Lahari Nirmarjana Samithi LNS News

  • Home
  • Lahari Nirmarjana Samithi LNS News

Lahari Nirmarjana Samithi LNS News ലഹരി നിർമാർജന സമിതി വാർത്തകൾ വീഡിയോക

31/07/2023
12/06/2023

ജാഗ്രതൈ

03/03/2023

ഇന്ന് നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ യുടെ പ്രശക്തമായ ചോദ്യവും മന്ത്രി നൽകിയ മറുപടിയും..!!!

26/09/2022
https://youtu.be/x311yR_1EqQ
21/06/2022

https://youtu.be/x311yR_1EqQ

എക്സൈസ് വകുപ്പിന്റെ ഷോർട്ട് ഫിലിം മത്സരത്തിൽ സമ്മാനാർഹമായ സിനിമനടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ വിദ്യാർത്ഥികൾ നിർ...

11/06/2022
Lns പ്രവർത്തക ക്യാമ്പ് ആലുവ: ആദ്യ സെഷൻ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിക്കുന്നു.
01/12/2021

Lns പ്രവർത്തക ക്യാമ്പ് ആലുവ: ആദ്യ സെഷൻ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിക്കുന്നു.

03/10/2021

ഗാന്ധിയൻ ദർശനങ്ങൾ മദ്യനയത്തിൽ ഉൾപ്പെടുത്തണം.

ലഹരി നിർമ്മാർജ്ജന സമിതി

ഇന്ന് ഗാന്ധി ജയന്തി ദിനം. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വ ജീവിതം കൊണ്ട്‌ പൂരണം നിർദ്ദേശിച്ച അർദ്ധ നഗ്നനായ ഫക്കീർ മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നു. പ്രത്യുൽപ്പന്നമതിയായ ഗാന്ധിജിയുടെ ദർശനങ്ങളോട്‌ ഐക്യപ്പെടാനും ലഹരി വിരുദ്ധ സമീപനങ്ങളോട്‌
അനുഭാവം പ്രകടിപ്പിച്ചുമാണ്‌ 2015 മുതൽ കേന്ദ്ര സർക്കാർ ഒക്ടോബർ രണ്ടിന്‌ ദേശീയ ലഹരി വിരുദ്ധ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്‌.ഇന്ത്യയെ ലഹരി വിമുക്തമാക്കുക, നമ്മുടെ യുവാക്കളുടെ സമഗ്രതയും കഴിവും സംരക്ഷിക്കുക എന്നിവയാണ് ദിനത്തിന്റെ ലക്ഷ്യം. നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ദുരാചാരങ്ങളിലൊന്നാണ് മയക്കുമരുന്ന്.ആഗോള തലത്തിൽ മദ്യ ഉപഭോഗത്തിന്റെ കണക്കെടുക്കുമ്പോൾ ഇന്ത്യ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്. ചൈന മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മുകളിലായി ഉള്ളത്. ഇന്ത്യയിൽ വർഷാവർഷം 66 കോടി ലിറ്ററിലധികം മദ്യം വിറ്റുപോകുന്നുണ്ടെന്നാണ്‌
ഈവ്വ്ശൃ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസ് എന്ന ലണ്ടൻ അധിഷ്ഠിത മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിന്റെ പഠനം സൂചിപ്പിക്കുന്നത്. നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയാൽ മകൻ മദ്യവും മാംസവും കഴിച്ച് ലഹരിക്ക്‌ അടിമയായി മാറുമോ എന്ന് ഭയന്ന അമ്മ പുത്ലീഭായിയോട് 'അമ്മയ്ക്ക് എന്നെ വിശ്വാസമില്ലേ? ഞാൻ അമ്മയോട് കളവ് പറയില്ല. ഒരു സാധനവും തൊടില്ലെന്ന് ഞാനിതാ സത്യം ചെയ്യുന്നു'. ലോകം കണ്ട ഏറ്റവും വലിയ സത്യാഗ്രഹിയുടെ ആദ്യത്തെ സത്യപ്രതിജ്ഞ അമ്മക്ക്‌ നൽകിയ ഈ ഉറപ്പായിരുന്നു.ഒരു നിയോഗം പോലെ പിന്നീടങ്ങോട്ട്‌ മദ്യമടക്കമുള്ള ലഹരിക്കെതിരെ നിരന്തരമായ പോരാട്ടവും ഗാന്ധിജിയുടെ അജണ്ഡയായി മാറി.

കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള പ്രേരണ നല്‍കുന്നതെന്ന് രാഷ്ട്രപിതാവിന്റെ പ്രസ്താവന പുതിയ കാലത്ത്‌ പ്രസക്തമാണ്‌. മദ്യവും മദ്യേതര ലഹരി പദാർത്ഥങ്ങളും യഥേഷ്ടം ലഭ്യമാക്കി ലഹരിക്കെതിരെയുള്ള പ്രചരണങ്ങൾ നടത്തുന്നത്‌ അബദ്ധമാണെന്ന് ഗാന്ധിജി ദശാബ്ദങ്ങൾക്ക്‌ മുമ്പ്‌ തിരിച്ചറിഞ്ഞിരുന്നു.നിങ്ങളുടെ കുട്ടി തീയിൽ ചാടാൻ പോകുന്നെങ്കിൽ ചാടരുതെന്ന് ഉപദേശിക്കലല്ല, പകരം ബലം പ്രയോഗിച്ച്‌ കുഞ്ഞിനെ തടഞ്ഞ്‌ നിർത്തലാണ്‌ ബുദ്ധിയെന്ന്
മദ്യപരെ ഉപദേശിച്ച്‌ പിന്തിരിപ്പിച്ച്‌ കൂടെയെന്ന ഒരു പത്ര പ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി മഹാത്മജി പറഞ്ഞ്‌ വെച്ചതും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മാർഗ്ഗം ഏതായിരിക്കണമെന്നുള്ള വ്യക്തമായ കാഴ്ചാപ്പാടിന്റെ പുറത്താണ്‌.

യുക്തിസഹമായ ചോദ്യങ്ങളിലൂടേയും വിവരണങ്ങളിലൂടേയും മഹാത്മജി നടത്തിയ ചെറുത്ത്‌ നിൽപ്പ്‌ മദ്യ വിഷയത്തിലും നമുക്ക്‌ ദർശിക്കാൻ സാധിക്കും.

ഗുജറാത്ത്‌,ബീഹാർ, നാഗലാന്റ്‌, മിസോറാം, ത്രിപുര, കേന്ദ്ര ഭരണ പ്രദേശങ്ങൾ, മണിപ്പൂരിലെ ചില ജില്ലകൾ എന്നിവിടങ്ങളിൽ നിലവിൽ മദ്യ നിരോധനമുണ്ട്‌. ഈ സംസ്ഥാനങ്ങളിൽ മദ്യം യഥേഷ്ടമാണ്‌. നിരോധനം ഫലം കണ്ടില്ലെന്ന് മേൽ സംസ്ഥാനങ്ങളെ ചൂണ്ടി വാദിക്കുന്നത്‌ ശരിയല്ല.
ഇഛാ ശക്തിയില്ലാത്ത ഭരണാധികാരികൾ മാഫിയകൾക്ക്‌ തകർക്കുവാനായി കുടുംബാന്തരീക്ഷങ്ങളെ ഒറ്റിക്കൊടുക്കുന്നതിന്റെ പരിണിതിയാണ്‌ നിരോധിത പ്രദേശങ്ങളിൽ മദ്യത്തിന്റെ ലഭ്യത. തീവ്രവാദം രാഷ്ട്ര സുരക്ഷക്ക്‌ ഭീഷണിയാണ്‌. നിയമങ്ങൾ ശക്തമായ ശിക്ഷയാണ്‌ തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ വിധിക്കുന്നത്‌. നിയമം ഉണ്ടായിട്ടും ശിക്ഷാർഹമായിട്ടും തീവ്രവാദ പ്രവർത്തനങ്ങൾ രാജ്യത്ത്‌ വർദ്ധിക്കുന്നതായി ബന്ധപ്പെട്ട ഏജൻസികളും വകുപ്പുകളും പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പക്ഷേ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നെന്ന കാരണത്താൽ നിയമ വിധേയമാക്കാനോ നിയമങ്ങൾ അശാസ്ത്രീയമെന്ന് വിധിക്കാനോ സാധിക്കില്ല.
ഉറച്ച നിലപാടും കരുതലോട്‌ കൂടിയുള്ള ഇടപെടലും ഭരണാധികാരികൾ ആമത്തോട്ടിൽ ഒളിപ്പിച്ചാൽ പ്രതിസന്ധി രൂക്ഷമാകുകയും സമാധാന അന്തരീക്ഷം കുടുംബങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.

ഗാന്ധിജിയുടെ ഇന്ത്യയിൽ മദ്യ നിരോധനത്തിനായി ഗാന്ധിയൻ ദർശനങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന് ലഹരി നിർമ്മാർജ്ജന സമിതിയുടെ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെടുന്നു.
ഗാന്ധിജിയുടെ ജന്മ ദിനം സമുചിതമായി ആഘോഷിക്കുന്ന ഈ വേളയിൽ ഗാന്ധിയുടെ കാന്തി സാമൂഹ്യാന്തരീക്ഷത്തിൽ പ്രഭ ചൊരിയട്ടെ

അവതാരകൻ മുഹ്സിൻ ടിപി.എം
അനുവാദകൻ വി.കെ.എം ഷാഫി
02/10/2021

*ലഹരിക്കെതിരെ കർശന നിയമം വേണം    LNS പാലക്കാട്‌ ജില്ല*പാലക്കാട്‌ : ലഹരിക്ക് എതിരെ കർശന നിയമം വേണമെന്ന് സംസ്ഥാന സർക്കാരിന...
22/09/2021

*ലഹരിക്കെതിരെ കർശന നിയമം വേണം LNS പാലക്കാട്‌ ജില്ല*

പാലക്കാട്‌ : ലഹരിക്ക് എതിരെ കർശന നിയമം വേണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ലാ കലക്ടറേറ്റിനു മുന്നിൽ പാലക്കാട് ജില്ലാ ലഹരി നിർമാർജന സമിതി ധർണ്ണാസമരം നടത്തി. സമരം എംപി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ നിയമം ശക്തിപ്പെടുത്തണമെന്നും, ലഹരി മാഫിയക്കെതിരെ കർശന നടപടി എടുക്കണമെന്നും എംപി ഉദ്ഘാടനപ്രസംഗത്തിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടിയിൽ ലഹരി നിർമാർജന സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എ സുഹൈബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എം എം ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി ജില്ലാ ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, ജില്ലാ ലീഗ് ട്രഷറർ പി എ തങ്ങൾ, സംസ്ഥാന എൽഎൻഎസ് വർക്കിംഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ഓക്കേ കുഞ്ഞി മാസ്റ്റർ, ദർശന ഡീ അഡിക്ഷൻ സെന്റർ കോഡിനേറ്റർ ഇവാഞ്ചലിസ്റ്റ് ടി എ തോമസ്, സംസ്ഥാന എൽഎംഎസ് ഓർഗനൈസിങ് സെക്രട്ടറി സൈഫുദ്ദീൻ വലിയകത്ത് എന്നിവർ പങ്കെടുത്തു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സൈതലവി പൂളക്കാട്, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് എസ് കുമാരൻ, എൽ എൻ എസ് എംപ്ലോയീസ് സ്റ്റേറ്റ് സെക്രട്ടറി കെ ടി ജലീൽ മാസ്റ്റർ, കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ഹംസ അൻസാരി, എൽ എൻ എസ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് വി എ ഖാലിദ്, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി കെ പി കുഞ്ഞുമുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഐ മുഹമ്മദ്,എം ഹമീദ് ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് നസീർ തൊട്ടിയാൻ, എൽ എൻ എസ് ജില്ലാ സെക്രട്ടറിമാരായ ഇഖ്ബാൽ പുതുനഗരം, അഷ്റഫ് പറക്കുന്നം, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ,കെ ഹംസ, സയ്യിദ് ഹബീബ് തങ്ങൾ, എസ് മുഹമ്മദ്, പി കുഞ്ഞലവി മാസ്റ്റർ, വി എ ഗഫൂർ, പി എ നിഷാദ് എന്നിവർ ആശംസകൾ പറഞ്ഞു. എൽഎൻ എസ് ജില്ലാ ട്രഷറർ ടി എച്ച് ഇഖ്ബാൽ നന്ദിയും പറഞ്ഞു.

ലഹരി വ്യാപനത്തിനെതിരെ നിയമ നടപടികൾ ശക്തമാക്കണം: എൽ .എൻ .എസ് എംപ്ലോയീസ് വിംഗ്കോഴിക്കോട്:     ലഹരി വസ്തുക്കളുടെ അനിയന്ത്രി...
20/09/2021

ലഹരി വ്യാപനത്തിനെതിരെ നിയമ നടപടികൾ ശക്തമാക്കണം: എൽ .എൻ .എസ് എംപ്ലോയീസ് വിംഗ്
കോഴിക്കോട്: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ വ്യാപനം തടയാൻ നിയമ നടപടികൾ ശക്തമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിലവിലെ നിയമം ഭേതഗതി ചെയ്യണമെന്നും ലഹരി നിർമ്മാർജ്ജന സമിതി എംപ്ലോയീസ് വിംഗ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
മയക്ക് മരുന്നു കേസുകളിൽ പഴുതടച്ച നിയമ വ്യവസ്ഥകളുടെ അപര്യാപ്തതയും ഉദ്യോഗസ്ഥർ ചിലരുടെ ഒത്താശകളും പിടികൂടിയ ലഹരി വസ്തുക്കൾ മറിച്ച് വിൽപന നടത്തുന്ന ഉദ്യോഗസ്ഥ നിലപാടുകളും ഇതിൻ്റെ വ്യാപനത്തിന് ആക്കം കൂട്ടുന്നതായും ഇത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കാൻ ഉതകുന്ന നിയമം നിർമിക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാവണം എന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.എം.കെ.കാഞ്ഞിയൂർ ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് വിംഗ് ജനറൽ കൺവീനർ പി.പി അലവിക്കുട്ടി, പരീത് കരേക്കാട് സൈഫുദ്ദീൻ വലിയകത്ത്, അബ്ദുറഹ്മാൻ ഫാറൂഖി, വി.പി.ജസീറ, എ.അബ്ദുല്ലക്കോയ, ഷാജു തോപ്പിൽ, അബ്ബാസ്.എൻ.കെ, എൻ.വി.മുഹമ്മദാലി, കെ.ടി.അബ്ദുൽ ജലീൽ, ടി. ഷുഹൈബ് തങ്ങൾ, കെ.പി.ബഷീർ, പി.അബ്ദുല്ല മാസ്റ്റർ, ഹമീദ് ചെരങ്കൈ, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മൂർക്കത്ത് ഹംസ മാസ്റ്റർ (പ്രസിഡൻ്റ്,) വി.പി.അലവിക്കുട്ടി (ജന.സെക്രട്ടറി) ഷുക്കൂർ പത്തനംതിട്ട (ട്രഷറർ), സി.പി.മുഹമ്മദ് പേരാമ്പ്ര (സീനിയർ വൈസ് പ്രസിഡൻറ്)
എൻ.വി.മുഹമ്മദലി തലശ്ശേരി, അഡ്വ.സി.എം.ജോൺ അമ്പലവയൽ, വി.പി. ജസീറകരുവാരക്കുണ്ട്, എ.അബ്ദുല്ലക്കോയ എറണാകുളം, കെ.എം റഷീദ് കോട്ടക്കൽ, റഷീദ് മദനി തിരുവനന്തപുരം, അബ്ബാസ് എ.കെ. കോഴിക്കോട് (വൈസ് പ്രസിഡൻ്റുമാർ)
എ.എ ഹക്കിം കൊല്ലം, കെ.ടി.ജലീൽ മാസ്റ്റർ പാലക്കാട്, എ.കെ.സോമൻ ഷൊർണൂർ, നിസാർമൺവിള തിരുവനന്തപുരം (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

പടം: എൽ.എൻ.എസ്.എംപ്ലോയീസ് വിംഗ് സംസ്ഥാന സമിതി യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.എം.കെ.കാഞ്ഞിയൂർ സി.എച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

22/06/2021

#വൈറൽആക്കാത്ത #വീഡിയോ ! #കണ്ടുനോക്കുക
മാസ്ക്ക് ധരിക്കാത്തതിന്റെ പേരിൽ പ്രായമായ ഒരു ഉമ്മയെ വിചാരണ നടത്തി പിഴ എഴുതി നൽകുന്ന വീഡിയോ കണ്ടവർ ഈ വിഡിയോകൂടി കാണുക. ഇതാണ് നമ്മുടെ നാട്ടിലെ ഇപ്പോഴുള്ള അവസ്ഥ.

Address


Telephone

+919645505060

Website

Alerts

Be the first to know and let us send you an email when Lahari Nirmarjana Samithi LNS News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share