Brahma News TV

Brahma News TV നേരിനൊപ്പം നീതിക്കൊപ്പം നിലപാടിനൊപ
(9)

17/01/2024
14/07/2023

"തോറ്റുപോയി, എല്ലാ അർത്ഥത്തിലും" എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു
വല്ലാതെ സങ്കടം തോന്നുന്നു.
എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു പറയേണ്ടി വരുന്നത് തോറ്റുപോയി എന്നാണ് !

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!

ഡോക്ടർ മാത്രമല്ല... അഭിഭാഷകർ,ബാങ്ക് ഉദ്യോഗസ്ഥർ... അധ്യാപകർ... ഗവ. ഉദ്യോഗസ്ഥർ... സാധാരണക്കാർ... തൊഴിലാളികൾ... യുവതീ യുവാക്കൾ... പെരുക്കപ്പട്ടിക ഭീതി ജനകമാണ്.

തോറ്റുപോയെന്ന് സങ്കടപ്പെട്ട് ഉപേക്ഷിച്ചു പോകുന്നവർ.

Life coping skills എന്നൊരു കല മാത്രം നാമെവിടെയും അഭ്യസിക്കുന്നില്ല എന്ന വലിയൊരു കുറവുണ്ട് നമ്മുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും.

അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. മറ്റാരും സ്നേഹിച്ചില്ലെങ്കിലും പ്രോൽസാഹിപ്പിച്ചില്ലെങ്കിലും സ്വയം സ്നേഹിച്ചും സ്വന്തം തോളിൽ തട്ടി പ്രോൽസാഹിപ്പിച്ചും, കൊച്ചു കൊച്ചു നേട്ടങ്ങളിൽ സ്വയം അനുമോദിച്ചും സ്വയം മുന്നോട്ടു പോകാനുള്ള ഊർജം ഉള്ളിലുണ്ടാകുക ആവശ്യമാണ്.

സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. അവർ മുഖം തിരിച്ചാൽ, അവർ അവഗണിച്ചാൽ, ഒറ്റയ്ക്കായിപ്പോയാൽ ഉടൻ തകർന്നു വീണു പോകുന്നവരാകാതിരിക്കുക എന്നതും വളരെ പ്രധാനമാണ്. ആരുമില്ലെങ്കിലും ഞാൻ മുന്നോട്ടു തന്നെ പോകും എന്ന ദൃഢനിശ്ചയത്തിന്റെ പേരാണ് ജീവിതം.

പണിയെടുത്ത് മേലധികാരികളെ പ്രീതിപ്പെടുത്താനോ, പണവും സമ്മാനങ്ങളും കൊണ്ട് കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താനോ കഴിയില്ല എന്നു തിരിച്ചറിയുക. മറ്റുള്ളവരുടെ കയ്യടികൾക്കും നല്ല വാക്കുകൾക്കും വേണ്ടി ജീവിക്കുന്നത് വഴി നിരാശ മാത്രമാകും ഫലം. Use and throw ആണ് പല ജോലിയിടങ്ങളുടെയും പല ബന്ധങ്ങളുടെയും അടിസ്ഥാന നയം എന്നു തിരിച്ചറിയുന്നത് നല്ലതാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയപ്പെട്ടു എന്നു വിലപിക്കേണ്ടതില്ല. റോൾ തീർന്നാൽ നിശബ്ദമായി പിൻമാറി നിൽക്കാനും പഠിക്കേണ്ടതല്ലേ.?

അജാതശത്രു എന്നൊരു പ്രയോഗമുണ്ട്. ശത്രുവായി ഇനിയും ആരും ജനിച്ചിട്ടു പോലുമില്ലാത്തയാൾ എന്നാണർത്ഥം. അങ്ങനെയൊരാൾ ഈ ഭൂമിയിലില്ല. എല്ലാവർക്കുമുണ്ടാകും ശത്രുക്കൾ. ശത്രുക്കളുണ്ടാവാൻ മോശം കാര്യങ്ങൾ ചെയ്യണമെന്നില്ല. നന്നായി ജീവിച്ചാലും മതി. നന്നായി പണിയെടുത്ത്, നല്ല പേരുണ്ടാക്കി, ഉള്ളതു കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നതു കണ്ടാൽ സഹിക്കാനാകാത്തവരുണ്ട് എന്ന് തിരിച്ചറിയുന്നതു നല്ലതാണ്. അത് സ്വന്തം കുടുംബത്തിൽ പോലും ഉണ്ടാകാം. അതിന്റെയൊന്നും പേരിൽ ഉള്ളു നൊന്തിരിക്കേണ്ടതില്ല. അതും പ്രതീക്ഷിക്കണം ജീവിതത്തിൽ.

A shoulder to lean on, മുഖം ചായ്ക്കാനൊരു ചുമൽ, ജീവിതത്തിലുണ്ടെങ്കിൽ നല്ലതാണ്. മന:സംഘർഷങ്ങൾ പറയാനും, ലജ്ജ തോന്നാതെ കരയാനും, തുറന്നു സംസാരിക്കാനും ഭാരങ്ങളിറക്കി വയ്ക്കാനും കഴിയുന്നൊരു ചുമൽ. ഒരു പാട് നാൾ കൊണ്ടേ അങ്ങിനൊരാളെ കണ്ടാത്താനാകൂ. ചിലപ്പോൾ കണ്ടെത്തിയില്ല എന്നും വരാം. അങ്ങനെയെങ്കിൽ ഒറ്റയ്ക്കു നടക്കാനുള്ള ധൈര്യം ആർജിച്ചെടുക്കേണ്ടി വരും.

Positive self talk എന്നൊക്കെ എല്ലാവരും പറയും. സ്വയം സംസാരിക്കൽ. സ്വയം പ്രചോദിപ്പിക്കൽ. അതിന് കഴിഞ്ഞില്ലെങ്കിലും negative self talk ശീലിക്കാതിരിക്കുക. "എന്നെയാർക്കും വേണ്ട" "എന്റെ ജീവിതം തീർന്നു" തുടങ്ങിയ emotional പ്രയോഗങ്ങളെല്ലാം negative self talk ആണ്. ലഹരി ഉപയോഗിക്കുക കൂടി ചെയ്യുന്നവരിൽ ഇത് കൂടുകയും ചെയ്യും. ജീവിച്ചു മുന്നേറാനും യുക്തിയോടെ ചിന്തിക്കാനുമുള്ള ആത്മധൈര്യമാണ് ഇതിലൂടെ ചോർന്നു പോകുന്നത്.

പെട്ടെന്ന് ഒരു പഴയ സുഹൃത്ത് പ്രത്യക്ഷപ്പെട്ട് പണക്കിഴി നൽകി സഹായിക്കുന്നതു പോലുള്ള അൽഭുതങ്ങൾ പ്രതീക്ഷിക്കാൻ ജീവിതം അമർചിത്രകഥയല്ല. ജീവിതത്തിന് അതിന്റേതായ struggling period ഉണ്ട്. അതു കടന്നു പോകുവോളം സമചിത്തമാകുവാൻ പഠിക്കേണ്ടതുണ്ട്. കൈയൊന്നു മുറിഞ്ഞാൽ, അത് കരിയാൻ ഒരു time span ഉണ്ട്. അതു വരെ കാത്തിരിക്കണം. അക്ഷമ കൊണ്ട് മുറിവു കരിയില്ല. ജീവിതത്തിലെ തോൽവികൾ... തിരിച്ചടികൾ... തിരസ്കരണങ്ങൾ... അവമതിപ്പുകൾ... അവയൊക്കെ കലങ്ങിത്തെളിയാൻ ഒരു സമയമുണ്ട്. അവ സമ്മാനിക്കുന്ന മുറിവുകൾ കരിയാൻ സമയമെടുക്കും. അതിലൂടെ കടന്നു പോകാൻ സ്വയം അനുവദിക്കുക.

എപ്പോഴും മറ്റുള്ളവർക്കു വേണ്ടി അധ്വാനിച്ച് ഉരുകിത്തീരുന്ന ത്യാഗദീപമാകാതെ, പിന്നീട് അതിനെക്കുറിച്ച് പരിതപിച്ച് ഉരുകിത്തീരാതെ, അവനവന് സന്തോഷം നൽകുന്ന പോസിറ്റീവായ കാര്യങ്ങൾ ചെയ്യാനും ദിവസവും കുറച്ചു സമയം സ്വന്തമായി മാറ്റി വയ്ക്കുക കൂടി വേണം. പാട്ട് കേൾക്കാനോ... വായിക്കാനോ... ചെടി നടാനോ... നടക്കാൻ പോകാനോ... നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. മറ്റാരും സന്തോഷമുണ്ടാക്കി നിങ്ങൾക്കു വിളമ്പിത്തരും എന്നു പ്രതീക്ഷിക്കരുത്.

ഒരു ജോലി കിട്ടാൻ സഹായിച്ചേക്കുമെന്നല്ലാതെ മാർക്കുലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ജീവിതത്തിൽ വിലപ്പെട്ടതാകുന്നില്ല. നേട്ടങ്ങൾക്കും റാങ്കിനും വേണ്ടിയും ഒന്നാം സ്ഥാനങ്ങൾക്കു വേണ്ടിയും മാത്രം മക്കളെ വളർത്തുന്നവർ മേൽ സൂചിപ്പിച്ച life coping skills അവർ എവിടെ നിന്നാണു പഠിക്കുക എന്നതു കൂടി ചിന്തിക്കണം. അവരെന്നാണ് തോൽക്കാനും, തോൽവിയെ സ്വീകരിക്കാനും അതിജീവിക്കാനും കൂടി പഠിക്കുക.!
Copied

17/06/2023
24/04/2023
http://www.gramajyothi.com/2023/04/news/kerala-news/apu-john-joseph-5.html
24/04/2023

http://www.gramajyothi.com/2023/04/news/kerala-news/apu-john-joseph-5.html

ജോണി നെല്ലൂര്‍ ഒഴിവായ യുഡിഎഫ് സെക്രട്ടറി സ്ഥാനം അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും April 24, 2023 2:08 pm Published by : Chief Editor ജോണി നെല്ല....

1,നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ്...2,വാഹന സഞ്ചാരത്തിനായി ഉപയോഗിക്കുന്ന റോഡുകളും മറ്റ് റോഡ് സുരക്ഷാ മാർഗങ്ങളും നന...
18/04/2023

1,നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ്...
2,വാഹന സഞ്ചാരത്തിനായി ഉപയോഗിക്കുന്ന റോഡുകളും മറ്റ് റോഡ് സുരക്ഷാ മാർഗങ്ങളും നന്നാക്കി തരാൻ സർക്കാരും ബാധ്യസ്ഥരാണ്...

26/02/2023
ആ അമ്മ മരിക്കുന്നത് അതിരാവിലെ 3 മണിക്ക്...പൊതുദർശനമോ അന്ത്യോപചാരം അർപ്പിക്കൽ ഒന്നുമില്ല... മക്കളും മരുമക്കളും ചെറുമക്കളു...
30/12/2022

ആ അമ്മ മരിക്കുന്നത് അതിരാവിലെ 3 മണിക്ക്...

പൊതുദർശനമോ അന്ത്യോപചാരം അർപ്പിക്കൽ ഒന്നുമില്ല... മക്കളും മരുമക്കളും ചെറുമക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സംസ്കാരം നേരം പുലർന്നപ്പോഴേക്കും പൂർത്തിയായി....

വിമാനം കയറുന്നതിനു മുമ്പ് മോദിജി സഹപ്രവർത്തകർക്ക് കൊടുത്ത നിർദ്ദേശം...അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി... പക്ഷേ ആരും അഹമ്മദബാദിലേക്ക് വരേണ്ടതില്ല... അവരവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുക... എന്റെ ഔദ്യോഗിക പരിപാടികൾ ഒന്നും റദ്ദാക്കേണ്ടതില്ല... അങ്ങനെ ചെയ്‌താൽ അമ്മയുടെ ആത്മാവ് പൊറുക്കില്ല...

അങ്ങനെ ഏതൊരു സാധാരണദിവസത്തേയും പോലെ മോദിജിയുടെ ഈ അസാധാരണദിനവും കടന്നുപോവുകയാണ്...

ഈ ലോകത്ത് തന്നെയാണോ... ഈ കാലത്ത് തന്നെയാണോ കൂട്ടരേ നമൊക്കെ ജീവിക്കുന്നത്....

01/12/2022
20/09/2022

'മക്കളുടെ മുന്നിലിട്ട് അടിക്കല്ലേ...'; മകളുടെ മുന്നിലിട്ട് അച്ഛന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂര മർദനം, മകളുടെ കൺസിഷൻ വിഷയമാണ് അക്രമത്തിൽ കലാശിച്ചത്... തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം

24/08/2022

Address

TC 55/1369 (2) Near Attukal
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Brahma News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brahma News TV:

Videos

Share


Other Broadcasting & media production in Thiruvananthapuram

Show All