Kovalam Varthakal കോവളം വാർത്തകൾ

  • Home
  • Kovalam Varthakal കോവളം വാർത്തകൾ

Kovalam Varthakal കോവളം വാർത്തകൾ local news update about Kovalam and surrounding areas

14/03/2022

Kovalam MLA raise issue about Kovalam

02/01/2022

സന്ധ്യ ആയാൽ വെട്ടവും വെളിച്ചവും ഇല്ലാത്ത കോവളം ബീച്ച്. ഇത്രയും സഞ്ചാരികൾ നിറയുന്നിടത്തു ടോയ്ലറ്റ് ഇല്ലെങ്കിലും കഞ്ചാവ്മയക്കുമരുന്ന് മദ്യം യഥേഷ്ടം ലഭിക്കും. ബീച്ചിൽ 500 ഓളം ഹോട്ടലുകൾ അടുക്കി വച്ച കെട്ടിടങ്ങൾ ഇടുങ്ങിയ ഊടുവഴികൾ ശ്രദ്ധയോടെ പോയില്ലെങ്കിൽ case രജിസ്റ്റർ ചെയ്യേണ്ടി വരും. വിശാലമായ ഇടം ആകെപ്പാടെ 10 പോലീസുകാർ. അറിയാതെ കടലിൽ വീണു പോകുന്നവർ. മാല പൊട്ടിക്കൽ സ്ത്രീകൾക്കെതിരെ യുള്ള അതിക്രമങ്ങൾ new year സമയത്ത് ഇഷ്ടം പോലെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാറുണ്ട്.

ലീഗ എന്ന വിദേശ പൗര കൊല ചെയ്യപ്പെട്ടത് മറന്നു പോയി. അതിലെയും വില്ലൻ മദ്യവും മയക്കുമരുന്നും തന്നെ. അവർ പ്രതികൾക് പിന്നാലെ പോയത് മയക്കു മരുന്നിനു വേണ്ടി ആയിരുന്നു ഒടുക്കം ജീവൻ പോയി.

അവിടേക്കാണ് സ്വീഡിഷ് പൗരൻ മദ്യവും കൊണ്ട് പോകുന്നത്. അതും സപ്ലൈ ആണ്. അന്ന് തന്നെ മൂന്നു വട്ടം കൊണ്ടുപോയി. നാലര കൊല്ലം ആയി തിരുവല്ലത് താമസിക്കുന്നു ഇദ്ദേഹം. ജോലി home stay എന്ന് പറഞ്ഞു പക്ഷെ അല്ല കടത്തു തന്നെ. അന്നേ ദിവസം ബീച്ചിലെ ഒരു ഇടത്തും room ബുക്ക്‌ ചെയ്തിട്ടില്ല. പിന്നെ മദ്യം കൊണ്ട് പോയത് ആവശ്യക്കാർക്ക് കൊടുക്കാൻ. മൂന്നു കുപ്പി വച്ചു സ്ഥിരം കൊണ്ട് പോണ ആൾക്ക് ബില്ല് വേണം ന്നു അറിയാം. പിന്നെ ആരുടെയോ നിർദേശ പ്രകാരം ആയിരിക്കാം ചെക്കിങ് ഉള്ള ഇടത്തൂടെ ഒഴിക്കാനായി മദ്യം കൊണ്ട് പോയത്.

ജോലി ന്നു സസ്പെന്ഷന് ആയ ഗ്രേഡ് എസ് ഐ അടുത്ത മാസം റിട്ടയേർഡ് ആവേണ്ട ഉദ്യോഗസ്ഥൻ. ടൂറിസം ഏരിയ കൈകാര്യം ചെയ്തു ശീലമുള്ള SHO പ്രൈജു, എസ് ഐ അനീഷ് അവരിന്നു വരെ അവിടൊരു വീഴ്ച വരുത്തിയതായി കണ്ടിട്ടില്ല. ചുരുക്കത്തിൽ രാഷ്ട്രീയ ചർച്ചകൾ കൾക്ക് ഉഷാർ എടുക്കുന്നവർ പോലീസ് നടപടി യേ വിമർശിക്കുമ്പോൾ ക്രിമിനൽസ് വര്ധിക്കുന്നു എന്ന് മറന്നു പോകുന്നു.

NB : വീട്ടിൽ നിന്ന് ഒരു കിലോ metr ദൂരം ബീച്ച്ലേക്ക്. പതിനഞ്ചു കൊല്ലമായി ഞാൻ നടക്കാൻ പോലും പോകാറില്ല. ആദ്യം ലൈറ്റ് ഉം ടോയ്ലറ്റ് സൗകര്യവും സഞ്ചാരി കൾക്ക് ഒരുക്കി കൊടുക്കുക.

15/12/2021

*വിഴിഞ്ഞം തുറമുഖ പദ്ധതി നിശ്ചയിച്ച തിയതിയിൽ ഉദ്ഘാടനം ചെയ്യും മന്ത്രി അഹമ്മദ് ദേവർ കോവിൽ*
***ഇലക്ട്രിക് സബ്സ്റ്റേഷന്റെയും ഗേറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനം ജനുവരിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും നിശ്ചയിച്ച തിയതിയിൽ തന്നെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം സർക്കാരിന്റെ ഒന്നാംവാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി ജനുവരിയിൽ തന്നെ നിർവ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ പുലിമുട്ട് നിർമ്മാണം 1050 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. പുലിമുട്ട് നിർമ്മാണത്തിനുള്ള കല്ല് നിക്ഷേപം പ്രതിദിനം 13,000 ടൺ ആക്കി ഉയർത്താൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അത് 15,000 ടൺ ആക്കി വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ബാർജുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 ബാർജുകളുണ്ട്. അടുത്തയാഴ്ച നാല് ബാർജുകൾ കൂടി എത്തുമെന്ന്് മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നു വരുന്ന ലോറികളെ നിരീക്ഷിക്കുന്നതിനായി പുതിയ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ നിർമാണവസ്തുക്കൾ കയറ്റുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ചെക്ക് പോയിന്റുകൾ തിരിച്ചറിയാൻ കഴിയും. നിശ്ചിത ലോഡ് കൃത്യമായി ഇറക്കിയിട്ടുണ്ടെയെന്ന് പരിശോധിക്കുന്നതിനായി ഹോളോഗ്രാമും ഓട്ടോമാറ്റിക് ട്രാക്കിംഗ് സിസ്റ്റവും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലവിൽ പരിഹരിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തിനാവശ്യമായ പാറകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ജയകുമാറിനെയും ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്കുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

റെയിൽവേയുമായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ പരിഹാരം കാണുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജനുവരിയിൽ വിപുലമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. അവലോകനയോഗത്തിന് ശേഷം തുറമുഖ പദ്ധതി പ്രദേശവും മന്ത്രി സന്ദർശിച്ചു.

യോഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ.ജയകുമാർ, ജനറൽ മാനേജർ (ടെക്നിക്കൽ) ഡോ. സന്തോഷ് സത്യപാൽ എന്നിീവരും വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്റെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Info to update
22/11/2021

Info to update

💕
17/11/2021

💕

01/10/2021

തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു;കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാർക്ക് കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യം

തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസ സമരം ഒത്തുതീർന്നു. സ്ഥലം എം എൽ എ കൂടിയായ മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേയ്ക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നു പോകാം. ഇതിനായി ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ തുടങ്ങും.

ടോൾ പ്ലാസ പ്രദേശത്ത് വെള്ളക്കെട്ട് ഒരാഴ്ചകൊണ്ട് പരിഹരിക്കും. ഇതിനുള്ള പ്രവർത്തികൾ ടോൾ പ്ലാസ അധികൃതർ തുടരുകയാണ്. തിരുവല്ലം ജംഗ്ഷനിൽ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെൻഡർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിനായി പാലക്കാട് ഐഐടിയിലെ വിദഗ്ധർ എത്തി റിപ്പോർട്ട് തയ്യാറാക്കും.

മന്ത്രിയെ കൂടാതെ ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, എം വിൻസെന്റ് എം എൽ എ , ഡി സി പി വൈഭവ് സക്സേന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടർ പ്രവീൺ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബാലരാമപുരം-വിഴിഞ്ഞം-നെയ്യാറ്റിൻകര റിങ് റോഡ് ഭാരത് മാല പദ്ധതിയിൽ . 70km ഉള്ള വിഴിഞ്ഞം - നാവായികുളം റിംഗ് റോഡ് പ്രോജക്ട് ക...
13/09/2021

ബാലരാമപുരം-വിഴിഞ്ഞം-നെയ്യാറ്റിൻകര റിങ് റോഡ് ഭാരത് മാല പദ്ധതിയിൽ . 70km ഉള്ള വിഴിഞ്ഞം - നാവായികുളം റിംഗ് റോഡ് പ്രോജക്ട് കൂടാതെ ആണ് 26km ദൂരം പുതിയ റിംഗ് റോഡ് വരുന്നത്. ഇത് തെക്കൻ മേഖലയുടെ വ്യവസായിക വാണിജ്യ കുതിപ്പിന് വഴി ഒരുക്കും. നിലവിൽ DPR തയ്യാറാക്കുക ആണ്.

കേരളത്തിന്റെ സ്വപ്‍ന പദ്ധതി ആയ വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലയുടെ തന്നെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ പദ്ധതി. വിഴിഞ്ഞം പദ്ധതി രൂപീകരണത്തോടൊപ്പം തന്നെ നിർദേശിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ബാലരാമപുരം-വിഴിഞ്ഞം-നെയ്യാറ്റിൻകര റിങ് റോഡ് വികസനം. നിലവിൽ ഉള്ള ബാലരാമപുരം-മുക്കോല-മുല്ലൂർ-കാഞ്ഞിരംകുളം -നെയ്യാറ്റിൻകര റോഡ് വികസിപ്പിക്കുക എന്നതാണ് പദ്ധതി.
2015 ൽ 'Vizhinjam International Seaport National Highway Ring Road' എന്ന പേരിൽ ഈ റോഡ് വികസിപ്പിക്കുന്നതിനായി പദ്ധതി രൂപീകരിച്ചു എങ്കിലും മുന്നോട്ട് പോയില്ല.

ഇപ്പോൾ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകികൊണ്ട് ഈ റോഡ് വികസന പദ്ധതി ഭാരത് മാല പ്രോജെക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ജനപ്രതിനിധികൾ നിരന്തരം സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

13/09/2021

ആഴിമലയിൽ കടലിൽ വീണ ആൾ മരണപ്പെട്ടു 😭😭

ബോഡി കരയ്ക്കു അടുപ്പിക്കുന്നു...

ആഴിമല ശിവക്ഷേത്രത്തിനു സമീപം സെൽഫി എടുക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണു
13/09/2021

ആഴിമല ശിവക്ഷേത്രത്തിനു സമീപം സെൽഫി എടുക്കുന്നതിനിടയിൽ
യുവാവ് കടലിൽ വീണു

11/09/2021
11/09/2021
തിരുവല്ലം ടോൾ പ്ലാസയുമായി ബന്ധപെട്ടു 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര പാസ് അനുവദിക്കാമെന്ന് ടോൾ ...
08/09/2021

തിരുവല്ലം ടോൾ പ്ലാസയുമായി ബന്ധപെട്ടു 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര പാസ് അനുവദിക്കാമെന്ന് ടോൾ പ്ലാസ കരാർ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

സൗജന്യ പാസിനായി
*RC Book കോപ്പി*
*ആധാർ കാർഡ് കോപ്പി*
*ലൈസൻസ് കോപ്പി*
*റേഷൻ കാർഡ് കോപ്പി*
എന്നീ രേഖകളുമായി ടോൾ പ്ലാസ ഓഫീസിൽ എത്തി പാസ്സ് വാങ്ങേണ്ടതാണ്.

03/09/2021

Welcome all to kovalam

വിഴിഞ്ഞം തുറമുഖ ഓഫിസിന് മേഖല പദവിയായി.വിഴിഞ്ഞം പോർട്ട്‌ ഓഫീസ് എന്ന് ഔദ്യോഗിക പേര് ലഭിച്ചു.വിഴിഞ്ഞം പോർട്ട്‌ ഓഫീസിന്റെ ആദ...
31/08/2021

വിഴിഞ്ഞം തുറമുഖ ഓഫിസിന് മേഖല പദവിയായി.വിഴിഞ്ഞം പോർട്ട്‌ ഓഫീസ് എന്ന് ഔദ്യോഗിക പേര് ലഭിച്ചു.

വിഴിഞ്ഞം പോർട്ട്‌ ഓഫീസിന്റെ ആദ്യ പോർട്ട്‌ ഓഫീസർ ആയി ക്യാപ്റ്റൻ സിജോ ഗോർജിയോസ് ചുമതലയേറ്റു. വലിയതുറ ഓഫീസ് വിഴിഞ്ഞം മേഖലക്ക് കീഴിലായി. നേരത്തെ കൊല്ലം പോർട്ട്‌ ഓഫീസിനു കീഴിലായിരുന്ന വിഴിഞ്ഞത്തിന് പുതിയ പദവി ലഭിച്ചതോടെ സ്വതന്ത്ര ചുമതലകൾ ആയി. ഇത് വലിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിനു വഴി വയ്ക്കും എന്ന് മാരിടൈം ബോർഡ്‌ ചെയർമാൻ വി. ജെ. മാത്യു പറഞ്ഞു.

നിലവിൽ കൊല്ലം വരെ നടപ്പാക്കാൻ ആലോചിക്കുന്നത് കാർഗോ ഷിപ്പിങ് വൈകാതെ വിഴിഞ്ഞത്തേക്ക് നീട്ടുന്നതാണ് ആദ്യ വികസന പദ്ധതി.

അടുത്ത വർഷത്തോടെ വിദേശ ആഡംബര യാത്ര കപ്പലുകളും വിഴിഞ്ഞത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എന്ന് ചെയർമാൻ പറഞ്ഞു. മാലി, തൂത്തുകുടി എന്നിവയുമായി ബന്ധപ്പെടുത്തി ചരക്കു കപ്പൽ സേവനവും നടത്താനുള്ള നീക്കത്തിലാണ്. തലസ്ഥാനം കേന്ദ്രമാക്കിയുള്ള കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ടറിയുമായി ചേർന്നു ചർച്ചകൾ സംഘഡിപ്പിച്ചു വിഴിഞ്ഞം കേന്ദ്രമാക്കി കാർഗോ ഷിപ്പിങ് കൂടുതൽ വ്യാപകമാക്കാനും ആലോചിക്കുന്നു. തുറമുഖത്തിന്റെ ആഴം കൂറ്റൻ ഡ്രെഡ്ജിങ് വൈകാതെ നടത്തും. രാജ്യാന്തര ഷിപ് ആൻഡ് പോർട്ട്‌ സുരക്ഷ സൗകര്യ കോഡ് (ISPS Code) വൈകാതെ തുറമുഖത്തിന് ലഭ്യമാകും. കോഡ് ലഭിക്കുന്നത്തോടെ ക്രൂ ചേഞ്ച് സംരംഭത്തിന്റെ അനുബന്ധ സേവനങ്ങളും ഇവിടെ വൈകാതെ സജ്ജമാകുമെന്ന് ചെയർമാൻ പറഞ്ഞു.

കോവളം സ്റ്റേഷനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന എല്ലാ പോലീസ് സഹോദരങ്ങൾക്കും കോവളം വാർത്തകൾ വായിക്കുന്ന എല്ലപേരുടെയും സ്നേ...
28/08/2021

കോവളം സ്റ്റേഷനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന എല്ലാ പോലീസ് സഹോദരങ്ങൾക്കും കോവളം വാർത്തകൾ വായിക്കുന്ന എല്ലപേരുടെയും സ്നേഹം അറിയിക്കുന്നു...you all make Kovalam more safe and valuable❤️❤️❤️

24/08/2021

*ബണ്ഡപ്പെട്ട* *അധികാരികൾ* *ശ്രദ്ധിക്കുക* ...
By pass Road,
കഴക്കൂട്ടം മുതൽ കരോടു് വരെയാണ്.
റോഡ് പണി പൂർത്തികരിച്ചിട്ടില്ല. റോഡ് പണി പൂർത്തികരിച്ച ശേഷം Toll പിരിവു് നടപ്പിലാക്കുക.
ഇപ്പോൾ Toll പീരിവു് ശരിയാണോ?

Bypass വഴി കോവളം, വിഴിഞ്ഞം പോകുന്നവരുടെ ശ്രദ്ധക്ക് Toll open ആയിട്ടുണ്ട്. 70 രൂപയാണ് ചാർജ്‌. Fast Tag ഇല്ലെങ്കില് 140 രൂ...
24/08/2021

Bypass വഴി കോവളം, വിഴിഞ്ഞം പോകുന്നവരുടെ ശ്രദ്ധക്ക് Toll open ആയിട്ടുണ്ട്. 70 രൂപയാണ് ചാർജ്‌. Fast Tag ഇല്ലെങ്കില് 140 രൂപ ആണ് fine. പിന്നെ നല്ല തിരക്കും ഉണ്ട്

കഴക്കൂട്ടം കരോട് ദേശീയ പാതയിൽ ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന ടോൾ പിരിവ് നീട്ടി വെയ്ക്കാൻ തിരുവല്ലം പോലീസ് ദേശീയ പാത അതോറിറ...
16/08/2021

കഴക്കൂട്ടം കരോട് ദേശീയ പാതയിൽ ബുധനാഴ്ച മുതൽ തുടങ്ങാനിരുന്ന ടോൾ പിരിവ് നീട്ടി വെയ്ക്കാൻ തിരുവല്ലം പോലീസ് ദേശീയ പാത അതോറിറ്റിയോട് പറഞ്ഞു. ടോളിനെതിരെ ജനങ്ങളുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിഷേധം ഉയർന്നതോടെയാണ് നിർദേശം വന്നത്. എന്നാൽ ടോളിനെതിരെയുള്ള പ്രതിഷേധം ദേശീയപാത വികസനത്തിന് തിരിച്ചടിയാകുമെന്നാണ് അധികൃതർ പറയുന്നത്. 904 കോടി രൂപയാണ് പദ്ധതിക്ക് ചിലവാക്കിയത്.

കോവളം ലൈറ്റ് ഹൗസ് വർണ്ണ പ്രഭയിൽ❤️
14/08/2021

കോവളം ലൈറ്റ് ഹൗസ് വർണ്ണ പ്രഭയിൽ❤️

11/08/2021

#അറിയിപ്പ്

വിഴിഞ്ഞം 62വാർഡിലെ 60 വയസിനുമുകളിൽ ഉള്ളവർക്കു മുൻഘടന അടിസ്ഥാനത്തിൽ നാളെ(12/ 8/2021) രാവിലെ വിഴിഞ്ഞം LPSൽ 9 മണിമുതൽ കോവിഷീൽഡ്‌ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്
മറ്റുവിവരങ്ങൾക് 8547879778 എന്ന നമ്പറിൽ ബന്ധപ്പെടുക

11/08/2021
09/08/2021

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ – 9013151515...കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന...
07/08/2021

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ – 9013151515...

കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള...

9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക....

Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക....

ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.

ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും...

ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി ലഭിക്കുന്നതാണ്.

06/08/2021

wanted computer teacher urgent

Cdit centre (under kerala govt )മുക്കോല വിഴിഞ്ഞം
കമ്പ്യൂട്ടർ ടീച്ചർമാരുടെ ഒഴിവുണ്ട്
Q: pgdca,dca, ttc, tally, dtp, photoshop,...
Btech /BE (CS, IT ),BCA, MCA or any computer ഡിഗ്രി

ഗാർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി
(GIIT)
മുക്കോല വിഴിഞ്ഞം. More details
7593939397,9496234111,9995565999

Biodata mail : [email protected]

29/07/2021

*വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയില്‍വേ പദ്ധതിക്ക് അനുമതി ഉടൻ..!!*

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഭൂഗർഭ റെയിൽ പദ്ധതി തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കും.

1060 കോടി രൂപയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. 9 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.

വിശദ പദ്ധതി രേഖ അവസാനഘട്ട അനുമതിക്കായി റെയിൽവേയ്സിന്റെ പരിഗണനയിലാണെന്ന് VISL MD & CEO Dr.Jayakumar പറഞ്ഞു.

കൊങ്കൺ റെയിൽവേ കോർപറേഷൻ ആയിരിക്കും ഭൂഗർഭ റെയിൽപാത നിർമ്മിക്കുക.

Address


Telephone

+918137098226

Website

Alerts

Be the first to know and let us send you an email when Kovalam Varthakal കോവളം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kovalam Varthakal കോവളം വാർത്തകൾ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share