴപ്പം സൃഷ്ടിച്ചു. പ്രതികൾ കിളിമാനൂർ മഹാദേവേശ്വരത്തുള്ള ബേക്കറിക്കു മുന്നിൽ പ്രശ്നം സൃഷ്ടിച്ച ശേഷമുള്ള വരവിലാണ് ഈ അപകടം നടന്നത് എന്നുള്ളത് പിന്നീട് പോലീസിന് വിവരം ലഭിച്ചിച്ചു. മുൻപും പ്രതികൾ പല ഇടങ്ങളിലും മദ്യലഹരിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നതായി പോലീസിന് അന്വേഷണത്തിൽ മനസ്സിലായി. പ്രതികളെ കുറിച്ച് സംശയം തോന്നിയ പോലീസ് കൂടുതൽ തെളിവെടുപ്പിനായി ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ വിട്ടു കിട്ടുന്നതിനായി അപേക്ഷസമർപ്പിച്ചിരുന്നു.

പോലീസിന്റെ അപേക്ഷയിൽമേൽമൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കരാർ വ്യവസ്ഥയിൽ കുറ്റം ഷിറാസ് ഏറ്റെടുത്ത കാര്യം പ്രതികൾ പോലീസിനോട് പറഞ്ഞത്. വാഹനം ഓടിച്ചിരുന്നത് 42 വയസുക്കാരനായ ജാഫർഖാനാണ് പ്രതിക്ക് ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനുള്ളത് കാരണം കുറ്റം ഷിറാസ് ഏറ്റെടുക്കുകയായിരുന്നു എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ കിളിമാനൂർ മഹാദേവേശ്വരത്തുള്ള ബേക്കറിക്കു മുന്നിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.കഴിഞ്ഞ അഗസ്റ്റ് 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ്,പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി തുടങ്ങിയവർ കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നഗരൂർ തേക്കിൻകാടിനും കല്ലിംഗലിനും ഇടയിൽ വെച്ച് പ്രതികൾ സഞ്ചരിച്ചു വന്ന ഫോർച്യൂണർ വാഹനം ഇവരെ ഇടിച്ചു തെറിപ്പിച്ചത്. പ്രദീപും അഞ്ചുവയസ്സുകാരൻ ശ്രീദേവും മരണപ്പെട്ടിരുന്നു. മരണപ്പെട്ട പ്രദീപിന്റെ മൂത്തമകൻ ശ്രീഹരി പരിക്കേറ്റ് ചികിത്സയിലാണ്.

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ കൈത്താങ്ങിന്റെ ആഭിമുഖ്യത്തിൽ "കനിവോടെ നിറവോടെ പൊന്നോണം 2022" ആഗസ്റ്റ് 27 ന്.തിര...
26/08/2022

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ കൈത്താങ്ങിന്റെ ആഭിമുഖ്യത്തിൽ "കനിവോടെ നിറവോടെ പൊന്നോണം 2022" ആഗസ്റ്റ് 27 ന്.

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി) കൈത്താങ്ങ് സാന്ത്വന സഹായ പദ്ധതിയുടെ ആഭിമുഖ്യത്തിൽ 2016 മുതൽ നടത്തിവരുന്ന ഓണാഘോഷവും , കുടുംബ സംഗമവും ഈ വർഷവും വിപുലമായ പരിപാടി കളോടെ സംഘടിപ്പിച്ചിരിക്കുകയാണ്. 2022 ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.30 മുതൽ തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാം മൂടുള്ള സെന്റ് ജോസഫ് ഓർഫനേജിലെ കുട്ടികളോടൊപ്പമാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്. അത്തപ്പൂക്കളവും, ഓണക്കോടി വിതരണവും ഓണസദ്യയും, കുടുംബ സംഗമവും വിവിധ കലാപരിപാടികളും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന പൊന്നോണം 2022 ൽ പ്രമുഖ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നു.

26/08/2022

ഓണഘോഷം പൊടി പൊടിക്കാനൊരുങ്ങി ആറ്റിങ്ങൽ.

ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴകൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നു.ആറ്റിങ്ങൽ: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഈ പൊന്നോണക്കാലത്ത...
26/08/2022

ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴകൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നു.

ആറ്റിങ്ങൽ: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഈ പൊന്നോണക്കാലത്ത് ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ വാഴകന്നുകൾ വിപണനത്തിനായി സജ്ജീകരിച്ചിരിക്കുന്നു. സബ്‌സിഡി നിരക്കിൽ വാഴക്കന്ന് ഒന്നിന് 5 രൂപ നിരക്കിലായിരിക്കും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ പ്രമോദ് അറിയിച്ചു.

Address


Telephone

+919400972587

Website

Alerts

Be the first to know and let us send you an email when C News Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C News Media:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share