Walk with Ajmal

  • Home
  • Walk with Ajmal

Walk with Ajmal Food Travel Influencer

ഇത്തവണത്തെ വിവാഹവാർഷികത്തിനൊരു പ്രത്യേകതയുണ്ട്. മോൻ ഉണ്ടായ ശേഷമുള്ള ആദ്യത്തെ Nikah Anniversary യാണ്. വയനാട്ടിലെ After th...
05/12/2021

ഇത്തവണത്തെ വിവാഹവാർഷികത്തിനൊരു പ്രത്യേകതയുണ്ട്. മോൻ ഉണ്ടായ ശേഷമുള്ള ആദ്യത്തെ Nikah Anniversary യാണ്.

വയനാട്ടിലെ After the Rains റിസോർട്ടിലാണ് ഞങ്ങൾ ഇത്തവണ വിവാഹവാർഷികം ആഘോഷിച്ചത്.

പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായുള്ള വയനാട്ടിലെ ഒരു അടിപൊളി പ്ലാന്റേഷൻ റിസോർട്ട് ആണിത്.



https://youtu.be/u1TekbhsQ4g

ഇത്തവണത്തെ വിവാഹവാർഷികത്തിനൊരു പ്രത്യേകതയുണ്ട്. മോൻ ഉണ്ടായ ശേഷമുള്ള ആദ്യത്തെ Nikah Anniversary യാണ്. വയനാട്ടിലെ After the Rains റി...

Zaahi മോൻ ഇപ്പോൾ 6 month ആയി... അവനേയും കൂട്ടിയുള്ള ആദ്യ യാത്രയാണ്. വയനാട്ടിലെ After the Rains റിസോർട്ടിലേക്ക്. പശ്ചിമഘട...
04/12/2021

Zaahi മോൻ ഇപ്പോൾ 6 month ആയി... അവനേയും കൂട്ടിയുള്ള ആദ്യ യാത്രയാണ്.

വയനാട്ടിലെ After the Rains റിസോർട്ടിലേക്ക്. പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായുള്ള വയനാട്ടിലെ ഒരു അടിപൊളി പ്ലാന്റേഷൻ റിസോർട്ട് ആണിത്.


https://youtu.be/4on5Mh7QzpE

Zaahi മോൻ 6 month ആയി... അവനേയും കൂട്ടിയുള്ള ആദ്യ യാത്രയാണ്. വയനാട്ടിലെ After the Rains റിസോർട്ടിലേക്ക്. പശ്ചിമഘട്ടത്തിലെ നീലഗിരി ...

ഇവിടുത്തെ കാറ്റിനിത്തിരി അഹങ്കാരം കൂടുതലാണ്; കോടയിറങ്ങും മലമുകളിൽ താമസിക്കാം- - -വൈകുന്നേരം മൂന്ന് മണിയായതെയൊള്ളു... ദൂര...
03/12/2021

ഇവിടുത്തെ കാറ്റിനിത്തിരി അഹങ്കാരം കൂടുതലാണ്; കോടയിറങ്ങും മലമുകളിൽ താമസിക്കാം
- - -
വൈകുന്നേരം മൂന്ന് മണിയായതെയൊള്ളു... ദൂരെ മലമടക്കുകളിൽ നിന്നും കോടമഞ്ഞിനെ ആനയിച്ചുകൊണ്ടുവന്ന ഇളംകാറ്റ്, വരാന്തയിൽ വെറുതെ വിതൂരതയിലേക്കു നോക്കിയിലിരുന്ന എന്നെ തലോടിക്കൊണ്ടു കടന്നുപോയി. വയനാടൻ തേയിലത്തോട്ടത്തിലെ കാറ്റിന് ഇവിടുത്തെ കാപ്പിത്തോട്ടവും കണ്ടുകഴിഞ്ഞു കുന്നിന്മുകളിലെ കോട്ടേജിന് മുറ്റത്തെത്തുമ്പോൾ ഒരിത്തിരി അഹങ്കാരമുണ്ടെന്നു എനിക്ക് തോന്നി. അല്ല എങ്ങിനെ ഇല്ലാതിരിക്കും, പോകുന്നവഴികളിലെല്ലാം കോടമഞ്ഞ് കൂടെപോരുകയല്ലേ...!

മുറ്റത്തെ പുൽത്തകിടിയോട് ചേർന്നുള്ള വെള്ള നിറത്തിലുള്ള ബെഞ്ച് എനിക്കിപ്പോൾ അവ്യക്തമായിക്കാണാം.
"അതേ... ഞാനും വരുന്നു..."
നഗ്നപാതനായി മുറ്റത്തേക്കിറങ്ങുമ്പോൾ സിനിയും എന്റെ കൂടെ കൂടി.

"മോൻ എവിടെ...?"
"അവൻ ഉറങ്ങി...യാത്രാക്ഷീണം കാണും!"

മോൻ ഉണ്ടായ ശേഷം ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ യാത്രയാണെന്ന പ്രത്യേകത കൂടിയുണ്ട്‌ ഈ വയനാടൻയാത്രക്ക്. അവനിപ്പോൾ ആറുമാസം ആയതെയൊള്ളൂ. യാത്ര ഞങ്ങളെക്കാൾ അസ്വദിച്ചത് അവനാണെന്നു തോന്നുന്നു...വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ, വഴിയിലെ കാഴ്ചകളെല്ലാം കണ്ടു ഇവിടെ എത്തിയ ശേഷമാണ് ഒന്നുറങ്ങുന്നത്.

കൊറോണ ലോകത്തിനു നൽകിയ നഷ്ടങ്ങളേക്കാൾ, എന്റെ ജീവിതത്തിലുണ്ടായ ലാഭങ്ങളുടെ കണക്കെടുക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. ഓഫീസിലെ നാലുചുമരുകൾക്കുള്ളിൽ നിന്നും വീടിന്റെ വിശാലതയിലേക്ക് ജോലി മാറിയപ്പോൾ, അത് പ്രിയപ്പെട്ടവരിലേക്കുള്ള വന്നുചേരൽ കൂടിയായിരുന്നു. കൊറോണ യാത്രകൾക്ക് ഒരിടവേള വരുത്തിയെങ്കിലും, ഇതിനിടയിൽ ഇനിയുള്ള യാത്രകളിൽ കൂട്ടായി ഞങ്ങൾക്കൊരു മകനെ ദൈവം അനുഗ്രഹിച്ചുതന്നതിൽ പിന്നെന്തുവേണം സന്തോഷിക്കാൻ.

മുറ്റത്തെ ഞാവൽ ചെടിയിലപ്പോഴും രാവിലെ പെയ്ത മഴത്തുള്ളികളങ്ങിനെ ആരെയോ കാത്തുനിൽക്കുന്നുണ്ട്. ഇവിടെയിങ്ങിനെയാണ്...മഴ മാറി ആകാശം തളിഞ്ഞാൽ, മണ്ണിലെ നനവും ഇലകളിലെ മഴത്തുള്ളികളുമിങ്ങിനെ നിൽക്കുമ്പോൾ ഒരു പുതിയ തുടക്കമാണ്... "ആഫ്റ്റർ ദി റൈൻസ്". വയനാട് മേപ്പാടിയിൽ നിന്നും അല്പം മുന്നോട്ട് വന്ന് വലത്തേക്ക് തിരിഞ്ഞു കുറച്ചുകൂടി മുന്നോട്ട് വന്നാൽ വയനാട്ടിലെ പ്രശസ്തമായ റിപ്പണ് ടീ എസ്റ്റേറ്റ് കാണാം. തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ടു ഒരു മൂന്ന് നാല് കിലോമീറ്ററുകൾ കൂടി ഉള്ളിലേക്ക് വരുമ്പോൾ തന്നെ വയനാടൻ കാട്ടിലെ തണുത്തകാറ്റ് നിങ്ങളെ ഈ റിസോർട്ടിലേക്ക് സ്വാഗതം ചെയ്യും.

ഗേറ്റ് കടന്ന് ചെറിയ കരിങ്കല്ലുകഷ്ണങ്ങൾപാകിയ ഒറ്റയടിപ്പാതയിലൂടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ മലഞ്ചെരുവിലെ മനോഹരമായ റിസോർട്ടിനു മുന്നിൽ മാനേജർ ജോജി ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുൻപ് ഞാൻ ഊട്ടിയിൽ പോയ സമയം ബുക്കിങ് എടുത്തിരുന്ന സ്ഥാപനത്തിലെ വിവേകും, ഗീതയും വഴിയാണ് ഞാൻ ഈ റിസോർട്ടിലേക്ക് എത്തിയതെങ്കിലും, ഇന്നലെ ബുക്ക് ചെയ്ത ഉടനെ ഈ റിസോർട്ടിനെ കുറിച്ചും നമ്മൾ കയ്യിൽ കരുതേണ്ട സാധനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി ജോജി എനിക്ക് മെസ്സേജ് അയച്ചിരുന്നു. എന്റെ ഫാമിലിയെകൂടാതെ എന്റെ സ്‌കൂൾ സുഹൃത്ത് ജഹസും ഫാമിലിയുമാണ് ഈ യാത്രയിൽ കൂടെയുള്ളത്.

മനോഹരമായ പൂന്തോട്ടങ്ങൾക്ക് നടുവിൽ ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിലാണ് ഇവിടുത്തെ റിസപ്‌ഷനും റസ്റ്റോറന്റുമെല്ലാം പ്രവർത്തിക്കുന്നത്. വാഹനത്തിൽനിന്നിറങ്ങി ഒരു ചെറിയ പാലത്തിലൂടെ നടന്നു ഇവിടേക്കെത്തുമ്പോൾ തന്നെ ഇവിടുത്തെ ഭൂപ്രകൃതിയുടെ സൗന്ദര്യവും സംഗീതവും നമ്മെ സ്വാഗതം ചെയ്യും. പശ്ചിമഘട്ടമലനിരകളിലെ നീലഗിരി ജൈവമണ്ഡലത്തിന്റ ഭാഗമായുള്ള വയനാട്ടിലെ കാടിനോട് ചേർന്ന് പതിനാറ് ഏക്കറിൽ വരുന്ന പ്ലാന്റേഷൻ റിസോർട്ട് ആണ് ആഫ്റ്റർ ദി റൈൻസ്. റസ്റ്റോറന്റിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നുകൊണ്ടു കിളികളുടെ സംഗീതത്തോടൊപ്പം കാടിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴേക്കും, ഷെഫ് അജിത്തിന്റെ ഇഞ്ചിയും മഞ്ഞളുമെല്ലാം ഇട്ട സ്‌പെഷ്യൽ കാവ വന്നു. ഫിക്ഷനും ഡ്രാമയുമുമെല്ലാം ചേർന്ന ചെറുതല്ലാത്ത ഒരു പുസ്തകശേഖരം ഇവിടെ ലോബിയിൽ ഗസ്റ്റിനായി ഒരുക്കിയിട്ടുണ്ട്. ഒരു മഴ ദിവസം ഇവിടെയിരുന്നു പുസ്തകം വായിക്കുന്നതിനെ കുറിച്ചു ഞാൻ വെറുതെ ഓർത്തുനോക്കി.

കാവ കുടിച്ചശേഷം ഞങ്ങൾ കോട്ടേജിലേക്ക് നടക്കുമ്പോൾ വഴികളിലെല്ലാം നിറയേ പൂമ്പാറ്റകളുണ്ടായിരുന്നു. കൊക്കൂം, ലില്ലികൊയ്‌, പിമിയെന്റ, കവാ എന്നീ നാലു വ്യത്യസ്ത കാറ്റഗറികളിലായി ഇവിടെ പത്തു കോട്ടേജുകളാണുള്ളത്. പ്രൈവറ്റ് പാർക്കിങ്ങോട്കൂടിയ ഇവിടുത്തെ പ്രീമിയം കാറ്റഗറിയുലുള്ള 'കവാ' കോട്ടേജിലാണ് ഇന്ന് ഞങ്ങൾ താമസിക്കുന്നത്. മുൻവശത്തെ വാതിലിനോട് ചേർന്ന് ഗസ്റ്റിന്റെ പേരെഴുതിയ സ്ലെറ്റ് വച്ചിരിക്കുന്നതു മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി തോന്നി.

പറയാൻ മറന്നു... ഇന്ന് ഞങ്ങളുടെ മൂന്നാമത്തെ നിക്കാഹ് ആനിവേഴ്സറിയാണ്... ജഹസിന്റെ സുഹൃത്തായ ഷെഫ് അജിത്തിനെ രാവിലെ വിളിച്ചു പറഞ്ഞതിൻപ്രകാരം, പൂക്കൾ കൊണ്ടു അലങ്കരിച്ച ബെഡും ബാത്ത്റൂമുമെല്ലാം കണ്ടു സിനി അമ്പരന്നു നിൽക്കുകയാണ്. ജാലകത്തിനപ്പുറം മുറ്റത്തെ പൂന്തോട്ടത്തിൽ കോടമഞ്ഞുപൊതിയുന്ന മനോഹരകാഴ്ച എന്നെ റൂമിൽ അധികനേരം പിടിച്ചുനിർത്തിയില്ല. ഒന്നു ഫ്രഷ് ആയ ശേഷം കോട്ടേജിന്റെ പിറകുവശത്തെ വരാന്തയിലെ ചാരുകസേരയിൽ ചുമ്മാ വയനാടൻ മലനിരകളുടെ സൗന്ദര്യവും കണ്ടങ്ങിനെ ഇരുന്നു.

വൈകുന്നേരം നാലുമണി ആയതും താഴെയുള്ള പിമിയെന്റ കോട്ടജിൽ നിന്നും ജഹസിന്റെ വിളിയെത്തി.
"നമുക്ക് പൂളിലേക്ക് പോയാലോ!"
"പോവാം..." ഞങ്ങൾ സംസാരിക്കുമ്പോൾ സിനിയാണ് മറുപടി പറഞ്ഞത്.
കാപ്പിത്തോട്ടത്തിനു നടുവിലൂടെ ഒരല്പം താഴോട്ട് നടന്നാൽ ഇവിടുത്തെ മനോഹരമായ സ്വിമ്മിങ് പൂളിലെത്താം.
"ആഹാ...നമ്മൾ മാത്രമുള്ളൂ ലെ..."
തിങ്കളാഴ്ച ദിവസമായതിനാലും ഗസ്റ്റുകൾ കുറവായതിനാലും സിനിക്കും ജഹസിന്റെ വൈഫിനും സന്തോഷമായി. കുഞ്ഞിക്കാൽ വെള്ളത്തിൽ തട്ടിയപ്പോൾ മോൻ ചിരിക്കാൻ തുടങ്ങി. അവനെ ആദ്യമായാണ് ഞങ്ങൾ പൂളിൽ ഇറക്കുന്നത്. നേരം ഇരുട്ടിയിട്ടും ആർക്കും വെള്ളത്തിൽ നിന്നും എണീറ്റുപോരാൻ തൊന്നുന്നില്ലായിരുന്നു.

കാപ്പിത്തോട്ടത്തിന് നടുവിൽ തീകാഞ്ഞു കൊണ്ടിരുന്ന ഞങ്ങളെ നോക്കി ആകാശത്തു നക്ഷത്രങ്ങൾ കണ്ണുചിമ്മിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. തണുപ്പിനെ ശമിക്കിപ്പിക്കാൻ ഇത് മതിയാവില്ലെന്നു മനസ്സിലാക്കി ഞങ്ങൾ പുതപ്പെടുത്തു പുതച്ചു. കാടിന്റെ നിശബ്ദതയിൽ ക്യാമ്പ് ഫയറിന് ചുറ്റുമങ്ങിനെ നിൽക്കുമ്പോൾ, ഈ ലോകം എന്നിലേക്ക് ചുരുങ്ങുന്നപോലെയാണെനിക്ക് തോന്നിയത്. ഈ മനോഹര ലോകത്ത് ഞാനും അവളും ദൈവം ഞങ്ങൾക്ക് തന്ന ഞങ്ങളുടെ മോനും.

"സാർ കേക്ക് റെഡിയാണ്..."
റെസ്റ്റോറന്റിൽ നിന്നുള്ള വിളി വന്നതും ഞങ്ങൾ ഭക്ഷണം കഴിക്കാൻ അവിടേക്ക് നടന്നു. ആനിവേഴ്‌സറിക്ക് സ്‌പെഷ്യൽ കേക്ക് സെറ്റ് ചെയ്യാൻ മുൻകൂട്ടി അജിത്തിനെ ഏല്പിച്ചിരുന്നു. റെസ്റ്റോറന്റിലെ പാശ്ചാത്യ സംഗീതവും മലഞ്ചെരുവിലെ തണുപ്പുംകൂടി ചേർന്നപ്പോൾ പ്ളേറ്റിലെ വറുത്തരച്ച നാടൻ കോഴിക്കറിക്ക് രുചി അല്പം കൂടി.

"രാത്രിയിൽ ഇങ്ങിനെ മാനം നോക്കിയിരിക്കാൻ നല്ല രസാ..."
"അത് പിന്നെ അങ്ങനെയാണല്ലോ..."
രാത്രി വൈകിയും കോട്ടേജിന്റെ വരാന്തയിൽ നിന്നും പോരാൻ തോന്നുന്നില്ല. ഒരു ദിവസത്തിലെ ഏറ്റവും മനോഹരമായ സമയം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും അത് നക്ഷത്രങ്ങൾ കഥകൾ പറയുന്ന രാത്രികളും, സൂര്യകിരണങ്ങൾ പൊൻചുംബനം നൽകുന്ന പ്രഭാതങ്ങളുമാണെന്ന്. എന്നാൽ അതിനെല്ലാം അതിന്റെ പൂർണ്ണത വേണമെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ കൂടെ വേണം.

കിളികളുടെ പാട്ടുകേട്ടുകൊണ്ടാണ് ഞാൻ രാവിലെ ഉണർന്നത്. രാത്രി എത്ര വൈകിയുറങ്ങിയാലും റിസോർട്ടുകളിലും മറ്റു സ്ഥലങ്ങളിലും ചെന്നാൽ അതിരാവിലെ ഉണരുന്ന പതിവുണ്ടെനിക്ക്. മങ്ങിയ വെളിച്ചത്തിൽ വെള്ളിമല, മുണ്ടക്കോയ് മലനിരകൾ അവ്യക്തമായേ കാണുന്നൊള്ളൂവെങ്കിലും താഴ് വാരത്തെ കാടുകൾക്കുള്ളിലൂടെ ചാലിയാർപുഴ കുതിച്ചൊഴുകുന്നതിന്റെ ശബ്ദം വ്യക്തമായിതന്നെ കേൾക്കാം. സൂര്യോദയം കാണാൻ പാർക്കിങ് സ്ഥലവും കഴിഞ്ഞു മുന്നോട്ട് നടന്നാൽ പ്ലാന്റേഷന്റെ താഴ്ഭാഗത്ത് പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. രാത്രിയിലെ മഞ്ഞുവീഴ്ചയും കോടമഞ്ഞും കാരണം സമയം ഏറെയായിട്ടും സൂര്യൻ ഞങ്ങൾക്ക് മുഖംകാണിക്കാതെ മറഞ്ഞുതന്നെനിന്നു.

പ്രഭാതഭക്ഷണ ശേഷം ഞങ്ങൾ തൊട്ടത്തിലൂടെ ഒന്നു നടക്കാനിറങ്ങി. കാപ്പിയും കുരുമുളകും കൊക്കോയും തുടങ്ങി ഓറഞ്ചു ചെടികൾ വരെ ഇവിടെയുണ്ട്. താഴെ ഫിഷിങിന് വേണ്ടി ഉപയോഗിക്കുന്ന കുളമാണ് ലക്ഷ്യമെങ്കിലും പോകുന്ന വഴിയിൽ പുതുതായി നിർമിക്കുന്ന യോഗാഹാളും, പിന്നെ റിസോറിലേക്കാവശ്യമായ പാലിനും മറ്റുമായുള്ള ഗോശാലയും അട്ടിൻകൂടുമെല്ലാം കണ്ടു. എല്ലാം കഴിഞ്ഞു ഇരുനൂറിലധികം സ്റ്റെപ്പുകൾ കയറി മുകളിൽ എത്തിയപ്പോഴേക്കും സിനിയും മോനും പാക്കിങെല്ലാം കഴിഞ്ഞിരിക്കുകയായിരുന്നു.

മടക്കയാത്രയുടെ മടുപ്പൊഴിവാക്കാൻ സമയം അനുവധിക്കുകയാണെങ്കിൽ ഏതെങ്കിലുമൊരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന പതിവുണ്ടെനിക്ക്. ഇത്തവണ ഞങ്ങൾ നേരെപോയത് ബാണാസുര സാഗർ ഡാമിലേക്കാണ്. ടിക്കറ്റ് എടുത്ത് മുകളിലേക്ക് നടക്കുമ്പോൾ കാണുന്ന കാഴ്ച്ചകളെല്ലാം പുതുമയുള്ളതായതിനാൽ മോന് വല്യ ആവേഷത്തിലായിരുന്നു.

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബണാസുര സാഗർ ഡാം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായും ഏഷ്യയിലെ രണ്ടാമത്തെ വലിയ ഡാമായും കണക്കാക്കപ്പെടുന്നു.
ജലസേചനത്തിനും കുടിവെള്ളത്തിനുമുള്ള ജല ആവശ്യം നിറവേറ്റുന്നതിനായി കക്കയം ജലവൈദ്യുത പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി 1979 ൽ ബണാസുരസാഗർ പദ്ധതിക്ക് വേണ്ടി ഇവിടെ ഡാം നിർമ്മിച്ചു.

ബാണാസുര കുന്നുകളുടെ സൗന്ദര്യവും ഡാമിലെ വെള്ളത്തിന്റെ ശാന്തതയും കണ്ടു അവിടെനിന്നുമിറങ്ങുമ്പോൾ നേരം ഇരുട്ടിയിരുന്നു. ഇനി മലപ്പുറത്തെ വീട്ടിലേക്ക്...നീണ്ട പത്തു വർഷങ്ങൾക്ക് ശേഷമാണ് സിനി വയനാട്ടിലേക്ക് വരുന്നത്. മോനെ പ്രഗ്നന്റ് ആയിരുന്ന സമയത്തു അവളെ കൂട്ടാതെ ഞാൻ ഒന്ന് രണ്ടു തവണ വയനാട്ടിൽ വന്നിരുന്നു. അതിന് പ്രായശ്ചിത്തം ചെയ്ത നിർവൃതിയിൽ ചുരമിറങ്ങുമ്പോൾ ഇനിയും ഇങ്ങോട്ട് വരണമെന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ. അല്ലെങ്കിലും ഓരോ യാത്രികനും വയനാട് എന്നും പ്രിയപ്പെട്ടതാണ്.
-
(അജ്മൽ അലി പാലേരി)
-
-
-
യാത്രാ വീഡിയോ:
https://youtu.be/4on5Mh7QzpE
https://youtu.be/u1TekbhsQ4g
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal( https://www.youtube.com/c/WalkwithAjmal) and follow my journey 🎥
-
-
-

*ഒന്നര ദശാബ്ദത്തിനുശേഷം ഞങ്ങൾ ഒത്തുചേർന്നപ്പോൾ 😍 MUHSS 2004-05 SSLC Batch Get-together*നീണ്ട പതിനാറ് വർഷങ്ങൾ!!! മുഖങ്ങൾ ...
16/11/2021

*ഒന്നര ദശാബ്ദത്തിനുശേഷം ഞങ്ങൾ ഒത്തുചേർന്നപ്പോൾ 😍 MUHSS 2004-05 SSLC Batch Get-together*

നീണ്ട പതിനാറ് വർഷങ്ങൾ!!! മുഖങ്ങൾ പലതും മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ ചില മുഖങ്ങൾ ഇന്നും ഓർമയിൽ തന്നെയുണ്ട്.

ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പലരെയും ഇപ്പോഴാണ് കാണുന്നത്. കണ്ടാൽ മനസ്സിലാവാത്ത പലരും അടുത്തു വന്നു പരിചയപ്പെടുത്തിയപ്പോൾ ഓർമയിൽ നിന്നും അവരുടെ പഴയ മുഖം പൊടിതട്ടിയെടുത്തു.

കൈകൾ ചേർത്തുപിടിച്ചു സ്‌കൂൾ വരാന്തയിലൂടെ നടക്കുമ്പോൾ ഞങ്ങൾ ആ പഴയ കൗമാരക്കാരായി.

Markazhul Uloom Higher Secondary School 2004-05 SSLC Batch Get-together Program - Shikharam 2021

https://youtu.be/zDZhi6y4NfI

നീണ്ട പതിനാറ് വർഷങ്ങൾ!!! ചിലമുഖങ്ങൾ മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിൽ മറ്റുചിലർ ഇന്നും ഓർമയിൽ തന്നെയുണ്ട്.ഹൈസ്‌...

14/11/2021

നമ്മുടെ കോഴിക്കോട് 😍

A day with my highschool friends!!!

സുഹൃത്തുക്കളുമൊന്നിച്ചുള്ള ഒത്തുചേരലുകളും യാത്രകളും നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ്. A day with my highschool(MUHSS ...
12/11/2021

സുഹൃത്തുക്കളുമൊന്നിച്ചുള്ള ഒത്തുചേരലുകളും യാത്രകളും നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ്.

A day with my highschool(MUHSS Oorakam) friends!!!


https://youtu.be/PPqgcIYAWxs

സുഹൃത്തുക്കളുമൊന്നിച്ചുള്ള ഒത്തുചേരലുകളും യാത്രകളും നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഞങ്ങൾ സ്‌കൂൾ സുഹ....

09/11/2021

വേങ്ങര ബിസ്മി ഹൈപ്പർമാർക്കറ്റിൽ പോയപ്പോൾ... Zaahi യുടെ കൂടെ ആദ്യ ഷോപ്പിംഗ് അനുഭവം 😍

09/11/2021

വേങ്ങര ബിസ്മി ഹൈപ്പർമാർക്കറ്റിൽ... Zaahi യുടെ കൂടെ ആദ്യത്തെ ഷോപ്പിങ് അനുഭവം 😍

02/11/2021

മലപ്പുറം ജില്ലയിലെ ഊരകത്തുള്ള മർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂൾ. നീണ്ട പതിനാറു വർഷങ്ങൾക്ക് ശേഷം അവിടെ പോയപ്പോൾ 😍

മോന് അഞ്ചുമാസം കഴിഞ്ഞു! അവനെയും കൊണ്ടു ഞങ്ങൾ ആദ്യമായി ഷോപ്പിങിന് പോയ വീഡിയോ 😍          https://youtu.be/iqiu1_mWaMs
31/10/2021

മോന് അഞ്ചുമാസം കഴിഞ്ഞു! അവനെയും കൊണ്ടു ഞങ്ങൾ ആദ്യമായി ഷോപ്പിങിന് പോയ വീഡിയോ 😍


https://youtu.be/iqiu1_mWaMs

മോനെയുംകൊണ്ട് ആദ്യമായാണ് ഞങ്ങൾ ഷോപ്പിങിന് പോകുന്നത്. കഴിഞ്ഞ മെയ് മാസം മൂന്നാം തീയതിയാണ് അവൻ ജനിച്ചത്. പേര് ' Zehan A...

എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം മലപ്പുറം ജില്ലയിലെ ഊരകത്തുള്ള മർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു. നീണ്ട 16 വർഷങ്ങ...
29/10/2021

എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം മലപ്പുറം ജില്ലയിലെ ഊരകത്തുള്ള മർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു. നീണ്ട 16 വർഷങ്ങൾക്കു ശേഷം സ്‌കൂളിൽ പോയപ്പോൾ ഉള്ള കാഴ്ചകൾ, ഓർമകൾ വീഡിയോ രൂപത്തിൽ!

https://youtu.be/ycwnOp1ANI4

എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം മലപ്പുറം ജില്ലയിലെ ഊരകത്തുള്ള മർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു. നീണ...

06/09/2021

ഊട്ടിയിൽ...നീലഗിരി കുന്നുകളിലെ തണുപ്പിൽ പ്രകൃതിയുടെ സൗന്ദര്യം അസ്വദിച്ചുകൊണ്ട്, കാടിനോട് ചേർന്നുള്ള 120 Acre പ്ലാന്റേഷനിൽ താമസിക്കാം 🏞️🏡
-
-
-
📲 For booking & other informations Call / Whatsapp me on +91 9632917473
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal ( https://www.youtube.com/c/WalkwithAjmal ) and follow my Journey 🎥
-
-
-

ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾ അടക്കം നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന നിരവധി സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലേലം വിളിച്...
06/03/2021

ഇലക്ട്രോണിക്, വീട്ടുപകരണങ്ങൾ അടക്കം നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന നിരവധി സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ലേലം വിളിച്ചെടുക്കാൻ കഴിയുന്ന Save Box മൊബൈൽ ആപ്ലിക്കേഷൻ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത് 😍

savebox.in
https://youtu.be/-G8ePdPxILo

Savebox bidding app is a unique idea which is profoundly the 1st bidding app in Kerala.we bought iBell 2049 dlx 5.1 Home theater system.Download Save box And...

നീലഗിരിയുടെ നിശബ്ദ സൗന്ദര്യം; ഇത് തമിഴ് സിനിമയുടെ ഇഷ്ടലൊക്കേഷൻ !(Part - 2)- - -" കോടമഞ്ഞുപുതച്ചു മനോഹരമായ നീലഗിരി കുന്നു...
09/02/2021

നീലഗിരിയുടെ നിശബ്ദ സൗന്ദര്യം; ഇത് തമിഴ് സിനിമയുടെ ഇഷ്ടലൊക്കേഷൻ !
(Part - 2)
- - -
" കോടമഞ്ഞുപുതച്ചു മനോഹരമായ നീലഗിരി കുന്നുകളിലൊന്നിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത ചെറുതെങ്കിലും മനോഹരമായരു ഭവനം... മുറ്റത്തിനോട് ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ട് കൂടെ കേൾക്കാം... "

സിനിമയുടെ തിരക്കഥയിൽ ഇങ്ങിനെ ഒരു ലൊക്കേഷൻ ആവശ്യമായി വരുന്നെങ്കിൽ അതിനു അനുയോജ്യമായരിടം ഊട്ടിയിൽ ഉണ്ട് !!! ഊട്ടിയിൽ നിന്നും മുപ്പത് കിലോമീറ്റർ മാറി കൂനൂരിൽ കൊളക്കമ്പി എന്ന മനോഹരഗ്രാമത്തിലാണ് ഓ'ലാന്റ് പ്ലാന്റേഷൻ.

പ്ലാൻ ചെയ്യാത്ത യാത്രയായത് കൊണ്ടുതന്നെ കിണ്ണക്കോരൈ യിൽ നിന്നും മഞ്ഞൂർ വഴി മടങ്ങുന്ന സമയം മാത്രമാണ് ഞങ്ങൾ രാത്രി തങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ..! പിന്നെ എല്ലാം പെട്ടെന്നായിരുന്നു...ഓണ്ലൈനിൽ ബുക്ക് ചെയ്‌തെങ്കിലും തന്നിട്ടുള്ള കോണ്ടാക്റ്റ് നമ്പറിൽ വിളിച്ചിട്ട് കണക്റ്റ് ആവാത്ത കാരണം ഗൂഗിൽമാപ്പ് സെറ്റ് ചെയ്തു പോവാൻതന്നെ തീരുമാനിച്ചു. കൂനൂർ ടൗണിൽ നിന്നും ഇരുപത് കിലോമീറ്റർമാറിയാണ് ഈ പ്ലാന്റേഷൻ സ്റ്റേയുള്ളത്‌, അതുകൊണ്ടുതന്നെ രാത്രിയിൽ അങ്ങോട്ടുള്ള യാത്രയിൽ റോഡ് നന്നേ വിജനമായിരുന്നു. കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായുള്ള വനപ്രദേശത്തിനോട് ചേർന്നാണ് ഓ'ലാൻഡ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്. കൊളകമ്പിയിൽ നിന്നും അല്പം കൂടെ മുന്നോട്ടപോയ ഞങ്ങൾ ഒരു പൊലീസ് ചേക്പോസ്റ്റിൽ എത്തിച്ചേർന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമായത് കൊണ്ടുതന്നെ ഞങ്ങളുടെ പേരും സ്ഥലവും മൊബൈൽ നമ്പറുമെല്ലാം എഴുതിവാങ്ങിച്ച അവർ റിസോർട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞു തന്നു.

മാന്നാർ പോലീസ് ചെക്ക്പോസ്റ്റിൽ നിന്നും താഴോട്ടുള്ള വഴിയിൽ തേയിലത്തോട്ടത്തിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാതയിൽ മുന്നോട്ട് പോകുമ്പോൾ ഒരു കാട്ടുമുയൽ വട്ടംചാടി. വാഹനത്തിന്റെ വെളിച്ചം കണ്ടു അതു വന്ന വഴിയതന്നെ തിരിച്ചുപോയെങ്കിലും ഇനിയും ഇതുപോലുള്ള കാഴ്ചകൾക്ക് സാധ്യതയുണ്ടെന്ന് തോന്നിയത് കൊണ്ടുതന്നെ ചുറ്റിലും കണ്ണോടിച്ചു വളരെ പതുക്കെയാണ് മുന്നോട്ട് പോയത്. ഒരുകിലോമീറ്ററോളം മലഞ്ചെരുവിലൂടെ കുത്തനെയുള്ള ഇറക്കം കഴിഞ്ഞു പ്രോപ്പർട്ടിയുടെ ഗേറ്റിൽ എത്തുമ്പോൾ സാം ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവുമാണ് ഈ പ്ലാന്റേഷൻ നോക്കിനടത്തുന്നത്. തേയിലയും, കാപ്പിയും, കുരുമുളകും മറ്റു സുഗന്ധവ്യജ്ഞനങ്ങളും കൃഷിചെയ്യുന്ന നൂറ്റിയിരുപത് ഏക്കറിൽ പരന്നുകിടക്കുന്ന ഈ ഓർഗാനിക് പ്ലാന്റേഷൻ യു എൻ എൻവിറോണ്മെന്റ് ഗുഡ്‌വിൽ അംബാസഡറും, ഇന്ത്യൻ എൻവിറോണ്മെന്റൽ ഇക്കണോമിസ്റ്റുമായ പവൻ സുഖ്ദേവിന്റെ ഉടമസ്ഥതയിലുള്ളതാണ്.

റെസ്റ്റോറന്റ് ഉൾപ്പെടുന്ന എസ്റ്റേറ്റ് ഹൗസിന്റെ മുറ്റത്ത് വാഹനം പാർക്ക് ചെയ്ത ശേഷം താഴെ ഞങ്ങൾക്കായി താമസം ഒരുക്കിയിരിക്കുന്ന പെപ്പർഹൗസിലെ ഫാമിലി കോട്ടേജിലേക്ക് പടികൾ ഇറങ്ങുമ്പോൾ, കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളും ഉള്ളതുകൊണ്ടുതന്നെ രാത്രിയിൽ പുറത്തിറങ്ങി നടക്കരുതെന്ന് നിർദേശം തന്നിരുന്നു. മൂന്ന് വ്യത്യസ്ത റൂമുകൾ ഉൾപ്പെടുന്ന പെപ്പർഹൗസിലെ മുകളിലെ മുറിയാണ് ഫാമിലിറൂം. ഇംഗ്ളീഷ് സിനിമകളിൽ കാണാറുള്ള വീടുകളെപോലെ തട്ടിന്പുറമുള്ള ഈ റൂമിൽ തന്നെ ഒരു ഫാമിലിയിലെ നാലുപേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഭക്ഷണത്തിനു ശേഷം പുറത്തെ തണുപ്പിൽ ഒരല്പം തീകാഞ്ഞും കഥകൾ പറഞ്ഞും ഉറങ്ങാൻ കിടക്കുമ്പോൾ സമയം വൈകിയിരുന്നു.

പ്ലാന്റേഷനിലെ തമാസക്കാരും സന്ദർശകരുമായ പക്ഷികളുടെ പാട്ടുകൾ കേട്ടാണ് ഞാൻ രാവിലെ ഉറക്കമുണർന്നത്. തോട്ടത്തിൽ തന്നെയുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്‌ദം ഇന്നലെ രാത്രിയിൽ തന്നെ എന്നെ അങ്ങോട്ടകർഷിച്ചിരുന്നെങ്കിലും സാംമിന്റെ നിർദേശം മുഖവിലക്കെടുത്താണ് ഉറങ്ങിയത്. അതുകൊണ്ടുതന്നെ ഉറക്കമുണർണ്ണയുടനെ പെട്ടെന്ന് റെഡിയായി അങ്ങോട്ടേക്കിറങ്ങിയ ഞങ്ങൾക്ക് മുന്നിൽ അതാ ഒരു ഒരു കാട്ട്പോത്ത് !!!.....അല്ല ഒന്നല്ല ഒരു കൂട്ടം തന്നെയുണ്ട്.! അവ തലയുയർത്തി ഞങ്ങളെയൊന്നുനോക്കിയ ശേഷം അവിടെയങ്ങിനെ മേഞ്ഞു നടന്നു. പേപ്പർഹൗസിൽ നിന്നും അല്പം മാറി പിറകുവശത്തായാണ് വെള്ളച്ചാട്ടമുള്ളത്. ദൂരെ മലമുകളിലെ പറക്കൂട്ടങ്ങൾക്കു മുകളിൽനിന്നും വരുന്ന വെള്ളത്തിൽ കൈ തൊട്ടതും തണുപ്പിൽ കൈ കോറിപ്പോകുന്നപോലെ എനിക്കു തോന്നി.

വെള്ളച്ചാട്ടത്തിനുവളരെയടുത്തയാണ് ഹോണ്ബിൽ ഹൗസ് സ്ഥിതിചെയ്യുന്നത്. ഒരുഭാഗത്ത് തേയിലത്തോട്ടവും മറുഭാഗത്ത്‌ വെള്ളച്ചാട്ടവും കാട്ടരുവിയുമുള്ള ഈ കരിങ്കൽ വീട് ഒരു സിനിമാഫ്രെയിം പോലെ എന്റെ മുന്നിൽ !!! കരിങ്കൽപടികൾ കയറി മുറ്റത്തെ വരിക്കപ്ലാവിനെ ചുറ്റി കയറിചെന്നാൽ വീടിനുള്ളിൽ പ്രവേശിക്കാം... ജാക്ക്ഫ്രൂട്ട് ഹൗസ്, വട്ടർഫാൾ ഹൗസ് എന്നീ വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഹോണ്ബിൽ ഹൗസിൽ നിന്നുള്ള കാഴ്ച്ചയുടെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കട്ടിലിൽ കിടന്നു വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വാർട്ടർഫാൾ റൂമും, താഴ് വാരത്തെ കാടിന്റെ വന്യതക്കൊപ്പം തേയിലത്തോട്ടത്തിന്റെ ഭംഗികൂടെ ആസ്വദിക്കാൻ കഴിയുന്ന മുകളിലത്തെ ജാക്ക്ഫ്രൂട്ട് ഹൗസും ഒന്നിനൊന്ന് മനോഹരമാണ്. ഗൗതംമേനോൻ വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ദ്രുവനക്ഷത്രവും, അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രമായി കാർത്തിക് നരേൻ ഒരുക്കുന്ന നരകാസുരൻ എന്ന സിനിമായും ഈ പ്ലാന്റേഷനിലാണ് ചിത്രീകരിച്ചത്.

ഏഴരയായതും തലേന്ന് രാത്രി പറഞ്ഞുറപ്പിച്ചപോലെ സാം പ്ലാന്റേഷൻ ട്രെക്കിങ്ങിനായി തയ്യാറായി വന്നു. ഇവിടുത്തെ തേയിലകൊണ്ടു ഉൽപ്പാദിപ്പിച്ച ഓർഗാനിക് ചായയും കുടിച്ചു ഞങ്ങൾ തൊട്ടത്തിലേക്കിറങ്ങി. തേയിലത്തോട്ടത്തിലെ ഓറഞ്ചുമരങ്ങൾക്കിടയിലൂടെ വരുന്ന പ്രഭാത രശ്മികൾക്കൊപ്പം കിളികളുടെ പാട്ടും മേളവുമായപ്പോൾ ആ നടത്തത്തിനു ഒരു രസംതന്നെ കൈവന്നു. വ്യത്യസ്തരായ നൂറിലധികം കിളികൾ ഇവിടെ സ്പോട്ട് ചെയ്തിട്ടുണ്ടെന്നും, ഭാഗ്യമുണ്ടെങ്കിൽ ഇവിടുത്തെ താമസക്കാരായ മലമുഴക്കിവേഴാമ്പലിനെയും കാണാം എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് ത്രില്ലടിച്ചു. ഞങ്ങൾ നടന്നുവരുന്നത് കണ്ടുകൊണ്ടു കാട്ടുപോത്തിൻകൂട്ടം വഴിമാറിതന്നപ്പോൾ കൂടെ വഴികാട്ടിയായി പോന്നത് നമ്മുടെ വരയാടിന്റെ (Nilgiri Tahr) കുഞ്ഞാണ്. താഴെവീണുകിടക്കുന്ന മുള്ളൻപന്നി (Indian crested porcupine) യുടെ മുള്ളും, കരടി (Bears) കുഴിച്ച കുഴികളും നോക്കിനടക്കുമ്പോൾ മരക്കൊമ്പിൽ നിന്നും ശബ്‌ദം കെട്ടുനോക്കുമ്പോൾ അതാ നമ്മുടെ ഹനുമാൻ കുരങ്ങും (Indian Langur) കുടുംബവും !!! അവരങ്ങിനെ മരക്കൊമ്പിലിരുന്നു ഊഞ്ഞാലാടിക്കളിക്കുകയാണ്.

കാപ്പിത്തോട്ടത്തിലൂടെ താഴ്ഭാഗത്ത് എത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ബാക്കിയായി ഒഴുകുന്ന കാട്ടരുവിക്കടുത്തായി ഒരു ചെറിയ കോവിൽ. വർഷത്തിലൊരിക്കൽ ആദിവാസികൾ അവിദ് പൂജയും പ്രാർത്ഥനയും നടത്താറുണ്ടെന്നു സാം പറയുമ്പോൾ ഒരിക്കൽ അതെല്ലാം കാണാൻ വരണമെന്ന് മനസ്സിൽ തോന്നി. കാട്ടരുവി ചാടിക്കടന്ന് ഒരുമലയിറങ്ങി മറ്റൊന്ന് കയറുമ്പോൾ ദൂരെ നമ്മൾ താമസിച്ച കോട്ടേജ് കാണാം...അപ്പോൾ മാത്രമാണ് നമ്മൾ ഇത്രയും ദൂരം നടന്നെന്നുപോലും തോന്നുന്നത്, അത്രക്ക് ത്രില്ലിംഗ് ആയിരുന്നു നീലഗിരിക്കുന്നുകളിടെ തണുപ്പിൽ കാട്ടിലൂടെ മൃഗങ്ങളേ പ്രതീക്ഷിച്ചു നടക്കാൻ.

നടന്നുനടന്നു ഞങ്ങൾ അവസാനമെത്തിയത് അറുപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മൂപ്പർക്കാട് ഊരിലാണ്. അവരുടെ അവിടുത്തെ ജീവിതരീതികളും കഥകളുമെല്ലാം അവിടുത്തുകാരനായ രവി പറഞ്ഞുതരുമ്പോൾ ഞങ്ങൾക്ക് അതെല്ലാം പുതുമയുള്ള കാര്യങ്ങളായിരുന്നു. കാട്ടിലൂടെ ഒന്നരമണിക്കൂർ നടന്നാൽ കേരള അതിർത്തിയായ മുള്ളിയിൽ എത്താം എന്നു രവി പറയുമ്പോൾ, മണിക്കൂറുകൾ എടുത്ത് റോഡിലൂടെ വന്ന ഞങ്ങൾക്ക് അത് പെട്ടെന്ന് വിശ്വസത്തിലെടുക്കാൻ കഴിഞ്ഞില്ല! പക്ഷെ അത് ശരിയായിരിക്കാം എന്നു മാപ്പ് എടുത്തുനോക്കിയപ്പോൾ പിന്നീട് മനസ്സിലായി.

തിരിച്ചു ഞങ്ങൾ പ്ലാന്റേഷനിലെത്തുമ്പോൾ സമയം പത്ത്മണിയായിരുന്നു. ഹോണ്ബിൽ ഹൗസിന്റെ അടുത്തുള്ള വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള കാട്ടരുവിയുടെ മുകളിലെ പാലത്തിലൂടെ തേയിലത്തളിരിലകൾ പറിച്ചു വരുന്ന തൊഴിലാളികളുടെ ദൃശ്യം കണ്ടാൽ ആർക്കും മനോഹരമായി തോന്നാം. നീലഗിരിക്കുന്നുകളുടെ സൗന്ദര്യം നിശബ്ദമായി അസ്വദിക്കണമെങ്കിൽ ഊട്ടിയിലെ നഗരഹൃദയത്തിൽ നിന്നും മാറി ഇതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളിൽ താമസിക്കണം എന്നതാണ് വാസ്തവം.
-
(അവസാനിച്ചു.)
-
യാത്രാവിഡിയോ:
https://youtu.be/C4oEsRiRvw8
https://youtu.be/JVzDtx-l7J0
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal( https://www.youtube.com/c/WalkwithAjmal) and follow my journey 🎥
-
-
-

O'land Plantation Stay...നമ്മൾ സിനിമകളിൽ കാണുന്നപോലുള്ള ഒരടിപൊളി റിസോർട്ട്... 120 ഏക്കറിൽ കാടിനുള്ളിൽ താമസിക്കാം.തമിഴിൽ ...
08/02/2021

O'land Plantation Stay...നമ്മൾ സിനിമകളിൽ കാണുന്നപോലുള്ള ഒരടിപൊളി റിസോർട്ട്... 120 ഏക്കറിൽ കാടിനുള്ളിൽ താമസിക്കാം.

തമിഴിൽ നിരവധി സിനിമകൾ ചിത്രീകരിച്ച ഈ റിസോർട്ടിലെ ഞങ്ങളുടെ experience 😀


https://youtu.be/JVzDtx-l7J0

O'land Plantation Stay...നമ്മൾ സിനിമകളിൽ കാണുന്നപോലുള്ള ഒരടിപൊളി റിസോർട്ട്... 120 ഏക്കറിൽ കാടിനുള്ളിൽ താമസിക്കാം.തമിഴിൽ നിരവധി സ...

കിണ്ണക്കോരൈ കണ്ടുമടങ്ങിയ ഞങ്ങൾ രാത്രി താമസിച്ചത് ഊട്ടി കൂനൂരുള്ള Oland Plantation Resort ലായിരുന്നു. നൂറ്റിയിരുപത് ഏക്കറ...
03/02/2021

കിണ്ണക്കോരൈ കണ്ടുമടങ്ങിയ ഞങ്ങൾ രാത്രി താമസിച്ചത് ഊട്ടി കൂനൂരുള്ള Oland Plantation Resort ലായിരുന്നു.

നൂറ്റിയിരുപത് ഏക്കറിൽ പരന്നുകിടക്കുന്ന ഈ പ്ലാന്റേഷനിൽ നിന്നും രാവിലെ ഞങ്ങൾ നടത്തിയ ട്രെക്കിങ്ങ് വീഡിയോയിൽ നിങ്ങൾക്ക് ചിലപ്പോൾ മൃഗങ്ങളെ കാണാനും ആദിവാസി ഊരിലെ കാഴ്ചകളും കാണാൻ കഴിഞ്ഞേക്കും.


https://youtu.be/C4oEsRiRvw8

കിണ്ണക്കോരൈ കണ്ടുമടങ്ങിയ ഞങ്ങൾ രാത്രി താമസിച്ചത് ഊട്ടി കൂനൂരുള്ള Oland Plantation Resort ലായിരുന്നു. നൂറ്റിയിരുപത് ഏക്കറിൽ ....

03/02/2021

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഊട്ടി മഞ്ഞൂരിനടുത്തുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്ക് ഞങ്ങൾ നടത്തിയ യാത്രയുടെ വീഡിയോ !

മഞ്ഞൂരും പിന്നെ സൂര്യൻ വൈകിയുദിക്കുന്ന കിണ്ണക്കോരൈയും: ഇതു പഴയകാലത്തെ ഊട്ടി !- - -മണ്ണാർക്കാടുള്ള ഉഡുപ്പി ഹോട്ടലിലെ മസാല...
01/02/2021

മഞ്ഞൂരും പിന്നെ സൂര്യൻ വൈകിയുദിക്കുന്ന കിണ്ണക്കോരൈയും: ഇതു പഴയകാലത്തെ ഊട്ടി !
- - -
മണ്ണാർക്കാടുള്ള ഉഡുപ്പി ഹോട്ടലിലെ മസാലദോഷയുടെ രുചി നാവിൽ നിന്നും പോകുന്നതിനുമുന്നേ ഊട്ടിപിടിക്കണം...അതായിരുന്നു തീരുമാനം. എന്നാൽ മുള്ളി റോഡിലേക്ക് തിരിഞ്ഞതും അട്ടപ്പാടി ഗ്രാമങ്ങളുടെ സൗന്ദര്യാസ്വാദനം വാഹനത്തിന്റെ ആക്സിലേറ്ററിൽ നിന്നും കാലെടുക്കാൻ ഞങ്ങളെ നിർബന്ധിതനാക്കി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാലികളെ മേയ്ക്കുന്ന ഗ്രാമീണരും ഒരു കാലത്തെ മലയാള സാഹിത്യങ്ങളിലെ ഗ്രാമീണവർണ്ണനകളിലേക്ക് എന്റെ ഓർമകളെ കൊണ്ടുപോയി.

മുള്ളി കേരള ചെക്ക്പോസ്റ്റിൽ പേര് വിവരങ്ങൾ നൽകിയ ശേഷം ടാറുപോലുംചെയ്യാത്ത ഇടുങ്ങിയ റോഡിലൂടെ തമിഴ്‌നാട് ചെക്ക്പോസ്റ്റിലേക്ക് കടക്കുമ്പോൾ ഏതോ പ്രശ്‌നബാധിത രാജ്യാതിർത്തി കടക്കുന്നപോലെയാണെനിക്ക് തോന്നിയത്. യാത്രാപാസ്സ് കാണിക്കുന്നതിന്റെ കൂടെ അമ്പത് രൂപ കൈക്കൂലിയും കൊടുത്ത് ചുരംകയറുമ്പോൾ കാടും നമ്മളും മാത്രമാണെന്ന് തോന്നിപ്പോകും. കാനഡ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള ഗദ്ധ ജനറേറ്റർ ഹൗസ് കഴിഞ്ഞു അല്പം കൂടി മുന്നോട്ടുപോയാൽ പാലത്തിനോട് ചേർന്ന് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്. വെള്ളച്ചാട്ടം അസ്വദിച്ചുകൊണ്ടു മുന്നോട്ടു പോകുന്നതിന്റെയിടക്കാണ് റോഡ്മുറിച്ചുകടക്കുന്ന ആളെ സുഹൃത്ത് അർഷുവിന്റെ ശ്രദ്ധയിൽ പെട്ടത്, സംഭവം നമ്മുടെ ഉടുമ്പിന്റെ കുഞ്ഞായിരുന്നു. ഞങ്ങളെ ഒന്നു തിരിഞ്ഞു നോക്കിയ ശേഷം ആൾ പതുക്കെ കാടിനുള്ളിലേക്ക് കടന്നു.

പന്ത്രണ്ട് മണിയോടെ ഞങ്ങൾ മഞ്ഞൂർ എത്തി. പഴയകാലത്തെ ഊട്ടിയാണ് മഞ്ഞൂർ. മഞ്ഞിന്റെ ഊര് എന്നു അർത്ഥം വരുന്ന മഞ്ഞൂർ ആളുകൾക്കിടയിൽ അറിയപ്പെടുന്നത് മഞ്ചൂർ എന്നാണ്. കുറച്ചു കടകളും ലോഡ്ജുകളും സ്‌കൂളും പള്ളിയും ക്ഷേത്രങ്ങളുമെല്ലാമുള്ള ഒരു ചെറിയ പട്ടണമാണിവിടം. നീലഗിരിയുടെ തണുപ്പറിഞ്ഞ് ഏകാന്തവാസത്തിന് ഇത്രയും യോജിച്ച സ്ഥലം വേറെയില്ലെന്നതാണ് സത്യം. നട്ടുച്ചസമയത്ത് എത്തിയത്കൊണ്ട് തന്നെ ഞങ്ങളെ സ്വീകരിക്കാൻ മഞ്ഞുവന്നില്ലെങ്കിലും പരാതിയൊന്നുമില്ലാതെ വന്ന തണുത്ത കാറ്റാണ് ഞങ്ങളെ വരവേറ്റത്. ഉച്ചഭക്ഷണത്തിന് ഇനിയും സമയമുണ്ടെന്നതുകൊണ്ടു തന്നെ മഞ്ഞൂരിൽ നിന്നും ഇരുപത്തിയഞ്ചുകിലോമീറ്റർ അകലെയുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്ക് പോവാൻ തീരുമാനിച്ചു.

കിണ്ണക്കോരെ അഥവാ സൂര്യൻ വൈകിയുദിക്കുന്ന നാട്....ആളുകൾ പറഞ്ഞറിഞ്ഞു, ചിത്രങ്ങളിലൂടെ എന്നെ ആകർഷിച്ച ആ മനോഹര ഗ്രാമത്തിലേക്കുള്ള റോഡിനുപോലും ഒരു പ്രത്യേക ഭംഗിയാണ്. നാലുഭാഗത്തും മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാൻ കഴിയുന്ന റോഡിനോട് ചേർന്നു പച്ചപ്പുല്ലുകൾ പരവതാനി വിരിക്കുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള ആൽപ്‌സ് പാർവതനിരകളുടെ താഴ്‌വരയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പോലെയാണെനിക്ക് തോന്നിയത്. അത്രയ്ക്ക് മനോഹരമായ ആ റോഡുകൾക്ക് ഏതൊരു യൂറോപ്പ്യൻ രാജ്യങ്ങലിലെയുമത്രയും സൗന്ദര്യമുണ്ട്. തേയിലത്തോട്ടങ്ങൾ അവസാനിക്കുന്നിടത്ത് കാനനപാത ആരംഭിക്കുകയായി. നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം കടന്നുചെല്ലാൻ മടിക്കുന്ന ഈ വഴിയിൽ കോടമഞ്ഞുകൂടി വരുന്നതോടെ നമ്മുടെ യാത്ര മനോഹരമാകും. എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞതനനുസരിച്ചു കാട്ടുപോത്തുകളെയും പ്രതീക്ഷിച്ചു മുന്നോട്ട്പോകുമ്പോൾ യാത്രയ്ക്ക് ഒരു ത്രിൽ വന്നപോലെ തോന്നിയെങ്കിൽ അതിനുകാരണം പകൽവെളിച്ചം പോലും മറയ്ക്കുന്ന വള്ളിച്ചെടികൾ നിറഞ്ഞ ഈ കാനന പാതയാണ്. സഞ്ചാരികൾ പൊതുവേകുറവായ കിണ്ണക്കോരൈ റോഡിന്റെ വശങ്ങളിലായി ആർക്കും ഒരു ശല്യവുമില്ലാതെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തിൻകൂട്ടങ്ങൾ പതിവാണെന്നു അറിയാൻ കഴിഞ്ഞു. ഞങ്ങളുടെ വാഹനത്തിന്റെ മുന്നിലായി ഒരു വഴികാട്ടിയെന്നോണം ഒരു വരയാടിന്റെ കുഞ് തുള്ളിക്കളിച്ചുകൊണ്ടു കടന്നുപോയി.

തീർത്തും നിഷ്കളങ്കരായ ഒരുപറ്റം ഗ്രാമീണർമാത്രം വസിക്കുന്ന കിണ്ണക്കൊരയിൽ ആധുനികതയുടെ ഒരു കടന്നുകയറ്റംപോലും കാണാൻ കഴിയില്ല. പണ്ട് ബ്രിട്ടീഷ്കാരുടെ കാലത്ത് തോട്ടംതൊഴിലാളികളിയായി കുടിയേറിയ കന്നഡകുടുംബങ്ങളുടെ പിന്തുടർച്ചക്കാരായ ഗ്രാമീണരുടെ കുറച്ചു വീടുകളും ഒന്നോ രണ്ടോ കടകളും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഗൂഗിൾ മാപ്പിൽ കാണിക്കുന്ന കിണ്ണക്കോരൈ എന്ന സ്ഥലത്ത് നിന്നും അല്പം കൂടെ മുന്നോട്ട് പോയാൽ "ഹിരിയസീഗൈ" എന്ന സ്ഥലത്തെത്താം. വിരലിലെണ്ണാവുന്നയത്രമാത്രം വീടുകളുള്ള ഇവിടെ റോഡ് അവസാനിക്കുകയാണ്. അവിടെ നിന്നും മടങ്ങുന്നവഴി വലതുഭാഗത്തുള്ള തേയിലത്തോട്ടത്തിനോട് ചേർന്നിട്ടുള്ള ചെറിയ ഇറക്കം ഇറങ്ങി പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ഭാഗമായുള്ള കിണ്ണക്കോരൈ വ്യൂ പോയിന്റിൽ എത്തുമ്പോൾ അവിടെ ഞങ്ങൾമാത്രമേ ഉണ്ടായിരുന്നോള്ളൂ. ദൂരെ മഞ്ഞൂരിലേക്കുള്ള ഹെയർപിൻ വളവുകൾ നിറഞ്ഞ ചുരംപാതയുടെയും ഡാമിൽ നിന്നുള്ള ജലവൈദ്യുതപദ്ധതിയുടെ പൈപ്പുകളുടെയുമെല്ലാം ഒരു വിദൂരദൃശ്യം കാണാൻ കഴിയുന്ന ഇവിടം സഞ്ചാരികൾക്കത്രയും പരിചിതമല്ല.

കൂനൂരിലോ മഞ്ഞൂരിലോ താമസിച്ചു അതിരാവിലെ ബൈക്കുമെടുത്ത് കിണ്ണക്കോരൈയിൽ ഒരിക്കൽകൂടി വരണമെന്ന് ശപഥമെടുത്ത ഞങ്ങൾ മൂന്ന് മണിയോട്കൂടി മഞ്ഞൂരിൽ വന്നശേഷമാണ് ഉച്ചഭക്ഷണം കഴിച്ചത്. അമ്മൻ മെസ്സിൽ നിന്നും പച്ചരിച്ചോറും സാമ്പാറും കഴിച്ച ശേഷം റോഡരികിലെ മൈതാനത്തോട് ചേർന്നുള്ള ഇരിപ്പിടത്തിലിരുന്നു അല്പം വിശ്രമിച്ച ശേഷമാണ് കൂനൂരിലേക്ക് യാത്രത്തിരിച്ചത്.
-
(തുടരും)
-
യാത്രാവിഡിയോ: https://youtu.be/yJjnvk8Mars
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal( https://www.youtube.com/c/WalkwithAjmal) and follow my journey 🎥
-
-
-

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഊട്ടി മാഞ്ഞൂരിനടുത്തുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്ക് ഞങ്ങൾ നടത്തിയ യാത്ര !            ht...
29/01/2021

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഊട്ടി മാഞ്ഞൂരിനടുത്തുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്ക് ഞങ്ങൾ നടത്തിയ യാത്ര !

https://youtu.be/yJjnvk8Mars

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഊട്ടി മാഞ്ഞൂരിനടുത്തുള്ള കിണ്ണക്കോരൈ ഗ്രാമത്തിലേക്ക് ഞങ്ങൾ നടത്തിയ യാത്ര !At...

🤗 Thank you to everyone who enteredour Winter giveaway!😍 We're happy to announce that the winner of theFree stay and cav...
19/01/2021

🤗 Thank you to everyone who entered
our Winter giveaway!

😍 We're happy to announce that the winner of the
Free stay and cave dinner
stephen.3958

👏 Congratulations!


07/12/2020

വയനാട് കാടിനുള്ളിൽ താമസിച്ചു ഗുഹക്കുള്ളിലിരുന്നു അത്താഴം കഴിച്ചുറങ്ങാം 😍

ഹണിമൂൺ യാത്രയിൽ വ്യത്യസ്ഥത ആഗ്രഹിക്കുന്നവർക്ക് വയനാട്ടിലെ ഈ റിസോർട്ട് തിരഞ്ഞെടുക്കാം. Lonely Planet Magazine ന്റെ Worlds best 24 Romantic Attraction ൽ ഉൾപ്പെട്ട Cave Dinner 😍 ഇവിടുത്തെ പ്രത്യേകതയാണ്.
-
-
-
📲 For booking & other informations Call / Whatsapp me on +91 9632917473
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal ( https://www.youtube.com/c/WalkwithAjmal ) and follow my Journey 🎥
-
-
-

Featured Manorama Online 😊
02/12/2020

Featured Manorama Online 😊

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ ജലാശയത്തിലെ ദ്വീപിലെ മണൽപരപ്പിൽ ഞങ്ങളങ്ങിനെ ആകാശത്തേക്കു നോക്കികിടക....

കവിതപോലെ കാരാപ്പുഴ ഡാം... ഇവിടെ അസ്തമയം കണ്ടുറങ്ങാം.- - -കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ ജലാശയത്തിലെ ദ്വീപിലെ മണൽപ...
30/11/2020

കവിതപോലെ കാരാപ്പുഴ ഡാം... ഇവിടെ അസ്തമയം കണ്ടുറങ്ങാം.
- - -
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ ജലാശയത്തിലെ ദ്വീപിലെ മണൽപരപ്പിൽ ഞങ്ങളങ്ങിനെ ആകാശത്തേക്ക് നോക്കികിടക്കുമ്പോൾ നക്ഷത്രങ്ങൾ വന്നു കഥകൾ പറയുന്നുണ്ടായിരുന്നു!

"ടാ... നമ്മൾ എതിയെന്നു തോന്നുന്നു!"

"ഹോ സ്വപ്നമായിരുന്നു..."

"എന്തു?"

"അല്ല...ഈ വെള്ളം...ജലാശയം...ദ്വീപ്..."

"സ്വപ്നമൊന്നുമല്ല! ഇതാ നമ്മൾ സ്ഥലമെത്തി..."
സുഹൃത്ത് ഷഫീഖ് എന്നെ ആ ചെറുമയക്കത്തിൽനിന്നുണർത്തി.

ഇന്നലെ രാത്രിയിലെ വൈകിയുറക്കവും ഇന്ന് രാവിലത്തെ ട്രെക്കിങ്ങുംതന്ന ക്ഷീണം ഇന്നലെ താമസിച്ച റിസോർട്ടിൽ നിന്നുള്ള മടക്കയാത്രയിൽ ചെറുതായൊന്നുറക്കികളഞ്ഞിരുന്നു.

"ശരിയാണല്ലോ...നമ്മൾ എത്തിയിരിക്കുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടപോലൊരു ജലാശയതിനാടുത്തണല്ലോ..."

ഇതാണ് കാരാപ്പുഴഡാം...ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നായ ഈ ഡാം സ്ഥിതി ചെയ്യുന്നത് വയനാട് കൽപ്പറ്റയിൽ നിന്നും പതിനാറു കിലോമീറ്റർ മാറി കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടൊരു മനോഹരസ്ഥലത്താണ്. ഡാമിന്റെ റിസർ വോയറിനോട് ചേർന്നു ഒരുകിലോമീറ്ററോളം ഉള്ളിലേക്കുപൊന്നാൽ ഞങ്ങളിപ്പോൾ എത്തിനിൽക്കുന്ന ഈ മനോഹരമായ റിസോർട്ടിലെത്താം. "വിസ്താര" മൂന്ന് ഭാഗവും വെള്ളത്തിനാൽ ചുറ്റപ്പെട്ട ചുറ്റപ്പെട്ട ഈ റിസോർട്ടിലാണ് ഇന്ന് ഞങ്ങൾ താമസിക്കുന്നത്. മൂന്ന് വ്യത്യസ്ത കാറ്റഗറികളിലായി നിരവധി റൂമുകളുള്ള ഈ റിസോർട്ടിന്റെ ഏത് ഭാഗത്തുനിന്നും നോക്കിയാലും ജലാശയത്തിൽ മനോഹരചിത്രം നമ്മൾക്കുമുന്നിൽ തെളിഞ്ഞുവരും.

എന്റെ ചെറുതും വലുതുമായ യാത്രകളുടെ അവസാനദിവസം വിശ്രമത്തിനു പ്രാധാന്യം നൽകുന്ന എന്നെസമ്പന്ധിച്ചെടുത്തോളം സന്തോഷം നൽകുന്നതായിരുന്നു ഇന്ന് എനിക്കായൊരുക്കിയിരിക്കുന്ന സ്‌കൈവില്ല കാറ്റഗറിയിൽപെട്ട ഈ റൂം. പഞ്ഞിമെത്തയിൽ കിടന്നുകൊണ്ട് ചുറ്റുമുള്ള ചില്ലുജാലകത്തിലൂടെ നോക്കിയാൽ ഡാം റിസർ വോയർ കാണാം. ജലസേചനത്തിനുമാത്രമായുണ്ടാക്കിയ ഡാമിൽ ദൂരെ ദ്വീപുപോലൊരു സ്ഥലമുണ്ട്. പചപ്പുൽമേടുകൾപോലെ തോന്നിക്കുന്ന അവിടെ രണ്ടുമൂന്നു കുഞ്ഞു വീടുകൾ കാണാൻ കഴിഞ്ഞു. ആദിവാസികൾ താമസിക്കുന്ന അവിടേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

ഉച്ചഭക്ഷണത്തിന് ശേഷം ചെറുതായൊന്നുമയങ്ങിയ എന്നെ പടിഞ്ഞാറുനിന്നും വന്ന ഒരിളംകാറ്റ് തഴുകിത്തലോടിപ്പോയി. പൊക്കുവെയിലിൽ വെട്ടിത്തിളങ്ങുന്ന കാരാപ്പുഴ ഡാമിലെ വെള്ളത്തിനുമുകളിലൂടെ താറാവുകൂട്ടങ്ങൾ നീന്തുന്നതുകാണാൻ മനോഹരമാണ്. കോഫീമേക്കറിന്റെ സഹായത്തോടെ നല്ല ചൂടുകാപ്പിയുണ്ടാക്കി കപ്പിലേക്കൊഴിച്ചു തുറന്നിട്ടിരിക്കുന്ന ചില്ലുവാതിലിലൂടെ ബാൽക്കണിയിൽ വന്നിരുന്നു.

സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആകാശത്തെ അസ്തമയ സൂര്യനെ കണ്ടപ്പോൾ, ഞങ്ങളുടെ കാശ്മീർ യാത്രയിൽ തുലിപ് ഗാർഡനിൽവെച്ചുകണ്ട കാശ്മീരി സുന്ദരികളുടെ ചുവന്നുതുടുത്ത കവിളുകൾ പോലെയാണ് തോന്നിയത്. നിമിഷങ്ങൾകൊണ്ടു ആകാശത്തിലെ നിറങ്ങൾ മാറുന്നു...കൂടെ കാരാപ്പുഴ ഡാമും. ആകാശത്തിലെ ആ വർണ്ണവിസ്മയം കണ്ണാടിപോലെ തെളിഞ്ഞുനിൽക്കുന്ന ഡാമിലെ വെള്ളത്തിൽ പ്രതിഫലിക്കുന്നതുകാണാം. സൂര്യാസ്തമയം ഇത്രയും മനോഹരമായി ആസ്വദിക്കാൻ കഴിയുന്ന വയനാട്ടിലെ അപൂർവ്വമോരു റിസോർട്ടാണ് വിസ്താരയെന്നതിൽ എനിക്കിപ്പോൾ സംശയമില്ല. അസ്തമായചിത്രം വരച്ചുവെച്ച കാരാപ്പുഴ ഡാമിലെ ജലപ്പരപ്പിലൂടെ വഞ്ചികളിൽ മീൻപിടിക്കുന്നു ആദിവാസികളെ ഇപ്പോൾ എനിക്ക് അവ്യക്തമായി കാണാം.

അത്താഴത്തിനു ശേഷം ഉദ്യാനത്തിനോട് ചേർന്നുള്ള ഡക്കിൽ ഞങ്ങൾ കഥകൾപറഞ്ഞിരിക്കുമ്പോൾ സമയം പോകുന്നതറിയുന്നേയുണ്ടായിരുന്നില്ല. തിരിച്ചുറൂമിലെത്തി ബാൽക്കണിയിലിരുന്നു പഴയ ഹിന്ദി ഗാനങ്ങൾ ആസ്വദിച്ചിരിക്കുമ്പോൾ ആകാശത്തുനിന്നും നക്ഷത്രങ്ങൾ വന്നു എനിക്ക് കൂട്ടിരിക്കുന്നപോലെ തോന്നി, കാരണം അത്രയും മനോഹരമാണ് സ്‌കൈവില്ലയിൽ നിന്നുള്ള കാഴ്ചകൾ.

നാളെ ഇനി വീട്ടിലേക്കുള്ള മടക്കയാത്രയാണ്. രണ്ടുദിവസം വയനാടിന്റെ കുളിരിൽ കാട്ടിൽ താമസിച്ചു, ഗുഹയിലിരുന്നു ഭക്ഷണം കഴിച്ചു, മലമുകളിൽ കയറി സൂര്യോദയം കണ്ട്, തടാകക്കരയിലിരുന്നു അസ്തമയവും കണ്ട്, നിലാവിൽ നക്ഷത്രങ്ങളോട് കഥകൾ പറഞ്ഞു ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസ്സിൽ ഒരേഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നൊള്ളൂ... ഇനിയുമൊരിക്കൽകൂടി വരണം പ്രിയപ്പെട്ടവളോടൊപ്പം.
-
(അവസാനിച്ചു)
-
-
-
അജ്മൽ അലി പാലേരി
-
-
-
➡️ Subscribe to my YouTube channel: Walk with Ajmal( https://www.youtube.com/c/WalkwithAjmal) and follow my journey 🎥
-
-
-

Address


Alerts

Be the first to know and let us send you an email when Walk with Ajmal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Walk with Ajmal:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share