Sanchari Travel World

  • Home
  • Sanchari Travel World

Sanchari Travel World Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places

19/02/2024
സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച തുടങ്ങിയ ദേവികയുടെ വീഡിയോ ആദ്യമായി പൊതുസമൂഹത്തിലേക്ക് കൊണ്ട് വന്നത് സഞ്ചാരി ട്രാവൽ വേൾഡ് യ...
27/12/2022

സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച തുടങ്ങിയ ദേവികയുടെ വീഡിയോ ആദ്യമായി പൊതുസമൂഹത്തിലേക്ക് കൊണ്ട് വന്നത് സഞ്ചാരി ട്രാവൽ വേൾഡ് യൂട്യൂബ് ചാനൽ ആയിരുന്നു. ഈ യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജീവകാരുണ്യ പ്രവർത്തകനായ അനീഷ് ഉമ്മൻ എബ്രഹാമിന്റെ മനസ്സിൽ തോന്നിയ ഒരു ആഗ്രഹമായിരുന്നു പലരും ഒറ്റപ്പെടുത്തിയ ഈ പെൺകുട്ടിയെ പോയി കണ്ട്, അവൾക്കൊരു പ്രചോദനവും, അതോടൊപ്പം അവൾ സ്വപ്നം കാണുന്ന നല്ലൊരു ജീവിതം അവൾക്ക് ലഭിക്കുവാൻ അവളുടെ കഥ ലോകം അറിയണം എന്നുള്ള ആഗ്രഹവും, അതിലൂടെ അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ ഇടയാകണം എന്നുള്ള പ്രാർത്ഥനയോടും കൂടിയായിരുന്നു പാലാ പട്ടണത്തിന്റെ ഉൾ ഗ്രാമങ്ങളിൽ ഉള്ള ദേവിക താമസിക്കുന്ന കോളനിലേക്ക് അദ്ദേഹം എത്തിച്ചേരുവാൻ ഇടയായത്.
അങ്ങനെ ദേവികയെ കാണുകയും അവളുടെ കഥ ലോകത്തിനു മുന്നിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്ന് ഈ പെൺകുട്ടിയെ ലോകം അംഗീകരിക്കുകയും അനുമോദിക്കുകയും അവളുടെ ആഗ്രഹങ്ങളിലേക്ക് സ്വപ്നങ്ങളിലേക്ക് അവൾ നടന്നു നീങ്ങുന്നത് കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത വലിയ സന്തോഷം. നാം ചെയ്യുന്ന ഇതുപോലെയുള്ള ഓരോ ചെറിയ പ്രവർത്തിയും മറ്റുള്ളവരുടെ ജീവിതത്തിൽ അത് നന്മയായി തീരുവാൻ ഇടയാകും എന്ന് ഒരിക്കൽക്കൂടെ ഞങ്ങളെ ബോധ്യപ്പെടുത്തി. ദേവിക ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് വീണ്ടും പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു... എല്ലാ നന്മകളും നേരുന്നു. എത്ര ഉയരത്തിൽ എത്തിയാലും ഇതുപോലെയുള്ള മറ്റുള്ളവർക്ക് കൂടി പ്രചോദനമാകണമേ എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

(അന്ന് മിഠായി ഭരണിയും കറിപ്പൊടികളും കണ്ട് പലരും അമർത്തി ചിരിച്ചു , എന്നാൽ ഇന്ന് ആരോടും കൈ നീട്ടാതെ സ്വന്തം ഷോപ്പ് : അത്ഭുതമാണ് ദേവികയുടെ ജീവിതം.....പ്രതിസന്ധികൾക്കിടയിലും തളരാതെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ചവൾ..... . https://youtu.be/7qY5uQjQnUA )

28/06/2022

#വിധവകളുടെ_മക്കൾക്ക്_ഉന്നതവിദ്യാഭ്യാസത്തിനായി_സഹായം.

അപകടങ്ങൾ, പെട്ടെന്നുള്ള മരണം എന്നിവ കാരണം ഭർത്താവിനെ നഷ്ടമായി വിധവകളാകുന്ന സ്ത്രീകൾക്ക് മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘പടവുകൾ'. വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയ്ക്ക് പദ്ധതിയിൽ ധനസഹായം ലഭിക്കും.

പദ്ധതി മാനദണ്ഡം :

സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സിന് (എംബിബിഎസ്, എൻജിനീയറിംഗ്, എംബിഎ) പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ.

ഓരോ കോഴ്സിനും നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസ് നൽകും. കൂടാതെ ഹോസ്റ്റൽ ഫീസ് (മെസ് ഫീസ് ഉൾപ്പെടെ) നൽകുന്നു. സെമസ്റ്റർ ഫീസാണെങ്കിൽ വർഷത്തിൽ രണ്ടു തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കും

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ/ സംസ്ഥാന സർക്കാരിനു കീഴിലുള്ള സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള കോളേജുകളിൽ പഠിക്കുന്നവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരുമായിരിക്കണം.

കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം.

പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ സംബന്ധിച്ച് നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഹാജരാക്കണം.

സർക്കാരിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ വാങ്ങുന്നവർ ധനസഹായത്തിന് അർഹരല്ല.

അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർമാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുള്ള സർക്കാർ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല.

ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ധനസഹായത്തിന് അർഹതയുണ്ട്.

അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർക്ക് നൽകണം.

സമർപ്പിക്കേണ്ട രേഖകൾ :

അപേക്ഷാ ഫോം, കോഴ്സ്/ഹോസ്റ്റൽ സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ മാതാവ് വിധവയാണെന്നും പുനർവിവാഹം നടന്നിട്ടില്ലായെന്നുമുള്ള രേഖ (വില്ലേജ് ഓഫീസർ നൽകുന്നത്), അപേക്ഷകയുടെ ബാങ്ക് പാസ് ബുക്ക് കോപ്പി, മുൻവർഷം ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഫീസടച്ച രസീതുകളുടെ പകർപ്പും ധനസഹായ തുക ഫീസ് തുകയെക്കാൾ കൂടുതലില്ല എന്ന സാക്ഷ്യപത്രവും.

ശിശു വികസന ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന, ആവശ്യമായ രേഖകളുള്ള അപേക്ഷകൾ വ്യക്തമായ ശുപാർശയോടെ ജില്ലാ വനിത ശിശു വികസന ഓഫീസർമാർക്ക് കൈമാറും. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയുടെ അംഗീകാരത്താടെ വനിത ശിശുവികസന ഡയറക്ടർക്ക് സമർപ്പിക്കണം. www.schemes.wcd.kerala.gov.in ൽ കൂടുതൽ വിവരങ്ങൾ അറിയാം.

18/06/2022

ഈ വീഡിയോ കണ്ടാൽ രണ്ട് രീതിയിലുള്ള അഭിപ്രായങ്ങളും ഉണ്ടാകും തീർച്ച!!!, ഒന്ന് ബോച്ചയ്ക്ക് വട്ടാണെന്ന് പറയുന്നവർ എന്നാൽ അദ്ദേഹത്തിൻറെ ഉള്ളിലെ നന്മ മനസിനെ അഭിനന്ദിക്കുന്നവരും ഒട്ടും കുറവില്ലാതെ ഉണ്ടാകും. നിങ്ങൾക്കെന്താണ് കാണാൻ കഴിഞ്ഞത്, കമൻറ് ചെയ്യൂ...
ബോച്ചെ എന്ന നന്മ മനസിന് ഇനിയും ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

The Easiest Way To Mysore Via Satyamangalam Forestഈ കാര്യങ്ങൾ അറിയാതെ സത്യമംഗലം വനത്തിലൂടെ മൈസൂരിലേക്ക് പോകരുത്
04/06/2022

The Easiest Way To Mysore Via Satyamangalam Forest

ഈ കാര്യങ്ങൾ അറിയാതെ സത്യമംഗലം വനത്തിലൂടെ മൈസൂരിലേക്ക് പോകരുത്

The Easiest Way To Mysore Via Sathyamangalam Forest | മൈസൂരിലേക്കുള്ള എളുപ്പ വഴി സത്യമംഗലം വനത്തിലൂടെഈ കാര്യങ്ങൾ അറിയാതെ സത്യമംഗലം വനത്തിലൂടെ ...

16/05/2022

Our Dear Celebrity Chef Mr. Shine Kollam in Mazhavil Manorama Panam Tharum Padam

ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാ...
24/04/2022

ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും.
ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യും. സംസ്ഥാനതല നിരീക്ഷണസമിതിയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവര്‍ അംഗങ്ങളും ഗതാഗത കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.


കടപ്പാട്:കേരളപോലീസ്

11/04/2022

Last 41 Years Upon Gods Grace ദൈവകൃപയാൽ കഴിഞ്ഞ 41 വർഷം, ദൈവം അത്ഭുതകരമായി വഴി നടത്തി. എല്ലാ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും നന്ദി.

24/03/2022
24/03/2022
22/03/2022

യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ .......

റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുണ്ടായ സംഭവം കാണിക്കുന്നത്. ....

റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്.
അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യരുത്. അപകടത്തിൽ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാർഗ്ഗ തടസ്സമുണ്ടാകാത്ത രീതിയിൽ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോൺനംപർ, ലൈസൻസിന്റെയും ഇൻഷൂറൻസിന്റെയും വിവരങ്ങൾ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലിൽ പോകേണ്ടുന്ന സന്ദർഭങ്ങൾ ഒഴിച്ച് സൗഹൃദ രീതിയിലുള്ള ഒത്ത് തീർപ്പിന് കഴിയുന്നില്ലെങ്കിൽ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്‌വരെ സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്.

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ .... എന്നതാവണം ....

സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ....




18/03/2022
ഇന്ത്യയിലെ ആദ്യത്തെ 5സ്റ്റാർ റേറ്റിംഗോട് കൂടിയ സബ് കോംപാക്ട് എസ് യു വി |   |   |   | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്...
16/03/2022

ഇന്ത്യയിലെ ആദ്യത്തെ 5സ്റ്റാർ റേറ്റിംഗോട് കൂടിയ സബ് കോംപാക്ട് എസ് യു വി | | | | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Tata Punch Delivery and Review | India's First Sub Compact SUV With 5-Star Safety RatingTata Punch SUV 2021 - TATA Motorshttps://cars.tatamotors.com › suv › ...

സിനിമാ നടി മഞ്ജു പിള്ളയുടെ ഫാമിലെ വെളുത്ത പോത്ത് കുട്ടി | ഇവിടെ ഇപ്പോൾ നല്ലയിനം പോത്തു കുട്ടികൾ വമ്പിച്ച വിലക്കുറവിൽ | വ...
09/03/2022

സിനിമാ നടി മഞ്ജു പിള്ളയുടെ ഫാമിലെ വെളുത്ത പോത്ത് കുട്ടി | ഇവിടെ ഇപ്പോൾ നല്ലയിനം പോത്തു കുട്ടികൾ വമ്പിച്ച വിലക്കുറവിൽ | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://youtu.be/1XwPdl6gaSo

| | |

manju pillais farm | cine actress manju pillai's farm | pillais farm fresh | Sanchari Travel WorldPillas Farm fresh: New venture from Malayalam Actress Manju...

07/03/2022

ഈ വനിതാദിനത്തിൽ വനിതകൾക്ക് പ്രചോദനമായി കേരളത്തിലെ മറ്റൊരു സ്വകാര്യ ബസ്സിലെ വനിതാ ബസ് ഡ്രൈവർ...👍👍

ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിൽ ഓടുന്ന സൂര്യ ബസിലെ ഡ്രൈവറാണ് മീനാക്ഷി...ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ
ഏക വനിതാ ബസ് ഡ്രൈവർ ❤️❤️

Subscribe: https://www.youtube.com/channel/UCkCeVrvvY4w7bOZ_L_5rkdw?sub_confirmation=1

 #ക്രിക്കറ്റ്_ഇതിഹാസതാരം_ഷെയിൻ_വോൺ_അന്തരിച്ചു.ലോകത്തിലെ മികച്ച രണ്ടാമത്തെ ബോളർ ആയിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ...
04/03/2022

#ക്രിക്കറ്റ്_ഇതിഹാസതാരം_ഷെയിൻ_വോൺ_അന്തരിച്ചു.
ലോകത്തിലെ മികച്ച രണ്ടാമത്തെ ബോളർ ആയിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ഷെയിൻ വോൺ. അന്ത്യം തായ്‌ലൻഡിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന്..
ആദരാഞ്ജലികൾ!!

സൗത്ത് ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ |   | ഡബിൾ ഡെക്കർ ട്രെയിനിൽ യാത്ര ചെയ്തോ?|   | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്ക...
28/02/2022

സൗത്ത് ഇന്ത്യയിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ | | ഡബിൾ ഡെക്കർ ട്രെയിനിൽ യാത്ര ചെയ്തോ?| | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

South India’s first double-decker train | ഡബിൾ ഡെക്കർ ട്രെയിനിൽ യാത്ര ചെയ്തോ?| Double Decker ExpressDouble Decker ExpressFrom Wikipedia, the free encyclopedi...

എയറോപ്ലെയിൻ പോലൊരു ട്രെയിൻ കോച്ച് നശിപ്പിച്ചു!! |   |   |   |   |   | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
23/02/2022

എയറോപ്ലെയിൻ പോലൊരു ട്രെയിൻ കോച്ച് നശിപ്പിച്ചു!! | | | | | | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Aircraft Like Train Spoiled in India | Anubhuti Coach | Shatabdi Train | IRCTC | Indian RailwaysAnubhuti coaches are coaches equipped with aircraft-like faci...

പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്കും, കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം ആയ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക് Ksrtcയുടെ ...
19/02/2022

പുലിമുരുകൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്കും, കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം ആയ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക് Ksrtcയുടെ കാനനയാത്ര. വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://youtu.be/k3uftxhSOWQ

& -

KSRTC Tour to Pulimurugan Shooting Location & Inchathotty - Longest Suspension Bridge in KeralaKSRTC കാനന യാത്ര 690 രൂപ മാത്രം | Bhoothathankettu Dam Boating...

മൂന്നാറിൽ കാട്ടാനക്കൂട്ടം കെ എസ് ആർ ടി സി ബസിനെ ആക്രമിച്ചു. യാത്രക്കാരും, ജീവനക്കാരും രക്ഷപെട്ടത് തലനാരിഴയ്ക്ക്.ഇന്ന് പു...
19/02/2022

മൂന്നാറിൽ കാട്ടാനക്കൂട്ടം കെ എസ് ആർ ടി സി ബസിനെ ആക്രമിച്ചു. യാത്രക്കാരും, ജീവനക്കാരും രക്ഷപെട്ടത് തലനാരിഴയ്ക്ക്.

ഇന്ന് പുലർച്ചെ തേനിയിൽ നിന്ന് മൂന്നാറിലേക്ക് വന്ന RSC 596 കെ എസ് ആർ ടി സി ബസിനെയാണ് മൂന്ന് മണിയോടെ തോണ്ടിമല ഭാഗത്ത് വച്ച് കാട്ടാനക്കൂട്ടം ആക്രമിച്ചത്.

ആക്രമണത്തിനിടെ ആനക്കൂട്ടം ബസിന്റെ മുൻഭാഗത്തെ ഗ്രിൽ ചവിട്ടിത്തകർത്തു.
കൂടാതെ തലയും, കൊമ്പും കൊണ്ട് ഗ്ലാസ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു.

യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

കുറച്ച് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവ പിൻമാറിയത്.

പിന്നീട് ആനകൾ സംഭവസ്ഥലത്തു നിന്നും പൂർണമായും പോയ ശേഷമാണ് യാത്രക്കാരുമായി ഡൂട്ടിയിലുണ്ടായിരുന്ന
ഡ്രൈവർ സതീഷ്കുമാറും,
കണ്ടക്ടർ
ദേവേന്ദ്രൻ ഗോപാലും ചേർന്ന് ബസ് സുരക്ഷിതമായി മൂന്നാറിലെത്തിച്ചത്.

ചാലക്കുടി കെഎസ്ആർടിസി ചരിത്രം തിരുത്തി കുറിക്കുകയാണ്. മലക്കപ്പാറയ്ക്കും, കപ്പൽ യാത്രയ്ക്കും, മൂന്നാർ യാത്രയ്ക്കും ശേഷം ഇ...
16/02/2022

ചാലക്കുടി കെഎസ്ആർടിസി ചരിത്രം തിരുത്തി കുറിക്കുകയാണ്. മലക്കപ്പാറയ്ക്കും, കപ്പൽ യാത്രയ്ക്കും, മൂന്നാർ യാത്രയ്ക്കും ശേഷം ഇപ്പോൾ ഇതാ ഏറ്റവും പുതിയ കാനനയാത്ര. വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:https://youtu.be/cBKB2IkQIvw

ാനന_യാത്ര_690_രൂപ_മാത്രം | |

KSRTC കാനന യാത്ര 690 രൂപ മാത്രം | KSRTC TOUR TO BHOOTHATHANKETTU | Bhoothathankettu Dam BoatingKSRTC 2022 ലെ ഏറ്റവും പുതിയ കാനന യാത്ര: വെറ്റിലപ്പാറ പാലം, ചാല...

ലോകത്തിൽ ആദ്യമായി പൊറോട്ട വാങ്ങിയാൽ താറാവ്ക്കറി / ബീഫ് കറി  / നാടൻ കോഴിക്കറി / മീൻകറി  സൗജന്യം | വീഡിയോ കാണുവാൻ ഈ കാണുന്...
11/02/2022

ലോകത്തിൽ ആദ്യമായി പൊറോട്ട വാങ്ങിയാൽ താറാവ്ക്കറി / ബീഫ് കറി / നാടൻ കോഴിക്കറി / മീൻകറി സൗജന്യം | വീഡിയോ കാണുവാൻ ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

ലോകത്തിൽ ആദ്യമായി പൊറോട്ട വാങ്ങിയാൽ താറാവ്ക്കറി / ബീഫ് കറി / നാടൻ കോഴിക്കറി / മീൻകറി സൗജന്യം പൊറോട്ട വാങ്ങിയാൽ ത.....

10/02/2022

Address


Alerts

Be the first to know and let us send you an email when Sanchari Travel World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sanchari Travel World:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share