Loudspeaker Online

  • Home
  • Loudspeaker Online

Loudspeaker Online നേരിനെ നേരിട്ട് അറിയൂ

02/06/2023
27/05/2023
SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.
15/05/2023

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന....

25/04/2023

കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രം മേടത്തിരുവാതിര മഹോത്സവ കാഴ്ചകൾ

*നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.*കൊച്ചി :  മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്ന...
26/03/2023

*നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.*

കൊച്ചി : മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്ബാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്‍റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടര്‍ പശുപതി', 'മാന്നാര്‍ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു.

'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ല്‍ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടര്‍ പശുപതി', 'മാന്നാര്‍ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു.

*രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു.* നടപടി ബി.ജെ.പിയുടെ പ്രതികാര രാ...
25/03/2023

*രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു.*

നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. അതേസമയം ഒ.ബി.സി വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്ന് ആരോപിച്ച്‌ കാമ്ബയിന്‍ നടത്താനാണ് ബി.ജെ.പി നീക്കം.

ഒ.ബി.സി വിഭാഗത്തില്‍ പെടുന്നതാണ് മോദി സമുദായം. കോലാറിലെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്നാണ് ബി.ജെ.പി നിലപാട്. രാജ്യവ്യാപകമായി ഈ പ്രചാരണം നടത്തി ഒ.ബി.സി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബി.ജെ.പി ആരംഭിച്ചു. 2024 ല്‍ ഒ.ബി.സി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ നേടിയ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ബി.ജെ.പിക്കുണ്ട്. ഒ.ബി.സി മോര്‍ച്ച നേതാക്കള്‍ ഇതുമായി ബന്ധപെട്ട പ്രചാരണം ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടത്തും.

*ചരക്കു വാഹന പണിമുടക്ക് 28ന്*തിരുവനന്തപുരം :  സംസ്ഥാനത്തെ ചരക്കുവാഹനങ്ങൾ 28ന് പണിമുടക്കും. പ്രതിസന്ധിയിലായ ചരക്കു ഗതാഗത ...
25/03/2023

*ചരക്കു വാഹന പണിമുടക്ക് 28ന്*

തിരുവനന്തപുരം : സംസ്ഥാനത്തെ ചരക്കുവാഹനങ്ങൾ 28ന് പണിമുടക്കും. പ്രതിസന്ധിയിലായ ചരക്കു ഗതാഗത മേഖലയെ അനാവശ്യ പരിശോധനകൾ നടത്തിയും പിഴ ചുമത്തിയും പീ ഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് വാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നതെന്ന് വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഇന്ധന വില വർധനയും ഇൻഷുറൻസ് പ്രീമിയം വർധനയും സ്പെയർ പാർട്സിന്റെ ഉൾപ്പെടെ വിലവർധനയും മൂലം തകർന്ന മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തണമെന്നാണ് ആവശ്യം. പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

*സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം.*തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയു...
23/03/2023

*സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം.*

തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്ലം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു.
മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാന്‍ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റംസാന്‍ വ്രതം ഇന്ന് ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൗദിഅറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ നോമ്ബിന് തുടക്കമാകുമെന്ന് അറിയിച്ചത്. റംസാന് മുമ്ബുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റംസാന്‍ മാസാരംഭം കുറിക്കുക.

*ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഭൂചലനം; 6.6 തീവ്രത: പാകിസ്ഥാനില്‍ 9 മരണം.*ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാ...
22/03/2023

*ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ഭൂചലനം; 6.6 തീവ്രത: പാകിസ്ഥാനില്‍ 9 മരണം.*

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രിയില്‍ അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി കൂടാതെ ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടു. മാര്‍ച്ച്‌ 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 9 മരണമുണ്ടായതായാണ് റിപ്പോര്‍ട്ട്. 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നിന്നും 90 കിലോമീറ്റര്‍ മാറിയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി.

എങ്ങും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പലരും പങ്കുവെച്ച വീഡിയോകളില്‍ ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കാണാം. പ്രകമ്ബനം അനുഭവപ്പെട്ടതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വന്നു കഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച്‌ ഏറ്റവും ശക്തമായ പ്രകമ്ബനമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം.

*വെള്ളം കുടിക്കുമ്പോൾ ഈ 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.*വെള്ളം കുടി...
15/03/2023

*വെള്ളം കുടിക്കുമ്പോൾ ഈ 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.*

വെള്ളം കുടിക്കുമ്പോൾ 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, മനുഷ്യന്‍ തന്റെ നിത്യ ജീവിതത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ പാലിക്കേണ്ട നിയമങ്ങള്‍, അതില്‍ 4 നിയമങ്ങള്‍ പറയാം.

*ഭക്ഷണം കഴിക്കുമ്ബോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക*:

ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണ്. കാരണം ഇതാണ്,
നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ ഒരു സ്ഥലത്ത് പോയി ആമാശയത്തില്‍ കേന്ദ്രീകരിക്കും. നാം ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്ബോള്‍ തന്നെ ആമാശയത്തില്‍ അഗ്‌നി പ്രജ്വലിക്കും. ഇംഗ്ലീഷില്‍ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറില്‍ തീ കത്തുമ്ബോള്‍ ഭക്ഷണം ദഹിക്കുന്നത്. ആ അഗ്‌നിയുടെ മുകളില്‍ വെള്ളം ഒഴിച്ചാല്‍ എന്താ സംഭവിക്കുക?
അഗ്‌നിയും, ജലവുമായി ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്‌നിയെ കെടുത്തും. അപ്പോള്‍ നമ്മള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം ഒരു 100 തരത്തിലുള്ള വിഷങ്ങള്‍ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും.

*വെള്ളം കുടിക്കുന്നില്ല, എന്നാല്‍ മറ്റുവല്ലതും കുടിക്കാമോ?*

കുടിക്കാം, മോര് കുടിക്കാം, തൈര് കുടിക്കാം, പഴവര്‍ഗങ്ങളുടെ നീര് (ജ്യൂസ്) കുടിക്കാം, നാരങ്ങവെള്ളം കുടിക്കാം,രാവിലെത്തെ പ്രാതലിന് ശേഷം ജ്യൂസ്, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം. ഈ ഒറ്റ നിയമംപാലിച്ചാല്‍ വാത, പിത്ത, കഫങ്ങള്‍ മൂലമുണ്ടാകുന്ന 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.

*വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി കുടിക്കുക.*

ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്. എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും. ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയില്‍ ആണല്ലോ. അപ്പോള്‍ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും. ഈ വെള്ളം വയറിനുള്ളില്‍ ചെന്നാല്‍ അവിടെ അടി നടക്കും, ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാന്‍ വളരെ പാടുപെടേണ്ടി വരും. അല്ലെങ്കില്‍ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ.

*കാലത്ത് എഴുന്നേറ്റ ഉടനെ 2-3 ഗ്ലാസ് വെള്ളം കുടിക്കുക.*

കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെകൂടുതലായിരിക്കും. നമ്മുടെ വായില്‍ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാര്‍തമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറില്‍ എത്തിയാല്‍ വയറിലെ ആസിഡിന്റെ മാത്ര നോര്‍മലാകും. അതുകൂടാതെ ഈ വെള്ളം വന്‍കുടലില്‍ ചെന്ന് വയറില്‍ നല്ല പ്രഷര്‍ ഉണ്ടാക്കും. വയറ് നല്ലവണ്ണം ക്ലിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയര്‍ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാല്‍ ജീവിതത്തില്‍ ഒരു രോഗവും വരാന്‍ സാധ്യതയില്ല.

*ബ്രഹ്മപുരത്ത് തീ അണച്ചെങ്കിലും ജാഗ്രത തുടരും : ആരോഗ്യ സര്‍വേ ഇന്നു മുതല്‍.*12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍...
14/03/2023

*ബ്രഹ്മപുരത്ത് തീ അണച്ചെങ്കിലും ജാഗ്രത തുടരും : ആരോഗ്യ സര്‍വേ ഇന്നു മുതല്‍.*

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു.
സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയത്. ഓരോ വീടുകളിലും കയറി. ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റമദാൻ; ദുബായിലെ സ്‌കൂൾ പ്രവർത്തി സമയം 5 മണിക്കൂറായി നിശ്ചയിച്ചു   .
10/03/2023

റമദാൻ; ദുബായിലെ സ്‌കൂൾ പ്രവർത്തി സമയം 5 മണിക്കൂറായി നിശ്ചയിച്ചു .

ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ സ്കൂളുകളുടെ പ്രവർത്തി സമയം 5 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡ.....

10/03/2023

കാത്തുകെട്ടി കിടന്നു വലയുന്ന രോഗികൾ. കൊട്ടാരക്കര നെടുമൺകാവ് സമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഏറ്റവും പുതിയ കെട്ടിടവും മറ്റു അധുനിക സൗകാര്യങ്ങളുമെല്ലാം ഉണ്ടായിട്ടും ഡ്യൂട്ടിയിൽ ആവശ്യത്തിന് ഡോക്ടർ മാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഉടൻ തന്നെ ഞങ്ങളുടെ whatsapp group ൽ അംഗമാകു.....https://chat.whatsapp.com/L0Ox7pgKfOzLGeomFERich

Address


Alerts

Be the first to know and let us send you an email when Loudspeaker Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Loudspeaker Online:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

ലൗഡ് സ്പീക്കർ ഓൺലൈൻ

LoudSpeakerOnlie is an online news portal published and operated from pathanamthitta Kerala,India.

All people expects and deserves prompt, accurate and objective information. Our strength is our Professional journalists dedicate their life to reporting the news no matter what the personal risk and work hard to bring the news to your fingertips warm and fresh.

We follow the core values like accuracy; independence; impartiality; humanity; and accountability.

Our slogan is നേരിനെ നേരിട്ട് അറിയൂ