പാമ്പ് വേലായ്തൻ..
തൃശൂർ സംസാര ശൈലി എന്റെ ജീവിതത്തിന്റെ ഭാഗമായത് 2005ലാണ്. ഗുരുവായൂരപ്പന്റെ കോളേജായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പഠിക്കാൻ തുടങ്ങിയതുമുതൽ അറിഞ്ഞോ അറിയാതെയോ ആ ശൈലി എന്റെ സംസാരത്തെ സ്വാധീനിച്ചു തുടങ്ങി. ഇപ്പോഴും ആളുകൾ ചോദിക്കും, 'ങ്ങള് തൃശൂർകാരിയാണോ' എന്ന്. മുഴുവനായും ആ ശൈലിയോട് നീതി പുലർത്തിയില്ലെങ്കിലും ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച ആ നാട്ടുകാരുടെ സംസാരവുമായി എന്റേത് താരതമ്യപ്പെടുത്താൻ കഴിയുന്നതിൽ അസ്വാഭാവികത തോന്നുന്നില്ല.
അത്കൊണ്ട് തന്നെ തോമസ് കെയൽ എഴുതിയ 'പാമ്പ് വേലായ്തൻ' വായിക്കാൻ പ്രയാസം തോന്നിയില്ല. ബുദ്ധിമുട്ട് എന്നല്ല, ഒരു വല്ലാത്ത അടുപ്പമാണ് മുഴുവനായും തൃശൂർ ശൈലിയിൽ എഴുതിയ പുസ്തകത്തിനോടും കഥാപാത്രങ്ങളോടും തോന്നിയത്. നാട്ടിൻപുറത്ത് ഞാനറിഞ്ഞ ചില ആളുകളുടെ ഛായ ഇവരിൽ എനിക്ക് കാണാനുമാ
എഴുത്തിനോട് പ്രണയമുള്ള ഓരോരുത്തരും മനസ്സിൽ താലോലിച്ചു വളർത്തുന്ന ഒരു സ്വപ്നമുണ്ട്. തന്റെ രചനയെ അച്ചടിമഷി പുരട്ടി കാലാതിവർത്തിയായി രേഖപ്പെടുത്തിവെയ്ക്കുന്ന ഒരു സ്വപ്നം. പബ്ലിഷ് ചെയ്യപ്പെട്ട ഒരു ബുക്ക് - അത് സ്വപ്നം കാണാത്ത എഴുത്തുകാരനുണ്ടാവുമോ? ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രയൊക്കെ വളർന്നാലും എഫ് ബിയിൽ ആയിരങ്ങൾ പിന്തുടർന്നാലും പ്രസിദ്ധീകരിക്കപ്പെട്ട രചനകൾ എന്നത് നമ്മെ വല്ലാതെ മോഹിപ്പിക്കും.
ഒരു പത്തിരുപത് വർഷം മുന്നത്തെ സാഹചര്യം ആലോചിച്ചു നോക്കൂ. എഡിറ്ററെന്ന ഏകാധിപതിയുടെ ദയാവായ്പിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളായിരുന്നില്ലേ നമ്മുടെ രചനകൾ! എത്രയോ കഴിവുറ്റ എഴുത്തുകാരുടെ രചനകൾ ഒന്നു വായിച്ചുപോലും നോക്കാതെ കുപ്പത്തൊട്ടിയിൽ പതിച്ചിട്ടുണ്ടാവും... കണ്ണീരിന്റെ ഉപ്പും നനവുമുള്ള രചനകൾ..! അവിടേയ്ക്കാണ് ബ്ലോഗെഴുത്തുകളും സമൂ