04/09/2020
കുന്നുംപുറം പാലിയേറ്റീവ് പീഡനം. പാര്‍ട്ടിക്കാര്‍ക്ക് എന്താണ് മൗനം
കുന്നുംപുറം പാലിയേറ്റീവ് സെന്ററില്‍ 8 വയസ്സുകാരി പീഡനനത്തിനിരയായ സംഭവത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റുന്നു. നേരത്തെ ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോള്‍, ഇതില്‍ ഉള്‍പ്പെട്ട പ്രതികളെ മുഴുവന്‍ പിടികൂടണമെന്ന ആവശ്യവുമായി രംഗത്തെത്തി.
മുന്‍ സെക്രട്ടറി എ.സക്കീറലിയും ഡ്രൈവറായിരുന്ന മുഹമ്മദും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. സക്കീര്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെയും മുഹമ്മദ് സിപിഎമ്മി്‌ന്റെയും പ്രവര്‍ത്തകരാണെന്നാണ് അറിയുന്നത്. എന്നാല്‍, പാലിയേറ്റീവ് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള നാട്ടുകാരുടെ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷ രാഷ്ട്രീയമില്ലാത്തയാളാണ് പ്രസിഡന്റ്, ബിജെപിക്കാരനാണ് സെക്രട്ടറി.
സക്കീറലി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വാദമാണ് കമ്മിറ്റിക്കാരും നാട്ടിലെ വിവിധ സംഘടനകളും പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടി കൃത്യമായി മൊഴി നല്‍കിയിട്ടുമുണ്ട്. സക്കീറലിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബന്ധുക്കളും ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയുടെ ബന്ധുക്കളെ സമീപിച്ചതയി ആരോപണമുണ്ടായിരുന്നു.
കൂടാതെ, സിപിഎം, ലീഗ്, കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍, സക്കീറലിക്ക് വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അങ്ങിനെയൊരു നിവേദനം കൊടുത്തിട്ടില്ലെന്നും അടിസ്ഥാന രഹിതമായ പ്രചരണവുമാണെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്.
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി രംഗത്തു വന്നത് എസ്ഡിപിഐ മാത്രമാണ്. ഇപ്പോള്‍ സിപിഎമ്മും പ്രസ്താവനയുമായി എത്തിയിട്ടുണ്ട്.
ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്..
സക്കീറലിക്ക് വേണ്ടി വാദിക്കുന്നവര്‍ തന്നെ മുഹമ്മദിന്റെ കാര്യത്തില്‍ ഉറപ്പു പറയുന്നുമില്ല. അപ്പോള്‍ കുട്ടി പറയുന്ന പരാതി വസ്തുത തന്നെയല്ലേ. കാരണം, പീഡിപ്പിക്കപ്പെട്ടു എന്നതില്‍ ആര് എന്നതില്‍ മാത്രമല്ലേ കമ്മിറ്റിക്കാര്‍ക്കും സംശയമുള്ളൂ. അഭയം നല്‍കിയ, നിസ്സഹായായ കുട്ടിയെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത് ദൈവത്തിന് നിരക്കുന്നതോ
അഭയം നല്‍കിയവര്‍ തന്നെ നിസ്സഹയായ കുട്ടിയെ ദുരുപയോഗം ചെയ്തിട്ടും... എന്തിന് പ്രതികളെ രക്ഷപ്പെടുത്തുന്നു
https://www.facebook.com/Tiroorangadi-LIVE-105872351219514