Wanderer 350

Wanderer 350 My self Vinson welcome to my page for all those who love traveling, photography. you can see my trav

https://youtu.be/L77qbmW_UYwഒറ്റക്കല്ലിൽ കൊത്തിയ സ്ത്രീ സങ്കല്പവും , 42 "മദനിക" നൃത്തരൂപങ്ങളും , 10,000 ൽ അധികം കൊത്തു പ...
19/08/2022

https://youtu.be/L77qbmW_UYw

ഒറ്റക്കല്ലിൽ കൊത്തിയ സ്ത്രീ സങ്കല്പവും , 42 "മദനിക" നൃത്തരൂപങ്ങളും , 10,000 ൽ അധികം കൊത്തു പണികളും ഉള്ള 12 ആം നൂറ്റാണ്ടിൽ പണിത ബെലൂർ ചെന്നകേശവ ക്ഷേത്രം
Belur Chennakeshava Temple built in 12th century with Guide | 42 Madanika Statues and Perfect Shape of a Lady Carved in Single Stone | Gravity pillar

Banglore ride 2022
12/08/2022

Banglore ride 2022

https://youtu.be/_MdRFdz5VR8ചിക്കമംഗളൂരിൽ ഒരു അടിപൊളി ഫോറെസ്റ് ഓഫ് റോഡ് ട്രക്കിങ് എക്സ്പീരിൻസിന്... ഹെബി വാട്ടർ ഫാൾസ്......
17/07/2022

https://youtu.be/_MdRFdz5VR8
ചിക്കമംഗളൂരിൽ ഒരു അടിപൊളി ഫോറെസ്റ് ഓഫ് റോഡ് ട്രക്കിങ് എക്സ്പീരിൻസിന്... ഹെബി വാട്ടർ ഫാൾസ്....500/Person ജീപ്പ് ട്രെക്കിങ്ങും... പോകുന്ന വഴിയും ഫോറെസ്റ് വ്യൂ വും കിടിലൻവൈബ് ആണ്... കൂടെ... വാട്ടർഫാളും
https://youtu.be/_MdRFdz5VR8

https://youtu.be/bqaPWCqlTrI #മിന്നൽമുരളിപള്ളി അഥവാഷെട്ടി ഹള്ളി റോസാരി ചർച്ച്മിന്നൽ മുരളി സിനിമയിലെ ക്ലൈമാക്സ് സീനിൽ ഏതാ...
11/07/2022

https://youtu.be/bqaPWCqlTrI
#മിന്നൽമുരളിപള്ളി അഥവാ
ഷെട്ടി ഹള്ളി റോസാരി ചർച്ച്
മിന്നൽ മുരളി സിനിമയിലെ ക്ലൈമാക്സ് സീനിൽ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ ആണ്
1860 ഫ്രഞ്ച് മിഷ്നറീസ് ഗോത്തിക്ക് വാസ്തു ശൈലിയിൽ കർണാടകയിലെ ഹസനിൽ ഹേമവതി നദീ തീരത്ത് നിർമിച്ച ഈ പള്ളി ഗോരൂർ - ഹേമവതി നദിക്ക് കുറുകെ ഡാം നിർമിച്ചപ്പോൾ....നദിക്ക് അടിയിൽ ആവുകയായിരുന്നു കാല ക്രമേണ മൺസൂൺ കാലങ്ങളിൽ നദിയിൽ മുങ്ങി കിടക്കും.....കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ കോഴിക്കോട് ചിക്കമംഗളുരു യാത്രയിൽ പകർത്തിയത്
https://youtu.be/bqaPWCqlTrI

15/06/2022
03/06/2022

        comingsoon
28/05/2022

comingsoon

12/02/2022
14/01/2022

മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു ഫാമിലി ട്രിപ്പ് | Masinagudi to Ooty Road Trip in Royal Enfield.

മസിനഗുഡി - ഊട്ടി ഫാമിലി റൈഡ് 27-12-21  - ഡേ 2 ******************************************Part  1 : https://youtu.be/yPg9N...
13/01/2022

മസിനഗുഡി - ഊട്ടി ഫാമിലി റൈഡ്
27-12-21 - ഡേ 2
******************************************
Part 1 :
https://youtu.be/yPg9NPYBAcA
Part 2 :
https://youtu.be/lCmswPD-AAI

മുതുമല സഫാരി

അങ്ങനെ ഞങ്ങളുടെ മസിനഗുഡി - ഊട്ടി യാത്രയുടെ രണ്ടാം ദിവസം രാവിലെ 7 മണിക്ക് ആരംഭിച്ചു

ഇന്നലെ തീരുമാനിച്ചത് പോലെ മുതുമല സഫാരി ആണ് ആദ്യം ശേഷം 36 ഹെയർപിൻ ബെന്റുള്ള ഉള്ള ഭീകരനായ കാലഹട്ടി ചുരം കയറി ഊട്ടിയിലേക്ക് ഉള്ള യാത്രയുമാണ്

രാവിലെ ചെറിയ മഞ്ഞും തണുപ്പും ഉണ്ട് മസിനഗുഡി മുതൽ മുതുമല വരെ 7 കിലോമീറ്റർ ആണ് ദൂരം ഈ ദൂരം മുഴുവൻ സഞ്ചരിക്കേണ്ടത് കാട്ടിലൂടെയാണ് . ഇൻഫാക്ട് മുതുമല മുതൽ മസിനഗുഡി ഊട്ടി കാലഹട്ടി ചുരം വരെ കാടുതന്നെ എന്ന് പറയാം.

മുതുമലൈ ടൈഗർ റിസേർവ്

ഏഴരയോടെ ഞങ്ങൾ മുതുമലൈ ടൈഗർ റിസർവിൽ എത്തി പാർക്കിങ്ങിന് വലിയ വാഹങ്ങൾക്ക് 100 ഉം കാറിന് 50 രൂപയും ബൈക്കിന് 20 രൂപയും ആണ് ചാർജ്

അതിരാവിലെ 6 :30 മുതൽ സഫാരി ബുക്കിംഗ് തുടങ്ങും ബസ് സഫാരി , ജിപ്സി സഫാരി , ജീപ്പ് സഫാരി എന്നിങ്ങനെയാണ് സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ പ്രൈവറ്റ് വാഹങ്ങങ്ങളിൽ സഫാരി അനുവദിക്കില്ല .

പ്രൈവറ്റ് ഗൈഡുകൾ പ്രൈവറ്റ് ജീപ്പ് സഫാരി ഒരുക്കുന്നുണ്ടെങ്കിലും എത്രത്തോളം സേഫ് ആണെന്നത് അറിയാത്തത് കൊണ്ടും മിനിമം ചാർജ് 2500 രൂപയായതിനാലും ഞങ്ങൾ ഗവൺമെന്റ് സഫാരിയാണ് ചൂസ്ചെയ്തത്

ബസ്സിന്‌ മുതിർന്നവർക്ക് 340 രൂപയും കുട്ടികൾക്ക് 173 രൂപയും ആണ് ചാർജ് ജിപ്സിസഫാരി 6 പേർക്കും ജീപ്പ് സഫാരി 10 പേർക്കും ഇതിനു 4330 രൂപയാണ് ഈടാക്കുന്നത് ഇതിനു പുറമേ ക്യാമറ ഉണ്ടെങ്കിൽ 53 രൂപയും ഹാൻഡിക്യാമറക്ക് 350 രൂപയും ഈടാക്കുന്നുണ്ട്.

ഞങ്ങൾ എത്തുമ്പോഴേക്കും ആദ്യ സഫാരി പുറപ്പെട്ടിരുന്നു. പിന്നീട് വരുന്ന ആളുകളുടെ പേര് ക്രമപ്രകാരം ടിക്കറ്റ് കൗണ്ടറിൽ എഴുതിവെക്കും ഏതാണ്ട് 1 മണിക്കൂർ ആണ് ബസ് സഫാരി അത് കൊണ്ട് തന്നെ ബസ് തിരിച്ചു വരുമ്പോഴേക്കും മാത്രമേ ഈ എഴുതിവെച്ച ആളുകളെ പേരുകൾ ക്രമപ്രകാരം വിളിച്ചു ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ ഇത്രയും സമയം നേരത്തെ വന്ന ആളുകൾ ക്യൂ വിൽ നിന്ന് സമയം കളയണ്ട എന്ന് സാരം...

പിന്നെ നേരത്തെ'വന്നത്കൊണ്ട് ബസ്സിന്റെ മുൻസീറ്റിൽ തന്നെ ഇരിക്കാം എന്ന മോഹം വേണ്ട ക്രമപ്രകാരം ആയത് കൊണ്ട് ടിക്കറ്റിൽ ബസ് നമ്പറും ഇരിക്കേണ്ട സീറ്റുകളും എഴുതി തരും മുൻപിൽ ഇരിക്കാൻ ആഗ്രഹിച്ച ഞങ്ങൾക്ക് കിട്ടിയത് അവസാനത്തെ റോ ക്ക് മുൻപുള്ള 3 സീറ്റുകൾ ആണ്

ഞാനും മോനും ഒരു സൈഡിലും നാൻസിയെ അപ്പുറത്ത് വിന്ഡോ സീറ്റിലും ഇരുത്തി ഞങ്ങടെ സഫാരി തുടങ്ങി

ബസ് കുറച്ചു ദൂരം മുതുമല മൈസൂർ റോഡിൽ സഞ്ചരിച്ച ശേഷം ഇടത്തേക്ക് കാട്ടുവഴിയിലേക്ക് തിരിഞ്ഞു ആദ്യം പ്രത്യകഷപെട്ടത് ഒരു കരടി..കരടിയെ കണ്ടതും ബസ്സിലെ മറ്റുള്ളവർ ബഹളം വെച്ച് അത് കുറ്റിക്കാട്ടിലേക്ക് മറഞ്ഞു കരടിയെ കണ്ടോ എന്ന് ചോദിച്ചാൽ മുകേഷ് ഒരു സിനിമയിൽ പറയുന്നത് പോലെ ഒരു മിന്നായം പോലെ കണ്ടു...കാട്ടു വഴി ആയത്കൊണ്ട്തന്നെ നല്ല കുലുക്കം ഉണ്ടായിരുന്നു.

എലാവരുടെയും നോട്ടം ഇരുവശത്തേക്കും പോകുന്നുണ്ട് ഇനി ഏത് മൃഗത്തെയാണ് കാണാൻ പോകുന്നത് എന്ന ആകാംഷ

കാട്ടിലെ കാഴ്ച്ചകൾക്ക് ഒരു പ്രേത്യേക ഭംഗിയാണ് വലിയ വലിയ മരങ്ങളും വള്ളി പടർപ്പുകളും ഒരു പ്രത്യേക ഫീൽ ആണ്.. മൃഗങ്ങളെ കാണുമ്പോൾ വണ്ടി നിർത്തും ഇതാണ് എന്തോ കാണാൻ ഉണ്ട് എന്ന സിഗ്നൽ

കരടിക്ക് ശേഷം വലിയ കൊമ്പുള്ള മാനും കാട്ടുപോത്തുകളും മാൻ കൂട്ടങ്ങളും സ്വൈര്യമായി വിഹരിക്കുന്ന ആനക്കൂട്ടവും ഇതെല്ലാമായിരുന്നു ഈ സഫാരി കാഴ്ചകൾ

ലെന്സ് എത്രത്തോളം സൂം ചെയാന് പറ്റുമോ അത്രക്ക് സൂം ചെയ്തിട്ടാണ് ഈ കാഴ്ചകൾ പകർത്താൻ സാധിച്ചത്

സഫാരി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരുപാട് മാനുകൾ വിശ്രമിക്കുന്നത് കണ്ടു ആദ്യായിട്ടാണ് ഇത്രയും മാനുകളെ ഒരുമിച്ചു കാണുന്നത് സഫാരി അവസാനിക്കാനായി എന്ന സൂചനയായി ഒരാൾ കുംങ്കി ആനയുമായി പോകുന്നത് കണ്ടു സഫാരിയിൽ ഒരു മൃഗത്തെയും കാണാത്തവർക്ക് ആശ്വാസമായിക്കോട്ടെ എന്ന് കരുതിയിട്ടാവും...

പാർക്കിങ്ങിലേക്ക് അടുക്കുംതോറും ഇനി ഞങ്ങൾക്ക് പോകാനുള്ള ഊട്ടിയിലെ നീലഗിരി മലനിരകൾ അങ്ങ് ദൂരെ കാണാമായിരുന്നു.

എട്ടര മണിക്ക് തുടങ്ങിയ സഫാരി 9 45 ന് അവസാനിച്ചു. അപ്പോഴേക്കും വിശക്കാൻ തുടങ്ങിയിരുന്നു ഇനി റൂമിലെത്തി ബ്രേക്ക്ഫാസ്‌റ്റും കഴിച്ചു നേരെ ഊട്ടിയിലേക്ക്

ഇന്നലെ ഞങ്ങൾ മസിനഗുഡിയിലെ ‘ ദി റണ്ണിങ് സ്ട്രീം’ എന്ന കൊച്ചു റിസോർട്ടിലാണ് താമസിച്ചത് പീക്ക് ടൈം ആയത് കൊണ്ട് 2000 രൂപയായിരുന്നു റൂം റെന്റ് ഊട്ടിയിൽ നിന്നും പെൻസ്റ്റോക്ക് പൈപ്പ് വഴി വരുന്ന വെള്ളം കനാലിലേക്ക് ചേരുന്നത് ഈ റിസോർട്ടിന് അടുത്തുനിന്നാണ് അതാണ് ഈ റിസോർട്ടിന് റണ്ണിങ് സ്ട്രീം റിസോർട് എന്ന പേര്…

റിസോർട് ഒരു ഡെവലപ്പിംഗ് സ്റ്റേജിൽ ആയത്കൊണ്ട് ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങൾ ഒന്നും ആയിട്ടില്ല

മസിനഗുഡി ടൌൺ കഴിഞ്ഞു ഊട്ടി റോഡിൽ അല്പം മുന്പോട് വന്ന് ഒരു ബ്രിഡ്ജ് കഴിഞ്ഞു റൈറ്റിലേക്ക് അല്പം വന്നാൽ ഇതുപോലുള്ള ഒരുപാട് റിസോർട്ടുകളും കോട്ടേജുകളും കാണാനാകും

മസിനഗുഡി to ഊട്ടി .

ഈ യാത്രയിൽ ഈ റൂട്ട് തിരഞ്ഞെടുക്കാൻ എന്നെ ആകർഷിച്ച ഒരു കാര്യം കാലഹട്ടി ചുരമായിരുന്നു ദൃശ്യഭംഗിയും എന്നാൽ അൽപം പേടിക്കേണ്ടതുമായ 36 ഹെയർപിൻ ബെന്റുള്ള കാലഹട്ടി ചുരം

മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്ക് ആകെ 29 കിലോമീറ്റർ മാത്രമാണുള്ളത് അതിൽ കുറച് ഭാഗം ഫോറെസ്റ് റോഡും ബാക്കി ഭാഗം ഈ ചുരവുമാണ്...

നേരത്തെ ഊട്ടിയിൽ നിന്ന് ഇതുവഴി മസിനഗുഡി മൈസൂർ ഗതാഗതം അനുവദിച്ചിരുന്നെകിലും അടിക്കടിയുള്ള അപകടങ്ങൾ കാരണം അത് നിർത്തലാക്കി

ഇപ്പോൾ തദ്ദേശീയരായ യാത്രക്കാരെ മാത്രമേ ഊട്ടിയിൽ നിന്നും ഈ ചുരമിറങ്ങാൻ സമ്മതിക്കുന്നുള്ളൂ കുത്തനെ ഉള്ള ഇറക്കവും 36 ഹെയർപിൻ ബെന്റുകളും പരിചയമില്ലാത്ത സഞ്ചാരികൾക്കും മോശം അവസ്ഥയിൽ ഉള്ള വണ്ടികളെയും അപകടത്തിൽ പെടുത്തിയേക്കാം എന്നതാണ് കാരണം

എന്നാൽ മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്ക് കയറ്റം ആയത്കൊണ്ട് യാതൊരു റെസ്ട്രിക്ഷനും ഇല്ല.

ഊട്ടിയിലെ വിശേഷങ്ങൾ ഒരുപാട് ഉള്ളത് കൊണ്ട് അത് അടുത്ത ഭാഗത്തിൽ പറയാം

Part 2https://youtu.be/lCmswPD-AAIമുതുമലയിലെ ഫോറസ്ററ് സഫാരിയും മസിനഗുഡിയിലെ താമസവും | Muthumalai Forest Safari and Stay ...
13/01/2022

Part 2
https://youtu.be/lCmswPD-AAI
മുതുമലയിലെ ഫോറസ്ററ് സഫാരിയും മസിനഗുഡിയിലെ താമസവും | Muthumalai Forest Safari and Stay in Masinagudi

Part 1 : https://youtu.be/yPg9NPYBAcAമുതുമലയിലെ ഫോറസ്ററ് സഫാരിയും മസിനഗുഡിയിലെ താമസവും | Muthumalai Forest Safari and stay in Masinagudi.This video is all a...

ഫാമിലി റൈഡ് ടുമസിനഗുഡി - ഊട്ടിhttps://youtu.be/yPg9NPYBAcA*********************************Day 1 Travelogue*************...
03/01/2022

ഫാമിലി റൈഡ് ടു
മസിനഗുഡി - ഊട്ടി
https://youtu.be/yPg9NPYBAcA
*********************************
Day 1 Travelogue
*********************************
മോന് ഒരു 3, 4 വയസായിട്ട് ഒരു ഫാമിലി റൈഡ് പോകണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒലക്കമ്മലെ കൊറോണ വന്നത് അങ്ങനെ 2 വർഷം കൂടി പോയി കിട്ടി ഇപ്പൊ മോന് 6 വയസ് ഇനിയും കാത്തിരുന്നാൽ ചിലപ്പോ ആ ആഗ്രഹം നടന്നില്ലെന്ന് വരും വലുതാവുന്നതിന് അനുസരിച് നമ്മുടെ വണ്ടിയും മാറ്റേണ്ടിവരും.

വേറൊരു കാരണം കഴിഞ്ഞ 2 വർഷം വല്ലാത്ത വർഷങ്ങൾ ആയിരുന്നു എല്ലാം കൊണ്ടും വെറുത്ത 2 വർഷങ്ങൾ പുതിയ വർഷം തുടങ്ങുന്നതിനു മുൻപ് ഒരു ചേഞ്ച് വേണമെന്ന് ഞങ്ങൾക്ക് തോന്നി അതിനു ഏറ്റവും നല്ല മരുന്ന് യാത്രയാണ്.

സൊ ഈ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് ആ യാത്ര അങ്ങോട്ട് സെറ്റ് ആക്കി

കോഴിക്കോട് നിന്നും മേപ്പാടി, ഗൂഡലൂർ വഴി ഊട്ടി മൊത്തത്തിൽ ഒരു എങ്ങനെ ആയാലും റിട്ടേൺ അടക്കം ഒരു 350 , 400 കിലോമീറ്റർ സെറ്റ് ആണ് 3, 4 ദിവസത്തെ ട്രിപ്പിന് കോഴിക്കോട് നിന്ന് ഇതാണ് നല്ലതെന്ന് തോന്നി കൂടാതെ അന്വേഷിച്ചപ്പോൾ റോഡും, റൂട്ടും കിടു വൈബ് ആണെന്ന് അറിയാൻ കഴിഞ്ഞു.

പിന്നൊന്നും നോക്കീല അധികം ആരോടും പറഞ്ഞും ഇല്ല ഒന്ന് വയനാട് വരെ പോകുന്നെന്ന് മാത്രം ബൈക്കിൽ ആണെന്ന് പറഞ്ഞാൽ ചിലപ്പോ നെഗറ്റീവ് അടിച്ചു ട്രിപ്പ് തന്നെ ക്യാൻസൽ ആയിപ്പോകും.

പൊണ്ടാട്ടിക്ക് എൻ്റെ യാത്ര പ്രാന്ത് അറിയാവുന്നത് കൊണ്ടും അവൾക്കും ഒരു ചേഞ്ച് വേണമായിരുന്നത് കൊണ്ടും അവൾ ഓക്കേ ആയിരുന്നു.
മകന്റെ കാര്യത്തിൽ മാത്രമേ ഒരു ടെൻഷൻ ഉണ്ടായുള്ളൂ അവൻ എത്രത്തോളം വണ്ടിയിൽ ഇരിക്കാൻ പറ്റും എന്നറിയില്ലല്ലോ. എന്തായാലും പോകുന്നിടത്തോളം പോകാം എന്ന് തീരുമാനിച്ചു.

ഷെട്ടിഹള്ളി റൈഡിന് ശേഷം ബാക്ക് ടയർ അല്പം മോശമായിരുന്നു ഫാമിലി കൂടെ ഉള്ളത്കൊണ്ട് റിസ്ക് എടുത്തില്ല എം ആർ എഫ് ഇന്റെ നല്ല ഒരെണ്ണം മാറ്റി ഇട്ടു. വണ്ടിയുടെ പേപ്പർ ഒക്കെ ക്ലിയർ ആക്കി വെചു

ഹെൽമെറ്റ് ആദ്യമേ മേടിച്ചത്കൊണ്ട് അതും കുഴപ്പം ഇല്ല എനിക്കും മോനും ജാക്കറ്റ് ഉണ്ട് ഇലാത്തത് പൊണ്ടാട്ടിക്ക് മാത്രമാണ് സൊ പോകുന്ന വഴിക്ക് അത് മേടിക്കാം എന്ന് വച്ചു.

ഡിസംബർ 26 സമയം 7 മണി

ഞങ്ങടെ ആദ്യത്തെ ലോങ്ങ് റൈഡ് കോഴിക്കോട് നിന്നും ആരംഭിച്ചു
8 മണിക്ക് അടിവാരത്ത് ഒരു ബ്രേക്ക് എടുത്തു ഈ യാത്രയിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് ഈ കാര്യമാണ് മാക്സിമം 1 മണിക്കൂർ അല്ലെങ്കിൽ 1 അര മണിക്കൂർ കൂടുമ്പോൾ 10,15 മിനിറ്റ് നീളുന്ന ബ്രേക്ക് എടുത്തിരുന്നു അതുകൊണ്ടാവാം മോനും അവളും ഇരുന്ന് മടുത്തിട്ടുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടില്ല.
രാവിലെ അത്യാവശ്യം തണുപ്പ് ഉണ്ടായിരുന്നു പതിയെ ചുരം കയറി ചുരം കയറുമ്പോൾ കരിന്തണ്ടന്റെ കഥ മോന് അവനു ഉൾക്കൊളളാൻ പറ്റുന്ന രീതിയിൽ പറഞ്ഞുകൊടുത്തു ചുരം കയറികഴിഞ്ഞു ചുണ്ടേൽ എത്തുന്നതിനു മുൻപ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ നിർത്തി നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും കോഫിയും

രാവിലെ തണുപ്പത്ത് പൊറോട്ടയും ബീഫും ആഹാ പൊളിയാണ് അതിപ്പോ രാവിലെ അല്ലെങ്കിലും പൊറോട്ടയും ബീഫും ഒരു വികാരമാണല്ലോ

അങ്ങനെ ബ്രേക്‌ഫാസ്റ് കഴിഞ്ഞു ചുണ്ടേൽ നിന്നും റൈറ്റ് എടുത്ത് മേപ്പാടി റൂട്ടിലേക്ക് കയറി

പിന്നെ അങ്ങോട്ട് നല്ല വൈബാണ് വയനാട് എല്ലായ്യിടത്തും നല്ല വൈബ് ആണെങ്കിലും മേപ്പാടിക്ക് അത് ഇച്ചിരി കൂടുതലാണ് തേയില തോട്ടങ്ങളുടെ ഇടയിലൂടെ ഉള്ള റോഡും മോശം പറയരുതല്ലോ നല്ല റോഡ് ആയിരുന്നു!!

ചേരമ്പാടി പാലം കടന്നാൽ പിന്നെ തമിഴ്നാടായി

ചേരമ്പാടി ചെക്ക്‌പോസ്റ്റിൽ ഒരു 10 എൻട്രി ഫീ ഉണ്ട് ബൈക്കിനു കാറിനു 50 ആണെന്ന് തോന്നുന്നു.
ചെക്‌പോസ്റ്റിൽ കാറുകാരോട് RT PCR ഉം DUAL വാക്സിൻ സർട്ടിഫിക്കറ്റ് ഒക്കെ വെരിഫൈ ചെയുന്നുണ്ട് ഞങ്ങളോട് അതൊന്നും ചോദിച്ചില്ല അവിടെ ഒരു 10 മിനിറ്റു ബ്രേക്ക് എടുത്ത് ഗൂഡലൂരിലേക്ക് ഉള്ള യാത്ര തുടങ്ങി.

നീലഗിരി കുന്നുകളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഈ വഴി തന്നെ പോകണം എന്ന് തോന്നി

കാരണം അത്രക്ക് ഭംഗിയാണ് ഈ വഴിക്ക് പോരാത്തതിന് നല്ല റോഡും കാണുന്നിടത്ത് എല്ലാം നിർത്തി ഫോട്ടോ എടുക്കാൻ തോന്നും ഞങ്ങളും അങ്ങനെ ആയിരുന്നു ഇടക്ക് ഇടക്ക് നിർത്തി ഫോട്ടോസ് എടുത്ത് വഴിയരികിലെ ചോളത്തിന്റെയും, പന നൊങ്കിന്റെ രുചികൾ ആസ്വദിച്ചും മെല്ലെ മെല്ലെ ഗൂഡലൂർ എത്തി.

ഗൂഡലൂരിൽ നിന്നും ഊട്ടിയിലേക്ക് ഡയറക്ട് പോകുന്നതാണ് എളുപ്പമെങ്കിലും ഞങ്ങൾ മസിനഗുഡി പോയിട്ടാണ് ഊട്ടിയിലേക്ക് കാരണം 36 യൂ ടേൺസ് കാലഹട്ടി ചുരം കയറിപോകണം. ഊട്ടിയിൽ നിന്ന് ആവഴി ഇപ്പോൾ വൺവേ ആണെന്നാണ് അറിഞ്ഞത്.

സൊ ഞങ്ങൾ ഗൂഡലൂരിൽ നിന്നും മുതുമലൈ മൈസൂർ റോഡിലേക്ക് തിരിഞ്ഞു

ഗൂഡലൂർ ടു മസിനഗുഡി

ഈ വഴിയിലാണ് മുതുമല ടൈഗർ റിസേർവ് ആദ്യം ടൈഗർ റിസേർവിൽ കോട്ടജ് കിട്ടുമോ എന്ന് നോക്കണം പ്രയാസമാണ് ഓൺലൈനിൽ ചെക്ക് ചെയ്തപ്പോൾ എല്ലാം ബുക്കിങ് ആണ് എങ്കിലും ചിലപ്പോ ബിരിയാണി കൊടുത്താലോ.

ഗൂഡലൂർ കഴിഞ്ഞാൽ പിന്നെ ഫോറെസ്റ് റോഡ് ആണ് മുദുമലൈ നാഷണൽ പാർക്കിന്റെ ഭാഗം

ധാരാളം മാനുകളും, മയിലും , സിംഹവാലൻ കുരങ്ങൻ മാരെയും കാണാം ഉച്ചയോടെ മുതുമല എത്തി കോട്ടേജ് നോക്കിയപ്പോൾ നിരാശ ആയിരുന്നു ഫലം എല്ലാം പ്രതീക്ഷിച്ചപോലെ ബുക്കിംഗ് ആയി.

പിന്നെ ഒന്നും നോക്കിയില്ല നേരെ മസിനഗുഡി ടൗണിലേക്ക് മുതുമലൈയിൽ നിന്നും 7 കിലോമീറ്റർ ആണ് മസിനഗുഡിക്ക്. ഗൂഡലൂരിൽ നിന്ന് മുതുമല ടൈഗർ റിസേർവിന്റെ മുന്നിൽ നിന്ന് വലത്തേക്ക് ഉള്ള റോഡ്

ഒരു ബസിനു പോകാൻ മാത്രം വീതിയുള്ള ഇരുമ്പു പാലം കാണാം പാലം അപകടത്തിൽ ആണെന്ന ഒരു പഴയ ബോർഡ് ഒക്കെയുണ്ട് പക്ഷെ എലാ വണ്ടികളും ഇതിലെ തന്നെയാണ് പോകുന്നത്.

മസിനഗുഡി ടൗണിൽ നിന്നും കുറച്ചു മാറി ദി റണ്ണിങ് സ്‌ട്രോം റിസോർട്ടിൽ ഒരു കോട്ടേജ് കിട്ടി 2000/ഡേ.

കെട്ടി വച്ച ലഗേജ് ഒക്കെ അഴിച്ചു റൂമിൽ വച്ച് ഇത്തിരി നേരം റസ്റ്റ് എടുത്തു ഇതിനിടയിൽ കോട്ടേജിന്റെ മാനേജരോട് മസിനഗുഡിയിലെ ആക്ടിവിറ്റീസ് ഒന്ന് ചെക്ക് ചെയ്തപ്പോൾ പുള്ളി പറഞ്ഞത് ഉച്ച ആയത്കൊണ്ട് ഇന്നിനി മുതുമല സഫാരിക്ക് പോകണ്ട എന്നാണ് അഭിപ്രായം ഉച്ചയ്ക്ക് ശേഷം പോയാൽ ഒന്നിനേം നല്ലതുപോലെ കാണാൻ പറ്റില്ലത്രേ

ഇന്ന് മോയാർ ഡാമും , ശേഷം വൈകിട്ട് തെപ്പക്കാട് എലിഫന്റ് ക്യാമ്പിൽ എലിഫന്റ് ഫീഡിങ്ങും കണ്ട് നാളെ രാവിലെ സഫാരിക്ക് പോകാൻ ആണ് സജെസ്റ് ചെയ്തത്.

മുതുമലൈ നിന്നും മസിനഗുഡി പോകുന്ന വഴിക്ക് ഒരുപാട് ആളുകൾ പ്രൈവറ്റ് ജീപ്പ് സഫാരിക്ക് വേണ്ടി ക്യാൻവാസ് ചെയാൻ നിൽക്കുന്നുണ്ടായിരുന്നു. പുള്ളിയോട് പ്രൈവറ്റ് സഫാരിയാണോ govt സഫാരിയാണോ നല്ലതെന്ന് ചോദിച്ചപ്പോൾ അത് നിങ്ങടെ ഇഷ്ടം എന്നാണ് പറഞ്ഞത് പ്രൈവറ്റ് ആകുമ്പോൾ പൈസ കൊടുക്കുന്നതിനു അനുസരിച് സമയം ഉണ്ടാവുമെന്നും പറഞ്ഞു പക്ഷെ ചുരുങ്ങിയത് ഒരു 2500 രൂപയാവും എന്ന് കേട്ടപ്പോൾ ആ പൂതി വേണ്ടന്ന് വെച്ച് രാവിലെ govt സഫാരിക്ക് പോകാമെന്ന് തീരുമാനിച്ചു.

അങ്ങനെ ആദ്യത്തെ ലൊക്കേഷൻ മൊയാർ ഡാമിലേക്ക്

നമ്മുടെ ഡാമുകൾ കണ്ടിട്ട് അവിടെത്തിയാൽ അയ്യേ എന്ന് തോന്നും മാനാഞ്ചിറയിൽ വെള്ളം നിറഞ്ഞത് പോലെ ഒരു സ്ഥലം അതലാതെ മറ്റൊന്നും ഇല്ല പക്ഷെ അങ്ങോട്ടുള്ള ഫോറെസ്റ് റോഡ് പൊളിയാണ്

റോഡിലൂടെ കുറുകെ കടക്കുന്ന മാങ്കൂട്ടങ്ങളും , സിംഹവാലൻ കുരങ്ങുകളും ,പിന്നെ കുറെ മയിലുകളും ബൈക്കിൽ ഇതൊക്കെ ആസ്വദിച്ചു പോകുന്നതിന്റെ ഹരം അതൊന്ന് വേറെ തന്നെയാണ്.

ഇവിടുന്നു തിരിച്ചു മസിനഗുഡിയിലേക്ക് വന്നിട്ടാണ് ലഞ്ച് കഴിച്ചത്
65 ബിരിയാണി തെളിച്ചു പറഞ്ഞാൽ ചിക്കൻ പൊരിച്ചിട്ട് ബിരിയാണി റൈസിൽ ഇട്ട് തരും കൂട്ടിനു സലാഡും എന്തോ ഒരു കറിയും മലബാർ ബിരിയാണി കഴിച്ച നമ്മൾക്ക് വല്യ പുതുമ അല്ലെങ്കിലും മോശമില്ല എന്ന് പറയാം 120 രൂപയാണ് ഒന്നിന്.

അങ്ങനെ പതിയെ ലഞ്ചും കഴിച്ചു വീണ്ടും മുതുമലക്ക് എലിഫന്റ് ഫീഡിങ് കാണാൻ

രാവിലെ 8 :30 മുതൽ 9 മണിവരെയും വൈകീട് 5 :30 മുതൽ 6 മണിവരെയുമാണ് എലിഫന്റ് ഫീഡിങ് ടൈം
ഈ സമയത്താണ് ആളുകൾക്ക് പ്രവേശനവും 30 രൂപ മുതിർന്നവർക്കും 20 രൂപ കുട്ടികൾക്കും 53 രൂപ ക്യാമെറക്കും ഇങ്ങനെയാണ് ചാർജുകൾ.

ബൈക്ക് പാർക്കിങ്ങിൽ വച്ച് ക്യാമ്പിലേക്ക് നടക്കണം എലിഫന്റ് ക്യാമ്പിൽ പ്രൈവറ്റ് വാഹനങ്ങൾ കടത്തിവിടില്ല

7 മുതൽ 9 ആനകൾ ഉണ്ടിവിടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെയും മറ്റു വന്യ മൃഗങ്ങളെയും തുരത്താനും രക്ഷിക്കാനും ഒക്കെ ഇവിടുള്ള കുങ്കി ആനകളെ ആണ് ഉപയോഗിക്കുന്നത് ഓരോ ആനക്കും ഓരോ പേരുമുണ്ട് ഗിരി , കൃഷ്ണ , ബൊമ്മൻ എന്നിങ്ങനെ

അരി, റാഗി ശർക്കര മറ്റു ധാന്യങ്ങളും തേങ്ങയും കരിമ്പും ഒക്കെയാണ് ഇവിടുള്ള ആനകൾക്ക് ഭക്ഷണമായി നൽകുന്നത് ഇത് തയാറാകുന്നതും ഇവരെ പരിപാലിക്കുന്നതും മുതുമല ഗ്രാമവാസികളായ പാപ്പാന്മാരാണ് .

ഈ കാഴ്ചകൾ ഒക്കെ കണ്ട് ആദ്യദിവസത്തെ യാത്ര ഞങ്ങൾ അവസാനിച്ചു
മുതുമല സഫാരിയുടെയും ഊട്ടിയിലേക്കുള്ള യാത്ര വിശേഷങ്ങളും അടുത്ത ഭാഗത്തിൽ പറയാം

Video link :
https://youtu.be/yPg9NPYBAcA

https://youtu.be/yPg9NPYBAcA⛰️മസിനഗുഡി വഴി 🏔️ ഊട്ടിയിലേക്ക് ഒരു ഫാമിലി ട്രിപ്പ് 🏍️....Day 1 Videohttps://youtu.be/yPg9NP...
02/01/2022

https://youtu.be/yPg9NPYBAcA
⛰️മസിനഗുഡി വഴി 🏔️ ഊട്ടിയിലേക്ക് ഒരു ഫാമിലി ട്രിപ്പ് 🏍️....
Day 1 Video
https://youtu.be/yPg9NPYBAcA

Route : കോഴിക്കോട് ➡️ മേപാടി ➡️ ഗൂഡലൂർ ➡️ മുതുമല ➡️ മസിനഗുടി

Locations : തെപ്പകാട് 🐘എലിഫന്റ് ക്യാമ്പ്, മോയാർ ഡാം

01/01/2022

After 1.5 years.... a Solo Ride to refresh my mind n soul.  loading again...
15/10/2021

After 1.5 years.... a Solo Ride to refresh my mind n soul.
loading again...

24/07/2021

മഴയും,മഹാമാരിയും,ജീവിതവും
മൂന്നും ഒരു ഫ്രയിമിയിൽ കിട്ടിയപ്പോൾ
പ്രതീക്ഷിക്കാതെ വീടിന് മുന്നിൽ നിന്നും കിട്ടിയ ഒരു കാഴ്ച!

മഴപെയ്തതും കോവിഡ് 19 ബാന്നർ ബാക്ഗ്രൗണ്ടിൽ വന്നതും യാദൃശ്ചികം!!

“Hike more. Worry Less.” 🧗
09/07/2021

“Hike more. Worry Less.” 🧗

02/07/2021


Address


Alerts

Be the first to know and let us send you an email when Wanderer 350 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wanderer 350:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share