ശലഭം News Tv Kollam

  • Home
  • ശലഭം News Tv Kollam

ശലഭം News Tv Kollam നാട്ടിന്റെ ഒരോ സ്പദാനങ്ങളും നൻമ തിൻമ വാർത്തകൾ അറിയിക്കുവാൻ സമീപിക്കുക : 9383400863
For Advertisment Contact this Number : 93834 00863

21/08/2021

ഖുറൈശി ഇത്തയും പിള്ളേരും വാട്‌സ് ആപ്പ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണപുടവ വിതരണം സംഘടിപ്പിച്ചു.

07/08/2021

ഖുറൈശി ഇത്തയും പിള്ളേരും വാട്‌സ് ആപ് ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. ഇരവിപുരം MLA. M നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
06-08-2021
Kollam, Mylapoure

27/07/2021

തട്ടാർക്കോണം യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. എസ്.എൽ. സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും കുട്ടികൾക്ക് പഠനോപകരണവിതരണവും സംഘടിപ്പിച്ചു. വിതരണോദ്ഘടനം കുണ്ടറ നിയോജക മണ്ഡലം MLA ശ്രീ. പി.സി വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിച്ചു.

26/07/2021

അനശ്വര നടൻ ജയന്റെ ജന്മദിനത്തിൽ എ വി എം ഫൌണ്ടേഷൻ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജയൻ വയസ്സ് 82 സംഗീത അർച്ചന പരിപാടി സംഘടിപ്പിച്ചു.

കെ. ടി. എസ് പടന്നയിൽമലയാള സിനിമയുടെ ചിരി മുത്തച്ഛന് അരങ്ങൊഴിഞ്ഞു.....
23/07/2021

കെ. ടി. എസ് പടന്നയിൽ
മലയാള സിനിമയുടെ ചിരി മുത്തച്ഛന് അരങ്ങൊഴിഞ്ഞു.....

23/07/2021

*എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത പ്രേമികൾ ബക്രീദ് ദിനത്തിൽ ഇശൽ നിലാവ് 2021 പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചു.പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഇടവ ബഷീർ ഉൽഘാടനം ചെയ്തു*

എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബ് കേരള അഡ്മിൻ ഷിബു റാവുത്തറിന്റെ അധ്യക്ഷതയിലാണ്
സംഗീത പ്രേമികൾ ബക്രീദ് ദിനത്തിൽ ഇശൽ നിലാവ് 2021 പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചത്.
ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ച ദിനത്തിലാണ് എ വി എം ഫൌണ്ടേഷൻ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീത പ്രേമികൾ ഓൺ ലൈനിലൂടെ ഒത്തു ചേർന്ന് ഗാനങ്ങൾ ആലപിച്ചത്.
21-07-2021
Kollam

17/07/2021

Hrsm യൂത്ത് വിംഗീന്റയ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് പഠനോപകരണവിതരണവും എസ്. എസ്. എൽ. സി പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ആദരവും സംഘടിപ്പിച്ചു.
വിതരണോദ്ഘടനം കുണ്ടറ നിയോജക മണ്ഡലം mla ശ്രീ. പിസി വിഷ്ണുനാഥ് നിർവഹിച്ചു.
Hrsm യൂത്ത് വിംഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ അൻഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽയൂത്ത് വിംഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി വിനീഷ് സ്വാഗതം ആശംസിച്ചു. ഫുൾ a+ വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം കൊല്ലം സൈബർ ക്രൈം ഓഫീസർ ശ്രീ.മുഹമ്മദ് ഖാൻ അവറുകൾ നിർവഹിച്ചു.ചടങ്ങിൽ സംസ്ഥാന ചെയർമാൻ ശ്രീ. കൊട്ടിയം ഹബീബ്, ഷഡോ നൗഷാദ്, കൊട്ടിയം നുറുദ്ധിൻ,ശ്രീമതി . ഖുറൈശി, കൊല്ലം ജില്ലാ കമ്മിറ്റി അംഗം സാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ച.
16-07-2021
Kollam
#ശലഭംNewsTvKollam
#ശലഭംന്യൂസ്


#ശലഭം


16/07/2021

"നിങ്ങളുടെ കാഴ്ച്ച ഞങ്ങളുടെ ലക്ഷ്യം"
എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.

പെരുമ്പുഴ Eyezon e
optics and clinic-ന്റെ ആഭിമുഖ്യത്തിൽ Dr. Sanjay raju [MBBS, MS]
നേതൃത്വത്തിൽ നവജീവൻ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ നേത്ര
പരിശോധന ക്യാമ്പ് നടത്തി.

നെടുമ്പന ഗ്രാമപഞ്ചായത് 21 വാർഡ് മെമ്പർ ശ്രീമതി. ഗൗരിപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.
15-07-2021
Kollam, നെടുമ്പന
#ശലഭംNewsTvKollam
#ശലഭംന്യൂസ്


#ശലഭം


16/07/2021

*കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. അധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും നന്മയുടെ നേർചിത്രമാണ് ഈ പ്രവർത്തനത്തിലൂടെ തെളിഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു*

കോവിഡ് പ്രതിരോധ സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസം ഓൺലൈൻ ആയി നടക്കുന്ന സാഹചര്യത്തിൽ സ്മാർട്ട്‌ ഫോണുകളില്ലാതെ പഠനം മുടങ്ങിയ നിർദ്ധനരായ കുടുംബങ്ങളിലെ അർഹരായ കുട്ടികൾക്ക് കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിലെ സ്മാർട്ട്ഫോൺ ലൈബ്രറിയിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 50 ഫോണുകൾ വിതരണം ചെയ്തു .
14-07-2021
Kollam
#ശലഭംNewsTvKollam
#ശലഭംന്യൂസ്

#ശലഭം

16/07/2021

*കൊട്ടിയം പ്രദേശത്തെ വികസനവും, സമൂഹ നന്മയും ലക്ഷ്യമാക്കി റൈസിംഗ് കൊട്ടിയം കൂട്ടായ്മയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിങ്ങ് നടന്നു...
കൊട്ടിയം- കൊട്ടിയം നാടിന്റെ വികസനത്തിന് മുൻഗണന കൊടുത്തു കൊണ്ടുണ്ടാക്കിയ കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ കൊട്ടിയം ടൌൺ അഭിമുഖീകരിക്കുന്ന ഒരു പാട് പ്രശ്നങ്ങൾ ചർച്ച ചെയ്തു,പ്രഥമ പരിഗണന കൊട്ടിയം ഒരു ക്ലീൻ സിറ്റി ആക്കുക എന്നതായിരുന്നു.
മാലിന്യ നിർമ്മാർജനം, പൊതു ശൗചാലയം, രാത്രി കാലത്തെ പ്രാദേശിക സുരക്ഷ ,എന്നീ ആവശ്യങ്ങളും ചർച്ചയിൽ ഭാരവാഹികൾ ഉന്നയിച്ചു
കൊട്ടിയത്തെയും, സമീപ പ്രദേശങ്ങളിലെ വ്യാപാരികളും, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലയിൽ ഉള്ള വ്യക്തികളും പങ്കെടുത്ത യോഗത്തിൽ പുല്ലാംകുഴി സന്തോഷ്‌ അധ്യക്ഷൻ ആയിരുന്നു. നസീർ ഖാൻ യോഗം ഉൽഘാടനം ചെയ്തു
ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് കൊട്ടിയം എൻ അജിത് കുമാർ വരണാധികാരിയായി നടന്ന സംഘടന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ
റൈസിംഗ് കൊട്ടിയം രക്ഷാധികാരികളായി
അഡ്വക്കേറ്റ് കൊട്ടിയം എൻ അജിത് കുമാർ,
നസീർ ഖാൻ ,അയൂബ് ഖാൻമേത്തർ ,
ഷാജി ന്യൂ കേരള,
പ്രസിഡന്റ്‌ പുല്ലാം കുഴി സന്തോഷ്‌, ജനറൽ
സെക്രട്ടറി സമീർ ഹമീദ് റോയൽ ബോട്ടിക്ക്,
ട്രഷറർ മുഹമ്മദ്‌ സിദ്ദിഖ് അസ്നാർ,
വൈസ് പ്രസിഡന്റ്‌ രാജേഷ് കുമാർ , നൂർദ്ദിൻ കൊട്ടിയം
അൻസർ എം. ജെ
ജോയിന്റ് സെക്രട്ടറി ആർ. എസ്.കണ്ണൻ (വിഷ്ണു) , സെനോഫർ , ബിനോ ഭാർഗവൻ , സാജൻ കവറാട്ടിൽ,
സോഷ്യൽ മീഡിയ കോർഡിനേറ്റർമാരായി ഷിബു റാവുത്തർ മിയ ,
സക്കീർ ഹുസൈൻ, എന്നിവരെയും 11 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളായി
ഹിരൻ ,ഷാഹുൽഹമീദ്,
ഗിൽ,അൻവർ,അയ്യപ്പൻ
പുല്ലാം കുഴി മുരളി,
ഷൈജുഖാൻ,റഫീഖ്
സജിൻ, കിഷോർ, ഷെഹീൻ എന്നിവരെ
തിരഞ്ഞെടുത്തു. യോഗത്തിന് സമീർ ഹമീദ് സ്വാഗതവും മുഹമ്മദ്‌ സിദ്ദിഖ്അസനാർ നന്ദിയും പറഞ്ഞു
14-07-2021
Kollam, കൊട്ടിയം

13/07/2021

കൊല്ലം നെടുംബന ഗാന്ധിഭവൻ സ്നേഹാലയത്തിലേക്ക് ഭൂമി നൽകിയ വിജയമ്മ ടീച്ചറുടെ ഭർത്താവ് ശ്രീ.പി തങ്കച്ചൻ പിള്ള സാറിന്റെ അനുസ്മരണ സമ്മേളനവും പുതിയതായി നിർമ്മിച്ച ഡൈനിങ് ഹാളിന്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം കണ്ണനല്ലൂർ പോലീസ് സ്ന്റേഷൻ SHO U.P വിപിൻ കുമാർ ഉദ്ഘാടനം ചെയ്യുകയും പുതിയതായി നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജകുമാരി ഉദ്ഘാടനം ചെയ്യുകയും ചെയ്തു..

എസ്എസ്എൽ സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും14-07-2021 ഉച്ചക്ക് 2 മണിക്ക്.....ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾhttp://kerala...
13/07/2021

എസ്എസ്എൽ സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും
14-07-2021 ഉച്ചക്ക് 2 മണിക്ക്.....

ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം മാത്രമേ ഈ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവുകയുള്ളു.

13/07/2021

കൊല്ലം കോർപറേഷൻ കോളേജ് ഡിവിഷൻ വാർഡിലെ വീടുകളിൽ കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ സന്ദർശനം നടത്തി..കൌൺസിലർ എസ് ഗീതാ കുമാരിയും മനുഷ്യാവകാശ പ്രവർത്തകരും കമ്മീഷനൊപ്പം ഭവന സന്ദർശനത്തിൽ പങ്കെടുത്തു...
വേദനിക്കുന്ന കുടുംബങ്ങൾക്കൊപ്പം എന്നും സ്വാന്തനമായും നിയമപരമായ സഹായവും ഉണ്ടാകും എന്ന് തെളിയിക്കുന്ന രീതിയിലാണ് വനിത കമ്മീഷൻ പ്രവർത്തനം, കൊല്ലം കോർപറേഷൻ കോളേജ് ഡിവിഷനിൽ ദുരിത ജീവിതം നയിച്ചു വന്ന ബേബി സുജാതയെ പത്തനാപുരം ഗാന്ധിഭവനിലേക്ക് സുരക്ഷ ജീവിതം നയിക്കുന്നതിനായി യാത്രയാക്കിയതിനു പിന്നാലെയാണ് കോളേജ് ഡിവിഷനിലെ വിവിധ വീടുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നതും, മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ കഴിയുന്നതായി
കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും
കോളേജ് ഡിവിഷൻ വാർഡ് കൗൺസിലറുമായ എസ് ഗീതാകുമാരിയിൽ നിന്നും അറിഞ്ഞ സാഹചര്യത്തിൽ വനിത കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ ഭവനം സന്ദർശിക്കുകയായിരുന്നു.മാനസിക വെല്ലുവിളി നേരിടുന്ന വയോധികയായ രാധാമണിയുടെയും മകൻ രതീഷിന്റെയും സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ടുകൊണ്ട് പുനരദിവസിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും അവരുടെ സ്വത്തിനും, ഭവനവും സംരക്ഷണം നൽകുമെന്നും കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ അറിയിച്ചു....
10-07-2021
Kollam, കല്ലുംതാഴം

12/07/2021

*കൊല്ലം മേവറം - കാവനാട് ബൈപാസ് റോഡിൽ കല്ലും താഴം സിഗ്നലിന് സമീപം സ്ഥാപിച്ചിട്ടുള്ള ദിശ സൂചക ബോർഡ്‌ വൃക്ഷത്തിന്റെ ശിഖരങ്ങളാൽ മറഞ്ഞിരിക്കുന്നതിനാൽ ദീർഘദൂര വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് ആകുന്നു.ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു*

കന്യാകുമാരി മുതൽ കാശ്മീർ വരെ പോകുന്ന വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡുകളിൽ ഒന്നായ കൊല്ലം മേവറം - കാവനാട് ബൈപ്പാസ് റോഡിലെ തിരക്കേറിയ സിഗ്നൽ സംവിധാനം നിലനിൽക്കുന്ന കല്ലുംതാഴത്ത് റോഡിൽ സ്ഥാപിച്ചിട്ടുള്ള ദിശ സൂചക ബോർഡ് വൃഷത്തിന്റെ ശിഖരങ്ങൾ ചാഞ്ഞു നിൽക്കുന്നത് കാരണം ദീർഘ ദൂര വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ആകുന്നു. കല്ലുംതാഴം ജംഗ്ഷനിൽ നിന്നും പുനലൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനയാത്രക്കാർ ദിശ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ട് ആകുന്നുണ്ട്. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്നു അറിയിച്ചു.
10-07-2021
Kollam, കല്ലുംതാഴം
വാർത്തകൾ അറിയിക്കുവാൻ ബന്ധപ്പെടുക : 9383400863

11/07/2021

എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ 43 മത് ജന്മദിനത്തിൽ *സ്നേഹപൂർവ്വം ബാല* സംഗീത അർച്ചന പരിപാടി സംഘടിപ്പിച്ചു.


എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബ് കേരള അഡ്മിൻ ഷിബു റാവുത്തറിന്റെ അധ്യക്ഷതയിലാണ്
പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്റെ 43 മത് ജന്മദിനത്തിൽ *സ്നേഹപൂർവ്വം ബാല* സംഗീത അർച്ചന പരിപാടി
സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ഭരത് ലാൽ പരിപാടി ഉൽഘാടനം ചെയ്തു. ബാലഭാസ്കർ കൾച്ചറൽ & ചാരിറ്റബിൽ സൊസൈറ്റി പ്രസിഡന്റ്‌ എം എ ഷുഹാസ് മുഖ്യ പ്രഭാഷണം നടത്തി.
എ വി എം ഗായകരായ ശോഭ ശരത്,ഹേമലത ചിറയിൻകിഴ്, പ്രേമൻ ജപ്പാൻ,അരുൺ കടക്കാവൂർ, ബൈജു കുളത്തുപ്പുഴ,
ഡെസ്ലി വർക്കല,കലാഭവൻ ലതിക
എന്നിവർ ഗാനങ്ങൾ ആലപിച്ചു,
എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ് ജില്ലാ അഡ്മിൻമാർ അനുസ്മരണ പ്രഭാഷണം നടത്തി
പ്രോഗ്രാം കോർഡിനേറ്ററും ആലപ്പുഴ എഫ് എം റേഡിയോ അവതാരകനുമായ എ വി എം സിയാദ് നന്ദി പറഞ്ഞു.

10 - 07 - 2021

11/07/2021

*കൊല്ലം കോർപറേഷൻ വടക്കേവിള സോണൽ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിലും, പൊതു മാർക്കറ്റുകളിലും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജി.സാബുവിന്റെ പൊതുജനങ്ങൾക്ക് ആന്റിജൻ ടെസ്റ്റ്‌ എടുക്കുവാനുള്ള ബോധവൽക്കരണം നടത്തുകയും കേരള സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ മുഖാവരണവും വിതരണം ചെയ്തു*
09-07-2021
Kollam, പള്ളിമ്മുക്ക്

#ശലഭംNewsTvKollam
#ശലഭംന്യൂസ്



10/07/2021

*വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഇന്ത്യ റീജിയൻ ഭാരവാഹികളുമായി ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു*

പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ വേൾഡ് മലയാളി കൗൺസിൽ നേതാക്കളോട് വിശദീകരിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാതൃകാപരമായി പ്രവർത്തിക്കുന്ന 1500ഓളം അന്തേവാസികളും വിവിധ ജില്ലകളിൽ ബ്രാഞ്ച്കളുമായി പ്രവർത്തിക്കുന്ന മഹത്തായ ഈ പ്രസ്ഥാനത്തെ എല്ലാത്തരത്തിലും സഹായിക്കണമെന്നും അതിനുള്ള പ്രവർത്തനങ്ങൾ വേൾഡ് മലയാളി കൌൺസിൽ നേതൃത്വം കൊടുക്കുമെന്നും WMC ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പറഞ്ഞു. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാർക്ക് വേൾഡ് മലയാളി കൌൺസിൽ സംഭാവന ചെയ്യുന്ന ഓക്സിജൻ കോൺസെൻട്രെറ്ററുകൾ വിതരണം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള,
വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ റീജിയൻ ചെയർമാൻ ഡോക്ടർ നടക്കൽ ശശി, ഗ്ലോബൽ വനിത ഫോറം ചെയർ പേഴ്സൻ തങ്കമണി ദിവാകരൻ, ഇന്ത്യ റീജിയൻ സെക്രട്ടറി തുളസിധരൻ നായർ, WMC കൊല്ലം ചാപ്റ്റർ പ്രസിഡന്റ്‌ ബി ചന്ദ്രമോഹൻ, ട്രാവൻകോർ പ്രൊവിൻസ് ട്രഷറർ ആർ വിജയൻ, ജേക്കബ് മത്തായി, ജോർജ് വർഗീസ്, ഷിബു റാവുത്തർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
08-07-2021
Kollam പത്തനാപുരം

08/07/2021

*മാനസിക വെല്ലുവിളി നേരിടുന്ന വയോധികയായ രാധാമണിയുടെയും മകൻ രതീഷിന്റെയും സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ടുകൊണ്ട് അനേഷണ വിധേയമായി പുനരദിവസിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പറഞ്ഞു*

വർഷങ്ങളായി സ്വഭവനത്തിൽ മാനസിക വെല്ലുവിളികളുമായി ദുരിത ജീവിതം നയിച്ചു വന്ന വയോധികയായ ലക്ഷ്മി കുട്ടി എന്ന് വിളിപ്പേരുള്ള രാധാമണിയും മകൻ 35 വയസ്സ് പ്രായമുള്ള രാജീവിന്റെയും കഥനകഥ
കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും
കോളേജ് ഡിവിഷൻ വാർഡ് കൗൺസിലറുമായ എസ് ഗീതാകുമാരിയിൽ നിന്നും അറിഞ്ഞ സാഹചര്യത്തിൽ വനിത കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ ഭവനം സന്ദർശിച്ചു സ്ഥിതി ഗതികൾ മനസ്സിലാക്കി.
വയോധികയായ രാധാമണിയുടെയും മകൻ രതീഷിന്റെയും സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ടുകൊണ്ട് അനേഷണ വിധേയമായി പുനരദിവസിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പറഞ്ഞു.....
0507-2021
#ശലഭംNewsTvKollam
#ശലഭംന്യൂസ്

#ശലഭം



കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  മയ്യനാട്, തൃക്കോവിൽവട്ടംപഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം നാളെ രാവിലെ (08. ...
07/07/2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മയ്യനാട്, തൃക്കോവിൽവട്ടംപഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം നാളെ രാവിലെ (08. 07.2021) രാവിലെ 6 മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ വിവരം എല്ലാ നാട്ടുകാരെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ താഴെ പറയുന്ന നിബന്ധനകൾ പ്രകാരം മാത്രമേ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തനം അനുവദിക്കു എന്ന വിവരം ഇതിനാൽ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമപ്രകാരവും കേരള പകർച്ചവ്യാധി നിരോധന നിയമ.പ്രകാരവുമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന വിവരം ഇതിനാൽ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു

1. പലവ്യഞ്ജനകടകൾ, പച്ചക്കറി/പഴക്കടകൾ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യ/ മാംസകടകൾ, കാലിത്തീറ്റ വിൽക്കുന്ന കടകൾ, കോഴി/മൃഗങ്ങൾ എന്നിവയ്ക്കുള്ള തീറ്റ വിൽക്കുന്ന കടകൾ, ബേക്കറികൾ ഹോം ഡെലിവറി എന്നിവ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ

2. പാൽ പത്രവിതരണം എന്നിവ രാവിലെ 8 മണിക്ക് മുൻപായി തന്നെ പൂർത്തീകരിക്കേണ്ടതാണ്

3. നീതിന്യായ സ്റ്റോറുകൾ, റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ , supply co, പാൽ വിൽക്കുന്ന കടകൾ എന്നിവ എല്ലാ ദിവസവും വൈകിട്ട് 5 മണി വരെ മാത്രമേ പ്രവർത്തിക്കാവു എന്ന് അറിയിക്കുന്നു

4. ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവയിൽ നിന്നുമുള്ള ഹോം ഡെലിവറി രാവിലെ 7 മണി മുതൽ വൈകിട്ട് 7.30 വരെ മാത്രമേ അനുവദിക്കുകയുള്ളൂ. പൊതുജനത്തിന് ഹോട്ടലുകളിൽ നിന്നു പാർസൽ വാങ്ങാനോ ഇരുന്നു കഴിക്കാനോ അനുമതി ഉണ്ടായിരിക്കുന്നതല്ല

5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, ATM കൾ, ജീവരക്ഷ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു ചിക്തിസാ സ്ഥാപനങ്ങൾ എന്നിവ എല്ലാ ദിവസവും സമയപരിധി ഇല്ലാതെ പ്രവൃത്തിക്കാവുന്നതാണ്

6. പൊതുജനം പലവ്യഞ്ജനവും പച്ചക്കറികളും മറ്റു അത്യാവശ്യ സാധനങ്ങളും വീടിനു തൊട്ടടുത്ത കടകളിൽ നിന്ന് മാത്രമേ വാങ്ങാൻ അനുമതി ഉള്ളു. ഈ ആവശ്യത്തിനു ഒരു കാരണവശാലും ദൂരയാത്ര അനുവദിക്കുന്നതല്ല.

7. മേൽ പറഞ്ഞവയിൽ ഉൾപ്പെടാത്ത എല്ലാ സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

8. എല്ലാ പൊതു മാർക്കറ്റുകളും ഇനിയൊരു ഉത്തരവ് ഉണ്ടുകുന്നത് വരെ തുറക്കാൻ പാടുള്ളതല്ല

9. പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വഴിയോര കച്ചവട സ്ഥാപനങ്ങളും, തട്ടുകടകളും വഴിയോര പച്ചക്കറി/പഴവർഗ്ഗ വില്പനകളും ഇതിനാൽ നിരോധിച്ചിരിക്കുന്നു

10. പഞ്ചായത്ത് പരിധിയിൽ ഉള്ള എല്ലാ നിർമ്മാണ പ്രവൃത്തനങ്ങളും നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിറുത്തി വെയ്ക്കേണ്ടതാണ്

07/07/2021

"നിങ്ങളുടെ കാഴ്ച്ച ഞങ്ങളുടെ ലക്ഷ്യം"
എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു.

പെരുമ്പുഴ Eyezon e
optics and clinic-ന്റെ ആഭിമുഖ്യത്തിൽ Dr. Sanjay raju [MBBS, MS]
നേതൃത്വത്തിൽ ഗാന്ധിഭവൻ സ്നേഹാലയത്തിലെ അന്തേവാസികൾക്കായി സൗജന്യ നേത്ര
പരിശോധന ക്യാമ്പ് നടത്തി.

നെടുമ്പന ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ഗിരിജകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. സഞ്ജയ് രാജുവിനെ Eyezone ഒപ്റ്റിക്കൽ മാനേജിംഗ് ഡയറക്ടർ ശ്രീ. മുഹമ്മദ് അനസ് ആദരിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് 19ാ൦ വാർഡ് മെമ്പർ അനിലിന്റെ സാനിധ്യത്തിലാണ് പരിപാടി
നടന്നത്.
06-07-2021
Kollam
നെടുമ്പന
#ശലഭംNewsTvKollam
#ശലഭം
#ശലഭംന്യൂസ്




#

06/07/2021

സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം നടന്നു. കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ തുറക്കുന്നതിന് സർക്കാർ തുടരുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിച്ചത്.

സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരം നടന്നത്.
06-07-2021
#ശലഭംNewsTvKollam
#ശലഭംന്യൂസ്

#ശലഭം



#

05/07/2021

മുഹമ്മദിന് കൈതങ്ങായി കേരളം....

പ്രതിസന്ധികൾക്കിടയിലും കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ മലയാളികൾ ഒറ്റക്കെട്ടയപ്പോൾ ഒന്നാരവയസ്സുകാരൻ മുഹമ്മദിന് ചികിത്സയ്ക്ക് 18 കോടിയും ലഭിച്ചു. അപൂർവ രോഗം ബാധിച്ച ഒന്നാരവയസ്സുകരാൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സുമനസ്സുകൾ മുന്നിട്ടിറങ്ങിയപ്പോൾ കേരളം കണ്ടത് ഇതുവരെ കാണാത്ത രീതിയിൽ ഉള്ള ഫണ്ട് ശേഖരം ആയിരുന്നു.മുഹമ്മദിന് വേണ്ടിയുള്ള സഹായ അഭൃർത്ഥന ഇരുകൈയും നീട്ടീയാണ് സമൂഹം ഏറ്റെടുത്തത്. എത്രയും വേഗം മരുന്ന് സ്വീകരിച്ച് മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനായി നമ്മുക്ക് പ്രാർത്ഥിക്കാം..
05-07-2021
#ശലഭംന്യൂസ്
#ശലഭംNewsTvKollam

04/07/2021

സമൃദ്ധി സാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് തുടക്കം ആയി. കൊല്ലം കൊല്ലം കൊട്ടിയം ഹോളിക്രോസ് ആശുപത്രി എമർജൻസി വിഭാഗം ഡോക്ടർ ശ്രീ. ആതുരദാസ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേണിതകളും സമൃദ്ധി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വിവിധ പച്ചക്കറിതൈകളുടെ നട്ടീൽ മഹോത്സവം നടത്തി.
04-07-2021
#ശലഭംNewsTvKollam
#ശലഭം

04/07/2021

കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടിന് കൈത്തങ്ങായി ഉമയനല്ലൂർ പന്നിമൺ യുവധാര കാലാകായിക വേദി. നാടിന്റെ ഓരോ സ്പദനങ്ങളും നേരിട്ടറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ശൈലി. കോവിഡ് പദ്ധതികളുടെ ഭാഗമായി 150 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം സംഘടിപ്പിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ. മുഹമ്മദ് റാഫി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. മുഹമ്മദ് റാഫി തുടങ്ങിയവർ ചേർന്നാണ് വിതരണോദ്ഘടനം നിർവഹിച്ചത്.
04-07-2021
#ശലഭംNewsTvKollam
#ശലഭം



#ശലഭംന്യൂസ്

02/07/2021

ടീം ചിത്രശലഭങ്ങളുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ന്യൂസ് പേപ്പർ ചലജ് സംഘടിപ്പിച്ചു.നിർധാനരായ രോഗികൾക്ക് സഹായം ആണ് ഈ ചലജ് കൊണ്ട് ഉദ്ധേശിക്കുന്നത്. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ആണ് നടന്നത്. എല്ലാവരും പത്രങ്ങൾ നൽകി സഹായിക്കുക...
#ശലഭംNewsTvKollam



#ശലഭം
#ശലഭംന്യൂസ്

വാർത്തകൾ അറിയിക്കുവാൻ സമീപിക്കുക : 9383400863🦋🦋🦋🦋🦋🦋🦋🦋
30/06/2021

വാർത്തകൾ അറിയിക്കുവാൻ സമീപിക്കുക : 9383400863
🦋🦋🦋🦋🦋🦋🦋🦋

Address


Telephone

+919383400863

Website

Alerts

Be the first to know and let us send you an email when ശലഭം News Tv Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ശലഭം News Tv Kollam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share