Mukhamukham

Mukhamukham An outlook of creating digital media. Interviews, talks and documentaries on subjects varying from p

യുവ കഥാകൃത്ത് വിഎസ്. അജിത്തുമായി ഒന്നര മണിക്കൂർ നീണ്ട മുഖാമുഖംഉപഹാസത്തിൻ്റെസൂക്ഷ്മരാഷ്ട്രീയംVS Ajith & MV Santoshhttps:/...
10/12/2022

യുവ കഥാകൃത്ത് വിഎസ്. അജിത്തുമായി
ഒന്നര മണിക്കൂർ നീണ്ട മുഖാമുഖം

ഉപഹാസത്തിൻ്റെ
സൂക്ഷ്മരാഷ്ട്രീയം

VS Ajith & MV Santosh

https://youtu.be/40SEEZC0L4c

06/11/2020

കോവിഡും ലോക്ഡൗണും ഒക്കെയുണ്ടാക്കിയ പ്രശ്‌നങ്ങളും ദാരിദ്ര്യവും ഇത്തവണ ആത്മഹത്യാനിരക്ക് കൂട്ടാനാണ് സാധ്യത. കോവിഡ് വ്യാപനം ശക്തമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യചെയ്യാന്‍ സാധ്യതയുള്ളവരിലേക്ക് ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ അയല്‍പക്കങ്ങളിലും വിഷാദത്തിനടിപ്പെട്ട് കഴിയുന്നവരുണ്ടാകാം. ഒരുപക്ഷെ നാം ഓരോരുത്തരും അതിലൂടെ കടന്നുപോയവരാകാം.

മുഖാമുഖത്തിൽ
ആത്മഹത്യയെക്കുറിച്ച്

https://youtu.be/lx5043lu39E

25/10/2020

ഇത് വെങ്കിട്ടരമണയും രാജീവിയുമാണ്. കൂഡ്‌ലു രാംദാസ് നഗറിലെ കൊച്ചുവീട്ടില്‍ 40 വര്‍ഷത്തോളമായി സംഗീതത്തിന് വേണ്ടി താപസസമാനമായ ജീവിതം നയിക്കുന്നവര്‍. ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടിക് സംഗീതത്തിലും ഒരുപോലെ ഉപയോഗിക്കുന്ന തബല ഇവരുടെ കൈകളിലൂടെ മനോഹരമായി വിരിയുന്നു. ദൂരദേശങ്ങളില്‍ നിന്നുപോലും ഈ ദമ്പതികളെ തേടി. ആള്‍ക്കാരെത്തുന്നു. തബലയും മൃദംഗവും ചെണ്ടയും ഒരുക്കുന്നതില്‍ ഇവരുടെ പെരുമ ദേശങ്ങള്‍ പരന്നുകിടക്കുകയാണ്. എത്ര ഉപകരണങ്ങള്‍ ഉണ്ടാക്കി നല്‍കിയെന്ന് കണക്കുവെച്ചിട്ടില്ല. ഇനിയെത്ര ഉണ്ടാക്കാനാകുമെന്ന കരുതലുമില്ല. ഇവിടെ തകര ഷീറ്റ് കെട്ടിമറച്ച ചായ്പില്‍ തുകിലുകള്‍ പുതുജീവനിലേക്ക് ഉണരുകയാണ്. ശ്രുതിയും താളവും തേടി ഇനിയവ പടിയിറങ്ങും.

full link below:
https://youtu.be/nD9nOkb_CwE

സംഗീതം ഏറ്റവും സാന്ദ്രമായ ഒരു മറുഭാഷയാണ്. മറ്റൊരു ഭാഷയും അതുപോലെ ഭൂഖണ്ഡങ്ങൾക്കപ്പുറ' മിപ്പുറം ഉള്ളു കാട്ടാൻ പര്യാപ്തമാകു...
25/10/2020

സംഗീതം ഏറ്റവും സാന്ദ്രമായ ഒരു മറുഭാഷയാണ്. മറ്റൊരു ഭാഷയും അതുപോലെ ഭൂഖണ്ഡങ്ങൾക്കപ്പുറ' മിപ്പുറം ഉള്ളു കാട്ടാൻ പര്യാപ്തമാകുന്നില്ല.
തബലയിൽ, മൃദംഗത്തിൽ, ചെണ്ടയിൽ ചില വിരലുകൾ പതിയുമ്പോഴുണ്ടാകുന്ന താളം സമാന മനസ്സുള്ള ആസ്വാദകൻ്റെ ഹൃദയത്തിലേക്ക് കൊള്ളിമീൻ പാച്ചിൽ പോലെ ആഴത്തിൽ ചെന്നു തറയ്ക്കും. അങ്ങനെയാണ് ചിലർ ചിലരെ നിഴലുപോലെ പിന്തുടർന്നു തുടങ്ങുന്നത്. അപ്പോഴും നമ്മളറിയുന്നില്ല, വാദകൻ്റെ വിരൽത്തുമ്പിൽ വിസ്മയം പോലെ വിടരുന്ന സംഗീതത്തിൻ്റെ വിത്തുകൾ നട്ടു മുളപ്പിച്ച അദൃശ്യരായ കലാകാരൻമാരെ...
https://youtu.be/nD9nOkb_CwE

This video reveals the real life view of musical instrument makers. here is our latest video , like & subscribe for more...

18/10/2020

പത്രപ്രവർത്തകൻ,
ഗ്രന്ഥകർത്താവ്,
അധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ;
കാൽ നൂറ്റാണ്ടു മുമ്പ് നാല്പത്തിയഞ്ചാം വയസ്സിൽ അന്തരിച്ച
കാനത്തൂരിലെ
പി.വി. രവീന്ദ്രനെക്കുറിച്ച്...
https://youtu.be/lf-epJh1yps

12/10/2020

സവര്‍ണ്ണന്റെ ചരിത്രം മാത്രമാണ് മനോഹരമായി രേഖപ്പെടുത്തപ്പെട്ടത്. ഏകാധിപതികളൊക്കെ ചരിത്രത്തെ അവര്‍ക്കനുകൂലമാക്കി മാറ്റിയെഴുതിയിട്ടുണ്ട്. ഇപ്പോഴും അതു തുടരുകയാണല്ലോ. എന്നാല്‍. കാസ്റ്റ് ആന്റ് ട്രൈബ്‌സ് ഓഫ് സതേണ്‍ ഇന്ത്യ എന്ന പുസ്തകം ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിലാണ്. പല ദിക്കുകളിലേക്കും തുറക്കുന്ന കിളിവാതില്‍. അതില്‍ ഒന്നു രണ്ടു പേജുകളില്‍ ഹുബാഷിക ഉറങ്ങിക്കിടക്കുന്നു.
തുളുനാട്ടിലെ കൊറഗരാജാവിനെക്കുറിച്ച്...

Click the link for full video ;
https://youtu.be/psNmIlaC4gQ

07/10/2020
07/10/2020

മഹാകവി ടി. ഉബൈദിനെക്കുറിച്ച്

complete video link:
https://youtu.be/o_4bx2idICU

Address


Telephone

+919446449984

Website

Alerts

Be the first to know and let us send you an email when Mukhamukham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share