04/08/2021
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം
പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു.
ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത്.
ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്വെയർ ലാബ്സ് -ൻ്റെ സെൻ്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്.
IBM, one of the leaders in IT, announced that, IBM Software Labs is working to establish a state-of-the-art product engineering, design and development center in Kochi to advance Hybrid Cloud and Artificial Intelligence (AI) technologies. IBM Software Labs are leading global innovation centers that develop and deliver next-generation software portfolio and cloud offerings.
Yesterday, I had a very fruitful meeting with Sandip Patel - Managing Director, IBM India and Gaurav Sharma - Vice President, IBM India Software Labs and extended Kerala's wholehearted support to the new venture. During the meeting, the LDF government's vision of making Kerala a Digital Knowledge Economy and gathered their valuable feedback. We also discussed the changes needed in the IT policy and the role of technology in rebuilding the economy that has taken a heavy hit during the pandemic.

ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിൻ്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽ.ഡി.എഫ് സർക്കാരിൻ്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു.
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെൻ്ററിൻ്റെ പ്രധാന പ്രവർത്തനം. ഐ.ബി.എം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിൻ്റെ ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകും. കേരളത്തിൻ്റെ ആത്‌മാർഥമായ പിന്തുണ ഇക്കാര്യത്തിൽ അവർക്കു ഉറപ്പു നൽകുന്നു.
IBM, one of the leaders in IT, announced that, IBM Software Labs is working to establish a state-of-the-art product engineering, design and development center in Kochi to advance Hybrid Cloud and Artificial Intelligence (AI) technologies. IBM Software Labs are leading global innovation centers that develop and deliver next-generation software portfolio and cloud offerings.
Yesterday, I had a very fruitful meeting with Sandip Patel - Managing Director, IBM India and Gaurav Sharma - Vice President, IBM India Software Labs and extended Kerala's wholehearted support to the new venture. During the meeting, the LDF government's vision of making Kerala a Digital Knowledge Economy and gathered their valuable feedback. We also discussed the changes needed in the IT policy and the role of technology in rebuilding the economy that has taken a heavy hit during the pandemic.
This center in Kerala, will focus on developing solutions, infusing global design techniques, agile methodologies and advanced technologies including automation, data and AI, and security to support the requirements of the government and global customers. Undoubtedly, IBM's expansion will pave the way for a huge leap in Kerala's IT development. Thanking IBM for their interest to take up a more active role in the state's IT growth. Kerala government will ensure the commitment and support required to materialise the project.
Pinarayi Vijayan
Chief Minister