01/11/2022
66 ആം കേരളപ്പിറവി ആഘോഷിക്കുമ്പോൾ ഉറപ്പായും പറയേണ്ട ഒരു വിഷയം ..
ഇന്നും കേരളം ഒന്നാണെന്നും ..അതിന്റെ തലസ്ഥാന നഗരം തിരുവനന്തപുരം ആണെന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വലിയ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് തന്നെ സംശയിക്കണം ..
വിഴിഞ്ഞം തുറമുഖ അട്ടിമറി നീക്കങ്ങൾ നടക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കേണ്ട മറ്റൊരു വലിയ വിഷയം പറയണം ..വിഴിഞ്ഞം എന്നല്ല..തിരുവനന്തപുരം എന്ന കേരളം തലസ്ഥാന നഗരം വികസിക്കാൻ സാധ്യതയുള്ള ഏതൊരു വികസന - നിക്ഷേപ പദ്ധതികളും അട്ടിമറിക്കാൻ കടുത്ത പ്രാദേശിക വികാരം നിറഞ്ഞ ഒരു സിൻഡിക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട് എന്ന് സംശയിക്കുന്നു . കഴിഞ്ഞ 30 വരർഷങ്ങളായി കൃത്യമായി പ്രവർത്തിക്കുന്ന ഈ സിൻഡിക്കേറ്റിന്റെ ആത്യന്തികമായ ലക്ഷ്യം തിരുവന്തപുരത്തെ വികസനം തടഞ്ഞു, മറ്റൊരിടം കൊള്ളാം എന്ന് പറയിപ്പിച്ചുകൊണ്ട് കാലങ്ങൾ എടുത്താണേലും തലസ്ഥാന പദവിയും കേരളത്തിന്റെ സകല സൗകര്യങ്ങളും നേടിയെടുക്കുക എന്നതാണ് . ഇത് മനസ്സിലാക്കി തലസ്ഥാന നഗരത്തിലേക്ക് പലയിടങ്ങളിൽ നിന്ന് വന്നെത്തി ജീവിക്കുന്ന നഗര സ്നേഹികൾ 2000 ആയപോൾ തന്നെ പ്രതികരിച്ചു തുടങ്ങി ..പയ്യെ തലസ്ഥാന നഗര സ്നേഹികളുടെ കൂട്ടായ്മകൾ ഉണ്ടായി തുടങ്ങി ..എന്നാൽ ആ കാലത്ത് തിരുവനന്തപുരം വിരുദ്ധ സംഘം വളരെ ശക്തമായിരുന്നു. രാഷ്ട്രീയ - സാമൂഹിക - റിയൽ എസ്റ്റേറ്റ് - സിനിമ - മാധ്യമ രംഗത്തുള്ളവരുടെ ഒരു സിൻഡിക്കേറ്റ് ആണ് അതെന്നു പറയാം ..
തിരുവനന്തപുരത്ത് യാതൊരു പദ്ധതികളും സ്ഥാപിക്കേണ്ടതില്ലെന്നും, നിക്ഷേപം നടത്തിയാൽ നഷ്ടമാകുമെന്നും ഒക്കെയുള്ള പ്രചരണങ്ങൾ നടത്തിയവർ വംശീയ അധിക്ഷേപം , ഭാഷ ,ഭക്ഷണ സംസ്കാരം എന്നിവയെ അടക്കം ആക്ഷേപിപ്പിച്ചും എന്തിനു തിരുവനന്തുരം എയിഡ്സ് രോഗികളുടെ താവളമാണെന്നും , വിക്കിപീഡിയയിൽ അടക്കം തിരുവനതപുരം എന്ന പേര് എഡിറ്റ് ചെയ്തു അപ്പിസ്ഥാൻ എന്നും ,അപ്പിക്കൂട്ടം എന്നും ,ജനപ്രധിനിധികളെ അടക്കം ഈ വിധത്തിൽ കളിയാക്കിയും അവർ അരങ്ങു വാണു ..
മലയാളത്തിലെ പ്രമുഖ 4 മുൻനിര മാധ്യമങ്ങൾ നിരന്തരം തിരുവന്തപുരത്തെ നിക്ഷേപ വാർത്തകൾ മറച്ചുവെയ്ക്കാൻ മുൻകൈ എടുത്തു ..ഇന്നും അത് തുടരുകയാണ് മാത്രമല്ല തലസ്ഥാനത്തെ പദ്ധതികൾക്ക് എതിരെ ഏതറ്റം വരെയും പോകാൻ മടിക്കാത്ത മദ്ധ്യമപ്രവർത്തകർ വരെ ഉണ്ട് . അവരുടെ മസ്തിഷ്കത്തെ പ്രാദേശികവാദം അടിമയാക്കിയിരിക്കുകയാണ് ..
തിരുവന്തപുരത്തിന്റെ വളർച്ച പലരുടെയും റിയൽ എസ്റ്റേറ്റ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും എന്നുള്ളതുകൊണ്ട് തന്നെയാകാം ഇത് .. ഇത്തരം പദ്ധതികൾക്ക് എതിരെ അനാവശ്യമായ കേസ് കൊടുത്തും നിക്ഷേപം നടത്തിയവർക് വളരെ മോശം സന്ദേശങ്ങൾ അയച്ചും ഒക്കെ ഇവർ ഇന്നും കളം നിറയുന്നുണ്ട്..
വിഴിഞ്ഞം , ടോറസ് , ലുലു അടക്കമുള്ളവയ്ക്ക് എതിരെ അനാവശ്യ കേസുകൾ നൽകി കോടതി വരെ താക്കിത് നൽകേണ്ട സാഹചര്യം വന്നിട്ടുണ്ട് ..2004 -2010 കാലഘട്ടത്തിൽ തലസ്ഥാന നഗരവാസികൾ ഇത്തരം പ്രവർത്തനങ്ങളിലും ആക്ഷേപങ്ങളിലും മനസ്സ് മടുത്തുകൊണ്ട് ഒരുതരം അപകർഷതയിൽ യുവാക്കൾ എത്തുകയും ഇന്ന് കാണുന്ന പല നഗര കൂട്ടായ്മകളും ,സോഷ്യൽ മീഡിയ പേജുകൾ / ഗ്രൂപ്പുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു . ഒരു ദിവസം എങ്കിലും ഇത്തരം ഷുദ്ര ശക്തികളെ അടക്കികൊണ്ട് സംസ്ഥാന തലസ്ഥാനം പ്രതാപം വീണ്ടെടുക്കാൻ കയ്യും മെയ്യും മറന്നു പ്രവർത്തിക്കാൻ പലരും തയ്യാറായി ..
മലയാളത്തിലെ പത്ര മുത്തശ്ശിമാരും ന്യൂസ് ചാനൽ മുത്തശ്ശനും പടച്ചു വിട്ട ചില പ്രകടനങ്ങൾ ഓർത്തെടുത്തു പറയാം ..
ടെക്‌നോസിറ്റി എന്ന വലിയ പദ്ധതിക്ക് VS സർക്കാർ കാലത്ത് തറക്കല്ലിട്ടപ്പോൾ ആ വാർത്ത ചരമ പേജിന്റെ അപ്പുറത്തായി " ഇൻഫോപാർക്ക് രണ്ടാം ഘട്ടം ഉടൻ" എന്ന തലക്കെട്ടോടെ വാർത്ത നൽകി അവരുടെ പ്രാദേശിക രാഷ്ട്രീയം വ്യക്തമാക്കി ..
വിഴിഞ്ഞം പദ്ധതിക്ക് എതിരെ നിരന്തരം വാർത്തകൾ നൽകിക്കൊണ്ട് ഇരുന്നു ..ഇപ്പോഴും അത് തുടരുന്നു ..(റബ്ബർ പത്രം ആണ് കൂടുതൽ മുന്നിൽ )
ടോറസ് ഡൗൺടൗൺ പദ്ധതി നിർത്തിച്ചിട്ടേ അത്താഴം ഉണ്ണൂ എന്ന് ശപഥം എടുത്ത ചാനൽ മുത്തശ്ശനിലെ വർത്താന വായനക്കാരൻ തലസ്ഥാന സ്നേഹികളെ വിളിച്ചത് കാട്ടാളന്മാർ എന്ന് .. (തുമ്പി എന്ന പേരിൽ കേസ് കൊടുത്ത മാമൻ കോടതിയുടെ താക്കിത് കേട്ട് കണ്ടം വഴി തുമ്പിയെപ്പോലെ ഓടി )
ലുലു മാളിന് എതിരെ നിരന്തരം കുരു പൊട്ടലും , കേസും ..സെപ്റ്റംബർ മാസത്തിൽ കോടതി നിഷിദ്ധമായ വിമർശനത്തോടെ തള്ളി ..
തിരുവനന്തപുരം മെട്രോയെപ്പറ്റി എന്തേലും അനക്കം വന്നാൽ ഉടനെ പത്ര മുത്തശ്ശിമാർ വരും മറ്റൊരു മെട്രോയുടെ നഷ്ടക്കണക്കുകൾ നിരത്തി ( സ്വന്തം പിള്ള ചത്താലും കുഴപ്പമില്ല ..അയലത്തെ പിള്ള നന്നാവരുത് )
മറ്റൊരു മുത്തശ്ശി ഒരിക്കൽ അങ്ങ് പടച്ചു വിട്ടു ..ഇൻഫോസിസ് തിരുവനന്തപുരം വിടുന്നു ..ഉടൻ തന്നെ ഞങ്ങളുടെ ഇഷ്ടപ്പെട്ട നഗരത്തിൽ തുടങ്ങും .ഇൻഫോസിസ് ഈ വാർത്തക്ക് എതിരെ രംഗത്ത് വന്നു ..അടിസ്ഥാന രഹിതമായ ഈ വാർത്തയെപ്പറ്റി അവരുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ കേട്ടത് "ഞങ്ങൾ ഞങ്ങൾക്ക് തോന്നിയത് എഴുത്തും എന്നാണ് '
അവർക്ക് പ്രിയപ്പെട്ട ചില പദ്ധതികളെപ്പറ്റി വാ തോരാത്ത വാർത്തകൾ ,സിനിമകളിൽ അനാവശ്യമായി പുകഴ്ത്തി ഡയലോഗുകൾ , ഇല്ലാത്ത പദ്ധതികൾ ഉണ്ടെന്നു പറഞ്ഞു സ്ഥല കച്ചവടം ..ഇതൊക്കെ ആണ് പ്രധാന പരിപാടികൾ ..
തിരുവനന്തപുരത്തു ഒരു നിക്ഷേപം വന്നാൽ വാർത്തകളിൽ "തിരുവനന്തപുരം" എഴുതുന്ന മാധ്യമങ്ങൾ അപൂർവം മാത്രം ..അതേസമയം അവർക്കിഷ്ടമുള്ള ഇടത്ത് ഒരു മുറുക്കാൻ കട വന്നാലും അതിനു ഒരു പേജ് തള്ളു ഉറപ്പാ ..
എല്ലാം പോട്ടെ ഏറ്റവും ഒടുവിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ലഭിച്ച തലസ്ഥാനം ആണ് തിരുവനന്തപുരം..അവിടെ നടക്കുന്ന ആദ്യത്തെ കളി ആദ്യം മുതൽ തന്നെ അതെങ്ങനെ മുടക്കാം ? കുറ്റങ്ങൾ ..മനപ്പൂർവം ഉണ്ടാക്കുന്ന വിവാദങ്ങൾ , സ്റ്റേഡിയം മാറ്റണം ..ഇതൊന്നും മറ്റൊരു തലസ്ഥാനങ്ങളിലോ സംസ്ഥാനങ്ങളിലോ കണ്ടിട്ടില്ല ..
ഐ ടിയിൽ തിരുവനന്തപുരം കുതിപ്പ് തുടരുമ്പോഴും അത് കഴിയുന്നത്ര ജനങ്ങളിൽ നിന്ന് മറച്ചു വെച്ചുകൊണ്ട് തങ്ങൾ കെട്ടിപ്പൊക്കിയ ആളില്ല കെട്ടിടങ്ങൾ വിറ്റുപോകാനായി ഇന്നും 17 വർഷങ്ങൾക്ക് ശേഷവും പൂർത്തിയാവാത്ത പദ്ധതികളെ അവർ ആഘോഷിച്ചു ..
2016 നു ശേഷം തിരുവനന്തപുരം വ്യാവസായിക രംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം ഈ സംഘത്തെ ഭ്രാന്ത് പിടിപ്പിച്ചു . ഭരിക്കുന്നത് അവർക്ക് അനുകൂലമായ ഒരു സർക്കാർ അല്ലാത്തതും അവരെ അസ്വസ്ഥരാക്കി എന്നുവേണം കരുതാൻ .. ഇടയ്ക്ക് കടുത്ത തലസ്ഥാന വിരുദ്ധതയുള്ള ഒരു സൈബർ പോരാളി ഒരു പോസ്റ്റ് ഇട്ടു ..
"കയ്യിൽ പണമില്ലാത്ത ..വാങ്ങൽ ശേഷി ഇല്ലാത്ത ..തിരുവനന്തപുരം പോലെ ഒരു താഴേക്കിട അവികസിത പട്ടണത്തിൽ യുസഫ് അലിയെപ്പോലെ ഒരാൾ നിക്ഷേപം നടത്താനോ ?? ഹഹഹ ..ഒരിക്കലുമില്ല ..വല്ല ചെറിയ സൂപ്പർ മാർക്കറ്റും തുടങ്ങുമായിരിക്കും .." മൂഢസ്വർഗത്തിൽ ജീവിച്ച അയാൾ കണ്ടത് 5 വർഷം കഴിഞ്ഞ് ഭീമാകാരമായ ഒരു മാൾ ലുലു തിരുവനന്തപുരത്തു പടുത്ത് ഉയർത്തുന്നതാണ് ..
2022 ആയപ്പോഴേക്കും 2010 കാലത്തെ കാറ്റ് മൊത്തം മാറി വീശി ..തിരുവനന്തപുരം വിഴിഞ്ഞത്തിന്റെ ചിറകിലേറി കേരളത്തിന്റെ മാത്രമല്ല തെക്കേ ഇന്ത്യയുടെ തന്നെ വ്യവസായിക കേന്ദ്രമാകുന്നു എന്ന വാർത്തകൾ ലോക്കൽ / നാഷണൽ ബിസിനസ് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തപ്പോൾ ഈ സിൻഡിക്കേറ്റുകളുടെ കിളി പറന്നു എന്നുവേണം കരുതാൻ ..
എന്തിനു ഏറെ ? തിരുവനതപുരം ലുലു മാളിൽ PVR superplex ഒപ്പം imax വരുന്നു എന്നറിഞ്ഞത് ഉൾക്കൊള്ളാൻ കഴിയാതെ imax officials ന്റെ പേജുകളിൽ തിരുവനന്തപുരം ദരിദ്ര നഗരമാണ് ..അവിടെ ചെയ്യരുത് എന്നുൾപ്പടെ മാനസിക നില തെറ്റിയപോലെ കമന്റുകൾ ഇടുകയാണ് അവർ ..
കേരളത്തിൽ ഇങ്ങനെയൊന്നു നിലനിൽക്കുന്നുണ്ട് .. ഇതിനു പലരും പരസ്യമായി മൗന സമ്മതം നൽകുന്ന കാഴ്ചയാണ് വർഷങ്ങളായി ഉള്ളത് ..
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും , സംസ്ഥാന തലസ്ഥാനം എന്നാൽ ഒരു പൊതു ഇടമാണ് ..അതല്ലാതെ ഒരു പ്രാദേശിക പ്രദേശം അല്ല .. ഇങ്ങനെ ഒരു അവസ്ഥ എങ്ങും നിലനിൽക്കുന്നില്ല ..പല നാടുകളിൽ നിന്നും കേരളം എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനത്തു ജീവിക്കാൻ എത്തിയവരുടെ അഭിമാനത്തിനു വിലപറയുന്ന ഇത്തരം പ്രാദേശിക സംഘങ്ങളെ തിരിച്ചറിഞ്ഞു അകറ്റുക തന്നെ വേണം ..അരാഷ്ട്രീയത ആണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത് .. കേരളം ഉണ്ടെങ്കിൽ അതിനൊരു തലസ്ഥാന നഗരം ഉണ്ട്..അതാണ് തിരുവനന്തപുരം . തലസ്ഥാനത്തിനു എതിരെ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്നവർ അത് ഉപേക്ഷിച്ചേക്കുക ..
കാരണം ഈ നഗര സ്നേഹികൾ ഇതെല്ലം ചെറുത്ത് നിർത്തുക തന്നെ ചെയ്യും ..കാലവും,ചരിത്രവും നീതിയും ഈ നിരുപദ്രവ പ്രദേശത്തിന് ഒപ്പമാണ് ..
ഒന്നിനെ വൈരാഗ്യബുദ്ധിയോടെ നശിപ്പിച്ചുകൊണ്ട് അല്ല മറ്റൊന്ന് വളർത്തേണ്ടത്..
ഒരുപാടുപേർക്ക് പാഠവും , തൊഴിലും , ജീവിതവും പകർന്നു നൽകിയ ഈ തലസ്ഥാന നഗരം ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ടവർ ഒരുപാട് ആണ് ..അവരെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കുന്നത് നിർത്തുക ..
നന്ദി ..കേരളം