19/12/2024
കേരളത്തിലെ വനനിയമ ഭേദഗതിക്ക് എതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്ലാർ ഫോറെസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ വനനിയമ ഭേദഗതി ബില്ല് കത്തിക്കൽ സമരം ഉദ്ഘാടനം ചെയ്തു....
കർഷകനെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥരെ കയറൂരി വിടരുത്. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നിയമ ഭേദഗതി കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതും വനംവകുപ്പിന്റെ കരിനിയമത്തിന് ഏറ്റവും കൂടുതൽ ബലിയാടാകേണ്ടി വരുന്നതും ഇടുക്കിയിലെ കുടിയേറ്റ കർഷകരായിരിക്കും....
ഇടുക്കിലെ 70 ശതമാനം കുടിയേറ്റ കർഷകരും വനാതിർത്തിയിൽ താമസിക്കുന്നവരും വനം വകുപ്പുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുമാണ്. പലർക്കും പട്ടയവുമില്ല. ആകെയുള്ളത് കൈവശരേഖയാണ്. വനാതിർത്തിയിലെ പുഴകളിൽനിന്ന് മീൻ പിടിച്ചും വനമേഖലയിലൂടെ സഞ്ചരിച്ചുമാണ് പലരുടെയും ജീവിതരീതി. പുതിയ നിയമം വരുന്നതോടെ ഇതെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും കുടിയേറ്റ കർഷകരെ വേട്ടയാടാനും നിയമം ഉപയോഗിക്കുന്ന സ്ഥിതി ഉണ്ടാവും...