ദേശാഭിമാനി വാടാനപ്പള്ളി

  • Home
  • India
  • Thrissur
  • ദേശാഭിമാനി വാടാനപ്പള്ളി

ദേശാഭിമാനി വാടാനപ്പള്ളി സി.പി.ഐ(എം) വാടാനപ്പള്ളി വിശേഷങ്ങൾ

07/12/2023
20/03/2023

എ കെ ജിയുടെ സന്തതസഹചാരിയും ദേശാഭിമാനി ഡൽഹി ലേഖകനുമായിരുന്ന നരിക്കുട്ടി മോഹനന്റെ മകൻ ജയകൃഷ്‌ണൻ നരിക്കുട്ടി തന...

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന_____________________________________സഖാവ് കോടിയേരി ബാലക...
07/10/2022

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_____________________________________
സഖാവ് കോടിയേരി ബാലകൃഷ്‌ണന്‌ അര്‍ഹിക്കുന്ന ആദരവോടെയാണ്‌ കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചത്‌. സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ്‌ സഖാവിന്റെ അന്ത്യമുണ്ടായത്‌. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട്‌ തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ്‌ ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ചെന്നൈയിൽ നിന്ന്‌ തലശ്ശേരിയിലേക്കും, പിന്നീട്‌ കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്‌.
കോടിയേരിക്ക്‌ അന്ത്യയാത്ര നല്‍കുന്നതിന്‌ സംസ്ഥാനത്തും, പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. സഖാവിനെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ്‌ തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്‌. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട്‌ സഹകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ്‌ വ്യക്തമാക്കുന്നത്‌.
സഖാവിന്‌ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പാര്‍ടി പ്രവര്‍ത്തകരോടും, സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും, ബഹുജനങ്ങളോടും പാര്‍ടിക്കുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്‌ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ പാര്‍ടി പരിശ്രമിച്ചത്‌. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്‌തിരുന്നു. ഇതിനായി ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും അശ്രാന്തപരിശ്രമം തന്നെയാണ്‌ നടത്തിയത്‌. അതിനായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരോട്‌ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
സഖാവ് കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ്‌ പാര്‍ടിക്കുണ്ടായിട്ടുള്ളത്‌. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി മറികടന്നത്‌. അത്തരത്തിലുള്ള കൂട്ടായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുമെന്ന്‌ പാര്‍ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങള്‍ക്കും ഉറപ്പ്‌ നല്‍കുന്നു.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും, അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകള...
05/10/2022

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും, അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താൻ രാഷ്ട്രീയ പാർടികളെ നിർബന്ധിതമാക്കുന്ന തരത്തിൽ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണ്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന ചുമതല. രാഷ്ട്രീയ പാർടികൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർടികളുടെ അവകാശമാണത്.

രാഷ്ട്രീയ പാർടികളുടെ നയപരമായ തീരുമാനങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താൽ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിലിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്സിക്യൂട്ടീവിന്റെ സമ്മർദ്ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികൾ വാഗ്‌ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാർടികളുടെ അവകാശം ഇല്ലാതാക്കാനും അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നു.

സിപിഐ എം പോളിറ്റ് ബ്യൂറോ

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ ത...
01/10/2022

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടൻ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.

ആദരാഞ്ജലി

ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്റെ ഗവർണർ മാർക്സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്തംഭി...
19/09/2022

ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്റെ ഗവർണർ മാർക്സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്തംഭിച്ച് നിന്നുപോയിട്ടുണ്ടാകും. ഇസ്ലാം മതവിശ്വാസികളെ ഉൾപ്പെടെ വൈദേശികർ എന്ന പേരിൽ മുദ്രകുത്തി പൗരത്വനിയമം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം എന്നതും ഗൗരവമേറിയതാണ്. തന്റെ അറിവിനും ചിന്തയ്‌ക്കും അപ്പുറത്തുള്ള സമ്മർദങ്ങളും അതിന്റെ ഭാഗമായുള്ള വേഷംകെട്ടലുകളും വീണ്ടും ആവർത്തിക്കുകയാണെന്നത് വ്യക്തം. മോഹൻഭാഗവതിനെ അങ്ങോട്ടുപോയി ഗവർണർ സന്ദർശിച്ചതോടെ ഇക്കാര്യം പകൽ വെളിച്ചംപോലെ വ്യക്തവുമാണ്. ലോകത്തെമ്പാടുമുള്ള വിജ്ഞാനങ്ങളെ എങ്ങനെയാണ് നാം സമീപിക്കേണ്ടത്? ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതും നാളെ ഉണ്ടാകാൻ പോകുന്നതുമെല്ലാം മനുഷ്യസമൂഹത്തിന്റെ പൊതുവായ സമ്പത്തായാണ് നാം കാണേണ്ടത്. അതിലെ ഗുണപരമായ എല്ലാ സമീപനങ്ങളെയും സ്വാംശീകരിച്ച് നാടിന് ചേരുന്നവിധം വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിലാണ് മനുഷ്യസമൂഹം പുരോഗതി പ്രാപിച്ചത്. വൈജ്ഞാനിക സമൂഹസൃഷ്ടി എന്ന എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് ഇതിനെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ്.

നമ്മൾ ദൈനംദിന ജീവിതത്തിന് ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വസ്തുക്കൾപ്പോലും നമ്മുടെ രാജ്യത്തിനു പുറത്ത് ജീവിക്കുന്ന ജനത കണ്ടെത്തുകയും അവ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ നാടിനെയും സംസ്കാരത്തെയും വികസിപ്പിക്കുകയുമാണ് നാം ചെയ്തത്. അലോപ്പതി ചികിത്സതൊട്ട് നവമാധ്യമങ്ങൾവരെ അത്തരത്തിലുള്ളവയാണ്. ലോക വിജ്ഞാനത്തിന്റെ എല്ലാ സാധ്യതകളെയും നാടിന് ചേർന്നവിധം രൂപപ്പെടുത്തി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അതിലെ ഗുണപരമായ പാരമ്പര്യങ്ങളെ സ്വീകരിക്കുകയും തെറ്റായ മാതൃകകളെ തള്ളിക്കളയുകയുമാണ് വേണ്ടത്. ഇത്തരത്തിലുള്ള സമീപനമാണ് മനുഷ്യസമൂഹത്തിന്റെ വികാസത്തിന് അടിസ്ഥാനം. അത്തരം സ്വാംശീകരണത്തിൽനിന്ന് മാറിനിൽക്കുമ്പോൾ പുരോഗതിയുടെ സാധ്യതകളാണ് നാം സ്വയം കൊട്ടിയടയ്‌ക്കുന്നതെന്ന് തിരിച്ചറിയണം.

ലോകത്തെമ്പാടുമുള്ള ജനത വെറുക്കുകയും ഒരിക്കലും ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതുമായ ചിലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഫാസിസം. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റുകളായി വിലയിരുത്തപ്പെട്ടിട്ടുള്ളവരാണ് ഹിറ്റ്‌ലറും മുസോളിനിയും. ലോകം വകഞ്ഞുമാറ്റിയ ഈ വൈദേശിക കാഴ്ചപ്പാടുകളാണ് സംഘപരിവാറിന്റെ താത്വിക അടിത്തറയായി ഇന്നും നിലകൊള്ളുന്നത്. ഹിറ്റ്‌ലർ മുന്നോട്ടുവച്ച ആശയഗതികളെ അതേപോലെ സ്വീകരിക്കുകയായിരുന്നു സംഘപരിവാറിന്റെ സൈദ്ധാന്തികരും പ്രയോക്താക്കളുമായ ഗോൾവാൾക്കറും സവർക്കറും മൂഞ്ചേയും. ‘നാം നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ഗോൾവാൾക്കർ എഴുതിയത് ഇങ്ങനെയാണ്.

“ജർമൻ വംശാഭിമാനം ഇന്നത്തെ ചിന്താവിഷയമായിത്തീർന്നിരിക്കുന്നു. വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജർമനി രാജ്യത്തിലെ സെമിറ്റിക് വംശങ്ങളിലെ- യഹൂദന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങൾക്ക് ഐക്യപ്പെട്ട് ഒന്നായിത്തീരാൻ എത്രമാത്രം അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനിൽ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ലൊരു പാഠമാണിത്.''

സവർക്കറാകട്ടെ ഇതേപാത പിന്തുടർന്നുകൊണ്ട് നടത്തിയ പ്രസ്താവനകൾ ഇന്നും നമ്മുടെ മുമ്പിലുണ്ട്. 1940ൽ മഥുരയിൽ നടന്ന ഹിന്ദുമഹാസഭയുടെ 22-ാം സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തവെ സവർക്കർ ഇങ്ങനെ പറഞ്ഞു: “ജർമനിയുടെ പ്രത്യേക സാഹചര്യത്തിൽ നാസിസം ജർമനിയുടെ രക്ഷകനാണെന്ന് നിഷേധിക്കാനാകാത്ത തരത്തിൽ തെളിയിച്ചിട്ടുണ്ട്''. അതിനൊപ്പം ഇദ്ദേഹം പറഞ്ഞ “രാഷ്ട്രീയത്തെ ഹിന്ദുവൽക്കരിക്കുക, ഹിന്ദുരാജ്യത്തെ സൈനികവൽക്കരിക്കുക''എന്ന വാക്കുകൾകൂടി ചേർക്കുമ്പോൾ ലോകം വെറുത്ത ഹിറ്റ്‌ലറുടെ വംശീയ സിദ്ധാന്തമാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തം.

ആർഎസ്എസ് സംഘടനാരൂപം രൂപപ്പെടുത്തിയത് മറ്റൊരു ഫാസിസ്റ്റായിരുന്ന മുസോളിനിയിൽ നിന്നായിരുന്നു. ആർഎസ്എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ആർ എസ് മൂഞ്ചേയുടെ ഡയറിക്കുറിപ്പുകൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുസോളിനിയുടെ സംഘടനയെക്കുറിച്ച് തന്റെ ഡയറിക്കുറിപ്പിൽ മൂഞ്ചേ ഇങ്ങനെ എഴുതി. “തന്റെ രാജ്യത്തെ കണിശമായ ദൗർബല്യം കണ്ടറിഞ്ഞ മുസോളിനി ബലില്ല ഓർഗനൈസേഷന്റെ ആശയത്തിന് ജന്മം നൽകി. ഇറ്റലിയുടെ സൈനിക സംഘടനയ്ക്കുവേണ്ടി ഇതിലും മെച്ചപ്പെട്ട ഒന്നിനും രൂപം നൽകാനാകുമായിരുന്നില്ല. ഇന്ത്യക്ക് പ്രത്യേകിച്ചും ഹിന്ദു ഇന്ത്യക്ക്, ഹിന്ദുക്കളുടെ സൈനിക പുനഃസൃഷ്ടിക്കുവേണ്ടി ഇത്തരം ചില സ്ഥാപനങ്ങൾ ആവശ്യമാണ്''.

1931 മാർച്ച് 19-ന് വൈകിട്ട്‌ മൂന്നിന്‌ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസ്ഥാനമായ പാലസോ വെൻസിയയിൽവച്ച് മൂഞ്ചേ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസോളിനിയുടെ സംഘടനാതത്വവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയതാണ് ആർഎസ്എസ് എന്ന സംഘടന. അതിന്റെ നേതാവിനെയാണ് ഗവർണർ അങ്ങോട്ടുപോയി സന്ദർശിച്ചത് എന്നറിയുമ്പോൾ ഗവർണറുടെ കോലാഹലങ്ങൾ എന്തിനാണെന്ന് വ്യക്തം. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ ഗവർണർ ഇത്തരത്തിൽ മാറുന്നുവെന്നത് സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനുകൂടി അപമാനകരമാണ്.

സംഘപരിവാർ വർഗീയ ധ്രുവീകരണത്തിനായി മുന്നോട്ടുവയ്‌ക്കുന്ന ചരിത്രസമീപനവും സ്വീകരിച്ചത്‌ വിദേശത്തുനിന്നുമാണ്. 1813-ൽ ജെയിംസ് മീൽ ആണ് ഇന്ത്യൻ ചരിത്രത്തെ വർഗീയമായി ധ്രുവീകരിക്കുന്നതിനുള്ള ചരിത്രവീക്ഷണത്തിന് അടിസ്ഥാനമിട്ടത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രമായിരുന്നു അതിനുപിന്നിൽ. ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ ഹിന്ദു കാലഘട്ടമെന്നും മധ്യകാലഘട്ടത്തെ ഇസ്ലാമിക കാലഘട്ടമെന്നും ആധുനിക കാലത്തെ ബ്രിട്ടീഷ് കാലഘട്ടമെന്നും അവർ വിലയിരുത്തി. ഇതിലൂടെ ഹിന്ദു–മുസ്ലിം സംഘർഷത്തിന്റേതായ പാഠങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻസമൂഹമെന്ന് ഇന്ത്യക്കാരുടെ ബോധത്തിൽ അടിച്ചേൽപ്പിക്കുന്നതിന് ബ്രിട്ടീഷുകാർ പരിശ്രമിച്ചു.

ഇങ്ങനെ വർഗീയമായ സംഘർഷങ്ങളുടെ വേദിയാണ് ഇന്ത്യയെന്ന സാമ്രാജ്യത്വ ആശയമാണ് ഇന്ത്യൻ സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിന് സംഘപരിവാർ പിന്തുടരുന്നത്. മുഗൾ കാലഘട്ടങ്ങളെ ശരിയായ രീതിയിൽ പഠിക്കുന്നതിനുപകരം ബ്രിട്ടീഷുകാർ നൽകിയ തെറ്റായ വ്യാഖ്യാനങ്ങളാണ് സംഘപരിവാറിന് രാഷ്ട്രീയ മുദ്രാവാക്യമായി മാറിയത് എന്നത് വിസ്മരിക്കരുത്. ബാബ്‌റി മസ്ജിദ് നിലനിന്നിടത്ത് അമ്പലമാണെന്ന് 1813-ൽ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് പ്രഖ്യാപിച്ചത്. അക്കാലത്ത് അതിനെ എതിർത്ത ഹിന്ദു പുരോഹിതർക്കും മുസ്ലിം പുരോഹിതർക്കും കഴുമരമായിരുന്നു ലഭിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

മുഗൾ കാലഘട്ടത്തെ അടിസ്ഥാനമാക്കിക്കൂടിയാണ് വർഗീയ വ്യാഖ്യാനങ്ങൾ ഇന്ത്യാ ചരിത്രത്തിൽ സ്ഥാപിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതും ഹിന്ദുത്വവാദികൾ പിന്തുടരുകയും ചെയ്തത്. ഈ ആശയഗതിക്കെതിരെയാണ് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ പ്രതിരോധം തീർത്തത്. ഇർഫാൻ ഹബീബ് സംഘപരിവാറിന്റെ കണ്ണിൽ കരടാകുന്നത് അതുകൊണ്ടാണ്. ഇവരുടെ പ്രീതിക്കായാണ് ഗവർണർ ഇർഫാൻ ഹബീബിനെതിരെ വീണ്ടും വീണ്ടും രംഗത്ത് വരുന്നത്.

ഇന്ത്യയുടെ സവിശേഷതയായി വിശേഷിപ്പിക്കുന്നതാണ് മഹാഭാരതവും ഉപനിഷത്തുകളുമെല്ലാം. മഹാഭാരതം ആദ്യമായി പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്തത് ഫസ്‌നാമ എന്ന പേരിൽ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലായിരുന്നു. ഉപനിഷത്തുകൾ പേർഷ്യയിലേക്ക് തർജമ ചെയ്തതാകട്ടെ മുകൾ ചക്രവർത്തി ഷാജഹാന്റെ മൂത്ത പുത്രൻ ദാര ഷുക്കോവായിരുന്നു. ഇതിൽനിന്നാണ് യൂറോപ്പിലേക്കുവരെ ഈ കൃതികൾ സഞ്ചരിച്ചത്. മാക്സ്‌ മുള്ളറെപ്പോലുള്ളവർ ഇന്ത്യയുടെ ഇത്തരം പാരമ്പര്യങ്ങളെ അറിഞ്ഞത് ഇതുവഴിയാണ്.

മുഗൾ ഭരണത്തെക്കുറിച്ച് മാത്രമല്ല, മറ്റ് രാജാക്കന്മാരുടെ രാഷ്ട്രീയമായ ഇടപെടലുകളെ ഇത്തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നു ഇവർ. ടിപ്പു മലബാറിന്റെ മാത്രമല്ല, ബാമിനി സുൽത്താന്മാരെയും ആക്രമിച്ചിരുന്നു എന്നത് മറയ്‌ക്കപ്പെടുകയാണ്. വിജയനഗര സാമ്രാജ്യം ബാമിനി സുൽത്താന്മാരുമായി മാത്രമല്ല, തഞ്ചാവൂരുമായും യുദ്ധം നടത്തിയിരുന്നു. ശിവജി മുഗൾ രാജാക്കന്മാരുമായി മാത്രമല്ല, മറിച്ച് മൈസൂരിലെ വോഡയാർ രാജാക്കന്മാരുമായും നിരന്തരം ഏറ്റുമുട്ടി. രാജാക്കന്മാരുടെ മതവിശ്വാസങ്ങളായിരുന്നില്ല ഏറ്റുമുട്ടലിന്റെ അടിസ്ഥാനം. മറിച്ച് അധികാരം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അവയെല്ലാം. ഇവയെ മറച്ചുവച്ചുകൊണ്ടുള്ള ബ്രിട്ടീഷ് പ്രചാരണങ്ങളാണ് ഇന്നും സംഘപരിവാറിന്റെ തുറുപ്പുചീട്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ പിന്തുണയ്‌ക്കുകയും കൊളോണിയൽ ചൂഷണങ്ങളെ തുറന്നുകാട്ടുകയും ചെയ്തുകൊണ്ടാണ് മാർക്‌സും എംഗൽസും ലെനിനുമെല്ലാം പ്രവർത്തിച്ചതെന്ന വസ്തുത നാം ഇവിടെ ഓർക്കേണ്ടതുണ്ട്.

ജർമൻ ഫാസിസത്തിൽനിന്ന് ആശയവും ഇറ്റാലിയൻ ഫാസിസത്തിൽനിന്ന് സംഘടനാരൂപവും സ്വീകരിച്ചുകൊണ്ടാണ് സംഘപരിവാർ പ്രവർത്തിക്കുന്നത്. ഒപ്പം ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ടുവച്ച വർഗീയധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്രവീക്ഷണവുമാണ് സംഘപരിവാറിന്റെ ആശയ അടിത്തറയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം ആശയത്തെ മുന്നോട്ടുവയ്‌ക്കുന്നതിന് മതനിരപേക്ഷതയുടെയും സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളുടെയും മണ്ണായ കേരളത്തിന്റെ ഗവർണർ സ്ഥാനത്തുനിന്ന് ആര് പരിശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാകില്ല. സംഘപരിവാറിന്റെ കശാപ്പുശാലകളിൽ ഇന്ധനമൊഴിക്കുന്നവരോട് മതനിരപേക്ഷ കേരളത്തിന് പ്രതികരിക്കാതിരിക്കാനാകില്ല.

സ. പുത്തലത്ത് ദിനേശൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

19/09/2022
17/09/2022
17/09/2022
17/09/2022
ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്. എന്നാൽ തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവർണ...
17/09/2022

ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്. എന്നാൽ തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ് ഗവർണർ. ഭരണഘടനാപരമായ രീതിയിലാണോ ഗവർണറുടെ പ്രവർത്തനം എന്ന് ജനങ്ങൾ സംശയിക്കുന്നു. ചരിത്ര വസ്തുതകൾ കാണാതെ ഗവർണർ വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയും തെറ്റായ പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്. കണ്ണൂർ സർവകലാശാല വിസിക്കെതിരെയും അനാവശ്യ വിവാദങ്ങളാണ് ഗവർണറുണ്ടാക്കുന്നത്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട ഗവർണർ തെറ്റായ ആശയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രചരിപ്പിക്കുകയാണ്. ഗവർണർ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹം കാണിക്കുന്നില്ല.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസിയിലെ ജില്ലാ കോടതിയുട...
13/09/2022

1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസിയിലെ ജില്ലാ കോടതിയുടെ വിധി. പള്ളിക്കകത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ടുള്ള ഹർജികൾ നിലനിൽക്കുമെന്നും അവ നിയമവിരുദ്ധമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

ജുഡീഷ്യറിയിലെ ഒരു വിഭാഗം ഈ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് ഭരണത്തിലുള്ള ബിജെപി സർക്കാർ ചെയ്യുന്നത് എന്നത് വ്യക്തമാണ്. ക്ഷേത്രങ്ങൾ തകർത്ത സ്ഥലങ്ങളിലാണ് ഇന്നത്തെ മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നതെന്ന വാദം മതവികാരം ഉണർത്താനും വർഗ്ഗീയ അജണ്ടയ്ക്കായും കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്.

മഥുരയിലെയും വാരാണസിയിലെയും പോലെയുള്ള വർഗ്ഗീയപ്രേരിതമായ ഹർജികൾ തടയുന്നതിനും സാമുദായിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കുക എന്ന ദേശീയ താല്പര്യം സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് 1991ലെ നിയമം. ഈ ഉദ്ദേശം നടപ്പിലാക്കണമെന്നും, 1991ലെ നിയമം കർശനമായി പാലിക്കപ്പെടണമെന്നും ആവശ്യപ്പെടുന്നു.

സിപിഐ എം പോളിറ്റ്ബ്യൂറോ

*സംസ്ഥാനത്തെ പ്രധാന പാതകൾക്ക്  ഇനി 7 വർഷത്തെ കരാർ കാലാവധി OPBRC.**സംസ്ഥാനതല ഉദ്ഘാടനം നാളെ*ഒരു റോഡ് ഗതാഗത യോഗ്യമല്ലാതായാൽ...
12/09/2022

*സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധി OPBRC.*

*സംസ്ഥാനതല ഉദ്ഘാടനം നാളെ*

ഒരു റോഡ് ഗതാഗത യോഗ്യമല്ലാതായാൽ എസ്റ്റിമേറ്റ്, ഫണ്ട് അനുവദിക്കൽ, ടെണ്ടർ എന്നിങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കാൻ വലിയ കാലതാമസം തന്നെ ഉണ്ടാകുന്നുണ്ട്. അപ്പോഴേക്കും റോഡ് കൂടുതൽ മോശമായ അവസ്ഥയിൽ എത്തും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നത് പലരുമായി ചർച്ച ചെയ്തു.
അതിനായി ഘട്ടം ഘട്ടമായി ഓരോ പദ്ധതികൾ നടപ്പിലാക്കി.

ഒരു റോഡിൻ്റെ പ്രവൃത്തി കഴിഞ്ഞാൽ അതിന് ഒരു പരിപാലന കാലാവധി ഉണ്ട്. ആ കാലാവധിക്കുള്ളിൽ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കേണ്ടത് പ്രവൃത്തി നടത്തിയ കരാറുകാരാണ്. പരിശോധിച്ച് നോക്കിയപ്പോൾ ഇത് പലസ്ഥലത്തും കൃത്യമായി നടക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് DLP ബോർഡുകൾ സ്ഥാപിച്ചത്. ഇന്ന് ഒരു റോഡിൽ അറ്റകുറ്റപ്പണി ആവശ്യം വന്നാൽ ജനങ്ങൾക്ക് പരിപാലന കാലാവധി നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കാം.

പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്ക് വേണ്ടിയാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം കൊണ്ടുവന്നത്. ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല. ആ റോഡിൻ്റെ പരിപാലനം കരാറുകാർ നിർവ്വഹിക്കാൻ ബാധ്യസ്ഥരാണ്. ഇവിടെയും പ്രവൃത്തി വിവരങ്ങൾ അടങ്ങിയ ബോർഡ് പൊതുജനങ്ങൾക്കായി സ്ഥാപിക്കുന്നുണ്ട്.

DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്.

പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആന്‍റ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് ഫോര്‍ ദി മെയിന്‍റനൻസ് (ഓപിബിആര്‍സി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും.

ഈ പദ്ധതിപ്രകാരം റോഡുകൾക്ക് 7 വർഷത്തെ പരിപാലന കാലവധിയാണ് ഉറപ്പ് വരുത്തുന്നത്. അതായത്, ഓപിബിആര്‍സി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ 7 വർഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവർ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ പ്രവൃത്തിയും ഇവർ നിർവ്വഹിക്കും.

അറ്റകുറ്റപ്പണികൾ, പെട്ടെന്നുണ്ടാകുന്ന കുഴികൾ, റോഡുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ തന്നെ പരിഹരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

എം സി റോഡിന്റെ കോടിമത- അങ്കമാലി റീച്ച്, മാവേലിക്കര - ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ - കോഴഞ്ചേരി റോഡ് എന്നീ റോഡുകളാണ് നാളെ ഉദ്ഘാടനത്തോനുബന്ധിച്ച് ഓപിബിആര്‍സി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

ഉദ്ഘാടന പരിപാടിയിൽ മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്ത്‌ സെപ്റ്റംബർ 20 മുതൽ ഒരു മാസം തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തും. ഇതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ ത...
12/09/2022

സംസ്ഥാനത്ത്‌ സെപ്റ്റംബർ 20 മുതൽ ഒരു മാസം തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തും. ഇതിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉൾപ്പെടെ ഉപയോഗിക്കും. പരമാവധി തെരുവ് നായകളെ വാക്സിനേഷന് വിധേയരാക്കും. നായക്കുഞ്ഞുങ്ങളെ പിടികൂടി ചെറുപ്രായത്തിൽ തന്നെ വാക്സിനേഷനും എബിസിയും (അനിമൽ ബെർത്ത് കൺട്രോൾ) നടത്താനും‍ നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനുള്ള പരിപാടി ആവിഷ്കരിക്കും. ഇന്ന് ചേർന്ന ഉന്നതതലയോഗം, കഴിഞ്ഞ മന്ത്രിതലയോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സർക്കാരും ഏറ്റെടുക്കുന്നു. പക്ഷെ, ജനകീയമായ ഇടപെടലിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂ. നിലവിലെ സ്ഥിതി പരിഹരിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളും. അതേസമയം ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും സമീപനവും വേണ്ടിവരും. ദീർഘകാല നടപടികൾ ആവിഷ്കരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും. കുടുംബശ്രീക്ക്‌ എബിസി അനുമതി നൽകണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. പേ പിടിച്ച നായകളെ കൊല്ലാനും അനുമതി തേടും.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും പട്ടികൾക്കായി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. അൻപത് ദിവസത്തിനകം ഇവ തയ്യാറാക്കാൻവേണ്ട നടപടി സ്വീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനകം സജ്ജമായ 30 ABC കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. നിലവിൽ ചില ജില്ലാ പഞ്ചായത്തുകളും, കോർപറേഷനുകളും നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജിതപ്പെടുത്തും. എബിസി പ്രോഗ്രാമിന്‌ വെറ്റിനറി സർവ്വകലാശാല പിജി വിദ്യാർത്ഥികളെയും ഫൈനൽ ഇയർ വിദ്യാർത്ഥികളെയും ഉപയോഗിക്കും. നായയെ പിടിക്കാൻ കൂടുതൽ പേർക്ക്‌ പരിശീലനം നൽകും. ഇതിനായി കോവിഡ്‌ സന്നദ്ധ സേനയിൽ നിന്ന് തല്പരരായ ആളുകൾക്ക്‌ പരിശീലനം നൽകും. വെറ്റിനറി സർവ്വകലാശാലയാണ്‌ ഇവർക്ക്‌ പരിശീലനം നൽകുന്നത്‌.

തെരുവ് നായകളെ പാർപ്പിച്ച് പരിപാലിക്കുന്നതിന് ഷെൽട്ടറുകൾ സാധ്യമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കാനും ഉന്നത യോഗത്തിൽ തീരുമാനമായി. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ജനകീയ ഇടപെടലിലൂടെ കണ്ടെത്തും. തെരുവ് നായകളുടെ വൻകൂട്ടമുള്ള ഹോട്ട്സ്പോട്ടുകൾ നിർണയിച്ച് നിരന്തര ഇടപെടൽ നടത്തി നായശല്യം പരിഹരിക്കാൻ നടപടികളെടുക്കും. തെരുവ്‌ നായകളിൽ ചിലതിന് ജനങ്ങൾ ഭക്ഷണം നൽകുന്നുണ്ട്‌. ഇവയെ വാക്സിനേഷന്‌ വിധേയരാക്കാൻ ഭക്ഷണം നൽകുന്നവർ തന്നെ നേതൃത്വം നൽകണം. ഇങ്ങനെ വാക്സിനേഷന്‌ എത്തിക്കുന്നവർക്ക്‌ അഞ്ഞൂറ്‌ രൂപ നൽകുന്ന പദ്ധതിക്ക്‌ രൂപം നൽകും. എബിസി കേന്ദ്രങ്ങൾ തുടങ്ങാനായി പ്രൊജക്ടുകൾ വെക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തുക വകയിരുത്താൻ വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ അനുവാദം നൽകും.

എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കും. സെപ്റ്റംബർ 15നും 20നും ഇടയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേർന്ന് തെരുവുനായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഈ യോഗത്തിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. മൃഗസംരക്ഷണം-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, വിദഗ്ധർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ യോഗം ചേരണം. തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ മോണിറ്ററിംഗ് സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. ജില്ലാ ആസൂത്രണ സമിതികൾ ഇക്കാര്യം ഉറപ്പാക്കും.

സംസ്ഥാനത്തെ എല്ലാ വളർത്തു നായകൾക്കും 2022 ഒക്ടോബർ 30നകം വാക്സിനേഷനും, ലൈസൻസും പൂർണമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. വളർത്തു നായകൾക്കുള്ള ലൈസൻസ് അപേക്ഷ ILGMS സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈൻ ആയി നൽകാൻ സംവിധാനമൊരുക്കും. അപേക്ഷിച്ച് 7 ദിവസത്തിനകം ലൈസൻസ് ലഭിക്കുന്ന വിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്-നഗരകാര്യ ഡയറക്ടർമാരും ഈ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും.

പരിസരം ശുചിയായി സൂക്ഷിക്കുന്നതും തെരുവ് നായകളുടെ കൂട്ടംകൂടൽ ഒഴിവാക്കാനുള്ള സുപ്രധാന നടപടിയാണ്. അതിനാൽ മാലിന്യം വലിച്ചെറിയുന്നത് പരമാവധി ഒഴിവാക്കണം. മാലിന്യ നീക്കത്തിനായും ജനകീയ ഇടപെടൽ നടത്തും. കോവിഡ് കാലത്തെ സന്നദ്ധ സംഘടനകളെ പുനരുജ്ജീവിപ്പിച്ച് ഇതിനായി ഉപയോഗിക്കും. തെരുവ് പട്ടികളെ ഇണക്കിയെടുക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും, വ്യാപാരികൾ ഉൾപ്പെടെയുള്ള ടൗൺ സംവിധാനങ്ങളുടെയും ബോധപൂർവമായ ശ്രമം ഉണ്ടാവണം. സെപ്റ്റംബർ 15മുതൽ ഇതിനായി വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പ്രചാരണ പരിപാടികൾ. സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചും വിപുലമായ പ്രചാരണം നടത്തും. ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ജില്ലാ ആസൂത്രണ സമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ചേരും.

സ. എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

മുൻ CPI(M) നാട്ടിക ഏരിയ കമ്മറ്റി അംഗവും, കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും മുൻ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്...
07/09/2022

മുൻ CPI(M) നാട്ടിക ഏരിയ കമ്മറ്റി അംഗവും, കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ടും മുൻ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സഖാവ് പി.വി.രവീന്ദ്രൻ മാസ്റ്റർ അന്തരിച്ചു.
🌹 ആദരാഞ്ജലികൾ🌹

06/09/2022
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. എം ബി രാജേഷ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
06/09/2022

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം
സ. എം ബി രാജേഷ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

06/09/2022
സഖാവ് ചടയൻ ഗോവിന്ദന്റെ  24-ാം ചരമ വാർഷിക ദിനം സെപ്റ്റംബർ 9 വെള്ളിയാഴ്ച സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. 1998ൽ പാ...
06/09/2022

സഖാവ് ചടയൻ ഗോവിന്ദന്റെ 24-ാം ചരമ വാർഷിക ദിനം സെപ്റ്റംബർ 9 വെള്ളിയാഴ്ച സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. 1998ൽ പാർടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് സഖാവ് ചടയൻ അന്തരിച്ചത്‌. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നത്. 1948ൽ പാർടി സെല്ലിൽ അംഗമായ സ. ചടയൻ 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. എല്ലാവിധ വ്യതിയാനങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാർടിയെയും വർഗ പ്രസ്ഥാനങ്ങളെയും മുന്നോട്ട് നയിക്കുന്നതിന് ജീവിതത്തിലുടനീളം സ. ചടയൻ പരിശ്രമിച്ചു. പാർലമെന്ററിരംഗത്തും അദ്ദേഹം സജീവമായി ഇടപെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾതന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മതനിരപേക്ഷതയും ഫെഡറൽ സംവിധാനവുമുൾപ്പെടെ രാജ്യത്ത് കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങൾ ജനജീവിതത്തെ ദുഷ്കരമാക്കി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദലുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികളും ബിജെപിയും തുടരുന്നു. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടക്കുന്ന പോരാട്ടങ്ങൾക്ക് സ. ചടയൻ ഗോവിന്ദന്റെ ഓർമ കരുത്ത് പകരും. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും സഖാവ് ചടയൻ ദിനം സമുചിതമായി ആചരിക്കണമെന്ന്‌ അഭ്യർഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി എൽഡിഎഫ് സർക്കാർ 100 കോടി രൂപ അനുവദിച്ചു. ജീവനക്കാർക്ക് കുടിശ്ശികയും ആ​ഗസ്റ്റ് മാസത്തെ ശമ...
06/09/2022

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി എൽഡിഎഫ് സർക്കാർ 100 കോടി രൂപ അനുവദിച്ചു. ജീവനക്കാർക്ക് കുടിശ്ശികയും ആ​ഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകുന്ന സഹായം ഒന്നാം തീയതി തന്നെ കൈമാറുമെന്ന്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ അറിയിച്ചിരുന്നു. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം ലഭ്യമാക്കുമെന്നും കെഎസ്ആർടിസി ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.

‘2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി’ എന്നതാണ് തലക്കെട്ട്. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ പത്താംസ്ഥാനം. 2015-ൽ ഏഴാം...
06/09/2022

‘2029-ൽ ഇന്ത്യ മൂന്നാം സാമ്പത്തികശക്തി’ എന്നതാണ് തലക്കെട്ട്. 2014-ൽ മോദി അധികാരത്തിൽ വന്നപ്പോൾ പത്താംസ്ഥാനം. 2015-ൽ ഏഴാംസ്ഥാനത്തേക്കു കയറി. 2019-ൽ ആറാംസ്ഥാനം. 2022-ൽ യുകെയെ മറികടന്ന് അഞ്ചാംസ്ഥാനം. ഇനിയിപ്പോൾ നമ്മുടെ മുന്നിൽ ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി എന്നിവരാണുള്ളത്. 2027-ൽ നാലാംസ്ഥാനക്കാരായ ജർമ്മനിയേയും 2029-ൽ മൂന്നാംസ്ഥാനത്തുള്ള ജപ്പാനെയും മറികടന്ന് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തും. കയറുന്ന പടവുകളുടെ ചിത്രവും ഉണ്ട്. കാണുന്നവർ കൊടിയേറ്റത്തിൽ ഗോപി അതിശയിച്ചു നിൽക്കുന്നതുപോലെ ഹോ എന്തൊരു സ്പീഡ്!

മലയാള മനോരമ പത്രത്തിൽ മാത്രമല്ല, പ്രധാന മാധ്യമങ്ങളിലെല്ലാം ഇതു ചർച്ചാവിഷയമായിട്ട് ഒരാഴ്ചയിലേറെയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രത്തിന്റെ സ്വഭാവം ഇങ്ങനെയുള്ള നേട്ടങ്ങളുടെ പട്ടികയായിരിക്കും. ശരിയാണ് രാജ്യത്തിന്റെ മൊക്കം ഉൽപ്പാദനം അഥവ് ജിഡിപി എടുത്താൽ നമ്മുടെ സ്ഥാനം അഞ്ചാമത്തേതാണ്. പക്ഷേ, ഒരു കാര്യം ഓർക്കണം. ലോകത്ത് 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. താമസിയാതെ ചൈനയേയും മറികടന്ന് ഒന്നാംസ്ഥാനത്താകും. അതുകൊണ്ട് എത്ര സമ്പന്നമാണെങ്കിലും ചെറിയ രാജ്യങ്ങൾക്ക് ജിഡിപിയുടെ വലുപ്പത്തിൽ നമ്മളെ മറികടക്കാനാവില്ല. ആളോഹരി വരുമാനമെടുത്താൽ ഇന്ത്യയുടെ റാങ്ക് എത്രയാണെന്ന് അറിയാമോ? ഐഎംഎഫിന്റെ പട്ടികയിൽ 142-ാം സ്ഥാനമാണ്. മാർക്കറ്റ് വിലയിൽ ആഗോള ഉൽപ്പാദനത്തിന്റെ 5 ശതമാനവുമാണ് ഇന്ത്യയുടെ വിഹിതം.

എന്താണ് ഈ പിന്നോക്കാവസ്ഥയ്ക്കു കാരണം? ആദ്യത്തെ കാരണം ജനസംഖ്യയിൽ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരുടെ ശതമാനം ഗണ്യമായി ഉയർന്നെങ്കിലും അവരിൽ തൊഴിൽ എടുക്കുന്നവരുടെ ശതമാനത്തിൽ വർദ്ധന ഉണ്ടാകുന്നില്ല. 1990 മുതൽ ഇന്ത്യയിൽ തൊഴിലവസര സാധ്യത ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ ദശാബ്ദം തൊഴിൽരഹിത വളർച്ചയുടെ കാലമായിരുന്നു. അതായത് തൊഴിലവസര വർദ്ധന ഏതാണ്ട് പൂജ്യം. രൂക്ഷമായ തൊഴിലില്ലായ്മകൊണ്ട് മനസ് മടുത്ത് ഒട്ടേറെപേർ തൊഴിൽസേനയിൽ നിന്നു തന്നെ പുറത്തുപോയി. ഇന്ത്യയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് ലോകത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. വെറും 34 ശതമാനം.

ഇങ്ങനെ പണിയെടുക്കുന്നവരിൽ 10 ശതമാനം മാത്രമേ സംഘടിത മേഖലയിൽ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവർ വളരെ താഴ്ന്ന ഉൽപ്പാദനക്ഷമതയുള്ള ചെറുകിട മേഖലയിലാണു പണിയെടുക്കുന്നത്. ഇവ രണ്ടുംമൂലമാണ് ജനസംഖ്യയുടെ വലുപ്പംകൊണ്ട് മൊത്തം ഉൽപ്പാദനത്തിന്റെ അഞ്ചാംസ്ഥാനത്ത് നിൽക്കുന്നവർ പ്രതിശീർഷ വരുമാനമെടുത്താൽ 142-ൽ നിൽക്കുന്നത്. ഇതുതന്നെ പണക്കാർക്കും സാധാരണക്കാർക്കും ഇടയിൽ വിതരണം ചെയ്യുന്നത് ഏറ്റവും അസന്തുലിതമായാണ്.

അതായത് 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ സ്വത്ത് ദേശീയ സ്വത്തിന്റെ 16.1 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 42.5 ശതമാനമായി ഉയർന്നു. അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം ആളുകളുടെ സ്വത്ത് വിഹിതം 8.8 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി താഴ്ന്നു. 1991-ൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതം 10.4 ശതമാനം ആയിരുന്നെങ്കിൽ 2020-ൽ അത് 21.7 ശതമാനമായി വർദ്ധിച്ചു. അതേസമയം ഏറ്റവും താഴത്തുള്ള 50 ശതമാനം പേരുടെ വിഹിതം 22 ശതമാനം ആയിരുന്നത് 14.7 ശതമാനമായി താഴ്ന്നു. ഈ 50 ശതമാനക്കാരെ പറഞ്ഞു പറ്റിക്കാനാണ് ഇത്തരത്തിലുള്ള വാചകമടികൾ.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

06/09/2022
17/08/2022
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫിഷറീസ്‌ ബിൽ കുത്തകകളെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. ബിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്ക...
14/08/2022

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫിഷറീസ്‌ ബിൽ കുത്തകകളെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. ബിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല, മറിച്ച്‌ കടലും കടൽസമ്പത്തും വൻകിടകൾക്ക്‌ തീറെഴുതാനുള്ളതാണ്‌. അതിനാണ്‌ കേന്ദ്ര സർക്കാർ പ്രത്യേക നിയമനിർമാണം നടത്തുന്നത്‌. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട്‌ കേന്ദ്ര സർക്കാരിന്‌ ഒരു പ്രശ്‌നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്‌. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ചെയ്യുന്നുണ്ട്‌.

കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മീൻപിടിത്ത മേഖല വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാകട്ടെ ഒരു പടികൂടി കടന്ന്‌ സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവർന്നു. ബ്ലൂ ഇക്കണോമി എന്ന പേരിൽ നടപ്പാക്കുന്ന പുത്തൻ സാമ്പത്തിക നയം വെല്ലുവിളികളുടെ ആക്കം കൂട്ടും. ഗാട്ട് കരാറും ഡങ്കൽ നിർദേശങ്ങളും രാജ്യത്തെ കർഷകർക്ക് കൂടുതൽ അവസരവും വിപണിയും ലഭിക്കുമെന്നാണ്‌ കോൺഗ്രസ്‌ പറഞ്ഞത്‌. എന്നാൽ, ഇന്ന്‌ കാർഷികമേഖല വലിയ തകർച്ച നേരിടുകയാണ്‌. ബ്ലൂ ഇക്കണോമി നയവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കും.

ലോകത്താകെ മീൻപിടിത്ത മേഖലയിൽ 60 ദശലക്ഷം തൊഴിലാളികളുണ്ട്‌. അതിൽ 80 ശതമാനം ഏഷ്യയിലും ആഫ്രിക്കയിലുമാണ്‌. ജനീവ ലോകവ്യാപാര സംഘടനാ സമ്മേളനത്തിൽ ഈ മേഖലയിലെ സബ്സിഡി രണ്ടുവർഷത്തിനുശേഷം നിർത്തലാക്കാനുള്ള നിർദേശം ഇന്ത്യ അംഗീകരിച്ചുകൊടുത്തു. ഇത്‌ ദശലക്ഷക്കണക്കിന് പേരുടെ ജീവിതം താളംതെറ്റിക്കും. കേന്ദ്രം മണ്ണെണ്ണവില വർധിപ്പിച്ചതോടെ ഏറ്റവും ദുരിതത്തിലായത് മത്സ്യത്തൊഴിലാളികളാണ്. പ്രതിദിനം 35 മുതൽ 65 വരെ ലിറ്റർ മണ്ണെണ്ണ ഉപയോഗിക്കുന്ന യാനങ്ങളെയടക്കം ഇത് പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ വില വർധിപ്പിക്കുകയും ക്വാട്ട വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ഇക്കഴിഞ്ഞ നിതി ആയോഗ് യോഗത്തിൽ ഉൾപ്പെടെ കേരളം ആവശ്യപ്പെട്ടു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

വിഷയമേതായാലും അതിന്മേൽ യുക്തിയുക്തം വാദിക്കാനുള്ള ഇന്ത്യക്കാരുടെ സവിശേഷസ്വഭാവത്തെക്കുറിച്ചാണ്‌ പ്രൊഫ. അമർത്യ സെൻ തന്റെ ...
14/08/2022

വിഷയമേതായാലും അതിന്മേൽ യുക്തിയുക്തം വാദിക്കാനുള്ള ഇന്ത്യക്കാരുടെ സവിശേഷസ്വഭാവത്തെക്കുറിച്ചാണ്‌ പ്രൊഫ. അമർത്യ സെൻ തന്റെ പ്രസിദ്ധമായ ആർഗ്യുമെന്ററ്റീവ്‌ ഇന്ത്യൻ എന്ന പുസ്‌തകത്തിൽ വിവരിക്കുന്നത്‌. വാദം സമർഥിക്കാൻ ബൗദ്ധപാരമ്പര്യത്തിന്റെയും മറ്റ്‌ ചരിത്ര ആഴങ്ങളിലേക്കും ചരിത്ര സ്രോതസ്സുകളിലേക്കും പ്രൊഫ. സെൻ സഞ്ചരിക്കുന്നുണ്ട്‌. 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടാൻ പോകുമ്പോൾ, രാജ്യം കൊളോണിയൽ നുകത്തിൽനിന്ന്‌ മുക്തമായതിന് 75 വർഷം തികയുമ്പോൾ ഒരു ചോദ്യം നമ്മെ ഉറ്റുനോക്കുകയാണ്‌; അമർത്യ സെന്നിന്റെ സംവാദപ്രിയരായ ഇന്ത്യക്കാർക്ക്‌ സംവദിക്കാനുള്ള ആ സ്വാതന്ത്ര്യം എത്രകാലം തുടരാനാകുമെന്ന ഭീതിജനകമായ ചോദ്യം. ടീസ്‌ത സെതൽവാദും ആർ ബി ശ്രീകുമാറും ഇന്ന്‌ ജയിലിലാണ്‌. 2002ലെ ഗുജറാത്ത്‌ വംശഹത്യയിലെ ഇരകൾക്കുവേണ്ടി നീതിപീഠത്തിന്റെ വാതിലിൽ മുട്ടി എന്നതാണ്‌ ഇവർ ചെയ്‌ത കുറ്റം.വിയോജിപ്പ്‌ പ്രകടിപ്പിക്കാനും സ്വന്തം വാദമുഖങ്ങൾ ഉയർത്താനുമുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നത്‌ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കലാണ്‌. ഇത്‌ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഒരു വിഷയമാണ്‌. ബ്രാഹ്‌മണിക്കൽ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള ബഹുമുഖവും സൂക്ഷ്‌മവുമായ പദ്ധതിയുടെ ഭാഗമാണിത്‌. സാംസ്‌കാരിക ദേശീയത സ്ഥാപിക്കുകയാണ്‌ ലക്ഷ്യം. സാംസ്‌കാരിക ദേശീയത എന്ന മൃദുയുക്തി ആർഎസ്‌എസിന്റെ പൊയ്‌മുഖമാണ്‌. മതനിരപേക്ഷ വിരുദ്ധ–ഫാസിസ്‌റ്റ്‌, മതരാഷ്‌ട്രം സ്ഥാപിക്കാൻ വേണ്ടിയുള്ള പൊയ്‌മുഖം.

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഭരണം ഹിന്ദുരാഷ്‌ട്രമെന്ന ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിന്‌ അനുസൃതമായി സാംസ്‌കാരിക ഇടങ്ങളെ മാറ്റിയെഴുതുന്നതിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്‌കൂൾ–- യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക്‌ സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള- സാംസ്‌കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്‌. ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം കാരണം നിരവധി പണ്ഡിതരും ധൈഷണികരും കലാപ്രവർത്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അവരുടെ വിയോജിപ്പ്‌ കരുത്തോടെ ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കാൻ ഇപ്പോഴും ധൈര്യം കാണിക്കുന്നുണ്ട്‌. വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്‌ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർഎസ്‌എസ്‌ കെട്ടഴിച്ചുവിടുകയാണ്‌. ഇത്തരം നീച പ്രവൃത്തികൾമൂലം ഡോ. എം എം കലബുർഗി, ഗോവിന്ദ്‌ പൻസാരെ, നരേന്ദ്ര ദാബോൽക്കർ, ഗൗരി ലങ്കേഷ്, സ്‌റ്റാൻ സ്വാമി എന്നിവരുടെ ജീവൻ നഷ്‌ടമായി. നയൻതാര സെഹ്‌ഗാൾ, സച്ചിദാനന്ദൻ, ഉദയ്‌പ്രകാശ്‌, ചമൻലാൽ, റഹ്‌മാൻ അബ്ബാദ്‌ തുടങ്ങിയ പ്രമുഖർ 2015ൽ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ തിരിച്ചയച്ചതും വർഗീയവാദികൾ നടത്തിയ കൊലപാതകങ്ങളെയും അതിക്രമങ്ങളുടെ സംസ്‌കാരത്തെയും വിമർശിക്കാൻ മുന്നോട്ടുവന്നതും ഈ അവസരത്തിൽ ഓർക്കണം. ഭീമ കൊറേഗാവ്‌ സംഭവത്തിന്റെ പേരിൽ ആനന്ദ്‌ തെൽതുംബ്‌ഡെ, സുധ ഭരദ്വാജ്‌, വരവര റാവു തുടങ്ങിയവർക്കെതിരെ യുഎപിഎ ചുമത്തിയത്‌ സ്‌റ്റേറ്റ്‌ ടെററിസത്തിന്റെ അതിനീചമായ രൂപമാണ്‌. സംഘപരിവാർ നിർമിക്കുന്ന വ്യാജ വാർത്തകൾ തുറന്നുകാട്ടുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആൾട്ട്‌ ന്യൂസിലെ മുഹമ്മദ്‌ സുബൈറിനെയും കള്ളക്കേസിൽപ്പെടുത്തി ഇരുമ്പഴിക്കുള്ളിലാക്കി. ഒടുവിൽ സുപ്രീംകോടതിയാണ്‌ അദ്ദേഹത്തിന്‌ ജാമ്യമനുവദിച്ചത്‌.

2021 ഡിസംബർ 16 മുതൽ 18 വരെ സംഘപരിവാർ സംഘടിപ്പിച്ച മതപാർലമെന്റിൽ പങ്കെടുത്ത കാവിയണിഞ്ഞ യോഗിമാരും യോഗിനിമാരും പ്രധാനമായും പറഞ്ഞത്‌ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കുന്നതിന്‌ തടസ്സമായ ന്യൂനപക്ഷത്തെ ഇല്ലായ്‌മ ചെയ്യണമെന്നാണ്‌. ഭരണഘടനയ്‌ക്കും നിയമസംഹിതയ്‌ക്കും എതിരെ പ്രസംഗിച്ചിട്ടും ഒരാൾപോലും അറസ്‌റ്റിലായില്ല. അക്രമാഹ്വാനത്തെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അപലപിക്കാൻ തയ്യാറായില്ല. ജനാധിപത്യം, വിയോജിക്കാനുള്ള അവകാശം, നിയമവാഴ്‌ച, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനയുടെ മൂല്യങ്ങളോട്‌ പ്രതിബദ്ധതയുള്ളവർ സമൂഹത്തെ അപകടകരമായ തലത്തിലേക്ക്‌ വഴിതെറ്റിക്കുന്നവർക്കെതിരെ ഒരു വിശാലവേദിയിൽ ഗൗരവപൂർവം പ്രവർത്തിക്കാൻ തയ്യാറാകണം.

തങ്ങളുടെ അജൻഡ നടപ്പാക്കാൻ ആർഎസ്‌എസ്‌ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. 265 ദശലക്ഷം യുട്യൂബ്‌ യൂസർമാരും 329 ഫെയ്‌സ്‌ബുക് യൂസർമാരും 459 ദശലക്ഷം വാട്‌സാപ് യൂസർമാരും രാജ്യത്തുണ്ട്‌. ഇവർക്കിടയിലേക്ക്‌ അവിശ്വസനീയമാംവിധം സംഘപരിവാർ കടന്നുകയറുന്നു. അവരുടെ അജൻഡ വസ്‌തുതകൾ വച്ച്‌ പൊളിക്കുന്നവരെ ഉപരിപ്ലവമായ വാദങ്ങൾകൊണ്ട്‌ ആർഎസ്‌എസിന്റെ സൈബർ വളന്റിയർമാർ നേരിടും. ഗാന്ധിജിയെ ഗോഡ്‌സെ വധിച്ചതിനെക്കുറിച്ച്‌ വിവരിച്ചുകൊണ്ട്‌ വൈക്കം മുഹമ്മദ്‌ ബഷീർ സ്വാതന്ത്ര്യസമര സേനാനികളുടെ യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഗോഡ്‌സെയുടെ തോക്കിൽനിന്ന്‌ ഉയർന്ന വിഷക്കാറ്റ്‌ ഇന്ന്‌ ഇന്ത്യയിലാകെ വ്യാപിക്കുകയാണ്‌. സത്യം, നീതി, ധർമം, സ്‌നേഹം, കരുണ എന്നിവയെ ഒരിക്കലും മായ്‌ക്കാൻ സാധിക്കില്ല. നന്മയുടെ പൂക്കൾ ഇവിടെ ഇപ്പോഴും പൂക്കുന്നുണ്ടെങ്കിലും ആ വിഷക്കാറ്റിൽ അവ കൊഴിഞ്ഞുപോകും.” രാജ്യത്തിന്റെ ദുർവിധിയാണ്‌ പ്രതിഭാശാലിയായ ബഷീർ മുൻകൂട്ടി കണ്ടത്‌.

സംഘപരിവാർ ഭീഷണി ചെറുക്കാൻ ജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കുക എന്നതായിരിക്കണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ ദൗത്യം. വ്യക്തിപരമായി ജനങ്ങളുമായി ഇടപെടുന്നതിനൊപ്പം ആധുനിക മാർഗങ്ങൾ ഉപയോഗിച്ച്‌ അവരുമായി ബന്ധം പുലർത്തുകയും വേണം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും സാമൂഹ്യവികാസത്തിനും തുല്യതയ്‌ക്കും വേണ്ടിയുള്ള അതിശക്തമായ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന്‌ പ്രാധാന്യം നൽകണം.

സ. എം എ ബേബി
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

Address

Vadanappally
Thrissur
680614

Telephone

+918281377622

Website

Alerts

Be the first to know and let us send you an email when ദേശാഭിമാനി വാടാനപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Thrissur

Show All