Real Kerala Story

  • Home
  • Real Kerala Story

Real Kerala Story Discover the inspiring stories that have shaped the renowned 'Kerala Model' of development, showcasing comprehensive growth and social harmony.

Together, let's counter hate campaigns and share the real tales that reaffirm the ideals that shaped Kerala.

17/06/2023

മഴക്കാലമായാൽ അടിച്ചുകയറുന്ന കടൽ. വീടടക്കം തകർന്നുപോവുന്ന അരക്ഷിതാവസ്ഥ. വെള്ളം കയറി വീടിന് പുറത്തുപോകാനാവാത്ത ഇരുണ്ട കാലം. പ്രക്ഷുബ്ധമായ കടലിനെ പേടിച്ചു തീരത്തോ മത്സ്യബന്ധനത്തിനോ പോകാനാകാതെ ഒരു ജനത. ചെല്ലാനമെന്ന് കേൾക്കുമ്പോൾ ഈ ദുരിതങ്ങളുടെ ഇരുണ്ട ചിത്രമായിരുന്നു മുൻപ് നമ്മുടെ മനസ്സിൽ വരിക. എന്നാൽ ഇന്നെന്താണാവസ്ഥ?

പരിതാപകരമായ ആ പഴയ കഷ്ടകാലത്തിന് വിരാമമാവുകയാണ്. ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽഭിത്തികളുടെ നിർമാണം പൂർത്തിയാകുമ്പോൾ സുരക്ഷിതത്വത്തിന്റെയും മനഃസമാധാനത്തിന്റെയും പുതിയ നാളുകൾ സ്വപ്നം കാണുകയാണ് ചെല്ലാനത്തുള്ളവർ. ഏത് പ്രതികൂല കാലാവസ്ഥയിലും പുറത്തിറങ്ങി നടക്കാൻ ധൈര്യം പകരുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് സർക്കാർ ചെല്ലാനത്ത് ഒരുക്കിയിരിക്കുന്നത്.

ഇതുപോലെ നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് 5,300 കോടി രൂപയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങൾ കേരളത്തിലാകെ പുരോ​ഗമിക്കുകയാണ്. പുലിമുട്ട് നിർമ്മാണം, ജിയോ ട്യൂബുകൾ ഉപയോഗിച്ച് പ്രതിരോധം, നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതികൾ എന്നീ പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിതീവ്ര തീരശോഷണം നേരിടാൻ സ്ഥിരം സംവിധാനവും ഒരുക്കുന്നുണ്ട്. കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, ചേർത്ത് പിടിക്കാനിവിടെയൊരു സർക്കാരുണ്ട്. ഇത് ജനകീയ വികസന മുന്നേറ്റത്തിന്റെ മറ്റൊരു റിയൽ കേരള സ്റ്റോറി.

16/06/2023

ലോകം കാണാനിറങ്ങിയവരാണ് സഞ്ചാരികളുടെ സ്വര്‍ഗമെന്ന് കേരളത്തെ വിളിച്ചത്. ഇവിടെ വിനോദ സഞ്ചാര രംഗത്ത് വലിയ മാറ്റങ്ങൾ കഴിഞ്ഞ 7 വർഷത്തിനിടെ ഉണ്ടായി. ജനപങ്കാളിത്തത്തോടെയുള്ള റെസ്പോൺസിബിൾ ടൂറിസം, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ഡെസ്റ്റിനേഷൻ ചലഞ്ച്, കാരവൻ ടൂറിസം, ലിറ്റററി സർക്യൂട്ട്, ടൂറിസം ക്ലബ്ബുകൾ തുടങ്ങിയ ഇടപെടലുകളെല്ലാം ടൂറിസത്തെ എൽഡിഎഫ് സർക്കാർ എത്ര പ്രാധാന്യത്തോടെ കാണുന്നുവെന്നതിന് ഉദാഹരണങ്ങളാണ്.

വിനോദ സഞ്ചാര മേഖലയിലെ കേരളത്തിന്റെ മുന്നേറ്റമെന്നത് വെറുംവാക്കല്ല. ഈ രംഗത്ത് ലഭിച്ച അന്താരാഷ്ട്ര അംഗീകാരങ്ങളും നേട്ടങ്ങളും ഇന്ന് കേരള മോഡലെന്ന ആശയത്തിന് ശക്തി പകരുന്നു. ടൂറിസം രംഗത്തെ മികച്ച പ്രകടനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ്, ന്യൂയോർക്ക് ടൈംസ് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തതുമെല്ലാം അതിൽ ചിലതു മാത്രമാണ്. അവാർഡുകൾ മാത്രമല്ല, കേരളത്തിലേക്കെത്തുന്ന സഞ്ചാരി പ്രവാഹവും ഇതിനുള്ള തെളിവാണ്. കേരളത്തിന്റെ ടൂറിസം രംഗത്ത് വന്ന അത്ഭുതകരമായ മാറ്റങ്ങളാണ് സഞ്ചാരികള്‍ക്കായുള്ള മറ്റൊരു സുന്ദര കേരള സ്റ്റോറി.

Kerala Tourism

02/06/2023

ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിയ കുട്ടികളെ ഓർമയില്ലേ? വീട്ടിൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തതുകൊണ്ടും ടിവി ഇല്ലാത്തതിനാലും ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിയവരെ.. അന്ന് അവര്‍ ടിവി ചലഞ്ചില്‍ കിട്ടിയ ടിവിയില്‍ ക്ലാസ് കണ്ട് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ ഓൺലൈൻ എക്സാം എഴുതാനും ഉന്നതപഠനം നടത്താനും ഇത് മതിയാകുമായിരുന്നില്ല.

സമ്പൂര്‍ണ്ണ ഇ-ഗവര്‍ണന്‍സ്‌ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ സംസ്ഥാനമാണ് നമ്മുടെ കേരളം. സർക്കാർ ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കുമ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ പോയി ക്യൂ നിൽക്കേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടാണ്.

ഇങ്ങനെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സാമ്പത്തിക പരിമിതികളുള്ള എത്ര പേരാണ് നമുക്ക് ചുറ്റുമുള്ളത്. അവരനുഭവിക്കുന്ന ‘ഡിജിറ്റൽ ഡിവൈഡ്’ ഇല്ലാതായേ മതിയാകൂ. ഈ അസമത്വം ഇല്ലാതാക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റ മറുപടിയാണ് കെ-ഫോൺ പദ്ധതി. ഇന്റർനെറ്റ് അടിസ്ഥാനവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.

സംസ്ഥാന ഐടി-വൈദ്യുതി വകുപ്പുകളുടെ നേതൃത്വത്തിലൊരുക്കുന്ന കെ-ഫോൺ ഒരു ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇതുവഴി ഇന്റർനെറ്റ് സൗകര്യമൊരുക്കുക.

സംസ്ഥാനത്തെ 20 ലക്ഷത്തിലധികം ബിപിഎൽ കുടുംബങ്ങളിലാണ് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുക. ആദ്യഘട്ടമായി 14,000 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി വരികയാണ്. 7*** കുടുംബങ്ങള്‍ക്ക് ഇതിനകം കണക്ഷന്‍ നല്‍കി കഴിഞ്ഞു. കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ ഓഫീസുകളും കെ-ഫോൺ വഴി പരസ്പരം ബന്ധിപ്പിക്കും.

ഇങ്ങനെ ടെലികോം മേഖലയിലെ ജനകീയ ബദലായി മാറാൻ പോകുന്ന കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ തിളങ്ങുന്ന മറ്റൊരു കേരള സ്റ്റോറിയാണ്.

31/05/2023

“ട്രാഫിക് ബ്ലോക്കൊഴിഞ്ഞ് എപ്പോ എത്താനാണ്?”
കൊച്ചിക്കാരുടെ ഈ സ്ഥിരം പരാതി മാറി തുടങ്ങിയിട്ട് കുറച്ചായി. ബ്ലോക്കില്‍ കിടക്കാതെ സഞ്ചരിക്കാന്‍ മേൽപ്പാലങ്ങൾ വന്നു. മെട്രോ വന്നു. ഇപ്പോഴിതാ വാട്ടർ മെട്രോയും.

വാട്ടർ മെട്രോയെ കൊച്ചി ഏറ്റെടുത്തു കഴിഞ്ഞു. 10,000ത്തോളമാണ് ഇപ്പോഴത്തെ ശരാശരി പ്രതിദിന റൈഡര്‍ഷിപ്പ്. നിലവില്‍ പ്രവര്‍ത്തനസജ്ജമായ ഹൈക്കോർട്ട് - വൈപ്പിൻ റൂട്ട് 20 മിനിറ്റിൽ താഴെ സമയം കൊണ്ടും വൈറ്റില - കാക്കനാട് 25 മിനിറ്റിൽ താഴെ സമയം കൊണ്ടും വാട്ടര്‍ മെട്രോ ‘ഓടിയെത്തും’. പദ്ധതി പൂര്‍ണ്ണമാകുമ്പോള്‍, പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

ആകെ 1137 കോടി രൂപ ചെലവ് വരുന്ന വാട്ടർ മെട്രോ, പൂർണമായും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രൊജക്ട് ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയാല്‍ കുറ്റം പറയാനാകില്ല! അതിനൂതന സുരക്ഷാ സംവിധാനങ്ങളുള്ള അത്യാധുനിക ഇലക്ട്രിക് ബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണ്ണമായും കേരളത്തിലാണ്. തദ്ദേശീയമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിച്ച അതേ കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് നമ്മുടെ വാട്ടര്‍ മെട്രോയും നിര്‍മ്മിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ‘ഗുസീസ് ഇലക്ട്രിക് ബോട്ട്സ്’ അവാർഡും കൊച്ചി വാട്ടർ മെട്രോ ഇതിനകം നേടി. ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ പ്രശംസയും കിട്ടി. ഒരു പൊതുമേഖലാ സ്ഥാപനം വഴി യാഥാർഥ്യമായിരിക്കുന്ന ഈ ‘മെയ്ഡ് ഇന്‍ കേരള’ പദ്ധതി മറ്റൊരു സുന്ദര കേരള സ്റ്റോറിയാണ്.

27/05/2023

ഓൺലൈനായി ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് അത്ര പ്രയാസമുള്ള ജോലിയാണോ? വാട്സാപ്പിലെങ്ങനെ ഒരാൾക്ക് മെസേജ് അയക്കാമെന്നത് ആളെ കുഴക്കുന്ന സംഗതിയാണോ? ഈ ഫോണിൻ്റെ ക്യാമറയെങ്ങനെ സ്വന്തം മുഖത്തിനു നേരെയാക്കും?! കടയിൽ കയറി സാധനം വാങ്ങിയാൽ എങ്ങനെ യുപിഐ സൗകര്യമുപയോഗിച്ച് പണം നൽകും?

ഇന്നത്തെ ചെറുപ്പക്കാർക്കീ ചോദ്യങ്ങൾ കേൾക്കുമ്പോൾ ചിരി വന്നേക്കാം. എത്ര നിഷ്പ്രയാസം ചെയ്യാവുന്ന കാര്യങ്ങളാണിത്! പക്ഷേ, ഇത്തരം ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ അറിയാത്ത നിരവധിയാളുകൾ നമുക്കു ചുറ്റിലുമുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ ജീവിതത്തിൻ്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ നിരക്ഷരത ഒരു പ്രധാന പ്രശ്നമാണ്. അവർ കാര്യങ്ങൾ എളുപ്പത്തിലും ഫലപ്രദമായും ചെയ്യാൻ പ്രയാസം നേരിടുന്നുണ്ട്. അവർ പറ്റിക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്.

ഇവർക്ക് ഡിജിറ്റൽ സാക്ഷരത നേടാനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയെന്നത് എത്ര മനോഹരമായ കാര്യമാണ്! ഇക്കാര്യത്തിൽ രാജ്യത്തിനൊരു മാതൃകയാവുകയാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.

ഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കാൻ ഡിജി പുല്ലമ്പാറ എന്നൊരു പദ്ധതി തന്നെ നടപ്പിലാക്കുകയാണ് പഞ്ചായത്ത് അധികൃതർ.

കേരളത്തിലെ ജനങ്ങളെയാകെ ഡിജിറ്റൽ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന 'ഡിജി കേരള' പദ്ധതിയുടെ ഭാഗമാണ് പുല്ലമ്പാറയിലെ വിജയഗാഥ. കേരളമാകെ ഈ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഡിജിറ്റൽ സൗകര്യമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമായ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഈ ജനകീയപ്രവർത്തനങ്ങളും കേരളത്തിലെ റിയൽ സ്റ്റോറിയാണ് കേട്ടോ!

26/05/2023

സംതൃപ്തിയുടെ ഈ മനം നിറഞ്ഞ പുഞ്ചിരികളാണ് റിയൽ കേരള സ്റ്റോറി. ❤️

25/05/2023

ടെക്സ്റ്റ്ബുക്കുകൾ മനഃപ്പാഠമാക്കിയോ പരീക്ഷകളിൽ മാർക്ക് നേടിയതുകൊണ്ടോ മാത്രം ശാസ്ത്രവിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടാനാകില്ല. നൂതന ചിന്തകളും പരീക്ഷണമനോഭാവവും അതിനാവശ്യമാണ്. വിദ്യാർത്ഥികളിൽ ഈ കഴിവുകൾ വളർത്തിയെടുക്കാനുള്ള സൗകര്യങ്ങൾ കേരളത്തിലെ സർക്കാർ സ്കൂളുകളിലില്ലെന്ന് ഇനിയാരും പറയില്ല.

വിദ്യാർത്ഥികളെ സയൻസ് വിഷയങ്ങളിൽ താല്പര്യമുള്ളവരാക്കാൻ സഹായിക്കുന്ന ടിങ്കറിങ് ലാബുകൾ നമ്മുടെ സർക്കാർ സ്കൂളുകളിലുമെത്തി. സംസ്ഥാനത്താകെ 42 സർക്കാർ സ്കൂളുകളിൽ ടിങ്കറിങ് ലാബ് സൗകര്യമുണ്ട്. അതിൽ മൂന്നെണ്ണം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ 14 സ്കൂളുകളിൽ കൂടെ ടിങ്കറിങ് ലാബ് സൗകര്യങ്ങൾ സജ്ജമാകും.

പരിമിതികളില്ലാതെ സ്വപ്നങ്ങൾ കാണാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ടിങ്കറിങ് ലാബുകൾ സയൻസ് പഠനത്തിനൊരുക്കുന്ന മികച്ച അടിസ്ഥാനസൗകര്യ മാതൃകയാണ്. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേരളമുണ്ടാക്കിയ കുതിച്ചുചാട്ടത്തിന്റെ ഈ ലേറ്റസ്റ്റ് സ്റ്റോറി വിജ്ഞാനസമ്പദ് വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള കാൽവെയ്പ്പായി മാറി.

പരിമിതികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന മൂന്ന് പേർ. വെല്ലുവിളികളെ നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി നാടിനാകെ പ...
24/05/2023

പരിമിതികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന മൂന്ന് പേർ. വെല്ലുവിളികളെ നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി നാടിനാകെ പ്രചോദനം പകരുന്ന ഈ മൂന്ന് മിടുക്കരാണ് മികവിന്റെ ലേറ്റസ്റ്റ് കേരള സ്റ്റോറി.

ചെറുപ്രായത്തിൽ നടന്ന ബസ്സപകടത്തിൽ കൈ നഷ്ടപ്പെട്ട അഖില ബി എസിന്റെ കഥ സിനിമയെ വെല്ലും. അഞ്ചാം വയസ്സിലുണ്ടായ അപകടം അഖിലയെ തളർത്തിയില്ല. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലും ഹയർ സെക്കന്ററി പരീക്ഷയിലും ഉന്നതവിജയം നേടി ഈ മിടുക്കി. ഐഐടി പഠനകാലത്ത് ബാഡ്മിന്റൺ ചാമ്പ്യനുമായി. അഖിലയുടെ സിവിൽ സർവീസ് മോഹം ഇപ്പോൾ സഫലമായിരിക്കുന്നു. റാങ്ക് 760.

സിവിൽ സർവീസ് സ്വപ്‌നങ്ങൾ നേടാൻ പ്രതിബന്ധങ്ങളെ കാര്യമാക്കാതെ മുന്നേറിയ കാജൽ രാജുവാണ് മറ്റൊരു ഹീറോ. ജന്മനാ വലതു കൈപ്പത്തിയില്ലാത്ത കാജൽ പൊരുതി നേടിയത് 910 ആം റാങ്കാണ്. നല്ലൊരു ഗായിക കൂടിയാണ് കാജൽ.

കഴിഞ്ഞ അഞ്ച്‌ വർഷമായി വീൽചെയറിൽ കഴിയുന്ന ഷഹാന ഷെറിൻ യാതനകളോട് പോരടിച്ചു നേടിയത് 913 ആം റാങ്ക്. 2017ൽ വീടിന്റെ ടെറസിൽനിന്ന് കാൽവഴുതി വീണ് അരയ്ക്കുതാഴെ തളർന്നുപോയി. രോ​ഗിയായ ഉമ്മയായ അമിനയും രണ്ട്‌ സഹോദരിമാരും മാത്രമായിരുന്നു തുണ. ജീവിതം ഇരുളടഞ്ഞ്‌ പോകുമെന്ന്‌ കരുതിയെടുത്തുനിന്നെല്ലാം ഷഹാന പൊരുതി മുന്നേറി. ഒടുവിലിതാ സിവിൽ സർവീസിലെ തിളങ്ങുന്ന വിജയവും നേടിയിരിക്കുന്നു.

നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാനും സ്വപ്നങ്ങളെ കയ്യെത്തിപിടിക്കാനും കഴിഞ്ഞ ഈ പോരാളികൾ കേരളത്തിന്റെ അഭിമാനമാണ്. മികവിന്റെ ഈ പുത്തൻ കേരളഗാഥകൾ ലോകമറിയട്ടെ.

ഫോബ്സ് മാഗസിന്റെ ഈ വർഷത്തെ മികച്ച യുവപ്രതിഭകളുടെ ‘ഫോബ്സ് ഏഷ്യ 30 - അണ്ടർ 30' പട്ടികയിൽ കേരളത്തില്‍ നിന്നുള്ള ജെൻറോബോട്ടി...
23/05/2023

ഫോബ്സ് മാഗസിന്റെ ഈ വർഷത്തെ മികച്ച യുവപ്രതിഭകളുടെ ‘ഫോബ്സ് ഏഷ്യ 30 - അണ്ടർ 30' പട്ടികയിൽ കേരളത്തില്‍ നിന്നുള്ള ജെൻറോബോട്ടിക്സിൻ്റെ സ്ഥാപകരും. 2018ൽ കേരള ഗവൺമെന്റിന്റെ പിന്തുണയോടുകൂടി തുടങ്ങിയ സ്റ്റാർട്ട്പ്പായ GenRobotics ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക്സ് കമ്പനികളിൽ ഒന്നാണ്.

മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ അതേ ജെൻറോബോട്ടിക്സാണ് ഫോബ്സിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇത്തരമൊരു ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാരാണ്.

മനുഷ്യർ മാൻഹോളുകളിലിറങ്ങി മാലിന്യം വൃത്തിയാക്കിക്കൊണ്ടിരുന്ന ഇന്ത്യയിൽ വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടുത്തം കൊണ്ടുവന്നത്. ജെൻറോബോട്ടിക്സ് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവഞ്ചർ ആയ ബാൻടിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 18ഓളം സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ജെൻറോബോട്ടിക്സിന്റെ മിഷൻ റോബോ ഹോൾ പദ്ധതിയിലൂടെ 3000 ലധികം ശുചീകരണ തൊഴിലാളികൾ റോബോട്ടിക് ഓപ്പറേറ്റർമാരായി മാറുകയും ചെയ്തു.

കേരളത്തിന്റെ ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് ജെൻറോബോട്ടിക്സ് നൽകിയ അതിനൂതനമായ മറ്റൊരു സംഭവനയാണ് ജി -ഗൈറ്റർ. പക്ഷാഘാതം സംഭവിച്ച രോഗികൾക്ക് ഏറെ സഹായകമായ ഈ കണ്ടുപിടുത്തത്തിലൂടെയാണ് ജെൻറോബോട്ടിക് ഇന്നോവഷൻ 'ഏഷ്യ അണ്ടർ 30' പട്ടികയിൽ ഇടം ലഭിച്ചത്.

23/05/2023

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത സംസ്ഥാനത്തെ വിവിധ പൊതു വിദ്യാലയങ്ങളിലെ 97 പുതിയ കെട്ടിടങ്ങൾ.

ഇതുകൂടാതെ 3 റ്റിങ്കറിങ് ലാബുകളുടെ ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രി നിർവഹിച്ചു.

കിഫ്ബിയുടെ 5 കോടി രൂപയുടെ ഒരു കെട്ടിടവും 3 കോടി രൂപയുടെ 12 കെട്ടിടങ്ങളും ഒരു കോടി രൂപയുടെ 48 കെട്ടിടങ്ങളും കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച 36 കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

ഇനി 'മാപ്പപേക്ഷ' വേണ്ട, ചരിത്രപരമായ ഉത്തരവ് ❤️സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് നിശ്ചിത സമയപരിധിയ്ക്കകം ആവശ്യപ്പെടാൻ വൈകിപ...
22/05/2023

ഇനി 'മാപ്പപേക്ഷ' വേണ്ട, ചരിത്രപരമായ ഉത്തരവ് ❤️

സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് നിശ്ചിത സമയപരിധിയ്ക്കകം ആവശ്യപ്പെടാൻ വൈകിപ്പോയി എന്നതുകൊണ്ട് ഇനി 'മാപ്പ് അപേക്ഷ' വേണ്ട. പകരം സേവനം ആവശ്യപ്പെടാൻ വൈകിയതിനുള്ള "കാലതാമസം പരിഗണിക്കാതെ തീരുമാനമെടുക്കണമെന്ന്" ആവശ്യപ്പെട്ടാൽ മതിയെന്ന് സംസ്ഥാന സർക്കാർ.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 97 പുതിയ കെട്ടിടങ്ങളുടെയും 3 റ്റിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളു...
22/05/2023

സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 97 പുതിയ കെട്ടിടങ്ങളുടെയും 3 റ്റിങ്കറിങ് ലാബുകളുടെയും ഉദ്ഘാടനവും 12 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

2016 മുതൽ 3,800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 8 മുതൽ 12 വരെയുള്ള 45,000 സ്മാർട്ട് ക്ലാസ്മുറികള്‍ സജ്ജമായി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി.

പുതിയ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടി രൂപ ധനസഹായത്തോടെ ഉള്ള ഒരു കെട്ടിടവും 3 കോടി രൂപ ധനസഹായത്തോടെ ഉള്ള 12 കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ ഉള്ള 48 എണ്ണവും ഉള്‍പ്പെടുന്നു. മറ്റു 36 കെട്ടിടങ്ങൾ നിർമ്മിച്ചത് പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയാണ്.

നീതി ആയോഗ് തയ്യാറാക്കിയ സ്കൂള്‍ എജ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കാൾ മടിച്ചിരുന്ന കാലം മാറി. കഴിഞ്ഞ 6 വര്‍ഷംകൊണ്ട് പുതുതായി എത്തിയത് 10.5 ലക്ഷത്തോളം കുട്ടികളാണ്.

22/05/2023

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായി ഇന്ത്യയിൽ ആദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയത് കേരളത്തിൽ. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും. ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കും.

അസുഖമോ അപകടമോ കാരണം മരണപ്പെട്ടാലും സാമ്പത്തിക സഹായം നല്‍കും. തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും. അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.

ഇടതുപക്ഷം മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയുടെ ഭാഗമായി 2005-ൽ അന്നത്തെ യുപിഎ സർക്കാർ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കുന്ന നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്നത്. 2020-21 ല്‍ 389 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് 2022 ആയപ്പോള്‍ 363 കോടിയായി കുറഞ്ഞു. പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്. 2020 - 21 ല്‍ 1,12,000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിച്ചതെങ്കില്‍ ഇന്നത് ഏകദേശം പകുതിയായി, 60,000 കോടി രൂപയായി കുറച്ചിരിക്കുന്നു.

എന്നാൽ ഈ വെല്ലുവിളിയെ മറികടന്ന് തൊഴിലുറപ്പു പദ്ധതിയെ ശക്തിപ്പെടുത്തുവാൻ കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 822 കോടി രൂപയുടെ കുറവുണ്ടായപ്പോഴും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ നമുക്ക് സാധിച്ചു. 2021-ല്‍ 10.23 കോടി തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2022-ല്‍ അത് 10.59 കോടി തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിച്ചു.
ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തിലാകട്ടെ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിത്തൊഴിലുകളില്‍ 90 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. കേരളത്തില്‍ ആകെ 27 ലക്ഷത്തോളം തൊഴിലാളികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22 ല്‍ 7 കോടി തൊഴില്‍ ദിനങ്ങള്‍ക്കുള്ള അനുമതിയാണ് കേരളത്തിന് ആദ്യം ലഭിച്ചത്. എന്നാല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കിയതിനാല്‍ അത് 10 കോടിയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കി സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് കേരള സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്റെ ദൃഷ്ടാന്തമാണ് കേരളം രൂപീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയ ഉറപ്പുകളുടെ നിർവഹണ പുരോഗതി വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനകീയ പരിശോധനക്കായി പിണറാ...
20/05/2023

ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയ ഉറപ്പുകളുടെ നിർവഹണ പുരോഗതി വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനകീയ പരിശോധനക്കായി പിണറായി വിജയൻ സർക്കാർ പൊതുജനസമക്ഷം വെക്കുകയാണ്. പ്രോഗ്രസ് റിപ്പോർട്ട് വിലയിരുത്തിയ ശേഷം എല്ലാവരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുമല്ലോ.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാവുകയാണ്. 2016-21 ലെ എൽഡിഎഫ് സർക...
20/05/2023

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാവുകയാണ്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ ജനപക്ഷ വികസന നയങ്ങളുടെ തുടർച്ചയാണ് ഈ സർക്കാർ ഉറപ്പുവരുത്തുന്നത്. കൂടുതൽ കരുത്തോടെ മുന്നേറാനാണ് നമ്മൾ ശ്രമിക്കുന്നത്. കേരള ബദലിനെ ശക്തിപ്പെടുത്തുന്ന അഭൂതപൂർവ്വമായ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ഈ രണ്ടുവർഷവുമുണ്ടായത്.

2021ൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രത്തോളം നടപ്പാക്കി എന്ന് പരിശോധിക്കുന്ന "പ്രോഗ്രസ്സ് റിപ്പോര്‍ട്ട്" സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ആകെയുള്ള 900 വാഗ്ദാനങ്ങളിൽ 809 എണ്ണം പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. അവയിൽ പലതും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള വര്‍ഷങ്ങൾ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നിർവഹണ പുരോഗതി ജനങ്ങൾക്കു മുമ്പാകെ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലേതാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയ ഉറപ്പുകളുടെ നിർവഹണ പുരോഗതി വിവരിക്കുന്ന ഈ പ്രോഗ്രസ്സ് റിപ്പോർട്ട് ജനകീയ പരിശോധനക്കായി പൊതുജനസമക്ഷം വെക്കുകയാണ്. ഏവരും ഇത് വിലയിരുത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരുമായി പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

Kerala weaves a tale of social harmony and progressive values. Embracing social justice, we drive inclusive development ...
20/05/2023

Kerala weaves a tale of social harmony and progressive values. Embracing social justice, we drive inclusive development that empowers all. On Kerala Government's second anniversary, we celebrate the , where dreams flourish and humanity thrives.

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ...
20/05/2023

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയർന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്നേഹവുമുള്ളൊരു ജനതയെ വാർത്തെടുക്കാൻ ഈ ജനകീയപോരാട്ടങ്ങൾക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങൾക്കും തൊഴിലവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളർന്നു വന്നു.

കേരള സമൂഹത്തിന് ദിശാബോധം നൽകാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സർക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സർക്കാർ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്കാരങ്ങളും ആധുനിക കേരള സൃഷ്ടിയിൽ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാർത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുകയാണ്. ഈ സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഈ വാർഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങൾക്കുള്ള വേളയാകട്ടെ.

Address


Alerts

Be the first to know and let us send you an email when Real Kerala Story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Real Kerala Story:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share