Calicut City News

  • Home
  • Calicut City News

Calicut City News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Calicut City News, Media/News Company, .

https://youtu.be/-kCs41OAKn0
15/09/2023

https://youtu.be/-kCs41OAKn0

ാട്സആപ്പ് 'ചാനൽ' ഫീച്ചർ ഇപ്പോൾ ഇന്ത്യയിലുംടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീ....

https://youtu.be/P20Bg4i_118
30/08/2023

https://youtu.be/P20Bg4i_118

Super Blue Moon Is Coming! It's the Biggestand Brightest Moon of 2023 ോകത്തിലെ എല്ലാ വാനനിരീക്ഷകരും ആകാംക്ഷയ...

29/04/2023

അവസാനം വരെ പൊരുതി അരിക്കൊമ്പൻ, വെല്ലുവിളിക്കിടയിലും ആനയെ ലോറിയിൽ കയറ്റി, ദൗത്യം വിജയത്തിലേക്ക്

Calicut City News Calicut Vision
ചിന്നക്കനാൽ : പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാ‍ർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.

അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

29/04/2023

പൂരങ്ങളുടെ പൂരം: തൃശൂർ പൂരം നാളെ, ഇന്ന് പൂര വിളംബരം

Calicut City News
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നാളെ. ഇന്ന് പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന എറണാകുളം ശിവകുമാറാണ് ഇന്നു രാവിലെ 11.30ന് തെക്കേ ഗോപുരനട തുറക്കുക.

നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ആനപ്പറമ്പില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാര്‍.

മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായി ശിവകുമാറുണ്ടാകും. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

27/04/2023
26/04/2023

: Calicut City News

സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടും; ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും

സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും.

സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തീയതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

2023 മെയ് 5 വരെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതാണെന്നും എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിലായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. മെയ് 4 മുതൽ സാധാരണ സമയക്രമത്തിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നതാണെന്നും മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

*ജില്ല തിരിച്ചുള്ള റേഷൻ‍ കടകളുടെ പ്രവർത്തി സമയം;*

മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ രാവിലെ 8 മണി മുതൽ ഒരുമണി വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ എപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ എഴ് മണിവരെയും പ്രവർത്തിക്കും.

26/04/2023

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട് റെയിൽവേസ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 473 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്

Follow : Calicut City News
On Instagram:
https://www.instagram.com/invites/contact/?i=imb6nlxko6hb&utm_content=m2fayui
On Facebook:
https://www.facebook.com/Calicut.vision?mibextid=ZbWKwL

നിലവിലെ അഞ്ച് ട്രാക്കുകൾക്ക് പുറമെ നാല് ട്രാക്കുകൾ കൂടി നിർമിക്കും.12 മീറ്റർ വീതിയിൽ ഇരിപ്പിടങ്ങളോട് കൂടിയ 2 ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം, പാഴ്‌സൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ് തുടങ്ങിയവയാണ് പുതിയ പദ്ധതിയിലുള്ളത്. എം പി എന്നനിലയിൽ ദീർഘകാലത്തെ ശ്രമഫലമായാണ് ഈ പദ്ധതിയെന്നും എം.കെ രാഘവൻ എംപി പറഞ്ഞു

21/04/2023

24/07/2022

ആഗോള ബിസ്കറ്റ് വിപണിയിലേക്ക് കിനാലൂരിൽ നിന്നും കേരളത്തിന്റെ സ്വന്തം ബ്രാൻഡായി ആസ്കോ ഗ്ലോബൽ

ആഗോള ഉപഭോക്തൃത ഉത്പന്ന കമ്പനികൾ അടക്കിവാഴുന്ന ബിസ്കറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കാൻ ഒരു കേരള ബ്രാൻഡ് വരുന്നു. കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുൾ അസീസ് ചോവഞ്ചേരിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്ന് ബിസ്കറ്റ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ദക്ഷിണേന്ത്യൻ ബിസ്കറ്റ് വിപണിയിൽ വലിയ സ്വാധീനംസൃഷ്ടിച്ച്, പിന്നീട് പ്രതിസന്ധിയിൽപ്പെട്ട് വിസ്മൃതിയിലാണ്ട ‘ക്രേസ്’ എന്ന ബ്രാൻഡിനെയാണ് വലിയ വിലകൊടുത്ത് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് വീണ്ടും വിപണിയിലെത്തിക്കാൻ 150 കോടി രൂപയാണ് അബ്ദുൾ അസീസിന്റെ ‘ആസ്കോ ഗ്ലോബൽ’ മുതൽമുടക്കുക.

കോഴിക്കോട് കിനാലൂർ വ്യവസായ പാർക്കിൽ ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാക്ടറിയിൽ നിന്നായിരിക്കും ക്രേസ് ബിസ്കറ്റുകൾ ഉത്പാദിപ്പിക്കുക. ലോകോത്തര നിലവാരത്തിലുള്ള മെഷീനറികളും ഫുഡ് ടെക്‌നോളജിയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്

അഞ്ഞൂറിലധികം പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ സംരംഭം. ലോകോത്തര ബിസ്കറ്റുകൾ സൃഷ്ടിച്ചവരും അന്താരാഷ്ട്ര ഫുഡ് ടെക്‌നോളജിസ്റ്റുകളുമായ വിദഗ്ദ്ധർ നേരിട്ടുതയ്യാറാക്കുന്ന രുചിക്കൂട്ടുകളിൽ ക്രേസ് ഉടൻ വിപണിയിലെത്തും. 20 ഇനം ബിസ്കറ്റുകളാണ് തുടക്കത്തിൽ അവതരിപ്പിക്കുക. നാലു മാസത്തിനുള്ളിൽ 40 വകഭേദങ്ങൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഓരോ മൂന്നു മാസം കൂടുമ്പോഴും ഒരു പുതിയ വകഭേദം അവതരിപ്പിക്കുമെന്നും അബ്ദുൾ അസീസ് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ വിപണിക്ക് പുറമേ, ഗൾഫ് രാജ്യങ്ങളിലേക്കും ആദ്യഘട്ടത്തിൽത്തന്നെ ക്രേസ് ബിസ്കറ്റുകൾ അവതരിപ്പിക്കും.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

08/07/2022

*കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഉത്തരവിറക്കി.*

ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് സർക്കാരിന്റെ കെ ഫോൺ പദ്ധതി. അതിവേഗ ഇന്റർനെറ്റ്‌ സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക്‌ ലഭ്യമാക്കുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണ്‌.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ്‌ സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാവും.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

07/07/2022

സിപിഐഎം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മരുതേരി പറമ്പ് ഒറ്റപ്പിലാക്കൂൽ ആയിശോമ്മക്ക് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ കൈമാറുന്നു.

എസ് ഡി പി ഐ - ലീഗ് ഭീകരതക്കെതിരെ ബാലുശേരിയിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നടന്ന യുവജന പ്രതിരോധംhttps://youtu.be/FVmXEHGJa2...
24/06/2022

എസ് ഡി പി ഐ - ലീഗ് ഭീകരതക്കെതിരെ ബാലുശേരിയിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ നടന്ന യുവജന പ്രതിരോധം
https://youtu.be/FVmXEHGJa2k

https://www.facebook.com/104830634941335/posts/393471946077201/
16/06/2022

https://www.facebook.com/104830634941335/posts/393471946077201/

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ ഏഴ് വയസുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ഏറ്റവും ഒടുവിലായി കാസർകോടായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചത്. ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയുടെ ശരീരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായത് ഷിഗെല്ലായാണെന്നായിരുന്നു കണ്ടെത്തൽ.

ഷിഗെല്ല ബാക്ടീരിയകൾ മനുഷ്യശരീരത്തിലെ കുടലുകളെയാണ് ബാധിക്കുന്നത്. തുടർന്നുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വളരെ പെട്ടെന്ന് രോഗം ബാധിച്ചേക്കാം. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

15/06/2022

ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം

കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. പൊയ്കയിൽ വീട്ടിൽ മേരി മകൾ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. അയൽവാസിയുമായി ഉണ്ടായ വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.
വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടർന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.
സംഭവത്തെ തുടർന്ന് പൊലീസ് തഹസിൽദാറുമായി നടത്തിയ ചർച്ചയിൽ വഴി കെട്ടിയടച്ച് മതിൽ കെട്ടിയോ എന്ന് പരിശോധിക്കാൻ തീരുമാനമായി. ഇതിനായി സർവെയർ സ്ഥലത്തെത്തിയിട്ടുണ്ട്. പരാതിയിൽ പറയുന്ന പ്രകാരം കയ്യേറ്റമുണ്ടായോ എന്ന് അളന്ന് തിട്ടപ്പെടുത്തുമെന്ന് തഹസിൽദാർ വ്യക്തമാക്കി.
വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ലെന്ന് മേരി ആരോപിച്ചു. തങ്ങളുടെ വഴി കെട്ടി അടയ്ക്കാൻ അയൽവാസിക്ക് റവന്യൂ ജീവനക്കാർ ഒത്താശ ചെയ്തുകൊടുത്തു എന്ന് വിധവകളായ അമ്മയും മകളും ആരോപിക്കുന്നു.

08/06/2022

രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് 13നു നാടിനു സമർപ്പിക്കും

രാമനാട്ടുകര • വിവര സാങ്കേതിക വിദ്യാ രംഗത്ത് മലബാറിന്റെ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്(നോളജ് പാർക്ക്) 13നു നാടിനു സമർപ്പിക്കും.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്വപ്നപദ്ധതി വൈകിട്ട് 4നു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 27 കോടി രൂപ ചെല വിട്ടാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 5 നില കെട്ടിടസമുച്ചയം നിർമിച്ചത്. അവസാനഘട്ട മിനുക്കു പണികൾ പൂർത്തിയായ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ലഭ്യമായാൽ ഉടൻ സംരംഭകർക്ക് അനുവദിച്ചു നൽകും.
ഇതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

രാമനാട്ടുകര പൂവന്നൂർ പള്ളിക്കു സമീപം കിൻഫ്ര ഏറ്റെടുത്ത 77.76 ഏക്കർ സ്ഥലത്താണ് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് പൂർണമായും ഐടി അധിഷ്ഠിത വ്യവസായ സംരംഭങ്ങളാകും പാർക്കിൽ തുടങ്ങുക. വിവരസാങ്കേതിക വിദ്യ, ജൈവ സാങ്കേതികവിദ്യ, നാനോ ടെക്നോളജി, മൈക്രോ ഇല ക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ വൻകിട ഇടത്തരം കമ്പനികളെ ലക്ഷ്യമിട്ടാണ് ടെക്നോ ളജി പാർക്കിന്റെ രൂപകൽപന തുടക്കത്തിൽ 1000 പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. 2-ാം ഘട്ടത്തിൽ കൂടുതൽ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ അവസരമുണ്ടാകും.

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശംപാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗ...
08/06/2022

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം

പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി കരടു നിർദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.

ചുമ, ജലദോഷം, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ-ദി-കൗണ്ടർ (over-the-counter) വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതിനാൽ കുറിപ്പടി ഇല്ലാതെ തന്നെ ഉടൻ ലഭ്യമായേക്കാം.

16 മരുന്നുകളിൽ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോൺ അയോഡിൻ ഉൾപ്പെടുന്നു. മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ക്ലോട്രിമസോൾ ഒരു ആന്റിഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ഗുളികകൾ, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിന് ഒരു ആന്റി ബാക്ടീരിയൽ ആയ ബെൻസോയിൽ പെറോക്സൈഡ്, ആൻറിഅലർജിക് മരുന്നുകൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.

1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു.

_◼️എന്താണ് ഓവർ- ദി- കൗണ്ടർ(ഒടിസി)?_

കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് 'ഓവർ-ദി-കൗണ്ടർ (OTC) എന്ന് പറയുന്നത്. OTC മരുന്നുകൾ ആരോഗ്യപരിരക്ഷയിലേക്ക് വേഗത്തിലും വിലക്കുറവിലും പ്രവേശനം അനുവദിക്കുന്നു.

ഇന്ത്യയിൽ OTC മരുന്നുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നിയമപ്രകാരം അംഗീകൃത OTC മരുന്നുകളുടെ ഒരു വിഭാഗം, രോഗികളുടെ അവബോധ പരിപാടികൾ, ഫാർമസിസ്റ്റുകളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും പിന്തുണ എന്നിവ ആവശ്യമാണ്.
https://www.facebook.com/104830634941335/posts/388353586589037/

പാരസെറ്റാമോള്‍ ഉള്‍പ്പെടെ 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ വാങ്ങാം; കരട് നിര്‍ദേശം

പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി കരടു നിർദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.

ചുമ, ജലദോഷം, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ-ദി-കൗണ്ടർ (over-the-counter) വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതിനാൽ കുറിപ്പടി ഇല്ലാതെ തന്നെ ഉടൻ ലഭ്യമായേക്കാം.

16 മരുന്നുകളിൽ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോൺ അയോഡിൻ ഉൾപ്പെടുന്നു. മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ക്ലോട്രിമസോൾ ഒരു ആന്റിഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ഗുളികകൾ, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിന് ഒരു ആന്റി ബാക്ടീരിയൽ ആയ ബെൻസോയിൽ പെറോക്സൈഡ്, ആൻറിഅലർജിക് മരുന്നുകൾ എന്നിവയുൾപ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.

1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. തുടർന്നും രോഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരടുനിർദേശത്തിൽ പറയുന്നു.

_◼️എന്താണ് ഓവർ- ദി- കൗണ്ടർ(ഒടിസി)?_

കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് 'ഓവർ-ദി-കൗണ്ടർ (OTC) എന്ന് പറയുന്നത്. OTC മരുന്നുകൾ ആരോഗ്യപരിരക്ഷയിലേക്ക് വേഗത്തിലും വിലക്കുറവിലും പ്രവേശനം അനുവദിക്കുന്നു.

ഇന്ത്യയിൽ OTC മരുന്നുകളുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് നിയമപ്രകാരം അംഗീകൃത OTC മരുന്നുകളുടെ ഒരു വിഭാഗം, രോഗികളുടെ അവബോധ പരിപാടികൾ, ഫാർമസിസ്റ്റുകളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും പിന്തുണ എന്നിവ ആവശ്യമാണ്.

സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എല്‍ഡിഎഫ് ജില...
08/06/2022

സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് ബത്തേരിയിൽ ആയിരങ്ങളെ സംഘടിപ്പിച്ചുള്ള മനുഷ്യമതിൽ തീർക്കും. ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളും സർവകക്ഷിയോഗം വിളിച്ചു ചേർക്കും.

ജനകീയ കൺവൻഷനുകൾ വിളിച്ചുചേർത്ത് സുപ്രീംകോടതി ഉത്തരവിനെതിരെ സമരമുഖത്തേക്ക് കടക്കനാണ് വയനാട്ടിലെ വിവിധ സംഘടനകളുടെ തീരുമാനം. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിന് സംയുക്ത സമര സമിതി രൂപീകരിക്കാനും ആലോചനയുണ്ട്. ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കോടതി വിധി നടപ്പിലായാൽ പ്രതികൂലമായി ബാധിക്കുന്ന പഞ്ചായത്തുകളും സർവകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം.

04/06/2022

നാദാപുരത്ത് ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. . വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന നവാസ് രാത്രി കടയിൽ നിന്ന് ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നവാസിന്‍റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

ഇരുവരും നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല.

https://chat.whatsapp.com/H9t2xTggrbiIgsDtpR348l

*മദ്യപിച്ച് ബസ്സിൽ വെച്ച് ശല്യംചെയ്ത ആളെ  പഞ്ഞിക്കിട്ട് യുവതി.*പനമരം: മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില...
30/05/2022

*മദ്യപിച്ച് ബസ്സിൽ വെച്ച് ശല്യംചെയ്ത ആളെ പഞ്ഞിക്കിട്ട് യുവതി.*

പനമരം: മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയുംചെയ്ത ആളെ സ്വയം നേരിടുന്ന യുവതിയുടെ *വീഡിയോ കാണാം* ⬇️

https://youtu.be/gfCIk0mIvEI

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

26/05/2022

പ്രായപൂർത്തി ആയവർക്ക് സ്വമേധയാ ലൈംഗിക തൊഴിലെടുക്കാം. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളിക്കും ഉണ്ടെന്നും കോടതി

Address


Telephone

+917994806622

Website

Alerts

Be the first to know and let us send you an email when Calicut City News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut City News:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share