09/09/2021
ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ നേതാവ് ഹഫ്സ മോൾ; സൈബർ ആക്രമണവുമായി പാർട്ടി അണികൾ
കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ ഉറച്ചുനിന്നതിനെ തുടർന്ന് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ലീഗ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഹരിത നേതാവ് ഹഫ്സ മോൾ. മിണ്ടരുത്, മിണ്ടിയാൽ പടിക്ക് പുറത്താണെന്നം ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുന്നതെന്നും ഹഫ്സ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു.
അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരേ എന്നും ഹഫ്സ മോൾ ചോദിക്കുന്നു. സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി. ജയ് സദിഖലി ശിഹാബ് തങ്ങൾ, വിസ്മയമാണെന്റെ ലീഗ്- എന്ന് ട്രോളും ഹഫ്സയുടെ വകയുണ്ട്. പുതുതായി നിലവിൽ വരാനിരിക്കുന്ന ഹരിത നേതൃത്വത്തിന്‍റെ ലിസ്റ്റ് പുറത്തുവിട്ട് ഇവർക്ക് മുൻകൂർ ആശംസകൾ നേർന്നാണ് ഹഫ്സയുടെ പോസ്റ്റ്.
ഹഫ്സയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പുതുതായി വരുന്ന
msf ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന
പ്രെസിഡന്റ് : ആയിഷ ബാനു
വൈസ് പ്രെസി : നജ്‌വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല
ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറർ : സുമയ്യ
തുടങ്ങിയവർക്ക് മുൻകൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.
ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..
മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..
ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?
ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..
അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിചിരുന്നൊ നിഷ്കളങ്കരെ...😌😌
സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി
സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..
ജയ് സദിഖലി ശിഹാബ് തങ്ങൾ 😆
വിസ്മയമാണെന്റെ ലീഗ് 🥰🥰🥰