TownBook Atholi

  • Home
  • TownBook Atholi

TownBook Atholi ടൗണ്‍ബുക്ക്‌ അത്തോളി ഫേസ്‌ബുക്ക്‌ പ?

04/07/2022

ടൗൺബുക്ക് താമരശ്ശേരി പ്രകാശനം ചെയ്തു

ത്യാഗപൂർണമായ ഇന്നലകളെ പുതു തലമുറ അറിയണം: കിഷോർകുമാർ

താമരശ്ശേരി: ചരിത്രത്തെക്കുറിച്ചും ആനുകാലികങ്ങളെക്കുറിച്ചും ചിന്തിക്കാത്ത തലമുറ ത്യാഗപൂർണമായ ഇന്നലകളെ മറന്നു പോവുകയാണെന്നും അവിടെയാണ് പ്രദേശിക ചരിത്രാന്വേഷണത്തിന് പ്രസക്തി ഏറുന്നതെന്നും മുൻ ദേശീയ വോളിബോൾ താരം കിഷോർ കുമാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി കാരാടി ഓഡിറ്റോറിയത്തിൽ ടൗൺബുക്ക് താമരശ്ശേരി ഇൻഫർമേഷൻ ഡയരക്ടറി പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ എന്നതിൽ നിന്നും നാം ആയി മാറുകയാണ്. തങ്ങൾക്ക് നേട്ടമില്ലാത്ത ഒരു കാര്യത്തിനും മനുഷൻ ഇറങ്ങിത്തിരിക്കാത്ത കാലത്താണ് നാടിനെക്കുറിച്ച് പറയാൻ ടൗൺബുക്ക് എത്തിയത്. മുമ്പ് നാട്ടിൻ പുറങ്ങളിൽ ചെറിയ കളി സ്ഥലങ്ങളും തൊട്ടടുത്തൊരു വായനശാലയും കാണാമായിരുന്നു. തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയിൽ മറ്റുള്ളവരുടെ വേദന കാണാൻ മറന്നുപോവുകയാണ്. നമുക്ക് മുന്നേ നമ്മൾക്ക് ഇങ്ങനെ ജീവിക്കാൻ അവസരമൊരുക്കിത്തന്നവരെക്കൂടി അറിയാനുള്ള അവസരമാണ് ടൗൺബുക്കിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈങ്ങാപ്പുഴ ഡിവൈൻ ഐ ഹോസ്പിറ്റൽ എം.ഡി ഷമീർ ഇ.സി. പുസ്തകം ഏറ്റുവാങ്ങി. അഡ്വ.ടി.പി എ നസീർ അധ്യക്ഷത വഹിച്ചു. വി.കെ ജാബിർ ഡയരക്ടറി പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ, നിധീഷ് കല്ലുള്ളതോട്, അഹമ്മദ്കുട്ടി ഉണ്ണികുളം, ഗിരീഷ് തേവള്ളി, അമീർ മുഹമ്മദ് ഷാജി, പി.പി ഹാഫിസ് റഹ്മാൻ, വിപി ഉസ്മാൻ, പി.ആർ വിനോദ് കുമാർ, വിനോദ് താമരശ്ശേരി, സുമേഷ് എസ്.വി നൗഫൽ പനങ്ങാട്, ശബാബ് കോളിക്കൽ സംസാരിച്ചു. സി.ഇ.ഒ സൈഫുദ്ദീൻ വി. സ്വാഗതവും അജിത്ത് രാജഗിരി നന്ദിയും പറഞ്ഞു.

29/06/2022
അത്തോളി പട്ടണത്തിന്റെ കഥകളും ചരിത്രവും വിശേഷങ്ങളുമുള്ള ഹ്രസ്വ വിഡിയോകളുമായി ടൗണ്‍ബുക്ക് സോഷ്യല്‍ സ്‌റ്റോറീസ് വരുന്നു.
24/06/2022

അത്തോളി പട്ടണത്തിന്റെ കഥകളും ചരിത്രവും വിശേഷങ്ങളുമുള്ള ഹ്രസ്വ വിഡിയോകളുമായി ടൗണ്‍ബുക്ക് സോഷ്യല്‍ സ്‌റ്റോറീസ് വരുന്നു.

ദി ഗ്രേറ്റ് കബനിI ടൗണ്‍ബുക്ക് അത്തോളി I                                   മലയാള നാടക രംഗത്ത് ശ്രദ്ധേയമായ കൈയൊപ്പ് ചാര്‍ത...
08/03/2021

ദി ഗ്രേറ്റ് കബനി

I ടൗണ്‍ബുക്ക് അത്തോളി I

മലയാള നാടക രംഗത്ത് ശ്രദ്ധേയമായ കൈയൊപ്പ് ചാര്‍ത്തി വെള്ളിത്തിരയില്‍ സാന്നിധ്യമാവുകയാണ് കബനി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ കഥാപാത്രം അത്ര പെട്ടെന്ന് പ്രേക്ഷകര്‍ മറക്കാനിടയില്ല. മനോജ് കാനയുടെ അപാര നീതി എന്ന നാടകത്തിലൂടെയാണ് അരങ്ങേറുന്നത്. പിന്നീട് എന്‍.ജി റോഷന്‍ ഐ.ജി മിനി എന്നിവരുടെ ഹോസ്റ്റ് ഓഫ് തിയേറ്റര്‍ ഗ്രൂപ്പില്‍ അംഗമാവുകയും ലൈഫ് ഫെസ്റ്റിവെല്‍ ആന്റ് ഡത്ത്, ഇന്‍ ഔട്ട് ദ റൂം എന്നീ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇവ ഡല്‍ഹി ഇന്റര്‍നാഷല്‍ ഫെസ്റ്റിവെലിലും ഗുജറാത്ത് നാഷണല്‍ ഫെസ്റ്റിവെലിലും അവതരിപ്പിക്കപ്പെട്ടു.
ഡല്‍ഹി മഹീന്ദ്ര നാടകോല്‍ത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട സുവീരന്റെ ആയുസ്സിന്റെ പുസ്തകം, ശാന്തകുമാറിന്റെ ഫാക്ടറി, വിജേഷ് കെ.വിയുടെ ദേ കൊമ്പത്ത്, കൂത്തച്ചി, രക്‌നാകരന്റെ പാവത്താന്‍ നാട്, ഗിരീഷ് കളത്തിലിന്റെ രചനയില്‍ മഞ്ജുളന്‍ സംവിധാനം നിര്‍വ്വഹിച്ച എംബ്രിയോ, രാധാകൃഷ്ണന്‍ പേരാമ്പ്ര രചന നിര്‍വ്വഹിച്ച് ശാന്തകുമാര്‍ സംവിധാനം ചെയ്ത റെഡ് അലേര്‍ട്ട്, ഏറ്റേറ്റു മളയാളന്‍ മഞ്ഞ പ്രണയം മരണം, അങ്ങനെ ഒരു ദിവസം എന്നിവയാണ് കബനിയുടെ ശ്രദ്ധേയമായ നാടകങ്ങള്‍. എംബ്രിയോവിലെ അഭിനയത്തിന് 2011ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടുകയും തൊട്ടടുത്ത വര്‍ഷം യംഗ് ആര്‍ട്ടിസ്റ്റ് ഫെലോഷിപ്പ് ലഭിക്കുകയും ചെയ്തു. ഗ്രാന്റ് കേരള സര്‍ക്കസ്സ് എന്ന സീരിയലിലും അഭിനയിച്ചു.
സിനിമയില്‍ അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഒരേസമയം നീങ്ങുന്ന കബനി, ജയരാജിന്റെ വീരം എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ കുട്ടിമാണിക്ക് ശബ്ദം നല്‍ക്കി. ഗുല്‍മോഹര്‍, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം, സലാലാ മൊബൈല്‍, അരവിന്ദന്റെ അതിഥികള്‍, വൈറസ്, പരീത് പണ്ടാരി, ഓടുന്നോന്‍ എന്നീ ചലചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം ചെയ്തു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഉഷാ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ഷോര്‍ട്ട് ഫിലീമുകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. സ്ത്രീകള്‍ നേരേയുള്ള ലൈഗിക അക്രമണങ്ങള്‍ക്കെതിരെയുള്ള അവനി, അവയവദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന കണ്‍സേണ്‍ഡ്, എയ്ഡ്‌സിനെതിരെയുള്ള അയ്യേ കോണ്ടം, കോവിഡ് പശ്ചാത്തലത്തില്‍ കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന വിനോദ് കോവൂരിന്റെ ആര്‍ട്ടിസ്റ്റ് എന്നിവ അത്തരത്തിലുള്ള ഹ്രസ്വ ചിത്രങ്ങളാണ്. അഭിനയത്തോടൊപ്പം സാമുഹിക പ്രവര്‍ത്തനവും പഠനവും നടത്തുന്ന ഇവര്‍ കോഴിക്കോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസംഘടിത സ്ത്രീ തൊഴിലാളി സംഘടനയായ പെണ്‍കൂട്ട് ജില്ലാ കമ്മറ്റി അംഗമാണ്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എംഎ തിയേറ്റര്‍ വിദ്യാര്‍ത്ഥിനി കൂടിയാണ് കബനി.
അഛന്‍ പി.ടി. ഹരിദാസ്, അമ്മ പി.ടി മോളി. നാടക പ്രവര്‍ത്തകനായ വിജേഷ് ആണ് ജീവിത പങ്കാളി. മകള്‍ സൈറ. കബനിയുടെ സഹോദരിയായ ആനിബ അറിയപ്പെടുന്ന ഒരു ചിത്രകാരിയാണ്.
#

TownbookWhere towns live
26/01/2021

Townbook
Where towns live

TownbookWhere towns live
21/01/2021

Townbook
Where towns live

TownbookWhere towns live
15/01/2021

Townbook
Where towns live

Townbook Atholi
13/01/2021

Townbook Atholi

10/01/2021

08/01/2021

Address


Alerts

Be the first to know and let us send you an email when TownBook Atholi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share