RahasyaKalavara

  • Home
  • RahasyaKalavara

RahasyaKalavara This is rahasyakalavara page, we have running a successful youtube channel. Here you will get informative video contents. Support us. Thank in advance

02/07/2022
ദിവ്യ എസ് ഐയർ (IAS) (Divya S Iyer I A S) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്...
28/06/2022

ദിവ്യ എസ് ഐയർ (IAS) (Divya S Iyer I A S) തന്റെ സുഹൃത്തിനെ കാണാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. അത് തന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണെന്ന് അവരു ഒരിക്കലും അറിഞ്ഞിരുന്നില്ല.. ദിവസങ്ങളായി അലക്കാത്ത വസ്ത്രങ്ങൾ ധരിച്ച് പോളിത്തീൻ സഞ്ചികൾ പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധയെ അവൾ അവിടെ കണ്ടു.. ദിവ്യ അവരെ പിന്തുടർന്നു പോയി, വൃദ്ധ ഒരു മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നത് കണ്ടു.. ദിദ്യ ചോദിച്ചു, വിശക്കുന്നുണ്ടോ? "ഇല്ല" വൃദ്ധയുടെ മറുപടി വന്നു.. എന്നിട്ടും ദിവ്യ അവർക്കായി ഒരു ഇഡ്ഡലിയും വടയും വാങ്ങി.. പ്രായമായ സ്ത്രീ ഭക്ഷണം കഴിക്കുമ്പോൾ, ദിവ്യ അവരോട് അവരെ കുറിച്ച് ചോദിച്ചറിഞ്ഞു.. ദിവ്യ അവരോട് നിങൾ എവിടെ ഉള്ളതാണെന്ന് ചോദിച്ചപ്പോൾ അവർ വിരമിച്ച അധ്യാപികയാണെന്ന് അറിയിച്ചു.. പേര് വത്സ... വിരമിച്ചതിന് ശേഷം എന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് പോയി, അവരുടെ ജീവിതത്തെക്കുറിച്ച് അറിയില്ല എന്ന് അവർ പറഞ്ഞു.. അതിനാൽ അവർ റെയിൽവേ സ്റ്റേഷന് മുന്നിൽ യാചിക്കാൻ തുടങ്ങി..
തുടർന്ന് ദിവ്യ നിറഞ്ഞ കണ്ണുകളോടെ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല വസ്ത്രവും ഭക്ഷണവും നൽകി.. വത്സ ടീച്ചറുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ചുള്ള ഒരു ഹ്രസ്വ കുറിപ്പോടെ അവൾ അവരുടെ ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു.. അവരെ അറിയുന്ന ഒരാളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം, മലപ്പുറം ഇസ്‌ലാമിക് പബ്ലിക് സ്‌കൂളിലെ വൽസ ടീച്ചറുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് കോളുകളുടെ പ്രവാഹം ആയിരുന്നു..
"ഞാൻ അവരുടെ ചിത്രം അപ്‌ലോഡ് ചെയ്‌തതിന് ശേഷം എന്റെ ഫോൺ റിംഗ് ചെയ്യുന്നത് നിന്നിട്ടില്ല.. അവരുടെ മുൻ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് നിരവധി കോളുകൾ ലഭിച്ചു.. അവരിൽ പലരും ഇപ്പോൾ അബുദാബിയിലും മലേഷ്യയിലുമാണ് താമസിക്കുന്നത്.. മലപ്പുറത്തുള്ള അവരുടെ കുറച്ച് വിദ്യാർത്ഥികൾ തിരുവനന്തപുരത്തേക്ക് എടുക്കാൻ പോകുന്നുവെന്ന് പോലും പറഞ്ഞു.. അവരുടെ വിദ്യാർത്ഥികളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ ഒരു മികച്ച അദ്ധ്യാപികയായിരുന്നു എന്നാണ്.. എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്," ദിവ്യ... സ്വന്തം മക്കൾ അവരെ ഉപേക്ഷിച്ചു പോയെങ്കിലും അവർ പഠിപ്പിച്ച കുട്ടികൾ അവരെ ഉപേക്ഷിച്ചില്ല.. അതാണ് ഗുരു ശിഷ്യപരമ്പരയുടെ മഹത്വം. ..

2010 ഡിസംബർ 23നു സംവിധായകൻ കാർത്തിക് സുബ്ബരാജ് ഫേസ് ബുക്കിൽ ഇങ്ങനെ കുറച്ചു   'Thenmerku Paruva Kaatru' is releasing tomo...
12/06/2022

2010 ഡിസംബർ 23നു സംവിധായകൻ കാർത്തിക് സുബ്ബരാജ് ഫേസ് ബുക്കിൽ ഇങ്ങനെ കുറച്ചു

'Thenmerku Paruva Kaatru' is releasing tomorrow Really excited and looking forward to watch Vijay Sethupathi on big screen..All the best Vijai..Rock the screen

ആ പോസ്റ്റിനു താഴെ ഒരാൾ കമന്റ്‌ ചെയ്തു Who is Vijay Sethupathi?

അതിനു കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി You Will Know him Soon...

വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടൻ ആണ് വിജയ് സേതുപതി . മനസ്സിൽ സിനിമ എന്നത് മാത്രം മനപാഠം ആക്കിയ മനുഷ്യൻ..

വിജയ് സേതുപതിയുടെ Filimography വിക്കിപീഡിയയിൽ പരിശോദിച്ചാൽ കുറേ അധികം സിനിമകളിൽ അദ്ദേഹത്തിന്റെ role എന്ന ഭാഗത്തു കാണിച്ചിട്ടുള്ളത് UNKNOWN എന്നാണ്..

ഇന്ന് അദ്ദേഹം പ്രേക്ഷകർക്കു മക്കൾ സെൽവൻ ആണ്.. അദ്ദേഹത്തിന്റെ filimography ഇന്ന് unknown അല്ല..

സിനിമ സ്വപ്നം കാണുന്ന ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് വിജയ് സേതുപതി .പിന്നിട്ട വഴികളിൽ നിന്നും നേരിട്ട അവഗണകളിൽ നിന്ന് അനുഭവങ്ങളിൽ നിന്നും Unknown എന്ന ലേബലിൽ നിന്നും ഉയരങ്ങളിൽ എത്തിയ നടൻ ആണ് അദ്ദേഹം

You Will Know him Soon...അതെ ഇനിയും ഇനിയും കൂടുതൽ അറിയാൻ പോകുന്നെ ഉള്ളു വിജയ് സേതുപതി എന്ന നടനെ...

** രാഗീത് ആർ ബാലൻ**
Movie street

  #കുപ്പയിലെ_മാണിക്യമുത്തുകൾ 🙏🙏ഈ ഫോട്ടോയിൽ കാണുന്നത് ലതിക സജിയും സരിത രാജേഷുമാണ്. ഇവർ രണ്ടുപേരും ചങ്ങനാശ്ശേരി നഗരസഭയുടെ ...
12/06/2022


#കുപ്പയിലെ_മാണിക്യമുത്തുകൾ 🙏🙏

ഈ ഫോട്ടോയിൽ കാണുന്നത്
ലതിക സജിയും സരിത രാജേഷുമാണ്. ഇവർ രണ്ടുപേരും ചങ്ങനാശ്ശേരി നഗരസഭയുടെ ഹരിതകർമസേന അംഗങ്ങളാണ്. കഴിഞ്ഞ ദിവസം പെരുന്ന അമ്പലത്തിനു സമീപം മനക്കച്ചിറ റോഡിൽ നിന്നും ഇവർക്ക് ഒരു സ്വർണ ആഭരണം കളഞ്ഞു കിട്ടുകയുണ്ടായി. ഇവർ ഉടനെ തന്നെ സോഷ്യൽ മീഡിയ വഴി വിവരം കൈമാറുകയും അത് കണ്ട് എത്തിച്ചേർന്ന ഉടമക്ക് ഈ ആഭരണങ്ങൾ കൈമാറുകയും ചെയ്തു.

നഗരത്തിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി, ഇവർ വീട് വീടാന്തരവും വ്യാപാര സ്ഥാപനങ്ങളും കയറി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന നഗരത്തിന്റെ കാവലാളുകൾ ആണിവർ. മാതൃകാപരമായ പ്രവർത്തനത്തിന് സഹോദരികൾക്ക് ആശംസകൾ നേരുന്നു ❤
Copied

ആത്മശാന്തി …..
11/10/2021

ആത്മശാന്തി …..

Proud🔥🔥🔥
09/10/2021

Proud🔥🔥🔥

ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി. പിന്നെ എന്റെ ഊഴമ...
07/03/2021

ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി.

വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി.

പിന്നെ എന്റെ ഊഴമായിരുന്നു.
കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല!

ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ.

അതൊരു കത്തായിരുന്നു.
കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് !

"എടാ പൊട്ടാ, നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത്. നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി.

ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു!

സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ.

കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട്,

സ്നേഹപൂർവ്വം.....
നിന്റെ കിണർ 😊"

നല്ലൊരു സന്ദേശം ആയതിനാൽ ഞാൻ നിങ്ങളിലേക്കും പകരുന്നു. നിങ്ങളും സുഹൃത്തുക്കൾക്ക് പകരുക.....
കടപ്പാട്

,കൊടുകാം ഒരു big2 ലൈക്‌👍✌️ ✌️രാഖി _ 19 വയസ്സ് _ കരൾവീക്കം ബാധിച്ച സ്വന്തം അച്ഛന് തന്റെ കരളിന്റെ 65% പകുത്ത് നൽകി പുതുജീവ...
04/03/2021

,കൊടുകാം ഒരു big2 ലൈക്‌👍✌️ ✌️
രാഖി _ 19 വയസ്സ് _
കരൾവീക്കം ബാധിച്ച സ്വന്തം അച്ഛന് തന്റെ കരളിന്റെ 65% പകുത്ത് നൽകി പുതുജീവൻ വെച്ച് നീട്ടിയപ്പോൾ ഒരായുസിന്റെ വേദനയാണ് അവളിൽ കൂടെ കൂടിയിരിക്കുന്നത് !
വളർന്നു വന്ന വഴികളിലെ വേദനകൾ അവളുടെ ഇന്നത്തെ ഈ വേദനയെ ഓർത്ത് അഭിമാനിക്കും . . എന്നും എന്നും 😘 😘 ! മനസ്സിൽ മനുഷ്വതം മറച്ചു വെക്കാത്തവളും മാലാഖ തന്നെ !👩‍⚕️🧛

രക്ഷകർത്താക്കൾ  നഷ്ടപ്പെട്ട 251 പെൺമക്കളെ  വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര  വ്യവസായി മഹേഷ് ഭായ് സവാനി...ഓരോ പെൺകുട്ടിക...
03/01/2021

രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 251 പെൺമക്കളെ വിവാഹം കഴിപ്പിച്ച് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി...

ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം ഏകദേശം 10 ലക്ഷം രൂപയുടെ എഫ്ഡിയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാത്രങ്ങളും നൽകിയാണ് ഓരോ പെൺകുട്ടിയെയും അദ്ദേഹം വിവാഹ പന്തലിലേക്ക് അയച്ചത്..

ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെ 2000 പെൺകുട്ടികളുടെ വിവാഹം നടത്തിയ മഹേഷ്ഭായ്, നിങ്ങളെ പോലെയുള്ള സാമൂഹിക പ്രവർത്തകനെക്കുറിച്ച് ഓരോ ഇന്ത്യകാരനും അഭിമാനം കൊള്ളുന്നു🙏

രണ്ട് വർഷം മുൻപ് ഈ വജ്ര വ്യാപാരി മഹേഷ്‌ സവാണിയുടെ മകനാണ് സ്വന്തം അനുഭവത്തിനുവേണ്ടി തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ വന്ന് രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയർ ആകുകയും ചെയ്ത് ലോകരെ തന്നെ ഞെട്ടിച്ചത്...❤❤❤❤
കടപ്പാട്

നി കുറ്റം സമ്മതിച്ചേ പറ്റു...എനത്തു മാത്രം ആയിരുന്നു അന്വേഷണ ഉദ്യോഹസ്ഥരുടെ ലക്ഷ്യം അതിനായി അവർ എന്നെ എന്തെല്ലാം മൂന്നാം ...
23/12/2020

നി കുറ്റം സമ്മതിച്ചേ പറ്റു...എനത്തു മാത്രം ആയിരുന്നു അന്വേഷണ ഉദ്യോഹസ്ഥരുടെ ലക്ഷ്യം അതിനായി അവർ എന്നെ എന്തെല്ലാം മൂന്നാം മുറകൾ പ്രയോഗിക്കമോ അതെല്ലാം ചെയ്‌തു... ഞാൻ പറഞ്ഞ സത്യങ്ങൾ അല്ല അവർക്കു വേണ്ടത് അവർ പറഞ്ഞു തരുന്ന കള്ളങ്ങൾ ഞാൻ പറയണം.. രാജുവിന്റെ വാക്കുകൾ....

'3 സെൻന്റ് കോളനിയിലാ ഞാൻ താമസം.
എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......'

അടയ്ക്കാ രാജു 🙏

നീതി കേരളം കാത്തിരുന്ന ആ മനുഷ്യൻ.. സിസ്റ്റർ അഭയ കേസിലെ ദൈവത്തിന്റെ സ്വന്തം സാക്ഷി.. കോടതിയിൽ പല സാക്ഷികളും കൂറ് മാറുകയും മൊഴി മാറ്റി പറയുകയും ഒക്കെ ചെയ്തപ്പോളും നിവർത്തി കേടു കൊണ്ട് മോഷണം തൊഴിലാക്കിയ രാജു ഒരിക്കൽ പോലും മൊഴി മാറ്റി പറഞ്ഞില്ല..

സ്വയം ഒരു മോഷ്ടാവ് ആയിരുന്നിട്ടും ഒരിക്കൽ പോലും പണത്തിനോ ഒരു തരത്തിലുള്ള സ്വാധീനത്തിനോ വഴങ്ങാതെ തന്റെ കോടതി മൊഴിയിലെ ഒരു വാക്കും പോലും മാറ്റി പറയാതെ ഉറച്ചു നിന്നയാൾ.

ഒരു പക്ഷേ അടക്ക രാജുവിന്റെ മൊഴി ഇല്ലായിരുന്നെങ്കിൽ അയാളുടെ മനക്കരുത്ത് ഇല്ലായിരുന്നെങ്കിൽ അഭയക്ക് നീതി കിട്ടുമായിരുന്നില്ല.

ആ സംഭവത്തിന്‌ ശേഷം മോഷണം നിർത്തിയ രാജു കൂലിപ്പണി ചെയ്താണ് പിന്നീട് ജീവിച്ചത് സിസ്റ്റർ അഭയക്ക് നീതി കിട്ടിയ ഇന്ന് ഉറപ്പിച്ചു പറയാം അഭയക്കു നീതി നൽകാൻ വേണ്ടി സംഭവ സ്ഥലത്തേക്ക് ദൈവം അയച്ച ദൈവത്തിന്റെ സ്വന്തം സാക്ഷിയാണ് അടയ്ക്ക രാജു എന്ന ഈ മനുഷ്യൻ ❤

ഏറ്റവും സത്യസന്ധനായ കള്ളന് സല്യൂട്ട്.

"ആ കുഞ്ഞിന് നീതി കിട്ടി,
വലിയ വീടും പണവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
എങ്കിലും..
ആ കുഞ്ഞിന് നീതികിട്ടണ്ടെ...??
28 വർഷങ്ങൾ,
വെറും 22 മത്തെ വയസിലാണ് ആ കുഞ്ഞ് മരിച്ചത്.
27 വയസുള്ള കുട്ടി എനിക്കുമുണ്ട്." വിധിക്ക് ശേഷമുള്ള രാജുവിൻ്റെ വാക്കുകളാണിത്..

ഓർക്കുക..
ഇത്രയൊക്കെ വാഗ്ദാനങ്ങൾ വന്നിട്ടും, ഇന്നും ഈ മനുഷ്യൻ ജീവിക്കുന്നത് മൂന്ന് സെന്റ് ഭൂമിയിൽ...!!!

സമൂഹം കളളൻ എന്ന് പറഞ്ഞ് മുദ്ര കുത്തിയപ്പോഴും, കൂറുമാറത്ത ഏക ഒരു ദ്യഷസാകഷി ഇദേഹം ആയിരുന്നു.
രാജു എന്ന അടയ്ക്ക രാജു

കള്ളനായിരുന്നാലും സ്വന്തം മനസാക്ഷിയോട് കള്ളം പറയാതിരുന്ന ഒരു നല്ല മനുഷ്യൻ.. അറിയാതെ പോകരുത്..
കടപ്പാട്

**ഫ്യുസ്  വീടിന്  തരുന്ന സംരക്ഷണ വലയം അജ്ഞതകൊണ്ട്  ഇല്ലാതാക്കരുത്  ***ഒരു സ്ഥലത്തെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസാണ് ഫോട്ടോയിൽ ...
24/11/2020

**ഫ്യുസ് വീടിന് തരുന്ന സംരക്ഷണ വലയം അജ്ഞതകൊണ്ട് ഇല്ലാതാക്കരുത് ***

ഒരു സ്ഥലത്തെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസാണ് ഫോട്ടോയിൽ കാണുന്നത്. ലൈൻ ഷോട്ട് മൂലം ഫ്യൂസ് നിൽക്കാതെ വന്നപ്പോൾ പരിസരവാസികളിൽ ആരോ വയറിന്റെ സ്ലീവ് ചെത്തിക്കളഞ്ഞ് ഫ്യൂസ് വയർ ആയി ഉപയോഗിച്ചു ലൈൻ ഷോട്ട് ആയിരുന്നതിനാൽ വയർ മൊത്തം കത്തി വളരെ അപകടകരമായ രീതിയിൽ റോഡിലേക്ക് വീണ് കിടന്നു.

പലപ്പോഴും വീടുകളിൽ പരിശോധിക്കാൻ പോകുമ്പോൾ ഇത്തരം കാഴ്ചകൾ കാണാറുണ്ട്. ഫ്യൂസ് നിൽക്കാതെ വരുമ്പോൾ വയറിന്റെ സ്ലീവ് കളഞ്ഞ് ഫ്യൂസ് വയറായി ഉപയോഗിക്കുന്നത് പലർക്കും പതിവാണ് . പ്രിയപ്പെട്ടവരെ നിങ്ങൾ ലോഡിന് അനുസരിച്ചുള്ള ഫ്യൂസ് വയർ ദയവായി ഉപയോഗിക്കുക. ഫ്യൂസ് പോകാനുള്ളതാണ്. ഫ്യൂസ് നിൽക്കാത്ത അവസ്ഥ വന്നാൽ എന്തോ പ്രശ്നമുണ്ടെന്ന് മനസ്റ്റിലാക്കുക. ഉടൻ തന്നെ പണിയറിയുന്ന
ഒരു വയർമാന്റെ സഹായം തേടുക. ദയവായി ഇത്തരം അപകട സാഹചര്യം ഒഴിവാക്കുക .
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

അജ്ഞതകൊണ്ടാകാം ഇങ്ങനെ ചെയ്തത്.
വീടിനുള്ളിലെ വൈദ്യുതിസംവിധാനത്തിന്റെയോ ഉപകരണങ്ങളുടെയോ തകരാറുകൊണ്ടോ മറ്റോ അധികമായി വൈദ്യുതി പ്രവഹിച്ചാൽ സ്വയം ഉരുകിമാറിക്കൊണ്ട് വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ് ഫ്യൂസിന്റെ ധർമ്മം. അങ്ങനെ, അഗ്നിബാധയുൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകാതെ ഫ്യൂസ് ഒരു സംരക്ഷണ ഉപാധിയായി പ്രവർത്തിക്കുന്നു.
സ്വാഭാവികമായും, ഇങ്ങനെ ഉരുകി മാറണമെങ്കിൽ ശരിയായ റേറ്റിംഗ് ഉള്ള ഫ്യൂസ് കമ്പി വേണം ഉപയോഗിക്കാൻ. സാധാരണ ചെമ്പ്/അലുമിനിയം കമ്പികൾ ഒരിക്കലും ഫ്യൂസ് കെട്ടാൻ ഉപയോഗിക്കരുത്. ശരിയായ കനമുള്ള ഫ്യൂസ് വയർ (ടിൻ- ലെഡ് സങ്കരം) മാത്രം ഉപയോഗിക്കുക.

വീട്ടിലെ ഫ്യൂസ് പോയാൽ കെട്ടുന്നത് എങ്ങിനെ ആണെന്ന് അറിയാൻ ഒരു മിനിറ്റ് ഈ പോസ്റ്റ് ഒന്ന് വായിച്ചു നോക്കു .

1. മെയിന്‍സ്വി‍ച്ച് ഓഫ് ചെയ്യുക.

2.ഫ്യൂസ് യൂണിറ്റില്‍ നിന്നും ഫ്യസ് കാരിയര്‍ ശ്രദ്ധാപൂര്‍വ്വം ഊരിയെടുത്ത് ഫ്യൂസ് വയര്‍ മാറ്റിയിടുക.

3.വീട്ടിലെ എല്ലാസ്വിച്ചുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് വെയ്കുക.

4.ഫ്യൂസ് യൂണിറ്റില്‍ ഫ്യസ് കാരിയര്‍ തിരികെ ഘടിപ്പിച്ച് മെയിന്‍സ്വി‍ച്ച് ഓണ്‍ ചെയ്യുക.

5. ഉപകരണങ്ങള്‍ ഓരോന്നായി ഓണ്‍ചെയ്ത് നോക്കുക. ഏതെങ്കിലും പ്രത്യേക ഉപകരണം ഓണ്‍ ചെയ്യുമ്പോള്‍ ഫ്യൂസ് വീണ്ടും കത്തിപ്പോയാല്‍ അവിടെയായിരിക്കും തകരാര്‍.പ്രസ്തുത തകരാര്‍ പരിഹരിച്ചശേഷം മാത്രം ( വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിന് ഇലക്ട്രീഷ്യന്മാരെ ഏര്‍പ്പാടാക്കുക. ) ഫ്യൂസ് മാറ്റിയിടുക.

6.ഓവര്‍ലോഡുകൊണ്ടാണ് ഫ്യൂസ് കത്തിപ്പോയതെങ്കില്‍ ലോഡ്കുറച്ചശേഷം മാത്രം ഫ്യൂസ് മാറ്റിയിടുക.

ശ്രദ്ധിക്കുക കട്ടികൂടിയ ഫ്യൂസ് വയര്‍ ഒരിക്കലും ഉപയോഗിക്കരുത്. അത് നിങ്ങളുടെ വയറിംഗ് കത്തിനശിക്കാന്‍ ഇടയാക്കും.
കടപ്പാട്. K. S. E. B.

" കിണർ പണിയാണ്... ഈ പ്രായത്തിൽ പണിയെടുത്ത് ജീവിക്കുന്ന ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്. 🙏🙏..
19/11/2020

" കിണർ പണിയാണ്...
ഈ പ്രായത്തിൽ പണിയെടുത്ത് ജീവിക്കുന്ന ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്. 🙏🙏..

  വിജയിച്ചത് ഭർത്താവ് ആണ്  # # #*പതിനാലാം വയസ്സിൽ വിവാഹം, രണ്ടു കുട്ടികളുടെ അമ്മ. പത്താം ക്ലാസ് പോലും പൂർത്തിയാക്കാത്ത സ...
17/11/2020


വിജയിച്ചത് ഭർത്താവ് ആണ് # # #
*പതിനാലാം വയസ്സിൽ വിവാഹം, രണ്ടു കുട്ടികളുടെ അമ്മ. പത്താം ക്ലാസ് പോലും പൂർത്തിയാക്കാത്ത സ്ത്രീ ഐപിസ് നേടിയതിങ്ങനെ.*

പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച്‌ സമയം കളയാറില്ല. മറിച്ച്‌ അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന എന്‍. അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും.

അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത്.

കളിച്ചുനടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. പതിനെട്ടാം വയസ്സില്‍, ഐഗന്‍, നിഹാരിക എന്നീ രണ്ട് പെണ്‍മക്കളുടെ അമ്മയായി അവള്‍. അംബികയുടെ ഭര്‍ത്താവ് തമിഴ്നാട് സര്‍ക്കാരിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. ഒരു വീട്ടമ്മയായി അവള്‍ ജീവിതം തള്ളിനീക്കുമ്പോഴും, ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു.

ഒരിക്കല്‍ അദ്ദേഹം ഒരു പരേഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവളെയും കൂടെക്കൂട്ടി അതില്‍ അവിടത്തെ ഐ.ജിയും ഡിജിയും വിശിഷ്ടാതിഥികളായിരുന്നു.
ഡി.ജിക്കും ഐ.ജിക്കും ലഭിച്ച ആദരവും, ബഹുമാനവും അംബികയില്‍ മതിപ്പുളവാക്കി. വീട്ടില്‍ തിരിച്ചെത്തിയശേഷം അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു ''ആരാണ് ഈ ഉദ്യോഗസ്ഥര്‍, അവര്‍ക്ക് എന്തിനാണ് ഈ വിഐപി പരിഗണന നല്‍കുന്നത്?'' ഇതുകേട്ട് ചിരിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു: ''അവര്‍ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്.'' അപ്പോള്‍ മുതല്‍ അവള്‍ക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നുള്ള ആഗ്രഹം വളര്‍ന്നു. എന്നാല്‍, ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ കാരണം അവള്‍ക്ക് എസ്‌എസ്‌എല്‍സി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍, അവളുടെ ഭര്‍ത്താവ് അവളെ പിന്തുണച്ചു.

എസ്‌എസ്‌എല്‍സിയും, പിന്നീട് വിദൂര പി.യു.സിയും ബിരുദവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച്‌ അവള്‍ അത് പഠിച്ചെടുത്തു. കുട്ടികളുടെയും, ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അവള്‍ പഠനവും മുന്നോട്ട് കൊണ്ടുപോയി. അടുത്ത കടമ്പ സിവില്‍ സര്‍വീസ് പരീക്ഷയായിരുന്നു. അതിനായി ഏറ്റവും അടുത്ത കോച്ചിംഗ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്ക് അവിടെ താമസസൗകര്യം ഒരുക്കുകയും, അവളുടെ ഐപിഎസ് കോച്ചിംഗിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയില്‍ താമസിച്ച അവര്‍ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തു.

എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് നേടിയെടുക്കാനായില്ല. മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍, ഭര്‍ത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അപ്പോഴും പിന്മാറാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. അംബിക ക്ഷമയോടെ പറഞ്ഞു, ''എനിക്ക് ഒരു വര്‍ഷം കൂടി തരൂ. ഞാന്‍ വീണ്ടും ശ്രമിക്കും, വിജയിച്ചില്ലെങ്കില്‍, ഞാന്‍ തിരിച്ചുവന്ന് ഏതെങ്കിലും സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യാം.'' അവളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഭര്‍ത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി. അവള്‍ അതികഠിനമായി പരിശ്രമിച്ചു.

2008 -ല്‍ ഐപിഎസ് ക്ലിയര്‍ ചെയ്ത ശേഷം അംബിക പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിനിടയില്‍, അവളുടെ ബാച്ച്‌മേറ്റ്‌സ് അവളുടെ ശ്രദ്ധയെ മാത്രമല്ല, അവളുടെ ധൈര്യത്തെയും പ്രശംസിച്ചു. അംബിക ഇപ്പോള്‍ നോര്‍ത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നു.

നിരവധി സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് അംബിക. അംബികയുടെ ധൈര്യം മാത്രമല്ല, അവളുടെ ഭര്‍ത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്ത് പറയേണ്ടതാണ്. ജീവിതത്തില്‍ തളരാതെ മുന്നോട്ടുപോയ അംബികയും, ഒരു ഭാര്യയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയ അംബികയുടെ ഭര്‍ത്താവും എല്ലാവര്‍ക്കുമൊരു പ്രചോദനമാണ്.
കടപ്പാട്.

  🔥ആസ്സാമിലെ തിൻ സുക്കിയാ ജില്ലയിൽ ഒരു പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ഉണ്ടായിരുന്നു. സോബറാൻ എന്ന അദ്ദേഹം ഒരു ദിവസം പച...
28/10/2020

🔥
ആസ്സാമിലെ തിൻ സുക്കിയാ ജില്ലയിൽ ഒരു പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ഉണ്ടായിരുന്നു. സോബറാൻ എന്ന അദ്ദേഹം ഒരു ദിവസം പച്ചക്കറിയുമായി തൻ്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ സ്ഥലത്ത് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു .അതിനടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞ് കരഞ്ഞുകൊണ്ടു് കിടക്കുന്നതാണ് കണ്ടത്.അയാൾ കുറച്ചു നേരം നോക്കിയെങ്കിലും ആരേയും കണ്ടില്ല. ആ കുട്ടിയെ ഉപേക്ഷിച്ചു പോകാൻ 30 വയസ്സുണ്ടായിരുന്ന അവിവാഹിതനായ അദ്ദേഹത്തിൻ്റെ കാരുണ്യ മനസ്സിന് കഴിഞ്ഞില്ല. ആ കുട്ടിയേയും കൊണ്ട് അയാൾ തൻ്റെ കൊച്ചു വീട്ടിലേക്ക് പോയി. ആരേയും ഏൽപിച്ചിട്ട് പോകാൻ ആരും ഇല്ലാത്തതുകൊണ്ടു് തൻ്റെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം തുടർന്നു കൊണ്ടേ ഇരുന്നു. ആ കുട്ടിക്ക് ജ്യോതി എന്ന പേരും അദ്ദേഹം നൽകി. അവൾ വളർന്നു സ്കൂളിപോകാറായപ്പോൾ ആ കുട്ടിയെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. ദരിദ്രനായ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്ത് ആ കുട്ടിയെ ഡിഗ്രി വരെ പഠിപ്പിച്ചു.2013 ൽ അവൾ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. 2014 ൽ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ ടെസ്റ്റിൽ അവൾ ഉന്നത റാങ്ക് ലിസ്റ്റിൽ എത്തി.അങ്ങനെ ജ്യോതി അസ്സിസ്റ്റൻറ് ഇൻകം ടാക്സ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തൻ്റെ വളർത്തച്ചൻ്റെ കണ്ണുനീർ തുടച്ചു മാറ്റി ഇന്നദ്ദേഹത്തെ സ്വന്തം അച്ഛനായി തന്നെ സ്വസ്ഥമായി വിശ്രമജീവിതം നയിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി അവർ ഒരുമിച്ചു ജീവിക്കുന്നു.വിദ്യ തന്നെ സർവ്വധനാൽ പ്രധാനം. കഠിനാദ്ധ്വാനം സ്വസ്ഥമായ ജീവിത വിജയം. എന്ന രണ്ടു ഗുണപാഠങ്ങൾ ഇവരുടെ ജീവിതത്തിൽ നിന്നും നമ്മുക്ക് ലഭിക്കുന്നു.

(കടപ്പാട്)

ചില ചിത്രങ്ങൾ കാണുമ്പോൾ നമ്മളറിയാതെ തന്നെ ലൈക്കടിച്ചു പോവും ❤️
24/10/2020

ചില ചിത്രങ്ങൾ കാണുമ്പോൾ നമ്മളറിയാതെ തന്നെ ലൈക്കടിച്ചു പോവും ❤️

ഇത് സരസ്വതി അമ്മ വയസ് 96 വീട് വിഴിഞ്ഞം ഉച്ചക്കട സ്വന്തമായി ഓല മെടഞ്ഞു 'തൊറപ്പാ' ഉണ്ടാക്കി ചാല മാർക്കറ്റിൽ കൊണ്ട് വന്നു ഇ...
24/10/2020

ഇത് സരസ്വതി അമ്മ
വയസ് 96 വീട്
വിഴിഞ്ഞം ഉച്ചക്കട
സ്വന്തമായി ഓല മെടഞ്ഞു
'തൊറപ്പാ' ഉണ്ടാക്കി ചാല മാർക്കറ്റിൽ കൊണ്ട് വന്നു ഇപ്പോഴും
വിൽക്കുന്നു ഒരു
ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച ഉടൻ
മാസ്ക് ഒക്കെ മാറ്റി
പുഞ്ചിരിച്ചു കൊണ്ട്
സ്റ്റെയിലിൽ ഒരു നില്പ്
ഇന്നാ എടുത്തോടാ ഇവരൊക്കെയാണ്
ചാലയുടെ ഐശ്വര്യം
തോൽക്കാൻ മനസ്സില്ലാത്തവർ അമ്മക്ക് നന്മകൾ നേരുന്നു...... ♥️കടപ്പാട്

14/10/2020

മൃഗങ്ങളെല്ലാം കൂടിയിരിക്കവെ ഒരിക്കൽ മുയൽ വീമ്പിളക്കി. "ഞാനാണ് കാട്ടിലെ വേഗക്കാരൻ. ഓട്ടപ്പന്തയത്തിൽ എന്നെ തോൽപ്പിക്കാൻ ആരുണ്ടിവിടെ?"

ആരും മിണ്ടാതിരിക്കുമ്പോൾ അതാ ഒരുത്തരം. "വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു". നോക്കിയപ്പോൾ ആമയാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

"നീയോ!" മുയൽ പുച്ഛത്തോടെ പറഞ്ഞു "എന്തായാലും ശരി മൽസരം നടക്കട്ടെ."

മൽസരദിനം വന്നെത്തി. മൽസരം ആരംഭിച്ച ഉടൻ തന്നെ മുന്നോട്ട് കുതിച്ച മുയൽ ആമയെ അതിദൂരം പിന്നിലാക്കി. മുയൽ വിചാരിച്ചു "ഇവൻ ഇപ്പോഴൊന്നും എത്തില്ല. ഞാൻ ഇവിടെ ഇരുന്നൊന്നു സുഖമായി ഉറങ്ങി സാവധാനം പോയാലും മതിയല്ലോ."

ചൂടും ക്ഷീണവും കാരണം, മുയലിന്റെ മയക്കം നിദ്രയായി. അവൻ നന്നായി ഉറക്കത്തിലാണ്ടപ്പോളാണ് ആമയുടെ വരവ്. ആമ മെല്ലെയാണെങ്കിലും നിർത്താതെ ഓട്ടം തുടർന്നു. ഉറക്കമുണർന്ന മുയൽ കാണുന്നത് ലക്ഷ്യസ്ഥാനത്തിനടുത്ത് നിൽക്കുന്ന ആമയെയാണ്. മുയൽ കുതിച്ചെത്താൻ ശ്രമിച്ചെങ്കിലും, ആമ മൽസരം ജയിച്ചു കഴിഞ്ഞിരുന്നു.

ഗുണപാഠം: :അഹങ്കാരി പരിഹാസ്യനാവും. മെല്ലെ തിന്നാൽ മുള്ളും തിന്നാം

#അപ്പൊഎങ്ങനാഷെയർചെയ്യല്ലേ ✅️✌️🔥

14/09/2020

വാതിലിൽ മനോഹരമായ ചിത്ര പണി.. ഇഷ്ട പെട്ടാൽ ഷെയർ ചെയ്യൂ ✌️✌️✅️

09/09/2020

ബിയർ കുപ്പികൾ കൊണ്ടൊരു അതിമനോഹരമായ സ്വിമിങ് പൂൾ..🔥🔥✌️✅️

06/09/2020

ഇത്രക്ക് #ബുദ്ധി ഇല്ലാത്ത #കള്ളന്മാരെ അത്യായിട്ട് കാണുന്നെ ഓരോരോ ജന്മങ്ങൾ ചിരിപ്പിക്കനായട്ട്.. #ഇഷ്ടപെട്ടാൽ #പേജ് #ഫോളോ ചെയ്ത് #ഷെയർ ചെയ്‌തോളൂ..

04/09/2020

#ചെമ്മീൻ #ബിസ്സിനെസ്സ് ക്യാഷ് വാരാൻ പറ്റിയതാണ് എന്താ നിങ്ങളുടെ അഭിപ്രായം, ഇഷ്ടപെട്ടാൽ ഷെയർ ചെയ്യു

02/09/2020

#ചങ്കുറപ്പുള്ള 🔥🔥 #പെൺകരുത്ത് 🔥🔥 #ഓരോ_ഷെയറും_ബിഗ്സല്യൂട്ട്_ആക്കാം🔥🔥✌️✌️✅️

പഞ്ചാബിലെ ജലന്ദറിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം..
തന്നെ ആക്രമിക്കാൻ വന്ന മോഷ്ടാക്കളെ ധീരമായി നേരിട്ട് 15 വയസ്സ് മാത്രം പ്രായമുള്ള കുസൂം എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി...
കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടും ചങ്കുറപ്പോടെ മോഷ്ടാക്കളെ നേരിടുകയും അവരിലൊരാളെ പോലീസിലേൽപ്പിക്കുകയും ചെയ്തു..
സമൂഹ മാധ്യമങ്ങളിൽ ഈ കുഞ്ഞു പെൺപുലിയാണ് ഇപ്പോൾ താരം
#ബിഗ്_സല്യൂട്ട്

01/09/2020

കടലിൽ കൊടുംകാറ്റും പേമാരിയും ഒരു അപൂർവ കാഴ്ച.. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യൂ. ✅️✅️✌️

30/08/2020

ഈ വയസ്സാൻ കാലത്തും അമ്മച്ചി പൊളി വര ആണ്.. എന്താ ഒരു ഒറിജിനാലിറ്റി ഫുൾ വീഡിയോ കണ്ടോക്. എന്നിട്ട് ഷെയർ കൂടേ ചെയ്‌തോളൂ.

27/08/2020

അഭിമാനത്തോടെ ഷെയർ ചെയ്യാം ഇന്ത്യൻ പുലികുട്ടികൾ

25/08/2020

#ഉഷചേച്ചിക്കൊടുകാം1K ✌️ #ഷെയർചെയ്യൂ ✅️✅️ഏതൊരു മലയാളിക്കും അഭിമാനിക്കാൻ ഉള്ള നിമിഷം, 1986 ഏഷ്യൻ ഗെയിംസ് 400 M ഗോൾഡ് മെഡൽ നേടിയ നമ്മുടെ

23/08/2020

വിറക് പുരകൾ എല്ലാം വീട്ടിലും കാണും അമ്മച്ചിയെ കടിച്ച പാമ്പിനെ അന്വേഷിച്ചു ചെന്നതാണ് കണ്ടപ്പോ ഞെട്ടിപോയി..ഇതുപോലുള്ള ദുർവിധി ആർക്കും സംഭവിക്കാതിരിക്കാൻ ഷെയർ ചെയ്യൂ

21/08/2020

പിറ്റ്‌ ബുളും കിങ് കോബ്രയും വിചാരിച്ച പോലെ അല്ല pitbull ഇഷ്ടം. ഷെയർ ചെയ്‌തോ ✅️✅️

Address


Alerts

Be the first to know and let us send you an email when RahasyaKalavara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share