Bovooso Voice

  • Home
  • Bovooso Voice

Bovooso Voice ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.യോഹന്നാൻ:15:3

24/12/2020
Bovooso Voice YouTube Channel  അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന ചാരിറ്റബിൾ ഡോക്യുമെന്ററി പ്രോഗ്രാമിനു  നല്ല പ്രീതികരണമാണ്...
14/11/2020

Bovooso Voice YouTube Channel അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന ചാരിറ്റബിൾ ഡോക്യുമെന്ററി പ്രോഗ്രാമിനു നല്ല പ്രീതികരണമാണ് ദൈവകൃപായാൽ ലഭിച്ചു പോരുന്നത്... തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സഹകരവും തുടർന്നും ഞങൾ പ്രേതിഷിക്കുന്നു..
SUBSCRIBE, LIKE & SHARE

➡️ Episode 01

https://youtu.be/uTnTD57MfYk

➡️ Episode 02

https://youtu.be/MpT0EWFA-Rk

➡️ Episode 03

https://youtu.be/h5xIhc6uSwE

https://youtu.be/h5xIhc6uSwE ഇടുക്കി ജില്ലയിൽ തെന്നത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന St. John's Childrens Home എന്ന അ...
01/11/2020

https://youtu.be/h5xIhc6uSwE

ഇടുക്കി ജില്ലയിൽ തെന്നത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന St. John's Childrens Home എന്ന അനാഥാലയത്തിലെ വിശേഷങ്ങളാണ് നല്ല ഇടയൻ എന്ന പ്രോഗ്രാം ന്റെ മൂന്നാമത്തെ Episode ലൂടെ Bovooso Voice അവതരിപ്പിക്കുന്നത്.

"എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ, അനർഥ ദിവസത്തിൽ യഹോവ അവനെ വിടുവിക്കും.. സങ്കിർത്തനം 41:1"

പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞുങ്ങളെ സ്നേഹത്തിന്റെ കരങ്ങളാൽ ചേർത്തു പിടിക്കാം..

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും പ്രേതിഷിച്ചു കൊണ്ട് Bovooso Voice അവതരിപ്പിക്കുന്നു..

ഇടുക്കി ജില്ലയിൽ തെന്നത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന St. John's Childrens Home എന്ന അനാഥാലയത്തിലെ വിശേഷങ്ങളാണ് നല്ല ഇട.....

23/10/2020

ശമൂവേൽ 4:10-11
അങ്ങനെ ഫെലിസ്ത്യർ യുദ്ധം തുടങ്ങിയപ്പോൾ ഇസ്രായേൽ തോറ്റു; ഓരോരുത്തർ താന്താൻ്റെ വീട്ടിലേക്കു ഓടി; ഇസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി. ദൈവത്തിൻ്റെ പെട്ടകം പിടിക്കപ്പെട്ടു; എലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും മരിച്ചു.



ദൈവമായ കർത്താവേ, ദൈവജനം പാപം ചെയ്ത് ദൈവത്തിൽ നിന്നകന്നു പോയാൽ ദൈവം അവരെ ശിക്ഷിക്കുമെന്നും അവരോടൊപ്പമുള്ളവരുടെ സ്ഥാനമാനങ്ങളോ അവർ കൂടെ കൊണ്ടു നടക്കുന്ന ദൈവീക പ്രതിരൂപങ്ങളോ ഒന്നും അവരുടെ രക്ഷക്ക് പര്യാപ്തമല്ലെന്നും ഞങ്ങൾക്ക് ദൃഷ്ടാന്തം നൽകിയ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.



ദൈവമായ കർത്താവേ, ഇപ്പോഴും, ഈ കാലത്തും ഞങ്ങൾ പാപം ചെയ്ത്, പാപത്തിൽ നിലനിന്ന്‌, അങ്ങയിൽ നിന്നും അകന്നകന്നു പോയാൽ ഞങ്ങളും ആത്മമരണം പ്രാപിക്കുമെന്നും ഞങ്ങളുടേയും ആരാധനലയങ്ങൾ നഷ്ടപ്പെടുമെന്നും ഞങ്ങളുടെ പിതാക്കന്മാർക്കോ, തിരുശേഷിപ്പുകൾക്കോ, ഞങ്ങളുടെ പ്രാർത്ഥനകൾക്കോ, ഞങ്ങൾ കഴുത്തിൽ അണിയുന്ന കുരിശുമാലക്കോ, അതല്ലെങ്കിൽ അപ്രകാരമുള്ള മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ ഞങ്ങളെ വിടുവിക്കുവാൻ സാധ്യമല്ലെന്നും ഞങ്ങൾ അറിയുന്നു. കർത്താവേ, പാപം വിട്ട് അനുതാപത്തോടും കണ്ണുനീരോടും മാനസ്സാന്തരത്തോടും കൂടെ അങ്ങയിലേക്കു തിരിയുവാനും നിരന്തര പരാജയങ്ങളിൽ നിന്നും മോചനം പ്രാപിച്ച് അങ്ങയാൽ വിജയിക്കുവാനും ഞങ്ങൾക്കിടയാകേണമേ. ഞങ്ങൾ അങ്ങേക്കും അങ്ങയുടെ പിതാവിന്നും പരിശുദ്ധ റൂഹാക്കും ഇടവിടാതെ സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യേണമേ.



ഞങ്ങളേയും ഞങ്ങളുടെ ഭവനങ്ങളേയും ഞങ്ങളുടെ വിശുദ്ധ സഭയേയും ഞങ്ങളുടെ രാജ്യത്തേയും ലോകം മുഴുവനേയും അങ്ങ് കാത്തുകൊള്ളേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ഞങ്ങളുടെ പ്രാർത്ഥനകേട്ട് ദയവുതോന്നി ഞങ്ങളോട് ഉത്തരമരുളിച്ചെയ്യേണമേ. ആമീൻ.


https://youtu.be/MpT0EWFA-Rk BOVOOSO VOICE അവതരിപ്പിക്കുന്ന  നല്ല ഇടയൻ എന്ന പ്രോഗ്രാം ന്റെ രണ്ടാമത്തെ Episode ലേക്ക് ഏവർ...
04/10/2020

https://youtu.be/MpT0EWFA-Rk

BOVOOSO VOICE അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന പ്രോഗ്രാം ന്റെ രണ്ടാമത്തെ Episode ലേക്ക് ഏവർക്കും സ്വാഗതം...

എറണാകുളം ജില്ലയിലെ മാമലകവല ക്കു സമീപം സ്ഥിതി ചെയുന്ന Karunalayam Old Age Home ലെ വിശേഷങ്ങൾ ആണ് ഞങൾ ഇവിടെ അവതരിപ്പിക്കുന്നത്...

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും പ്രേതിഷിച്ചു കൊണ്ട്... ഞങ്ങൾ ഈ Documentary അവതരിപ്പിക്കുന്നു.....

https://youtu.be/MpT0EWFA-RkBovooso Voice YouTube Channel അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന program ന്റെ രണ്ടാമത്തെ Episod...
02/10/2020

https://youtu.be/MpT0EWFA-Rk

Bovooso Voice YouTube Channel അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന program ന്റെ രണ്ടാമത്തെ Episode 04/10/2020 SUNDAY 8 AM നു സംപ്രേഷണം ചെയ്യുന്നു......

നല്ല ഇടയൻ എന്ന പ്രോഗ്രാം ന്റെ ആദ്യത്തെ episode നു നല്ല പ്രീതികരണമാണ് ലഭിച്ചു പോരുന്നത്... തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും കരുതലും പ്രേതിഷിച്ചു കൊണ്ട് രണ്ടാമത്തെ Episode വരുന്ന ഞായറാഴ്ച ഒക്ടോബർ 4 നു രാവിലെ 8 മണിക്ക് സംപ്രേഷണം ചെയ്യുന്നു.....

ഞങളുടെ എല്ലാം പ്രോഗ്രാം കളും തുടർന്നും കാണുന്നതിനായി Bovooso Voice channel Link Subscribe ചെയ്ത് .. Bell Icon കൂടി അമർത്തുക...

https://youtu.be/MpT0EWFA-Rk

BOVOOSO VOICE MEDIA WING.

01/10/2020

ഞങ്ങൾക്കു വേണ്ടി അപേഷിക്കേണമേ...🙏

https://youtu.be/-VYGn-2cAYgവിശുദ്ധ വിവാഹ കൂദാശ യിലെ ഏവൻഗേലിയോൻ
14/09/2020

https://youtu.be/-VYGn-2cAYg

വിശുദ്ധ വിവാഹ കൂദാശ യിലെ ഏവൻഗേലിയോൻ

പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ വിശുദ്ധ വിവാഹ കൂദാശയിലെ ഏവൻഗേലിയോൻ വായന.. - Fr. Jyothis Poothara

https://youtu.be/uTnTD57MfYk "നല്ല ഇടയൻ" എന്ന Program ന്റെ ആദ്യത്തെ Episode ലേക്ക് എല്ലാവർക്കും സ്വാഗതം..എറണാകുളം ജില്ലയ...
06/09/2020

https://youtu.be/uTnTD57MfYk

"നല്ല ഇടയൻ" എന്ന Program ന്റെ ആദ്യത്തെ Episode ലേക്ക് എല്ലാവർക്കും സ്വാഗതം..

എറണാകുളം ജില്ലയിലെ കുലയേറ്റിക്കര യാക്കോബായ സുറിയാനി പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന Pelican എന്ന Center ലെ ഡോക്യുമെന്ററി ആണ് Bovooso Voice അവതരിപ്പിക്കുന്നത്..
എല്ലാവരുടെയും പ്രാർത്ഥനയും Support ഉം തുടർന്നും പ്രേതിഷിച്ചു കൊണ്ട്...

Bovooso voice team.

"നല്ല ഇടയൻ" എന്ന Program ന്റെ ആദ്യത്തെ Episode ലേക്ക് എല്ലാവർക്കും സ്വാഗതം.. എറണാകുളം ജില്ലയിലെ കുലയേറ്റിക്കര യാക്കോബായ സ....

https://youtu.be/z8h55nq9vvQദൈവ തിരുനാമത്തിന് മഹത്വമുണ്ടായെരിക്കട്ടെ....  Bovooso Voice Youtube Channel അവതരിപ്പിക്കുന്ന...
30/08/2020

https://youtu.be/z8h55nq9vvQ

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായെരിക്കട്ടെ.... Bovooso Voice Youtube Channel അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന പ്രോഗ്രാമിന്റെ ആദ്യത്തെ EPISODE September 6th Sunday സംപ്രേഷണം ചെയ്യുന്നു..

എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് ഉം എന്നും കൂടെ ഉണ്ടാകുമെന്ന് പ്രേതിഷിച്ചു കൊണ്ട്.. 🙏

Bovooso voice team..

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായെരിക്കട്ടെ.... Bovooso Voice Youtube Channel അവതരിപ്പിക്കുന്ന നല്ല ഇടയൻ എന്ന പ്രോഗ്രാമിന്റെ ആദ്യത്...

https://youtu.be/3bFRcEdIuDc   വി കുർബാന - 23/08/2020 ഞായർ  9.AM Youtube Premiere Broadcastചെമ്പ്  സെന്റ് തോമസ് യാക്കോബാ...
22/08/2020

https://youtu.be/3bFRcEdIuDc

വി കുർബാന - 23/08/2020 ഞായർ 9.AM

Youtube Premiere Broadcast

ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാദർ കുര്യാക്കോസ് അച്ഛന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാന.....

രാവിലെ 9 മണി മുതൽ BOVOOSO VOICE Youtube Channel ലിൽ premiere Broadcast ആയി സംപ്രേഷണം ചെയ്യുന്നു.

https://youtu.be/3bFRcEdIuDc

വി കുർബാനYoutube Premiere Broadcasthttps://youtu.be/vtki6v5wLWcചെമ്പ്  സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫ...
08/08/2020

വി കുർബാന
Youtube Premiere Broadcast

https://youtu.be/vtki6v5wLWc

ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാദർ കുര്യാക്കോസ് അച്ഛന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാന

രാവിലെ 8.30 മുതൽ BOVOOSO VOICE Youtube Channel ലിൽ premiere Broadcast ആയി സംപ്രേഷണം ചെയ്യുന്നു

https://youtu.be/vtki6v5wLWc

ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ...(ഓഗസ്റ്റ് 1-15).ശുദ്ധമുള്ള ശൂനോയോ നോമ്പ് സമാരംഭിക്കുന്നു. പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്...
04/08/2020

ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ...
(ഓഗസ്റ്റ് 1-15).

ശുദ്ധമുള്ള ശൂനോയോ നോമ്പ് സമാരംഭിക്കുന്നു.
പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഈ നോമ്പു വിശുദ്ധസഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ്.
ശൂനോയോ എന്നാൽ വാങ്ങിപ്പ് എന്നും
ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കപ്പെടുക, എടുത്തു മാറ്റുക എന്നാണ് അർത്ഥം.
സ്വർഗ്ഗാരോഹണം എന്ന് ഇതിനർത്ഥമില്ല.
പുതിയ നിയമ ചരിത്രത്തിൽ സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത് നമ്മുടെ കർത്താവു മാത്രമാണ്.
ഇതാണു നാം ശുദ്ധമുള്ള സൂലോക്കോ പെരുന്നാളായി ആചരിക്കുന്നത് സൂലോക്കോ എന്നാൽ കയറിപ്പോവുക, ആരോഹണം ചെയ്യുക എന്നിങ്ങനെയാണു അർത്ഥം.
ആകയാൽ ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളാണു സ്വർഗ്ഗാരോഹണ പെരുന്നാൾ അല്ല.
പരിശുദ്ധ അമ്മയുടെ വാങ്ങിപ്പിനെ സംബന്ധിച്ച പാരമ്പര്യം:-
ക്രിസ്താബ്ദം75)-ം ആണ്ടിൽ തന്റെ 92)-ം വയസ്സിൽ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാം അമ്മ എഫേസൂസ്സിൽ വച്ച് മഹാപരിനിര്യാണം പ്രാപിച്ചു.
വിശുദ്ധ യോഹന്നാൽ ശ്ലീഹായുടെ കാർമ്മികത്വത്തിൽ എഫേസൂസ് സഭ ഒന്നടങ്കം നമ്മുടെ കർത്താവു ആരിൽ നിന്ന് തന്റെ ജീവൽപ്രദമായ ശരീരം സ്വീകരിച്ചുവോ ആ ദിവ്യ കന്യകയുടെ ശരീരം ഉചിത ബഹുമാനത്തോടെ കബറടക്കം ചെയ്തു.
സുവിശേഷ ഘോഷണാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നവരും രക്തസാക്ഷിത്വം വഹിച്ചവരുമായ ശ്ലീഹർ ഗണം ഒന്നടങ്കം ഓയാറിൽ എടുക്കപ്പെട്ടവരായി തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്നു.
വിദൂര ഭാരതത്തിൽ ആയിരുന്ന വിശുദ്ധ തോമാശ്ലീഹ മാത്രം എത്തുവാൻ താമസിച്ചു.
സഹശിഷ്യന്മാർ ആയതിൽ ഖിന്നരായിരുന്നു.
തോമാ ഓയാറിൽ കടന്നു വരുമ്പോൾ ശിഷ്യന്മാർ എന്തു പറയണം എന്നറിയാതെ മ്ലാന വദനരായി നിന്നു.
എന്നാൽ തോമസ് സന്തോഷചിത്താനായി കടന്നു വന്ന് പറഞ്ഞു .
താൻ ഓയാറിൽ എടുക്കപ്പെട്ടവനായി വരുമ്പോൾ സ്വർഗ്ഗീയ സേനകൾ പരിശുദ്ധ അമ്മയുടെ ശരീരം സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോകുന്നതു കാണുകയും മഹാവിലാപത്തോടെ താൻ കരങ്ങൾ നീട്ടിയപ്പോൾ അമ്മ സ്വന്ത കരങ്ങൾ കൊണ്ട് നെയ്ത് നിത്യം ധരിച്ചിരുന്ന പരിശുദ്ധ സൂനോറോ (ഇടക്കെട്ട്) അമ്മയുടെ മകൻ തനിക്ക് സമ്മാനിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ വാക്കുകൾ കേട്ട ശിഷ്യ ഗണം വിശുദ്ധതോമായോടു കൂടെ തിരു കബർ തുറന്ന് പരിശോധിക്കുകയും സുഗന്ധപൂരിതമായ പേടകം ശൂന്യമായിരിക്കുന്നത് കാണുകയും ചെയ്തു.
താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ് സ്വർഗ്ഗത്തിലേക്ക് എടുത്തുകൊണ്ട് പോയ ദിനമാണു നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്.
ആഗസ്റ്റ് മാസം 10-15 വരെ.
പരിശുദ്ധ മാതാവിന്റെ ശൂനോയോ പെരുന്നാൾ സമുചിതമായി ആഘോഷിച്ചു വരുന്നു.

https://youtu.be/cgjHsD9a5KQ  ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ 7 മക്കളുടെയും അവരുടെ ഗുരുനാഥനായ മോർ ഏലിയാ...
01/08/2020

https://youtu.be/cgjHsD9a5KQ ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ 7 മക്കളുടെയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസിന്റെയും പ്രാർത്ഥന നമുക്ക് കോട്ടയും കാവലും ആയിരിക്കട്ടെ ....
➡️ Bovooso Voice
➡️ Youtube Media
➡️ Under The Holy See Of Antioch And All The East

ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ 7 മക്കളുടെയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസിന്റെയും പ്രാർത്....

01/08/2020

ഞങ്ങൾക്കു വേണ്ടി അപേഷിക്കേണമേ...

Big salute Fr. Sajan And all team... കൊറോണ ബാധിച്ചു കർത്താവിൽ നിദ്ര പ്രാപിച്ച അമ്മച്ചിയെ ഓർത്തു പ്രാർത്ഥിക്കുന്നു.. എല്ല...
01/08/2020

Big salute Fr. Sajan And all team... കൊറോണ ബാധിച്ചു കർത്താവിൽ നിദ്ര പ്രാപിച്ച അമ്മച്ചിയെ ഓർത്തു പ്രാർത്ഥിക്കുന്നു.. എല്ലാ മരണാനന്തര ശ്രുശൂഷയും നിവഹിക്കപെട്ടു.. സധൈര്യം മുന്നോട്ടു വരുകയും എല്ലാ വിധ ശ്രുശൂഷകളും വേണ്ട രീതിയിൽ നിർവഹിക്കുകയും ചെയ്ത ഇടവക സഹ വികാരി SAJAN അച്ഛനും Karigachira ഇടവകക്കും വേണ്ടി പ്രാർത്ഥിക്കുന്നു..

29/07/2020

"നല്ല കാവൽക്കാരനായിരിക്കുക"

"കാവൽക്കാരാ, രാത്രി എന്തായി?
കാവൽക്കാരാ രാത്രി എന്തായി?
എന്നു ഒരുത്തൻ സേയിരിൽ നിന്നു എന്നോടു വിളിച്ചു ചോദിക്കുന്നു. അതിന്നു കാവൽ
ക്കാരൻ പ്രഭാതവും രാത്രിയും
വന്നിരിക്കുന്നു. നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു
കൊൾവിൻ. പോയി വരുവിൻ
എന്നു പറഞ്ഞു"
യശയ്യാവു 21:11,12

പണ്ടുകാലത്തു യരുശലേം നഗരവീഥികളിൽ ഓരോ മൈലുകൾ തോറും കാവൽ
മാടങ്ങളും അവിടെ കാവൽക്കാരും ഉണ്ടായിരുന്നു.
പ്രഭാതസമയങ്ങളിൽ സൂര്യന്റെ
ദിശ നോക്കി ജനം സമയം അറിഞ്ഞിരുന്നു. എന്നാൽ രാത്രി
കാലങ്ങളിൽ ഓരോയാമത്തിലും
ഈ കാവൽക്കാർ ആ യാമമായി
എന്നു വിളിച്ചുപറയും.

ദൈവം നമ്മെ നമ്മുടെ ഭവനങ്ങളിൽ, സഭയിൽ, ദേശത്തിൽ കാവൽക്കാരനാക്കി
വച്ചിരിക്കുന്നു.കാവൽക്കാരനെന്ന നിലയിൽ നമ്മുക്കു പല ദൗത്യങ്ങളുണ്ടു. സമയമായി എന്നു വിളിച്ചു പറയേണ്ട ദൗത്യം.
രാത്രി കഴിയുന്നു , പ്രഭാതം എത്താറായി എല്ലാവരും ഉണരേണ്ട സമയമായി എന്നു
വിളിച്ചു പറയേണ്ട ദൗത്യം.

നാം പാടാറില്ലെ..
രാത്രികാലം തീർന്നിടാറായ്
പ്രഭാതമെത്തി
പ്രഭാതതാരം യേശുവാനിൽ
കണ്ടിടാറായ്...

അതേ യേശു വാനമേഘങ്ങളിൽ
എഴുന്നള്ളി വരുന്ന സമയം സമാഗതമായി എന്നു കാവൽക്കാരായ നാം വിളിച്ചുപറയണം..കാവൽക്കാരുടെ ഈ ശബ്ദത്തെ കുറിച്ചു യശയ്യാവു വീണ്ടും രേഖപ്പെടുത്തുന്നു.
"യരുശലമേ ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ
ആക്കിയിരിക്കുന്നു.അവർ
രാവോ, പകലോ ഒരിക്കലും
മിണ്ടാതിരിക്കില്ല.യഹോവയെ
ഓർമ്മിപ്പിക്കുന്നവരേ നിങ്ങൾ
സ്വസ്തമായിരിക്കരുതു"
യശയ്യാവു 62:6

"നിന്റെ കാവൽക്കാരുടെ ശബ്ദം
കേട്ടുവോ.അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു
ഘോഷിക്കുന്നു. യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും"
യശയ്യാ 52:8

കാവൽക്കാരായ നാം സമയത്തെ കുറിച്ചും യേശുവിന്റെ വരവിനെകുറിച്ചും
വചനമാകുന്ന യേശുവിനെ കുറിച്ചും പറയണം.പറഞ്ഞിട്ടു
അവർ മാനസാന്തര
പ്പെട്ടില്ലെങ്കിൽ കാവൽക്കാരൻ
കുറ്റക്കാരനല്ലെന്നു യഹസ്ക്കിയേൽ
33:3 പറയുന്നു.

എന്നാൽ കാവൽക്കാരൻ തന്റെ
ദൗത്യം ഏറ്റെടുത്തില്ലെങ്കിലോ..
"എന്നാൽ കാവൽക്കാരൻ വാൾ
വരുന്നതു കണ്ടു കാഹളം ഊതാതേയും ജനം കരുതികൊള്ളാതേയും ഇരുന്നിട്ടു
വാൾ വന്നു അവരുടെ ഇടയിൽ
നിന്നു ഒരുത്തനെ ഛേദിച്ചു കളയുന്നു എങ്കിൽ ഇവൻ തന്റെ
അക്യത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും
അവന്റെ രക്തം ഞാൻ കാവൽക്കാരനോടു ചോദിക്കും"
യഹസ്ക്കിയേൽ 33:6

നാം നമ്മുടെ ദൗത്യങ്ങൾ നിറവേറ്റണം. കുടുംബത്തിന്റേയും സഭയുടേയും ദേശത്തിന്റേയും
കാവൽക്കാരനാകുന്നതോടൊപ്പം
നമ്മുടെ അവയവങ്ങളുടെ കാവൽക്കാരനാകണം. അവയെ
എല്ലാം വേലികെട്ടി സംരക്ഷിക്കണം.തകർന്നു കിടക്കുന്ന മതിലുകളെ പുതുക്കി
പണിയണം. രാത്രിയും പകലും
ശത്രു അകത്തു കയറാതെ കാവൽ നിൽക്കണം.

"രാത്രി കഴിയാറായി. പകൽ അടു
ത്തിരിക്കുന്നു. അതുകൊണ്ടു
നാം ഇരുട്ടിന്റെ പ്രവർത്തികളെ
വെച്ചു കളഞ്ഞു വെളിച്ചത്തിന്റെ
ആയുധവർഗ്ഗം ധരിച്ചുകൊൾവിൻ."
റോമർ 13:12

യേശുവിന്റെ രണ്ടാം വരവു
സമാഗാതമായിരിക്കുന്നു.വാനമേഘത്തിൽ ഗംഭീരനാദവും, പ്രധാനദൂതന്റെ ശബ്ദവും
ദൈവത്തിന്റെ കാഹളശബ്ദവും
കേൾക്കാറായി. കാവൽക്കാർ
വിളിച്ചു പറയുന്നു.
"The Watchman says: Morning
comes, and also the night.If you
will inquire, inquire; come back
again" Isaiah 23:11

ഒരു മടങ്ങിവരവു ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ മതിലുകൾ കാവൽക്കാരന്റെ
അശ്രദ്ധ നിമിത്തം ഇടിഞുകിടക്കുന്നുണ്ടോ?
പ്രാർത്ഥിക്കണം. എസ്രായും
നെഹെമ്യാവും പ്രാത്ഥിച്ചപോലെ.
ശത്രു അകത്തുകയറാ
തിരിക്കാനുള്ള ക്യപക്കായി.
നമ്മുടെ നിരന്തരമായ പ്രാർത്ഥനകൾ ദേശത്തിന്റെ
കുടുംബത്തിന്റെ ഇടിഞുകിടക്കുന്ന മതിലുകളെ
കെട്ടട്ടെ.ദേശത്തു വീണിരിക്കുന്ന
മരണഭീതികൾ പ്രാത്ഥനയാൽ
മാഞുപോകട്ടെ.. കായേൻ
നല്ല കാവൽക്കാരനായില്ല.
യഹോവ കായേനോടു ചോദിച്ചു.
"നിന്റെ സഹോദരനെവിടെ?
ഞാൻ അറിയുന്നില്ല.ഞാൻ എന്റെ അനുജന്റെ
കാവൽക്കാരനോ?
ഉല്പത്തി 4:9

കായേനു തെറ്റി. അവൻ സഹോദരന്റെ കാവൽക്കാരനായില്ല. അതിനാൽ എന്തു സംഭവിച്ചു?
ദൈവസന്നിധിയിൽ നിന്നും
ദൈവം അവനെ ആട്ടികളഞ്ഞു.
നമ്മുക്കു നല്ല കാവൽക്കാരായി
തുടരാം. എല്ലാ സഹോദര
സഹോദരിമാരുടേയും നമ്മുടേയും..

വി. കുർബാന PREMIERE ON 26/07/2020 SUNDAY AT 7.30AM....  on our you tube channel BOVOOSO VOICE Link : https://youtu.be/HL...
25/07/2020

വി. കുർബാന PREMIERE ON 26/07/2020 SUNDAY AT 7.30AM.... on our you tube channel BOVOOSO VOICE
Link : https://youtu.be/HLn4SiHaIMk

https://youtu.be/bI3TMR9XyFg   ബ്രഹ്മമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാദർ പൗലോസ് അച്ഛന്റെ കാർമികത്വത്തിൽ വിശുദ്...
12/07/2020

https://youtu.be/bI3TMR9XyFg ബ്രഹ്മമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാദർ പൗലോസ് അച്ഛന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപിക്കുന്നു ...

JACOBITE SYRIAN QURBANA || FR. PAULOSE || ST GEORGE JACOBITE SYRIAN CHURCH BRAHMAMANGALAM

https://youtu.be/eb9yxpiIkxQ  പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ പ്രഭാത പ്രാർത്ഥന ബ്രഹ്മമംഗലം യാക്കോബായ സുറിയാനി പള്ളിയി...
05/07/2020

https://youtu.be/eb9yxpiIkxQ
പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ പ്രഭാത പ്രാർത്ഥന ബ്രഹ്മമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വികാരി Fr. പൗലോസ് അച്ഛന്റെ കാർമികത്വത്തിൽ..പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ ആരാധനകൾ, കുർബാന, സുറിയാനി, നമസ്കാരങ്ങൾ എന്നിവക്കായി... ചാനൽ, SUBSCRIBE ചെയ്യുക....

prabhatha namaskaram ofJacobite syrian churches

🎼🎼*മസ്മൂർ* 🎼🎼*നിങ്ങൾക്കും പാടാം...**അഖില മലങ്കര ആരാധന ഗീത മത്സരം*പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്ക...
01/07/2020

🎼🎼*മസ്മൂർ* 🎼🎼
*നിങ്ങൾക്കും പാടാം...*

*അഖില മലങ്കര ആരാധന ഗീത മത്സരം*

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്കൊള്ളിച്ച് Kolo Suryoyo Media യൂട്യൂബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ ആരാധന ഗീത മത്സരം നടത്തുന്നു.

പ്രായ പരിധിയെ മുൻനിർത്തി 4 വിഭാഗങ്ങൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്

▶️സബ് ജൂനിയർ വിഭാഗം ( 3 വയസ്സ് മുതൽ 10 വയസ്സ് വരെ)

▶️ജൂനിയർ വിഭാഗം ( 11 വയസ്സ് മുതൽ 22 വയസ്സ് വരെ)

▶️സീനിയർ വിഭാഗം (23 വയസ്സ് മുതൽ 44 വയസ്സ് വരെ)

▶️സൂപ്പർ സീനിയർ വിഭാഗം ( 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ)

💰ഓരോ_വിഭാഗത്തിലും വിജയിക്കുന്ന മത്സാരാർത്ഥിക്ക് 2000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.

🎥*നിങ്ങൾ ചെയ്യെണ്ടത്*🎥

1. പങ്കെടുക്കുന്ന വ്യക്തി ആലപിച്ച ഗീതത്തിൻ്റെ വീഡിയോ *9656018561* വാട്ട്സപ്പ് നമ്പറിലേയ്ക്ക് 22.06.2020 മുതൽ 05.07.2020 വരെ അയക്കാവുന്നതാണ് .

2. പേര്, മത്സരിക്കുന്ന വിഭാഗം, ഇടവകപ്പള്ളി, ഭദ്രാസനം എന്നിവ ചേർത്ത് അയക്കുവാൻ ശ്രദ്ധിക്കുക .

3 .നിങ്ങൾ ആലപിച്ച ഗീതം യൂട്യൂബ് ചാനൽ വഴി ആയിരിക്കും പബ്ലിഷ് ചെയ്യുന്നത്.

4. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്, കൂടാതെ മത്സരം സംബന്ധിച്ച് ഭേദഗതി വരുത്തുവാൻ അഡ്മിൻ പാനലിന് അധികാരമുണ്ട്,

5. ആരാധന ഗീതം മലയാളത്തിലോ സുറിയാനിയിലോ ആലപിക്കാവുന്നതാണ്

🚩*നിബന്ധനകൾ*🚩

1. ഗ്രൂപ്പ് ആയിട്ട് ആലപിക്കുന്ന ഗീതങ്ങൾ വിധി നിർണയത്തിന് പരിഗണിക്കില്ല .

2. മൈക്ക്, ഹെഡ് സെറ്റ് മൈക്ക്, വാദ്യോപകരണങ്ങൾ, കരോക്കേ എന്നിവ ഉപയോഗിക്കാൻ പാടില്ല.

3. ദൈർഘ്യം 3 മിനിറ്റിൽ കൂടുവാൻ പാടില്ല.

4. വിഡിയോയിൽ യാതൊരു വിധ എഡിറ്റിംഗും അനുവദനയീമല്ല.

5. ആലാപന രീതിക്കും ആലാപന മികവിനും 80 ശതമാനവും കൂടാതെ നിങ്ങളുടെ ഗാനങ്ങൾ ഇഷ്ടപ്പെട്ട് പ്രേക്ഷകർ നിങ്ങൾക്ക് നൽകുന്ന യൂട്യൂബ് ലൈക്കുകൾ 20 ശതമാനം എന്ന മൂല്യ നിർണയ ഘടകങ്ങളെ മുന്നിൽ നിർത്തിയായിരിക്കും വിധികർത്താക്കൾ വിധി നിർണ്ണയിക്കുന്നത്. (ഡിസ് ലൈക്കുകളുടെ എണ്ണം എടുക്കുന്നതല്ല ).


6. മത്സരത്തിൽ വിജയിക്കുന്നവർ വയസ് തെളിയിക്കുന്ന ഐഡി കാർഡ് കാണിക്കേണ്ടതാണ് .മത്സര വിഭാഗത്തിൻ്റെ പരിശോധനയ്ക്ക് ഇത് അനിവാര്യമാണ് .

മത്സരത്തെപ്പറ്റി കൂടുതൽ അറിയുവാൻ
വിളിക്കുക

📞 9995208816
📞 7902426389

By

Team Kolo Suryoyo Media

https://youtu.be/80JL5tvFx_o മോർ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ ഓർമ പെരുന്നാൾ FR.PAULOSE ERAMANGALAM ത്തിന്റെയും FR.JIBIN ...
29/06/2020

https://youtu.be/80JL5tvFx_o മോർ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ ഓർമ പെരുന്നാൾ FR.PAULOSE ERAMANGALAM ത്തിന്റെയും FR.JIBIN CHACKO യുടെയും കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാന.... please subscribe & support

Holy Qurbana jacobite || പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ ഓർമ പെരുന്നാൾ.. FR. JIBIN CHACKO

🎼*മസ്‌മൂർ*🎼*പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്കൊള്ളിച്ച് Kolo Suryoyo Media യൂട്യൂബ് ചാനലിൻ്റെ ആഭിമു...
28/06/2020

🎼*മസ്‌മൂർ*🎼

*പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്കൊള്ളിച്ച് Kolo Suryoyo Media യൂട്യൂബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ ആരാധന ഗീത മത്സരം നടത്തുന്നു.

പ്രായ പരിധിയെ മുൻനിർത്തി 4 വിഭാഗങ്ങൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്

▶️സബ് ജൂനിയർ വിഭാഗം ( 3 വയസ്സ് മുതൽ 10 വയസ്സ് വരെ)

▶️ജൂനിയർ വിഭാഗം ( 11 വയസ്സ് മുതൽ 22 വയസ്സ് വരെ)

▶️സീനിയർ വിഭാഗം (23 വയസ്സ് മുതൽ 44 വയസ്സ് വരെ)

▶️സൂപ്പർ സീനിയർ വിഭാഗം ( 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ)

💰ഓരോ വിഭാഗത്തിലും വിജയിക്കുന്ന മത്സാരാർത്ഥിക്ക് 2000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.

🎥*നിങ്ങൾ ചെയ്യെണ്ടത്*🎥

1. പങ്കെടുക്കുന്ന വ്യക്തി ആലപിച്ച ഗീതത്തിൻ്റെ വീഡിയോ *9656018561* വാട്ട്സപ്പ് നമ്പറിലേയ്ക്ക് 22.06.2020 മുതൽ 05.07.2020 വരെ അയക്കാവുന്നതാണ് .

2. പേര്, മത്സരിക്കുന്ന വിഭാഗം, ഇടവകപ്പള്ളി, ഭദ്രാസനം എന്നിവ ചേർത്ത് അയക്കുവാൻ ശ്രദ്ധിക്കുക .

3 .നിങ്ങൾ ആലപിച്ച ഗീതം kolo Suryoyo Media യൂട്യൂബ് ചാനൽ വഴി ആയിരിക്കും പബ്ലിഷ് ചെയ്യുന്നത്.

4. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്, കൂടാതെ മത്സരം സംബന്ധിച്ച് ഭേദഗതി വരുത്തുവാൻ അഡ്മിൻ പാനലിന് അധികാരമുണ്ട്,

5. ആരാധന ഗീതം മലയാളത്തിലോ സുറിയാനിയിലോ ആലപിക്കാവുന്നതാണ്

🚩*നിബന്ധനകൾ*🚩

1. ഗ്രൂപ്പ് ആയിട്ട് ആലപിക്കുന്ന ഗീതങ്ങൾ വിധി നിർണയത്തിന് പരിഗണിക്കില്ല .

2. മൈക്ക്, ഹെഡ് സെറ്റ് മൈക്ക്, വാദ്യോപകരണങ്ങൾ, കരോക്കേ എന്നിവ ഉപയോഗിക്കാൻ പാടില്ല.

3. ദൈർഘ്യം 3 മിനിറ്റിൽ കൂടുവാൻ പാടില്ല.

4. വിഡിയോയിൽ യാതൊരു വിധ എഡിറ്റിംഗും അനുവദനയീമല്ല.

5. ആലാപന രീതിക്കും ആലാപന മികവിനും 80 ശതമാനവും കൂടാതെ നിങ്ങളുടെ ഗാനങ്ങൾ ഇഷ്ടപ്പെട്ട് പ്രേക്ഷകർ നിങ്ങൾക്ക് നൽകുന്ന യൂട്യൂബ് ലൈക്കുകൾ 20 ശതമാനം എന്ന മൂല്യ നിർണയ ഘടകങ്ങളെ മുന്നിൽ നിർത്തിയായിരിക്കും വിധികർത്താക്കൾ വിധി നിർണ്ണയിക്കുന്നത്. (ഡിസ് ലൈക്കുകളുടെ എണ്ണം എടുക്കുന്നതല്ല ).


6. മത്സരത്തിൽ വിജയിക്കുന്നവർ വയസ് തെളിയിക്കുന്ന ഐഡി കാർഡ് കാണിക്കേണ്ടതാണ് .മത്സര വിഭാഗത്തിൻ്റെ പരിശോധനയ്ക്ക് ഇത് അനിവാര്യമാണ് .

മത്സരത്തെപ്പറ്റി കൂടുതൽ അറിയുവാൻ
വിളിക്കുക

📞 9995208816
📞 7902426389

By

Team Kolo Suryoyo Media

https://youtu.be/Jw_96TBNH10യാക്കോബായ സുറിയാനി സഭയുടെ ആരാധനകളും,  വിശുദ്ധ കുർബാനയും, കുർബാന വ്യാഖ്യാനങ്ങളും, സുറിയാനി ഗീ...
27/06/2020

https://youtu.be/Jw_96TBNH10
യാക്കോബായ സുറിയാനി സഭയുടെ ആരാധനകളും, വിശുദ്ധ കുർബാനയും, കുർബാന വ്യാഖ്യാനങ്ങളും, സുറിയാനി ഗീതങ്ങളും, സഭയുടെ ശ്രുസൂഷകളും പ്രാർത്ഥനകൾക്കും വേണ്ടി PLEASE SUBSCRIBE & SUPPORT

jacobite syrian church hoothomo by, fr. severios

🎼*മസ്‌മൂർ*🎼*പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്കൊള്ളിച്ച് Kolo Suryoyo Media യൂട്യൂബ് ചാനലിൻ്റെ ആഭിമു...
21/06/2020

🎼*മസ്‌മൂർ*🎼

*പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങളെ ഉൾക്കൊള്ളിച്ച് Kolo Suryoyo Media യൂട്യൂബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര അടിസ്ഥാനത്തിൽ ആരാധന ഗീത മത്സരം നടത്തുന്നു.

പ്രായ പരിധിയെ മുൻനിർത്തി 4 വിഭാഗങ്ങൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്

▶️സബ് ജൂനിയർ വിഭാഗം ( 3 വയസ്സ് മുതൽ 10 വയസ്സ് വരെ)

▶️ജൂനിയർ വിഭാഗം ( 11 വയസ്സ് മുതൽ 22 വയസ്സ് വരെ)

▶️സീനിയർ വിഭാഗം (23 വയസ്സ് മുതൽ 44 വയസ്സ് വരെ)

▶️സൂപ്പർ സീനിയർ വിഭാഗം ( 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ)

💰ഓരോ വിഭാഗത്തിലും വിജയിക്കുന്ന മത്സാരാർത്ഥിക്ക് 2000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.

🎥*നിങ്ങൾ ചെയ്യെണ്ടത്*🎥

1. പങ്കെടുക്കുന്ന വ്യക്തി ആലപിച്ച ഗീതത്തിൻ്റെ വീഡിയോ *9656018561* വാട്ട്സപ്പ് നമ്പറിലേയ്ക്ക് 22.06.2020 മുതൽ 05.07.2020 വരെ അയക്കാവുന്നതാണ് .

2. പേര്, മത്സരിക്കുന്ന വിഭാഗം, ഇടവകപ്പള്ളി, ഭദ്രാസനം എന്നിവ ചേർത്ത് അയക്കുവാൻ ശ്രദ്ധിക്കുക .

3 .നിങ്ങൾ ആലപിച്ച ഗീതം kolo Suryoyo Media യൂട്യൂബ് ചാനൽ വഴി ആയിരിക്കും പബ്ലിഷ് ചെയ്യുന്നത്.

4. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്, കൂടാതെ മത്സരം സംബന്ധിച്ച് ഭേദഗതി വരുത്തുവാൻ അഡ്മിൻ പാനലിന് അധികാരമുണ്ട്,

🚩*നിബന്ധനകൾ*🚩

1. ഗ്രൂപ്പ് ആയിട്ട് ആലപിക്കുന്ന ഗീതങ്ങൾ വിധി നിർണയത്തിന് പരിഗണിക്കില്ല .

2. മൈക്ക്, വാദ്യോപകരണങ്ങൾ, കരോക്കേ എന്നിവ ഉപയോഗിക്കാൻ പാടില്ല.

3. ദൈർഘ്യം 3 മിനിറ്റിൽ കൂടുവാൻ പാടില്ല.

4. വിഡിയോയിൽ യാതൊരു വിധ എഡിറ്റിംഗും അനുവദനയീമല്ല.

5. ആലാപന രീതിയും , ആലാപന മികവും, കൂടാതെ നിങ്ങളുടെ ഗാനങ്ങൾ ഇഷ്ടപ്പെട്ട് പ്രേക്ഷകർ നിങ്ങൾക്ക് നൽകുന്ന യൂട്യൂബ് ലൈക്കുകൾ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി, അവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിധികർത്താക്കൾ വിധി നിർണ്ണയിക്കുന്നത്. (ഡിസ് ലൈക്കുകളുടെ എണ്ണം എടുക്കുന്നതല്ല ).

6. മത്സരത്തിൽ വിജയിക്കുന്നവർ വയസ് തെളിയിക്കുന്ന ഐഡി കാർഡ് കാണിക്കേണ്ടതാണ് .മത്സര വിഭാഗത്തിൻ്റെ പരിശോധനയ്ക്ക് ഇത് അനിവാര്യമാണ് .

മത്സരത്തെപ്പറ്റി കൂടുതൽ അറിയുവാൻ
വിളിക്കുക

📞 9995208816
📞 7902426389

By

Team Kolo Suryoyo Media

21/06/2020

"പ്രാക്യതശരീരം വിതെക്കപ്പെടുന്നു.ആത്മീകശരീരം ഉയിർക്കുന്നു.പ്രാക്യതശരീരം ഉണ്ടെങ്കിൽ ആത്മീകശരീരവും
ഉണ്ടു" 1കൊര്യന്തർ 15:44

ഈ ലോകത്തിലെ ഏറ്റവും മനോഹരമായ സ്രഷ്ടിയാണു
മനുഷ്യൻ. മറ്റുള്ള ജീവജാലങ്ങൾ
ക്കു ശരീരവും ജീവനും ദൈവം
നൽകിയപ്പോൾ ദൈവം മനുഷ്യനു ആത്മാവിനേയും കൂടി
നൽകി.മനുഷ്യൻ പൊടിയാകുന്നു. പൊടിയിലേക്കു
മടങ്ങും. മണ്ണായ മനുഷ്യൻ, മൺകൂടാരങ്ങളിൽ പാർക്കുന്ന
മനുഷ്യൻ ,മണ്ണിലേക്കു തന്നെ മടങ്ങും. എന്നാൽ ആത്മാവു
അതു തന്ന അതിന്റെ ഉടയവനിലേക്കു തന്നെ
മടങ്ങും.അതായതു ദൈവത്തിന്റെ അടുക്കലേക്കു
ശാശ്വതഭവനത്തിലേക്കു ചേരും.
യേശു ഈ ശാശ്വത ഭവനത്തെ പിതാവിന്റെ ഭവനമെന്നാണു പറഞ്ഞിരിക്കുന്നതു.
"നിങ്ങളുടെ ഹ്രദയം കലങ്ങിപോകരുതു.ദൈവത്തിൽ
വിശ്വസിപ്പിൻ. എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ
ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു.ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു.
ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.ഞാൻ
പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ ഞാൻ ഇരിക്കുന്ന
ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ
ചേർത്തു കൊള്ളും.യോഹ 14:1-3

ദൈവകൽപനയനുസരിച്ചു ഭൂമിയിൽ ജീവിക്കുന്നവർക്കു
ദൈവം ഒരു ശാശ്വതഭവനം, നിത്യഭവനം, ഒരുക്കിവച്ചിട്ടുണ്ടു.
അതുകൊണ്ടു പൗലോസ് പറഞ്ഞു. ഈ ഭൂമിയിലെ കഷ്ടങ്ങളും പ്രയാസങ്ങളും ഞാൻ ഛേദമെന്നെണ്ണുന്നു. ഇവിടെ നാം
പരദേശവാസികളാണു. കാരണം
ഇവിടെ നമ്മുക്കു ശാശ്വതഭവനമില്ല.അതുകൊണ്ടു
പ്രത്യാശയോടെ പൗലോസ് എഴുതി.
"കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ
കൈപണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ
ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു."
2 കൊര്യന്തർ 5;1

പത്രോസ് പറഞ്ഞു. അല്പനേരത്തേക്കുള്ള ഈ ഭൂമിയിലുള്ള കഷ്ടങ്ങൾ സാരമില്ല എന്നു. ആ വചനം
ശ്രദ്ധിക്കാം.

" അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളിൽ ദു:ഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞു
പോകുന്നതും തീയ്യിൽ ശോധന
കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന
വിലയേറിയതു എന്നു ക്രിസ്തു
യേശുവിന്റെ പ്രത്യക്ഷതയിൽ
പുകഴ്ച്ചക്കും തേജസിനും മാനത്തിനുമായി കാണ്മാൻ ഇടവരും." 1പത്രോസ് 1:6,7

അതുകൊണ്ടു നൊടിനേരത്തേക്കുള്ള കഷ്ടങ്ങളും പ്രയാസങ്ങളും
ലഭിക്കുവാൻ പോകുന്ന നിത്യതേജസ്സിന്റെ ഘനമോർക്കുമ്പോൾ സാരമില്ല.
നമ്മുക്കുവേണ്ടി ഒരു നിത്യഭവനം
ശാശ്വത ഭവനം, സ്വർഗ്ഗീയ ഭവനം
ദൈവം ഒരുക്കുന്നുണ്ടു...ആ
നിത്യവാസത്തിനായി പ്രത്യാശയോടെ കാത്തിരിക്ക

19/06/2020

ഇയ്യോബ് 42:12-13
അവൻ്റെ മുൻ കാല അവസ്ഥയേക്കാൾ വളരെ കൂടുതലായി ദൈവം അവൻ്റെ പിൻ കാല സ്ഥിതിയെ അനുഗ്രഹിച്ചു. അവനു പതിനാലായിരം ആടുകളും ആറായിരം ഒട്ടകവും ആയിരം ഏരു കാളകളും ആയിരം പെൺകഴുതയും ഉണ്ടായി. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

ദൈവമായ കർത്താവേ, ഇയ്യോബിന് നഷ്ടമായതെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ചു കൊടുക്കുമെന്ന അങ്ങയുടെ വാഗ്ദത്ത പ്രകാരം(വാക്യം42:10) ഇയ്യാേബിൻ്റെ മൃഗ സമ്പത്തെല്ലാം മുൻ കാലത്ത് ഉണ്ടായിരുന്നതിൻ്റെ കൃത്യം ഇരട്ടിയായി വർദ്ധിപ്പിച്ചു കൊടുത്ത (വാക്യം 1:3) അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു.

ദൈവമായ കർത്താവേ, ഇയ്യോബിന് തൻ്റെ മൃഗ സമ്പത്തെല്ലാം എന്നെന്നേക്കുമായി നഷ്ടമായ അവസ്ഥയിൽ നിന്നും അങ്ങ് അവന് അവയെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ചു കൊടുത്തു. എന്നാൽ പുത്ര സമ്പത്ത് മുൻപുണ്ടായിരുന്ന അത്രമാത്രം തന്നെ നൽകി.(വാക്യം1:2) അപ്പോൾ അങ്ങയുടെ വാഗ്ദത്ത പ്രകാരം പുത്ര സമ്പത്ത് എങ്ങിനെ ഇരട്ടിയാകും എന്നൊരു ചിന്ത പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ കർത്താവേ, മക്കൾ മൃഗസമ്പത്തുപോലെയല്ലെന്ന് ഞങ്ങൾ അറിയുന്നു. ഇയ്യോബിൻ്റെ ഈ ലോകത്തു നിന്നും മാറ്റപ്പെട്ട പത്ത് മക്കളും തിരുസന്നിധിയിൽ സുരക്ഷിതരായിരിക്കുന്നുവെന്നും വീണ്ടും അങ്ങ് പത്തു മക്കളെക്കൂടി ഇയ്യോബിന് നൽകിയെന്നും അങ്ങിനെ അങ്ങയോടുകൂടെയുള്ള പത്ത് മക്കളും ഇയ്യോബിനോടൊപ്പമുള്ള പത്ത് മക്കളും ചേർന്ന് ഇപ്പോൾ ഇയ്യോബിന് ഇരുപത് മക്കൾ ഉണ്ടെന്നും അപ്രകാരം ഇയ്യോബിന് പുത്ര സമ്പത്തും ഇരട്ടിയായി കിട്ടിയെന്നും ഞങ്ങൾ അറിയുന്നു. കർത്താവേ, അതുപോലെ തന്നെ ബാല്യത്തിൽത്തന്നെ ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ ഞങ്ങളുടെ മക്കളും നഷ്ടമായിപ്പോകാതെ, അവർ തിരുസന്നിധിയിൽ ആശ്വാസം അനുഭവിച്ച് സന്തോഷത്തോടെ വസിക്കുന്നു എന്നുള്ള ആശ്വാസവചനവും ഞങ്ങളിൽ പ്രത്യാശ ഉളവാക്കുന്നു. കർത്താവേ, ഞങ്ങളിൽ നിന്നും വാങ്ങിപ്പോയ ഞങ്ങളുടെ പ്രീയ മക്കളെക്കുറിച്ച് ഇനി ഒരിക്കലും ഞങ്ങൾ നിരാശരായിരിപ്പാൻ ഇടയാകരുതേ.

ഞങ്ങളേയും ഞങ്ങളുടെ ഭവനങ്ങളേയും ഞങ്ങളുടെ വിശുദ്ധ സഭയേയും ഞങ്ങളുടെ രാജ്യത്തേയും ലോകം മുഴുവനേയും അങ്ങ് കാത്തുകൊള്ളേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ഞങ്ങളുടെ പ്രാർത്ഥനകേട്ട് ദയവുതോന്നി ഞങ്ങളോട് ഉത്തരമരുളിച്ചെയ്യേണമേ. ആമീൻ.

സദൃശ്യവാക്യങ്ങൾ 23:5 "നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്...
08/05/2020

സദൃശ്യവാക്യങ്ങൾ 23:5 "നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും."
Proverbs 23:5 "Cast but a glance at riches, and they are gone, for they will surely sprout wings and fly off to the sky like an eagle."

നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.സങ...
16/04/2020

നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 17

" ശബ്ബത്ത് കഴിഞു ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്മാൻ ചെന്നു...
12/04/2020

" ശബ്ബത്ത് കഴിഞു ആഴ്ച്ചവട്ട
ത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റേ
മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ
ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു. കല്ലു ഉരുട്ടിനീക്കി
അതിന്മേൽ ഇരുന്നിരുന്നു. അവന്റെ രൂപം മിന്നലിനു ഒത്തതും അവന്റെ ഉടുപ്പു ഹിമം
പോലെ വെളുത്തതും ആയിരുന്നു. കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു
മരിച്ചവരെപ്പോലെ ആയി. ദൂതൻ
സ്ത്രീകളോടു ഭയപ്പെടേണ്ട: ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു
ഞാൻ അറിയുന്നു.അവൻ ഇവിടെ ഇല്ല:താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു.
മത്തായി 28: 1-6

രാത്രി കഴിഞ്ഞാൽ ഒരു പ്രഭാതമുണ്ടു. സഹനങ്ങൾ
കഴിഞ്ഞാൽ ഒരു ഉയിർത്തെഴുന്നേല്പുണ്ടു. യേശുവിനെ പോലെ ആരും
ജനിച്ചിട്ടില്ല.ജീവിച്ചിട്ടില്ല.മരിച്ചിട്ടില്ല.
ഉയിർത്തെഴുന്നേറ്റിട്ടില്ല. രണ്ടാമതു
വരുമെന്നു വാഗ്ദത്തം ചെയ്തിട്ടില്ല. ഉയിർത്തെഴുന്നേറ്റ
യേശു സമാധാനവും സന്തോഷവും നൽകികൊണ്ടു
അനേകംപേർക്കു പ്രത്യക്ഷപ്പെട്ടു.
വി.പൗലോസ് അതിനെക്കുറിച്ചു
ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു.

"ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴു
ത്തുകളിൻപ്രകാരം മൂന്നാം നാൾ
ഉയിർത്തെഴുന്നേറ്റു കേഫാവിനും
പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി" 1 കൊര്യ 15:3-5
അതിനുശേഷം അഞ്ഞൂറിൽ അധികം സഹോദരന്മാർക്കും മറ്റും പ്രത്യക്ഷനായി എന്നും
രേഖപ്പെടുത്തിയിരിക്കുന്നു.

ഉയിർത്തെഴുന്നേല്പു അതിജീവനത്തിന്റെ സന്ദേശം
നൽകുന്നു. സ്തീയുടെ സന്തതി
സർപ്പത്തിന്റെ തല ചതച്ചു സാത്താനെ തോല്പിക്കുന്ന ദിനം.
ഈ ഉയിർത്തേഴുന്നേല്പുദിനം
പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുക്കു സന്തോഷത്തിന്റെ
സമാധാനത്തിന്റെ അതീജീവനത്തിന്റെ നാളുകൾ
പ്രദാനം ചെയ്യട്ടെ.

Address


Alerts

Be the first to know and let us send you an email when Bovooso Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bovooso Voice:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share