News Today Online

  • Home
  • News Today Online

News Today Online ONLINE NEWS CHANNEL

22/04/2023
നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫിമഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയിഎട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജല...
26/11/2022

നടുഭാഗം ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി
മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയി

എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍ രണ്ടാം സീസണിലെ പന്ത്രണ്ടാം മത്സരവും ഫൈനലും ആവേശമായി. ലീഗില്‍ 116 പോയിന്റോടെ പി.ബി.സി പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് സി.ബി.എല്‍ കിരീടം. നടുഭാഗം ചുണ്ടന്‍ 107 പോയിന്റോടെ രണ്ടാം സ്ഥാനവും, കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന് സാധിക്കുമെന്ന് സമ്മാനദാനം നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി ശ്രീ.കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സി.ബി.എല്‍ മത്സരങ്ങളുടെ രണ്ടാം സീസണ്‍ സമാപന പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.

05/10/2022

ഇന്ന് വിദ്യാരംഭം
സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ
വിപുലമായ ചടങ്ങുകൾ

05/10/2022

അഷ്ടമുടിയുടെ തീരത്തെ പുരാതന ക്ഷേത്രം. ഇരുപത്തിയെട്ടാം ഓണവും ഉരുൾ നേർച്ച മഹോത്സവം അതിനോടനുബന്ധിച്ചുള്ള വിപണനമേളയും

11/09/2022

ഉറി പിടിക്കുന്നവരേക്കാൾ ആവേശത്തിലാണ് ഉറി നിയന്ത്രിക്കുന്ന യാൾ ഇവിടെ , കൊല്ലം ഉമയനല്ലൂരിൽ നിന്നുമൊരു കാഴ്ച

11/09/2022

ആവശമായ ഉറി പിടിക്കുന്നവരേക്കാൾ..
ആവേശത്തിലാണ് ഉറി നിയന്ത്രിക്കുന്നയാൾ.. കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ നിന്നുള്ള ഓണാഘോഷത്തിൽ നിന്നും ഒരു കാഴ്ച

ബാലരാമപുരം പാരൂർക്കുഴി  Accident.... ഭാഗ്യത്തിനു വലിയ ഒരു ദുരന്തം ഒഴിവായി🙏
10/05/2022

ബാലരാമപുരം പാരൂർക്കുഴി Accident.... ഭാഗ്യത്തിനു വലിയ ഒരു ദുരന്തം ഒഴിവായി🙏

തൃശൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടികൂടിഅപകടം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി വര...
19/04/2022

തൃശൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടികൂടി

അപകടം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി വരികയാണ്

തൃശൂർ : തൃശൂർ വെങ്ങിണിശേരിയിൽ ലോറിയുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടികൂടി. രാവിലെ 7 മണിയോടെയാണ് വാഹനം അപകടത്തിൽപെട്ടത്. കാറിൽ നിന്ന് വടിവാൾ കണ്ടെടുത്തു.

അപകടസമയത്ത് കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. കാർ കൊല്ലം സ്വദേശിയുടേതാണെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി വരികയാണ്.

16/04/2022

ഒരാൾ ആദ്യം ഓടി കടയിൽ കയറുന്നു. പിന്നാലെ മറ്റ് രണ്ട് ബൈക്കിലേയും പിന്നിലിരുന്ന രണ്ടുപേരും കടയിലേക്ക് ഇരച്ചുകയറി. ഈ സമയം ബൈക്ക് ഓടിച്ചിരുന്നവർ സ്റ്റാർട്ടാക്കി ബൈക്കിൽ തന്നെ കാത്തിരുന്നു.. വിഡിയോ കാണാം.

കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാനും നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാനും സർക്കാറിന് അവകാശമില്ലെന്ന് റിട്ട. ജസ...
18/03/2022

കെ റെയിലിന്റെ പേരിൽ ജനങ്ങളുടെ വസ്തു കൈയേറാനും നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കല്ലിടാനും സർക്കാറിന് അവകാശമില്ലെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ. കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണെന്നും ഭരണകൂടത്തിന്റെ കൈയേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവ്‌കേടാണെന്നും ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ കമാൽ പാഷ വിമർശിച്ചു.

മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി കോവിഡ് പരിശ...
18/03/2022

മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കിടത്തിച്ചികിത്സയ്ക്കു മുന്നോടിയായി ഇനി കോവിഡ് പരിശോധന നടത്തേണ്ടതില്ല. പനിലക്ഷണങ്ങളുള്ളവര്‍മാത്രം പരിശോധനയ്ക്കു വിധേയരായാല്‍ മതി. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സ്രവപരിശോധന നിര്‍ബന്ധമില്ല. ആരോഗ്യവകുപ്പ്, ജില്ലാതലങ്ങളിലേക്ക് വാക്കാലാണ് ഈ നിര്‍ദേശം നല്‍കിയത്പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെയുള്ള എല്ലാ ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന കോവിഡ് പോസിറ്റീവായവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും പറഞ്ഞിട്ടുണ്ട്. കോവിഡ്, കോവിഡ് ഇതര രോഗികള്‍ക്ക് സമാന്തരമായി ചികിത്സാസൗകര്യമൊരുക്കാനാണ് നിര്‍ദേശം. കോവിഡ് പോസിറ്റീവായതിന്റെ പേരില്‍ ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക്‌ െറഫര്‍ ചെയ്യരുത്. കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ത്തന്നെ നടത്തണം....

28/02/2022

കൊല്ലം കൽക്കുളം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര

26/02/2022

കൊല്ലം തൃപ്പനയം ദേവീക്ഷേത്രത്തിൽ സേവാ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച തൃപ്പനയത്തമ്മ സേവാ സംഘത്തിൻ്റെ ഉദ്ഘാടനവും ആംബുലൻസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മവും ഗോവ ഗവർണർ അഡ്വ
പി. എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഡോ. ജി. ഗോപകുമാർ ചികിത്സ സഹായത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. അഖില കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡൻ്റ് പി അർ ദേവദാസ് വിദ്യഭ്യാസ സഹായ വിതരണം നിർവഹിക്കും. ആർ എസ് എസ് നേതാവ് പി. ആർ ശശിധരൻ സേവാ സന്ദേശം നൽകും. ചടങ്ങിൽ ശാസ്ത്രഞ്ജൻ അച്ചു ചന്ദ്രൻ തണ്ടാർ സർവ്വീസ് സൊസൈറ്റി നേതാവ് എം. കെ. ജനാർദ്ധനൻ , തൃപ്പനയം ദേവീക്ഷേത്രം മുൻ പ്രസിഡൻ്റ് ജനാർദ്ദനൻ എന്നിവരെ ആദരിക്കും. സേവാസംഘം രക്ഷാധികാരി സി. കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പ്രസിഡൻ്റ് സി. പ്രദീപ് സ്വാഗതവും സെക്രട്ടറി എസ് മുരളീധരൻ പിള്ള നന്ദിയും പറയും

യുക്രൈൻ പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞാൽ ആക്രമണം നിർത്താമെന്ന് റഷ്യ. പകരം ആര് പ്രസിഡൻ്റാവണമെന്ന് റഷ്യ തീരുമാനിക്കും
24/02/2022

യുക്രൈൻ പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞാൽ ആക്രമണം നിർത്താമെന്ന് റഷ്യ. പകരം ആര് പ്രസിഡൻ്റാവണമെന്ന് റഷ്യ തീരുമാനിക്കും

കൊച്ചി: കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത...
22/02/2022

കൊച്ചി: കെപിഎസി ലളിത(74) അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്നു.

ജാതികൊണ്ടും മതം കൊണ്ടും വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ; അരികിലെത്തിയ മുസ്ലീം സ്ത്രീയുടെ കണ്ണുനീര്‍ തുടച്ച് മുത്തപ്പന...
22/02/2022

ജാതികൊണ്ടും മതം കൊണ്ടും വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ; അരികിലെത്തിയ മുസ്ലീം സ്ത്രീയുടെ കണ്ണുനീര്‍ തുടച്ച് മുത്തപ്പന്‍; വീഡിയോ വൈറല്‍

ജാതിയും മതവും വേലി തീര്‍ക്കുന്ന ഈ കാലത്ത് കണ്ണും മനസും നിറയ്ക്കുന്ന ഒരു കാഴ്ച ശ്രദ്ധേയമാവുകയാണ്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പങ്കുവച്ചിരിക്കുന്നത്. തന്റെ അടുക്കലേക്ക് കണ്ണീരോടെയെത്തുന്ന മുസ്ലീം യുവതിയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍ തെയ്യം.

പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല നില്‍ക്കുന്നത്. ജാതികൊണ്ടും മതം കൊണ്ടും ഞാന്‍ വേറെ ആണെന്ന ചിന്ത നിനക്കു തോന്നിയോ എങ്കില്‍ അത് വേണ്ടമുത്തപ്പന്‍ പറയുന്നു. സകല ദുരിതങ്ങളും പ്രയാസങ്ങളും മുത്തപ്പന്‍ മാറ്റി തരുമെന്നും ഇത് മുത്തപ്പന്റെ വാക്കുകളാണെന്നും പറഞ്ഞാണ് ആ യുവതിയുടെ കണ്ണുനീര്‍ തുടയ്ക്കുന്നത്.

Address


Telephone

+917034556663

Website

Alerts

Be the first to know and let us send you an email when News Today Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Today Online:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share