മിഠായി - Mittayi

  • Home
  • മിഠായി - Mittayi

മിഠായി  - Mittayi Mittayi is an entertainment media company.

29/09/2022
വിപ്രോ കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ; 300 പേരെ പുറത്താക്കി.വിപ്രോയിൽ പ്രവർത്തിക്കവേ തന്നെ എതിരാളി കമ്പനികൾക്ക് വേണ്ടിയും ...
21/09/2022

വിപ്രോ കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ; 300 പേരെ പുറത്താക്കി.
വിപ്രോയിൽ പ്രവർത്തിക്കവേ തന്നെ എതിരാളി കമ്പനികൾക്ക് വേണ്ടിയും ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 300 ജീവനക്കാരെ പുറത്താക്കിയത് എന്ന് വിപ്രോ കമ്പനിയുടെ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു.

ഭക്തനായ മുസ്ലിം വ്യവസായി തിരുപ്പതി ക്ഷേത്രത്തിലേക്കായി നൽകിയത് 1 കോടി. ഇരുപത്തിയഞ്ച് വര്‍ഷമായി തിരുപ്പതി ക്ഷേത്രത്തില്‍ ...
21/09/2022

ഭക്തനായ മുസ്ലിം വ്യവസായി തിരുപ്പതി ക്ഷേത്രത്തിലേക്കായി നൽകിയത് 1 കോടി.
ഇരുപത്തിയഞ്ച് വര്‍ഷമായി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ചെന്നൈയിലെ പ്രമുഖ വ്യവസായി അബ്ദുള്‍ ഗനി ഭഗവാന് സംഭാവനയായി നല്‍കിയത് ഒരു കോടി. പണവും, സാധനങ്ങളുമായാണ് സംഭാവന നല്‍കിയത്. 87 ലക്ഷം രൂപയുടെ ഫർണീച്ചറുകളും പാത്രങ്ങളും 15 ലക്ഷം രൂപ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റുമാണ് നൽകിയത്.

നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിക...
21/09/2022

നടി ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്.
ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ കൈമാറിയത്.10 വര്‍ഷമാണ് യു.എ.ഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി.

ആദ്യ ആഴ്ചയിൽ 23 കോടി കളക്ഷൻ നേടി വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്.വിനയന്‍ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് ആദ്യ ആഴ...
20/09/2022

ആദ്യ ആഴ്ചയിൽ 23 കോടി കളക്ഷൻ നേടി വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്.
വിനയന്‍ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് ആദ്യ ആഴ്ചയില്‍ നേടിയത് 23.6 കോടിയുടെ ഗ്രോസ് കളക്ഷന്‍. സെപ്തംബര്‍ 8ന് റിലീസ് ചെയ്ത ചിത്രം ലോകമൊട്ടാകെ അഞ്ഞൂറ് തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിര്‍മ്മിച്ച ചിത്രത്തിന് സംവിധായകൻ വിനയന്‍ തന്നെയാണ് തിരക്കഥ എഴുതിയിട്ടുള്ളത്

ഐഫോണ്‍ 14 സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് ആപ്പിൾ കമ്പനി. ആപ്പിള്‍ ഇന്ത്യാ സ്റ്റ...
18/09/2022

ഐഫോണ്‍ 14 സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് ആപ്പിൾ കമ്പനി.
ആപ്പിള്‍ ഇന്ത്യാ സ്റ്റോര്‍ വഴി കയ്യിലുള്ള പഴയ മോഡലുകള്‍ ആപ്പിളിന് നല്‍കി ഐഫോൺ 14 എടുക്കുമ്പോൾ വിലയിൽ കിഴിവ് നേടാമെന്നതാണ് ഇതിലെ നല്ല കാര്യം. ഐഫോണ്‍ 6 എസ് മുതൽ മുകളിലേക്കുള്ള എല്ലാ മോഡലുകൾക്കും എക്സ്ചേഞ്ച് ആനുകൂല്യം ലഭ്യമാണ്. ഫോണിന്റെ സ്‌റ്റോറേജ്, അവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും പഴയ ഫോണിന് കമ്പനി വിലയിടുക. ഏറ്റവമധികം വില ലഭിക്കുക ഐഫോണ്‍ 13 പ്രോ മാക്‌സിനാണ്. ഈ മോഡൽ കൊടുത്ത് ഐഫോൺ 14 വാങ്ങുന്നവർക്ക് 58,730 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

ട്വന്റി20 ലോകകപ്പിൽ യുഎഇ ടീമിനെ ഇത്തവണ നയിക്കുന്നത് ഒര് മലയാളി. 2022 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ യുഎഇ ടീമിന്റെ ക്യാപ...
18/09/2022

ട്വന്റി20 ലോകകപ്പിൽ യുഎഇ ടീമിനെ ഇത്തവണ നയിക്കുന്നത് ഒര് മലയാളി.
2022 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ യുഎഇ ടീമിന്റെ ക്യാപ്റ്റനായെത്തുന്നത് മലയാളിയും തലശ്ശേരി സ്വദേശിയുമായ സി.പി റിസ്‍വാൻ. ആസ്‌ട്രേലിയയിൽ അടുത്തമാസമാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

ഷാറുഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ദുല്‍ഖര്‍ സൽമാൻ.കുട്ടിക്കാലം മുതൽ ഷാ...
18/09/2022

ഷാറുഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ദുല്‍ഖര്‍ സൽമാൻ.
കുട്ടിക്കാലം മുതൽ ഷാറുഖ് ഖാന്റെ വലിയ ആരാധകനാണെന്നും ഷാരൂഖിനെ താനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ. വീർസാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയു...
17/09/2022

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.

ഹീറോയുടെ ഇലക്ട്രിക് സ്‍കൂട്ടർ 'ഹീറോ വിഡ' ഒക്ടോബര്‍ 7ന് പുറത്തിറങ്ങും. പുത്തൻ സ്‍കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ വില വരും ...
17/09/2022

ഹീറോയുടെ ഇലക്ട്രിക് സ്‍കൂട്ടർ 'ഹീറോ വിഡ' ഒക്ടോബര്‍ 7ന് പുറത്തിറങ്ങും. പുത്തൻ സ്‍കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ വില വരും എന്നാണ് കരുതുന്നത്. വണ്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്താക്കിയിട്ടില്ല.

മാർച്ച് 2022 ന് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതാണ് 'വിഡ'. എന്നാൽ കമ്പനിയുടെ നിർമ്മാണ-വിതരണ പ്രക്രിയയിൽ വന്ന സാങ്കേതിക തടസങ്ങളാണ്‌ 'വിഡ'യുടെ ലോഞ്ച് വൈകാൻ കാരണമായത്.

Address


Alerts

Be the first to know and let us send you an email when മിഠായി - Mittayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share