Tripunithura Varthakal

  • Home
  • Tripunithura Varthakal

Tripunithura Varthakal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tripunithura Varthakal, News & Media Website, .

വ്യാപാരിയെ ആക്രമിച്ചു പണം കവർന്ന സ്ത്രീ പിടിയിൽ.ഫെബ്രുവരി 21 ന് പട്ടാപ്പകൽ  തൃപ്പൂണിത്തുറ പഴയ ബസ്റ്റാൻ്റിലെ പ്രീമിയർ ചിട...
27/02/2024

വ്യാപാരിയെ ആക്രമിച്ചു പണം കവർന്ന സ്ത്രീ പിടിയിൽ.
ഫെബ്രുവരി 21 ന് പട്ടാപ്പകൽ തൃപ്പൂണിത്തുറ പഴയ ബസ്റ്റാൻ്റിലെ പ്രീമിയർ ചിട്ടി ഫണ്ട് ഉടമ സുകുമാര മേനോനെ പർദ്ദ ധരിച്ചെത്തി ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച ചെയ്ത പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീല (36)
പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് പ്രതിയെ പെട്ടെന്ന് വലയിലാക്കാൻ സാധിച്ചത്.
ഹിൽപാലസ് പോലീസിന് അഭിനന്ദനങ്ങൾ.

പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഇന്ന് രാവില...
26/02/2024

പ്രശസ്ത ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു.

72 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു.

26/02/2024
സംരക്ഷണ സമിതി രൂപീകരിച്ചു. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പുതിയ മെട്രോ സ്റ്റേഷന് പടിഞ്ഞാറുവശം വരുന്ന കുടുംബങ്ങളെ വെള്ളക്...
25/02/2024

സംരക്ഷണ സമിതി രൂപീകരിച്ചു.
റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പുതിയ മെട്രോ സ്റ്റേഷന് പടിഞ്ഞാറുവശം വരുന്ന കുടുംബങ്ങളെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംരക്ഷണ സമിതി രൂപീകരിച്ചു. വിളങ്ങാട്ടിൽ പറമ്പിൽ വച്ചു ചേർന്ന യോഗം മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.കെ കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
റെയിൽവേ സ്റ്റേഷൻ റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ സെക്രട്ടറി ശ്രീ. ഗോകുൽനാഥ്‌ അധ്യക്ഷൻ ആയിരുന്നു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും വാർഡിലെ മുൻ കൗൺസിലറുമായ ശ്രീമതി ദീപ്തി സുമേഷ് യോഗത്തിന് സ്വാഗതം പറഞ്ഞു.
സമിതിയുടെ രക്ഷധികാരികൾ ആയി ശ്രീ ഇ എസ് രാകേഷ് പൈ,ശ്രീ അഗസ്റ്റിൻ ജോസഫ് കൂളിയാടൻ എന്നിവരെയും തീരുമാനിച്ചു.
ചെയർമാൻ ആയി
ശ്രീ.ഗോകുൽനാഥ് നെയും കൺവീനർ ആയി
ശ്രീമതി ദീപ്തി സുമേഷിനെയും തീരുമാനിച്ചു. 12 ഓളം അംഗങ്ങൾ അടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
27 നു KMRL പ്രതിനിധികൾക്കും നഗര സഭക്കും മാസ്സ് പെറ്റീഷൻ നൽകാൻ തീരുമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുഖാ മുഖം പരിപാടി മാർച്ച്‌ 3 ന്റസിഡൻസ് അസോസിയേഷനുകളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി 03.03.202...
24/02/2024

മുഖ്യമന്ത്രിയുടെ മുഖാ മുഖം പരിപാടി മാർച്ച്‌ 3 ന്
റസിഡൻസ് അസോസിയേഷനുകളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി 03.03.2024 ഞായറാഴ്ച 9.00 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു.
ജില്ലാ/സംസ്ഥാന തലത്തിലുമുള്ള പരാതികൾ. റെസിഡൻ്റ്സ് അസ്സോസിയേഷൻ ഫൈൻ ഒഴിവാക്കിയുള്ള രജിസ്ട്രേഷൻ പുതുക്കൽ.
സീനിയർ സിറ്റിസൺസിൻ്റെ പ്രശ്നങ്ങൾ, ഓൾഡ് ഏജ് ഹോം കൂട്ടായ്മകൾ ...
വനിതകൾ കുട്ടികളുടെ പ്രശ്നങ്ങൾ പ്രയാസങ്ങൾ എന്നിവയും ചർച്ച ചെയ്യാം. പരാതികൾ മുൻകൂട്ടി സമർപ്പിക്കണം. മുഖാമുഖം പരിപാടിയിലേക്കുള്ള പരാതികൾ / നിവേദനങ്ങളും പങ്കെടുക്കുന്ന അസോസിയേഷനുകളുടെ പേര് / ഫോൺ നമ്പർ വിവരങ്ങളും ഫെബ്രുവരി 27 നുള്ളിൽ സമർപ്പിക്കണം.
പരാതികൾ / നിവേദനങ്ങൾ സമർപ്പിക്കാനുള്ള ഇ മെയിൽ ഐഡി അടുത്ത ദിവസം പബ്ലിഷ് ചെയ്യുന്നതായിരിക്കും.
സംസ്ഥാന തലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള
2000 പേരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.

മാർച്ച്‌ 3 ന് നടക്കുന്ന മുഖാ മുഖം പരിപാടിയുടെ അവലോകന യോഗം ഇന്ന് തദ്ദേശ സ്വയം വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേതൃത്വത്തിൽ നടന്നു.
അവലോകന യോഗത്തിൽ ജില്ലാ കളക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എഡ്രാക്ക് ജില്ലാ - മേഖല ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

സുവർണ്ണാവസരം വെറും 755 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആക്സിഡൻറ് പോളിസി..തൃപ്പൂണിത്തുറ മെയിൻ പോസ്റ്റ് ഓഫീസിൽ ഇന്നുകൂടി മാത്രം...
23/02/2024

സുവർണ്ണാവസരം വെറും 755 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആക്സിഡൻറ് പോളിസി..
തൃപ്പൂണിത്തുറ മെയിൻ പോസ്റ്റ് ഓഫീസിൽ ഇന്നുകൂടി മാത്രം..

വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
👇👇

https://chat.whatsapp.com/HaRt1gRDmPn7qKlltCu5z6

തൃപ്പൂണിത്തുറയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു..കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആയി സഹകരിച്ച് 2...
23/02/2024

തൃപ്പൂണിത്തുറയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു..
കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ആയി സഹകരിച്ച് 24ന് രാവിലെ 9 മുതൽ തൃപ്പൂണിത്തുറ ഗവൺമെൻറ് ആർട്സ് കോളേജിൽ വച്ച് നടക്കുന്നു. 18 വയസ്സു മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം ആയിരത്തിലധികം തൊഴിലവസരങ്ങൾ രജിസ്ട്രേഷനായിwww.empekm.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ് ഫോൺ നമ്പർ 0484 2422458

തൃപ്പൂണിത്തുറയിലെ  പ്രമുഖ ഡോക്ടറായിരുന്ന ഡോക്ടർ പരമേശ്വരന്റെ ഭാര്യയും ചക്കം കുളങ്ങര സ്‌മൈൽ  ഡെന്റൽ കെയർ ക്ലിനിക്കിന്റെ ഉ...
21/02/2024

തൃപ്പൂണിത്തുറയിലെ പ്രമുഖ ഡോക്ടറായിരുന്ന ഡോക്ടർ പരമേശ്വരന്റെ ഭാര്യയും ചക്കം കുളങ്ങര സ്‌മൈൽ ഡെന്റൽ കെയർ ക്ലിനിക്കിന്റെ ഉടമയുമായ ഡോക്ടർ രഞ്ജിത്തിന്റെ മാതാവുമായ ലളിതമ്മ നിര്യാതയായി.
സംസ്കാരം നാളെ രാവിലെ പത്തിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

21/02/2024

ഭിന്നശേഷി കലോത്സവം മികവ് 2014

തൃപ്പൂണിത്തുറ നഗരസഭ മികവ് 2024 എന്ന പേരിൽ ലായം കൂത്തമ്പലത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു വൈസ് ചെയർമാൻ കെ കെ പ്രദീപിന്റെ അധ്യക്ഷതയിൽ നഗരസഭ അദ്യക്ഷ ശ്രീമതി രമാ സന്തോഷ് കലോത്സവം ഉദ്ഘാടനം ചെയ്തു തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ ഭിന്നശേഷി കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു

വൈമീതി പാലത്തിന്റെ ഉദ്ഘാടനം ഇന്ന്.വാർഡ് 17 ൽ ചാത്താരി വൈമീതി റോഡിലെ പുതുക്കി പണിത പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (21/02/2024...
21/02/2024

വൈമീതി പാലത്തിന്റെ ഉദ്ഘാടനം ഇന്ന്.
വാർഡ് 17 ൽ ചാത്താരി വൈമീതി റോഡിലെ പുതുക്കി പണിത പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (21/02/2024) വൈകുന്നേരം 3.00 ന് ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ്‌ nirvahikkumenn വാർഡ് കൗൺസിലർ രാജി അനിൽ അറിയിച്ചു.
പ്രസ്തുത ചടങ്ങിൽ വൈസ് ചെയർമാൻ കെ. കെ. പ്രദീപ്കുമാർ, കൗൺസിലർമാരായ സി. എ. ബെന്നി, ജയ പരമേശ്വരൻ, യു. കെ. പീതാംബരൻ, കെ. വി.സാജു, പി. കെ. പീതാംബരൻ,
മുനിസിപ്പൽ സെക്രട്ടറി പി. കെ.. സുഭാഷ്, ഓം പ്രകാശ്,ശ്രീലത മധുസൂദനൻ, തുടങ്ങിയവർ സംബന്ധിക്കും.

കനിവ് പാലിയേറ്റിവ് കെയർ വളണ്ടിയർ ശില്പശാല ആരംഭിച്ചു.പാലിയേറ്റിവ് വളണ്ടിയർമാർക്കുള്ള വിവിധ സെഷനിലുള്ള ക്ലാസുകൾ, ബോധവൽക്കര...
21/02/2024

കനിവ് പാലിയേറ്റിവ് കെയർ വളണ്ടിയർ ശില്പശാല ആരംഭിച്ചു.
പാലിയേറ്റിവ് വളണ്ടിയർമാർക്കുള്ള വിവിധ സെഷനിലുള്ള ക്ലാസുകൾ, ബോധവൽക്കരണം, ട്രെയിനിംഗ് തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളിച്ചാണ് ശില്പശാല നടക്കുന്നത്.
തിരുവാങ്കുളം ഞാളിയത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ശില്പശാല കനിവ് പാലിയേറ്റീവ് കെയർ ജില്ലാ സെക്രട്ടറി എം. പി. ഉദയൻ ഉദ്ഘാടനം ചെയ്തു.
പി. വാസുദേവൻ, എ. വി. കുര്യാക്കോസ്, രജീഷ്, തുടങ്ങിയവർ സംസാരിച്ചു.

ശില്പശാല വൈകുന്നേരം അഞ്ച് മണി വരെ തുടരും.

തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ ഓഫീസിൽ ഉടമയെ ആക്രമിച്ച് മോഷണം.പഴയ ബസ്റ്റാന്റിന് സമീപം പ്രീമിയർ ചിട്ടിഫണ്ട്സ് ഉടമ സുകുമാരനെയാ...
21/02/2024

തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ ഓഫീസിൽ ഉടമയെ ആക്രമിച്ച് മോഷണം.
പഴയ ബസ്റ്റാന്റിന് സമീപം പ്രീമിയർ ചിട്ടിഫണ്ട്സ് ഉടമ സുകുമാരനെയാണ് ഇന്ന് രാവിലെ 9 മണിക്ക് പർദ്ദ ധരിച്ച് എത്തിയ ആൾ മർദ്ദിച്ച് മാലയും പണവും കവർന്ന് കടന്നു കളഞ്ഞത്.
ഈ സമയം ഓഫീസിൽ ഉടമയായ സുകുമാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഹിൽപാലസ് പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചു.

നവകേരള സദസ്സ് മാറ്റിവെച്ചു..ഡിസംബർ 9 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള നവകേരള സദസ്സ് സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണ...
08/12/2023

നവകേരള സദസ്സ് മാറ്റിവെച്ചു..
ഡിസംബർ 9 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള നവകേരള സദസ്സ് സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.

തൃപ്പുണിത്തുറയെ ആവേശത്തിലാറാടിച്ച് വിളംബര ജാഥ.ഡിസംബർ 9 ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ...
07/12/2023

തൃപ്പുണിത്തുറയെ ആവേശത്തിലാറാടിച്ച് വിളംബര ജാഥ.

ഡിസംബർ 9 ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘാടക സമിതി സംഘടിപ്പിച്ച വിളംബര ജാഥ നഗരത്തിന് പുത്തൻ ഉണർവായി മാറി.
നഗര സഭ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ്, വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ എന്നിവർ ചേർന്ന് നയിച്ച വിളംബര ജാഥയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ, വിവിധ എൻജിഒ അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകൾ അണിചേർന്നു.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ എസ്. എൻ. ജംഗ്ഷൻ ചുറ്റി കിഴക്കേകോട്ട വഴി സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടക്കുകയുണ്ടായി.

ലായം കൂത്തമ്പലത്തിൽ ഇന്ന് ഭൈമീ പരിണയം.ഡിസംബർ 9 ന് പുതിയകാവ് മൈതാനിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇന്ന് വൈ...
21/11/2023

ലായം കൂത്തമ്പലത്തിൽ ഇന്ന് ഭൈമീ പരിണയം.

ഡിസംബർ 9 ന് പുതിയകാവ് മൈതാനിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇന്ന് വൈകുന്നേരം 6 മണിക്ക് ലായം കൂത്തമ്പലത്തിൽ വെച്ച് മോഹിനിയാട്ടം "ഭൈമീ പരിണയം" അരങ്ങേറുന്നു.
RLV ഗവർമെന്റ് കോളേജിലെ മോഹിനിയാട്ടം വിഭാഗം അധ്യാപകർ ചിട്ടപ്പെടുത്തിയ ഈ കരവിരുന്ന് തൃപ്പൂണിത്തുറയിലെ കലാസ്വാദകർക്ക് നല്ലൊരു ആനന്ദ കാഴ്ച തന്നെയായിരിക്കും.

തൃപ്പുണിത്തുറയുടെ മനം നിറയുന്ന സായാഹ്നങ്ങൾ..തൃപ്പുണിത്തുറയുടെ സായാഹ്നങ്ങൾ ഇപ്പോൾ കലാ വിരുന്നുകളാൽ സമ്പുഷ്ടമാണ്.നവകേരള സദ...
20/11/2023

തൃപ്പുണിത്തുറയുടെ മനം നിറയുന്ന സായാഹ്നങ്ങൾ..

തൃപ്പുണിത്തുറയുടെ സായാഹ്നങ്ങൾ ഇപ്പോൾ കലാ വിരുന്നുകളാൽ സമ്പുഷ്ടമാണ്.
നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം സ്റ്റാച്യു ജങ്ഷനിലെ ലായം കൂത്തമ്പലത്തിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്.
തൃപ്പൂണിത്തുറയിലെ കലാസ്വാദകരെ സംബന്ധിച്ചിടത്തോളം വീണുകിട്ടിയ സുവർണ്ണാവസരം കൂടിയായി മാറി ഈ കലാ പരിപാടികൾ.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന വിവിധ കലാപരിപാടികൾ രാത്രി വൈകുവോളം നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്.

ഇദ്ദേഹത്തിന്റെ പേര് ചന്ദ്രൻ..പുതിയകാവ് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാരനാണ്.Muscular Dystrophy എന്ന മാരകമായ അസുഖം പ...
07/10/2022

ഇദ്ദേഹത്തിന്റെ പേര് ചന്ദ്രൻ..
പുതിയകാവ് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാരനാണ്.
Muscular Dystrophy എന്ന മാരകമായ അസുഖം പിടിപെട്ടതിനാൽ കുറെ കാലങ്ങളായി ഇദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളരെയേറെ പാടുപെടുകയാണ്.
ഭീമമായ ചികിത്സ ചെലവും, അസുഖം മൂലമുള്ള ശാരീരിക പ്രയാസങ്ങളും കാരണം വളരെയേറെ ദുരിതത്തിലൂടെയാണ് ഈ വ്യക്തി ഇപ്പോൾ കടന്ന് പോയി കൊണ്ടിരിക്കുന്നത്.
41 വയസുള്ള ഇദ്ദേഹത്തിന് ചെറിയ രണ്ട് കുട്ടികളാണുള്ളത്.
ഭക്ഷണം ഇറക്കാൻ പോലും വളരേ കഷ്ടപ്പാട് അനുഭവിക്കുകയാണ്.
ശ്വാസം എടുക്കുന്നതിനു പോലും പ്രയാസം അനുഭവിക്കുന്നതിനാൽ ഒരു പ്രത്യേക മെഷിനറിയുടെ സഹായത്തോടെയാണ് ചിലപ്പോൾ ശ്വാസോചാസം പോലും ചെയ്യുന്നത്.
നിലവിൽ ഈ മെഷീന്റെ ബാറ്ററിയും കേടായിരിക്കുകയാണ്.
അത് മാറണമെങ്കിൽ പോലും 25000 രൂപയെങ്കിലും ചെലവ് വരും.
Bipap ബാറ്ററി ഇല്ലാത്തത് കാരണം ചികിത്സക്ക് വേണ്ടിയാണെങ്കിൽ പോലും ദീർഘനേരം ആശുപത്രിയിൽ ചെന്ന് നിൽക്കുവാൻ പോലും സാധിക്കുന്നില്ല.

മരുന്ന്, ഭക്ഷണം, ചികിത്സ ഇതിനൊക്കെയും ഒപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിലിൽ ഇദ്ദേഹത്തിന്റെ മകന് ചെറിയൊരു അപകടവും പറ്റി.
മകൻ വീണ് കയ്യൊടിഞ്ഞ് കിടക്കുന്നു.
ആകെയുണ്ടായിരുന്ന വീടും കിടപ്പാടവും ചികിത്സയുടെ ഭാഗമായി നഷ്ടമായി.
നിലവിൽ ഇപ്പോൾ ചോർന്നൊലിക്കുന്ന ഒരു ക്വാർട്ടേഴ്സിലാണ് ഇദ്ദേഹവും കുടുംബവും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.

അമൃത ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ നടത്തി വരുന്നത്.
മെഡിസെപ്പ് അടക്കമുള്ള ചികിത്സ ആനുകൂല്യങ്ങളൊന്നും തന്നെ ഇദ്ദേഹത്തിന് ലഭിക്കുന്നില്ല.
മാത്രമല്ല ആരോഗ്യ പ്രശ്നങ്ങൾ കാരണം ശമ്പളമില്ലാതെ തന്നെ ജോലിയിൽ തുടരേണ്ട സാഹചര്യവുമാണ് നിലവിലുള്ളത്..

ചുരുക്കി പറഞ്ഞാൽ ഒരു മനുഷ്യന് താങ്ങാവുന്നതിലേറെ ജീവിത പ്രാരാബ്ദങ്ങളും പേറിയാണ് ഈ മനുഷ്യൻ ഓരോ ദിവസവും തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരിക്കുന്നത്.
തീർച്ചയായും കരുണയുടെ ഒരു കൈത്താങ്ങ് ഇദ്ദേഹം അർഹിക്കുന്നു.
ഇദ്ദേഹത്തിന് എന്തെങ്കിലും തരത്തിൽ ഒരു സഹായം ആർക്കെങ്കിലും എത്തിക്കാൻ സാധിച്ചാൽ അത് ആ കുടുംബത്തോട് ചെയ്യുന്ന വലിയൊരു കാര്യമായിരിക്കും.

ഇദ്ദേഹത്തിന്റെ Account Details & Contact No താഴെ കൊടുക്കുന്നു.

Account Number :
35550515128
Account Name :
Chandran K L
IFSC Code :
SBIN0007016
Bank :
State Bank of Indi

Mobile :
ചന്ദ്രൻ : 9497444508
കാർത്തിക : 9048500826

28/07/2021

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി തൃപ്പൂണിത്തുറ നഗരസഭയും ഹിൽപാലസ് ജനമൈത്രി പോലീസും ചേർന്ന് അറിയിക്കുന്നത്..... 28/07/2021

സോഷ്യൽ മീഡിയ വാർത്തയിൽ തൃപ്പൂണിത്തുറ നഗരസഭയുടെ അടിയന്തര ഇടപെടൽ..വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തരനടപടി.തൃപ്പുണിത്തുറ...
06/06/2021

സോഷ്യൽ മീഡിയ വാർത്തയിൽ തൃപ്പൂണിത്തുറ നഗരസഭയുടെ അടിയന്തര ഇടപെടൽ..

വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തരനടപടി.

തൃപ്പുണിത്തുറ നഗരസഭാ അതിർത്തിയായ കണിയാമ്പുഴ പാലത്തിൻറെ അപ്രോച്ച് റോഡിൽ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളുടെ ചുവട്ടിൽ കോൺക്രീറ്റ് ചെയ്ത് വായുസഞ്ചാരവും നീർവാർച്ചയും തടഞ്ഞിട്ടുളളത് സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ വന്ന പ്രചാരണം തൃപ്പുണിത്തുറ വാർത്തകൾ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി രമ സന്തോഷ് വൈസ് ചെയർമാൻ ശ്രീ കെ കെ പ്രദീപ് കുമാർ എന്നിവർ അടിയന്തിരമായി സ്ഥലം സന്ദർശിക്കുകയും പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുമായി ചെയർപേഴ്സൺ സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി വൃക്ഷങ്ങളുടെ ചുവട്ടിലെ കോൺഗ്രീറ്റുകൾനീക്കം ചെയ്ത് ചുറ്റും തടങ്ങൾ നിർമ്മിച്ച്‌ വൃക്ഷങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിഷാരി കോവിൽ റോഡിന്റെ വശങ്ങളിലും ഇത്തരം നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭയുടെ ഈ അടിയന്തര ഇടപെടൽ സോഷ്യൽ മീഡിയകളിൽ വൻ കയ്യടിയാണ് നേടിയിട്ടുള്ളത്..
പൊതുപ്രശ്നങ്ങളിൽ ഒരു നഗരസഭ എങ്ങനെ ഇടപെടണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ഈ നടപടികൾ എന്നുള്ളത് പ്രത്യേകം അഭിനന്ദനാർഹമായിട്ടു ള്ള കാര്യം തന്നെയാണ്.

ആ നാദം നിലച്ചു..ആദരാഞ്ജലികൾ..
05/06/2021

ആ നാദം നിലച്ചു..
ആദരാഞ്ജലികൾ..

രമ സന്തോഷ്‌ തൃപ്പൂണിത്തുറ നഗരസഭയുടെ പുതിയ  ചെയർപേഴ്സൺ.K. K. പ്രദീപ്‌ വൈസ് ചെയർമാൻ.നഗരസഭയിലെ വാർഡ് 30 ൽ പാവംകുളങ്ങരയിൽ നി...
27/12/2020

രമ സന്തോഷ്‌ തൃപ്പൂണിത്തുറ നഗരസഭയുടെ പുതിയ ചെയർപേഴ്സൺ.

K. K. പ്രദീപ്‌ വൈസ് ചെയർമാൻ.

നഗരസഭയിലെ വാർഡ് 30 ൽ പാവംകുളങ്ങരയിൽ നിന്നും വിജയിച്ച രമ സന്തോഷ് പിജി ബിരുദധാരി കൂടിയാണ്.

മുൻകൗൺസിലർ കൂടിയായ രമ സന്തോഷ്‌ തന്റെ സ്വത സിദ്ധമായ പ്രവർത്തന ശൈലിയിലൂടെ നഗരസഭാ ജീവനക്കാർക്കിടയിൽ പോലും വളരെയേറെ മതിപ്പുളവാക്കിയ വ്യക്തിത്വത്തിന്റെ ഉടമയാണ്.

നഗരസഭയിലെ വാർഡ് മൂന്നിൽ നിന്നും വിജയിച്ച കെ കെ പ്രദീപ് എസ്എഫ്ഐ ലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്..

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന ശിശുക്ഷേമ സമിതി അംഗമായും ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.

പൊതുപ്രവർത്തന
രംഗത്ത് ലവലേശം അഴിമതി ഇല്ലാത്ത മുൻ കൗൺസിലർ കൂടിയായ കെ.കെ.പ്രദീപ്‌ ഇപ്പോഴും വാടക വീട്ടിൽ തന്നെയാണ് താമസം.

സിപിഐ (എം) തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് കെ കെ പ്രദീപ്.

തൃപ്പുണിത്തുറയെ നടുക്കി ലഹരി മാഫിയയുടെ വൻ അഴിഞ്ഞാട്ടം. വാർഡ് കൗൺസിലറുടെ ഭർത്താവ് അടക്കം  നിരവധി പേർക്ക് പരിക്ക്.ക്രിസ്മസ...
25/12/2020

തൃപ്പുണിത്തുറയെ നടുക്കി ലഹരി മാഫിയയുടെ വൻ അഴിഞ്ഞാട്ടം. വാർഡ് കൗൺസിലറുടെ ഭർത്താവ് അടക്കം നിരവധി പേർക്ക് പരിക്ക്.

ക്രിസ്മസ് ദിനത്തിൽ തൃപ്പുണിത്തുറ ചാത്താരിയിൽ സ്ത്രീകളടങ്ങുന്ന ലഹരി മാഫിയാ സംഘങ്ങൾ അക്രമം അഴിച്ചു വിട്ടു. മാരകയുധങ്ങൾ ഉപയോഗിച്ച് ഗുണ്ടാ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ ചാത്താരി സ്വദേശികളായ അനിൽ, സുനിൽ, ദീപു, സനിൽ, സുധീർ, ശ്രീനി എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അനിൽ, സുനിൽ, സനിൽ, ശ്രീനി എന്നിവർക്ക് തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി.

ചാത്താരിയിലെ പുറമ്പോക്കിലെ ആൾ താമസമില്ലാത്ത ഒരു വീട് കേന്ദ്രീകരിച്ചു ലഹരി മാഫിയ കുറേ നാളുകളായി സ്വൈര്യ വിഹാരം നടത്തി വരികയായിരുന്നു. പരിസരവാസികൾ കുറേ കാലങ്ങളായി ഇവരെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടി നിൽക്കുകയായിരുന്നു.
ക്രിസ്മസ് ദിനത്തിലെ കൂട്ടം കൂടിയുള്ള ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് മാരകയുധങ്ങളുമായി സംഘടിത ആക്രമണം അഴിച്ചു വിടുകയാണുണ്ടായത്.

പരിക്കേറ്റവരെ CPI(M) ഏരിയ സെക്രട്ടറി P. വാസുദേവൻ, ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി K. K. മോഹനൻ എന്നിവർ സന്ദർശിച്ചു.

പ്രതികളെ ഹിൽപ്പാലസ് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി

ഒരു നീണ്ട ഇടവേളക്ക് ശേഷം തൃപ്പൂണിത്തുറയിൽ വീണ്ടും ലഹരി മാഫിയ തലപൊക്കുന്നത് ഭീതിയോടെയാണ് ജനങ്ങൾ കാണുന്നത്.

26/11/2020

വേറിട്ട രീതിയിൽ ഒരു ഒറ്റയാൻ പ്രചരണം.

സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിനും, ഇടത് പക്ഷ സ്ഥാനർത്ഥികളുടെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ചും എറണാകുളം ജില്ല മുഴുവൻ പ്രചാരണവുമായി നടക്കുകയാണ് എറണാകുളം ജില്ലാ ലോട്ടറി അസോസിയേഷൻ ഇടപ്പള്ളി ഏരിയ സെക്രട്ടറി ആയ അബ്ദുൽ ജബ്ബാർ.

തന്റെ പതിവ് പ്രചാരണ പരിപാടിയുമായി ഇറങ്ങിയ ഇദ്ദേഹത്തെ തൃപ്പൂണിത്തുറയിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ.

രാജനഗരി എക്‌സലൻസ് അവാർഡ് C.I.രാജ്‌കുമാറിന്ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ തൃപ്പുണിത്തുറക്കാരു...
22/10/2020

രാജനഗരി എക്‌സലൻസ് അവാർഡ് C.I.രാജ്‌കുമാറിന്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ തൃപ്പുണിത്തുറക്കാരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ C.I. രാജ്‌കുമാറിന് തൃപ്പൂണിത്തുറയിലെ വിവിധ സംഘടനകളുടെ നേത്ര്വത്വത്തിൽ എക്‌സലന്റ് അവാർഡ് നൽകുന്നു.
മർച്ചന്റ്‌സ് യൂണിയൻ, ട്രൂറ, എഡ്രാക്ക്, ലയൺസ് ക്ലബ്‌, റോട്ടറി ക്ലബ്‌ തുടങ്ങിയ സംഘടനകളുടെയും പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അവാർഡ് നൽകുന്നത്.

പൗര പ്രമുഖരുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ ചന്ദ്രിക ദേവി അവാർഡ് ദാനം നിർവഹിക്കും.

മൈക്രോ കണ്ടൈൻമെൻറ് സോണുകൾ 8തൃപ്പൂണിത്തുറയിൽ വിവിധ വാർഡുകളിൽ 8 മൈക്രോ  കണ്ടൈൻമെൻറ് സോണുകൾ ആയി. മൈക്രോ കണ്ടൈൻമെൻറ് സോണുകളു...
19/08/2020

മൈക്രോ കണ്ടൈൻമെൻറ് സോണുകൾ 8

തൃപ്പൂണിത്തുറയിൽ വിവിധ വാർഡുകളിൽ 8 മൈക്രോ കണ്ടൈൻമെൻറ് സോണുകൾ ആയി.

മൈക്രോ കണ്ടൈൻമെൻറ് സോണുകളും, നിലവിൽ വന്ന തീയ്യതിയും താഴെ പറയുംപ്രകാരമാണ്.

വാർഡ് 1(10/08/20)
Good Earth flat കണിയാമ്പുഴ.

വാർഡ് 2 (15/08/20)
കിണർ ജംഗ്‌ഷൻ
Gound Turning

വാർഡ് 13 (09/08/20)
ഐശ്വര്യ നഗർ റോഡ്

വാർഡ് 21 (18/08/20)
മാർക്കറ്റ്

വാർഡ് 23 (14/08/20)
Near വെജിറ്റബിൾ ഷോപ്പ്

വാർഡ് 38 (17/08/20)
രാഘവേന്ദ്ര മഠം

വാർഡ് 41 (16/08/20)
മഹാലക്ഷ്മി ഫ്ലാറ്റ്

ഇത്രയും സ്ഥലങ്ങളാണ് മൈക്രോ കണ്ടൈൻമെൻറ് സോൺ ആയിട്ടുള്ളത്.

വൈറസ് പടരാതിരിക്കാൻ ജാഗ്രതയാണ് നമുക്കാവശ്യം.

കൃത്യമായ സാമൂഹിക അകലം പാലിക്കുക

ശരിയായ രീതിയിൽ മാസ്ക് ധരിക്കുക

നിശ്ചിത ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക

പൊതു ഇടങ്ങളിലും ഓഫിസുകളിലും ഫേസ് ഷീൽഡ് ധരിക്കുക.

പുതിയ ശീലങ്ങൾ പൊതു ഇടങ്ങളിൽ നിന്ന് നമ്മിലേക്ക്‌ വൈറസ് ബാധ പടരാതിരിക്കാൻ..
അത് വഴി നമ്മുടെ കുടുംബത്തിലേക്കും കുഞ്ഞുങ്ങളിക്കും എത്താതിരിക്കാൻ.
നമുക്ക് സ്വയം കാവലാളാവാം..
നമുക്കും
നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി..

അങ്ങിനെ നമ്മുടെ തൃപ്പുണിത്തുറ മാർക്കറ്റും അടച്ചു. എവിടെയാണ് നമുക്ക് പിഴക്കുന്നത്. മാർക്കറ്റുകളിലേക്കും കടകളിലേക്കും ഇറങ്...
17/08/2020

അങ്ങിനെ നമ്മുടെ തൃപ്പുണിത്തുറ മാർക്കറ്റും അടച്ചു.

എവിടെയാണ് നമുക്ക് പിഴക്കുന്നത്. മാർക്കറ്റുകളിലേക്കും കടകളിലേക്കും ഇറങ്ങുമ്പോൾ കൃത്യമായ സാമൂഹിക അകലം നാം പാലിക്കുന്നുണ്ടോ.. ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ..
എല്ലാം ഒരു ചടങ്ങിനും പിഴ വീഴാതിരിക്കാനുമായി നാം കാണിക്കുന്ന കോപ്രായങ്ങളിൽ നിന്ന് തന്നെയല്ലേ നമ്മുടെ പിഴവ് തുടങ്ങുന്നത്.
ബോധവൽക്കരണത്തിന്റെ കാലം കഴിഞ്ഞു.. ഇനി സ്വയം പ്രതിരോധത്തിന്റെ നാളുകളാണ്.. തൊട്ടടുത്തു നിൽക്കുന്നയാൾ പോലും രോഗവാഹകനാണോ എന്ന് തിരിച്ചറിയാതെ പകച്ചു നിൽക്കുമ്പോഴും സ്വയം പ്രധിരോധത്തിലൂന്നി നിൽക്കാൻ നാം ശ്രമിച്ചിട്ടുണ്ടോ.

ഇനിയുള്ള കാലം കൊറോണയോടൊപ്പം ചേർന്ന് പോകാൻ നാം നമ്മെ തന്നെ പര്യാപ്തമാക്കിയെടുക്കേണ്ട കാലമായിരിക്കുന്നു.

പൊതു ഇടങ്ങളിൽ നിന്ന് നമ്മിലേക്കും..
നമ്മിൽ നിന്ന് നമ്മുടെ കുടുംബത്തിലേക്കും ഈ മാരക വൈറസ് എത്താതിരിക്കണമെങ്കിൽ കോവിഡ് മാനദണ്ഡം അനുസരിച്ചുള്ള ഒരു ജീവിത ശൈലിയിലേക്ക് നാം അടിയന്തിരമായും മാറേണ്ടിയിരിക്കുന്നു.

കാർഷിക ദിനം ആചരിച്ചു. ചിങ്ങം 1 കർഷക ദിനത്തിന്റെയും, ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള "അമ്മയ്ക്കൊരു അടുക്കളത്തോട്ടം" ഗ്രോ ...
17/08/2020

കാർഷിക ദിനം ആചരിച്ചു.

ചിങ്ങം 1 കർഷക ദിനത്തിന്റെയും, ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള "അമ്മയ്ക്കൊരു അടുക്കളത്തോട്ടം" ഗ്രോ ബാഗ് വിതരണത്തിന്റെയും ഉത്ഘാടനം MLA എം സ്വരാജ് നിർവഹിച്ചു.
ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക ദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ O. V. സലിം, നിഷ രാജേന്ദ്രൻ, കൃഷി ഓഫീസർ സോണിയ.കെ. പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ലാലി, വാർഡ് കൗൺസിലർമാർ, തുടങ്ങിയവർ സംസാരിച്ചു.

കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃപ്പുണിത്തുറയുടെ ചിരകാല സ്വപ്നം പൂവണിയുന്നു. കൊച്ചി മെട്രോ S.N. ജംഗ്‌ഷനിൽ നിന്നും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്ക്...
17/08/2020

തൃപ്പുണിത്തുറയുടെ ചിരകാല സ്വപ്നം പൂവണിയുന്നു.

കൊച്ചി മെട്രോ S.N. ജംഗ്‌ഷനിൽ നിന്നും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേക്ക് നീട്ടുന്ന പ്രവർത്തി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഭൂമി പൂജ ഇന്ന് രാവിലെ നടന്നു.
സീമ ഓഡിറ്റോറിയത്തിന് സമീപം ഒരുക്കിയ ഹൃസ്വമായ ചടങ്ങിൽ KMRL എംഡി യും, സി ഇ ഒ യും അടക്കമുള്ളവർ സംബന്ധിച്ചു.

തൃപ്പുണിത്തുറയുടെ വൻ വികസന കുതിപ്പിന് സാഹചര്യം ഒരുങ്ങുന്ന കൊച്ചി മെട്രോയുടെ നിർദിഷ്‌ഠ പാത, മണ്ഡലം MLA എം സ്വരാജിന്റെയും, തൃപ്പുണിത്തുറ നഗരസഭയുടെയും ആത്മാർത്ഥവും ശക്തവുമായ ഇടപെടൽ മൂലമാണ് പദ്ധതിക്ക് വേഗത കൈവരിച്ചത്.

ഈ സ്വപ്ന പദ്ധതിക്ക് ചുക്കാൻ പിടിച്ച MLA യ്ക്കും, തൃപ്പുണിത്തുറ നഗരസഭക്കും അഭിനന്ദനങ്ങൾ.

പ്രളയത്തിൽ കൈതാങ്ങാവാൻ തൃപ്പുണിത്തുറ വോളന്റിയേഴ്‌സ്.. 2018 ലെ മഹാപ്രളയത്തെ നേരിടാൻ രൂപീകരിച്ച തൃപ്പൂണിത്തുറ വോളണ്ടിയേഴ്‌...
10/08/2020

പ്രളയത്തിൽ കൈതാങ്ങാവാൻ തൃപ്പുണിത്തുറ വോളന്റിയേഴ്‌സ്..

2018 ലെ മഹാപ്രളയത്തെ നേരിടാൻ രൂപീകരിച്ച തൃപ്പൂണിത്തുറ വോളണ്ടിയേഴ്‌സ് ഇത്തവണയും കർമ്മ രംഗത്തിറങ്ങാൻ സജ്ജരായി കഴിഞ്ഞു.
മുൻകാലങ്ങളിൽ ദുരന്ത മുഖത്ത് കയ്യും മെയ്യും മറന്നു പ്രവർത്തിച്ചവരായിരുന്നു നൂറോളം വരുന്ന ഈ സന്നദ്ധ സേവകർ.
മാധ്യമ പ്രവർത്തകർ മുതൽ സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട എന്തിനും തയ്യാറായിട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് തൃപ്പുണിത്തുറ വോളന്റിയേഴ്‌സ് സർവീസ്.
ഇതിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്.

Address


Telephone

+919746263067

Website

Alerts

Be the first to know and let us send you an email when Tripunithura Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share