Vineesh Nandakumar

  • Home
  • Vineesh Nandakumar

Vineesh Nandakumar Hey i am Vineesh Nandakumar Welcome to my official page Follow along for inspiring moments

മടിയിൽ കനം ഇല്ലെങ്കിൽ പിന്നെന്തിനാണാവോ.... പേടി 😂😂
08/02/2024

മടിയിൽ കനം ഇല്ലെങ്കിൽ പിന്നെന്തിനാണാവോ.... പേടി 😂😂

ഇന്നും ഇദ്ദേഹത്തിനു അന്യമാണ് പത്മ പുരസ്‌കാരങ്ങൾ...          സ്കൂൾ പഠനകാലങ്ങളിൽ ഞാൻ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനവിഷയ...
30/01/2024

ഇന്നും ഇദ്ദേഹത്തിനു അന്യമാണ് പത്മ പുരസ്‌കാരങ്ങൾ...

സ്കൂൾ പഠനകാലങ്ങളിൽ ഞാൻ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനവിഷയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും മനസിലാക്കുവാനും ലേബർഇന്ത്യ എന്ന ബുക്ക്‌ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.....

തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർബിരുദം പൂർത്തിയാക്കി 1992-ൽ ടെലിവിഷൻ ചാനലുകൾക്കു വേണ്ടി ഡോക്യുമെന്ററികളും ടെലിഫിലിമുകളും നിർമ്മിച്ചു തുടക്കം. ഏഷ്യാനെറ്റിലെ സഞ്ചാരത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കി . യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടികിന്റെ ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരൻ.
ഇന്റർനെറ്റും ഇന്നത്തെ മൊബൈൽ ഫോണുകളും വരുന്നതിനുമുൻപേ ഞാനൊക്കെ ലോകം കണ്ടുതുടങ്ങിയത് 140-ലേറെ രാജ്യങ്ങളിലൂടെ ഈ മനുഷ്യൻ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സഞ്ചാരം എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു.. ഇന്നത്തെ തലമുറയുടെ ബാല്യത്തിലും യ്വ്വനത്തിലും സന്തോഷ്ജോർജ് കുളങ്ങര എന്ന മനുഷ്യ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല..

നമ്മുടെ നാട്ടിൽ ഇന്ന് ക്യാമറകളുമായി ലോകം ചുറ്റുന്നു പല ട്രാവൽ വ്ലോഗർമാരും ആദ്യം ലോകകാഴ്ചകൾ കണ്ടത് ഇദ്ദേഹത്തിന്റെ ക്യാമറയിലൂടെയാണ്...

ബാൾട്ടിക് ഡയറി എന്ന കൃതിക്ക് കേരളാ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു .

പദ്മ പുരസ്‌കാര ലിസ്റ്റിൽ ഇന്നും ഈ പേര് കൾക്കാനില്ല... രാഷ്ട്രീയക്കാരോ സാംസ്‌കാരികരോ.. ആരും തന്നെ പറഞ്ഞുകേട്ടതുമില്ല.....

🥰

സഹനസമരത്താൽ ഇരന്നുവാങ്ങിയതല്ല... പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് സ്വാതന്ത്ര്യം.... വിപ്ലവകാരികളുടെ രാജകുമാരൻ ❤ നേതാജി 🔥
23/01/2024

സഹനസമരത്താൽ ഇരന്നുവാങ്ങിയതല്ല... പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് സ്വാതന്ത്ര്യം.... വിപ്ലവകാരികളുടെ രാജകുമാരൻ ❤ നേതാജി 🔥

14/11/2023

🔥ക്ഷേത്രപ്രവേശന വിളംബരം 🔥
#ക്ഷേത്രപ്രവേശനവിളംബരം

27 September 1907ഭഗത്സിംഗിന്റെ ജന്മദിനം            ജീവിതം ഉദിച്ചുയരുന്നത് മൃത്യുവിൽ നിന്നാണ് .സചേതനമായ രാഷ്‌ട്രങ്ങളുയിർക...
27/09/2023

27 September 1907
ഭഗത്സിംഗിന്റെ ജന്മദിനം

ജീവിതം ഉദിച്ചുയരുന്നത് മൃത്യുവിൽ നിന്നാണ് .സചേതനമായ രാഷ്‌ട്രങ്ങളുയിർക്കുന്നത് രാജ്യസ്നേഹികളുടെ ശവക്കല്ലറകളിൽ നിന്നാണ്...

18/09/2023

ഇതൊക്കെ ആരോട് പറയാൻ.......

ഇപ്പോഴും 2നൂറ്റാണ്ട് പുറകിലാണ് കുറേയെണ്ണങ്ങൾ....
ഇവിടെ ഒരു അമ്പലത്തിൽ ഷർട്ട് ഊരി മേൽമുണ്ട് ഇട്ട് അകത്തുകയറി പ്രധാന നടയിലെത്തിയാൽ മേൽമുണ്ട് ഊരി അരയിൽ കെട്ടണം അതാണ് അവിടുത്തെ ആചാരമത്രേ അവിടെ നിൽക്കുന്ന പോലീസിന്റെ പ്രധാന ജോലിയും ഇതാണ് ഈ മേൽമുണ്ട് അരയിൽ കെട്ടിക്കൽ..... അവിടെ തിങ്ങി ഞെരുങ്ങി വിയർപ്പൊക്കെ പരസപരം ആകണം എങ്കിലേ ഭക്തിയുടെ ഉന്മാദത്തിൽ എത്തു... 😏കഷ്ടം... കൂടുതൽ ഒന്നും പറയുന്നില്ല... ചില "ദാസ ഭക്തർക്ക് " ഇഷ്ടപ്പെടില്ല....

എനിക്ക് എതിരാളികൾ ഇല്ല എന്ന് അഹങ്കരിച്ച മാഗ്നസ് കാൾസനെന്ന ലോക ചെസ്സിന്റെ അതികായനെ ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും ലോക...
24/08/2023

എനിക്ക് എതിരാളികൾ ഇല്ല എന്ന് അഹങ്കരിച്ച മാഗ്നസ് കാൾസനെന്ന ലോക ചെസ്സിന്റെ അതികായനെ ആദ്യ രണ്ട് ക്ലാസിക്കൽ ഗെയിമുകളിലും ലോക ഒന്നാം നമ്പർകാരനെ സമനിലയിൽ തളച്ച 29 റാങ്ക്കാരനായ പ്രഗ്നാനന്ദ ഫൈനലിൽ 30 മണിക്കൂറിനു മുകളിൽ മാഗ്നസിനെ പൂട്ടിയിട്ടെങ്കിൽ ഓർത്തോ... വരാൻ പോകുന്ന നാളുകൾ അവന്റെതാണ് 🔥....

പ്രഗ്നാനന്ദ❤

proud moment Pragya.. 💝🇮🇳

ജയിലിൽ കിടന്നു തിന്നു കൊഴുക്കാൻ ഒരുത്തൻ കൂടി.... യോഗി ആദിത്യനാഥ്‌ എന്ന മുഖ്യമന്ത്രിയുടെ വില ഈ സമയത്തൊക്കെ ആണ് മനസിലാകുന്...
29/07/2023

ജയിലിൽ കിടന്നു തിന്നു കൊഴുക്കാൻ ഒരുത്തൻ കൂടി.... യോഗി ആദിത്യനാഥ്‌ എന്ന മുഖ്യമന്ത്രിയുടെ വില ഈ സമയത്തൊക്കെ ആണ് മനസിലാകുന്നത്...

ഇത് കേരളമാണ്.... വാളയാർ നമുക്ക് മുന്നിലുണ്ട്....

26/06/2023
25/06/2023

‘"കൊടിയെ തൊട്ടാല്‍ വീട്ടില്‍ കയറി വെട്ടും"😊 പോലീസിന്റെ മുന്നിൽ വെച്ച് വളരെ സഭ്യമായ രീതിയിലുള്ള CITU നേതാവിന്റെ കൊലവിളി... കേസ് ഇല്ലാ.. അറസ്റ്റ് ഇല്ലാ... കേരളാ പോലീസ് തൊപ്പികളുടെ പുറകെ ആണ് 😊.. ഇവിടെ സ്വാതന്ത്ര്യവും ജനാധിപത്യവും ആണത്രേ 😂😂😂😂😂...


Crdt :Manoramma

മാധ്യമ സ്വാതന്ത്ര്യം മെരിച്ചു ഗുയ്സ്‌...പക്ഷെ മാപ്ര യൂണിയന് പരാതിയൊന്നും ഇല്ല ketto 😌
11/06/2023

മാധ്യമ സ്വാതന്ത്ര്യം മെരിച്ചു ഗുയ്സ്‌...
പക്ഷെ മാപ്ര യൂണിയന് പരാതിയൊന്നും ഇല്ല ketto 😌

കേരളത്തിലെ സെലിബ്രിറ്റി ഉൾപ്പെടെയുള്ളവരുടെ പ്രതികരണ ശേഷി കൂടി വരുന്നതുകൊണ്ട് ഒന്നു കൂടി repost ചെയ്യാമെന്ന് കരുതി.. #വാള...
01/06/2023

കേരളത്തിലെ സെലിബ്രിറ്റി ഉൾപ്പെടെയുള്ളവരുടെ പ്രതികരണ ശേഷി കൂടി വരുന്നതുകൊണ്ട് ഒന്നു കൂടി repost ചെയ്യാമെന്ന് കരുതി..

#വാളയാർസഹോദരിമാർ

#അട്ടിമറിക്കപ്പെട്ടവാളയാർ

ഒരു മനുഷ്യായുസിൽ സഹിക്കാവുന്നതിലുമപ്പുറം വേദനകൾ സഹിച്ചു ഒരുമുറി വീടിന്റെ ഉത്തരത്തിൽ തുക്കിലേറ്റപ്പെട്ട വാളയാറിലെ സഹോദരിമാരെ ഓർക്കുന്നുണ്ടോ.....??

2017 ജാനുവരി 13 :
- പുറത്തുപോയി തിരികെവന്ന മാതാപിതാക്കൾ കണ്ടത് മകൾ ഉത്തരത്തിൽ തൂങ്ങിനിൽക്കുന്നതാണ്.

13 വയസായ പെൺകുട്ടി ലൈംഗികാതിക്രമം സഹിക്കാൻവയ്യാതെ ആത്മഹത്യാ ചെയ്തു എന്നു എഴുതിവെച്ച Dysp ക്ക് കൊന്നതാകാം എന്നൊരു സംശയംപോലും എഴുതിവെക്കാൻ ഇല്ലായിരുന്നു എന്നത് കേരളാ പോലീസിലെ എടുത്തു പറയേണ്ട അന്നേഷണബോധമാണ് കാരണം തൂങ്ങിനിൽക്കുന്നത് മറ്റാരുടെയോ ചോരയാണ് തന്റേതല്ലല്ലോ..!

പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നപ്പോൾ അതിൽ അടിവരയിട്ട വാക്കുകൾ "പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് ഒരു തവണയല്ല പലതവണ " വീട്ടുകാർ പ്രദേശവാസിയായ മധു എന്നയാൾക്കെതിരെ മൊഴിനൽകി. പെൺകുട്ടി മരിച്ചദിവസം മുഖംമറച്ചു 2പേർ വീടിന്റെ സൈഡിൽനിന്നും ഓടിമറയുന്നത് കണ്ടു എന്നു അനുജത്തി പറഞ്ഞു

2017 മാർച്ച്‌ 4

വീണ്ടും ആ ഒറ്റമുറിവീട്ടിലെ ഉത്തരത്തിൽ 9 വയസുകാരി തൂങ്ങിനിൽക്കുന്നു. ആദ്യത്തെ പെൺകുട്ടി മരിച്ച കേസിലെ നിരണായക സാക്ഷിയും ഒരുപക്ഷേ പ്രതികളെ തിരിച്ചറിയാൻ കഴിയുമായിരുന്ന അനുജത്തി ഉത്തരത്തിൽ തൂങ്ങിനിൽക്കുന്നു..

വീണ്ടും അന്നെഷിക്കാൻ വന്ന പോലീസ് ഏമാൻ റിപ്പോർട്ട്‌ എഴുതി 292 CM ഉയരമുള്ള ഉത്തരത്തിൽ 129 CM പൊക്കമുള്ള 9 വാസുകാരി സ്വയം തൂങ്ങിമരിച്ചതുതന്നെ.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഫോറെൻസിക് സർജൻ SB ഗുജ്‌റാൾ എഴുതിയ വാക്കുകൾ ഇതാണ് " പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട് കൊന്ന് കെട്ടിതൂക്കാനുള്ള സാധ്യത തള്ളിക്കളയരുത് "

കേസ് കോടതിയിലേക്ക്..5 പ്രതികൾ 3 സാക്ഷികൾ

ഈ 3 സാക്ഷികളിലായിരുന്നു ഈ നാടിന്റെ പ്രതീക്ഷ..... കാരണം സംഭവം നടക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോൾ പ്രതികളിൽ ഒരാളെ കണ്ടു പെൺകുട്ടി ഭയന്ന് പിന്മാറുന്നത് ശ്രദ്ധയിൽപെട്ടു എന്നും മാത്രമല്ല പീഡനത്തിനിരയായി എന്നും തന്നോട് കുട്ടിപറഞ്ഞിരുന്നതായും അതിൽ ഒരു സാക്ഷി പോലീസിനോട് പറഞ്ഞിരുന്നു.

വാദങ്ങൾ നടന്നുകൊണ്ടിരിക്കെ സാക്ഷികളോട് പ്രതിഭാഗംവക്കീൽ ചോദിച്ചു :-
ഏതു തിരഞ്ഞെടുപ്പ് സമയത്താണ്..??

ഒരു സാക്ഷി പറഞ്ഞു :- നിയമസഭാ തിരഞ്ഞെടുപ്പ്

അടുത്തയാൾ : SFI തിരഞ്ഞെടുപ്പ്

അടുത്തയാൾ : തദ്ദേശ തിരഞ്ഞെടുപ്പ്

കേസിൽ ആകെയുണ്ടായിരുന്ന പ്രതീക്ഷ അസ്തമിച്ചു... കേസ് അട്ടിമറിക്കപ്പെട്ടു....

കുറ്റാരോപിതർ കേസിന്റെ തുടക്കത്തിൽ ഹൈക്കോടതിവരെ പോയെങ്കിലും ജാമ്യം ലഭിച്ചില്ല.. എന്നാൽ രണ്ടാം തവണ ജാമ്യപേക്ഷ സെഷൻസ് കോടതിയിൽ വന്നു... പക്ഷേ പ്രോസിക്യൂഷൻ അതിനെ എതിർത്തില്ല.. പ്രതികൾക്ക് ജാമ്യം കിട്ടി..... വിധിപകർപ്പിൽ കോടതി അടിവരയിട്ട് പറഞ്ഞു "പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു..".

ഇവിടെ പരാജയപ്പെട്ടത് പ്രോസിക്യൂഷൻ അല്ല നീതി ലഭിക്കും എന്ന വിശ്വാസമാണ് ...

ആദ്യത്തെ മരണത്തിൽ കൃത്യമായ അന്നേഷണം നടന്നിരുന്നു എങ്കിൽ രണ്ടാമത്തെ മരണം സംഭവിക്കില്ലായിരുന്നു... ചേച്ചിയുടെ മരണകാരണം ആ അനിയത്തിക്ക് അറിയാമായിരുന്നിരിക്കാം... അതാണ് മരണം ആ ഒൻപത് വയസുകാരിയെയും തേടിയെത്തിയത്...

രാഷ്ട്രീയ സ്വാധീനത്താൽ കാക്കിയിട്ട ചട്ടുകങ്ങളെ ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെട്ടു...

പ്രതിഭാഗം വക്കീലിനെ കേരളാ സർക്കാർ ബാലക്ഷേമസമിതിയുടെ അധ്യക്ഷനാക്കി." ഇരയോടൊപ്പം നിൽക്കാതെ പ്രതിയോടൊപ്പം നിന്നതാവാം സർക്കാർ കണ്ട യോഗ്യത.. അതാണ് ഈ വകുപ്പ്തന്നെ ഏൽപ്പിച്ചത് .

തുടർന്നുവന്ന അഴിമതി കേസിലേക്ക് പ്രതിക്ഷേധങ്ങൾ വഴിമാറി വാളയാർ കേസ് പ്രതിക്ഷേധങ്ങളിൽ നിന്നു മറഞ്ഞു തുടങ്ങി ...

സ്ത്രീത്വത്തിനായി തെരുവിലിറങ്ങി പ്രക്ഷോപങ്ങൾ നയിച്ച അഭിനവ സെലിബ്രിറ്റികൊച്ചമ്മമാർ വാളയാറിലെ സഹോദരിമാർക്ക് വേണ്ടി.. വാ തുറന്നില്ല...

മരിച്ചത് അന്നേഷണ ഉദ്യോഗസ്ഥരുടെയോ.... സെലക്റ്റീവ് പ്രതികരണശേഷിയുള്ള സംസ്‍കാരിക "നായ"കരുടെയോ ചോരയല്ലാത്തതിനാലാവും...

ഓർത്തു വെക്കുക വാളയാർസഹോദരിമാരെ....
ഈ കൊടുംഭീകരതക്ക് ചോരയിൽ വേർതിരിവ് കാണില്ല.. എല്ലാവർക്കുമുണ്ട് അവരവരുടേതായ ചോര..ഓർക്കുക ഈ കാക്കിയിട്ട ഏമാന്മാരും അട്ടിമറിക്ക് കൂട്ടുനിന്നവരും

ഇനിയും ഈ നാട്ടിൽ നീതിലഭിക്കുമെന്ന് വിശ്വസിക്കുന്നുവോ നിഷ്കളങ്കരെ നിങ്ങൾ...?????

✍️വിനീഷ് നന്ദകുമാർ

അഭ്രപാളിയിലെ രാജാവിന് പിറന്നാൾ ആശംസകൾ 🥰               ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ കമ്പനിയെ ഉൾപ്പെടുത്തി നിർമിച്ച ഒരു മ...
21/05/2023

അഭ്രപാളിയിലെ രാജാവിന് പിറന്നാൾ ആശംസകൾ 🥰

ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ കമ്പനിയെ ഉൾപ്പെടുത്തി നിർമിച്ച ഒരു മലയാള സിനിമ...ആ സിനിമയിൽ സന്തോഷ്‌ ശിവനെ കൂടാതെ മറ്റൊരു ഛായാഗ്രഹനും ഉണ്ടായിരുന്നു സ്വിറ്റ്സർലാന്റുകാരനായ റെനേറ്റോ ബെർത്ത. സിനിമയുടെ ആത്മാവ് എന്ന് പറയാവുന്ന പ്രധാന സീനുകൾ ഷൂട്ട്‌ ചെയ്യുന്ന നിമിഷങ്ങൾ.. ഡയറക്റ്റർ നായകനോട് ആ സീൻ വളരെ കൃത്യമായ രീതിയിൽ വിവരിക്കുന്നു.... നായകൻ അതുകേട്ട ശേഷം ഒരു തലകുലുക്കലോടെ നേരെ പോയി സെറ്റിൽ തന്നെ കാണാൻ വന്നോവരോട് യാതൊരു സീരിയസനസും കാണിക്കാതെ തമാശകൾ പറഞ്ഞു ചിരിക്കുന്നത് റെനേറ്റോ ബെർത്തയെ കുറച്ചൊന്നുമല്ല ആസ്വസ്ഥാനാക്കിയത് .. അദ്ദേഹം അതിനു മുൻപ് കണ്ട അഭിനേതാക്കൾ ആരും തന്നെ ഇങ്ങനെയല്ലായിരുന്നു.. തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടെൻഷനിലും കിട്ടുന്ന ബ്രേക്കുകളിൽ പരമാവധി റിഹേഴ്സലുകളും ആയിരുന്നു അവരെല്ലാം തന്നെ. ഇത് ഡയറക്ടർനോട് സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് ശ്രദ്ധിക്കുന്നുമില്ല. ഷോട്ടിന്റെ സമയമായി റെനേറ്റോ മനസിലുറപ്പിച്ചു ഇയ്യാളുടെ അലസത കാരണം ഈ ഷോട്ട് വീണ്ടും എടുക്കേണ്ടി വരും ആ നിമിഷം ഈ ആ നായകനോട് തന്റെ ദേഷ്യം വാക്കുകളിലൂടെ തീർക്കും.... പക്ഷേ ഡയറക്ടറുടെ ആക്ഷൻ എന്ന വാക്കിനുശേഷം ക്യാമറയിൽ കണ്ടത് ആ നായകൻ കഥാപാത്രമായി ജീവിക്കുന്നതായിരുന്നു.... ആ ഷോട്ടു കഴിഞ്ഞു റെനേറ്റോചോദിച്ചു നിങ്ങൾക്കിത് എങ്ങനെയാണു സാധിക്കുന്നത്... യാതൊരു പിരിമുറുക്കവും കൂടാതെ കഥാപാത്രമായി മാറാൻ....... ഒരു ചിരിയിലൂടെ മറുപടി വന്നു "എനിക്കറിയില്ല.. അപ്പോൾ എങ്ങനെയോ ചെയ്തു".........
ആ സിനിമയുടെ പേരാണ് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത "വാനപ്രസ്ഥം"
മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലവും ആ വർഷത്തെ
മികച്ച നടനുള്ള രജത കമലവും മോഹൻലാൽ എന്ന അഭ്രപാളിയിലെ രാജാവിന്റെ നെറുകയിൽ ചൂടിയ ചിത്രം .. പിന്നീടുള്ളത് ചരിത്രം...

ആവിഷ്കാര സ്വാതന്ത്ര്യംBBC  തട്ടിക്കൂട്ടിയ ഗുജറാത്ത് കലാപം ഡോകയുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ.... സുദീപ്തോ സെന്...
28/04/2023

ആവിഷ്കാര സ്വാതന്ത്ര്യം

BBC തട്ടിക്കൂട്ടിയ ഗുജറാത്ത് കലാപം ഡോകയുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ.... സുദീപ്തോ സെന്നിന്റെ യും ആവിഷ്കാര സ്വാതന്ത്ര്യം തന്നെയാണ്.

https://youtu.be/3Jk3vquJDGs

ഇത് തികച്ചും സാധാരണക്കാർക്ക് വേണ്ടിമാത്രം....സർക്കാർ സാധാർണക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണല്ലോ പരാതി... 😌ഇന...
20/04/2023

ഇത് തികച്ചും സാധാരണക്കാർക്ക് വേണ്ടിമാത്രം....
സർക്കാർ സാധാർണക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണല്ലോ പരാതി... 😌

ഇനി രാത്രിയിൽ നിങ്ങളുടെ കുട്ടിക്ക് സുഖമില്ലാതായി നിങ്ങൾക്ക് ആകെ ഉള്ളത് ബൈക്കും അതിൽ നിങ്ങൾ ഹോസ്പിറ്റലിൽ പോയാൽ അവിടെ വെറും 5 രൂപ op ടിക്കറ്റ് എടുത്ത് ഡോക്ടർനെ കാണിക്കാൻ കഴിയും പക്ഷേ പിഴ അടക്കാനുള്ള 2000 രൂപ നിങ്ങൾ കരുതണം എന്ന് മാത്രം... 😌

അതായത് ബൈക്ക് മാത്രം ഉള്ള നിങ്ങൾ രാത്രി ഹോസ്പിറ്റലിൽ ഈ സാഹചര്യത്തിൽ ഇനി പോകുകയാണെങ്കി 2005 രൂപ കണ്ടെത്തണം എന്ന് അർത്ഥം.

ഇത് ഒഴിവാക്കാൻ പറ്റുന്ന മറ്റൊരു രീതി സർക്കാർ അനുവദിച്ചിട്ടുണ്ട് നിങ്ങൾ പ്രമുഖനാവുക.... അതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു 😌😌😌

ഇത്രയും ഗതികെട്ട ഒരു വ്യവസ്ഥിതി കേരളത്തിന്‌ സ്വന്തം.......                          ആൾക്കാരുടെ നന്മക്ക് വേണ്ടിയാണോ.....?...
13/04/2023

ഇത്രയും ഗതികെട്ട ഒരു വ്യവസ്ഥിതി കേരളത്തിന്‌ സ്വന്തം.......

ആൾക്കാരുടെ നന്മക്ക് വേണ്ടിയാണോ.....? അല്ല.. ജനങ്ങളുടെ പോക്കറ്റിൽ നിന്നു പണം പിഴിഞ്ഞെടുക്കാൻ തന്നെയാണ്...

കാലകരണപ്പെട്ട റോഡുകൾ എന്തുകൊണ്ട് ശെരിയാക്കുന്നില്ല....?
പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡുകൾക്ക് എന്തുകൊണ്ട് വീതി കൂട്ടുന്നില്ല...?

എത്ര റോഡുകളുടെ സൈഡിൽ നടപ്പാതകളുണ്ട്...?
തിരുവനന്തപുരം സിറ്റിയിൽ പോലും എത്ര ഇടങ്ങളിൽ പാർക്കിങ് സൗകര്യം ഉണ്ട്...?പിന്നെ ഗ്രാമത്തിലെ കാര്യം പറയണ്ടല്ലോ.....

ഒരു ഹോസ്പിറ്റൽ എമർജൻസി വന്നാൽ ഈ തിരക്കുകളിൽ പെടാതെ ഹോസ്പിറ്റലിൽ സമയത്തിന് എത്താൻ കഴിയാത്ത അവസ്ഥ....
എന്തുകൊണ്ട്... എന്തുകൊണ്ട്.. ഇതൊന്നും ശെരിയാക്കുന്നില്ല...
:- ശരിയായാൽ ഈ കൊള്ളയടി നടക്കില്ല... അതുകൊണ്ട് "എല്ലാം ശെരിയാകും.... 😌😌😌😌

04/04/2023

വിമർശനങ്ങൾ ഏറെ ഉണ്ടെങ്കിലും ഈ പുണ്യ പ്രവർത്തികൾ അംഗീകരിച്ചേ മതിയാവു.. കേരള പോലീസ്...❤.

ചെങ്ങന്നൂർ മുളക്കുഴ വീട്ടിൽ പ്രസവിച്ച ശേഷം മാതാവ് കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിക്കുകയും തുടർന്ന് വിവരം ആശുപത്രിയിലെത്തി അറിയിക്കുകയും ചെയ്തതു . കുട്ടി മരിച്ചെന്നു കരുതിയാണത്രേ ഉപേക്ഷിച്ചത്.. ജീവനോടെ ബക്കറ്റിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂർ SHO യുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു

❤കേരളാ പോലീസ് ❤

പാന്റും ഷർട്ടും ഇട്ട് കഴിച്ചു ശാപം വാങ്ങണ്ടെങ്കിൽ ഓടിക്കോ....         വല്ലാത്ത പ്രതേകതരം ആചാരങ്ങൾ ആണ് ഗുരുവായൂർ ദേവസ്വത്...
31/03/2023

പാന്റും ഷർട്ടും ഇട്ട് കഴിച്ചു ശാപം വാങ്ങണ്ടെങ്കിൽ ഓടിക്കോ....
വല്ലാത്ത പ്രതേകതരം ആചാരങ്ങൾ ആണ് ഗുരുവായൂർ ദേവസ്വത്തിന്...

നിത്യ ശാന്തി....ലെ ഉദ്യോഗസ്ഥർ :- "നുമ്മട പൈസമാത്രം അല്ലല്ലോ.... പൊതുജനത്തിന്റെ കൂടെ അല്ലേ... അപ്പൊ അങ്ങട് നശിക്കട്ടെന്ന്...
29/03/2023

നിത്യ ശാന്തി....

ലെ ഉദ്യോഗസ്ഥർ :- "നുമ്മട പൈസമാത്രം അല്ലല്ലോ.... പൊതുജനത്തിന്റെ കൂടെ അല്ലേ... അപ്പൊ അങ്ങട് നശിക്കട്ടെന്ന്..

സെൻട്രൽ ലൈബ്രറി tvm

1931 മാർച്ച് 23 .              സ്വാത്രന്ത്ര്യത്തിനുവേണ്ടി ജീവതം ഹവിസ്സാക്കിയവരുടെ ബലിദാനദിനം.. മാതൃഭൂമിയുടെ സ്വാതന്ത്ര്യ...
23/03/2023

1931 മാർച്ച് 23 .
സ്വാത്രന്ത്ര്യത്തിനുവേണ്ടി ജീവതം ഹവിസ്സാക്കിയവരുടെ ബലിദാനദിനം.. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധ വിപ്ലവം നടത്തിയ ധീര ദേശാഭിമാനികൾ ‍സുഖ്ദേവ്, ഭഗത് സിംഗ് , രാജ് ഗുരു...ഭാരത സ്വാതന്ത്ര്യം പട്ടിണികിടന്നു ഇരന്നു വാങ്ങേണ്ടതല്ല മറിച്ച് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടു വാങ്ങേണ്ടതാണെന്നു നമ്മെ പഠിപ്പിച്ചവർ...

ജീവിതം ഉദിച്ചുയരുന്നത് മൃത്യുവിൽ നിന്നാണ് .സചേതനമായ രാഷ്‌ട്രങ്ങളുയിർക്കുന്നത് രാജ്യസ്നേഹികളുടെ ശവക്കല്ലറകളിൽ നിന്നാണ്...
വെള്ളക്കാരുടെ തോക്കിനും പീരങ്കികള്‍ക്കും മുന്നില്‍ തെല്ലും പതറാതെ പുഞ്ചിരിയോടെ കഴുമരത്തില്‍ ഗളനാളം സ്വയം ചേര്‍ത്തവര്‍.......
✍️𝓥𝓲𝓷𝓮𝓮𝓼𝓱 𝓝𝓪𝓷𝓭𝓪𝓴𝓾𝓶𝓪𝓻

ഇത് കോരർപ്പറേഷൻ മേയറുടെ പോക്കറ്റിൽ നിന്നു കൊടുക്കണോ?*അല്ലജനപ്രതിനിധികളുടെ വരുമാനത്തിൽ നിന്നാണോ?*അല്ലഅവിടുത്തെ സാർക്കാർ ഉ...
18/03/2023

ഇത് കോരർപ്പറേഷൻ മേയറുടെ പോക്കറ്റിൽ നിന്നു കൊടുക്കണോ?

*അല്ല

ജനപ്രതിനിധികളുടെ വരുമാനത്തിൽ നിന്നാണോ?

*അല്ല

അവിടുത്തെ സാർക്കാർ ഉദോഗസ്ഥരുടെ വരുമാനത്തിൽ നിന്നാണോ..?

*അല്ല

പിന്നെ........
ഈ പുക ശ്വസിച്ചു ബുദ്ധിമുട്ട് അനുഭവിച്ച.. അസുഖം ബാധിച്ച സാധാരണക്കാരന്റെ tax എടുത്ത് അടക്കണം..... 🥰...uffffffffff വ്യവസ്ഥിതി.

മനോരമയുടെ ക്ഷേത്ര ഭൂമി കയ്യേറ്റം108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് മലപ്പുറം ജില്ലയിലെ പന്തല മലയാള മനോരമ കുടുംബം അനധികൃതമായി കൈവശ...
15/03/2023

മനോരമയുടെ ക്ഷേത്ര ഭൂമി കയ്യേറ്റം

108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് മലപ്പുറം ജില്ലയിലെ പന്തല മലയാള മനോരമ കുടുംബം അനധികൃതമായി കൈവശം വച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 എക്കര്‍ ഭൂമി തിരിച്ചു പിടിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് കുത്തത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം അളന്നുതിട്ടപ്പെടുത്തി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറിയത്. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശംവച്ച ക്ഷേത്രം ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ 16 വര്‍ഷത്തോളം നടത്തിയ പ്രക്ഷോഭങ്ങള്‍ക്കും നിയമ പേരാട്ടങ്ങള്‍ക്കും ഒടുവിലാണ് ഭൂമി തിരിച്ച് പിടിച്ചത്.

കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന്‍ ചെറിയാനു നല്‍കിയത്. റബര്‍, കാപ്പി, തേയില തുടങ്ങിയ കാര്‍ഷികവിളകള്‍ കൃഷി ചെയ്യാനായിരുന്നു ഭൂമി. ആദ്യ 30 വര്‍ഷം പ്രതിവര്‍ഷം 350 രൂപ പ്രകാരവും പിന്നീടുള്ള 30 വര്‍ഷം പ്രതിവര്‍ഷം 500 രൂപയുമായിരുന്നു പാട്ട വ്യവസ്ഥ. പാട്ടക്കാലാവധി അവസാനിക്കുന്ന 2003 ആഗസ്ത് 25നു ശേഷം പാട്ടക്കാര്‍ക്ക് ഭൂമിയില്‍ അവകാശം ഉണ്ടാകില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി പാട്ടമടയ്ക്കുന്നത് ലംഘിച്ചാല്‍ കരാര്‍ ദുര്‍ബലമാവുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കാലക്രമേണ ഭൂമിയുടെ അവകാശം മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ്ങ് ഇന്ത്യ എസ്റ്റേറ്റിനായി. എന്നാല്‍ 1974 വരെ പാട്ടസംഖ്യ അടച്ച യങ്ങ് ഇന്ത്യ എസ്റ്റേറ്റ് പണമടയ്ക്കാതെ ഭൂമി സ്വന്തമാക്കാനാനുള്ള കുറുക്കുവഴികള്‍ തേടി. ഭൂമിയുടെ പേരില്‍ സ്വന്തമായി കരമടച്ച് പട്ടയത്തിന് അപേക്ഷിച്ചു. 1978 ല്‍ അപേക്ഷ തള്ളി. ഇതിനിടയില്‍ നാന്നൂറ് ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റഴിക്കുകയും ബാക്കിയുള്ള ഭൂമി നിരവധി തവണ കൈമാറ്റം നടത്തി ബാലന്നൂര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് കീഴിലും കൊണ്ടുവന്നു. 2008ല്‍ ഭൂമിയില്‍നിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കയ്യേറ്റക്കാര്‍ ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടിയെങ്കിലും ഒടുവില്‍ കയ്യേറ്റം ശരിവച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ 20നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലായതോടെ 16 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് വിജയമായതെന്നും ഇനി മുതല്‍ തിരിച്ചു പിടിച്ച ഭൂമി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ്.

https://janamtv.com/80098174/

https://www.deshabhimani.com/news/kerala/malayala-manorama-land-ancroachment/742743

പ്രിയപ്പെട്ടവരുടെ അടുത്ത ചുവടുവെയ്പ്പ് Devas Eye Clinic & Opticals ന്റെ നാലാമത്തെ Clinic തിരുവനന്തപുരം മണക്കാട് പ്രവർത്ത...
17/02/2023

പ്രിയപ്പെട്ടവരുടെ അടുത്ത ചുവടുവെയ്പ്പ് Devas Eye Clinic & Opticals ന്റെ നാലാമത്തെ Clinic തിരുവനന്തപുരം മണക്കാട് പ്രവർത്തനം ആരംഭിച്ചു..
എല്ലാവിധ ആശംസകളും സഹോസ്...

DevasBrothers...❤

തങ്കം ❤...വിനീത് ശ്രീനിവാസൻ🥰Girish Kulkarni... 🥰
27/01/2023

തങ്കം ❤...
വിനീത് ശ്രീനിവാസൻ🥰
Girish Kulkarni... 🥰

മുതലാളിത്ത ബൂർഷ്വാ..കവിതാസമാഹാരങ്ങൾ രചിക്കുന്നവരുടേതു മാത്രമല്ല വാഴക്കുല... അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റേത് കൂടി...
27/01/2023

മുതലാളിത്ത ബൂർഷ്വാ..കവിതാസമാഹാരങ്ങൾ രചിക്കുന്നവരുടേതു മാത്രമല്ല വാഴക്കുല... അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റേത് കൂടിയാണ്.. 💪 ചിന്തേച്ചിക്കൊപ്പം..

❤പത്മരാജൻ ❤ഓർമ്മകൾക്ക് 32 വയസ്സ്      സർഗാത്മകതയുടെ വ്യത്യസ്തമായ പന്ഥാവിലൂടെ ആത്മ ബന്ധങ്ങളെ മനോഹരമായി അഭ്രപാളിയിൽ ചിത്രീ...
24/01/2023

❤പത്മരാജൻ ❤
ഓർമ്മകൾക്ക് 32 വയസ്സ്

സർഗാത്മകതയുടെ വ്യത്യസ്തമായ പന്ഥാവിലൂടെ ആത്മ ബന്ധങ്ങളെ മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച ഗന്ധർവ്വൻ..
എഴുത്തിൽ ശക്തമായ ഭാഷയുടെ പിൻബലത്തിൽ മെനഞ്ഞെടുത്ത ബന്ധങ്ങളുടെ വൈകാരിക വർണ്ണനകൾ എന്നും പത്മരാജന്റെ രചനകളെ പ്രിയപ്പെട്ടതാക്കുന്നു..."വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല...നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക., ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക'.. എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം , ആ കഥാതന്തു വായനക്കാർ നെഞ്ചിലേറ്റി.. ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത... പത്മരാജൻ രചനകളിലെ സർഗാത്മകതയെ വർണ്ണിക്കാൻ തുടങ്ങിയാൽ അത് അനന്തതയിലേക്കുള്ള യാത്രയാണ്....
ഭരതൻ സംവിധാന മേലങ്കിയണിഞ്ഞ ആദ്യചിത്രം പ്രയാണം പത്മരാജന്റെ തൂലികയിൽ പിറന്ന തിരക്കഥായാണ്‌.
കരിമ്പിൻ പൂവിനക്കരെ എന്ന ചിത്രത്തിലെ നായികയായി ഉർവ്വശിയും ,നമുക്ക് പാർക്കാൻ മുന്തിരി തോപ്പിലൂടെ ശാരിയും,കരിയിലകാറ്റ്പോലെ എന്ന ചിത്രത്തിലൂടെ കാർത്തികയും, പറന്നു പറന്നു പറന്നിലൂടെ രോഹിണിയും മലയാളത്തിലെ മുൻനിര നായികമാരായി തീർന്നു.
ജയറാം,റഹ്‌മാൻ, അശോകൻ ,
തുടങ്ങി അനേകം നടന്മാരെ വെള്ളിത്തിരയിലേക്ക് പരിചയപ്പെടുത്തിയത് പത്മരാജനായിരുന്നു.
രതിനിർവേദത്തിലൂടെ ഭരതനും ,ഇതാ ഇവിടെവരെയിലൂടെ ഐ വി ശശിയും പ്രേക്ഷക മനസുകളിൽ ജനപ്രീതി നേടിയ സംവിധായകരായി സ്ഥാനമുറപ്പിച്ചത് പത്മരാജന്റെ എഴുത്തിന്റെ പിൻബലത്തിലാണ്.
'നക്ഷത്രങ്ങളെ കാവല്‍' എന്ന കൃതിക്ക് 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാർഡും,രാപ്പാടികളുടെ ഗാഥയ്ക്ക് 1978 ലെയും പെരുവഴിയമ്പലത്തിന് 1979 ലെയും കാണാമറയത്തിന് 1984 ലെയും അപരന് 1988 ലെയും മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകളും തേടിയെത്തി...
എഴുതിയ 36 തിരക്കഥകളും തികച്ചും വ്യത്യസ്തങ്ങളായിരുന്നു. അതുതന്നെയാണ്‌ പത്മരാജന്റെ അഭ്രപാളിയിലെ സിംഹസനത്തിന്റെ തിളക്കം കൂട്ടിയതും.❤

✍️𝓥𝓲𝓷𝓮𝓮𝓼𝓱 𝓝𝓪𝓷𝓭𝓪𝓴𝓾𝓶𝓪𝓻

ഒടുവിൽ തോമ ഒപ്പിച്ചു...ഇവിടുന്നു ജനങ്ങൾ ജയിപ്പിച്ച 20 പേരിൽ കാണാത്ത എന്തോ ഒരിത് തോമയിൽ സഖാക്കൾ കാണുന്നുണ്ട് അതാണ്...ക്യാ...
19/01/2023

ഒടുവിൽ തോമ ഒപ്പിച്ചു...
ഇവിടുന്നു ജനങ്ങൾ ജയിപ്പിച്ച 20 പേരിൽ കാണാത്ത എന്തോ ഒരിത് തോമയിൽ സഖാക്കൾ കാണുന്നുണ്ട് അതാണ്...
ക്യാബിനറ്റ് റാങ്ക്... Wooowwww

Address


Telephone

+917994089611

Website

Alerts

Be the first to know and let us send you an email when Vineesh Nandakumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vineesh Nandakumar:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share