26/12/2023
അന്തസ്സുള്ള മാധ്യമ പ്രവർത്തകൻ .... NDTV എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തെ ഓഹരി കച്ചവടത്തിൽ കോടികൾ മറിച്ച് അദാനി വിലക്കെടുത്തതോടെ സത്യസന്ധവും നിർഭയവും ആയി വാർത്തകൾ റിപോർട്ട് ചെയ്തിരുന്ന അവസാനത്തെ ദേശീയ ന്യൂസ് ചാനലാണ് ഇല്ലാതായത്. എന്നാൽ അദാനി കോർപ്പറേഷന്റെ ശതകോടികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരാൾ ഉണ്ടായിരുന്നു. NDTV യുടെ ജീവനാഡി ആയിരുന്ന രവീഷ് കുമാർ .... ഒരു പ്രലോഭനങ്ങൾക്കുo വഴങ്ങാതെ അദ്ദേഹം അദാനി വിലക്കെടുത്ത NDTV യിൽ നിന്ന് ഇറങ്ങിപ്പോയി. എന്നിട്ട് വെറുതെ ഇരുന്നില്ല. പരിമിതമായ വിഭവങ്ങൾ വച്ച് സ്വന്തം യൂയൂട്യൂബ് ചാനൽ തുടങ്ങി. ആ ചാനൽ സ്വതന്ത്രവും നിർഭയവും സത്യസന്ധമായി വാർത്തകൾ നൽകാനും തുടങ്ങി. ഒരു ഭീഷണികൾക്കും വഴങ്ങാതെ വളർന്ന ആ സംരംഭം ക്രമേണ ജനശ്രദ്ധ പിടിച്ചുപറ്റി . വളർന്നു. അതിൻറെ വ്യൂവേർഷിപ്പ് എട്ടു ദശലക്ഷം കടന്നുവന്നിരിക്കുന്നു. ചരിത്രനേട്ടം !! കാലഘട്ടത്തിലെ ഏറ്റവും ധീരനായ സത്യസന്ധനായ ദേശീയ മാധ്യമപ്രവർത്തകൻ !! 💖💖