17/02/2021
10ത് തരത്തിൽ പഠിക്കുന്ന സമയം , ഇംഗ്ലീഷ് ഇന് ലേശം അല്ലാത്ത രീതിയിൽ പുറകിൽ അയത് കൊണ്ട് ഇംഗ്ലീഷ് ട്യൂഷൻ പോക്കുവാ. ചിക്കു ചിന്നു എന്ന ലൈൻ ബസില്ലെ നമ്മുടെ തടിച്ച കിളി ചേട്ടൻ്റെ പുറകിലത്തെ സീറ്റ് ഇരുന്നു ഞാൻ സ്വപ്നം കാണാൻ തുടങ്ങി .
ഞാൻ സ്കൂൾ സോഷ്യൽ day ഇക്ക് പാടുന്നു , സ്റ്റേജിൽ നിന്ന് , എല്ലാവരും എന്നെ നോക്കുന്നു , പ്രത്യേകിച്ചും ഗേൾസ് note the point 🥳🤣😅, ഞാൻ ഒരു പാട്ട് പാടുന്നു , രണ്ടു പാട്ട് പാടുന്നു ചറ പറ പട്ടുക്കൾ . എല്ലാവരും എന്നെ നോക്കി അടിപൊളി എന്ന് പറയുന്നു ,കൈ അടിക്കുന്നു ohh ഓർക്കുമ്പോ കുളിര് പെയ്യുന്നു..
പെട്ടെന്ന് ബസിൻ്റെ കിളി ചേട്ടൻ ആലപ്പുഴ YMC stop എത്തി ഇറങ്ങാൻ ഉണ്ടോ എന്ന ചോദ്യം , സ്വപ്നം എല്ലാം full stop ,,ഞാൻ ചാടി പിടഞ്ഞു എണീറ്റ് ബസിൻ്റെ പുറത്തേക്ക് , എൻ്റെ അ വർഷത്തിലെ രണ്ടാമത്തെ poppy കുടയും ☂️ മറന്നു വെച്ച് .
അച്ഛൻ ചെറുപ്പത്തിലേ ഒരു recording tape 📼 വാങ്ങി തന്നത് കൊണ്ട് ,ഞാൻ എൻ്റെ സ്വന്തം സ്വര മാധുര്യം കേട്ടു , ohhhh 😖😖😖😖 അന്ന് ഞാൻ ഉറപ്പിച്ചു ഞാൻ പാടില്ല എന്ന് 😑🥺.
വെളിയിൽ ഇറങ്ങി വായും പൊളിച്ച് ആലപ്പുഴ യുടെ ഭംഗിയും നോക്കി ഞാൻ നടപ്പ് തുടങ്ങി.. പെട്ടെന്ന് നോക്കിയപ്പോ ധണ്ടെ ഒരു മദാമ്മ യും സയിപും . അവര് പറയുന്നത് എന്താ എന്ന് അറിയാൻ ഞാൻ അവരുടെ പുറകിൽ കൂടെ നടന്നു ചെവി കൂർപിച്ചു .
Ohhhh ഒടുക്കത്തെ ഇംഗ്ലീഷ്, ,മെല്ലെ ആണെങ്കിൽ പിടിച്ചു എടുക്കാമായിരുന്നു . മലയാളം പറയുന്നത് പൊല്ലെ അല്ലേ അവര് ഇംഗ്ലീഷ് പറയുന്നെ ,കൊതിയാവുന്നു .
ഇവരുടെ കൂട്ട് വല്ല അമേരിക്ക യിലോ ഇംഗ്ലണ്ട് ഇലോ ജനിച്ചാൽ മതിയായിരുന്നു. ഇതിപ്പോ കേരളത്തിൽ , atleast north ഇന്ത്യ യിൽ അയിരുന്നെ ഹിന്ദി എങ്കിലും മലയാളം പോലെ പറയയിരുന്ന്. ഇതിപ്പോ നശിച്ച കേരളത്തിൽ 😑😑.
അപോൾ ഞാൻ ഉറപ്പിച്ചു ഈ ഒടുക്കത്തെ ഇംഗ്ലീഷ് പറയുന്നവരോട് സംസാരിച്ചു നിൽക്കണം , അതും ഇംഗ്ലീഷിൽ . .
അങ്ങനെ കാലങ്ങൾ കഴിഞ്ഞു , ജീവിതത്തിൽ ഓരോന്നും ആകണം എന്ന ആഗ്രഹം വന്നും പോയികൊണ്ടും ഇരുന്നു , അത് സച്ചിൻ മുതൽ ഇങ്ങ് ബിൽഗേറ്റെസ് വരെ ഉണ്ട് ലിസ്റ്റില് .
കാലങ്ങൾ കഴിഞ്ഞു , മീശ യും താടി യു് വന്നു ,തലമുടി അണെ പോയി തുടങ്ങി ,
ഈശ്വരൻ്റെ അനുഗ്രഹം കൊണ്ടും ,parents prayer കൊണ്ടും merchant navy യില് ജോലി കിട്ടി ,അതും ഒരു വലിയ multi national കമ്പനി യില് .
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ship dry dock പോകുന്നെ . സിംപിൾ അയി പറയുവാൻ അണെങ്കിൽ Dry dock എന്നാൽ , shipyard ഇൽ കൊണ്ട് പോയി ship service ചെയ്യുന്നു , നമ്മുടെ car service ചെയ്യുന്നത് പോലെ . ഇത് ലേശം അല്ല പെരുത്ത് costly അണ് , കോടികളുടെ ഏർപ്പാടാണ് , ഒരു ചെറിയ mistake or delay അയാൽ കമ്പനിക്ക് വലിയ നഷ്ട്ടം സംഭവിക്ക്കും .
അങ്ങനെ erikkumbo ആണ് ഞങ്ങളുടെ ഒരു കമ്പനി senior superintendent വരുന്നത് , മലയാളി ആണ് . ആദ്യം കണ്ടപ്പോ എന്നോട് എവിടെ നിന്ന് അണ് എന്ന ചോദ്യം മാത്രം .
അങ്ങന്നെ Dry dock തുടങ്ങി , എല്ലാം പ്ലാൻ ചെയ്ത പോലെ ,എല്ലാം perfect ആയി നീങ്ങാൻ തുടങ്ങി . Dry dock Full കൺട്രോൾ ചെയ്യുന്നത് അ മലയാളി sirഉം. പ്രൊഫഷണലിസം എന്താണ് എന്ന് പഠിക്കണം എങ്കിൽ അദ്ദേഹത്തിൽ നിന്നും പഠിക്കണം . പറഞ്ഞ date യില് full പണിയും തീർത്ത് ship ഡോക്കിന് വെളിയിൽ . എന്ത് കൊണ്ട് മലയാളി കൾക്ക് ഇപ്പോളും demand എന്ന് അറിയാമോ ,ഇതാ സംഭവം .
നമ്മളോട് ഈ വെള്ളക്കാർ ചോദിക്കും ,
"Are you from Kerala "
Yes എന്ന് ഞാൻ പറയുമ്പോ ,ഉടനെ വരും
Ohh you are from Kerala , so u r intelligent and smart .
നമ്മൾ എല്ലാം ഇപ്പൊ ആസ്വദിക്കുന്ന സുഖം ഇതുപോലെ മുൻപേ ഉള്ളവരുടെ വിയർപ്പാണ്, നമ്മുടെ കഷ്ടപ്പാട് വരും തലമുറയ്ക്ക് കുളിർമ ഉണ്ടാകട്ടെ .
ഞാൻ ഇപ്പൊ എന്നോട് തന്നെ ചോദിക്കും , അമേരിക്ക യില് ജനിച്ചാൽ മതിയോ 😁🤣
Ayoooo വേണ്ടെ എൻ്റെ കേരളം തന്നെ മതിയെ….
ശിപിൽ , നടുക്കടലിൽ നിന്നും
അനൂപ്
To be continued ......