08/12/2023
ഷിജി എബ്രഹാം പട്ടാഴിയുടെ "നാം എല്ലാവരും ഒരു യാത്രയിലാണ്" പുസ്തകത്തിൻ്റെ
കവർപേജ് പ്രകാശനം നാളെ വൈകിട്ട് 8 ന്
കോട്ടയം : സ്‌പൈനൽ മസ്കുലർ അട്രോഫി രോഗത്താൽ അരയ്ക്കു
താഴ് വശം തളർന്ന്
കട്ടിലിൽ ജീവിതം കഴിച്ചു കൂട്ടുന്ന
ഏഴാം ക്ലാസ്സ് വിദ്യാഭാസം മാത്രമുള്ള ഷിജി എബ്രഹാം പട്ടാഴി എഴുതിയ "നാം എല്ലാവരും ഒരു യാത്രയിലാണ്" പുസ്തകത്തിൻ്റെ
കവർപേജ് പ്രകാശനം ഡിസംബർ 9 ശനി നാളെ വൈകിട്ട് 8 ന് സൂമിൽ കൂടെ ലിവിംഗ് ലീഫ് പബ്ലിഷേഴ്സ് ചീഫ് എഡിറ്റർ ഏബ്രഹാം കുര്യൻ
നിർവഹിക്കും. ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംക്കാട്ടിൽ
മുഖ്യ സന്ദേശം നൽകും. ഗ്രന്ഥകാരിയും, മുൻ എം. പിയും
എൽ ഡി എഫ് മുൻ കൺവീനറുമായ എം.എം.ലോറൻസിൻ്റെ മകൾ സുജാതാ ലോറൻസും ഗ്ലോറിയസ് മിനിസ്ട്രീസ്, കർണാടകയ്ക്ക് നേതൃത്വം നല്കുന്ന ബിജി സിസിൽ ചീരൻ യു. കെ എന്നിവർ അനുമോദന പ്രസംഗം നടത്തും. ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം സെക്രട്ടറി റോജിൻ പൈനുംമൂട്, ദുബായ്
'ഷിജിക്ക് ഒരു കൈത്താങ്ങ്' പദ്ധതി ഉൽഘാടനം നിർവഹിക്കും.
സജി മത്തായി കാതേട്ട്,പാസ്റ്റർ പി. എം. സാമൂവേൽ, അബുദാബി, റെജി. ജി, ദിനേശ് കുമാർ,ബ്ലെസ്സിൻ മലയിൽ,
പാസ്റ്റർ ഫിന്നി യോഹന്നാൻ മുംബൈ
പാസ്റ്റർ ജെ. പി വെണ്ണിക്കുളം,ഷിജു,
ബിജു മാത്തൻ കാനഡ,പാസ്റ്റർ മനോജ് പീറ്റർ,ലിനു അലക്സ്,ബിന്ദു ലേഖ,
പാസ്റ്റർ ജെയ്സൺ അബുദാബി എന്നിവർ ആശംസകൾ അറിയിക്കും. പാസ്റ്റർ രാജു. ഡി, പാസ്റർ ജയപ്രകാശ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. യുണീക് മീഡിയ ചീഫ് എഡിറ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകും.യുണീക് മീഡിയായാണ് പുസ്തകത്തിൻ്റെ പ്രസാധകർ.
മീറ്റിംഗ് ഐ ഡി: 238 782 2657
പാസ്സ് കോഡ് :1234