Travancore Media Club

Travancore Media Club Travancore Media Club Thiruvalla
Pathanamthitta Kerala India
EMAIL ADDRESS = [email protected]

04/07/2018

ആയുർവേദംവെളുത്തുള്ളി അത്ര നിസാരക്കാരനല്ല July 3, 2018 - by Sabarimala Online Friends - Leave a Comment കറികളുടെ രുചി കൂട്ടുന്ന ഒന്നായിട്ടാണ് നമ്മള...

http://za.gl/Xg3C
03/04/2018

http://za.gl/Xg3C

“Poonkavanam Mission Green” Save Wild Life... ഞങ്ങൾ മനസ്സും ശരീരവും ഇതിനായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു... എന്തൊക്കെയാണെങ്കിലും ഇനി മുന്ന...

20/02/2018

“Poonkavanam Mission Green” Save Wild Life... ഞങ്ങൾ മനസ്സും ശരീരവും ഇതിനായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു... എന്തൊക്കെയാണെങ്കിലും ഇനി മുന്ന...

04/02/2018
ശുഭദിനം കൂട്ടുകാരെ
06/11/2017

ശുഭദിനം കൂട്ടുകാരെ

ഞങൾ ഒന്ന് കറങ്ങാൻ പോകുന്നു. വരുന്നോ ഫ്രണ്ട്‌സ്..
06/11/2017

ഞങൾ ഒന്ന് കറങ്ങാൻ പോകുന്നു. വരുന്നോ ഫ്രണ്ട്‌സ്..

ഗ്യാസിന്റെ വില ഇങ്ങനെ കൂടിയാൽ ഇനി ഇതേയുള്ളൂ രക്ഷ..ഐഡിയ എങ്ങിനെയുണ്ട്..!!! കൂടുതൽ രസകരമായ പോസ്റ്റുകൾക്ക് ഈ പേജ് ലൈക്ക് ചെ...
05/11/2017

ഗ്യാസിന്റെ വില ഇങ്ങനെ കൂടിയാൽ ഇനി ഇതേയുള്ളൂ രക്ഷ..ഐഡിയ എങ്ങിനെയുണ്ട്..!!! കൂടുതൽ രസകരമായ പോസ്റ്റുകൾക്ക് ഈ പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ..Travancore Media Club

ഇതുകൊണ്ടാണ് പറയുന്നത് അമ്മമാരെ വേദനിപ്പിക്കരുതെന്ന്...നിങ്ങളുടെ ഏതവസ്ഥയിലും പരിചരിക്കാൻ ഒരമ്മയ്ക്കു മാത്രമേ കഴിയൂ..!!
25/10/2017

ഇതുകൊണ്ടാണ് പറയുന്നത് അമ്മമാരെ വേദനിപ്പിക്കരുതെന്ന്...നിങ്ങളുടെ ഏതവസ്ഥയിലും പരിചരിക്കാൻ ഒരമ്മയ്ക്കു മാത്രമേ കഴിയൂ..!!

22/10/2017
Hai
16/10/2017

Hai

രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു   . ഈ മാസം 27 ന് ടെക്നോസിറ്റി ലോഞ്ചും ആദ്യ ക...
16/10/2017

രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു . ഈ മാസം 27 ന് ടെക്നോസിറ്റി ലോഞ്ചും ആദ്യ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടത്താൻ നേരിട്ട് കണ്ട് ക്ഷണിക്കാനാണ് എത്തിയത്

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ട കാഴ്ച അഭിമാനം തോന്നുകയാണ്.... റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ പല സ്ഥലങ്ങളിൽ എത്തിക്കു...
16/10/2017

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ട കാഴ്ച അഭിമാനം തോന്നുകയാണ്.... റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെ പല സ്ഥലങ്ങളിൽ എത്തിക്കുന്നത് കോഴിക്കോട്ടേ പോലീസ് സംവിധാനമാണ് ....... പോലീസ് വാഹനങ്ങളിലും ബസിലുമായി യാത്രക്കാരെ എത്തിക്കുകയാണ് പോലീസ് .... ഇതിന് മുന്നിൽ നിന്ന് നയിക്കുന്നത് നമ്മുടെ Ci മനോജ് സാറും ....ഇങ്ങെനെയായിരിക്കണം പോലീസ്..

സുഹൃത്തുക്കളേ, ദൈര്‍ഘ്യമുള്ള ഒരു പോസ്റ്റാണെന്ന് കരുതി വായിക്കാതിരിക്കരുത്. നിങ്ങള്‍ക്കോ, നിങ്ങളുടെ ഉറ്റവര്‍ക്കോ, ഉടയവര്‍...
16/10/2017

സുഹൃത്തുക്കളേ, ദൈര്‍ഘ്യമുള്ള ഒരു പോസ്റ്റാണെന്ന് കരുതി വായിക്കാതിരിക്കരുത്. നിങ്ങള്‍ക്കോ, നിങ്ങളുടെ ഉറ്റവര്‍ക്കോ, ഉടയവര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഉറപ്പായും ഇത് ഉപകരിച്ചേക്കാം....
കാന്‍സര്‍ രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഡോ. തോമസ്‌ വറുഗീസ്.....

ഏവരും ക്യാന്‍സറിനെ ഭയപ്പെടുമ്പോള്‍ കാന്‍സര്‍ ഭയക്കുന്ന ഒരാളുണ്ട് കൊച്ചിയില്‍ - അതാണ് ഡോ. തോമസ്‌ വറുഗീസ് - M.S, FICS (ഓങ്കോളൊജി), FACS. ദൈവം കനിഞ്ഞു നല്‍കിയ ജീവിതം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാതെ ദുഃഖിതര്‍ക്കും, നിരാലംബര്‍ക്കും വേണ്ടി സേവനം ചെയ്താലേ അത് പൂര്‍ണ്ണതയില്‍ എത്തുകയുള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം. കണ്ണീര്‍ തൂകുന്നിടത്ത് സാന്ത്വനസ്പര്‍ശവുമായി
എത്തുന്നതാണ് യഥാര്‍ത്ഥ ദൈവസ്നേഹമെന്ന് വിശ്വസിക്കുന്ന ഈ ഡോക്ടര്‍ സര്‍ജിക്കല്‍ ക്യാന്‍സര്‍ ചികിത്സയില്‍ പുതിയ ആശയങ്ങളും, പുതിയ മാനങ്ങളും തേടിക്കൊണ്ടിരിക്കുന്നു. തളരാത്ത ഉത്സാഹവും, പുതിയ അറിവുകള്‍ തേടാനുള്ള അഭിവാഛയുo, പരീക്ഷണങ്ങള്‍ വഴി റിസ്ക് എടുക്കുവാനും, തടസ്സങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും, അപരനെ സഹായിക്കാനുള്ള ത്വരയുമാണ് അദ്ദേഹത്തിന്‍റെ കൈമുതല്‍. അഭിമുഖത്തിനായി ഞാന്‍ ചെല്ലുമ്പോള്‍ കണ്‍സള്‍ട്ടിംഗ് മുറിയുടെ മുമ്പിലുള്ള ചുമരില്‍ എഴുതിവെച്ചിരിക്കുന്ന - Before you return to dust help someone to return to life എന്ന വാചകത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. ആ ആശയം അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒരാളാണല്ലോ ഡോക്റ്റര്‍ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

സര്‍ജിക്കല്‍ ഓങ്കോളോജിയില്‍ പ്രശസ്തനും, പ്രഗല്‍ഭനുമായ ഡോ. തോമസ്‌ വറുഗീസ് റാന്നിക്കടുത്ത കീക്കോഴൂരിലെ അധ്യാപകദമ്പതികളായ കെ.ടി.വറുഗീസിന്‍റെയും, മേരി വറുഗീസിന്‍റെയും മകനാണ്. റാന്നി എം.എസ്‌. ഹൈസ്ക്കൂളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസo പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചങ്ങനാശ്ശേരി എസ്‌.ബി കോളേജില്‍ നിന്ന്‌ പ്രീ ഡിഗ്രിയും, കോഴഞ്ചേരി സെ.തോമാസില്‍ നിന്ന്‌ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കോടെ ബി.എസ്സ്സിയും കഴിഞ്ഞ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം,ബി,ബി.എസ് എടുത്തു. മുബൈയിലെ സയണ്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു എം. എസ്സ്. തുടര്‍ന്ന് മുബൈ ടാറ്റ മെമ്മോറിയല്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ ഒമ്പതര വര്‍ഷം റസിഡന്‍റ് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയി സര്‍ജിക്കല്‍ ഓങ്കോളൊജിയില്‍ സ്പെഷ്യലൈസ് ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ്‌ ആരംഭിച്ചത് ഡോക്റ്ററാണ്. സ്ത്രീ സൌന്ദര്യത്തിന്‍റെ ബഹിര്‍സ്പുരണമായ സ്തനങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടാല്‍ പിന്നെ അവര്‍ക്കുണ്ടാകുന്ന നൈരാശ്യം പറയേണ്ടതില്ലല്ലോ. രോഗം മാറിക്കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ പ്രതിച്ഛായയെ കുറിച്ചായിരിക്കും ചിന്ത. അങ്ങനെയുള്ളവര്‍ക്ക് ആശ നല്‍കുന്ന ചികിത്സാരീതിയാണ് കോസ്മമെറ്റിക്ക് സര്‍ജറി. "തൈറോയ്‌ഡ് ആന്‍റ് ബ്രെസ്റ്റ് സര്‍ജറി - തോമസ്‌ ടെക് നിക്" എന്ന പേരില്‍ ഒരു സ്പെഷല്‍ ശസ്ത്രക്രിയ തന്നെ ഡോക്റ്റര്‍ കണ്ടുപിടിച്ചിട്ടണ്ട്. ഈ രീതിയില്‍ ശസ്ത്രക്രിയ ചെയ്താല്‍ തൈറോയ്‌ഡ് രോഗികളില്‍ സാധാരണയായി ഉണ്ടാകാറുള്ള ശസ്ത്രക്രിയയുടെ പാടുകള്‍ കാണുകയില്ല. സ്തനാര്‍ബുദ രോഗികള്‍ക്കാണെങ്കില്‍ മാറിടം പഴയതുപോലെ നിലനില്‍ക്കുകയും ചെയ്യും. ഡോക്റ്ററുടെ മസ്തിഷ്കശിശുവായ ഈ സര്‍ജറിയിലൂടെ ഇതിനകം 4000 ത്തോളം തൈറോയ്‌ഡ് ശസ്ത്രക്രിയകളും, 2000ത്തോളം ബ്രെസ്റ്റ് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ക്യാന്‍സര്‍ ബാധിച്ച അവയവങ്ങള്‍ മുറിച്ചുമാറ്റാതെ അവയെ ഉപയോഗിക്കാന്‍ പറ്റുംവിധം സംരക്ഷിക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്‍റെ മുമ്പിലിരിക്കുന്ന രോഗിക്ക് ശരീരവും, മനസ്സും, ആത്മാവും ഉണ്ടെന്നും ശരീരം സുഖമാകുന്നതിനോടൊപ്പം മനസ്സിനും സൗഖ്യം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

റിനായ് മെഡിസിറ്റിയില്‍ എത്തുന്നതുവരെയുള്ള ഡോക്റ്ററുടെ ഔദ്യോഗിക ജീവിതനാള്‍വഴിയിലേക്ക് ഒന്നു കണ്ണോടിക്കാം. ടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്‍ററിലെ 9 വര്‍ഷത്തെ പരിശീലനത്തിനു ശേഷം Memorial Sloan Kettering Cancer Centre, M D Anderson Cancer Centre, Johns Hopkins University, George Washington University, ആസ്ത്രേലിയയിലെ Peter Mc Callum Cancer Centre, ജപ്പാനിലെ Jutendo University എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ഒബ് സര്‍വറായി സര്‍ജിക്കല്‍ കാന്‍സറിന്‍റെ വിജ്ഞാനസാഗരത്തില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരിയെടുത്താണ് കേരളത്തിലേക്ക് മടങ്ങിയത്. പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ HODയായി 7 വര്‍ഷവും, ലേയ്‌ക്ക് ഷോറില്‍ സര്‍ജിക്കല്‍ ക്യാന്‍സര്‍ വകുപ്പുമേധാവിയായി 13 വര്‍ഷവും സേവനമനുഷ്ടിച്ചു. കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ആദ്യമായി സര്‍ജിക്കല്‍ കാന്‍സര്‍ ട്രീറ്റ്മെന്‍റ് കൊണ്ടുവന്നത് ഇദ്ദേഹമാണ്. അതിനുമുമ്പ് കാന്‍സര്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം ആര്‍.സി.സി യില്‍ മാത്രമേ നടത്തിയിരുന്നുള്ളു .

ഇത്രയും നാളത്തെ സേവനത്തിനിടയില്‍ മനസ്സില്‍ തട്ടിയ അനുഭവങ്ങളില്‍ ചിലത് പറയാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വാചാലനായി. ഇവിടത്തെ ഒരാശുപത്രിയില്‍ നിന്നും മൂന്നേമൂന്നു ദിവസത്തെ ആയുസ്സ് വിധിച്ച് പറഞ്ഞുവിട്ട ശ്വാസകോശ കാന്‍സര്‍ രോഗിയെ സുഖമാക്കിയതാണ് ഒന്ന്. കാലില്‍ ക്യാന്‍സര്‍ ബാധിച്ച ഒരു സ്ത്രീയെ രക്ഷിക്കാന്‍ കാല്‍ മുറിച്ചു മാറ്റുകയെ മാര്‍ഗ്ഗമുള്ളു എന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയിട്ടും കാല്‍ മുറിക്കാതെ തന്നെ രോഗം ഭേദമാക്കിയതാണ് രണ്ടാമത്തേത്. എന്നാല്‍ തന്‍റെ നാട്ടുകാരനായ മുരുകേശനില്‍ ഡോക്റ്റര്‍ നടത്തിയ സര്‍ജറി ലോകശ്രദ്ധ നേടി. ഡോക്റ്റര്‍മാര്‍ പ്രഖ്യാപിച്ച വിധിയും കഴിഞ്ഞ്‌ പാലിയേറ്റീവ് കെയറിന്‍റെ പരിചരണത്തില്‍ വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിഞ്ഞ മുരുകേശന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. ഒരു മുഖക്കുരുവിന്‍റെ രൂപത്തില്‍ വന്ന ക്യാന്‍സര്‍ വിത്ത്‌ പൊട്ടിമുളച്ച് വളര്‍ന്ന് വലുതായി മുഖം മുഴുവന്‍ മറച്ചപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ മുരുകേശന്‍ മരണത്തെ ഉപാസിക്കാന്‍ തുടങ്ങി. അതറിഞ്ഞ ഡോക്റ്റര്‍ 18 മണിക്കൂര്‍ നീണ്ട ക്രാനിയോ ഫേഷ്യല്‍ റിസെക്ഷന്‍ ശസ്ത്രക്രിയയിലൂടെ മുരുകന് ജീവിതം തിരിച്ചു കൊടുത്തു. മൂക്കും തലയോട്ടിയും അടിത്തട്ടും ഉള്‍പ്പെടുന്ന ഭാഗം നീക്കം ചെയ്ത് മൈക്രോവാസ്ക്കുലര്‍ ശസ്ത്രക്രിയയിലൂടെ മുഖത്തിന്‍റെ ഒരു ഭാഗം പുന:സൃഷ്ടിച്ചു. മെഡിക്കല്‍ സയന്‍സിലെ അത്യപൂര്‍വ ശസ്ത്രക്രിയകളില്‍ ഒന്നായിരുന്നു അത്. നെട്ടൂര്‍ ഗ്രാമത്തിലെ ഓണാഘോഷം ഡോക്ടര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് മുരുകേശന്‍ അതിന്‌ നന്ദി പ്രകാശിപ്പിച്ചു. അങ്ങനെ എത്രയെത്ര ശസ്ത്രക്രിയകളാണെന്നോ ആ തൊപ്പിയില്‍ പൊന്‍തൂവലുകളായി ചാര്‍ത്തപ്പെട്ടിരിക്കുന്നത്...

അടയാളമില്ലാത്ത തൈറോയ്‌ഡ് ശസ്ത്രക്രിയ വിഭാവനം ചെയ്തതിന്‌ തമിഴ് നാട് എം.ജി .ആര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും The Best Innovation Award നേടിയിട്ടുള്ള ഡോക്റ്ററുടെ അഞ്ച് പേപ്പറുകള്‍ അന്തര്‍ദ്ദേശീയ മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 ഓളം പ്രബന്ധങ്ങള്‍ക്ക് The Best Presentation അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കാന്‍സര്‍ സംബന്ധമായ ലേഖനങ്ങള്‍ എഴുതാറുള്ള ഇദ്ദേഹം ചാനല്‍ ഷോകളിലും സജീവമാണ്. ഈയിടെ നടന്ന ശ്രീകണ്‍ഠന്‍ നായര്‍ ഷോയില്‍ സ്വതവേ ആരെയും ഒരു മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കാത്ത അവതാരകനെ ഡോക്റ്റര്‍ 5 മിനിറ്റ് നിശബ്ദനാക്കിയപ്പോള്‍ പ്രേക്ഷകര്‍ കൈയടിച്ച് അഭിനന്ദിച്ചു.

"ക്യാന്‍സര്‍ എങ്ങനെ എന്തുകൊണ്ട് വരുന്നു" എന്ന എന്‍റെ ചോദ്യത്തിന് ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം മറുപടി നല്‍കി. മെഡിക്കല്‍ സയന്‍സിലെ "ക്യാന്‍സര്‍" എന്ന നാലക്ഷരമടക്കം ഭൂരിഭാഗം സംജ്ഞകളും ഗ്രീക്ക് ഭാഷയില്‍ നിന്നും വന്നതാണ്. ഓരോ ക്യാന്‍സറിനും ഓരോ പ്രധാന കാരണം കണ്ടെക്കാമെങ്കിലും ഇതൊരു മള്‍ട്ടിഫാക്റ്റോറിയലാണ്. പുകവലിച്ചാല്‍ ശ്വാസകോശ കാന്‍സര്‍ വരുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ പുകവലിക്കാരും കാന്‍സര്‍ രോഗികളല്ലല്ലോ. എങ്കിലും ശ്വാസകോശ അര്‍ബുദക്കാരില്‍ 99 ശതമാനവും പുകവലിക്കാരാണ്. ഈസ്ട്രജനാണ്‌ ബ്രെസ്റ്റ് കാന്‍സറിന്‍റെ തേരാളി, സ്ഥൂലത, വ്യായാമമില്ലായ്മ, നേരത്തെ ഋതുമതിയായി വൈകി ആര്‍ത്തവം നില്‍ക്കുക, പ്രസവം വൈകിക്കുക, കുഞ്ഞുങ്ങളെ മുലയൂട്ടാതിരിക്കുക, സൈക്കോളജിക്കല്‍ ഇമോഷണല്‍ സ്ട്രെസ്സ്, ഫാസ്റ്റ് ഫുഡ്‌ ....ഇവയെല്ലാം സ്ഥാനാര്‍ബുദത്തിന്‍റെ രാസത്വരകങ്ങളാണ്. എങ്കിലും ഈയവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കെല്ലാം കാന്‍സര്‍ വരണമെന്നില്ല. കാലം മാറുന്നതിനനുസരിച്ച്‌ കാരണങ്ങളും മാറുന്നു. അതിന്‍റെ പഠനങ്ങളും മാറുന്നു. മരുന്നുകളും മാറുന്നു. എങ്കിലും പുകയില, അന്തരീക്ഷ മലിനീകരണം, ബാക്ക് ഗ്രൗണ്ട് മലിനീകരണം എന്നിവ ക്യാന്‍സര്‍ വരുത്തുമെന്ന് ഉറപ്പിച്ചു പറയാം.

ഡോക്റ്ററോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതറിയില്ല. ക്യാന്‍സര്‍ ചികിത്സയുടെ നടക്കുന്ന സര്‍വ്വവിജ്ഞാനകോശമാണ് അദ്ദേഹം. വര്‍ഷങ്ങളുടെ അനുഭവങ്ങളില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളാണ് പറഞ്ഞു തരുന്നത്, മെഡിക്കല്‍ കുട്ടികള്‍ക്ക് റോള്‍ മോഡലാക്കാന്‍ തികച്ചും യോഗ്യനായ ഒരാള്‍. കമ്മ്യൂണിറ്റി ഓങ്കോളജിയിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ വിശ്രമമില്ലാതെ ഓടിനടക്കുന്ന അദ്ദേഹം കേരള കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിഡണ്ടും, നിരവധി പാലിയേറ്റീവ് സംഘടനകളുടെ പേട്രണും, റോട്ടറി ക്യാന്‍സര്‍ സൊസൈറ്റിയുടെ ചെയര്‍മാനുമാണ്. ബ്രെസ്റ്റ് കാന്‍സര്‍ തടയാനായി പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിവരുന്ന "സുമ്പത്തോണ്‍" നൃത്തവ്യായാമ ഷോ കൊച്ചിയില്‍ കൊണ്ടുവരുകയാണ് അദ്ദേഹം.

"ഹെല്‍ത്ത് ഇക്കണോമിക്സി"ന്‍റെ പ്രചാരകനായ ഡോക്റ്റര്‍ സര്‍ജറി കഴിഞ്ഞ രോഗികളെ 24 മണിക്കൂറുകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നു. സര്‍ജറി കഴിയുന്നതോടെ ചികിത്സയുടെ 75 %വും പൂര്‍ത്തിയായി. ബാക്കി നേഴ്സിംഗ് പരിചരണം വീട്ടില്‍ പോയി ചെയ്യാവുന്നതേയുള്ളു. അതുകൊണ്ട് ആശുപത്രികള്‍ക്കും, രോഗികള്‍ക്കും ലാഭമാണ്. രോഗിയെ കാണാന്‍ വരുന്നവരുടേയും, രോഗിയുടേയും, കുടുംബത്തിന്‍റെയും അനാവിശ്യ പണച്ചിലവുകള്‍ ഒഴിവാക്കാം. മറ്റൊരു രോഗിയെ അഡ്മിറ്റാക്കാന്‍ സാധിക്കുന്നതുകൊണ്ട് ആശുപത്രിക്കും ലാഭo. അതിലൂടെ ഒരു രോഗിയെക്കൂടി ചികത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതിനാല്‍ ഡോക്റ്റര്‍ക്കും സായൂജ്യം. നല്ലൊരു ഡോക്റ്റര്‍ നല്ലൊരു ശ്രോതാവായിരുന്നാലെ രോഗികളുടെ പ്രയാസങ്ങള്‍ കേട്ടറിഞ്ഞ് നല്ല ചികിത്സ നല്‍കാനാകൂ എന്നാണ് പ്രമാണം. പുറത്ത്‌ കാത്തിരുന്നപ്പോള്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. നിരാശയോടെ അകത്തേക്ക് പോകുന്ന രോഗികള്‍ പുഞ്ചിരിച്ചുകൊണ്ടാണ് പുറത്തേക്ക് വരുന്നത്. അതേ അദ്ദേഹം നല്ലൊരു ശ്രോതാവാണ്.

രാജഗിരി ഹോസ്പിറ്റലില്‍ അനസ്തേഷ്യവിഭാഗം മേധാവി ഡോ. ആനി തോമസാണ് സഹധര്‍മ്മിണി. മക്കള്‍ രണ്ടുപേര്‍ - മകള്‍ ഷാരോണ്‍ മരിയ തോമസ്‌ MDSന് പഠിക്കുന്നു, മകന്‍ ഗ്രെഗ് വറുഗീസ് തോമസ്‌ ആര്‍ക്കിടെക്ക്റ്റിനും. ചെമ്പരത്തിപ്പൂക്കളുടെ ആരാധകനായ ഡോക്റ്ററുടെ ശേഖരത്തില്‍ ഇപ്പോള്‍ 30 ഇനം ചെമ്പരത്തികളുണ്ട്. ലോകത്താകെയുള്ള 4000 ത്തോളം സ്പീഷീസ് കൊണ്ടുവന്ന്‌ മുറ്റമൊരു ചെമ്പരത്തി ലൈവ് മ്യൂസിയമാക്കാനാണ് അടുത്ത ശ്രമം, നല്ലൊരു ഗായകനും, ഫോട്ടോഗ്രാഫറും , ക്വയര്‍ ലീഡറും, ക്വിസ് മത്സരാര്‍ത്തിയുമാണ് അദ്ദേഹം. എങ്ങനെ ഇതിനൊക്കെ സമയം കണ്ടെത്തുന്നു എന്ന് ചോദിച്ചപ്പോള്‍ "എനിക്കും പ്രധാനമന്ത്രി മോദിജിക്കും 24 മണിക്കൂറേയുള്ളൂ. കാര്യങ്ങള്‍ ചെയ്യാന്‍ അത് ധാരാളം" എന്നായിരുന്നു മറുപടി.

ലോകം മുഴുവന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള "തിങ്ക്‌ പിങ്ക്" പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന ഈ ഒക്ടോബര്‍ മാസത്തില്‍ ഇങ്ങനെയൊരു സര്‍ജിക്കല്‍ കാന്‍സര്‍ പ്രതിഭാശാലിയോട് സംസാരിക്കാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

Like And ShareTravancore Media Club
14/10/2017

Like And Share
Travancore Media Club

14/10/2017

രാമശ്ശേരി ഇഡ്ഡലി

ചിലവ് കുറഞ്ഞ യാത്രലോകബാങ്കിൽ പരിശീലനത്തിന് എന്ന നമ്പറിട്ട് 1998-ലാണ് ഞാനാദ്യമായി  അമേരിക്കയിൽ പോയത്. അന്ന് ലോകബാങ്കിന് ഒ...
13/10/2017

ചിലവ് കുറഞ്ഞ യാത്ര

ലോകബാങ്കിൽ പരിശീലനത്തിന് എന്ന നമ്പറിട്ട് 1998-ലാണ് ഞാനാദ്യമായി അമേരിക്കയിൽ പോയത്. അന്ന് ലോകബാങ്കിന് ഒരു ഇൻസ്റ്റിറ്റ്യുട്ട് ഉണ്ടായിരുന്നു, മലയാളിയായിരുന്ന വിനോദ് തോമസ് ആയിരുന്നു അതിന്റെ മേധാവി. (ഇപ്പോൾ ആ സ്ഥാപനം ഓപ്പൺ ലേണിങ് കാംപസ് എന്ന പേരിൽ അനവധി ഓൺലൈൻ കോഴ്‌സുകൾ ഫ്രീ ആയി നടത്തുന്നുണ്ട്, https://olc.worldbank.org/, നിങ്ങൾ വെബ്‌സൈറ്റ് ഒന്ന് നോക്കണം). എന്നെപ്പോലെ പാർലിമെന്ററി (വ്യാ)മോഹങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കേരളത്തിൽ അധികം അറിയപ്പെടുന്നില്ലെങ്കിലും വിനോദ് തോമസ് ആഗോള രംഗത്ത് ഒരു വമ്പൻ പുലിയാണ്, ഒരു പക്ഷെ ഇന്ത്യക്ക് പുറത്ത് ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന മലയാളി, ഇപ്പോൾ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ഡയറക്ടർ ജനറൽ ആണ്, https://en.wikipedia.org/wiki/Vinod_Thomas) അമേരിക്കയിലേക്ക് വിസ കിട്ടാൻ അന്നും ഇന്നും ഏറ്റവുമെളുപ്പം ഇതുപോലെ റെപ്യുട്ടഡ് ആയ സ്ഥാപനത്തിലെ ഒരു ക്ഷണക്കത്ത് സംഘടിപ്പിക്കുകയാണ്. ട്രെയിനിംഗ് മൂന്നുദിവസത്തെ ആണെങ്കിലും വിസ പത്തുവർഷത്തേക്ക് കിട്ടി.

അന്ന് ഇന്റർനെറ്റ് ഉണ്ടെങ്കിലും booking.com ഒന്നുമില്ലാത്തതിനാൽ ട്രാവൽ ഏജന്റാണ് ടിക്കറ്റും ഹോട്ടലുമൊക്കെ ബുക്ക് ചെയ്യുന്നത്. രാവിലെ അഞ്ചര മണിക്കാണ് വാഷിംഗ്ടണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത്. അമേരിക്കയിൽ എല്ലാവർക്കും കാറൊക്കെ ഉള്ളത് കൊണ്ടാകണം തലസ്ഥാനമായ വാഷിംഗ്ടണിൽ പോലും അന്ന് ട്രെയിനോ മെട്രോയോ പോലുള്ള കണക്ടിവിറ്റിയില്ല, അന്നെനിക്ക് എയർപോർട്ട് സൂപ്പർ ഷട്ടിൽ (https://www.supershuttle.com/locations/washington-dca-iad/) എന്ന പരിപാടിയെപ്പറ്റി അറിയില്ലാത്തതിനാൽ ടാക്സി വിളിച്ചു. വികസിതരാജ്യങ്ങളിൽ ടാക്സിയിലിരുന്ന് മീറ്ററിൽ നോക്കിയാൽ നെഞ്ചിടിപ്പ് കൂടും. കമ്പനി കാശ് തരുന്ന ട്രിപ്പ് അല്ലെങ്കിൽ ഒരു കാലത്തും വികസിത രാജ്യങ്ങളിൽ ടാക്സി വിളിക്കരുത്, ആയുസ്സു കുറയും, പണവും. ഇപ്പോൾ അമേരിക്കയിൽ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും സൂപ്പർ ഷട്ടിൽ തന്നെ ശരണം, സാൻഫ്രാന്സിസ്കോയിൽ ഒഴിച്ച്, അവിടെ എനിക്ക് സ്വകാര്യ ഡ്രൈവർ ഒക്കെയുണ്ട് (എന്റെ മൂത്ത സഹോദരൻ രവി തുമ്മാരുകുടി, സിലിക്കൺ വാലിയിൽ നാല്പത് ഡോളറും ആയി ചെന്നെത്തി, ഇന്നവിടെ ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുന്ന ഇന്ത്യക്കാരിൽ ഒരാൾ, ഇവിടെ കാണാം, http://www.mobiveil.com/company/leadership/ravi-thummarukudy/)

രാവിലെയാണ് ഹോട്ടലിലെത്തുന്നത്. പണ്ട് തിരുവനന്തപുരത്ത് ലോഡ്ജിൽ എപ്പോൾ ചെന്നാലും റൂം എടുക്കാം. 24 മണിക്കൂറാണ് ചെക്ക് ഔട്ട് സമയം. അമേരിക്കയിൽ അതൊന്നും നടക്കില്ല. ഉച്ചക്ക് രണ്ടുമണിക്കാണ് ചെക്ക് ഇൻ. അതുവരെ വേണമെങ്കിൽ ലോബിയിലിരിക്കാം. (ഔദാര്യം). അല്ലെങ്കിൽ ഒരു ദിവസത്തെ റേറ്റ് വേറെ കൊടുക്കണം. ഇതിലൊന്നും വിട്ടുവീഴ്ച ഒന്നുമില്ല. നമ്മൾ ഇരുപത്തിനാല് മണിക്കൂർ യാത്രചെയ്ത് ജെറ്റ് ലാഗ് അടിച്ചിരിക്കുകയാണെന്നതൊന്നും അവർ ഗൗനിക്കുകയെ ഇല്ല.

ഞാൻ പറഞ്ഞുവന്നത് 20 വർഷം മുമ്പ് വിദേശയാത്ര ചെലവു കുറഞ്ഞതാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ്. ഇന്നത്തെ പോലെ വിവരങ്ങളൊന്നും നമ്മുടെ വിരൽത്തുമ്പിലില്ല. ആദ്യത്തെ അമേരിക്കൻ യാത്രക്ക് അയ്യായിരം ഡോളറെങ്കിലും ചെലവായിക്കാണും.

ആ യാത്രയിൽ ഒരു ഗുണം ഉണ്ടായി. എനിക്ക് ട്രാവൽ ഏജന്റ് മുറി ബുക്ക്ചെയ്തത് വാട്ടർഗേറ്റിലെ ഒരു ഹോട്ടലിലായിരുന്നു. പിന്നീടാണ് ഞാനറിഞ്ഞത് അതേ ഹോട്ടലിലാണ് ഡെമോക്രാറ്റിക്ക് പാർട്ടി ഓഫിസിൽ ചാരപ്രവൃത്തിക്കായി പ്രസിഡന്റ് നിക്സൻറെ കൂട്ടാളികൾ പ്ലാൻ ചെയ്തത് ഈ ഹോട്ടലിലെ മുറിയിലിരുന്നാണെന്ന്. ആ മുറി അന്ന് ചരിത്രമായി സൂക്ഷിച്ചിരിന്നു. അവിടെ പോയി കാണാനുള്ള സൗകര്യം ഹോട്ടലിൽ താമസിക്കുന്നവർക്ക് ഫ്രീ. ഇന്ന് ഞാൻ ഗൂഗിൾ ചെയ്യാൻ നോക്കിയപ്പോൾ ഉണ്ട് ആ ഹോട്ടൽ തന്നെ മാറി സ്റ്റുഡന്റ് ഹോസ്റ്റൽ ആക്കിയത്രെ. (https://www.washingtonian.com/2013/06/27/soon-there-could-be-no-traces-of-the-watergate-scandal-at-watergate/) ചരിത്രം കാണാൻ പറ്റിയതിൽ സന്തോഷം, കുറച്ചു കാശ് പോയാൽ എന്താ.

ഇക്കാലത്ത് നമ്മുടെ യാത്ര ചെലവ് കുറഞ്ഞതാക്കാൻ ധാരാളം സംവിധാനങ്ങളുണ്ട്. അതേ യാത്ര ഞാൻ ഇന്ന് ചെയ്‌താൽ രണ്ടായിരം ഡോളർ പോലും ആകില്ല. ശ്രമിച്ചാൽ ആയിരം ഡോളറിനും താഴെ ഒരാഴ്ചത്തെ അമേരിക്കൻ യാത്ര ചെയ്യാം. എങ്ങനെയാണ് കുറഞ്ഞ ചിലവിൽ ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യുന്നത് എന്ന് പറയാം.

പൊതുഗതാഗതം ഉപയോഗിക്കുക: വികസിത രാജ്യങ്ങളിൽ ടാക്സിയിൽ കയറിയാലത്തെ കാര്യം പറഞ്ഞല്ലോ. ഇന്ത്യയിൽ ടാക്സി അത്ര ചിലവില്ല, എന്നാലും ബസിന്റെ റേറ്റ് വച്ച് നോക്കുമ്പോൾ കൂടുതൽ ആണല്ലോ. ഇപ്പോൾ ലോ ഫ്ലോറും വോൾവോയും ഒക്കെ വന്നതിനാൽ ചിലവ് കുറഞ്ഞു ബസിൽ യാത്ര ചെയ്യാം. ഇന്ത്യയിൽ പക്ഷെ ഏറ്റവും ചിലവ് കുറഞ്ഞത് ട്രെയിൻ തന്നെയാണ്. പണ്ടൊക്കെ ട്രെയിനുകൾ പത്തും പന്ത്രണ്ടും മണിക്കൂറുകൾ വൈകുന്നത് സാധാരണ ആയിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. ഇന്ത്യയിലെ ദീർഘദൂര പൊതുഗതാഗതത്തിന്റെ ഏറ്റവും വലിയ ശത്രു വൃത്തിയില്ലാത്ത ടോയിലറ്റുകൾ ആണ്. ടോയിലറ്റിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ അല്പം അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ ഇന്ത്യയിൽ ട്രെയിൻ യാത്ര ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര പദ്ധതി ആണ്. യൂറോപ്പിൽ ആണെങ്കിൽ ട്രെയിനുകൾ ഏറെ ചിലവുള്ളതാണ്. മുൻ‌കൂർ ബുക്ക് ചെയ്‌താൽ വിമാനവും അല്ലെങ്കിൽ ബസും ആണ് ഒരു മുന്നൂറു കിലോമീറ്ററിൽ കൂടുതലുള്ള ദൂരങ്ങളിലേക്ക് യൂറോപ്പിൽ ലാഭം. പല രാജ്യങ്ങളിലും പക്ഷെ കുറെ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ ട്രെയിൻ പാസ്സ് എടുക്കുന്നത് ലാഭമാണ് (യുറെയിൽ പാസ്സ്‌, സ്വിസ്സ് പാസ്സ്, ജെറെയിൽ പാസ്സ് ഒക്കെ ഇങ്ങനെ ആണ്). https://www.swisspass.ch/auth/login .

വികസിതരാജ്യങ്ങളിലെല്ലാം പൊതുഗതാഗതം നല്ല നിലവാരമാണ് പുലർത്തുന്നത്. അതിനാൽ വിമാനമിറങ്ങിയാൽ അഴകിയ രാവണനിൽ കൊച്ചിൻ ഹനീഫ ചെയ്യുന്നതുപോലെ മുംബൈയിൽ നിന്ന് വന്നതുകൊണ്ട് മാത്രം ടാക്സി പിടിക്കേണ്ട കാര്യമില്ല. ജനീവയിൽ ആർക്കും വിമാനമിറങ്ങിയാൽ അടുത്ത 80 മിനിറ്റ് ഇവിടുത്തെ ട്രാം, ബസ്, ബോട്ട് എല്ലാം ഫ്രീയാണ്. ഫ്രീടിക്കറ്റ് എയർപോർട്ടിൽ കസ്റ്റംസിന് തൊട്ടുമുമ്പ് ഉണ്ട്. അപ്പോൾ വിമാനമിറങ്ങി ഹോട്ടലിലെത്തുന്നതിന് അഞ്ചുപൈസ പോലും ചെലവില്ല. മറ്റു രാജ്യങ്ങളിൽ ഇതുപോലെ സൗകര്യമില്ലെങ്കിലും പൊതുഗതാഗതം (മെട്രോ, ബസ്) ഉപയോഗിക്കുന്നത് ചെലവ് പത്തിലൊന്നായി ചുരുക്കും. നഗരത്തിനകത്ത് യാത്രചെയ്യുന്നതും എപ്പോഴും പൊതുഗതാഗതത്തിലായിരിക്കണം. അതാണ് അനുഭവങ്ങൾക്ക് നല്ലത്. (ലോകത്ത് എല്ലായിടത്തും പൊതുഗതാഗതം സുരക്ഷിതമല്ല. അതിനെപ്പറ്റി വേറെ എഴുതാം).

മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിൽ ഓരോ നഗരത്തിലും ഒരു ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ ഒക്കെ എല്ലാ പൊതു ഗതാഗതവും ഉപയോഗിക്കാനുള്ള പാസ് കിട്ടും. ജനീവയിൽ ഒരു ദിവസത്തേക്ക് പത്തു ഫ്രാങ്ക് ആണ് ചാർജ്. ബസ്, ട്രാം, ബോട്ട് എല്ലാം ഉപയോഗിക്കാം. പഠിക്കുന്നവർക്ക്, കുട്ടികൾക്ക്, പ്രായമായവർക്ക് എന്നിങ്ങനെ പല ഇളവുകൾ വേറെയും ഉണ്ട്. http://www.tpg.ch/en/web/site-international/fares-2015

വില കുറഞ്ഞ വിമാനടിക്കറ്റ്: എവിടേക്കെങ്കിലും ഔദ്യോഗികമല്ലാത്ത യാത്ര പോകുമ്പോൾ നമ്മൾ ഓഫിസിൽ അവധി കിട്ടുന്ന സമയംനോക്കി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിൽക്കരുത്. ആ രാജ്യത്തേക്ക് ഏറ്റവും കുറഞ്ഞനിരക്കിൽ ടിക്കറ്റ് കിട്ടുന്ന സമയത്തായിരിക്കണം നിങ്ങൾ യാത്ര പ്ലാൻ ചെയ്യണ്ടത്. ക്രിസ്‌തുമസ്, ന്യൂ ഇയർ ഒക്കെ എല്ലായിടത്തും ടൂറിസ്റ്റുകളുടെ തള്ളിച്ചയുള്ള സമയമായതുകൊണ്ട് ടിക്കറ്റിനും വിലക്കൂടുതലായിരിക്കും. നവംബറും ഫെബ്രുവരിയും ലോ സീസൺ ആണ്. ലോകത്തെ അനവധി രാജ്യങ്ങളിൽ കുട്ടികളുടെ പരീക്ഷയുള്ള മെയ് മാസവും ഏതാണ്ട് ഇതുപോലെയാണ്. (ഓരോ രാജ്യത്തുനിന്ന് അവിടുത്തെ അവധിക്കാലം, കാലാവസ്ഥ, പ്രത്യേക ആഘോഷങ്ങൾ ഇതൊക്കെ അനുസരിച്ച് സീസൺ ഉണ്ട്. നമ്മുടെ ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്നും കേരളത്തിന് ഫ്ലൈറ്റിന് ഇരുപത്തി അയ്യായിരം പോലും ചാർജ്ജ് ഞാൻ കണ്ടിട്ടുണ്ട് ). മാസങ്ങളിലെ മാറ്റം പോലെ ദിവസങ്ങളിലുമുണ്ട്. ആഴ്ചാവസാനം (പ്രത്യേകിച്ച് വെള്ളിയും, ഞായറും) യാത്രക്ക് ചെലവ് കൂടുതലാണ്. ഗൾഫിലും ഇറാനിലും സുഡാനിലും ആഴ്ചാവസാനം എന്നാൽ ബുധനും വ്യാഴവുമാണ്. അപ്പോൾ ചൊവ്വാഴ്ചത്തെ ടിക്കറ്റിന് വെള്ളിയാഴ്ചത്തേതിലും കുറവാണ്. ഏറ്റവും ചിലവ് കുറഞ്ഞ വിമാന ടിക്കറ്റ് അഞ്ചുനിമിഷം കൊണ്ട് ഇന്റർനെറ്റിൽ കണ്ടെത്താം. (http://thriftynomads.com/booking-cheapest-flight-possible-anywhere/)

വിമാനക്കമ്പനികൾക്ക് പലതാണല്ലോ റേറ്റ്. സാധാരണ പ്രീമിയം എയർലൈനുകളിൽ തന്നെ ഇരുപതോ മുപ്പതോ ശതമാനം മാറ്റമുണ്ടാകാം. വിവിധ എയർലൈനുകളുടെ റേറ്റ് ഒരുമിച്ചു കാണിക്കുന്ന (https://www.makemytrip.com/ https://www.ebookers.ch/) ഇവ നോക്കി കുറഞ്ഞ റേറ്റ് എളുപ്പത്തിൽ കണ്ടുപിടിക്കാം.

യൂറോപ്പിനകത്ത് രാജ്യങ്ങളിൽ യാത്രചെയ്യാൻ ഏറ്റവും ചെലവ് കുറവ് വിമാനത്തിനാണെന്ന് പറഞ്ഞല്ലോ. മുൻകൂട്ടി ബുക്ക് ചെയ്താൽ ജനീവയിൽനിന്നും പാരീസിലേക്ക് മുപ്പത് ഫ്രാങ്കേ ഉള്ളു. അതേസമയം ബസിന് നാല്പതും ട്രെയിനിന് എൺപതും ഫ്രാങ്ക് കൊടുക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ നാട്ടിലിരുന്ന് കൊച്ചി, ജനീവ, പാരീസ്, ആംസ്റ്റർഡാം, വെനീസ്, റോം, കൊച്ചി എന്നിങ്ങനെ പ്ലാനുണ്ടാക്കി അതിന്റെ റേറ്റ് നോക്കിയാൽ വളരെ കൂടുതലായിരിക്കും. കാരണം, പരസ്പരധാരണയില്ലാത്ത ഒന്നിലധികം വിമാനക്കമ്പനികൾ ഉൾപ്പെടുന്ന ടിക്കറ്റ് ഏറെ ചെലവുള്ളതാണ്. മറിച്ച് കൊച്ചി-ജനീവ-കൊച്ചി ടിക്കറ്റ് എടുക്കുകയും, യൂറോപ്പിലെ ടിക്കറ്റ് യൂറോപ്പിലെ തന്നെ എയർലൈനിൽ (ഉദാ: ഈസിജെറ്റ്) എടുക്കുകയും ചെയ്താൽ റേറ്റ് നന്നായി കുറയും. ഗൾഫിലെ വിമാനക്കമ്പനികൾ ഒരു സ്ഥലത്തിറങ്ങി മറ്റൊരിടത്തുനിന്നും തിരിച്ചുവരുന്ന (ഉദാ: കൊച്ചി-ദുബായ്-ജനീവ-പാരീസ്-ദുബായ്-കൊച്ചി) ടിക്കറ്റ് ഒരേ നിരക്കിൽ തരാറുണ്ട് (Open-jaw ticket). യൂറോപ്യൻ വിമാനക്കമ്പനികളിൽ ഇതിന് വലിയ ചാർജ്ജാണ്.

അമേരിക്കയിൽ ആഭ്യന്തരമായി ലോ കോസ്റ്റ് എയർലൈൻ ഒന്നുമില്ലെങ്കിലും ഒരാഴ്ചത്തേയും ഒരു മാസത്തെയുമൊക്കെ ട്രാവൽ പാസുകളുണ്ട്. ഇന്ത്യയിലും ഇത്തരം ട്രാവൽ പാസ്സ് ഉണ്ട്, പല നിയന്ത്രണങ്ങളും ഉണ്ടെങ്കിലും, (http://www.indiatraveltours.com/india-tours-discover-india.htm). അമേരിക്കൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഇവിടെ പറയാം.

കാറ് വാടകക്ക് എടുക്കുന്ന പരിപാടി: എന്റെ സുഹൃത്തായിരുന്ന ഹാൻസ് ഗേൾ ഫ്രണ്ടും ആയി ഒരിക്കൽ ന്യൂസിലാണ്ടിൽ അവധിക്കാലം ആഘോഷിക്കാൻ പോയി. ആദ്യ ദിവസം ഹോട്ടലിൽ താമസിച്ചിട്ട് ഒരു പഴയ കാറ് വാങ്ങി, ആയിരം ഡോളറിന്. ഒരു മാസം അതുമായി രാജ്യം മുഴുവൻ കറങ്ങി. രാത്രി കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം വികസിത രാജ്യങ്ങളിൽ ഉണ്ട്. അവിടെ ടെന്റ് അടിക്കാനും, ടോയിലറ്റിനും, ഭക്ഷണം പാചകം ചെയ്യാനും, ഇരുന്നു കഴിക്കാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകും. പുള്ളി അതൊക്കെ ഉപയോഗിച്ച് ഒരു രാത്രി പോലും ഹോട്ടലിൽ താമസിക്കാതെ തിരിച്ചു വന്ന് കാർ മറ്റൊരു യൂസ്ഡ് കാർ കമ്പനിയിൽ ആയിരത്തി ഇരുന്നൂറ് ഡോളറിന് വിറ്റു.

ഇന്ത്യൻ പാസ്‌പോർട്ടും ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസും വച്ച് ഇത് നടക്കില്ല. പക്ഷെ മറ്റു രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ വികസിത രാജ്യങ്ങളിൽ എല്ലാം വിമാനത്താവളത്തിൽ തന്നെ കാറുകൾ മുൻകൂട്ടി വാടകക്ക് കിട്ടും. അതിൽ യാത്ര ചെയ്യാം, വേണമെങ്കിൽ അതിൽ തന്നെ താമസിക്കാം. ഒരാൾക്ക് ജനീവയിൽ നിന്നും സൂറിച്ചിൽ പോകുന്ന ട്രെയിൻ ചാർജ് ഉണ്ടെങ്കിൽ അഞ്ചു പേർക്ക് കാറിൽ പോകാം. ഡ്രൈവിങ്ങിൽ നല്ല പരിചയം ഉള്ളവർക്ക് ഏറ്റവും നല്ല പരിപാടിയാണ്. പത്തിൽ ഒൻപത് ഡ്രൈവർമാരും അവർ ശരാശരിയിലും നല്ല ഡ്രൈവർമാർ ആണെന്നാണ് ചിന്തിക്കുന്നത്, ഞാൻ അങ്ങനെ അല്ല. അതുകൊണ്ടു തന്നെ ഞാൻ ഈ ഓപ്‌ഷൻ എടുക്കാറില്ല.

ചിലവ് കുറഞ്ഞ താമസം: യാത്രയിൽ പണ്ടൊക്കെ ഏറ്റവും ചെലവുള്ള കാര്യം താമസമായിരുന്നെങ്കിൽ ഇന്റർനെറ്റ് വന്നതോടെ ഇത് ഏറെ കുറഞ്ഞു. എന്റെ സുഹൃത്തുക്കൾ സാജനും ബിന്ദുവും പാരീസിൽ താമസിച്ചത് വെറും പതിനഞ്ച് യൂറോക്കാണ്. ഞാനിതുവരെ 100 യൂറോക്ക് താഴെ താമസിക്കാൻ പഠിച്ചിട്ടില്ല. https://www.airbnb.com/ എന്ന പ്രസ്ഥാനമാണ് താമസത്തെ ഇത്ര ചെലവ് കുറഞ്ഞതാക്കിയത്. അവിടെ പോയി ഒരു പ്രൊഫൈലുണ്ടാക്കി, പോകേണ്ട നഗരത്തിൽ സേർച്ച് ചെയ്യുക. കിട്ടുന്ന സ്ഥലങ്ങളിലെ യൂസർ റിവ്യൂ പരിശോധിച്ച് ബുക്ക് ചെയ്യുക, കഴിഞ്ഞു കാര്യം. നല്ല റിവ്യൂ ഉള്ള സ്ഥലങ്ങളിൽ പോയി ധൈര്യമായി താമസിക്കാം. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ താമസിക്കുക മാത്രമല്ല നാട്ടുകാരും ആയി പരിചയപ്പെടാം എന്നതും ഇതിന്റെ ഒരു ഗുണം ആണ്.

ചെറുപ്പക്കാരായ സഞ്ചാരികൾക്ക് ഏറെ ഗുണകരമായത് യൂത്ത് ഹോസ്റ്റലുകൾ ആണ്. മിക്കവാറും നഗരങ്ങളിൽ ഇതുണ്ട്. യൂറോപ്പിൽ പലതും നാലും എട്ടും പേർ ഒരുമിച്ചുള്ള മുറികൾ ആയിരിക്കും, പലതിലും ആൺ പെൺ വ്യത്യാസം ഉണ്ടാകില്ല (മനസ്സിൽ ഒരു ലഡു പൊട്ടിച്ചോ, കുഴപ്പമില്ല, നാട്ടിലെ തനി സ്വഭാവം കാണിച്ചാൽ അവർ കരണത്ത് പൊട്ടിക്കും എന്ന് മാത്രം). ലാഭമായി താമസിക്കാം എന്ന് മാത്രമല്ല ഏറെ നാടുകളിൽ നിന്നും വരുന്ന ചെറുപ്പക്കാരായ സഞ്ചാരികളുമായി പരിചയപ്പെടാം എന്നതാണ് ഇതിന്റെ പ്രത്യേക ഗുണം. (http://www.youthhostel.ch/de/hostels?gclid=EAIaIQobChMIjo7D7tvm1gIVipPtCh0rngZGEAAYAiAAEgIJYvD_BwE), നാട്ടിൽ നിന്ന് വരുന്ന കുട്ടികൾ, ആൺകുട്ടികൾ ആണെങ്കിലും പെൺ കുട്ടികൾ ആണെങ്കിലും ഇവിടെ താമസിക്കണം എന്നതാണ് എന്റെ നിർദ്ദേശം.

ഇംഗ്ലണ്ടിൽ ഞാൻ ആദ്യം പോയപ്പോൾ താമസിച്ചത് ഒരു കോളേജിന്റെ ഹോസ്റ്റലിൽ ആയിരുന്നു. പത്തോ പതിനഞ്ചോ പൗണ്ട്, അത്രേ ഉള്ളൂ, രാവിലെ ഭക്ഷണം ഫ്രീ. ഏറെ ലാഭം ആണെന്ന് മാത്രമല്ല, അവിടുത്തെ മിടുക്കന്മാരായ കുട്ടികളെ പരിചയപ്പെടാനുള്ള അവസരം കൂടിയാണ്. http://www.universityrooms.com/en/countries/GB . നമ്മുടെ കുട്ടികൾക്കും ആഗോളമായ ചിന്തയും ബന്ധങ്ങളും ഉണ്ടാകണമെങ്കിൽ നമ്മുടെ ഹോസ്റ്റലുകളും ഇതുപോലെ തുറന്നു കൊടുക്കണം. ഔദ്യോഗികം ആയിട്ടല്ലെങ്കിലും ഞങ്ങൾ ഒക്കെ ബോംബെയിലും ഡൽഹിയിലും ഒക്കെ പോയാൽ അവിടുത്തെ ഐ ഐ ടി കളിൽ പോയി ഹോസ്റ്റലിൽ നാട്ടിൽ പോയ മലയാളികളുടെ മുറിയിൽ താമസിക്കാറുണ്ട്. ഇതൊക്കെ എന്തുകൊണ്ടാണ് ഒരു സംവിധാനം ആക്കാത്തത് ?

റെയിൽവേ സ്റ്റേഷനിലെ താമസം: ഇന്ത്യയിലെ പല റെയിൽവേ സ്റ്റേഷനുകളിലും വളരെ ചിലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ ഉണ്ട്. സുരക്ഷിതവും ആണ്. ഇത് ഓൺലൈൻ ആയി ബുക്ക് ചെയ്യാമെന്ന് തോന്നുന്നു, പണ്ടൊന്നും ബുക്കിങ് ഒന്നും നടക്കില്ല, ട്രെയിൻ ഇറങ്ങി ചെല്ലുമ്പോൾ റൂം കിട്ടിയാൽ കിട്ടി. അധികം ആർക്കും ഇതറിയില്ലാത്തതു കൊണ്ട് മിക്കവാറും കിട്ടും.

ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും: ഇന്ത്യയിലെ ഒരു പ്രത്യേക പരിപാടിയാണ് റെസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും. സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിൽ ഇന്ത്യയിൽ ഉടനീളം അനവധി അടിപൊളി റസ്റ്റ് ഹൗസുകൾ ഉണ്ട്. മന്ത്രിമാർ തൊട്ടു താഴെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി യാത്ര ചെയ്യുമ്പോൾ താമസിക്കാനാണ് ഇത് ഉദ്ദേശിച്ചിട്ടുള്ളത്. പണ്ടൊക്കെ ഹോട്ടലുകൾ ഒന്നും ഇല്ലാത്ത കാലത്ത് ഉണ്ടാക്കിയതാകണം. ഇപ്പോൾ വാസ്തവത്തിൽ ഇതൊക്കെ ഹോട്ടലുകൾ ആക്കി എല്ലാവർക്കും തുറന്നു കൊടുത്ത് കാശുണ്ടാക്കേണ്ടതാണ്. അതിനു പകരം അധികാരം ഉള്ളവർക്കും, അവരുമായി ബന്ധം ഉള്ളവർക്കും, ഇതിനെ പറ്റി അറിവുള്ളവർക്കും ഒക്കെ വളരെ കുറഞ്ഞ ചിലവിൽ നന്നായി താമസിക്കാനുള്ള സ്ഥലമായി ഇത് മാറിയിട്ടുണ്ട്. എവിടെ പോകുമ്പോഴും, പ്രത്യേകിച്ച് ഹിൽ സ്റ്റേഷനിൽ ഒക്കെ ഏതൊക്ക റസ്റ്റ് ഹൌസ് ഉണ്ടെന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്. പൊതു മേഖല സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റികളുടെയും ഗസ്റ്റ് ഹൗസുകളും ഇതുപോലെ അനവധി ഉണ്ട്. പുറത്ത് അയ്യായിരം രൂപ ചിലവുള്ള സ്ഥലങ്ങൾ അഞ്ഞൂറ് രൂപക്ക് തരമാകും. ഇതൊന്നും അത്ര ശരിയല്ല, ഇത്തരം പ്രസ്ഥാനങ്ങൾ ഒക്കെ സ്വകാര്യവൽക്കരിച്ച് നമ്മുടെ ഹോസ്പിറ്റാലിറ്റി ശൃംഖലയുടെ ഭാഗമാക്കണം. പക്ഷെ അതുവരെയുള്ള സൗകര്യങ്ങൾ, ഉള്ള എല്ലാ ബന്ധങ്ങളും ഉപയോഗിച്ച് തരപ്പെടുത്തുകയും വേണം.


ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം: യാത്രകളിലെ ചിലവ് ഏറെ കുറക്കാൻ പറ്റും നമ്മൾ ചെല്ലുന്ന ഇടത്ത് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ. യൂത്ത് ഹോസ്റ്റലുകളിൽ പലപ്പോഴും എല്ലാവർക്കും ഉപയോഗിക്കാവുന്ന അടുക്കള കാണും. AirBnB എടുക്കുമ്പോൾ അവിടെ പാചകം ചെയ്യാനുള്ള സൗകര്യവും അനുമതിയും ഉണ്ടോ എന്ന് നോക്കുക. ഇന്ത്യക്കാരുടെ പാചകം നാട്ടുകാരെ മുഴുവൻ 'നാറ്റിക്കുന്നതാണ്' എന്ന് നമുക്ക് തോന്നില്ലെങ്കിലും സത്യമാണ്. അതുകൊണ്ട് അക്കാര്യം പ്രത്യേകം പറയണം. കുടുംബവും ആയി പോവുകയാണെങ്കിൽ സർവീസ്‌ഡ്‌ അപ്പാർട്ട്മെന്റുകൾ എടുക്കുന്നത് ഏറെ ലാഭം ആണ്. (http://www.bangkok.com/top10-serviced-apartment.htm )

ചിലവ് കുറഞ്ഞ ഹോട്ടലുകൾ: ഇന്ത്യയിലെ യാത്രയിൽ തീരെ ചിലവ് കുറഞ്ഞ ഹോട്ടലുകളിൽ താമസിക്കരുത്, കാരണം സുരക്ഷയും വൃത്തിയും ഉണ്ടാകാൻ വഴിയില്ല. യാത്രയിൽ ചിലവ് കുറക്കുക പ്രധാനം ആണെങ്കിലും സുരക്ഷയാണ് പരമ പ്രധാനം. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ വൃത്തിയും സുരക്ഷയും എല്ലാ ഹോട്ടലിലും ഉണ്ട്, അതുകൊണ്ട് സ്റ്റാർ ഇല്ലാത്ത ഹോട്ടലാണെങ്കിലും കുഴപ്പമില്ല. താമസത്തിന്റെ കാര്യത്തിൽ കൂടുതൽ ലാഭം നോക്കുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. പൊതുവിൽ നൂറ്റിയമ്പത് ഡോളർ ചോദിക്കുന്ന നാല് സ്റ്റാർ ഉള്ള ഹോട്ടലുകളിൽ ഏതെങ്കിലുമൊരു ഹോട്ടലുകാരൻ മാത്രം എൺപതേ ചോദിക്കുന്നുള്ളുവെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ട്. ഹോട്ടലിരിക്കുന്ന സ്ഥലത്ത് എത്തിപ്പെടാൻ ബുദ്ധിമുട്ടോ, റിപ്പയറിംഗ് നടക്കുന്നതിനാൽ റെസ്റ്റോറന്റ് അടച്ചിട്ടിരിക്കുന്നതോ, ആ പ്രദേശം സുരക്ഷിതം അല്ലാത്തതോ ആകാം കാരണം. ഇത് ഹോട്ടലിന്റെ റിവ്യൂവിൽ വ്യക്തമാകണമെന്നില്ല.

ഓൺലൈൻ ബുക്കിങ്ങിലെ തന്ത്രങ്ങൾ. സുരക്ഷാകാരണങ്ങളാൽ എനിക്ക് ഏതു ഹോട്ടലിലും താമസിക്കാൻ ഔദ്യോഗിക അനുമതിയില്ല. ഓരോ നഗരത്തിലും ഞങ്ങളുടെ സുരക്ഷാ വിഭാഗം കുറെ ഹോട്ടലുകൾ പരിശോധച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്, അവിടെ മാത്രമേ താമസിക്കാൻ പറ്റൂ. അതുകൊണ്ട് കൂടുതൽ സമയവും ഞാൻ ഹോട്ടലുകളിലാണ് താമസിക്കുന്നത്. പണ്ടൊക്കെ ഒരു ഓൺലൈൻ ബുക്കിങ് വഴി ആണ് റൂം ബുക്ക് ചെയ്യാറുള്ളത്. ഞാൻ സ്ഥിരം യാത്രികനായതിനാൽ ഞാനവിടെ ജീനിയസ് മെമ്പർ ഒക്കെ ആണ്. 10% സ്പെഷ്യൽ കിഴിവ് എന്നൊക്കെ പറഞ്ഞ് സുഖിപ്പിക്കും. ഞാനൊരിക്കൽ ഹരീഷ് വാസുദേവന് വേണ്ടി മലേഷ്യയിൽ ഒരു റൂം നോക്കി. ജീനിയസായതിനാൽ എനിക്ക് 3600 രൂപക്ക് തരാമെന്ന് അവർ ഓഫർ ചെയ്തു. അതേസമയം അതെ ബുക്കിങ് സൈറ്റിൽ കൊച്ചിയിലിരുന്ന് സേർച്ച് ചെയ്ത ഹരീഷിന് അതേ റൂം 2500ന് വാഗ്ദാനം ചെയ്തു. അന്ന് തീർന്നതാ തിരുമേനി ഈ ഓൺലൈൻ സുഖിപ്പിക്കലുകാരുമായുള്ള ബന്ധം. ഇതുപോലെ പല തട്ടിപ്പും അവരുടെ അടുത്തുണ്ട്. നമ്മൾ ഒരിക്കൽ നോക്കിയ സ്ഥലത്ത് രണ്ടാമത് നോക്കിയാൽ (അതെ കമ്പ്യൂട്ടറിൽ നിന്നും) ആ റൂമിന്റെ റേറ്റ് കൂടി എന്ന് കാണിക്കും, നമ്മളെ പേടിപ്പിക്കാനും വേഗം ബുക്ക് ചെയ്യിക്കാനും. അതിലൊന്നും വീഴരുത്.
ഇപ്പോൾ ഗൂഗിൾ തന്നെ താമസവും വിമാനടിക്കറ്റും സജസ്റ്റ് ചെയ്യുന്നുണ്ടല്ലോ (https://support.google.com/websearch/answer/6276008). ഞാൻ ഒരു സ്ഥലത്തിന്റെ പേരടിക്കുമ്പോഴേക്കും അവിടുത്തെ ഹോട്ടലുകളുടെ ലിസ്റ്റ് അടിച്ചു തരും. ഈ ഗൂഗിൾ നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല, പക്ഷെ ഇപ്പോൾ തന്നെ നമ്മുടെ കാര്യങ്ങൾ എല്ലാം ഗൂഗിളിന് അറിയാം. വലിയ താമസമില്ലാതെ നമ്മുടെ സേർച്ച് ഹിസ്റ്ററി നോക്കി പറ്റിയ പങ്കാളിയെയും ഗൂഗിൾ ഇങ്ങോട്ടു സജസ്റ്റ് ചെയ്യും എന്നാണ് എന്റെ ഇരിത്. കുറ്റം പറയാനാവില്ല, നമ്മുടെ ഇഷ്ടങ്ങൾ നമ്മളെക്കാൾ സത്യസന്ധമായി അറിയാവുന്നത് ഗൂഗിളിനാണല്ലോ!.

ചിലവ് കുറഞ്ഞ ഭക്ഷണം: യാത്രയിലെ ഭക്ഷണത്തെപ്പറ്റി ഞാൻ പിന്നീട് വിശദമായെഴുതാം. ഇവിടെ എങ്ങനെയാണ് യാത്രയിൽ ഭക്ഷണത്തിന്റെ ചെലവ് കുറക്കാൻ പറ്റുന്നതെന്ന് മാത്രം പറയാം. ഇത് നിങ്ങൾ ഏതു രാജ്യത്താണെന്നതും ഏതൊക്കെ ഭക്ഷണം കഴിക്കില്ല എന്നതും അനുസരിച്ചിരിക്കും. പൊതുവെ പറഞ്ഞാൽ ഏഷ്യൻ രാജ്യങ്ങളിൽ (കൊറിയയും ജപ്പാനും ഒഴിച്ച്) ഭക്ഷണത്തിന് വില തീരെ കുറവാണ്. അങ്ങോട്ട് പോകുന്നുവെങ്കിൽ ഭക്ഷണച്ചെലവിൽ അധികം വേവലാതി വേണ്ട. യൂറോപ്പിൽ കാര്യങ്ങൾ തിരിച്ചാണ്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിലും നല്ലത് അതിന്റെ അഞ്ചിലൊന്ന് വിലയിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് ഭക്ഷണം പാക്ക് ചെയ്തുവാങ്ങാം. ഭക്ഷണച്ചെലവ് കുറക്കാൻ ചില നിർദ്ദേശങ്ങൾ

ലോകത്തെവിടെയും വയറിന് അസുഖം വരാത്തതും വലിയ വിലയില്ലാത്തതും ആണ് കെ എഫ് സി യും മക് ഡൊണാൾഡും. എന്നാൽ ഇത് കഴിക്കാൻ വേണ്ടി ലോകയാത്ര ചെയ്യുന്നത് കഷ്ടമാണ് താനും.

ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ്, ജാം, ബട്ടർ, ഓട്സ്, ഹണി, ഫ്രൂട്ട് ജ്യൂസ് എല്ലാം സൂപ്പർ മാർക്കറ്റിൽനിന്ന് വാങ്ങി കരുതിയാൽ മതി.

നാട്ടിൽനിന്ന് പരിപ്പും പാലക്ക് പനീറും പാക്ക് ചെയ്ത് വരുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അല്പം ബോറ് പരിപാടിയാണ്. എന്നാൽ ചമ്മന്തിപ്പൊടിയോ അച്ചാറോ കൈയിൽ കരുതുന്നതിൽ തെറ്റുമില്ല. ഏതു ഭക്ഷണവും നമുക്ക് അത് വച്ച് അകത്തെത്തിക്കാം. ബ്രെഡും ചമ്മന്തിപ്പൊടിയും എന്റെ ഇഷ്ട കോമ്പിനേഷൻ ആണ്.

നല്ല മന സംയമനം ഉള്ളവർക്ക് ഒരു പണി പറഞ്ഞു തരാം. വലിയ സൂപ്പർ മാർക്കറ്റിനകത്തും ഐക്കിയയിലും കാസിനോകളിലും ഒക്കെ താരതമ്യേന ചിലവ് കുറഞ്ഞ അടിപൊളി ഭക്ഷണം കിട്ടും. ആളുകളെ ഷോപ്പിങ്ങിലും ഗാംബ്ലിങ്ങിലും പിടിച്ചു നിർത്താനുള്ള വ്യാപാരതന്ത്രം ആണിത്. നിങ്ങൾക്ക് അകത്തു കയറി ഭക്ഷണം കഴിച്ചിട്ട് അവരുടെ വലയിൽ പെടാതെ പുറത്തിറങ്ങാം എന്ന് ധൈര്യം ഉണ്ടെങ്കിൽ ഇവിടങ്ങളിൽ പോയാൽ മതി. പല സൂപ്പർ മാർക്കറ്റിനുള്ളിലും ചൂടുള്ള ഭക്ഷണം കിലോക്കണക്കിന് കുറഞ്ഞ വിലയിൽ തൂക്കിവിൽക്കുന്നുണ്ടാകും. ജപ്പാനിലെ റെയിൽവേ സ്റ്റേഷനിലും നല്ല ഭക്ഷണം പാക്ക് ചെയ്തു വച്ചിട്ടുണ്ടാകും. (http://justbento.com/handbook/bento-culture/all-about-ekiben-japanese-train-station-bentos)

നിങ്ങൾ പാചകമറിയാവുന്ന ആളോ, കുടുംബമായിട്ടോ ആണ് താമസമെങ്കിൽ പാചകം ചെയ്യാൻ സൗകര്യമുള്ള സർവിസ്ഡ് അപ്പാർട്ട്മെന്റ് തെരഞ്ഞെടുക്കുക. വാടക അല്പം കൂടിയാലും അത് ഭക്ഷണച്ചെലവിൽ ലാഭിക്കാം.

പഴവർഗ്ഗങ്ങൾ ധാരാളം വാങ്ങി കൈവശം വെച്ചാൽ ആവശ്യമുള്ളപ്പോൾ കഴിച്ച് വിശപ്പടക്കാം. മുന്തിരിങ്ങയിൽ അധികം നോട്ടം ഇല്ലാത്തതാണ് നല്ലത്.

സിറ്റി ടൂറുകൾ: ഓരോ നഗരത്തിലും നാം എത്തുമ്പോൾ അവിടുത്തെ മുഖ്യ ആകർഷണങ്ങൾ കാണുന്നത് പ്രധാനമാണ്. അവിടെ എത്തിയതിനു ശേഷം ഓരോന്നായി കാണാൻ നോക്കിയാൽ സമയവും പണവും പോകും. ഏതൊക്കെ സ്ഥലമാണ് കാണേണ്ടതെന്ന് മുൻകൂട്ടി നോക്കിവെക്കണം. അവിടെയെത്താൻ ഏതൊക്കെ മാർഗ്ഗങ്ങളാണുള്ളതെന്നും. ഇത്തരം കാര്യങ്ങൾക്ക് പൊതുവായ ഒരു മാർഗ്ഗരേഖ തരാൻ എളുപ്പമല്ല. ചില സൂചനകൾ ശ്രദ്ധിക്കുക.

ജപ്പാനും കൊറിയയും ഒഴിച്ചുള്ള ഏഷ്യൻ രാജ്യങ്ങളിൽ ടാക്സി വിളിക്കുന്നത് വലിയ ചെലവല്ല. ഹോട്ടലിൽനിന്നും ഏർപ്പാടാക്കുന്നതും മുൻ‌കൂർ റേറ്റ് പറഞ്ഞുറപ്പിച്ചതും ഇംഗ്ലീഷ് അറിയാവുന്ന ഡ്രൈവറുള്ളതും ആയിരിക്കണമെന്നു മാത്രം. തായ്‌ലാന്റിലും ടാക്സിക്കൂലി കുറവാണ്.

യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലുമെല്ലാം നഗരത്തിൽ പൊതുഗതാഗതം ചെലവു കുറഞ്ഞതും, രാത്രി വൈകിയും നഗരത്തിന്റെ ഏതു കോണിലും കിട്ടുന്നതുമാണ്. കയ്യിൽ നിന്നാണ് പണം ചിലവാക്കുന്നതെങ്കിൽ ടാക്സി എന്ന് ഈ നാടുകളിൽ ചിന്തിക്കുക പോലും ചെയ്യരുത്.

വൻ നഗരങ്ങളിൽ എല്ലാം തന്നെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് എന്നപേരിൽ ഷട്ടിൽ ബസുകളുണ്ട് (https://www.hop-on-hop-off-bus.com/). ഒരു ദിവസത്തേക്ക് ടിക്കറ്റെടുത്താൽ നഗരം മുഴുവൻ കറങ്ങുന്ന വാഹനങ്ങളാണിവ. ഓരോ പതിനഞ്ചു മിനുട്ടിലും പുതിയ ബസ് വരും. പല ഭാഷകളിൽ ഓഡിയോ ഗൈഡ് ഉണ്ടാകും, ചിലപ്പോൾ മനുഷ്യ ഗൈഡുകളും. നമുക്ക് എവിടെനിന്നും കയറാം, എവിടെയും ഇറങ്ങാം. എനിക്കേറ്റവും ഇഷ്ടപ്പെട്ട നഗരടൂർ സംവിധാനം ഇതാണ്.

നഗരത്തിനകത്തും നഗരത്തിന് അല്പം പുറത്തേക്കുമുള്ള ഒറ്റദിവസ ബസ് ടൂറുകൾ എപ്പോഴും നല്ലതാണ്. ധാരാളം നാടുകളിൽ നിന്നുള്ള യാത്രികരെ കാണാം. തമാശക്കാരായ ഗൈഡുകളാണ് പൊതുവിൽ ഈ ടൂറുകളിലുള്ളത്. പാരീസിൽ നിന്നും വെർസായിലേക്കോ ബാങ്കോക്കിൽനിന്നും Bridge Over River Kwai )https://www.tripadvisor.com/Attraction_Review-g297924-d317608-Reviews-Bridge_Over_the_River_Kwai-Kanchanaburi_Kanchanaburi_Province.html) യിലേക്കോ ബ്രസൽസിൽനിന്നും ഗെന്റിലേക്കോ ഇത്തരം യാത്രകൾ നടത്തണം.

നഗരത്തിൽ ബോട്ട് ടൂറുകൾ ഉണ്ടെങ്കിൽ അതും ഉപയോഗിക്കണം. പക്ഷെ എത്ര ചീപ്പ് ആണെങ്കിലും വാട്ടർ ടാക്സി എന്ന സംവിധാനത്തിൽ കയറരുത്. മോട്ടോർ സൈക്കിൾ ടാക്സിയിലും. സുരക്ഷയാണ് പ്രശ്നം, (കൂടുതൽ പിന്നീട്).

മുരളി തുമ്മാരക്കുടി

Address

Travancore Media Club
Tiruvalla
689101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Travancore Media Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travancore Media Club:

Videos

Share