Thrissur TODAY

  • Home
  • Thrissur TODAY

Thrissur TODAY ONLINE PORTAL FOR THRISSUR

20/06/2021

ഓർമ്മശക്തി കിട്ടാൻ പഴമക്കാർ ഏത് Health Drink ആണാവോ കഴിച്ചിരുന്നത് ....

തുരങ്ക പാത പ്രവൃത്തി നേരിൽ കാണാൻ രാവിലെ കുതിരാനിൽ പോയിരുന്നു .സ്ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ ശ്രീ കെ രാജനും ഉന്നത വി...
06/06/2021

തുരങ്ക പാത പ്രവൃത്തി നേരിൽ കാണാൻ രാവിലെ കുതിരാനിൽ പോയിരുന്നു .സ്ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ ശ്രീ കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിനും തരൂർ എം എൽ എ ശ്രീ പി പി സുമോദിനും ഒപ്പമാണ് കുതിരാനിൽ എത്തിയത്.
പാതയുടെ ഇപ്പോഴത്തെ അവസ്ഥ ചർച്ച ചെയ്തു. കുതിരാനിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗം നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യും

പൂരം ഉണ്ടാകും എന്ന് കരുതി കച്ചവടം തുടങ്ങാൻ സ്റ്റാൾ ഒരുക്കിയ കളിപ്പാട്ട കച്ചവടക്കാർ .... തൃശ്ശൂർ MG റോഡിൽ നിന്നുള്ള ദൃശ്യ...
28/05/2021

പൂരം ഉണ്ടാകും എന്ന് കരുതി കച്ചവടം തുടങ്ങാൻ സ്റ്റാൾ ഒരുക്കിയ കളിപ്പാട്ട കച്ചവടക്കാർ .... തൃശ്ശൂർ MG റോഡിൽ നിന്നുള്ള ദൃശ്യം
28.05.2021

covid update
27/05/2021

covid update

Happy BirthdayFollow us Thrissur TODAY
24/05/2021

Happy Birthday
Follow us Thrissur TODAY

23/05/2021
COVID 19 UPDATE
22/05/2021

COVID 19 UPDATE

20/05/2021

HAPPY BIRTHDAY LALETTAN 🎉

ദീർഘദൂര യാത്ര കാർക്ക് സൌജന്യ  ഭക്ഷണവുമായി അമമൂസസ് ഹോട്ടൽ . മാപ്രാണം
20/05/2021

ദീർഘദൂര യാത്ര കാർക്ക് സൌജന്യ ഭക്ഷണവുമായി അമമൂസസ് ഹോട്ടൽ . മാപ്രാണം

Grab the opportunity to pursue your higher education in Italy with attractive scholarship. Pingme will help you get thro...
20/05/2021

Grab the opportunity to pursue your higher education in Italy with attractive scholarship. Pingme will help you get through the process and our experts will guide you to map your future. Get in touch today and let's plan your future together.

🌐 Visit: https://bit.ly/3bCqD9L
📲 Whatsapp: https://wa.me/918590236994
📩 Mail us: [email protected]

Streaming on
19/05/2021

Streaming on

19/05/2021

ആർക്കറിയാം

ചിത്രത്തെ കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അറിയില്ല....

ഏറെ നാളുകൾക്ക് ശേഷം മികച്ച ഒരു കുടുബ ചിത്രം കണ്ടു എന്ന് പറഞ്ഞാൽ കൂടി പോകില്ല....

എത്ര പേര് ഈ സിനിമ കണ്ടു കാണും എന്ന് അറിയില്ല....

ഇങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടോ എന്നാകും ഈ പോസ്റ്റ്‌ വായിക്കുമ്പോൾ ചിലരുടെ ഒക്കെ സംശയം 😜

കഥയിലേക്ക് കടക്കും മുൻപ് കഥാപാത്രത്തിലേക്ക് വരാം....

ബിജു മേനോൻ - പാർവതി -ഷറഫുദ്ധീൻ- സൈജു കുറുപ്പ് തുടങ്ങിയവരാണ് ഈ കൊച്ചു ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്...

പിന്നെ കൊറോണയും ലോക്ക് ഡൗൺ കൂടിയുണ്ട് കഥാപാത്രങ്ങൾ ആയിട്ട് ഈ ചിത്രത്തിൽ

മലയാളത്തിൽ സ്ഥിരമായി കണ്ടു വരാറുള്ള ക്ലീഷേ കുടുംബ ചിത്രങ്ങൾ പോലെ ആർക്കറിയാം

വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമില്ല ഒരുപക്ഷേ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആകാം ഇതിന്റെ കുടുംബ പശ്ചാത്തലം.

കണക്കു മാഷായിരുന്ന ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഇട്ടിയവര കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയുടെ ആദ്യ പകുതിയിലാണ്
ചാച്ചന് മാത്രം അറിയാവുന്ന ആ രഹസ്യം അദ്ദേഹം റോയിയോട് പറയുന്നത്

അതു പറയുന്നതോടെ കഥയുടെ ഗതി മാറുന്നു.

റോയിയെ പലപ്പോഴും ആ രഹസ്യം വേട്ടയാടുന്നു

ഒടുവിൽ ആ രഹസ്യം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അയാൾ അതിൽ നിന്നും കരകയറുന്നുണ്ട്.

പ്രായമേറിയ ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ മികച്ച അഭിനയമാണ് കാഴ്ച വെച്ചത് എന്ന് നിസംശയം പറയാം

കാരണം ബിജു മേനോൻ വാക്കിലും നോക്കിലും നടപ്പിലും ഇരുപ്പിലും കിടപ്പിൽ പോലും ഒരു 82 കാരനായ കഥാപാത്രമായി മാറി എന്നെ വിസ്മയിപ്പിച്ചു

പാർവതി പതിവു പോലെ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ എന്നെ അമ്പരപ്പിച്ചത് ഷറഫുദ്ദീനാണ്. റോയി എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തി.

ചെറുതും വലുതുമായ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. അതിൽ എടുത്തു പറയേണ്ടത് സൈജു കുറുപ്പ് അവതരിപ്പിച്ച വൈശാഖ് എന്ന മുംബൈ മലയാളി കഥാപാത്രമാണ്..

ഞാൻ ഒരു മുംബൈകാരൻ ആയതു കൊണ്ടാകാം ആ മലയാളചുവ ഇല്ലാതെ ഹിന്ദി പറയുന്ന ആളുകളെ കണ്ടാൽ പെട്ടെന്നു അറിയാം..

മുംബൈ മലയാളികൾ എങ്ങനെയാണോ അതെ പോലെയാണ് സൈജുവും ഷറഫും തമ്മിലുള്ള പല രംഗങ്ങളും സിനിമയിൽ പകർത്തിയിരിക്കുന്നത്..

സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ കൂടിയാണ്..

അതു എല്ലാർക്കും അത്ര രസിക്കണം എന്നില്ല.. ഒരു മുംബൈ മലയാളി കൂടിയായ എനിക്ക് അതു പെട്ടെന്ന് കലങ്ങും 😜

പരസ്യചിത്രങ്ങളിലൂടെയും വിശ്വരൂപം അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹണത്തിലൂടെയും മലയാളികൾക്ക് സുപരിചിതനായ സാനു ജോൺ വർഗീസ് സംവിധായകനായുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി..

ജി. ശ്രീനിവാസ് റെഡ്ഡിയുടെ ഛായാഗ്രഹണം സിനിമയ്ക്ക് കൂടുതൽ മിഴിവേകി. സംഗീതം, കലാസംവിധാനം, മറ്റു സാങ്കേതിക മേഖലകൾ എല്ലാം മികച്ചു നിന്നു.

ഈ സിനിമയിൽ അഭിനയിച്ച എല്ലാവർക്കും ഇനിയും ഒത്തിരി മികച്ച സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ...

പാട്ടും കൂത്തും ഡാൻസും കോമഡിയും ഒന്നുമിലാത്ത ഈ കൊച്ചു ചിത്രം അതിവേഗത്തിൽ അല്ല കഥ പറഞ്ഞു പോകുന്നതെന്നു കരുതി വലിയ ലാഗ് ഒന്നുമില്ല...

കല്ലുകടിക്കുന്ന പല ചിത്രങ്ങളും ഇറങ്ങുന്ന നമ്മുടെ നാട്ടിൽ ഓരോ പ്രേക്ഷകനും ഓരോ അഭിപ്രായം ആയിരിക്കും എന്ന് ഓർമിപ്പിക്കുന്നു

My personal rating is 4.5/5

Srikanth @ Rudran
19/05/2021

Nayantara vaccinated
18/05/2021

Nayantara vaccinated

COVID UPDATE ..... LOCKDOWN DAYS
18/05/2021

COVID UPDATE ..... LOCKDOWN DAYS

COVID 19 UPDATEസംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3...
18/05/2021

COVID 19 UPDATE
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര്‍ 2294, കോട്ടയം 1726, കണ്ണൂര്‍ 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്‍ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, തിരുവനന്തപുരം, എറണാകുളം 15 വീതം, കാസര്‍ഗോഡ് 13, കൊല്ലം 12, പാലക്കാട് 11, തൃശൂര്‍ 10, വയനാട് 5, കോട്ടയം 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7919, കൊല്ലം 1818, പത്തനംതിട്ട 270, ആലപ്പുഴ 1020, കോട്ടയം 3753, ഇടുക്കി 342, എറണാകുളം 6336, തൃശൂര്‍ 4898, പാലക്കാട് 1433, മലപ്പുറം 4460, കോഴിക്കോട് 4169, വയനാട് 1309, കണ്ണൂര്‍ 5349, കാസര്‍ഗോഡ് 2850 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,47,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,46,105 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ 10,10,995 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,73,021 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,974 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 856 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രണ്ടാം പിണറായി സർക്കാർ
18/05/2021

രണ്ടാം പിണറായി സർക്കാർ

ATTENTION
17/05/2021

ATTENTION

17/05/2021

മണ്ണുത്തി ദേശീയ പാതക്ക് സമീപം വെള്ളകെട്ട്

ലോക് ഡൗണിലെ വാഹന സംരക്ഷണം 🔒 നമ്മൾ ലോക് ഡൗണിൽക്കൂടി കടന്നുപോകുകയാണ്,  ഉപയോഗിക്കാതെ ഇരിക്കുമ്പോൾ  വാഹനത്തിന് ഉണ്ടായേക്കാവു...
16/05/2021

ലോക് ഡൗണിലെ വാഹന സംരക്ഷണം

🔒 നമ്മൾ ലോക് ഡൗണിൽക്കൂടി കടന്നുപോകുകയാണ്, ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാം..

🚔മൂന്നോ നാലൊ ദിവസം കൂടുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുന്നത് നന്നായിരിക്കും വാഹനത്തിന്റെ എൻജിൻ പാർട്സുകൾ തുരുമ്പ് പിടിക്കാതിരിക്കാനും, ലൂബ്രിക്കേഷൻ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിർത്താനും ഇതുപകരിക്കും, കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റേർ കൊടുക്കുന്നത് ഒഴിവാക്കണം.

🚘 ഹാൻഡ് ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം, വാഹനം ഉരുളാതിരിക്കാൻ ഫസ്റ്റ് ഗിയറിൽ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമൊ ടയറിന്റെ താഴെ വക്കാം.

🚔ഇടക്കിടക്ക് വാഹനം പൊസിഷൻ മാറ്റി ഇടുന്നത് ടയർ കേടു വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്പോൾ ഇത് വൈബ്രേഷനും, അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാൻ സാധിക്കാത്തപ്പോഴൊ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലൊ Jack up ചെയ്ത് വക്കുന്നത് നന്നായിരിക്കും.

💧ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക പ്രത്യേകിച്ച് ഉൾഭാഗം. മഴക്കാലമായതിനാൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, Wax based upholstery cleaning spray ഉപയോഗിക്കാം.

🌞വെയിലുള്ളപ്പോൾ വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോർച്ചിൽ സൂക്ഷിക്കുന്ന വാഹനമാണെങ്കിൽ കാർ കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്.

🚘 ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെർമിനലിൽ പെടോളിയം ജെല്ലി പുരട്ടുന്നതും , എലിയുടെയും മറ്റും ശല്യം മൂലം വയറുകൾക്ക് നാശം വരാതിരിക്കാൻ Anti rodent spray സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കിൽ ബാറ്ററി ടെർമിനൽ വയർ അഴിച്ചിടാവുന്നതാണ്.

🚘 ഉപയോഗിക്കാതിരിക്കുമ്പോൾ വൈപ്പർ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.
കഴിയുന്നതും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂൽ ലൈനിലും തകരാറുകൾ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം. 🏍️മോട്ടോർ സൈക്കിൾ ആണെങ്കിൽ മേൽ പറഞ്ഞത് കൂടാതെ വാഹനം സെന്റർ സ്റ്റാന്റിൽ സൂക്ഷിക്കണം.

🚘 *വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ* 🚘

🚗വാഹനത്തിന്റെ എ സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക സ്റ്റാർട്ട് ആക്കിയ ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർത്തരുത് , മൂന്ന് മിനിറ്റിന് ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുത്ത് എൻജിൻ റൈസ് ചെയ്യുക എസി ഓൺ ചെയ്തതിനുശേഷം ഡോറിന്റെ ഗ്ലാസ്സുകൾ താഴ്ത്തിയിടുക.

🚗വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💦ടയർ പ്രഷറും, തേയ്മാനവും നിർബന്ധമായും പരിശോധിക്കണം, മഴക്കാലമായതിനാൽ ത്രെഡിന്റെ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം..

ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ് , ഇൻഡിക്കേറ്റർ, ഹോൺ എന്നിവ പരിശോധിക്കണം

🚗 ലോക്ഡൗണിന് ശേഷം വാഹനങ്ങൾക്ക് തകരാർ മൂലവും അപകടം മൂലവും കൂടുതൽ സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കാം...

🥷സമുഹ രക്ഷക്കായി അനാവശ്യ യാത്രകൾ ഒഴിവാക്കാം🙏🙏🙏

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു : സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. റെഡ് അലര്‍ട്ട് ; ജാഗ്രതാ നിര്‍ദ്ദേശ...
16/05/2021

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു : സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. റെഡ് അലര്‍ട്ട് ; ജാഗ്രതാ നിര്‍ദ്ദേശം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴയേ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം.

വെള്ളം തുറന്നു വിടുന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. കുളിക്കുന്നതിനോ മത്സ്യബന്ധനത്തിനോ മറ്റ് അനുബന്ധ ജോലികള്‍ക്കോ പുഴയില്‍ ഇറങ്ങരുത്‌.

Address


Alerts

Be the first to know and let us send you an email when Thrissur TODAY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur TODAY:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share