ParappurTimes

ParappurTimes ParappurTimes; The Heart Beat of parappur
www.parappurtimes.com

30th Wedding Anniversary23.05.2023Mr Jose P.V & Mrs Sheela T.JPanengaden House ParappurWith best compliments from:Jemy J...
23/05/2023

30th Wedding Anniversary
23.05.2023

Mr Jose P.V & Mrs Sheela T.J
Panengaden House
Parappur

With best compliments from:
Jemy Jose, Shereena Jose & Seejo Ukken

(Jose: 94467 60367)

പഞ്ചായത്ത് ഓഫീസില്‍ പൊതുജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചുhttps://chat.whatsapp.com/KW89VhpuLoqFXrxsn8zVDuതോളൂര്‍ പഞ്...
17/05/2023

പഞ്ചായത്ത് ഓഫീസില്‍ പൊതുജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

https://chat.whatsapp.com/KW89VhpuLoqFXrxsn8zVDu

തോളൂര്‍ പഞ്ചായത്തില്‍ പൊതു ജനസേവന കേന്ദ്രം / സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ ഉല്‍ഘാടനം ചെയ്തു.

പഞ്ചായത്ത് ഓഫീസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ചുള്ള അന്വേക്ഷണങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങളും മാര്‍ഗ്ഗങ്ങളും സിഎഫ്‌സി സെക്ഷന്‍ ചാര്‍ജ്ജുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്റ് സിഎഫ്‌സി ഫെസിലിറ്റേറ്ററില്‍ നിന്ന് നേരിട്ടോ ഫോണിലോ ലഭ്യമാകുന്നതാണ്. സിഎഫ്‌സി ഫെസിലിറ്റേറ്ററുടെ ഫോണ്‍ നമ്പര്‍ 9747418042

+++ADVT+++

രജിസ്‌ട്രേഷന് തുടക്കമായി

മക്കള്‍ക്ക് കണക്ക് കീറാമുട്ടിയാണോ?
പഠിച്ചത് മറക്കുന്നുണ്ടോ ?
പഠനത്തില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?

എന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടത് മരുന്നല്ല, പരിശീലനമാണ്.
ഗാമ അബാക്കസ് പരിശീലനത്തിനായി വിളിക്കൂ..

ഗാമഅബാക്കസ് പരിശീലനത്തിന്റെ ഗുണങ്ങള്‍:

▪️ദൃശ്യധാരണ
▪️ആത്മവിശ്വാസം
▪️വേഗത
▪️കൃത്യത
▪️ഏകാഗ്രത
▪️ക്രിയാത്മകത
▪️സ്വയംപര്യാപ്തത
▪️ഭാവന
▪️ഉള്‍ക്കാഴ്ച്ച
▪️ഓര്‍മ്മശക്തി
▪️പാഠ്യ-പാഠ്യേതര മികവ്‌

4 മുതല്‍ 14 വയസ് പ്രായമുള്ളവര്‍ക്ക് വിവിധ ബാച്ചുകളിലായി പരിശീലനം നല്‍കി വരുന്നു

മാത് മാജിക്‌സ് ഗാമ അബാക്കസ്
പറപ്പൂര്‍ സെന്ററര്‍
സജിത സോണി

📞 7012257003
📞 9496865306
📞 9497319652

ഓണ്‍ലൈന്‍ ക്ലാസുകളും ലഭ്യമാണ്

ഒന്നാം ചരമവാര്‍ഷികം ഇന്ന്*പറപ്പൂര്‍ പൊറുത്തൂര്‍ ജോസ്*_ദുഖസ്മരണകളോടെ_ഭാര്യ, മക്കള്‍, മരുമക്കള്
24/01/2023

ഒന്നാം ചരമവാര്‍ഷികം ഇന്ന്

*പറപ്പൂര്‍ പൊറുത്തൂര്‍ ജോസ്*

_ദുഖസ്മരണകളോടെ_
ഭാര്യ, മക്കള്‍, മരുമക്കള്

അയാളൊരു  ചെറിയ താക്കോലാണ് ....എല്ലാ വാതിലുകളും തുറക്കുന്ന ..ദൈവത്തിൻ്റെ താക്കോൽ..ഒരാളെ കുറിച്ചുള്ള ഒരു വന്ദ്യ വൈദീകൻ്റെ ...
12/01/2023

അയാളൊരു ചെറിയ താക്കോലാണ് ....
എല്ലാ വാതിലുകളും തുറക്കുന്ന ..
ദൈവത്തിൻ്റെ താക്കോൽ..
ഒരാളെ കുറിച്ചുള്ള
ഒരു വന്ദ്യ വൈദീകൻ്റെ കമൻ്റാണിത്

അദ്ദേഹത്തെ അടുത്തറിയാവുന്ന ആർക്കും ഇതൊരു സുഖിപ്പിച്ചെഴുത്തല്ല എന്നറിയാം
പറഞ്ഞു വരുന്നത് പറപ്പൂർ സ്കൂളിൽ നിന്ന് ഈ വർഷം റിട്ടയർ ചെയ്യുന്ന ജോസഫ് മാഷിനെ പറ്റിയാണ് ..

കണ്ടാലങ്ങനെ മാഷിൻ്റെ പകിട്ട് ഒന്നുമില്ല..
മാഷാണെന്ന് തള്ളിക്കയറി
ആരോടും പറയുകയുമില്ല..
മാഷ് എവിടെയാണ് എന്ന് ചോദിച്ച്
ഒരാൾ സ്കൂളിൽ വന്നാൽ സഹപ്രവർത്തകർക്കാർക്കും കൃത്യമായി ഉത്തരം പറയാനാവില്ല
അദ്ദേഹം എവിടെയും ഉണ്ടാകാം
അത് ,
സ്കൂൾ കെട്ടിടത്തിലെ
വാട്ടർ ടാങ്കിനുള്ളിലാകാം ,
മാറാല തട്ടുന്നുണ്ടാകാം,
വരാന്ത വൃത്തിയാക്കുന്നുണ്ടാകാം,
ടോയ്‌ലറ്റ് കഴുകുന്നുണ്ടാകാം, പൂന്തോട്ടം നനക്കുന്നുണ്ടാകാം,
ക്ലാസ് റൂമിൽ കുട്ടികൾക്കൊപ്പമാകാം ,
ഉച്ചത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ട്
എവിടെയും ഉണ്ടാകാം

മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ച് നിർദ്ദേശങ്ങൾ നൽകി മാറിനിൽക്കില്ല അയാൾ
മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ഏത് ജോലിയുടെയും മുൻനിരയിൽ അദ്ദേഹം ഉണ്ടാകും
വലിയ ചടങ്ങുകളുടെ അണിയറയിലും .. കയ്യടിക്കു വേണ്ടി അദ്ദേഹം ഒന്നും ചെയ്യാറില്ല അറപ്പുളവാക്കും വിധമുള്ള പുകഴ്ത്തി പറച്ചിലുകൾക്ക് ചെവി കൊടുക്കാറുമില്ല.. ഒരു ഫോട്ടോഗ്രാഫർക്ക് മുമ്പിലും തലകുനിക്കാറില്ല..

അധ്യാപകൻ എന്ന വാക്കിൻ്റെ പൂർണ്ണത
ശിഷ്യർക്ക് അയാൾ എത്രമാത്രം മാതൃകയായി
എന്നതാണെങ്കിൽ
സമകാലീന അധ്യാപകരിൽ തീർച്ചയായും അദ്ദേഹം പൂർണ്ണനായ ഗുരുവാണ്

അംഗീകാരത്തിനുവേണ്ടി
ദാഹിക്കാത്ത,
വാക്കുകളിൽ വീരസ്യം തൊട്ടു തീണ്ടാത്ത,
പാവങ്ങൾക്കു വേണ്ടി
ശബ്ദമുയർത്തുന്ന ,
നിലപാടുകളിൽ വെള്ളം ചേർക്കാത്ത ,
കരയുന്നവരുടെ കരം പിടിക്കുന്ന ,
ചൂഷിതർക്കൊപ്പവും
നടക്കുന്ന,
ഒരാൾ....

അലസതയും
അഹങ്കാരവും
ദുശീലങ്ങളും
അദ്ദേഹത്തിനു മുന്നിൽ മുട്ടുമടക്കി...
കലഹിച്ചപ്പോഴും ആരും അദ്ദേഹത്തെ വെറുത്തില്ല ..
ശകാരത്തിൽ ആരും പരിഭവിച്ചില്ല ..
എന്നും നല്ലൊരു കേൾവിക്കാരാനായി..
മരണ വീടുകളിൽ,
ഗുരുതര രോഗികളുടെ അടുത്ത്,
ആശുപത്രി വരാന്തകളിൽ,
കലഹങ്ങൾക്കിടയിലെ
മധ്യസ്ഥതയിൽ,
അയാളിനിയുമുണ്ടാകും ..

സ്വന്തം നേട്ടങ്ങളിൽ ആഹ്ലാദിക്കാതെ..
മറ്റുള്ളവരുടെ സന്തോഷങ്ങളെ
അഭിനന്ദിച്ച്
അദ്ദേഹംനിശബ്ദ ചരിത്രം
രചിക്കുന്നു ..

വിശുദ്ധ ജീവിതമെന്ന്
അടുത്തറിയാവുന്നവർ പോലും സമ്മതിച്ചിരുന്നു
വിമർശകരെ സ്നേഹിച്ചും,
സ്തുതിപാഠകരെ കൈയ്യകലം നിർത്തിയും,
അയാൾ വേറിട്ടു നിന്നു

നിരവധിയായ കാര്യങ്ങൾ ചെയ്തു
അണിയറയിലെ പലത്തരം
വേഷങ്ങളിൽ
ഒരെ സമയം തിളങ്ങി
നിന്നു..

നാളെ അയാളുടെ യാത്രയയപ്പ് യോഗമാണ് ..
വരുന്ന മാർച്ച് 31ന്
അയാൾ പടിയറിങ്ങും
കാലം അയാളെ കൊണ്ട്
ചില വേഷങ്ങൾ അഴിച്ചു വെപ്പിക്കുന്നു ..
നഷ്ടം പുതിയ തലമുറക്കു മാത്രം

ഇപ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു ..
അരങ്ങിലേക്ക് വരാൻ കഴിയുമായിരുന്നിട്ടും
അണിയറയിൽ അദ്ദേഹം പതുങ്ങിയത് എന്തുകൊണ്ടാണ്?
ഉത്തരം ഒന്നേ ഉള്ളൂ..
അയാൾക്ക് അങ്ങനെയാകാനെ കഴിയൂ..



പറപ്പൂര്‍ടൈംസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IPfG6gmzJ9UAr0nuy1b06u

*Uttumadathil**Builders & Interiors*_Re-Defining-Quality in You_▪️Building Construction▪️Architecture & Consulting▪️Buil...
17/09/2022

*Uttumadathil*
*Builders & Interiors*
_Re-Defining-Quality in You_

▪️Building Construction
▪️Architecture & Consulting
▪️Builders & Developers
▪️Interior Designing & Ex*****on
▪️Land Development
▪️Plan Sanctioning
▪️3D Visualization
▪️Video Walkthroughs etc
8589821010
9446761610
_www.uttumadathilinteriors.com_

*Bajaj Complex*
Parappur Centre

*ജനഹൃദയങ്ങളില്‍ ലോന മാസ്റ്റര്‍ ഒമ്പതാം വര്‍ഷത്തിലേക്ക്*എ.എല്‍ പുത്തൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൊതുപ്രവര്‍ത്തകനു...
12/08/2022

*ജനഹൃദയങ്ങളില്‍ ലോന മാസ്റ്റര്‍ ഒമ്പതാം വര്‍ഷത്തിലേക്ക്*

എ.എല്‍ പുത്തൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൊതുപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ലോന മാസ്റ്റര്‍ ഓര്‍മ്മയായിട്ട് നാളത്തേക്ക് ഒമ്പത് വര്‍ഷം തികയുന്നു.

മുന്‍ തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍ പറപ്പൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ്, പോന്നോര്‍ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂള്‍, പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രധാനധ്യാപകന്‍, പറപ്പൂര്‍ സെന്റ് റോസ് കുറീസ് സ്ഥാപക ചെയര്‍മാന്‍ എന്നീ നിലകളില്‍ സജീവ സാന്നിധ്യമായിരുന്നു ലോന മാസ്റ്റര്‍.

ലോന മാസ്റ്ററുടെ സ്മരണാര്‍ത്ഥം നാളെ ശനിയാഴ്ച്ച പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തില്‍വെച്ച് രാവിലെ ആറിന് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയുണ്ടായിരിക്കും.

രണ്ടാം പിറന്നാള്‍ ആഘോഷിച്ച മരത്താക്കര വടക്കന്‍ ജസ്റ്റിന്റെയും ഡെയ്‌സിന്റെയും മകന്‍ അയാന്‍ ഡെയിന്‍ ജസ്റ്റിന്‍. ആശംസകളോടെ:...
05/07/2022

രണ്ടാം പിറന്നാള്‍ ആഘോഷിച്ച മരത്താക്കര വടക്കന്‍ ജസ്റ്റിന്റെയും ഡെയ്‌സിന്റെയും മകന്‍ അയാന്‍ ഡെയിന്‍ ജസ്റ്റിന്‍.

ആശംസകളോടെ: അപ്പാപ്പന്‍ - കെ.ജെ തോമാസ് & അമ്മാമ - മിനിമോള്‍

Address

Hospital Road, Parappur
Thrissur
680552

Alerts

Be the first to know and let us send you an email when ParappurTimes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ParappurTimes:

Videos

Share

Category