Kadalundi LIVE- കടലുണ്ടിയുടെ സ്പന്ദനം:

  • Home
  • Kadalundi LIVE- കടലുണ്ടിയുടെ സ്പന്ദനം:

Kadalundi LIVE- കടലുണ്ടിയുടെ സ്പന്ദനം: കടലുണ്ടി പഞ്ചായത്തിലെയും പരിസര പ്രദ? അറിയേണ്ടത് മാത്രം, കൃത്യതയോടെ

14/08/2022
അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം,ആഘോഷങ്ങൾ കരുതലോടെ ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'.എല്ല...
21/08/2021

അതിജീവനത്തിന്റെ, പ്രതീക്ഷയുടെ തിരുവോണ ദിനം,ആഘോഷങ്ങൾ കരുതലോടെ ഇത്തവണ കൂടി 'സോപ്പിട്ട്', 'മാസ്കിട്ട്', 'സൂക്ഷിച്ചോണം'.

എല്ലാ വായനക്കാർക്കും 'കടലുണ്ടി ലൈവ്' ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.🌺🌻🌼

18/08/2021

നിയോഗത്തിൻ്റെ പേരിൽ മാത്രമാണ് മനുഷ്യൻ ഉള്ളവനും ഇല്ലാത്തവനുമായി മാറുന്നത്😞മനുഷ്യൻ മനുഷ്യനെ അംഗീകരിക്കാത്തതും...😔

Hats of you sir🙏🙏

18/08/2021

◥◤◢◣ *COVID UPDATE* ◥◤◢◣

⚠️ *സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*

🟢 *18,731 പേര്‍ രോഗമുക്തി നേടി.*

⚫️ *ഇന്ന് 179 മരണങ്ങൾ.*

▣▣🄺🄰🄳🄰🄻🅄🄽🄳🄸 🄻🄸🅅🄴▣▣
*തിരുവനന്തപുരം l AUG-18-2021*

▶️​ സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍ഗോഡ് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 14, കാസര്‍ഗോഡ് 11, എറണാകുളം, തൃശൂര്‍ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂര്‍ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676, കണ്ണൂര്‍ 1116, കാസര്‍ഗോഡ് 519 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
▂ *ⓀⒶⒹⒶⓁⓊⓃⒹⒾ ⓁⒾⓋⒺ* ▂
*പ്രിന്റ് എടുത്ത് ഇനി കാശ് കളയണ്ട, ഡിജിറ്റലാക്കി കാശ് ലഭിക്കാം- 'കടലുണ്ടി ലൈവിലൂടെ' ഡിജിറ്റല്‍ പരസ്യം നൽകാം...* *ബന്ധപ്പെടുക*
_*wa.me/917012679160?text=Ads_klive*_
─━━━━━━━━━⊱✿⊰━━━━━━━━━─

🇮🇳 *അഭിമാനം ഉയരട്ടെ വാനോളം!*ഇന്ത്യ സ്വതന്ത്രമായ ശേഷം 74 വർഷങ്ങൾ പിന്നിട്ട് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എത്രയ...
14/08/2021

🇮🇳 *അഭിമാനം ഉയരട്ടെ വാനോളം!*

ഇന്ത്യ സ്വതന്ത്രമായ ശേഷം 74 വർഷങ്ങൾ പിന്നിട്ട് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തെ സ്വതന്ത്രമാക്കാൻ മുന്നിൽ നിന്ന മഹാന്മാരുടെ പേരുകൾ സുവർണ്ണ ലിപികളാൽ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പുരോഗതിയുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും അതിന് വേദിയൊരുക്കിയ ആ മഹാരഥൻമാരെ സ്മരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല. ഓരോ വർഷവും ആഗസ്ത് 15 എന്ന മഹത്തായ ദിനത്തിൽ ഇന്ത്യയുടെ ഇന്നലെകളെ ഓർത്ത് അഭിമാനം അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യൻ പൗരനും.

🇮🇳 *മാന്യ വായനക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ*
▂ *ⓀⒹⒶⓁⓊⓃⒹⒾ ⓁⒾⓋⒺ* ▂

Address


Alerts

Be the first to know and let us send you an email when Kadalundi LIVE- കടലുണ്ടിയുടെ സ്പന്ദനം: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadalundi LIVE- കടലുണ്ടിയുടെ സ്പന്ദനം::

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share