Parappur Vision

Parappur Vision പറപ്പൂരിന്‍റെ സ്വന്തം ചാനല്‍

പറപ്പൂരിലെയും സമീപ പ്രദേശങ്ങളായ അന്നകര, തോളൂര്‍, ഊരകം, പോന്നോര്‍, എടക്കളത്തൂര്‍, മുള്ളൂര്‍, എലവത്തൂര്‍ എന്നിവിടങ്ങളിലെ വാര്‍ത്തകളും വിശേഷങ്ങളും സൗജന്യമായി അറിയുവാന്‍ ഈ പേജ്‌ ലൈക്ക്‌ ചെയ്യുക.

12/05/2024

*തീപ്പെട്ടി കാണിച്ചാൽ ഞങ്ങൾ തീയിട്ട് കാണിക്കും⚡️⚡️* പാണെങ്ങാടൻ റോഡ് ബോയ്സ് ഇന്ന് 7:30 മുതൽ പൂഞ്ഞാർ നവധാര പാലാ അണിയിച്ചൊരുക്കുന്ന നാദ വിസ്മയം..

പറപ്പൂർ പാണേങ്ങാടൻ പൊറിഞ്ചു മകൻ വർക്കി (73 വയസ്സ്) നിര്യാതനായി. പറപ്പൂർ സെന്റ് ജോൺസ് മാർക്കറ്റിലെ വ്യാപാരിയാണ്. മൃതസംസ്ക...
31/07/2023

പറപ്പൂർ പാണേങ്ങാടൻ പൊറിഞ്ചു മകൻ വർക്കി (73 വയസ്സ്) നിര്യാതനായി.

പറപ്പൂർ സെന്റ് ജോൺസ് മാർക്കറ്റിലെ വ്യാപാരിയാണ്. മൃതസംസ്കാരം,
ചൊവ്വാഴ്ച (01/08/2023 ) ഉച്ചതിരിഞ്ഞ് 4 മണിക്ക്, പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ .

ഏനാമ്മാവ്, വാലിക്കുടം കുടുംബാംഗമായ ലില്ലിയാണ്, ഭാര്യ.

മക്കൾ : ഡോളി, ഡെന്നി
മരുമക്കൾ : ബെന്നി, ഷെറിൻ

https://www.youtube.com/live/HYV2_AXVCXY?feature=share👆*പറപ്പൂർ വിഷൻ യൂടൂബ് ചാനൽ*തോളൂർ സെന്റ് അൽഫോൺസാ ദേവാലയത്തിലെ വിശുദ...
23/07/2023

https://www.youtube.com/live/HYV2_AXVCXY?feature=share
👆*പറപ്പൂർ വിഷൻ യൂടൂബ് ചാനൽ*

തോളൂർ സെന്റ് അൽഫോൺസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ടി.സി.വി ഉത്സവ് ചാനൽ നമ്പർ :46) , പറപ്പൂർ വിഷൻ യൂടൂബ് ചാനൽ എന്നിവയിലൂടെ തത്സമയം കാണാവുന്നതാണ്.

വിശുദ്ധ അൽഫോൻസമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുത തിരുനാൾ

https://youtu.be/iXKu2ATiHlMഎടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയും പറപ്പൂര്‍ ഫുട്‌ബോള്...
10/04/2023

https://youtu.be/iXKu2ATiHlM

എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയും പറപ്പൂര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി പറപ്പൂര്‍ പള്ളി ഗ്രൗണ്ടില്‍ നടത്തുന്ന ടൂര്‍ണ്ണമെന്റിന് തുടക്കമായി. സി.വി പാപ്പച്ചന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് വി.കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. പറപ്പൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻറ് എ.കെ.സുബ്രമണ്യൻ
വാർഡ് മെമ്പർ ഷീന വിൽസൺ , എഫ് സി. കേരള ഹെഡ് കോച്ച് പി.കെ.അസ്സീസ് തുടങ്ങിയവർ ആശംസകൾ നേർന്നു.ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ കെ സി.ഷാജു, ടൂർണ്ണമെൻറ് കമ്മിറ്റി ചെയർമാൻ പി.ഡി.മൈക്കിൾ നന്ദി രേഖപ്പെടുത്തി .

പറപ്പൂരില്‍ നടക്കുന്ന അഖിലേന്ത്യ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ ശാസ്താ മെഡിക്.....

പറപ്പൂർ പഴയച്ചന്തയ്ക്ക് സമീപം ചൂണ്ടൽ ഔസേപ്പിൻ്റെ മകൻ തോമസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പറപ്പൂർ...
03/02/2023

പറപ്പൂർ പഴയച്ചന്തയ്ക്ക് സമീപം ചൂണ്ടൽ ഔസേപ്പിൻ്റെ മകൻ തോമസ് (53) നിര്യാതനായി.

സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പറപ്പൂർ സെൻ്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും. ഭാര്യ: ഷീല. മക്കൾ: ടൈസൺ, ടിൻസി, ടിന. മരുമകൻ: ജിജോ.

12/01/2023
ആദരാജലികൾ….തോളൂർ  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സി കെ ലോറൻസ് ചേട്ടൻ അൽപസമയം മുൻപ് മരണപ്പെട്ടു.. കുറച്ച് നാളുകളായി ...
16/11/2022

ആദരാജലികൾ….

തോളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്
സി കെ ലോറൻസ് ചേട്ടൻ അൽപസമയം മുൻപ് മരണപ്പെട്ടു..

കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. കുറെയധികം വർഷങ്ങളായി കോൺഗ്രസ്സിൻ്റെ തോളൂർ മണ്ഡലം പ്രസിഡൻ്റ് എന്ന നിലയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.

തോളൂർ പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിയെ കെട്ടിപെടുക്കുന്നതിൽ, പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ, സജീവമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിയോഗം പാർട്ടിക്ക് തീരാ നഷ്ട്ടം.. എല്ലാവരെയും സംയോജിപ്പിച്ച് കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു
..

കാരുണ്യ ചാരിറ്റബിൾ സൊ സൈറ്റി (Regd Nr R 647/04)തൃശൂർ - പറപ്പൂർ P O 680552പ്രസിദ്ധീകരണത്തിന് :സൗജന്യ നേത്ര പരിശോധന - തിമി...
22/10/2022

കാരുണ്യ ചാരിറ്റബിൾ സൊ സൈറ്റി (Regd Nr R 647/04)
തൃശൂർ - പറപ്പൂർ P O 680552

പ്രസിദ്ധീകരണത്തിന് :

സൗജന്യ നേത്ര പരിശോധന - തിമിര ശസ്ത്രക്രിയ ക്യാംപ് 2022 നവംബർ 27 ഞായറാഴ്ച :

പറപ്പൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നവംബർ 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പറപ്പൂരിലെ കാരുണ്യ പകൽ വീട്ടിൽ വെച്ച് നടത്തുന്നു.

അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥമാണ് പൂർണമായും സൗജന്യമായി നടത്തുന്ന ഈ ക്യാംപ്.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പകൽ വീട്ടിൽ രജിസ്‌റ്റർ ചെയ്യണം.

ക്യാംപിന് വരുന്നതിന്റെ തലേ ദിവസം ബ്ലഡ് പ്രഷർ , ഷുഗർ എന്നിവ പരിശോധിച്ചതിന്റെ റിസൽട്ടും മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ആ മരുന്നും ഡോക്ടറുടെ കുറിപ്പടിയും മൂന്ന് ദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കൊണ്ടുവരണം.
(മാനസിക സമ്മർദ്ദമുള്ളവർ ക്യാമ്പിൽ പങ്കെടുക്കരുതെന്ന് അറിയിക്കട്ടെ.)

രോഗി മാത്രം വന്നാൽ മതി . ഭക്ഷണം അവിടെ ലഭിക്കുന്നതാണ്.

കാരുണ്യയിൽ ബന്ധപ്പെടേണ്ട നമ്പർ :
0487 -2286889. ( പകൽ വീട് ഓഫീസ് )

സെക്രട്ടറി :
പി ഒ സെബാസ്റ്റ്യൻ- 94955 28558,
കോ-ഓർഡിനേറ്റർ :
സി ഡി ജോസൺ - 94470 85424

സി സി ഹാൻസൺ
പ്രസിഡണ്ട്
94472 69871

പി ഒ സെബാസ്റ്റ്യൻ
സെക്രട്ടറി
94955 28558

*കുടുക്ക പൊട്ടിച്ച് സഖ്യം കുരുന്നുകൾ...* പറപ്പൂർ റിംഗിംഗ് ബെൽസിന്റെ ആഭിമുഖ്യത്തിൽറോഡപകടങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന A...
22/10/2022

*കുടുക്ക പൊട്ടിച്ച് സഖ്യം കുരുന്നുകൾ...*
പറപ്പൂർ റിംഗിംഗ് ബെൽസിന്റെ ആഭിമുഖ്യത്തിൽ
റോഡപകടങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന Acts പ്രവർത്തകർക്ക് എളിയ സമ്പാദ്യം നീക്കിവെച്ച്
സഖ്യം. തൃശൂർ വെസ്റ്റ് എ.ഇ.ഒ, ശ്രീ.ബിജു പി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു.നാടിന് മാതൃകയാകുന്ന സഖ്യം പ്രവർത്തർകർക്ക്
അഭിനന്ദനം രേഖപ്പെടുത്തി. പറപ്പൂർ ആക്ട്സ് ജില്ലാ പ്രതിനിധി ശ്രീ. ജോർജ് മാത്യു പി കുട്ടികളുടെ സമ്പാദ്യം ഏറ്റ് വാങ്ങി .ശ്രീ. സജിത്ത് എം.എസ് ജീവൻ രക്ഷാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.പഞ്ചായത്ത് മെംബർ ഷീന വിൽസൻ, ശ്രീ.തോമാസ് ചിറമൽ, ശ്രീ.ഹംസ അബലത്ത് വീട്ടിൽ, കൊച്ചുത്യേസ്യ ജോജോ., തോളൂർ ഷാബു,, ഷാജി അറക്കൽ, ലിജി സാൻ്റി, ശ്രീനാഥ് പി.എസ്, ഡാൽവിൻ ജോൺസൻ, ലിഥിന മേരി, അതുൾജിസ്, ആൻ മേരിയ, ജാദവേദ്, ബോസ്കോ തോമസ്, നിയ എസ് ചിറ്റിലപ്പിള്ളി, സ്റ്റീവ് ഹാൻസൻ, ആൻജലിയ, ജെസ് മോൻ, ജെസ്ന മോൾ സിയോൺസാൻ്റി,.ആൻ സിറ്റ, സിയാന മരിയ, ആൻ്റോണിയ, കെവിൻ ഹാൻസൻ, ഇവാൻ ജൊറെനി, സറാ ഗ്രയ്സ്, ജോൺ സി എഫ്, ജെറിൽ പുത്തൂർ ,ശ്രീ.പി.ഒ.സെബാസ്റ്റ്യൻ രക്ഷാധികാരി സാൻറ്റി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി

പറപ്പൂർ കുണ്ടുകുളങ്ങര അന്തോണി ഇട്ട്യേച്ചൻ (81 ) അന്തരിച്ചു. സംസ്കാരം (19/09/22) തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് പറപ്പൂർ ...
19/09/2022

പറപ്പൂർ കുണ്ടുകുളങ്ങര അന്തോണി ഇട്ട്യേച്ചൻ (81 ) അന്തരിച്ചു.

സംസ്കാരം (19/09/22) തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വെച്ച് നടത്തും.

ഭാര്യ: മേരി, തട്ടിൽ വല്ലച്ചിറക്കാരൻ കുടുംബാംഗം, ചേർപ്പ്

മക്കൾ : സിസി, സിന്റോ ( അധ്യാപകൻ, എസ്.ആർ സി.യു.പി.എസ്, എടക്കളത്തൂർ ), സിബി (ഓഫീസ് അസിസ്റ്റന്റ്, എം.എ.എസ്.എം., വെൻമനാട്)

മരുമക്കൾ:
സ്റ്റോണി, ജീന (അധ്യാപിക, സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്., പുറ്റേക്കര), റിജി (സ്റ്റാഫ് നഴ്സ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശ്ശൂർ)

ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ
08/09/2022

ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ

പറപ്പൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം പുറത്തിറക്കിയ സമ്മാന കൂപ്പണില്‍ ഒന്നാം സമ്മാനമായി പശുകുട്ടിയെ നല്‍കുന്നു. ഓണത്തിനോടനുബന...
04/09/2022

പറപ്പൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം പുറത്തിറക്കിയ സമ്മാന കൂപ്പണില്‍ ഒന്നാം സമ്മാനമായി പശുകുട്ടിയെ നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ചും നാട്ടറിവ് 2022-ന്റെ ഭാഗമായും പുറത്തിറക്കിയ കൂപ്പണിലാണ് പശുകുട്ടിക്ക് പുറമെ ആട്ടിന്‍കുട്ടിയും നേന്ത്രകുലയും സമ്മാനമായി നല്‍കുന്നത്. സെപ്തംബര്‍ ആറിന് നറുക്കെടുക്കുന്ന കൂപ്പണിന് 100 രൂപയാണ് വില

പുരോഗമന കലാ സാഹിത്യ സംഘം തോളൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന തോളൂർ നാട്ടറിവ് Festival of Letters 2022 അറ്റുപോകാത്ത ഓർമ...
03/09/2022

പുരോഗമന കലാ സാഹിത്യ സംഘം തോളൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന തോളൂർ നാട്ടറിവ് Festival of Letters 2022 അറ്റുപോകാത്ത ഓർമ്മകൾക്ക് വർണ്ണാഭമായ തുടക്കം..

*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റ്, വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ഓണാഘോഷം  സംഘടിപ്പിച്ചുയ...
02/09/2022

*കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റ്, വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചുയൂണിറ്റ് പ്രസിഡണ്ട് ശ്രീ.പി.പി.ജോണി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വനിതാ വിംഗ് പ്രസിഡണ്ട് റീത്താ തോമാസ് അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി. സെമീറ അസീസ്, ട്രഷറർ. ലതാ പ്രേമൻ, ഏകോപന സമിതി പറപ്പൂർ യൂണിറ്റ് സെക്രട്ടറി. ജിൻജോ തോമാസ്, ട്രഷറർ.ജോൺസൺ പോൾ, യൂത്ത് വിംഗ് പ്രസിഡണ്ട്. സെനിൻ ജോസഫ് തുടങ്ങിയവർ ഉൾപ്പെടെ ഒട്ടനവധി വനിതാ വിംഗ് പ്രവർത്തകരും ഓണാഘോഷത്തിൽ പങ്കെടുത്തു.*

തോളൂർ ഗ്രാമപഞ്ചായത്ത് മഴ ജാഗ്രത അടിയന്തര സേവനങ്ങൾക്ക് വിളിക്കാവുന്ന നമ്പറുകൾ🔻
06/08/2022

തോളൂർ ഗ്രാമപഞ്ചായത്ത് മഴ ജാഗ്രത അടിയന്തര സേവനങ്ങൾക്ക് വിളിക്കാവുന്ന നമ്പറുകൾ🔻

കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം  പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വ...
29/07/2022

കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെ.എസ്.ഇ.ബി പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഇനി സ്വന്തം കെട്ടിടം. പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനായി പറപ്പൂർ 33 കെ.വി. സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്ത് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി. വടക്കാഞ്ചേരി മണ്ഡലത്തിലെ തോളൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളും, മണലൂർ മണ്ഡലത്തിലെ എളവള്ളി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകളും, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെട്ടതാണ് പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പ്രവർത്തന പരിധി. 15,000-ത്തോളം വരുന്ന ഉപഭോക്താക്കൾക്കാണ് ഈ സെക്ഷൻ വഴി സേവനങ്ങൾ നൽകുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസറ്റ് 1ന് വൈകിട്ട് 3 മണിക്ക് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം പറപ്പൂർ ക്ഷീരസംഘം ഹാളിൽ ചേർന്നു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, വൈസ് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി, ഗ്രാമപഞ്ചായത്ത് അംഗം വി പി അരവിന്ദാക്ഷൻ, കെഎസ്ഇബി തൃശൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം എ പ്രവീൺ, കെഎസ്ഇബി തൃശൂർ വെസ്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി എ മനോജ് തുടങ്ങിയവർ സംസാരിച്ചു.

https://youtu.be/u3o8Pb3vZn0വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമദേയത്തിലുള്ള തൃശൂര്‍ അതിരൂപതയിലെ ആദ്യ ഇടവകദൈവാലയമായ  തോളൂര്‍ സ...
23/07/2022

https://youtu.be/u3o8Pb3vZn0

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമദേയത്തിലുള്ള തൃശൂര്‍ അതിരൂപതയിലെ ആദ്യ ഇടവകദൈവാലയമായ തോളൂര്‍ സെന്‍റ് അല്‍ഫോന്‍സാ ദൈവാലയത്തിലെ വി .അല്‍ഫോന്‍സാമ്മയുടെയും വി .സെബാസ്ത്യാനോസിന്‍റെയും സംയുകത്തതിരുനാളിന്റെ കൂടുതുറക്കൽ തിരുകർമ്മങ്ങൾക്കു പറപ്പൂർ ഫൊറോനാ വികാരി ആന്റണി ആലുക്കാ മുഖ്യകാർമ്മികനായി .
പ്രസുദേന്തി വാഴ്ച്ച,അമ്പ് ആശീർവാദം എന്നീ തിരുകർമങ്ങൾ നടന്നു.

വൈകിട്ട് 9.30 ന് യൂണിറ്റുകളുടെ കീരിടം, അമ്പ് എഴുന്നള്ളിപ്പ് സമാപനം,തുടർന്ന് മെഗാ ബാൻ്റ് വാദ്യം പള്ളിയിൽ അരങ്ങേറും. തിരുനാൾ ദിനമായ നാളെ രാവിലെ 7 മണിയുടെ വി. കുർബ്ബാനക്ക് റവ ഫാ. ജോൺ മുളക്കൽ കർമ്മികനാകും. രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് . റവ. മോൺ. ജോസ് കോനിക്കര തൃശൂർ അതിരൂപത വികാരി ജനറാൾ മുഖ്യകാർമ്മികൻ ആകും. റവ ഫാ. ആന്റണി ചിരംവേലിൽ MST, റവ.ഫാ ടോണി തോമസ് കാക്കശ്ശേരി (വികാരി) എന്നിവർ സഹകർമ്മികരാകും. വൈകീട്ട് നടക്കുന്ന വി കുർബ്ബാനക്ക് ഫാ. ലിബിൻ ചെമ്മണ്ണൂർ (അസി. വികാരി പറപ്പൂർ ഫൊറോന ) കർമ്മികനാകും തുടർന്ന് തിരുനാൾ പ്രദക്ഷിണവും ശേഷം വർണ്ണമഴയും ഉണ്ടായിരിക്കും. റവ ഫാ.ടോണി തോമസ് കാക്കശ്ശേരി, കൈക്കാരന്മാരായ ഷാജു സി വി, ഫ്രാൻസിസ് കെ എൽ, സൈറീഷ് വി.എൽ ജനറൽ കൺവീനറായ പി.ആർ തോമസ് ,വിവിധ തിരുനാൾ കമ്മിറ്റി കൺവീനർമാർ എന്നിവർ തിരുനാളിനെ നേതൃത്വം നൽകുന്നു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമദേയത്തിലുള്ള തൃശൂര്‍ അതിരൂപതയിലെ ആദ്യ ഇടവകദൈവാലയമായ തോളൂര്‍ സെന്‍റ് അല്‍ഫോന്...

തോളൂർ സെന്റ് അൽഫോൻസാ ദേവാലയത്തിലെ വി. അൽഫോൻസാമ്മയുടെയും വി.  സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 2022 ജൂലൈ  23, 24 ,25...
15/07/2022

തോളൂർ സെന്റ് അൽഫോൻസാ ദേവാലയത്തിലെ വി. അൽഫോൻസാമ്മയുടെയും വി. സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 2022 ജൂലൈ 23, 24 ,25 തിയ്യതികളിൽ സമുചിതമായി ആഘോഷിക്കുകയാണ്.2022 ജൂലൈ 28 ന് വി.അൽഫോൻസാമ്മയുടെ ഊട്ട് തിരുനാളും ആഘോഷിക്കുന്നു.

തിരുനാൾ കൊടിയേറ്റം. തോളൂർ സെൻറ് അൽഫോൻസാ ദേവാലയം .https://youtu.be/f8Wl9D6ZxNsവി.അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള  തൃശൂർ അതി...
15/07/2022

തിരുനാൾ കൊടിയേറ്റം. തോളൂർ സെൻറ് അൽഫോൻസാ ദേവാലയം .
https://youtu.be/f8Wl9D6ZxNs

വി.അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള തൃശൂർ അതിരൂപതയിലെ ആദ്യത്തെ ഇടവക ദൈവാലയമായ തോളൂർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെയും വി. സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനു കൊടികയറി.
വി.അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള തൃശൂർ അതിരൂപതയിലെ ആദ്യത്തെ ഇടവക ദൈവാലയമായ തോളൂർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെയും വി.സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിനു കൊടികയറി..ജൂലൈ 15 വെള്ളി വൈകിട്ട് 5.30 നെ നടന്ന തിരുനാൾ കൊടിയേറ്റത്തിന് ഫാ.ജാക്സൺ ചാലക്കൽ (വികാരി മുണ്ടത്തികോട്) കാർമികത്വം വഹിച്ചു. വികാരി ഫാ. ടോണി തോമസ് കാക്കശ്ശേരി ട്രസ്റ്റിമാരായ ഫ്രാൻസിസ് കെ എൽ ,സൈറീഷ് വി എൽ ,ഷാജു സി.വി തിരുനാൾ ജനറൽ കൺവീനർ തോമസ് പി ആർ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി .തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാനക്കൾ വൈകിട്ട് 6 മണിക്കും,തിരുനാൾ കുടുതുറക്കൽ തിരുകർമ്മങ്ങൾ ജൂലൈ 23 രാവിലെ 7.30 നും അർപ്പിക്കപ്പെടും.വി. അൽഫോൻസാമ്മയുടെയും വി. സെബാസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 2022 ജൂലൈ 23, 24 ,25 തിയ്യതികളിൽ സമുചിതമായി ആഘോഷിക്കും .2022 ജൂലൈ 28 ന് വി.അൽഫോൻസാമ്മയുടെ ഊട്ട് തിരുനാൾ ആഘോഷം.

വി.അൽഫോൻസമ്മയുടെ നാമധേയത്തിലുള്ള തൃശൂർ അതിരൂപതയിലെ ആദ്യത്തെ ഇടവക ദൈവാലയമായ തോളൂർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ...

06/07/2022

പറപ്പൂർ മുള്ളൂകായൽ പരിസരത്ത് സ്വകാര്യ ബസ്സും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

06/06/2022

🥲നിജോയ്ക്ക് അവസാന യാത്രാമൊഴി🙏

നിജോയുടെ മൃതദേഹം വീട്ടിലെത്തിയിട്ടുണ്ട്. സംസ്ക്കാരശുശ്രൂഷ ഇന്ന് 5.30 ന്.
06/06/2022

നിജോയുടെ മൃതദേഹം വീട്ടിലെത്തിയിട്ടുണ്ട്. സംസ്ക്കാരശുശ്രൂഷ ഇന്ന് 5.30 ന്.

Address

Vadakkan Street
Thrissur
680552

Alerts

Be the first to know and let us send you an email when Parappur Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other TV Channels in Thrissur

Show All