Success Kerala Online

Success Kerala Online Success Kerala, the complete business magazine has become the leading Malayalam business magazine in Kerala within a short span of time.

We have a bulk distribution of copies and we have more than 3 Lakhs digital readers.

Happy Christmas
25/12/2024

Happy Christmas

20/12/2024

ഇനി നിങ്ങളുടെ കഥയും നാലുപേരറിയും...
നിങ്ങളുടേതായ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് താങ്കൾ എങ്കിൽ താങ്കളുടെ കഥയും ലോകമറിയും...
കർമ്മ ശക്തി ദിനപത്രവും കർമശക്തി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന *കർമ്മശക്തി പ്രതിഭാ സംഗമം* എന്ന സ്പെഷ്യൽ പതിപ്പിലൂടെ നിങ്ങൾക്ക് നിങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാം...
ഒട്ടും വൈകണ്ട... ഉടനെ ബന്ധപ്പെടുക
Ph:7736615202

ഈ മത്സര ലോകത്ത് പിന്തള്ളപ്പെടാതിരിക്കാനും തെളിവാര്‍ന്ന വ്യക്തിത്വമായി വാര്‍ത്തെടുക്കപ്പെടാനുമായി വിവിധ തരം ലൈഫ്‌സോഫ്റ്റ്...
13/12/2024

ഈ മത്സര ലോകത്ത് പിന്തള്ളപ്പെടാതിരിക്കാനും തെളിവാര്‍ന്ന വ്യക്തിത്വമായി വാര്‍ത്തെടുക്കപ്പെടാനുമായി വിവിധ തരം ലൈഫ്‌സോഫ്റ്റ് സ്‌കില്‍ പ്രോഗ്രാമുകളും മറ്റനേകം തൊഴിലധിഷ്ഠിത കോഴ്‌സുകളും കോര്‍ത്തിണക്കി, സമാന്തര ആധുനിക പരിശീലനത്തിന് അവസരമൊരുക്കുകയാണ് തിരുവനന്തപുരം പോത്തന്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘Vita Skills Academy’. രണ്ടര പതിറ്റാണ്ടോളം പ്രവാസികളായിരുന്ന സീമ റാഫിയും ഭര്‍ത്താവ് റാഫി അനീഫയും ചേര്‍ന്നാണ് രാജ്യത്തിന്റെ മാനവ വിഭവശേഷിക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ Vita Skills Academy എന്ന സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കേന്ദ്രമാക്കി ആരംഭിച്ചത്.
അറിയാം Vita Skills Academy- യുടെ വിജയ കഥ
Read more:https://successkerala.com/vita-skills-academy-with-advanced-training-for-practical-living/
#സംരംഭകേരളം

കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്ര...
11/12/2024

കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്രമിച്ചു. കൂട്ടത്തില്‍ പഠനകാലത്ത് പരിശീലിക്കുകയും വിവാഹശേഷം പതിയെ മാറ്റിവയ്ക്കുകയും ചെയ്ത ഫാബ്രിക് ഡിസൈന്‍ കൂടി ഒപ്പം ചേര്‍ത്തു. വളര്‍ന്നത്തോടെ മകള്‍ക്ക് ആഭരണങ്ങളോടുള്ള താല്പര്യം പതിയെ ഇല്ലാതായി, പക്ഷേ അമ്മ അപ്പോഴേക്കും അതില്‍ കണ്ടെത്തിയത് സന്തോഷത്തോടെ തനിക്ക് ചേക്കേറാവുന്ന ഒരു തൊഴില്‍ സാധ്യത എന്ന ചില്ലയാണ്.
വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശിയായ സുമി ഹരികുമാറിന്റെ സംരംഭക ജീവിതത്തിന്റെ തുടക്കം ഇത്തരത്തില്‍ രസകരമായ ഒരു ‘ഇഷ്ട’ത്തില്‍ നിന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ‘ആത്മ ബുട്ടീക്ക്’ എന്ന സ്വന്തം സ്ഥാപനത്തില്‍ നിന്ന് ഈ കഥ ഓര്‍മിക്കുമ്പോള്‍ ഇഷ്ടങ്ങളെ ഒപ്പം കൂട്ടി വിജയിച്ച ഒരു വീട്ടമ്മയുടെ നിഷ്‌കളങ്കമായ ചിരിയും ബിരുദാനന്തര ബിരുദധാരി കൂടിയായ സുമിക്ക് സ്വന്തം.
ആത്മയുടെയും സുമിയുടെയും വിജയ കഥ സക്സസ് കേരളയിലൂടെ
Read more:https://successkerala.com/the-success-story-of-athma/
#സംരംഭകേരളം

സര്‍വീസ് മേഖലയാണ് ഇന്‍വെസ്റ്റ് കുറഞ്ഞ മേഖലയെന്നു മനസ്സിലാക്കി, ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കുകയും ആ...
10/12/2024

സര്‍വീസ് മേഖലയാണ് ഇന്‍വെസ്റ്റ് കുറഞ്ഞ മേഖലയെന്നു മനസ്സിലാക്കി, ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കുകയും ആ മേഖല തെരഞ്ഞെടുക്കുകയും ചെയ്തു. 2021 മുതല്‍ പ്രതീക്ഷ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനം നടത്തിവരികയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ച് ഏഴോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഹെഡ് ഓഫീസ് ഒഴികെ മറ്റുള്ള ഓഫീസ് കൈകാര്യം ചെയ്യുന്നത് ഓട്ടോ തൊഴിലാളികളാണ്. ഇത് വഴി അവര്‍ക്കും ഇതൊരു അധികവരുമാനം ലഭിക്കുന്നു.
ഓരോ സംരംഭങ്ങള്‍ക്ക് പിന്നിലും ഓരോ കഥയുണ്ടാകും… അതില്‍ ആത്മവിശ്വാസവും തിക്താനുഭവങ്ങളും പ്രചോദനങ്ങളും കലര്‍ന്നിട്ടുണ്ടാകും. അതുപോലൊരു സംരംഭക കഥയാണ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ സജിമോന്റേത്...

30 വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ടും മാറുന്ന കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്ക് അനുസരിച്ച് പുതിയ മാറ്റങ്ങള്‍ വരുത്തിയു...
04/12/2024

30 വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ടും മാറുന്ന കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്ക് അനുസരിച്ച് പുതിയ മാറ്റങ്ങള്‍ വരുത്തിയും അതിലേറെ കൃത്യമായി കരാറുകള്‍ പാലിച്ചും വിശ്വാസത്തിന്റെ ഉറപ്പ് നിലനിര്‍ത്തിയും വിജയമെഴുതിയ സംരംഭമാണ് പ്രതിജ്ഞാ ബില്‍ഡേഴ്‌സ്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെ പി നായരുടെ പിതാവായ കോമളന്‍ എന്ന സിവില്‍ കോണ്‍ട്രാക്ടറാണ് പ്രതിജ്ഞാ ബില്‍ഡേഴ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആദ്യമൊക്കെ ലേബര്‍ കോണ്‍ട്രാക്റ്റ് മാത്രമായിരുന്നു പ്രതിജ്ഞാ ബില്‍ഡേഴ്‌സ് നല്‍കിയ സേവനമെങ്കില്‍ മകനായ പരമേശ്വരന്‍ എഞ്ചിനീയറിങ് പഠനത്തിനുശേഷം ഈ സംരംഭം ഏറ്റെടുത്തതോടെ വലിയ മാറ്റങ്ങളാണ് ഈ സംരംഭത്തിലുണ്ടായത്.
- ഒട്ടേറെ വ്യത്യസ്ഥതകൾ ഉള്ള പ്രതിജ്ഞാ ബിൽഡേഴ്സിന്റെ വിജയകഥ സക്സസ് കേരളയിലൂടെ

ചെറുപ്പത്തില്‍ തന്നെ ബിസിനസ് രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കൊയ്ത് മികച്ച പടവുകള്‍ താണ്ടി മുന്നേറിയ പിതാവ് യു എം ഇബ്രാഹിം ഹ...
03/12/2024

ചെറുപ്പത്തില്‍ തന്നെ ബിസിനസ് രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കൊയ്ത് മികച്ച പടവുകള്‍ താണ്ടി മുന്നേറിയ പിതാവ് യു എം ഇബ്രാഹിം ഹാജിയെ കണ്ടു വളര്‍ന്നത് കൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അദ്ദേഹത്തിനൊപ്പം കച്ചവട തിരക്കുകളില്‍ ഏര്‍പ്പെടുവാന്‍ റഹ്മാന് അവസരം ലഭിച്ചിരുന്നു. രാപ്പകല്‍ ഇല്ലാതെ കഠിനമായി പരിശ്രമിച്ച് വിദ്യാഭ്യാസവും ഒപ്പം കൊണ്ടുപോയിരുന്ന റഹ്മാന്‍ ബിരുദധാരിയായതോടെ ഒരു മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എങ്കിലും വളരെ പെട്ടെന്ന് ഇലക്ട്രിക്കല്‍സ് സ്ഥാപനം എന്ന ആഗ്രഹം മനസ്സില്‍ കടന്നുകൂടിയതോടെ 1980 ല്‍ അദ്ദേഹം തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുകള്‍ വച്ചു.
*നാലര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും കൈവച്ചതെല്ലാം പൊന്നാക്കിയ ജീവിത വഴിയുമായി ‘പി എ റഹ്മാന്‍’- ന്റേയും സോണി ഇലക്ട്രിക്കൽസ് ആൻഡ് പ്ലംബിംഗ് - എന്ന സംരംഭത്തിന്റെയും വിജയകഥ സക്സസ് കേരളയിലൂടെ

*കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം വായ്പയെടുത്താണ് അദ്ദേഹം ബിസിനസ് മേഖലയിലേക്ക് ഇറങ്ങിയത്. പിന്നീട് കൂടുതല്‍ മെഷ...
29/11/2024

*കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം വായ്പയെടുത്താണ് അദ്ദേഹം ബിസിനസ് മേഖലയിലേക്ക് ഇറങ്ങിയത്. പിന്നീട് കൂടുതല്‍ മെഷീനുകള്‍ വാങ്ങുന്നതിനായി വീടും സ്ഥലവും പണയം വച്ചു 10 ലക്ഷം കൂടി വായ്പയെടുത്തു. ഇതോടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെട്ടു. തുടക്കത്തില്‍ പല ഇടങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ തിരസ്‌കരിക്കപ്പെട്ടെങ്കിലും ഇന്ന് കേരളത്തിനകത്തും പുറത്തും ഒട്ടേറെ ഉപഭോക്താക്കൾ ഉള്ള ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ് രാജേഷിന്റെ സ്വന്തം സംരംഭമായ എ. ആര്‍. ഫുഡ് പ്രോഡക്റ്റ്സ്*

*പുട്ടുപൊടി മുതല്‍ ഈന്തപ്പഴക്കുരു കാപ്പിപ്പൊടി വരെ; കഷ്ടപ്പാടില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രാജേഷിന്റെ വിജയഗാഥ സക്സസ് കേരളയിലൂടെ*

*1992 ല്‍ ഗള്‍ഫില്‍ ജോലി തേടി പോയ ഷാഹു 4 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിക്കുകയും സ്വന്തമായി സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നത...
28/11/2024

*1992 ല്‍ ഗള്‍ഫില്‍ ജോലി തേടി പോയ ഷാഹു 4 വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിക്കുകയും സ്വന്തമായി സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നത്തില്‍ ഗള്‍ഫില്‍ അല്‍ അസ്ബി ഇലക്ട്രിക്കല്‍സ് എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു. പിന്നീട് റാഷിദ് ബിന്‍ ഹമാദ് ട്രെയിഡിങ് & കോണ്‍ഡ്രാക്ടിങ് എന്ന സംരംഭവും ഷാഹു അവിടെ ആരംഭിച്ചു. ബിസിനസില്‍ ഉയരണമെന്ന അതിയായ ആഗ്രഹവും അതിന് വേണ്ടിയുള്ള കഠിനമായ അദ്ധ്വാനവുമാണ് പിന്നീട് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ അദ്ദേഹത്തിന് കരുത്തു പകര്‍ന്നത്.*

*തൃശൂര്‍ സ്വദേശിയായ ഷാഹു എന്ന സംരംഭകന്റേയും അദ്ദേഹം പടുത്തുയര്‍ത്തിയ ACCADIA എന്ന ബ്രാന്റിന്റേയും വിജയ കഥ സക്സസ് കേരളയിലൂടെ*
#ഷാഹു

27/11/2024

അനന്തപുരിയുടെ അഭിമാനമായി അഭി പാക്കേഴ്‌സ് & മൂവേഴ്‌സ് സ്വന്തമായി ഒരു ഓഫീസ് ഇല്ലാത്തതോ വാടകയ്ക്ക്

*2016 – 17 കാലഘട്ടത്തില്‍ ഒരു സവാരി ഓട്ടോയില്‍ നിന്ന് ചെറിയ തോതില്‍ ആരംഭിച്ച ബിസിനസാണ് ഇന്ന് അഭിജിത്തിനെ തിരുവനന്തപുരത്ത...
27/11/2024

*2016 – 17 കാലഘട്ടത്തില്‍ ഒരു സവാരി ഓട്ടോയില്‍ നിന്ന് ചെറിയ തോതില്‍ ആരംഭിച്ച ബിസിനസാണ് ഇന്ന് അഭിജിത്തിനെ തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലും കസ്റ്റമേഴ്‌സുള്ള ഒരു സ്ഥാപനമാക്കി മാറ്റിയത്. തുടക്കകാലത്ത് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും കഠിനമായ പരിശ്രമവും രാപ്പകല്‍ ഇല്ലാതെയുള്ള അധ്വാനവും തന്നെയാണ് അഭിജിത്ത് എന്ന സംരംഭകനെയും അഭി പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന സംരംഭത്തെയും ഇത്രയേറെ ജനകീയമാക്കിയത്...*

*അഭി പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്*-സിന്റെ വിജയഗാഥാ സക്സസ് കേരളയിലൂടെ

24/11/2024

Cine Artist Remya Manoj

14/11/2024

Success Kerala Business Magazine Special Edition- ഉടൻ വിപണിയിൽ
11/11/2024

Success Kerala Business Magazine Special Edition
- ഉടൻ വിപണിയിൽ

04/11/2024

പഠന വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കി പ്രായത്തിനു തക്ക പഠനശേഷിയിലെത്...
01/11/2024

പഠന വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കി പ്രായത്തിനു തക്ക പഠനശേഷിയിലെത്തിക്കുന്ന ആധുനികവിദ്യാഭ്യാസ സംവിധാനമാണ് റെമഡിയല്‍ (Remedial) എഡ്യൂക്കേഷന്‍. ‘ഒരു കുട്ടിക്ക് ഒരു അധ്യാപകന്‍’ (one on one) എന്ന രീതിയില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും നിലവാരം വിലയിരുത്തി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സമപ്രായക്കാരുടെ തുല്യനിലവാരത്തിലേക്കു ഉയര്‍ത്തുന്ന റെമെഡിയല്‍ എജ്യൂക്കേഷനുള്‍പ്പെടെയുള്ള പുത്തന്‍ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ നാളെയുടെ പ്രതീക്ഷകളെ തേച്ചുമിനുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ ഒരുക്കുകയാണ് കണ്ണൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Astute Academy.
ആധുനിക വിദ്യാഭ്യാസരംഗത്തെ ഒരു ‘കംപ്ലീറ്റ് സൊല്യൂഷന്‍’
*Astute Academy* യുടെ വിജയകഥ സക്സസ് കേരളയിലൂടെ


ഭാരതമൊട്ടാകെ വളര്‍ന്നു പന്തലിച്ച ആയുര്‍വേദ ശാസ്ത്രത്തിന്റെ വേരുകള്‍ പുലാമന്തോളിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്. നമ്മുടെ പാര...
28/10/2024

ഭാരതമൊട്ടാകെ വളര്‍ന്നു പന്തലിച്ച ആയുര്‍വേദ ശാസ്ത്രത്തിന്റെ വേരുകള്‍ പുലാമന്തോളിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്. നമ്മുടെ പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ധൈഷണിക ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് വാഗ്ഭടന്‍ തന്റെ അവസാന നാളുകള്‍ കഴിച്ചു കൂട്ടിയത് ഇവിടെയാണ്. വാഗ്ഭടാചാര്യനില്‍ നിന്നാണ് ശ്രീരാമന്‍ മൂസിന്റെ പൂര്‍വികര്‍ ശരീരത്തിന്റെയും ആത്മാവിനെയും ശുദ്ധമാക്കുന്ന അഷ്ടവൈദ്യത്തിന്റെ അറിവ് നേടിയത്. പൗരാണികമായ ഈ അറിവിനെ പുതിയ കാലത്തിന്റെ വ്യാധികള്‍ക്കും പരിഹാരമാണെന്ന് തെളിയിക്കുകയാണ് ശ്രീരാമന്‍ മൂസ്.
*സിവില്‍ സര്‍വീസില്‍ നിന്ന് ആയുര്‍വേദത്തിന്റെ പാതയിലേക്ക്…പാരമ്പര്യ ജ്ഞാനത്തിന്റെ കരുത്തില്‍ പുലാമന്തോള്‍ മൂസിന്റെ പിന്‍ഗാമി*
വിജയകഥ സക്സസ് കേരളയിലൂടെ


നേരംപോക്കിന് തുന്നിയെടുത്ത വസ്ത്രങ്ങള്‍ കുടുംബത്തിലെ കുരുന്നുകള്‍ക്കും അയല്‍ വീട്ടിലെ കുട്ടികള്‍ക്കും നല്‍കി. വസ്ത്രങ്ങള...
25/10/2024

നേരംപോക്കിന് തുന്നിയെടുത്ത വസ്ത്രങ്ങള്‍ കുടുംബത്തിലെ കുരുന്നുകള്‍ക്കും അയല്‍ വീട്ടിലെ കുട്ടികള്‍ക്കും നല്‍കി. വസ്ത്രങ്ങളുടെ ആകര്‍ഷണീയതയും ഗുണമേന്മയും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇത് ശരണ്യ എന്ന സംരംഭകയുടെ വളര്‍ച്ചയ്ക്ക് കാരണമായി.

ആകര്‍ഷകമായ ഡിസൈനിലും നിറത്തിലും തുന്നിയെടുത്ത ശരണ്യയുടെ കുട്ടിയുടുപ്പുകള്‍ മാര്‍ക്കറ്റ് കീഴടക്കി മുന്നോട്ട് കുതിച്ചു. പിറന്നാള്‍ വസ്ത്രങ്ങള്‍, മദര്‍ & ഡോട്ടര്‍ കോമ്പോ എന്നിവയും പ്രത്യേകമായി ഇവിടെ നിന്നും ചെയ്തുകൊടുക്കുന്നു. ഉപഭോക്താവിന്റെ പൂര്‍ണമായ സംതൃപ്തിയാണ് ശരണ്യയുടെ ബിസിനസ് വിജയത്തിന് അടിത്തറ പാകിയത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ടൈനി ഡോട്ട്‌സ് വിജയത്തിന്റെ പാതയിലാണ്.
Real story of a 'lady' who developed her Passion to an awesome business.
Behind the wood story of Tiny dots studio and saranya
- thtough
- #

Address

THIRUVANANTHAPURAM
Thiruvananthapuram

Alerts

Be the first to know and let us send you an email when Success Kerala Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Success Kerala Online:

Videos

Share