12/03/2022
"ഞങ്ങൾക്ക് ഒരു ദിവസം ഹിമാലയം കയറണം"
എന്ന് അവർ പറയുന്നത് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാശ്മീരിൽ ഒരുമിച്ചുള്ള ഒരു യാത്രക്കിടക്കാണ്.
പിന്നീട് ഹിമാലയൻ ട്രെക്കിങ്ങ് പ്ലാൻ ചെയ്തപ്പോൾ ആദ്യം വന്ന കാൾ ഇവരുടേതാണ്..
സത്യഭാമ ചേച്ചിയും(53) രാധാമണി ടീച്ചറും (47) ഹിമാലയൻ ട്രെക്കിങ്ങ് ചെയ്യാൻ തീരുമാനിക്കുമ്പോൾ ആദ്യം അത്ഭുതമായിരുന്നു, പിന്നെ ആശങ്ക.. എന്നാൽ അവരുടെ പാഷൻ തന്നെയായിരുന്നു കൂടെ കൊണ്ട് പോകാൻ പ്രചോദനമായത്.
യാത്രയിലുടനീളം ഇവർ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് ഓരോ ട്രെക്കിങ്ങ് പോയിന്റുകളും സാവധാനമെങ്കിലും കമ്പ്ലീറ്റ് ചെയ്തു പൊന്നു.
അവസാന summit ട്രെക്കിങ്ങ് ആണ് ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ളത്.
-2 മുതൽ -12 ഡിഗ്രീ തണുപ്പില്‍ ഹിമാലയന്‍ മലനിരകളിലൂടെ 30 ഡിഗ്രീ മുതൽ 70 ഡിഗ്രീ വരെ ചെരിവുളള "Kedarkantha summit" വരെ 12500ft ഉയരത്തിൽ ട്രെക്കിങ്ങ് ചെറുപ്പക്കാർക്ക് പോലും എളുപ്പമുള്ള കാര്യമല്ല.
സ്ലോ ആയി ട്രെക്കിങ്ങ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഞാൻ മുന്നിൽ പോയത് കൊണ്ട് ഇവരുടെ കൂടെ ട്രെക്ക് ചെയ്യാനായില്ല. എന്നാൽ സമ്മിറ്റിനു മുകളിൽ എത്തിയ ഞാൻ ഉറപ്പിച്ചു "ഇല്ല ഇവർ കയറി വരില്ല. പാതി വഴിയിലെ ടീ പോയിന്റിൽ നിൽക്കുന്നുണ്ടാവും. തിരിച്ചു പോകുമ്പോൾ അവിടെ നിന്ന് ഒരുമിച്ചു പോകാം" എന്ന്.
ഞാൻ ഇവരെ പിരിഞ്ഞു പോകുമ്പോൾ വളരെ ക്ഷമയോടെ സപ്പോർട്ട് ചെയ്ത് അവരോടൊപ്പം ട്രെക്ക് ചെയ്ത് Riyaz Olakara എന്ന ഞങ്ങളുടെ സ്വന്തം റിയാസ് ഭായി അവരുടെ കൂടെ ഉണ്ടായിരുന്നു.
എന്നാൽ തിരിച്ചു ഇറങ്ങി ടി പോയിന്റിൽ എത്തിയപ്പോഴാണ് അറിയുന്നത് "അവർ കയറി പോയി എന്ന് 🥰"
തിരികെയെത്തിയ അവർ പറഞ്ഞ കഥ മുഴുവൻ റിയാസ് ഭായി യെ കുറിച്ചായിരുന്നു.😍
ഇരുന്നും , കിടന്നും , വീണും അവർ നിസ്സഹായരായി നിന്നപ്പോൾ കൂടെയുണ്ടെന്നും , നമുക്കു കഴിയും എന്നും ഉറപ്പു കൊടുത്തു കൈ പിടിച്ചും, തള്ളി കയറ്റിയും കൂടെ നിന്ന ഞങ്ങളുടെ റിയാസ് ഭായി.
പോകുന്ന വഴിയിൽ കണ്ണ് തുറക്കാനാവാത്ത തലവേദനയും, ഇട്ട ഡ്രെസ്സിലൂടെ മോഷൻ പോയതും എല്ലാം വെറും കഥകളാക്കിയും, തമാശയാക്കി മാറ്റിയും അവൻ അവരെ ചേർത്തു പിടിച്ചു.. അവർ summit വരെ എത്തി❤️
തങ്ങളെകാൾ പ്രായം കുറഞ്ഞ പലരും പാതി വഴിയില്‍ ഉപേക്ഷിച്ചു തിരിച്ചിറങ്ങുമ്പോയും തങ്ങളുടെ ലക്ഷ്യം എത്തി പിടിക്കാൻ കഴിയും എന്ന ഇവരുടെ മനക്കരുത്തും ഇവർ നല്‍കുന്ന അപാരമായ പോസിറ്റിവ് എനർജിയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.....
റി .. എന്ന് ഞാൻ വിളിക്കുന്ന നിങ്ങളുടെ റിയാസ് ഭായി , എങ്ങനെ അഭിനന്ദിച്ചാലും മതി വരില്ല. നിങ്ങളുടെ ഈ യാത്ര ഭ്രാന്താണല്ലോ കണ്ട അന്നു മുതൽ ഇന്നു വരെ നമ്മളെ ഒരുമിച്ച് നിർത്തിയത് ❤️
നന്ദി 🙏
ആമി
A big achievement for Travel Badayees &
Hats off of to our beloved ചേച്ചിമാർ ❤️
https://youtu.be/DgAi91MfDvo
The official YouTube channel for Manorama News. Subscribe us to watch the missed episodes.Subscribe to the YouTube Channel https://goo.gl/EQDKU...