Thaliru Magazine KSICL

  • Home
  • Thaliru Magazine KSICL

Thaliru Magazine KSICL കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ബാലമാസിക. കേരളത്തിലെ പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വായനയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെങ്കിലും ഈ വിഭാഗത്തിനായി മലയാളത്തില്‍ ഒരു ബാലമാസിക ഇല്ലാത്തതിനാലാണ് തളിര് ഒരു ടീനേജ് മാസിക ആയി റീലോഞ്ച് ചെയ്തത്. മലയാളത്തിന്റെ പ്രമുഖ കവി ശ്രീമതി സുഗതക

ുമാരി ചീഫ് എഡിറ്ററാണ്. തളിര് മാസികയുടെ പഴയ കോപ്പികള്‍ പിഡിഎഫ് രൂപത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെ‍ബ്‍സൈറ്റില്‍നിന്നും ലഭ്യമാണ്.

തളിര് ഒക്ടോബർ ലക്കം കവർ : ടി ആർ രാജേഷ്
03/10/2024

തളിര് ഒക്ടോബർ ലക്കം
കവർ : ടി ആർ രാജേഷ്

തളിര് സെപ്റ്റംബർ ലക്കം കവർ : രശ്മി രാഘവൻ
04/09/2024

തളിര് സെപ്റ്റംബർ ലക്കം
കവർ : രശ്മി രാഘവൻ

തളിര് ആഗസ്റ്റ് ലക്കം കവർ : ജാസില ലുലു
02/08/2024

തളിര് ആഗസ്റ്റ് ലക്കം
കവർ : ജാസില ലുലു

തളിര് സ്കോളർഷിപ്പ് 2024കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട...
05/07/2024

തളിര് സ്കോളർഷിപ്പ് 2024

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ആദ്യ രജിസ്ട്രേഷൻ കുട്ടികളുടെ സ്പീക്കറും ഹോളി ഏഞ്ചൽസ്, തിരുവനന്തപുരം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ നന്മ എസ് ന് നൽകിക്കൊണ്ട് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു. സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഫിനാൻസ് ഓഫീസർ സൂര്യനാരായണൻ എം ഡി, ഓഫീസ് മാനേജര്‍ ബി എസ് പ്രദീപ് കുമാര്‍ എന്നിവർ സന്നിഹിതരായിരുന്നു.
https://scholarship.ksicl.kerala.gov.in/ എന്ന ലിങ്കു വഴി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളത്. 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2025 ജനുവരി മുതൽ ഡിസംബർവരെയുള്ള തളിര് മാസിക സൗജന്യമായി തപാലിൽ ലഭ്യമാവുകയും ചെയ്യും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടക്കുക.
ഒരു ജില്ലയിൽ നൂറ് കുട്ടികൾക്ക് ആയിരം രൂപ വീതം ജില്ലാതല സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 രൂപ വീതവും സ്കോളർഷിപ്പ് ലഭ്യമാവും. സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കുട്ടികൾക്കു ലഭിക്കും. നൂറു കുട്ടികളിൽ കൂടുതൽ സ്കോളർഷിപ്പ് പദ്ധതിയിൽ അംഗമാകുന്ന സ്കൂളുകൾക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കു ലഭിക്കും. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. 2024 നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല എഴുത്തു പരീക്ഷയും നടക്കും.

തളിര് ജൂലൈ ലക്കം കവർ : സുധീർ പി വൈ
01/07/2024

തളിര് ജൂലൈ ലക്കം
കവർ : സുധീർ പി വൈ

11/06/2024
കഥാസമാഹാരമായ സാഗരത്തില്‍ നാടോടിക്കഥകളും ഉപകഥകളും ഒത്തുചേര്‍ന്നൊഴുകി ലഭിച്ചതാണ് കഥാസരിത് സാഗരം. കശ്മീര്‍ സ്വദേശിയും പണ്ഡി...
07/06/2024

കഥാസമാഹാരമായ സാഗരത്തില്‍ നാടോടിക്കഥകളും ഉപകഥകളും ഒത്തുചേര്‍ന്നൊഴുകി ലഭിച്ചതാണ് കഥാസരിത് സാഗരം. കശ്മീര്‍ സ്വദേശിയും പണ്ഡിതനുമായ സോമദേവനെഴുതിയ ഈ കഥ പണ്ട് പരമേശ്വരന്‍ പാര്‍വതിക്ക് പറഞ്ഞുകൊടുത്ത ഏഴു മഹാകഥകളില്‍ ഏഴാമത്തേതാണ്. വത്സരാജാവായ ഉദയനന്റെ മകന്‍ നരവാഹനദത്തന്‍ വിദ്യാധരചക്രവര്‍ത്തി പദവിയിലേക്കെത്തുന്ന സംഭവബഹുലമായ കഥയാണ് പ്രതിപാദ്യം.

പരേതനായ ഗോവിന്ദന്‍കുട്ടിനായര്‍ കുട്ടികള്‍ക്കു വേണ്ടി പുനരാഖ്യാനം ചെയ്തതാണ് കുട്ടികളുടെ കഥാസരിത് സാഗരം. രചയിതാവുതന്നെ പുസ്തകം അതിദീര്‍ഘമാകുമെന്നു കരുതി സുപരിചിതമായ ചില പുരാണകഥകള്‍ ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ വായനയ്ക്ക് അനുചിതമെന്നു തോന്നിയ ചില ഭാഗങ്ങള്‍ എഡിറ്റിങ്ങില്‍ ഒഴിവാക്കിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിബൃഹത്തായ കഥാസരിത് സാഗരത്തെ അതിന്റെ സാരാംശത്തിനിടവു പറ്റാതെ പുനരാഖ്യാനം ചെയ്തതിന് രചയിതാവു നടത്തിയ പരിശ്രമം ശ്ലാഘനീയമാണ്. വായനയെ ഗൗരവമായിക്കാണുന്ന കഥാപ്രേമികളായ കുട്ടികളിലേക്ക് സ്‌നേഹത്തോടെ കഥയുടെ സാഗരത്തെ ഒഴുക്കിവിടുന്നു.

പള്ളിയറ ശ്രീധരന്‍
ഡയറക്ടര്‍
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

തളിര് ജൂൺ ലക്കം കവർ : ബോബി എം പ്രഭ
01/06/2024

തളിര് ജൂൺ ലക്കം
കവർ : ബോബി എം പ്രഭ

തളിര് മേയ് ലക്കം കവർ : അരവിന്ദ് രാമചന്ദ്രൻ
02/05/2024

തളിര് മേയ് ലക്കം
കവർ : അരവിന്ദ് രാമചന്ദ്രൻ

20/04/2024

*ഇളംതളിരിലേക്ക് രചനകൾ അയക്കൂ, സമ്മാനം നേടൂ*

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന *തളിര്* മാസികയിലേക്ക് കുട്ടികൾക്ക് അവരുടെ സൃഷ്ടികൾ അയക്കാം. മികച്ചവ ഇളംതളിര് എന്ന പംക്തിയിൽ ഉൾപ്പെടുത്തും. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. [email protected] എന്ന ഇമെയിലിൽ രചനകൾ അയക്കുന്നതാണ് അഭികാമ്യം.

തളിര് ഏപ്രിൽ ലക്കം കവർ : ആദിത്യൻ ജെ സജി
01/04/2024

തളിര് ഏപ്രിൽ ലക്കം
കവർ : ആദിത്യൻ ജെ സജി

Address


Opening Hours

Monday 10:15 - 17:15
Tuesday 10:15 - 17:15
Wednesday 10:15 - 17:15
Thursday 10:15 - 17:15
Friday 10:15 - 17:15

Telephone

+914712333790

Alerts

Be the first to know and let us send you an email when Thaliru Magazine KSICL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thaliru Magazine KSICL:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share