News 25 Kerala

  • Home
  • News 25 Kerala

News 25 Kerala Media

10/04/2024

പുനലൂർ ഭരണിക്കാവ് ഭദ്ര ദേവീക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര

10/04/2024

വിളക്കുടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം

10/04/2024

ഈരാറ്റുപേട്ട അയ്യപ്പനും ഭരണങ്ങാനം ഗണപതിയും പുനലൂരിന്റെ മണ്ണിൽ

09/04/2024

കൃഷിയിടത്തിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു

സൂര്യാഘാതം എന്ന് സംശയം

07/04/2024

കമ്പം തേനി റൂട്ടിലെ മനോഹരമായ ജമന്തി കാഴ്ചകൾ

05/04/2024

കൊല്ലം പാർലമെൻറ് ഇടതുമുന്നണി സ്ഥാനാർത്ഥി എം മുകേഷിന് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആവേശകരമായ സ്വീകരണം

05/04/2024

ചാലിയക്കര കമ്പി ലൈനിൽ കാട്ടാന വ്യാപകമായ നാശം വിതച്ചു ജനങ്ങൾ ഭീതിയിൽ

25/03/2024

പത്തനാപുരം - മുള്ളുമല ഫോറസ്റ്റ് സ്റ്റേഷൻ്റെ ഉള്ളിൽ കയറി പുലി പട്ടിയെ പിടിക്കുന്നു

27/02/2024

മലയോര നാടിനെ ഇളക്കിമറിച്ച് കൊല്ലം പാർലമെൻറ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി M. മുകേഷിന് പുനലൂരിൽ സ്വീകരണം

26/02/2024

നാടിനെ ഇളക്കിമറിച്ച് തലവൂർ പൂരവും കുടമാറ്റവും

22/02/2024

പുനലൂർ ചെങ്കോട്ട പാതയിൽ ഉറുകുന്ന് ജംഗ്ഷനിൽ ടിപ്പർലോറിയിടിച്ച് വൃദ്ധയ്ക്ക് ദാരുണ അന്ത്യം

13/02/2024

പുനലൂർ കൊല്ലം പാതയിൽ പൈനാപ്പിൾ ജംഗ്ഷനിൽ അടിക്കടിയുള്ള പൈപ്പ് പൊട്ടൻ കുടിവെള്ള ക്ഷാമവും അപകടവും പെരുകുന്നു വ്യത്യസ്തമായ പ്രതിഷേധവുമായി നാട്ടുകാർ

09/02/2024

ബീഡിക്ക് വേണ്ടി കത്തിക്കുത്ത്....

പുനലൂർ മാർക്കറ്റ് ജംഗ്ഷനിലാണ് ബീഡിക്ക് വേണ്ടി സുഹൃത്തുക്കൾ പരസ്പരം കുത്തിയത്

09/02/2024

വാളക്കോട് NSV വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്

06/02/2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുനലൂർ നഗരസഭ ഓഫീസിന് മുന്നിൽ മാർച്ചും ധരണയും സംഘടിപ്പിച്ചു

02/02/2024

വിളക്കുടി എൽ പി സ്കൂളിന് മുൻവശത്ത് റോഡിലെ പൈപ്പ് തകർന്ന് അപകടകരമായ രീതിയിൽ കുഴി അധികൃതർ തിരിഞ്ഞുനോക്കുന്നില്ല എന്ന് പരാതി

31/01/2024

പുനലൂർ നഗരസഭയിൽ ദേശീയ പതാകയോട് അനാധരവ് ....ദേശീയ പതാക മാലിന്യ രേഖരണ കേന്ദ്രത്തിൽ

31/01/2024

പുനലൂർ നഗരത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര കേന്ദ്രമായ അൽ അമീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ മോഷണം പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജമാക്കി

23/01/2024

കറവൂരിൽ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി

*കെ - സ്മാർട്ട് പ്രകാരം ആദ്യ ജനന സർട്ടിഫിക്കറ്റ് നൽകി*പുനലൂർ : സംസ്ഥാനത്തെ നഗരസഭകളിലും കോർപ്പറേഷനുകളിലും ജനുവരി 1 മുതൽ ന...
10/01/2024

*കെ - സ്മാർട്ട് പ്രകാരം ആദ്യ ജനന സർട്ടിഫിക്കറ്റ് നൽകി*

പുനലൂർ : സംസ്ഥാനത്തെ നഗരസഭകളിലും കോർപ്പറേഷനുകളിലും ജനുവരി 1 മുതൽ നടപ്പിലാക്കി വരുന്ന കെ - സ്മാർട്ട് സംവിധാനം വഴി പുനലൂർ നഗരസഭയിലെ ആദ്യ ജനന സർട്ടിഫിക്കറ്റ് നൽകി. അനൂപ് എം.ഒ. മായാദേവി എം. ദമ്പതികൾക്ക് പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുട്ടിയ്ക്ക് ജയ്ധൻ മോസ് എന്ന് പേരിട്ടാണ് സർട്ടിഫിക്കറ്റ് നൽകിയത്.

കെ - സ്മാർട്ട് പ്രാബല്യത്തിൽ വന്നതോടെ ജനങ്ങൾക്ക് ഓഫീസിൽ വരാതെ തന്നെ അപേക്ഷകൾ ഓൺലൈനായി നൽകാവുന്നതും സർട്ടിഫിക്കറ്റുകൾ പ്രിൻ്റ് എടുക്കാവുന്നതുമാണ്. ഇതിലൂടെ കൂടുതൽ സുതാര്യതയും വേഗതയും കൈവരിക്കാൻ കഴിയും. നഗരസഭയിലെ എല്ലാ സേവനങ്ങളും ഇൻ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുന്നത്. ആദ്യ നാളുകളിൽ നഗരസഭാ ഓഫീസിൽ ഫെസിലിറ്റേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടർന്ന് സ്വന്തമായോ അക്ഷയ പോലെയുള്ള കേന്ദ്രങ്ങളിൽ നിന്നോ അപേക്ഷകൾ നൽകാവുന്നതാണ്.

ആദ്യ ജനന സർട്ടിഫിക്കറ്റ് നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് ബുധനാഴ്ച രാവിലെ 11ന് നഗരസഭാ അധ്യക്ഷ ബി. സുജാത കുട്ടിയുടെ അച്ഛൻ അനൂപിന് കൈമാറി. വൈസ് ചെയർമാൻ ഡി. ദിനേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് രാജൻ, വസന്ത രഞ്ജൻ, അഡ്വ. പി.എ. അനസ്, പ്രിയ പിള്ള, കൗൺസിലർമാരായ വി.പി. ഉണ്ണികൃഷ്ണൻ, നിമ്മി എബ്രഹാം, കെ. പുഷ്പലത, എസ്. സതേഷ്, മുനിസിപ്പൽ സെക്രട്ടറി സുമയ്യ ബീവി എസ്., ക്ലീൻ സിറ്റി മാനേജർ കെ. ജയകുമാർ, ജനന മരണ രജിസ്ട്രാർ കെ. പുഷ്പകുമാർ, രണ്ടാം ഗ്രേഡ് പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ ബി. അരുൺ തുടങ്ങിയവർ പങ്കെടുത്തു.

10/01/2024

അറിയിപ്പ്

അദ്ധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവ്

കേരള സർക്കാർ നിയന്ത്രണത്തിലുള്ള പത്തനാപുരം എഞ്ചിനീയറിംഗ് കോളേജിൽ (കേപ്പ് ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ എം. ടെക് ഫസ്റ്റ് ക്ലാസ്സ്‌ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2024 ജനുവരി 18 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9447738569, 8547852810 എന്ന നമ്പരിൽ ബന്ധപെടുക.

പ്രിൻസിപ്പാൾ

10/01/2024

പുനലൂർ തൂക്കുപാലത്തിന് സമീപത്തെ പാർക്ക് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു

അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

02/01/2024

പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുകൾവശത്തുള്ള തലതിരിഞ്ഞ സൂചന ബോർഡുകൾ അയ്യപ്പന്മാരെ വലയ്ക്കുന്നു..

02/01/2024

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

കരവാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.രാജന്‍ പിള്ള അന്തരിച്ചുപുനലൂര്‍ :  കരവാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരവാ...
01/01/2024

കരവാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.രാജന്‍ പിള്ള അന്തരിച്ചു

പുനലൂര്‍ : കരവാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരവാളൂര്‍ കുണ്ടുമണ്‍ കരിപ്പുഴ വീട്ടില്‍ കെ.എസ്.രാജന്‍ പിള്ള (64) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കരവാളൂര്‍ ടൗണ്‍ വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച രാജന്‍ പിള്ളയുടെ പിന്തുണയോടെയാണ് നിലവില്‍ യു.ഡി.എഫ്. പഞ്ചായത്ത് ഭരിക്കുന്നത്. ഭാര്യ: ഓമന. മകന്‍: വിബിന്‍ രാജ്. മരുമകള്‍: നീതു. സംസ്‌കാരം വ്യാഴാഴ്ച നടക്കും. രാവിലെ ഒന്‍പതു മുതല്‍ 10.15 -വരെ മാത്രയിലെ പഞ്ചായത്ത് ഓഫീസിലും 10.30 മുതല്‍ 11 -വരെ കരവാളൂര്‍ എല്‍.പി.എസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ച് നാലിന് സംസ്‌കരിക്കും.

01/01/2024

അച്ചൻകോവിൽ ഒരു പന്നി കാട്ടിയ പരാക്രമം നോക്കണേ

News 25 ൻ്റെ തുടർന്നുള്ള യാത്രയ്ക്ക് ഇതുവരെ നൽകിയ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ സഹകരണങ്ങൾക്കും ഹൃദയപൂർവ്വം നന്...
31/12/2023

News 25 ൻ്റെ തുടർന്നുള്ള യാത്രയ്ക്ക് ഇതുവരെ നൽകിയ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ സഹകരണങ്ങൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു

Address

Elampal

Alerts

Be the first to know and let us send you an email when News 25 Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News 25 Kerala:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share