Vishnu Neyyattinkara

Vishnu Neyyattinkara News and entertainment
(1)

Sapiens2023 ❤️
05/11/2023

Sapiens2023 ❤️


മഴയും പച്ചപ്പും  താമര കുളവും കനകക്കുന്ന് കൊട്ടാരത്തിലെ ജാലത്തിലൂടെയുള്ള കാഴ്ച്ച📸
13/10/2023

മഴയും പച്ചപ്പും താമര കുളവും കനകക്കുന്ന് കൊട്ടാരത്തിലെ ജാലത്തിലൂടെയുള്ള കാഴ്ച്ച
📸

ഫ്രയിം ❤️📸
06/10/2023

ഫ്രയിം ❤️
📸

കവിത: അജ്ഞാതരചന: വിഷ്ണു നെയ്യാറ്റിൻകര📸 വിദൂരതയിലെവിടെയോ തിരയുന്നു നിന്നെ, ഏകാന്തത തൻ മരണം കുറിച്ചിടാൻ..നിൻ്റെ സാമീപ്യം മ...
21/09/2023

കവിത: അജ്ഞാത

രചന: വിഷ്ണു നെയ്യാറ്റിൻകര

📸

വിദൂരതയിലെവിടെയോ തിരയുന്നു നിന്നെ, ഏകാന്തത തൻ മരണം കുറിച്ചിടാൻ..

നിൻ്റെ സാമീപ്യം മാത്രം മതി,
എന്നിലെ യുഗങ്ങൾ നിമിഷമായ് മാറിടാൻ..

മനസ്സിൻ്റെ മാറാല ബാധമാം
ഉൾത്തടം, തുടിപ്പു ലേശം വെളിച്ചത്തിനായ്..

എന്നിലായ് നിലക്കാതെ പെയ്യുന്ന മഴയിൽ, നിന്നെ നനയാതെ കാത്തിടാം..

River can't stop her flow🌊📸
09/09/2023

River can't stop her flow🌊
📸

"Quenching my thirst and recharging my soul with this refreshing moment."♻️
03/09/2023

"Quenching my thirst and recharging my soul with this refreshing moment."♻️

The end of the day..ജീവവായുയേകുന്ന മരങ്ങളും, മനുഷ്യരെ ബന്ധിപ്പിക്കുന്ന മൊബൈൽ ടവറും ഒരേ ഫ്രെയിമിൽ🗼🌴ഒരു സായാഹ്ന കാഴ്ച്ച..📸...
10/06/2023

The end of the day..
ജീവവായുയേകുന്ന മരങ്ങളും, മനുഷ്യരെ ബന്ധിപ്പിക്കുന്ന മൊബൈൽ ടവറും ഒരേ ഫ്രെയിമിൽ🗼🌴

ഒരു സായാഹ്ന കാഴ്ച്ച..

📸



കാറ്റാടിയുടെ ചിറകിൻ്റെ വലുപ്പം നേരിൽ കണ്ട് അത്ഭുതപ്പെട്ട് നിന്ന് പോയ നിമിഷം...ഞായറാഴ്ച്ചയുടെ പതിവ് വിരസത മാറ്റാൻ ഞാനും സ...
06/05/2023

കാറ്റാടിയുടെ ചിറകിൻ്റെ വലുപ്പം നേരിൽ കണ്ട് അത്ഭുതപ്പെട്ട് നിന്ന് പോയ നിമിഷം...

ഞായറാഴ്ച്ചയുടെ പതിവ് വിരസത മാറ്റാൻ ഞാനും സുഹൃത്തും സ്കൂട്ടർ എടുത്ത് പറന്നത് പഴയ കേരളത്തിൻ്റെ തിരു ശേഷിപ്പ് പേറുന്ന കന്യാകുമാരിയിലെ ആറൽവായ്മൊഴിയിലേക്ക്..

കന്യാകുമാരി ജില്ലയിലെ ആറൽവായ്മൊഴി ചുരം ഇറങ്ങി വരുന്ന ഏതൊരാളെയും വിസ്മയിപ്പിക്കുന്നതാണ് പശ്ചിമഘട്ടത്തിൻ്റെ തെക്കേ അറ്റത്തുള്ള മുപ്പന്തൽ കാറ്റാടി പാടം.

ഏഷ്യയിലെ ഏറ്റവും വലിയ കാറ്റടിപ്പട്ടത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി തമിഴ്നാട്ടിലെ വൈദ്യുതി പ്രതിസന്ധിയെ താങ്ങി നിർത്തുന്നു.

പഴയ തിരുവിതാംകൂറിനെയും മദ്രാസ് പ്രസിഡൻസിയെയും ബന്ധിപ്പിച്ചിരുന്ന പർവ്വത ചുരമായിരുന്നു ആറൽവായ്മൊഴി.

200 KW മുതൽ 1650 KW വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പല വലിപ്പമുള്ള കാറ്റാടിപ്പാട്ടങ്ങൾ ഇവിടെ കാണാം.

നിരവധി പനമരങ്ങളും വിൻ്റ് മില്ലു നിറഞ്ഞ ആറൽവായ്മൊഴി നമുക്ക് 1946 ൽ നഷ്ടമായെങ്കിലും പഴയ തിരുവിതാംകൂറിൻ്റെ പുതിയ തലമുറയായ നമ്മൾ മലയാളികൾക്കും അഭിമാനിക്കാം , ആറൽവായ്മൊഴിയുടെ സൗന്ദര്യത്തിലും മുഴക്കമുള്ള കാറ്റിലും....

- വിഷ്ണു നെയ്യാറ്റിൻകര

തിരക്ക് പിടിച്ച ജീവിതത്തിലെ ഓരോ താളുകളും മടക്കുമ്പോൾ നാം കാണാതെ പോകുന്ന ചിലരുണ്ട്..,പിറന്നു വീണ സാഹചര്യം കൊണ്ടു മാത്രം ത...
18/01/2023

തിരക്ക് പിടിച്ച ജീവിതത്തിലെ ഓരോ താളുകളും മടക്കുമ്പോൾ നാം കാണാതെ പോകുന്ന ചിലരുണ്ട്..,

പിറന്നു വീണ സാഹചര്യം കൊണ്ടു മാത്രം തെരുവിലാക്കപെട്ട കുറെ മിണ്ടാപ്രാണികൾ,

ഞാനും മഹേഷും പ്രകൃതി ഭംഗി ആസ്വദിക്കാൻ മുതലപൊഴിയിൽ പോയപ്പോഴാണ് അവനെ ശ്രദ്ധിച്ചത്,
ക്യാമറ കണ്ടപ്പോൾ തന്നെ അനുസരണയോടെ നന്നായി പോസ്സ് ചെയ്ത് നിന്നു..

ഒറ്റപ്പെടലിൻ്റെയും ആട്ടിപ്പായിക്കലിൻ്റെയും കയ്പ്പേറിയ അനുഭവങ്ങൾ അവൻ്റെ മനസ്സിനെ വേട്ടയാടുന്നുണ്ടാവാം, എന്നാൽ ആ ദുരനുഭവങ്ങളെ ജീവിത സമരമാക്കി എൻ്റെ കൃഷ്ണമണിയിലേക്ക് നോക്കി നിന്നു. അവൻ്റെ കണ്ണുകളിൽ തെല്ലും നിരാശയില്ല , മറിച്ച് അതിജീവനത്തിൻ്റെയും പ്രത്യശയുടെയും നേർത്ത കിരണം മാത്രം...

അവൻ വാലൊന്ന് മെല്ലെ ഇളക്കി മനസ്സിൽ പറഞ്ഞിരിക്കാം,, "ഈ ലോകം ഞങ്ങൾക്കും കൂടെ അവകാശപ്പെട്ടതാണ് "

- വിഷ്ണു നെയ്യാറ്റിൻകര

03/01/2023

Art by Nature

DYFI ചെങ്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരക്കോണം അൻപു നിലയത്തിലെ അമ്മമാർക്കൊപ്പവും, ബലികാമന്ദിരത്തിലെ കുട്ടികള...
19/12/2022

DYFI ചെങ്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരക്കോണം അൻപു നിലയത്തിലെ അമ്മമാർക്കൊപ്പവും, ബലികാമന്ദിരത്തിലെ കുട്ടികളോടൊപ്പവും ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചപ്പോൾ...

Iffk 🎞️
15/12/2022

Iffk 🎞️

13/12/2022

🐶puppy

മൂന്ന് മാസത്തിനിടയിൽ രണ്ടാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കാൻ പോകുന്ന നമ്മുടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയ...
09/12/2022

മൂന്ന് മാസത്തിനിടയിൽ രണ്ടാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കാൻ പോകുന്ന നമ്മുടെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നടത്തിപ്പിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്ന കാര്യം എത്ര പേർക്ക് അറിയാം? നിലവിൽ സ്വന്തം സ്റ്റേഡിയം അല്ലാതിരുന്നിട്ട് കൂടിയും സ്റ്റേഡിയത്തിൽ അടുത്തിടെ നടത്തിയ നവീകരണപ്രവർത്തനങ്ങളുടെ ചിലവുകൾ വഹിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. സ്റ്റേഡിയം നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കമ്പനി കടബാധ്യതയിൽ അകപ്പെടുകയും തുടർന്ന് സ്റ്റേഡിയം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു കേസ് നിലവിലുള്ളതുമാണ് സ്റ്റേഡിയത്തിന് പുതിയ നടത്തിപ്പുകാരെ കണ്ടെത്താൻ കാലതാമസം നേരിടേണ്ടി വരുന്നത്. നിലവിലെ കേസിൽ വിധി വരുന്ന മുറക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയം ഏറ്റെടുക്കണം. അതിന് മുൻകൈ എടുക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയുമായ ശ്രീ വിനോദ് എസ് കുമാറിനോട് അഭ്യർത്ഥിക്കുന്നു.

Kerala Cricket Association

എത്തിപ്പെടാൻ കൊതിക്കുന്ന ഇടങ്ങളിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാവുന്ന ഉൾപുളകം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... അത് മുന്നോട്ടുള്ള...
05/12/2022

എത്തിപ്പെടാൻ കൊതിക്കുന്ന ഇടങ്ങളിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാവുന്ന ഉൾപുളകം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... അത് മുന്നോട്ടുള്ള ജീവിതയാത്രയിൽ വില കൊടുക്കാതെ കിട്ടുന്ന ഇന്ധനമാകും...

📸

ഒരു കൊലപാതകം ചെയ്ത ക്രിമിനലിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കൊലയാളിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ...
02/11/2022

ഒരു കൊലപാതകം ചെയ്ത ക്രിമിനലിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കൊലയാളിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്:

ഷീ ഈസ് ഫൈൻ, മിടുക്കിയാണ് , റാങ്ക് ഹോൾഡറാണ്.

ഈ അവരത്തിൽ മറ്റൊരു കഥ പറയാം.

ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെ കുറച്ച് ദിവസം മുമ്പ് കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് ഫോറെസ്റ്റ് അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം ജയിലിലടച്ചു.

കുടുംബം നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമായി. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥർ സരുണിന്റെ ഓട്ടയിൽ കൊണ്ടുവെക്കുകയും ശേഷം അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. മറ്റൊരു പുരയിടത്തിൽ നിന്നാണ് ഇറച്ചി കിട്ടിയതെന്ന് താത്കിലക വാച്ചറുടെ മൊഴിയാണ് സരുണിന് സഹായകരമായത്.

ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സരുണിന്റെ മാതാപിതാകൾ നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ യുവാവാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടുക്കുന്നവനാണ്. നാളെ സർക്കാർ ഉദ്യോഗസ്ഥനാവേണ്ടവനാണ്. അയാളെയാണ് പോലീസ് കള്ളകേസിൽ കുടുക്കി അയാളുടെ സ്വപ്നം ഇല്ലാതാക്കാൻ ശ്രമിച്ചത്.

സരുണിനെ കണ്ടപ്പോൾ മിടുക്കനാണെന്ന് പോലീസിന് തോന്നിയില്ല. റാങ്ക് ഹോൾഡറാണെന്ന് മനസ്സിലാക്കിയില്ല. കാരണം സരുൺ ഒരു ആദിവാസിയാണ്.

കടപ്പാട് : ജംഷിദ് പള്ളിപ്രം

ലാറ്റിൻ അമേരിക്കയിൽ ചുവപ്പ് പടരുന്നു✊🇧🇷
31/10/2022

ലാറ്റിൻ അമേരിക്കയിൽ ചുവപ്പ് പടരുന്നു✊🇧🇷

ഇതും നരബലി തന്നെ ...പാറശ്ശാലയിൽ ചങ്കുകൊടുത്ത് സ്നേഹിച്ച ആ പാവം പയ്യനെ  കൊന്നുതള്ളിയ ഉന്നത ഡിഗ്രിക്കാരി  ഗ്രീഷ്മക്കും  ശാ...
30/10/2022

ഇതും നരബലി തന്നെ ...

പാറശ്ശാലയിൽ ചങ്കുകൊടുത്ത് സ്നേഹിച്ച ആ പാവം പയ്യനെ കൊന്നുതള്ളിയ ഉന്നത ഡിഗ്രിക്കാരി ഗ്രീഷ്മക്കും ശാസ്ത്രത്തിൽ വിശ്വാസമില്ലായിരുന്നു. " അവൾക്കും വേണ്ടിയിരുന്നത് തന്റെ ജാതക ദോഷം മാറ്റാനുള്ള ബലി മൃഗത്തെ തന്നെ "

നിരോധിക്കേണ്ടത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അല്ല, അതിൻ്റെ ഒക്കെ കാതലായ മതത്തെയാണ്....

വിദ്യാ ധരരായ കേരളം സമൂഹമേ നമുക്ക് ലജ്ജിക്കാം , അന്ധവിശ്വാസങ്ങളുടെ ചവറ്റുകുട്ടയിൽ ജീവിക്കുന്നതിൽ .....

ഒക്ടോബർ 20  െങ്കൽ  െമ്പർഷിപ്പ്_ദിനം DYFI_chenkal_mcDYFI ചെങ്കൽ മേഖലാ കമ്മിറ്റിയുടെ ആദ്യ മെമ്പർഷിപ്പ് Dr ചന്ദ്ര ലക്ഷ്മിക്...
20/10/2022

ഒക്ടോബർ 20
െങ്കൽ
െമ്പർഷിപ്പ്_ദിനം DYFI_chenkal_mc
DYFI ചെങ്കൽ മേഖലാ കമ്മിറ്റിയുടെ ആദ്യ മെമ്പർഷിപ്പ് Dr ചന്ദ്ര ലക്ഷ്മിക്ക് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സ: രാഹിൽ ആർ നാഥ് നൽകി ഉദ്ഘാടനം ചെയ്തു.

ആ ചുണ്ടിലെ പുഞ്ചിരി ഇനിയില്ല...സൗമ്യനായ കമ്മ്യൂണിസ്റ്റ്, മികച്ച സംഘാടകൻ, നിലപാടുകളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പോരാളി ,ജനകീ...
01/10/2022

ആ ചുണ്ടിലെ പുഞ്ചിരി ഇനിയില്ല...

സൗമ്യനായ കമ്മ്യൂണിസ്റ്റ്, മികച്ച സംഘാടകൻ, നിലപാടുകളിൽ വിട്ടുവീഴ്ച്ചയില്ലാത്ത പോരാളി ,ജനകീയനായ ഭരണാധികാരി..
സഖാവ് കോടിയേരി ബാലകൃഷ്ണനെ പറ്റി പറയുമ്പോൾ ഓരോ സഖാവിനും തൻ്റെ ഹൃദയത്തിൽ തൊട്ട് പറയാൻ കഴിയുന്ന വിശേഷണങ്ങൾ ഇതൊക്കെയാണ്...

എന്നാൽ ഇതിനൊക്കെയപ്പുറത്ത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിനെ വലതുപക്ഷ ദല്ലാളൻമാരിൽ നിന്നും വർഗ്ഗീയ, തീവ്രവാദ ഫാസിസ്റ്റ് ശക്തികളിൽ നിന്നും മാധ്യമങ്ങളുടെ കടന്നാക്രമണങ്ങളിൽ നിന്നും ചങ്ക് കൊടുത്ത് സംരക്ഷിച്ച സംരക്ഷകനായി നില നിന്നയാളാണ് സഖാവ് കോടിയേരി...

മരണം കാലഘട്ടത്തിൻ്റെ അനിവാര്യതയായിരിക്കാം, എന്നാൽ നിങ്ങൾ നമ്മൾക്കായി നൽകിയ നേതൃത്വം എന്നും ആശയും ആവേശവുമായി തുടരുക തന്നെ ചെയ്യും, ഈ ചെങ്കൊടി നമ്മുടെ നെഞ്ചത്ത് പുതക്കുന്ന നാൾ വരെ....

പ്രിയ സഖാവേ വിട... നിങ്ങൾ ഞങ്ങളെ വിട്ട് വളരെ ദൂരേക്ക് പോകുന്നില്ല എന്ന ആശ്വാസത്തോടെ... വിട.. വിട..

ഈ ഒക്ടോബർ രണ്ടിന് ആർ എസ് എസ് റൂട്ട് മാർച്ച് തമിഴ്നാട് തടഞ്ഞു. അവർ കോടതിയിൽ പോയി. കോടതിയും സർക്കാരിന്റെ നിലപാട് ശരി വച്ചു...
01/10/2022

ഈ ഒക്ടോബർ രണ്ടിന് ആർ എസ് എസ് റൂട്ട് മാർച്ച് തമിഴ്നാട് തടഞ്ഞു. അവർ കോടതിയിൽ പോയി. കോടതിയും സർക്കാരിന്റെ നിലപാട് ശരി വച്ചു. കോടതിയിൽ നടന്ന വാദത്തിനിടെ സര്‍ക്കാര്‍ വക്കീല്‍ ഇളങ്കോ, ഒക്‌ടോബർ രണ്ടിന് അതിന്റേതായ പവിത്രതയുണ്ടെന്നും ഒരു വശത്ത് നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്ന ആളുകൾക്ക് മഹാത്മാഗാന്ധിയുടെ ജന്മദിനവും ആഘോഷിക്കാൻ അനുമതി തേടാനാവില്ലെന്നു
വാദിച്ചു.
അല്ല, അത് ശരിയാണല്ലോ. ഇവരെന്തിനാ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി എന്നും പറഞ്ഞു ട്രൗസർ ഇട്ട് മാർച്ച് നടത്തുന്നത്?
സ്റ്റാലിൻ ഇഷ്ടം 😘

📸
14/09/2022

📸

Happy Onam
09/09/2022

Happy Onam


Melting with nature🏞️📸
23/07/2022

Melting with nature🏞️

📸

DYFI ചെങ്കൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച  #പ്രതിഭാ_സംഗമം2022കേരളത്തിന്റെ ടീച്ചർ അമ്മകെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ...
14/07/2022

DYFI ചെങ്കൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച #പ്രതിഭാ_സംഗമം2022
കേരളത്തിന്റെ ടീച്ചർ അമ്മ
കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ ആൻസലൻ എം എൽ എ മുഖ്യ അഥിതിയായിരുന്ന പ്രതിഭാ സംഗമത്തിൽ 200 ൽ പരം SSLC, +2 ,MBBS വിജയികളെയും ആശാ പ്രവർത്തകരെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും ആദരിച്ചു❤️❤️❤️

ജീവിതം കള്ളി മുള്ള് പോലെയാണ്, ചിലപ്പോൾ ഉയർച്ചകൾ അതിൽ കുടുങ്ങി തകർച്ചയിലേക്ക് പോയേക്കാം..🌵 എന്നിരുന്നാലും ആ മുള്ളിനെ നോവി...
06/07/2022

ജീവിതം കള്ളി മുള്ള് പോലെയാണ്, ചിലപ്പോൾ ഉയർച്ചകൾ അതിൽ കുടുങ്ങി തകർച്ചയിലേക്ക് പോയേക്കാം..🌵 എന്നിരുന്നാലും ആ മുള്ളിനെ നോവിക്കാതെ തന്നെ ഉയർത്തെഴുന്നേൽക്കണം...

📸
Special thanks

💡വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ 🌑🖤 സുഖപ്രദം 📸 🔦 ✂️ Sponsor
30/06/2022

💡വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ 🌑🖤 സുഖപ്രദം

📸
🔦
✂️
Sponsor




പ്രകൃതി തൻ മടിത്തട്ടിൽ ശയിക്കുമ്പോൾ അതിലലിയാൻ തോന്നും..📸
19/06/2022

പ്രകൃതി തൻ മടിത്തട്ടിൽ ശയിക്കുമ്പോൾ അതിലലിയാൻ തോന്നും..

📸

തനിയേ...📸
18/06/2022

തനിയേ...

📸

ഗാന രചനക്കുള്ള സ്നേഹത്തിന് നന്ദി....DYFi മാതൃ യൂണിറ്റിനും പ്രിയ സഖാക്കൾക്കും..
06/06/2022

ഗാന രചനക്കുള്ള സ്നേഹത്തിന് നന്ദി....

DYFi മാതൃ യൂണിറ്റിനും പ്രിയ സഖാക്കൾക്കും..

Address

Thiruvananthapuram
Thiruvananthapuram
695132

Alerts

Be the first to know and let us send you an email when Vishnu Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share