07/11/2024
കേരളത്തിലെ ആദ്യ സയൻസ് സ്ലാം - കുസാറ്റിൽ നവംബർ 9 ന് ആരംഭിക്കും. 25 അവതരണങ്ങൾ
25 അവതരണങ്ങൾ - വിശദാംശങ്ങൾ
https://scienceslam.in/cusat-region/
ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമാണ് കേരള സയൻസ് സ്ലാം 2024. അതിന്റെ ആദ്യറൗണ്ടിന്റെ തുടക്കമാണ് കൊച്ചിയിൽ നടക്കുന്നത്. ആദ്യറൗണ്ടിലെ മറ്റു സ്ലാമുകൾ തിരുവനന്തപുരം വിമൻസ് കോളെജിലും കണ്ണൂർ, കോഴിക്കോട് സർവ്വകലാശാലകളിലും നടക്കും. പാലക്കാട് ഐഐഅറ്റിയിലാണു സമാപനം. കേരളത്തിൽ ആദ്യമാണു സയൻസ് സ്ലാം നടക്കുന്നത്.
കൊച്ചി സ്ലാമിൽ 25 ഗവേഷകർ മാറ്റുരയ്ക്കും. ഇവർക്കുപുറമെ, 72 കോളെജ് വിദ്യാർത്ഥികളും 30 അദ്ധ്യാപകരും 23 ഗവേഷകരും 13 സ്കൂൾ വിദ്യാർത്ഥികളും 121 മറ്റുള്ളവരും അടക്കം 256 പേർ പ്രേക്ഷരായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളടക്കം ആദ്യറൗണ്ടിൽ 92 ഗവേഷകരുടെ അവതരണങ്ങളാണു നടക്കുന്നത്. ഇവരിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുക. സാധാരണപ്രേക്ഷകരാണു വിധി നിർണ്ണയിക്കുന്നത്. ശാസ്ത്രീയത പരിശോധിക്കാൻ അക്കാദമികവിദഗ്ദ്ധരും ഉണ്ടാകും.
-----------
*നവംബറിലെ നാല് ശനിയാഴ്ച്ചകളിൽ*
കേരളത്തിലെ ആദ്യ സയൻസ് സ്ലാം അരങ്ങേറുകയാണ്.
https://scienceslam.in/
🐌 ആഫ്രിക്കൻ ഒച്ചിൻ്റെ ദേശാന്തരയാത്ര മുതൽ 🪨കോൺക്രീറ്റ് മാലിന്യത്തിൻ്റെ പുനരുപയോഗം വരെ.. 92 ഗവേഷണ അവതരണങ്ങൾ.. ഓരോ സ്ലാമിലും 250 പേർക്ക് കേൾവിക്കാരായി പങ്കെടുക്കാൻ അവസരം
*സയൻസിൻ്റെ വെടിക്കെട്ട്*
4 റിജിയണൽ സ്ലാമുകളിൽ അവതരണം നടത്തുന്ന 92 ഗവേഷകരുടെ വിവരങ്ങൾ , അവതരിപ്പിക്കുന്ന വിഷയങ്ങൾ
👇🏼👇🏼👇🏼👇🏼👇🏼
1️⃣ *നവംബർ 9 - കുസാറ്റ് സയൻസ് സ്ലാം*
-https://scienceslam.in/cusat-region/
2️⃣ *നവംബർ 16 - തിരുവനന്തപുരം സയൻസ് സ്ലാം*
-https://scienceslam.in/tvm-region/
3️⃣ *നവംബർ 23 - കാലിക്കറ്റ് സയൻസ് സ്ലാം*
-https://scienceslam.in/calicut-region/
4️⃣ *നവംബർ 30 - കണ്ണൂർ സയൻസ് സ്ലാം*
https://scienceslam.in/kannur-region/
5️⃣ *ഫൈനൽ സയൻസ് സ്ലാം - IIT പാലക്കാട്*
_ _ _
*പൊതുജനങ്ങൾക്കും കുട്ടികൾക്കുമുള്ള ഓഡിയൻസ് സ്ട്രേഷൻ അവസാനിച്ചു
ലൂക്ക
കേരള ശാസ്തസാഹിത്യ പരിഷത്ത്