NewsApp Global

  • Home
  • NewsApp Global

NewsApp Global Exclusive newsapp to give breaking news at finger tip.
(1)

ഗവർണറെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം; പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകിനിയമസഭയുടെ മഹത്വ...
25/01/2020

ഗവർണറെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം; പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് നോട്ടീസ് നൽകി

നിയമസഭയുടെ മഹത്വത്തെ അവഹേളിക്കുന്ന നിലയിൽ പെരുമാറുന്ന ​ഗവർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. ​നിയമസഭ പാസാക്കിയ പ്രമേയം ​ഗവർണർ എതിർത്തത് അം​ഗീകരിക്കാനാവില്ല.ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിൽ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനക്ക് എടുത്തതും ഐക്യകണ്ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബലാത്സം​ഗ കേസിൽ വിടുതൽ ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യംകന്യാസ്ത്രീയെ ബല...
25/01/2020

ബലാത്സം​ഗ കേസിൽ വിടുതൽ ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യം

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ വിടുതൽ ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ.വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹര്‍ജിയില്‍ ഫെബ്രുവരി നാലിന് കോടതി വാദം കേള്‍ക്കും. കുറവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

സ്വർണ വില ഇന്നും കൂടി; പവന് 30,000 രൂപസംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും...
25/01/2020

സ്വർണ വില ഇന്നും കൂടി; പവന് 30,000 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ സ്വർണവിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,571.56 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി; ഏഴ് പേര്‍ അറസ്റ്റില്‍മലപ്പുറം  കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിന...
25/01/2020

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി; ഏഴ് പേര്‍ അറസ്റ്റില്‍

മലപ്പുറം കാടമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിംലിംഗിനിടെയാണ് കാടമ്പുഴയിലും പരിസരങ്ങളിലുമായി പലസമയങ്ങളില്‍ 16 ഓളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കിയത്.

ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കല്‍പ്പകഞ്ചേരി, കാടാമ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാടാമ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ബില്ലിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പ്; സര്‍ക്കാറിനോട് വിശദീകരണം തേടുംന...
25/01/2020

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ബില്ലിനെതിരായ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പ്; സര്‍ക്കാറിനോട് വിശദീകരണം തേടും

നയപ്രഖ്യാപന പ്രസംഗത്തിലും സര്‍ക്കാറിനോട് ഇടഞ്ഞ് ഗവര്‍ണര്‍. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ബില്ലിനെതിരായ പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയുടെ നിയമവശം രാജ്ഭവന്‍ പരിശോധിക്കും. ഇത്തരം കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടാനും ഇടയുണ്ട്

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാടുകളും പ്രതിഷേധങ്ങളും നിയമസഭയില്‍ പാസാക്കിയ പ്രമേയവും എല്ലാം പരാമര്‍ശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസ്; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ കേസ്തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് ...
25/01/2020

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസ്; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ കേസ്

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ടിപി സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.

വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു. മാധ്യപ്രവര്‍ത്തകനെ സെന്‍കുമാര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.

കൊറോണ വൈറസ്; രോ​ഗികളെ ചികിത്സിച്ച ചൈനയിലെ ഡോക്ടർ മരിച്ചു; വുഹാൻ പ്രവിശ്യയിൽ 57 പേർ ​ഗുരുതരാവസ്ഥയിൽ കൊറോണ വൈറസ് ബാധിച്ചവര...
25/01/2020

കൊറോണ വൈറസ്; രോ​ഗികളെ ചികിത്സിച്ച ചൈനയിലെ ഡോക്ടർ മരിച്ചു; വുഹാൻ പ്രവിശ്യയിൽ 57 പേർ ​ഗുരുതരാവസ്ഥയിൽ

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വൈറസ് ബാധ ഏറ്റവും രൂക്ഷമായ വുഹാനിൽ രോ​ഗികളെ ചികിത്സിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടർ ലിയാങ് വുഡോങ് ആണ് മരിച്ചത്. വുഹാൻ പ്രവിശ്യയിൽ 57 പേർ ​ഗുരുതരാവസ്ഥയിലാണ്. ഫ്രാൻസ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്കിടെ 41 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടിയന്തര യോ​ഗം ചേർന്ന ലോകാരോ​ഗ്യ സംഘടന നിലവിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തി. ജാ​ഗ്രതയാണ് വേണ്ടതെന്നും ആവശ്യമുണ്ടെങ്കിൽ വീണ്ടും യോ​ഗം ചേരാനും ലോകാരോ​ഗ്യ സംഘടന തീരുമാനിച്ചിട്ടുണ്ട്.

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്; നിലപാടിലുറച്ച് പി ജയരാജൻ.പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കു...
24/01/2020

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ട്; നിലപാടിലുറച്ച് പി ജയരാജൻ.

പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാവർത്തിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസം പ്രചരിപ്പിച്ചെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. കേസ് സംബന്ധിച്ച് സിപിഎംമ്മില്‍ അഭിപ്രായഭിന്നതയില്ല. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് ഉള്ളത്. യുഎപിഎ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

അലനും താഹയും ഇപ്പോഴും സിപിഎം പ്രവർത്തകർ തന്നെയാണെന്ന് ഇന്നലെ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ഇരുവരുടെയും ഭാഗം കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരുന്നു.

കാസര്‍ഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ കസ്റ്റഡിയില്‍ കാസര്‍ഗോഡ് മിയാപദവിലെ ഹയര്‍  സെക്കന്‍ഡറി സ്‌കൂള്‍ അധ്യ...
24/01/2020

കാസര്‍ഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ് മിയാപദവിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കിട്ട രമണയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെങ്കിട്ട രമണ ഉപയോ?ഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൊറോണ വൈറസ് ബാധ: സൗദിയില്‍ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍സൗദിയില്‍ 30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. സൗദിയിലെ അ...
23/01/2020

കൊറോണ വൈറസ് ബാധ: സൗദിയില്‍ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

സൗദിയില്‍ 30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. സൗദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിയെ പരിചരിച്ച നഴ്‌സമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ കഴിഞ്ഞയാഴ്ചയാണ് അല്‍ ഹയാത്ത് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പരിചരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ മലയാളി നഴ്സിന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവരുമായി അടുത്ത ഇടപഴകിയ മുപ്പത് മലയാളി നഴ്സുമാരെ ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.

എന്നാല്‍, മതിയായ പരിചരണമോ ഭക്ഷണമോ നല്‍കുന്നില്ലെന്ന് നഴ്‌സുമാര്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി. ഫിലിപ്പീന്‍സ് യുവതിയെ ശുശ്രൂഷിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്‌സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.അബഹ അല്‍ ഹയാത്ത് ആശുപത്രിയിലെ മുപ്പത് മലയാളി നഴ്സുമാരാണ് ദുരിതത്തില്‍ കഴിയുന്നത്. പ്രത്യേക മുറിയിലേക്ക് മാറ്റിയെങ്കിലും ഇവര്‍ക്ക് മതിയായ പരിചണം ലഭിക്കുന്നില്ല. കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ല എന്നാണ് നഴ്‌സുമാരുടെ പരാതി. രോഗബാധയേറ്റോയെന്ന് സ്ഥിരീകരിക്കാന്‍ സ്രവം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചു.

എന്താണിത്ര ധൃതി;കോതമംഗലം പളളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനംകോതമംഗലം പള്ളിത്തര്‍ക്കത്തി...
23/01/2020

എന്താണിത്ര ധൃതി;കോതമംഗലം പളളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ വിമര്‍ശിച്ച് ഹൈക്കോടതി.വിധി നടപ്പാക്കാന്‍ എന്തിനാണ് ഇത്ര ധൃതിയെന്ന് കോടതി. സഭയ്ക്ക് വിധി നടപ്പിലാക്കി കിട്ടിയാല്‍ പോരെയെന്നും കോടതി ചോദിച്ചു. വിധി നടപ്പിലാക്കാന്‍ വൈകുന്നുവെന്ന് കാട്ടി സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.അതേസമയം കോടതിയലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കളക്ടറെ ഒഴിവാക്കി. വിധി നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. സര്‍ക്കാറും യാക്കോബായ സഭയും നല്‍കിയതുള്‍പ്പെടെയുള്ള റിവ്യൂ ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും

എസ്എഫ്‌ഐ പിള്ളേരെ മെക്കിട്ട് കേറിയാല്‍ വിവരമറിയും;താന്‍ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കാം;പൊലീസിനെ വിരട...
23/01/2020

എസ്എഫ്‌ഐ പിള്ളേരെ മെക്കിട്ട് കേറിയാല്‍ വിവരമറിയും;താന്‍ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കാം;പൊലീസിനെ വിരട്ടി കുട്ടി സഖാക്കള്‍

പാലാ പോളിടെക്‌നിക് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമാകുന്നു. പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോളേജില്‍ കെഎസ്.യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ഒരു കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിക്കാനുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയ പാലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികളെ പിടികൂടാനുള്ള എഎസ്‌ഐ അടക്കമുള്ള മൂന്ന് പൊലീസുദ്യോഗസ്ഥരുടെ ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും പൊലീസുകാരെ പിടിച്ചു തള്ളുകയും ചെയ്തു.

പൊലീസുകാരെ എടാ പോടാ എന്നെല്ലാം വിളിച്ച പ്രവര്‍ത്തകര്‍ സ്വന്തം പണിനോക്കി പോയ്‌ക്കോളാനും പോയി വീടു പിടിക്കാനുമാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നത്. എസ്എഫ്‌ഐ പിള്ളേരെ മെക്കിട്ട് കേറിയാല്‍ വിവരമറിയുമെന്നും പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ മുംബൈയില്‍ മാനസിക വെല്ലുവിളി നേരിട...
22/01/2020

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ സന്ദീപ് മിശ്രയെയും ക്ലീനറായ ശിവ പ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മുംബൈയിലെ സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവറും ക്ലീനറുമാണ് ഇരുവരും. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്‌കൂള്‍ ബസില്‍ വെച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പച്ചത്. വിദേശത്തായിരുന്ന അമ്മ മടങ്ങിയെത്തിയപ്പോള്‍ കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കുംനേ...
22/01/2020

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയെന്നാണ് കാഠ്മണ്ഡു പൊലീസ് വ്യക്തമാക്കി.മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും.നാളെ രാവിലെ പതിനൊന്ന് മണിക്ക് മൃതദേഹങ്ങള്‍ ഡല്‍ഹിലെത്തിക്കും.നടപടികള്‍ വേഗത്തിലാക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ ടീച്ചിംഗ് ആശുപത്രിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. സംഘത്തിലുണ്ടായിരുന്നു മലയാളികളില്‍ ചിലര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേര്‍ ഇന്നലെ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ദമാനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം; പൗരത്വനിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തുംബജറ...
22/01/2020

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം; പൗരത്വനിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തും

ബജറ്റിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം. 29നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. അന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്. നയപ്രഖ്യാപനമെന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയനേതൃത്വം തീരുമാനിക്കുന്ന നയം ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കും. അതില്‍ തര്‍ക്കവിഷയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

പൊലീസ് ഉപദ്രവിച്ചെന്ന് അലനും താഹയും; ഇരുവരേയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കിപന്തീരാങ്കാവ് യുഎപിഎകേസില്‍ പ്രതികളായ അലന്‍ ഷു...
22/01/2020

പൊലീസ് ഉപദ്രവിച്ചെന്ന് അലനും താഹയും; ഇരുവരേയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി

പന്തീരാങ്കാവ് യുഎപിഎകേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയില്‍ ഉപദ്രവിച്ചെന്ന് അലനും ചികിത്സാ സൗകര്യം ഒരുക്കിയില്ലെന്ന് താഹയും പ്രതികരിച്ചു. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്‍ഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നല്‍കണമെന്ന് അലന്‍ ആവശ്യപ്പെട്ടു.ഇന്നലെ അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.

സുവാരസിനെ പകരം അവനെ ബാഴ്‌സയിലെത്തിക്കൂ; പുതിയ പരിശീലകനോട് ആവശ്യമറിയിച്ച് ലയണല്‍ മെസിടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ...
21/01/2020

സുവാരസിനെ പകരം അവനെ ബാഴ്‌സയിലെത്തിക്കൂ; പുതിയ പരിശീലകനോട് ആവശ്യമറിയിച്ച് ലയണല്‍ മെസി

ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പരിശീലകനായിരുന്ന ഏണസ്റ്റോ വാല്‍വര്‍ദയെ ബാഴ്‌സലോണ പുറത്താക്കിയതും പുതിയ പരിശീലകനായി ക്വിക്കേ സെറ്റിനെ നിയമിച്ചതും. ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വപ്‌നം കാണുന്ന ബാഴ്‌സയ്ക്ക് ലാ ലീഗയിലും ഈ വര്‍ഷം റയല്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ സ്‌ട്രൈക്കര്‍ സുവാരസ് പരിക്ക് കാരണം നാല് മാസം പുറത്തിരിക്കുന്നതും കാറ്റലന്‍ ക്ലബ്ബിന് തിരിച്ചടി തന്നെയാണ്. സുവാരസിന് പകരക്കാരനായി പുതിയ താരത്തെ ടീമിലെത്തിക്കാന്‍ ആവശ്യപ്പെടുകയാണ് മെസി.ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സെര്‍ജിയോ അഗ്യൂറോയെ ടീമിലെത്തിക്കാന്‍ മെസ്സി പുതിയ പരിശീലകനോട് ആവശ്യപ്പെട്ടു എന്നാണ്.

സെറ്റിനെ പരിശീലകന്‍ ആക്കിയ ശേഷം മെസ്സി അദ്ദേഹവുമായി കൂടി കാഴ്ച നടത്തിയിരുന്നു. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ലൂയിസ് സുവാരസിന്റെ പരിക്കാണ് ബാഴ്‌സയെ അലട്ടുന്ന ഇപ്പോഴത്തെ പ്രശ്‌നം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാര്‍സ.ബാഴ്‌സയുടെ കളി രീതികളുമായി പൊരുത്തപ്പെടാന്‍ അഗ്യൂറോയ്ക്ക് വളരെ എളുപ്പമായിരിക്കുമെന്നും ലൂയിസ് സുവാരസിന്റെ കുറവ് നികത്താന്‍ അദ്ദേഹത്തിന് ആകുമെന്നും മെസ്സി ബാര്‍സ മാനേജ്‌മെന്റിനോട് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിക്കു നേരെ എബിവിപി ആക്രമണം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രജീബ് ആക്രമ...
21/01/2020

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിക്കു നേരെ എബിവിപി ആക്രമണം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി രജീബ് ആക്രമിനെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. രജീബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. അതേസമയം രജീബിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്‌നം മാത്രമാണ് ഉളളതെന്നാണ് എബിവിപിയുടെ വിശദീകരണം.
അതേസമയം,ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും.

ഓടക്കാലി പളളി ഏറ്റെടുക്കല്‍: പൊലീസും യാക്കോബായ വിശ്വാസികളും തമ്മില്‍ സംഘര്‍ഷംഎറണാകുളം പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീ...
21/01/2020

ഓടക്കാലി പളളി ഏറ്റെടുക്കല്‍: പൊലീസും യാക്കോബായ വിശ്വാസികളും തമ്മില്‍ സംഘര്‍ഷം

എറണാകുളം പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി പൊലീസ് എത്തിയതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. പൊലീസും യാക്കോബായ വിശ്വാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പളളിമുറ്റത്ത് കയറാന്‍ ശ്രമിക്കുന്നവരെ പൊലീസ് തടയുകയാണ്.
കോടതി ഉത്തരവ് പ്രകാരം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കാനിരിക്കെയാണ് പൊലീസ് നടപടി. യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ഏറെക്കാലമായി യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി പ്രകാരം പളളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. വിധി നടപ്പായി കിട്ടുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തിയത്.

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി;വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്ക...
21/01/2020

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി;വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2019-20 ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 4,700 കോടി രൂപ മാറ്റിവെച്ചത് ഹിന്ദു വിഭാഗത്തോട് ചെയ്യുന്ന വിവേചനമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹരിശങ്കര്‍ ജെയിനാണ് പരാതിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

സി സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍...
21/01/2020

സി സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളി വ്യവസായി സിസി തമ്പിയെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഉച്ചയ്ക്ക് ശേഷം ഹാജരാക്കും.മൂന്ന് ദിവസം എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ട തമ്പിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി തമ്പിയെ വിട്ടുക്കിട്ടണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം, കേരളത്തിലെ ഭൂമി ഇടപാടുകള്‍ ഉള്‍പ്പടെ പരിശോധിച്ച ഇഡി, തമ്പിയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.യുഎഇയിലെ ഹോളിഡെയ്സ് ഗ്രൂപ്പ് ചെയര്‍മാനാണ് മലയാളിയായ സിസി തമ്പി.

കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍'; താഹയുടെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തലകോഴിക്കോട് പന്തീരങ്ക...
21/01/2020

കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍'; താഹയുടെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ താഹയുടെയും വീട്ടില്‍ രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.യുഎപിഎ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല.എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്കെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഈ വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം നല്‍കുന്നത്. സിപിഎം പ്രവര്‍ത്തകരായ താഹയുടെ കുടുംബം പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായെന്ന് പ്രതികരിച്ചിരുന്നു.

മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു                                                                   ...
21/01/2020

മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു

ഇടുക്കി മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പാദനം പുനരാരംഭിച്ചു.പവര്‍ ഹൗസില്‍ ഇന്നലെ നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. വൈദ്യുത നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്‍സ്‌ഫോര്‍മാണു പൊട്ടിത്തെറിച്ചത്. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ആളപായമില്ലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗുജറാത്തില്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ തീപിടിത്തംഗുജറാത്തിലെ സൂറത്തില്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ തീപിടിത്തം.സൂറത്തിലെ...
21/01/2020

ഗുജറാത്തില്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ഗുജറാത്തിലെ സൂറത്തില്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ തീപിടിത്തം.സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ ടെക്‌സ്‌റ്റൈല്‍ മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന 10 നില കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വന്‍ തീപിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍അഗ്‌നിശമനസേനയുടെ 40 യൂണിറ്റുകള്‍ സ്ഥലത്തെത്തി.പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതുവരെ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ...
21/01/2020

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ

യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. ഇനിമുതല്‍ യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു. ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് സേവനങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ യൂബര്‍ ഈറ്റ്‌സ് വിശദമാക്കി. സൊമാറ്റോയ്‌ക്കൊപ്പം കൂടുതല്‍ മികച്ച ഭക്ഷണ അനുഭവങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയോടെയാണ് യൂബര്‍ ഈറ്റ്‌സിന്റെ സന്ദേശം അവസാനിക്കുന്നത്.

ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ യൂബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തില്‍ മുന്നിലെത്തിയത്.യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് യൂബറിന്റെ പ്രതീക്ഷ.

അമിത് ഷായുടെ പിന്‍ഗാമി; ബിജെപിയെ ഇനി ജെ.പി നദ്ദ നയിക്കുംബിജെപിയുടെ 13ാം ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത...
20/01/2020

അമിത് ഷായുടെ പിന്‍ഗാമി; ബിജെപിയെ ഇനി ജെ.പി നദ്ദ നയിക്കും

ബിജെപിയുടെ 13ാം ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോദിയുടേയും അമിത്ഷായുടേയും വിശ്വസ്തനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. ജെ.പി. നദ്ദ മാത്രമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. സ്ഥാനമൊഴിയുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ നഡ്ഡയെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരി രാധാമോഹന്‍ സിങിനു കൈമാറിയിരുന്നു.

അഭിനന്ദനം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു മണിയോടെ ബിജെപി ആസ്ഥാനത്തെത്തും. തുടര്‍ന്ന് അനുമോദന യോഗം ചേരും. പാര്‍ട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായാലേ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ. ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.

പൗരത്വ നിയമത്തില്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി: ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് ...
20/01/2020

പൗരത്വ നിയമത്തില്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി: ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കി ടോം ജോസ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചീഫ് സെക്രട്ടറി ടോം ജോസ് രാജ് കൂടിക്കാഴ്ച്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് വിശദീകരിക്കാനാണ് അദ്ദേഹം ഗവര്‍ണറെ സന്ദര്‍ശിച്ചത്. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കുന്നതെങ്ങനെ? കോണ്‍ഗ്രസിനെ വെട്ടിലാക്കി മുന്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദ...
20/01/2020

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കുന്നതെങ്ങനെ? കോണ്‍ഗ്രസിനെ വെട്ടിലാക്കി മുന്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡ

ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്ത് ഏറ്റവും വലിയ പ്രതിഷേധമുയര്‍ന്നത് ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നാണ്. തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ ആയുധവുമാണ് ഈ പ്രക്ഷോഭങ്ങള്‍. എന്നാല്‍ പാര്‍ട്ടിയെ വെട്ടിലാക്കി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും ഹരിയാനന മുന്‍ മുഖ്യമന്ത്രിയുമായ ഭുപീന്ദര്‍ സിങ് ഹൂഡ. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ലെന്ന് ഹൂഡ പ്രതികരിച്ചു. ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമഭേദഗതിക്കെതിരെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ ദേശീയനേതൃത്വത്തിന്റെ നീക്കം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടുംശക്തരായ ഈസ്റ്റ് ബംഗാളിനെ അവരുടെ നാട്ടില്‍  തോല്‍പിച്ച് വിജയവഴ...
20/01/2020

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടും

ശക്തരായ ഈസ്റ്റ് ബംഗാളിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ ഗോകുലം കേരള എഫ്‌സി ഇന്നു മുന്‍ ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്‌സിയെ അവരുടെ നാട്ടില്‍ നേരിടുന്നു. കിക്കോഫ് ഉച്ചകഴിഞ്ഞ് രണ്ടിന്. 8 കളിയില്‍ 11 പോയിന്റുമായി ലീഗില്‍ 2ാം സ്ഥാനത്താണു പഞ്ചാബ്. 6 മത്സരങ്ങള്‍ മാത്രം കളിച്ച ഗോകുലം 10 പോയിന്റുമായി അഞ്ചാമത്. ജയിച്ചാല്‍ ഗോകുലത്തിനു മുകളിലേക്കു കയറാം. ലീഗില്‍ രണ്ടു തോല്‍വിയും ഒരു സമനിലയും വഴങ്ങിയശേഷമാണു കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം 31നു ജയം പിടിച്ചെടുത്തത്. ഉജ്വല ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് മികച്ച ഫോം തുടരുന്നതു ഗോകുലത്തിനു പ്രതീക്ഷ നല്‍കുന്നു.

ഭയമില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം? വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും`പരീക്ഷ പേ ചര്‍ച്ച 2020`ന്റെ ഭാഗമ...
20/01/2020

ഭയമില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം? വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

`പരീക്ഷ പേ ചര്‍ച്ച 2020`ന്റെ ഭാഗമായി വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷിതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. ഡല്‍ഹി തല്‍കടോര സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 9മുതല്‍ 12 വരെ ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Address


Telephone

+919567868365

Website

Alerts

Be the first to know and let us send you an email when NewsApp Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

NewsAppGlobal

Newsapp is your best news companion in Malayalam and English, which updates you with the most exclusive and breaking news before anyone else. The app offers you much more categories to choose from, including politics, science, art, sports and much more, enabling the content to be personalized to your taste. The Newsapp backend is swift and enables users to browse news based on their interests, in an easy and customizable user interface.