LEEAD TALK

LEEAD TALK A REASON TO GUIDE

29/09/2021

കോ-വർക്കിങ് സ്‌പേസ് എന്ന ആശയത്തെ വ്യത്യസ്തമായി അവതരിപ്പിച്ച ദമ്പതികൾ

പഠനത്തിനും ജോലിക്കും ശേഷം സംരംഭകനായ വ്യക്തിയാണ് അബ്ദുൾ നാസർ. സ്വന്തമായി ഒരു സംരംഭം സ്വപ്നം കണ്ട് ജോലി ഉപേക്ഷിച്ചു. സംരംഭം തുടങ്ങുന്നതിനായി പല തവണ പണം മുടക്കിയെങ്കിലും കബളിപ്പിക്കപ്പെട്ടു. അതിന് ശേഷം വീട്ടിൽ പേയിങ് ഗെസ്റ്റുകൾക്ക് സൗകര്യം ഒരുക്കി. ഈ സംരംഭം വിജയമായതോടെ ഹോസ്റ്റൽ ആരംഭിച്ചു. പിന്നീട് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നു. അതും വിജയമായി. അതിന് ശേഷമാണ് കോ-വർക്കിങ് സ്‌പേസ് എന്ന ആശയം സംരംഭമാക്കാൻ തീരുമാനിച്ചത്. കോ-വർക്കിങ് സ്‌പേസ് എന്ന ആശയം പുതിയതല്ലെങ്കിലും, പ്രകൃതിയോട് ചേർന്ന്, ഇക്കോ ഫ്രണ്ട്ലിയായിട്ടുള്ള, ആധുനികമായ സൗകര്യങ്ങളോട് കൂടിയ കോ-വർക്കിങ്, കോ-ഡൈനിങ്, കോ-ലിവിങ് സ്‌പേസാണ് കൊറാസോൺ വാഗ്ദാനം ചെയ്യുന്നത്. ഇന്ന് നിരവധി സംരംഭകരെ സഹായിക്കുന്ന നിലയിലേക്ക് കൊറാസോൺ വളർന്നുകഴിഞ്ഞു. അബ്ദുൾ നാസർ, വാഹിദ എന്നീ ദമ്പതികളേയും കൊറാസോൺ എന്ന സംരംഭത്തേയും പരിചയപ്പെടുത്തുകയാണ് ലീഡ് ടോക്ക്...
LEEAD TALK

Guest details:
Abdul Nasar
Vahidha
CORRAZONE ECO-FRIENDLY CO-WORKING SPACE
9895139116
9447059116
https://corrazone.com

ഉയർന്ന ജോലി ഉപേക്ഷിച്ച് പുരുഷന്മാർ മാത്രമുള്ള മേഖലയിൽ ഒരു സ്ത്രീ സംരംഭം തുടങ്ങി വിജയിപ്പിച്ച കഥപഠനകാലത്ത് തന്നെ അധ്യാപിക...
29/09/2021

ഉയർന്ന ജോലി ഉപേക്ഷിച്ച് പുരുഷന്മാർ മാത്രമുള്ള മേഖലയിൽ ഒരു സ്ത്രീ സംരംഭം തുടങ്ങി വിജയിപ്പിച്ച കഥ

പഠനകാലത്ത് തന്നെ അധ്യാപികയായ അമ്മയോടൊപ്പം ട്യൂഷനെടുത്താണ് ജ്യോതി ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഡോക്ടറാകാനായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ഇലക്ട്രിക്കൽ എൻജിനീയറായി. പഠനത്തിന് ശേഷം ഹാവൽസിൽ ഇന്റേൺഷിപ് ചെയ്യുകയും പിന്നീട് അവിടെ ജോലി നേടുകയും ചെയ്തു. മാർക്കറ്റിങ്ങിലായിരുന്നു ആദ്യം. വളരെയധികം പ്രതിസന്ധികൾ നേരിട്ടെങ്കിലും മികച്ച പൊസിഷൻ നേടിയെടുക്കാൻ ജ്യോതിക്ക് സാധിച്ചു. 17 വർഷത്തിന് ശേഷം സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ചു. സ്പാർക് ലൈറ്റ്‌സ് ഇലക്ട്രിക്കൽസ് എന്ന പേരിൽ സംരംഭം ആരംഭിച്ചു. ഇന്ന് ലൂക്കർ എൽ.ഇ.ഡിയുടെ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിതരണക്കാരാണ് സ്പാർക് ലൈറ്റ്‌സ് ഇലക്ട്രിക്കൽസ്. ജ്യോതിയേയും സ്പാർക് ലൈറ്റ്‌സ് ഇലക്ട്രിക്കൽസിനേയും പരിചയപ്പെടുത്തുകയാണ് ലീഡ് ടോക്ക്..

https://youtu.be/HIlRafqZNmg
LEEAD TALK

പഠനകാലത്ത് തന്നെ അധ്യാപികയായ അമ്മയോടൊപ്പം ട്യൂഷനെടുത്താണ് ജ്യോതി ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഡോ.....

23/09/2021
17/09/2021

കേരളത്തിൽ ആദ്യമായി ട്രീ ആംബുലൻസ് ആരംഭിച്ച സംഘടനയുടെ കഥ

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഉള്ള വൃക്ഷങ്ങൾ പലപ്പോഴും മനസിന് ഒരു കുളിരാണ്. കേരളത്തിലും ഈ ആശയം നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ഒരു കൂട്ടായ്‌മ ആരംഭിച്ചു. ജോലിയും ബിസിനസുമായി പല മേഖലകളിൽനിന്നുള്ള വ്യക്തികലായിരുന്നു അംഗങ്ങൾ. നാട്ടുവട്ടം ഗ്രാമസഖ്യം എന്ന പേരിലായിരുന്നു കൂട്ടായ്മ. എന്നാൽ പുതിയ ആശയം പലരും അംഗീകരിച്ചില്ല. നാട്ടുവട്ടന്മാർ എന്നായിരുന്നു പലരും വിളിച്ചിരുന്നത്. എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ഈ ആശയത്തെ പലരും അംഗീകരിച്ചു. പിന്നീടത് TREE (Team for Rural Ecological Equilibrium) എന്ന സംഘടനയായി വളർന്നു. മുവാറ്റുപുഴ, എറണാകുളം എന്നിവിടങ്ങളിലായി നിരവധി മരങ്ങളും ചെടികളും നട്ടുകഴിഞ്ഞു ഇവർ. കേരളത്തിൽ ആദ്യമായി ട്രീ ആംബുലൻസ് ആരംഭിച്ച സംഘടനയാണ് ട്രീ. ട്രീയുടെ കഥയും അതിന് പിന്നിലുള്ള വ്യക്തികളേയും പരിചയപ്പെടുത്തുകയാണ് ലീഡ് ടോക്...

https://www.youtube.com/watch?v=rMsSIvEDBrA&t=96s
LEEAD TALK

Guest details:
Adv. Deepu Jacob
9946044444

Address


Alerts

Be the first to know and let us send you an email when LEEAD TALK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LEEAD TALK:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share