Kl65.com

Kl65.com Official page KL65.com Channel
(2)

18/04/2022
20/07/2021

ഹജൂര്‍ കച്ചേരിയെ 1921-ലെ മലബാര്‍ സ്വാതന്ത്ര സമര സ്മാരകമായി പ്രഖ്യാപിക്കണം

ജില്ലാ പൈതൃക മ്യൂസിയമായ ഹജൂര്‍ കച്ചേരിയെ 1921-ലെ മലബാര്‍ സ്വാതന്ത്ര സമര സ്മാരകമായി പ്രഖ്യാപിക്കണമെന്ന് മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി. ഹജൂര്‍ കച്ചേരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
സ്വാതന്ത്ര്യ സമരത്തില്‍ മാപ്പിളമാരുടെ ധീര സ്മരണകളുമായി 1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന് നൂറ്റാണ്ട് തികയുകയാണ്. ആ വീറുറ്റ പോരാട്ടത്തിന്റെ ധീര സ്മരണകളാണ് ഇന്നും തിരൂരങ്ങാടിയുടെ കരുത്ത്. 1857 ശിപായി ലഹളക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സായുധ സമരങ്ങളില്‍ ഒന്നായിരുന്നു അന്ന് മലബാറില്‍ നടന്നത്. കേരള ചരിത്രത്തെ തന്നെ ഇളക്കി പ്രതിഷ്ഠിച്ച മലബാര്‍ സ്വാതന്ത്ര്യ സമരം 1921 ആഗസ്ത് 19-നാണ് തുടങ്ങിയത്. ഇന്ന് ജില്ലാ പൈതൃക മ്യൂസിയമായ ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയായിരുന്നു സമരത്തിന്റെ സിരാകേന്ദ്രം. ഈ കെട്ടിടത്തിന്റെ മുറ്റത്ത് നിന്നാണ് ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള നിരായുധരായ സംഘത്തിന് നേരെ ബ്രട്ടീഷ് പട്ടാളം നിരയൊഴിച്ചത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആ പോരാട്ടത്തിന് നൂറ് തികയുമ്പോള്‍ അവരെ സ്മരിക്കാന്‍ ഒരു സ്മാരകമില്ലെന്നത് സങ്കടകരാണ്.
അക്കാലത്ത് ബ്രട്ടീഷ് ഭരണ സിരാ കേന്ദ്രവും, കോടതിയും, പോലീസ് സ്റ്റേഷനും, ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചീരുന്ന ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ ഹജൂര്‍ കച്ചേരിക്ക് 1921- മലബാര്‍ സ്വാതന്ത്ര്യ സമര സ്മരണ എന്ന് നാമകരണം ചെയ്യണമെന്നാണ് യൂത്ത്‌ലീഗ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
ഫാസിസം ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് സ്മാരകം അനിവാര്യമായി തീര്‍ന്നിരിക്കയാണ്. എതാര്‍ത്ഥ ചരിത്രം ജനതക്ക് പകര്‍ന്ന് നല്‍കാന്‍ ചില സ്മാരകങ്ങള്‍ക്ക് കഴിയും. വരും തലമുറയും വക്രീകരിക്കാത്ത ചരിത്രങ്ങള്‍ പഠിക്കണമെങ്കില്‍ 1921-ലെ സ്വാതന്ത്യ സമരത്തിന് ഉചിതമായ സ്മാരകം ഉയര്‍ന്നെ മതിയാകൂ. അതിന് ഏറ്റവും ഉചിതം ജില്ലാ പൈതൃക മ്യൂസിയമാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രക്യാപിച്ച ഹജൂര്‍ കച്ചേരി കെട്ടിടം തന്നെ.
അതിനായുള്ള പോരാട്ടം യൂത്ത്‌ലീഗ് തുടങ്ങുകയാണ്. നിങ്ങളുടെ പിന്തുണയുണ്ടാകണം. നമ്മുടെ പൂര്‍വ്വികര്‍ തികഞ്ഞ മതേതര വാതികളും രാജ്യസ്‌നേഹികളുമായിരുന്നെന്ന് നമുക്ക് ഉറക്കെ പറയണം. ഉറച്ച ശബ്ദമായി നമുക്ക് മുന്നോട്ട് നീങ്ങാം......

യു.എ റസാഖ്
ജനറല്‍ സെക്രട്ടറി
മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി

18/04/2021

വിവരമില്ലായ്മയുടെ ക്യാപ്‌സൂളുകളും ഉദ്യോഗസ്ഥ സഖാക്കളും പിന്നെ ചില പൊട്ടത്താരതമ്യങ്ങളും...

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീലിന്റെ സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടികൂടിയ നീതി നിര്‍വ്വഹണ സംവിധാനം - ലോകായുക്തയെ - ചളി വാരിയെറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായ സ്‌കോള്‍- കേരളയിലെ താല്‍ക്കാലിക ഉദ്യോഗസ്ഥ സഖാവ് ടി.കെ അജയകുമാര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇങ്ങിനെ നീതിപീഠത്തെ കൊച്ചാക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ ? തരം താണ രാഷ്ട്രീയ പരദൂഷണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിളമ്പാന്‍ ഇയാള്‍ക്കെന്തവകാശം. കെ.ടി ജലീലിനെയും പി.കെ അബ്ദുറബ്ബിനേയും താരതമ്യം ചെയ്ത് ന്യായീകരിക്കാനുള്ള ശ്രമം പരിഹാസ്യമാണ്. എത്രയോ തവണ റബ്ബിനെതിരെ കോടതി കയറി ഇറങ്ങി വൃഥാവിലായതിന്റെ ജാള്യതയില്‍ നിന്നുണ്ടാവുന്ന ജല്പനങ്ങളാണ് പാര്‍ട്ടി ചിലവില്‍ കഴിയുന്ന 'കൂലിത്തള്ളുകാര്‍ ' പടച്ചു വിടുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതാവും സഖാവ് ടി.കെ അജയകുമാര്‍ എന്ന സ്‌കോള്‍ കേരള ജീവനക്കാരന്റെ ന്യായം. 2006 മുതല്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും പിന്നീട് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി കരാര്‍ ജീവനക്കാരനാവുകയും അവിഹിതമായി സ്ഥിരപ്പെടുകയും ചെയ്ത പാര്‍ട്ടിക്കാരന് ഇങ്ങിനെയൊക്കെയാവാനേ കഴിയൂ.
കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ നടത്തിയ നിയമനത്തെ ചൊല്ലിയാണ് ആക്ഷേപം.പി.അബ്ദുല്‍ ജലീല്‍ എന്ന ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സീനിയര്‍ അധ്യാപകനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്നതാണ് വാദം. ഈ വിഷയത്തില്‍ നല്കിയ പരാതി ലോകായുക്ത വേണ്ട വിധം പരിഗണിച്ചില്ലെന്നും അതേ സമയം കെ.ടി അദീബിന്റെ നിയമനത്തില്‍ അതീവ താല്പര്യത്തോടെ എതിര്‍ വിധി ഉണ്ടായി എന്നുമാണ് സഖാവിന്റെ വിലാപം. ജയരാജന്‍സ് മോഡല്‍ കാപ്‌സ്യൂള്‍ മാത്രം വിഴുങ്ങുകയും ഛര്‍ദ്ദിക്കുകയും ചെയ്ത് ശീലമുള്ള സഖാവിന് വിവരമില്ലാത്ത ചില കാര്യങ്ങള്‍ ഇതിലുണ്ട്.
ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പ്പറേഷന് നിയമന കാര്യത്തിലും മറ്റും ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച ഉത്തരവുണ്ടെന്നിരിക്കെ അതില്‍ ഇളവു വരുത്തി ബന്ധുവിനെ നിയമിച്ചതാണ് കെ.ടി ജലീല്‍ ചെയ്ത തെറ്റ്. അതേ സമയം കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ ഒരു സ്വയംഭരണ സ്ഥാപനമല്ലാത്തതിനാല്‍ ഗവണ്‍മെന്റ് അംഗീകരിച്ച് ഉത്തരവായ റൂള്‍സ് ഇല്ലാത്തതിനാലുമാണ് സ്റ്റോപ് ഗ്യാപ് അറൈഞ്ച്‌മെന്റ് എന്ന നിലക്ക് 15 വര്‍ഷം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയം പഠിപ്പിക്കുന്ന ശ്രീ.അബ്ദുല്‍ ജലീലിനെ കേരളാ സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് . ഇതു രണ്ടും ചേര്‍ത്ത് അറിവില്ലാത്ത സഖാവിന് എന്തും എഴുതി വിടാം. പക്ഷേ അതനുസരിച്ച് വിധി പറയാന്‍ പാര്‍ട്ടിക്കോടതി തന്നെ വേണ്ടി വരുമെന്ന് മാത്രം.
ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം UDF സര്‍ക്കാര്‍ പരിഷ്‌കരിച്ചു.വ്യക്തമായ നിയമാവലികളുടെ അടിസ്ഥാനത്തില്‍ 'സ്‌കോള്‍ കേരള'യ്ക്ക് രൂപം നല്കി. പിന്നീട് LDF സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ നിയമനങ്ങളില്‍ തീര്‍ത്തും ക്രമക്കേടുകളല്ലേ നിറഞ്ഞു നില്ക്കുന്നത്. വേണ്ടത്ര അധ്യാപന പരിചയമില്ലാത്തധ15 വര്‍ഷംപ തകഴി ഹയര്‍ സെക്കന്ററി ഹിന്ദി അധ്യാപകനും, വഞ്ചിയൂര്‍ മുന്‍ ലോക്കല്‍ കമ്മറ്റി സിക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രമോദിനെ വൈസ് ചെയര്‍മാന്‍ പോസ്റ്റില്‍ നിയമിച്ചത് ഈ സര്‍ക്കാര്‍ നടത്തിയ മറ്റൊരു ചട്ടലംഘനമല്ലേ.. അദ്ദേഹത്തെ നിയമിക്കാനുള്ള വിജ്ഞാപനമിറക്കുമ്പോള്‍ ടിയാന്‍ നിയമിതനായ പോസ്റ്റ് സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നത് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും
ഇല്ലാത്ത തസ്തികയിലേക്ക് നിയമനം തരപ്പെടുത്തി എന്ന് മാത്രമല്ല പ്രസ്തുത തസ്തികയിലേക്കാവശ്യമായ 15 വര്‍ഷം അധ്യാപനം പരിചയവും അദ്ദേഹത്തിനില്ല എന്ന് മാതൃ സ്‌കൂളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖസാക്ഷൃപ്പെടുത്തുന്നു. സഖാവ് എത്ര മറച്ചു വെയ്ക്കാന്‍ ശ്രമിച്ചാലും തന്റെ തന്നെ നിയമനത്തിലെ കള്ളത്തരങ്ങള്‍ ഇല്ലാതാവുന്നില്ല.ഓപ്പണ്‍ സ്‌കൂള്‍ ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിച്ച് അതുമായി ബന്ധപ്പെട്ട് പാരലല്‍ കോളേജ് അധികൃതരില്‍ നിന്ന് ടി.കെ അജയകുമാര്‍ അധനികൃതമായി കൈക്കൂലി വാങ്ങിയുട്ടുണ്ടെന്ന് ഇന്റലിജന്‍സ് അഡീഷണല്‍ സയറക്ടര്‍ക്കു വേണ്ടി സൂപ്രണ്ട് ഓഫ് പോലിസി ന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശവും മലയാള മനോരമ പത്രവാര്‍ത്തയെ തുടര്‍ന്നായിരുന്നുവെന്നത് പത്രതാളുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ആ റിപ്പോര്‍ട്ട് മാത്രമല്ല അജയകുമാറിനെ തുറിച്ചു നോക്കുന്നത്;വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന്റെ പേരില്‍ റിമാന്റില്‍ കഴിയേണ്ടിവന്ന വ്യക്തിയില്‍ നിന്നും പണം സ്വീകരിച്ചെന്ന ആരോപണവും നിലനില്ക്കുന്നു. ഇങ്ങിനെ തട്ടിപ്പുകളുടെ അപ്പോസ്തലനായ ഒരാള്‍ അബ്ദുറബ്ബിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിനപ്പുറമല്ലേ..

ഇങ്ങിനെ ആസകലം തട്ടിപ്പിലൂടെ അധികാര കേന്ദ്രങ്ങളിലെത്തി പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി നടത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റ് ഏതായാലും പി.കെ അബ്ദുറബ്ബിന് വേണ്ട. താനിട്ട ശുഭ്രവസ്ത്രം പോലെ തെളിച്ചമുള്ള പൊതുജീവിതം നയിച്ച മഹാനുഭവനായ പിതാവിന്റെ അവുഖാദര്‍കുട്ടി നഹയുടെ മകനാണ് അദ്ദേഹം. ആ ഓര്‍മ്മകളും പാരമ്പര്യവുമാണ് കരുത്ത്. മയക്കുമരുന്ന് കച്ചവടവും സ്വര്‍ണ്ണക്കടത്തും വരുമാന മാര്‍ഗ്ഗമാക്കിയ പാര്‍ട്ടിക്കുടുംബത്തിന് പാദസേവ ചെയ്യുന്ന അജയകുമാറിനെപ്പോലുള്ളവര്‍ 'വായിലെ എല്ലിന്‍ കഷ്ണ' ത്തിന് നന്ദിയുള്ളവരായിരിക്കാം. പക്ഷേ ആ എല്ലിന്‍തുണ്ട് ഗീബല്‍സിന്റെ ഉച്ചഭാഷിണിയല്ല എന്ന് തിരിച്ചറിയുക...

31/03/2021

ഒരു ജനതയുടെ ചിരകാലസ്വപ്നം ഇവിടെ പൂവണിയുകയാണ്. പരപ്പനങ്ങാടി ഹാർബർ. നാടിന്റെ വികസന സ്വപ്നങ്ങളുടെ ചിറക്.

വികസനം തുടരണം.
യു.ഡി.എഫ് വരണം.

30/03/2021

കേരളം ഞെട്ടിയ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതികൾക്കായി അഴികൾ തുറന്നുകൊടുത്ത സർക്കാറിനെ തിരൂരങ്ങാടി മറക്കില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ച കുറ്റത്തിന് ഒരു പാവം മനുഷ്യനെ അരുംകൊല ചെയ്തവർ ഇന്നും വിലസി നടക്കുന്നത് പിണറായി ഭരണത്തിന്റെ ബലത്തിലാണ്.
ഈ അന്യായം തിരൂരങ്ങാടി പൊറുക്കില്ല.
യു.ഡി.എഫ് വരും.
സൗഹൃദത്തിനും സമാധാനത്തിനും പ്രത്യേക വകുപ്പ് തന്നെയുണ്ടാകും.
നാട് നന്നാകും.

23/08/2020
കോവിഡ്‌ ചികിത്സയിൽ ആയിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ചു പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65) ആണ് മരിച്ചത്. ശ്വാസകോശ സം...
16/08/2020

കോവിഡ്‌ ചികിത്സയിൽ ആയിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതായിരുന്നു. ഇതോടെ പരപ്പനങ്ങാടിയിൽ കോവിഡ് മരണം നാലായി. സംസ്ഥാനത്ത് ആകെ കൊവിഡ് മരണങ്ങൾ 147 ആയി.

02/08/2020

എടരിക്കോട് ഗ്രാമപഞ്ചായത്തിൽ കോവിഡ് ഭീതി
ആശങ്ക വേണ്ട; ജാഗ്രത മതി..

എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.ടി സുബൈർ തങ്ങൾ സംസാരിക്കുന്നു.

30/07/2020

ബലി പെരുന്നാള്‍ സന്ദേശം....

29/07/2020

ONLIVE TIRURANGADI

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; തിരൂരങ്ങാടി മണ്ഡലത്തില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല, 34 പേര്‍ രോഗ മുക്തരായി, ഉറവിടമറിയാതെ 15 പേര്‍ക്ക് വൈറസ്ബാധ, രോഗബാധിതരായി ചികിത്സയില്‍ 641 പേര്‍, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,962 പേര്‍ക്ക്, 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം, ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 34,709 പേര്

29/07/2020

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് അവസാന തീയതി നീട്ടി

പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് (കാറ്റഗറി നമ്പര്‍ 8/2020, 9/2020) അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പൊലീസ് കോണ്‍സ്റ്റബിളിന്റെ 90 ഒഴിവും വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ 35 ഒഴിവുമാണ് നിലവിലുള്ളത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. വയനാട്, പാലക്കട് ജില്ലയിലെ അട്ടപ്പാടിബ്ലോക്കിലുള്ള പട്ടികവിഭാഗകാര്‍ക്കും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. യോഗ്യതകള്‍ ഉള്‍െപ്പടെയുളള വിശദവിരങ്ങള്‍ മെയ് 20ലെ എക്‌സ്ട്രാ ഓര്‍ഡിനറി ഗസറ്റിലുണ്ട്.

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ കോവിഡ്- 19 രോഗബാധിതരെ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന സാമ്പിൾ ക...
29/07/2020

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ കോവിഡ്- 19 രോഗബാധിതരെ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന സാമ്പിൾ കളകഷൻ യൂണിറ്റ് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്ത ശേഷം സന്ദർശിക്കുന്നു.

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ:ബലി പെരുന്നാള്‍ പ്രോഗ്രാംചേളാരി: ബലി പെരുന്നാള്‍ പ്രമാണിച്ച് ഇന്നും നാളെയും (ജൂലൈ 30, 31) ആഗസ്റ്...
29/07/2020

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ:
ബലി പെരുന്നാള്‍ പ്രോഗ്രാം

ചേളാരി: ബലി പെരുന്നാള്‍ പ്രമാണിച്ച് ഇന്നും നാളെയും (ജൂലൈ 30, 31) ആഗസ്റ്റ് 3, 4 തിയ്യതികളിലും സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന പ്രത്യേക പരിപാടികള്‍ നടക്കും. 2020 ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച സമസ്ത ഓണ്‍ലൈന്‍ മദ്‌റസക്ക് പെരുന്നാള്‍ പ്രമാണിച്ച് ഒരാഴ്ച അവധി നല്‍കിയ സാഹചര്യത്തിലാണ് മദ്‌റസ പഠനവുമായി ബന്ധപ്പെട്ട പ്രത്യേക പെരുന്നാള്‍ പരിപാടികള്‍ നടക്കുന്നത്. 30ന് ഹജ്ജ് കര്‍മങ്ങളുടെ പ്രായോഗിക പഠനം, 31ന് ബക്രീദ് ദിന പ്രത്യേക പരിപാടികള്‍, ആഗസ്റ്റ് 3ന് രക്ഷിതാക്കളറിയാന്‍, 4ന് ഓണ്‍ലൈന്‍ മദ്‌റസ പഠനാനുഭവങ്ങളും തുടര്‍ച്ചയും എന്നിവയാണ് മേല്‍ തിയ്യതികളില്‍ രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്യുക. യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്‌സ് ബുക്കിലും ദര്‍ശന ടി.വിയിലും പരിപാടികള്‍ ലഭ്യമാവും. പെരുന്നാള്‍ അവധി കഴിഞ്ഞ് ആഗസ്റ്റ് 5 മുതല്‍ പതിവുപോലെ ഓണ്‍ലൈന്‍ മദ്‌റസ പഠനം തുടരും.

ONLIVE TIRURANGADI....തിരൂരങ്ങാടി മണ്ഡലത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് മാത്രം കോവിഡ്രണ്ടും സമ്പര്‍ക്കത്തിലൂടെ.തിരൂരങ്ങാടി,...
28/07/2020

ONLIVE TIRURANGADI....

തിരൂരങ്ങാടി മണ്ഡലത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് മാത്രം കോവിഡ്
രണ്ടും സമ്പര്‍ക്കത്തിലൂടെ.
തിരൂരങ്ങാടി, പരപ്പനങ്ങാടി ഓരോന്ന് വീതം

ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി

34 പേര്‍ രോഗ മുക്തരായി
ഉറവിടമറിയാതെ 42 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 589 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,875 പേര്‍ക്ക്
791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 35,276 പേര്‍

112 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,276 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (60), ഊരകം സ്വദേശി (22), കുഴിമണ്ണ സ്വദേശി (87), ഊരകം സ്വദേശി (ഒമ്പത്), ഊരകം സ്വദേശിനി (19), ഊരകം സ്വദേശി (12), നിലമ്പൂര്‍ സ്വദേശി (28), കൊണ്ടോട്ടി സ്വദേശിനി (24), കൊണ്ടോട്ടി സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (13), കൊണ്ടോട്ടി സ്വദേശിനി (81), പെരിന്തല്‍മണ്ണ സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശി (ഏഴ്), പള്ളിക്കല്‍ സ്വദേശിനി (25), നിലമ്പൂര്‍ സ്വദേശിനി (അഞ്ച്), പള്ളിക്കല്‍ സ്വദേശിനി (32), ഒതുക്കുങ്ങല്‍ സ്വദേശി (29), ഒതുക്കുങ്ങല്‍ സ്വദേശി (24), നിലമ്പൂര്‍ സ്വദേശിനി (80), പൂക്കോട്ടൂര്‍ സ്വദേശിനി (36), കണ്ണമംഗലം സ്വദേശി (42), പെരുവെള്ളൂര്‍ സ്വദേശിനി (16), പള്ളിക്കല്‍ സ്വദേശിനി (പത്ത്), വെട്ടം സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശി (46), എ.ആര്‍ നഗര്‍ സ്വദേശി (30), പള്ളിക്കല്‍ സ്വദേശി (22), പള്ളിക്കല്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (ആറ്), നിലമ്പൂര്‍ സ്വദേശി (രണ്ട്), നിലമ്പൂര്‍ സ്വദേശി (എട്ട്), നിലമ്പൂര്‍ സ്വദേശി (അഞ്ച്), ചെറിയമുണ്ടം സ്വദേശി (37), കണ്ണമംഗലം സ്വദേശി (47), തിരൂരങ്ങാടി സ്വദേശിനി (15), നിലമ്പൂര്‍ സ്വദേശിനി (19), കൊണ്ടോട്ടി സ്വദേശി (44), നിലമ്പൂര്‍ സ്വദേശി (42), പൊന്നാനി സ്വദേശി (28), പെരുവെള്ളൂര്‍ സ്വദേശി (25), നിലമ്പൂര്‍ സ്വദേശിനി (28), നിലമ്പൂര്‍ സ്വദേശിനി (49), പുളിക്കല്‍ സ്വദേശിനി (35), കൊണ്ടോട്ടി സ്വദേശി (30), കോഴിക്കോട് സ്വദേശിനി (53), നിലമ്പൂര്‍ സ്വദേശിനി (31), നിലമ്പൂര്‍ സ്വദേശിനി (23), ഊരകം സ്വദേശിനി (45), നിലമ്പൂര്‍ സ്വദേശി (28) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ഊര്‍ങ്ങാട്ടിരി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (33), തെഞ്ഞിപ്പലം സ്വദേശി (32), പൂക്കോട്ടൂരിലെ ഇതര സംസ്ഥാന തൊഴിലാളി (20), പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ എ.ആര്‍ നഗര്‍ സ്വദേശിനി (23), തേഞ്ഞിപ്പലം സ്വദേശിനി (24), എടവണ്ണ സ്വദേശിനി (25), മക്കരപ്പറമ്പ് സ്വദേശി (24), പള്ളിക്കല്‍ സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (33), കുഴിമണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശി (54), മഞ്ചേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ആനക്കയം സ്വദേശി (49), നിലമ്പൂര്‍ സ്വദേശിനി (73), പെരുവെള്ളൂര്‍ സ്വദേശിനി (30), പള്ളിക്കല്‍ സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (42), പുളിക്കല്‍ സ്വദേശി (30), അമരമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (52), പരപ്പനങ്ങാടി സ്വദേശി (58), നിറമരുതൂര്‍ സ്വദേശി 59) കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (62), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (29), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (42), പള്ളിക്കല്‍ സ്വദേശി (24), കണ്ണമംഗലം സ്വദേശി (45), പള്ളിക്കല്‍ സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (37), കൊണ്ടോട്ടി സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശിനി (53), പള്ളിക്കല്‍ സ്വദേശി (60), പള്ളിക്കല്‍ സ്വദേശി (56), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (32), വാഴക്കാട് സ്വദേശി (38), കൊണ്ടോട്ടി സ്വദേശി (45), കൊണ്ടോട്ടി സ്വദേശി (44) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (15), ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി (35), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (25) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (44), സൗദിയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (37), ദമാമില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശിനി (27), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (51), ദമാമില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (31), ബഹ്റിനില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ കരുളായി സ്വദേശി (40), റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (34), സൗദിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (26), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (13), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), ജിദ്ദയില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (49) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 589 പേര്‍

ജില്ലയില്‍ രോഗബാധിതരായി 589 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 35,276 പേര്‍

35,276 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 703 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 453 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 17 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 50 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 125 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 33,181 പേര്‍ വീടുകളിലും 1,392 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

15,853 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 19,455 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,131 പേരുടെ ഫലം ലഭിച്ചു. 15,853 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,324 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

28/07/2020

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

ജില്ലയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരികെ വന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കരാറുകാരും കെട്ടിടം നല്‍കിയ കെട്ടിട ഉടമകളും ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളികളുടെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നിലവിലെ താമസ സ്ഥലത്തിന്റെ മേല്‍വിലാസം എന്നീ വിവരങ്ങളാണ് [email protected] ഇ.മെയില്‍/ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0483-2734814, 8547655272, 9349404050, 9447149770.

28/07/2020

എം.പി.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍.

പരീക്ഷാഫലംകാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഇംഗ്ലീഷ് (2017 പ്രവേശനം) പരീക്ഷാഫലം വ...
28/07/2020

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ഇംഗ്ലീഷ് (2017 പ്രവേശനം) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിച്ചുകാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും 2020-22 വര്‍ഷത്തേക്ക് ലോണ്‍ട്രി വര...
28/07/2020

അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും 2020-22 വര്‍ഷത്തേക്ക് ലോണ്‍ട്രി വര്‍ക്ക് ചെയ്ത് നല്‍കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് പത്ത്. 115 രൂപ ചലാന്‍ ഹാജരാക്കിയാല്‍ അപേക്ഷാ ഫോം പി.എല്‍.ഡി വിഭാഗത്തില്‍ നിന്ന് ലഭിക്കും. വിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റില്‍.

പ്രോഗ്രാമര്‍ കരാര്‍ നിയമനം: സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണംകാലിക്കറ്റ് സര്‍വകലാശാലയില്‍  പ്രോഗ്രാമര്‍ കരാര്‍ നി...
28/07/2020

പ്രോഗ്രാമര്‍ കരാര്‍ നിയമനം: സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോഗ്രാമര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി യോഗ്യതകള്‍ തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ [email protected] എന്ന ഇ-മെയിലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആഗസ്റ്റ് രണ്ടിനകം അപ്‌ലോഡ് ചെയ്യണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും www.uoc.ac.in വെബ്‌സൈറ്റില്‍.

സീറ്റ് വര്‍ധനവിന് കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജു...
28/07/2020

സീറ്റ് വര്‍ധനവിന് കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, അറബിക്/ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകള്‍ എന്നിവയില്‍ നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് (2018-19 അധ്യയന വര്‍ഷത്തിലോ അതിന് മുമ്പോ അധ്യയനം തുടങ്ങിയ കോഴ്‌സുകള്‍ക്ക്) 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക സീറ്റ് വര്‍ധനവിന് (മാര്‍ജിനല്‍ ഇന്‍ക്രീസ്) പരിഗണിക്കുന്നതിന് നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ വീണ്ടും ക്ഷണിച്ചു.
സ്വാശ്രയ മേഖലയില്‍ നടത്തുന്ന ഒരു കോഴ്‌സിന് 3,000 രൂപയാണ് അപേക്ഷാ ഫീസ്. സ്‌കാന്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് [email protected] എന്ന ഇ-മെയിലില്‍ ആഗസ്റ്റ് ഏഴ് വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകക്കും വിവരങ്ങള്‍ക്കും സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

28/07/2020

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോക്ക് ലജ്ജാകരം...

പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നു...

ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;  88 പേര്‍ക്ക് രോഗമുക്തിമഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്...
27/07/2020

ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 88 പേര്‍ക്ക് രോഗമുക്തി
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

88 പേര്‍ രോഗ മുക്തരായി
ഉറവിടമറിയാതെ 34 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 522 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,770 പേര്‍ക്ക്
1,493 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 36,445 പേര്‍

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഒരാള്‍ക്ക് കൂടി ഇന്നലെ (ജൂലൈ 27) കോവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 24 ന് മരിച്ച തുവ്വൂര്‍ സ്വദേശി ഹുസൈന്‍ (65) ആണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഒമ്പതായി. നേരത്തെ രോഗം ഭേദമായതിനുശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു. ജൂലൈ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി ഹൃദ്‌രോഗിയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജൂലൈ 24 ന് പ്രവേശിപ്പിച്ചുവെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് സ്രവ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

86 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 88 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (17), കൊണ്ടോട്ടി സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശിനി (25), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശി (34), പള്ളിക്കല്‍ സ്വദേശി (47), പള്ളിക്കല്‍ സ്വദേശിനി (21), കൊണ്ടോട്ടി സ്വദേശിനി (28), കൊണ്ടോട്ടി സ്വദേശിനി (45), പെരിന്തല്‍മണ്ണ സ്വദേശിനി (75), കൊണ്ടോട്ടി സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശിനി (38), കൊണ്ടോട്ടി സ്വദേശി (30), അമരമ്പലം സ്വദേശിനി (50), പരപ്പനങ്ങാടി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (31), തിരൂരങ്ങാടി സ്വദേശി (40), ആലങ്കോട് സ്വദേശി (51), തെന്നല സ്വദേശി (21), തെന്നല സ്വദേശി (11), തെന്നല സ്വദേശിനി (20), പെരുവെള്ളൂര്‍ സ്വദേശി (30), ഊരകം സ്വദേശി (41), വാഴയൂര്‍ സ്വദേശിനി (25), വാഴയൂര്‍ സ്വദേശി (രണ്ട്), പുളിക്കല്‍ സ്വദേശി (40), പെരിന്തല്‍മണ്ണ സ്വദേശിനി (75), ഊരകം സ്വദേശിനി (60), പെരുവെള്ളൂര്‍ സ്വദേശിനി (56), വാഴയൂര്‍ സ്വദേശിനി (53), പെരുവെള്ളൂര്‍ സ്വദേശിനി (34), തൃശൂര്‍ സ്വദേശി (43) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി ജീവനക്കാരനായ പെരിന്തല്‍മണ്ണ സ്വദേശി (46), കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരനായ ഊരകം സ്വദേശിനി (45), കൊണ്ടോട്ടി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ (40), കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലര്‍ പെരുവള്ളൂര്‍ സ്വദേശിനി (19), പെരുവെള്ളൂര്‍ സ്വദേശി (36), പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ സ്വദേശി (51), പുല്‍പറ്റ സ്വദേശിനി (27), ചേലേമ്പ്ര സ്വദേശിനി (41), ചേലേമ്പ്ര സ്വദേശിനി (16), കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (31), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (33), കൊണ്ടോട്ടി സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), പള്ളിക്കല്‍ സ്വദേശി (31), പള്ളിക്കല്‍ സ്വദേശി (33), പള്ളിക്കല്‍ സ്വദേശി (38), പള്ളിക്കല്‍ സ്വദേശി (50), പള്ളിക്കല്‍ സ്വദേശി (35), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (എട്ട്), കൊണ്ടോട്ടി സ്വദേശി (52), കൊണ്ടോട്ടി സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (30), വാഴക്കാട് സ്വദേശി (55), പള്ളിക്കല്‍ സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (43), കൊണ്ടോട്ടി സ്വദേശി (55), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (46) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ലഡാക്കില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (25), രാമേശ്വരത്ത് നിന്നെത്തിയ തിരൂരങങാടി സ്വദേശി (50), ബംഗളൂരുവില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (23), പൂനെയില്‍ നിന്നെത്തിയവരായ പെരുമണ്ണ സ്വദേശി (44), കോട്ടക്കല്‍ സ്വദേശി (48) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ദുബായില്‍ നിന്നെത്തിയ പൊന്മള സ്വദേശി (37), റിയാദില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (30), കുവൈത്തില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (27), യു.എ.ഇയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (26), ജിദ്ദയില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശിനി (22), ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിനി (25), റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (47), ബഹ്‌റിനില്‍ നിന്നെത്തിയ എടവണ്ണ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (51), അബുദബിയില്‍ നിന്നെത്തിയവരായ ഏലംകുളം സ്വദേശി (60), ചെറുകാവ് സ്വദേശിനി (34), ജിദ്ദയില്‍ നിന്നെത്തിയവരായ തിരൂരങ്ങാടി സ്വദേശി (38), പാണ്ടിക്കാട് സ്വദേശി (30) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 522 പേര്‍

ജില്ലയില്‍ രോഗബാധിതരായി 522 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,770 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,493 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 36,445 പേര്‍

36,445 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 649 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 380 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 21 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 54 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 75 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 116 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 34,397 പേര്‍ വീടുകളിലും 1,399 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

15,345 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 18,933 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 16,593 പേരുടെ ഫലം ലഭിച്ചു. 15,345 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,340 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരെ നീക്കാന്‍നടപടികള്‍ തുടങ്ങിതിരൂരങ്ങാടി താലൂക്കില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന...
27/07/2020

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരെ നീക്കാന്‍
നടപടികള്‍ തുടങ്ങി

തിരൂരങ്ങാടി താലൂക്കില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് അനര്‍ഹരെ നീക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കി. അനര്‍ഹമായി മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നേരില്‍ ഹാജരാകുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതല്ല. അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അര ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക.

അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വിലയും പിഴയും ഈടാക്കും. മുന്‍ഗണനാ പട്ടികയിലുളള കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുളളവര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആയിരം ചതുരശ്രയടിക്ക് മുകളിലുളള വീടോ ഫ്‌ളാറ്റോ സ്വന്തമായുളളവര്‍, നാലുചക്ര വാഹനം ഉടമകള്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായുളളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ അധികമുളളവര്‍ (പ്രവാസികള്‍ക്കും ബാധകം) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കോവിഡ് 19 വ്യാപനം: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളായികടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രംജില്ലയില്‍ കോവിഡ്...
27/07/2020

കോവിഡ് 19 വ്യാപനം: ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളായി
കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രം

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നലെ(ജൂലൈ 27) മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലെയും കടകള്‍ ഓഗസ്റ്റ് 10 വരെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്സല്‍ നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ഇറച്ചി, മത്സ്യകടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ ഇവിടങ്ങളില്‍ പൊലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ പരിശോധന നടത്തും. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

27/07/2020

സ്റ്റാറ്റിറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കാലിക്കറ്റ് സർവകലാശാല സ്റ്റാറ്റിറ്റിക്‌സ് പഠന വകുപ്പിൽ 2020-21 അദ്ധ്യയന വർഷത്തേക്ക് മണിക്കൂർ വേതന നിരക്കിൽ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ജൂലൈ 31 നു മുമ്പായി 9847533374, 9249797401 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

27/07/2020

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എം എഡ് (2016 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല ഒന്ന്, രണ്ട്, നാല്‌, ആറ് സെമസ്റ്റർ ബി.ടെക്‌, പാർട്ട് ടൈം ബി.ടെക്‌ പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് ഏഴ് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് പത്ത് വരെയും ഫീസടച്ച് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

കാലിക്കറ്റ് സർവകലാശാല കോഹിനൂർ ഐ.ഇ.ടിയിലെ എട്ടാം സെമസ്റ്റർ ബി.ടെക്‌ (2014 സ്‌കീം)‌ റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 170 രൂപ പിഴയോടെ ഓഗസ്റ്റ് ഏഴ് വരെയും ഫീസടച്ച് ഓഗസ്റ്റ് പത്ത് വരെ അപേക്ഷിക്കാം.

പ്രൊഫ. (ഡോ.) എം നാസർ കാലിക്കറ്റ് സർവകലാശാല പ്രൊ-വൈസ് ചാൻസലർപ്രൊഫ. (ഡോ.) എം.നാസർ കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രൊ വൈസ...
27/07/2020

പ്രൊഫ. (ഡോ.) എം നാസർ കാലിക്കറ്റ് സർവകലാശാല പ്രൊ-വൈസ് ചാൻസലർ

പ്രൊഫ. (ഡോ.) എം.നാസർ കാലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസലർ ആയി ചുമതലയേറ്റു. ജൂലൈ 27-നു ചേർന്ന സിണ്ടിക്കേറ്റ് ആണ് പ്രൊഫ. എം.നാസറിനെ തിരഞ്ഞെടുത്തത്. നിലവിൽ കാലിക്കറ്റ് സർവകലാശാല റിസർച് ഡയറക്ടറായ അദ്ദേഹം സുവോളജി പഠന വകുപ്പിലെ സീനിയർ പ്രൊഫസറാണ്. പ്രൊ-വൈസ് ചാൻസലർ ആയിരുന്ന ഡോ. പി മോഹൻ വിരമിച്ച ഒഴിവിലാണ് നിയമനം. 1999-ൽ കാലിക്കറ്റ് സർവകലാശാല സർവീസിൽ പ്രവേശിച്ച പ്രൊഫ. (ഡോ.) എം. നാസർ 2015 -17 കാലയളവിൽ സുവോളജി പഠന വിഭാഗം മേധാവി ആയിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് തന്നെയാണ് പി.എച്.ഡി. നേടിയത്. 38 പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പത് വിദ്യാർഥികൾ ഡോ. നാസറിന്റെ കീഴിൽ പി.എച്.ഡി പൂർത്തീകരിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ്

Address

Tirurangadi
Tirurangadi

Alerts

Be the first to know and let us send you an email when Kl65.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Media in Tirurangadi

Show All

You may also like