11/12/2024
പോട്ടിങ് മിശ്രിതം അനുപാതം നമുക്ക് പരിശോധിക്കാം.
കൃഷി ഫലപ്രദമാക്കാൻ പോട്ടിങ് മിശ്രിതം ശരിയായി തയ്യാറാക്കണം. ഗ്രോബാഗ് കൃഷിയിൽ പോട്ടിങ് മിശ്രിതം വളരെ പ്രധാനമാണ്. നല്ലൊരു പോട്ടിങ് മിശ്രിതം ചെടികൾക്ക് ആരോഗ്യവും ഫലഭൂയിഷ്ഠതയും നൽകും.
മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയൊക്കെ ചേർത്ത് നല്ലൊരു പോട്ടിങ് മിശ്രിതം തയ്യാറാക്കാം.
പോട്ടിങ് മിശ്രിതത്തിന്റെ അനുപാതം:
മണ്ണ്: 4 കിലോ
ചകിരിച്ചോർ കമ്പോസ്റ്റ്: 4 കിലോ
ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം / കമ്പോസ്റ്റ് / കരിയില / മറ്റ് വളങ്ങൾ: 2 കിലോ
എല്ലുപൊടി: 100 ഗ്രാം
വേപ്പിൻ പിണ്ണാക്ക്: 100 ഗ്രാം
ഡോളമൈറ്റ്: 25 ഗ്രാം അല്ലെങ്കിൽ കുമ്മായം: 50 ഗ്രാം
സ്യൂഡോമോണാസ്: 25 ഗ്രാം
ഒരു ഗ്രോ ബാഗിൽ 10 കപ്പ് പോട്ടിങ് മിശ്രിതം കൊള്ളും എന്ന് വിചാരിക്കുക. അപ്പോൾ മണ്ണ്, ചകിരിച്ചോർ, ചാണക പൊടി ഇതെല്ലാം 4, 4, 2 കപ്പ് എന്ന തോതിൽ എടുക്കുക.ചുരുക്കത്തിൽ മണ്ണിൻ്റെ അതേ അളവിൽ ചകിരിച്ചോർ കമ്പോസ്‌റ്റും നേർ പകുതി അളവിൽ ചാണക പൊടിയും എടുക്കുക.
ഈ പോട്ടിങ് മിശ്രിതം ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകും. ഇത് ചെടികളുടെ വളർച്ചയെയും വിളവിനെയും മെച്ചപ്പെടുത്തും.
ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങളും നിർദ്ദേശങ്ങളും ചുവടെ കമന്റായി പങ്കുവയ്ക്കാം.
പോസ്റ്റ് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുക. ഇതുപോലെയുള്ള, കുറ്റിമുല്ലയുടെ കൃഷി വിവരങ്ങൾ ലഭിക്കാനായി,
കുറ്റിമുല്ല ഫേസ് ബുക്ക് പേജ് ലിങ്ക് ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക : https://www.facebook.com/profile.php?id=61554418567381&mibextid=ZbWKwL
എല്ലാവരും നന്നായി കൃഷി ചെയ്യുക.
#ഗ്രോബാഗ്_കൃഷി #പോട്ടിങ്_മിശ്രിതം #അനുപാതം #മണ്ണ് #ചകിരിച്ചോർ #ചാണകപ്പൊടി #എല്ലുപൊടി #വേപ്പിൻപിണ്ണാക്ക് #ഡോളമൈറ്റ് #കുമ്മായം #സ്യൂഡോമോണാസ് #ഗൃഹാംഗന_കൃഷി #കിച്ചൻ_ഫാമിംഗ് #ഹോം_ഗാർഡനിംഗ് #കുറ്റിമുല്ല
കുറ്റിമുല്ല തൈ വാങ്ങാൻ താല്‍പര്യമുള്ളവർ Whatsaap ൽ contact ചെയാം
1, നമ്പർ : 090373 13212
2, ഒരു ചെടി 25 രൂപ
3, All Kerala Delivery 70 രൂപ or Speed Post 100 രൂപ
4, 25 എണ്ണത്തിന് കൂടുതൽ വാങ്ങുന്നവര്‍ക്ക് all kerala delivery charge Free ആണ്.
5, Wholesale ആയും ലഭ്യമാണ്
6, Cash On Delivery ഇല്ല
7, Trivandrum Kattakada