തിരുവല്ല

തിരുവല്ല Thiruvalla(തിരുവല്ല)

എല്ലാ തിരുവല്ലാക്കാർക്കുമായി ഇതാ തിരുവല്ലയുടെ സ്വന്തം പേജ്

തിരുവല്ലയുടെ കൂടുതൽ വിശേഷങ്ങൾക്ക് ലൈക്‌ ചെയ്തു കണക്റ്റ് ആകു "നമ്മുടെ സ്വന്തം തിരുവല്ല "

ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചുചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു...
26/01/2025

ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു

ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ഡോക്ടർ കെ.എം ചെറിയാൻ അന്തരിച്ചു, ഇന്ന് പുലർച്ചെ 12.30 ന് ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം...

സൗന്ദര്യവൽക്കരിച്ച  രാമഞ്ചിറ റൗണ്ട് എബൌട്ട് നാടിനു സമർപ്പിച്ചുതിരുവല്ല നഗരത്തിന്റെ പ്രവേശന കവാടമായ രാമഞ്ചിറ ബൈപാസ് ജംഗ്ഷ...
22/11/2024

സൗന്ദര്യവൽക്കരിച്ച രാമഞ്ചിറ റൗണ്ട് എബൌട്ട് നാടിനു സമർപ്പിച്ചു

തിരുവല്ല നഗരത്തിന്റെ പ്രവേശന കവാടമായ രാമഞ്ചിറ ബൈപാസ് ജംഗ്ഷനിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ പണിതീർത്ത ഉദ്യാനം തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി . തോമസ് നാടിനു സമർപ്പിച്ചു. തിരുവല്ല നഗരം മനോഹരമാക്കുന്നതിന്റെ മുന്നോടിയാണ് അതിന്റെ പ്രവേശനകവാടങ്ങൾ മനോഹരമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മനോഹരമാക്കപ്പെട്ട പ്രദേശങ്ങൾ സാമൂഹികവിരുദ്ധരുടെ കടന്നുകയറ്റത്തിൽനിന്നു സംരക്ഷിക്കുവാനും പരിപാലിക്കുവാനും പോലീസ് ഡിപ്പാർട്മെന്റും നഗരസഭയും മുൻകൈ എടുക്കണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു. പൊതുജനങ്ങൾക്കുവേണ്ടി ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ മനോഹരമായി പൂർത്തിയാക്കി മാതൃകയാകുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയെ പ്രത്യേകം അഭിനന്ദിച്ചു.

സമ്മേളനത്തിൽ ടി എം എം ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോർജ്ജ് കോശി മൈലപ്ര അധ്യക്ഷം വഹിച്ചു. തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ശ്രീമതി അനു ജോർജ്ജ്, തിരുവല്ല DYSP ശ്രീ ആഷാദ് എസ, PWD AEE ശ്രീമതി ശുഭ പി കെ , ടി എം എം സെക്രട്ടറി ശ്രീ ബെന്നി ഫിലിപ്പ്, ട്രഷറാർ ശ്രീ എബി ജോർജ്ജ്, അഡ്മിനിസ്ട്രേറ്റർ ശ്രീ ജോർജ്ജ് മാത്യു നഗരസഭാംഗം ശ്രീ മാത്യൂസ് ചാലക്കുഴി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

നാടിന്റെ പുരോഗതിയിൽ നാട്ടുകാർക്കൊപ്പം എന്നും പങ്കുചേരുന്ന തിരുവല്ല മെഡിക്കൽ മിഷന്റെ പ്രവർത്തന ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ് രാമഞ്ചിറ ജംഗ്ഷന്റെ സൗന്ദര്യവൽക്കരണം

ഇന്നാരംഭിച്ച ചങ്ങനാശ്ശേരിയുടെ പുതിയ സർവ്വീസ് ❤️ചങ്ങനാശ്ശേരി - കോയമ്പത്തൂർ FP( കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക...
11/11/2024

ഇന്നാരംഭിച്ച ചങ്ങനാശ്ശേരിയുടെ പുതിയ സർവ്വീസ് ❤️

ചങ്ങനാശ്ശേരി - കോയമ്പത്തൂർ FP

( കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കഞ്ചേരി, ആലത്തൂർ, നെന്മാറ, ചിറ്റൂർ, കൊഴിഞ്ഞമ്പാറ, വേലന്താവളം വഴി,,,,,, )

07.25 AM from ചങ്ങനാശ്ശേരി
06.00 PM from കോയമ്പത്തൂർ

10/11/2024

ഇവനെയൊക്കെ എന്തു ചെയ്യണം ?

നിങ്ങള്‍ പഠിച്ച ആ മരണമാസ്സ് സ്കൂള്‍ ഏതായിരുന്നു??? 😍NB : സ്ഥല പരിധിമൂലം കുറെ അധികം സ്കൂളുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചി...
06/11/2024

നിങ്ങള്‍ പഠിച്ച ആ മരണമാസ്സ് സ്കൂള്‍ ഏതായിരുന്നു??? 😍

NB : സ്ഥല പരിധിമൂലം കുറെ അധികം സ്കൂളുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല ക്ഷമിക്കുക..🙏

കുമ്പിടി. 😁😁ഒരേ സ്ഥല പേര് ഉള്ള പല സ്ഥലങ്ങളും പല ജില്ലകളിലും ഒണ്ട് 😄നിങ്ങൾക്ക് അറിയാവുന്ന സ്ഥലപ്പേര് പറയാമോ???
03/11/2024

കുമ്പിടി. 😁😁

ഒരേ സ്ഥല പേര് ഉള്ള പല സ്ഥലങ്ങളും പല ജില്ലകളിലും ഒണ്ട് 😄
നിങ്ങൾക്ക് അറിയാവുന്ന സ്ഥലപ്പേര് പറയാമോ???

പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ,1902 ൽ കാലം ചെയ്ത പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ 122 വർഷം മുൻപ് എടുത്ത ഫോട...
02/11/2024

പരിശുദ്ധ പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ,1902 ൽ കാലം ചെയ്ത പരുമല തിരുമേനിയുടെ കബറടക്ക ഫോട്ടോ 122 വർഷം മുൻപ് എടുത്ത ഫോട്ടോ.
ഒരു വിദേശ മലയാളി എടുത്ത ഫോട്ടോ.

കാലം ചെയ്ത സഖറിയാസ് മാർ തെയോഫിലോസ് തിരുമേനി ആണ് ഈ നെഗറ്റീവിൽ നിന്ന് ഫോട്ടോ ഡെവലപ്പ് ചെയ്യിപ്പിച്ചതെന്നാണ് അറിവ്.

തിരുവല്ല മുത്തൂർ ജംഗ്ഷൻ ൽ വൻ കഞ്ചാവ് വേട്ട
17/10/2024

തിരുവല്ല മുത്തൂർ ജംഗ്ഷൻ ൽ വൻ കഞ്ചാവ് വേട്ട

കല്ലിശ്ശേരി ജംഗ്ഷനിൽ നടന്ന അപകടം...ചെങ്ങന്നൂരിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാ...
16/10/2024

കല്ലിശ്ശേരി ജംഗ്ഷനിൽ നടന്ന അപകടം...

ചെങ്ങന്നൂരിൽ നിന്നും കോട്ടയത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

എല്ലാവരും സുരക്ഷിതരാണ്... ❤️

13/10/2024

പിള്ളേരു പൊളിയല്ലേ 👌👍😀

തിരുവല്ലയിൽ കൂടി പുതിയ ട്രെയിൻ. പുതിയ സ്‌പെഷ്യല്‍ മെമു ട്രെയിന്‍ തിങ്കളാഴ്ച മുതല്‍. തിരുവല്ലയിൽ എത്തുന്ന സമയം ചിത്രത്തിൽ...
04/10/2024

തിരുവല്ലയിൽ കൂടി പുതിയ ട്രെയിൻ.
പുതിയ സ്‌പെഷ്യല്‍ മെമു ട്രെയിന്‍ തിങ്കളാഴ്ച മുതല്‍.

തിരുവല്ലയിൽ എത്തുന്ന സമയം ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

രാവിലെ 6.15-ന് കൊല്ലത്ത് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനിൽ 9.35-ന് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 7.28 നു തിരുവല്ലയിൽ എത്തും.

തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് എത്തി സർവീസ് അവസാനിപ്പിക്കും. 11.41 നു തിരുവല്ലയിൽ എത്തും.

തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമാണ് സ്പെഷ്യൽ മെമു സർവീസ് നടത്തുക.

Mundiappally hospital junction ലിൽ ഉണ്ടായ അപകടം
02/10/2024

Mundiappally hospital junction ലിൽ ഉണ്ടായ അപകടം

01/10/2024
തിരുവല്ല SHO സുനിൽ കൃഷ്ണൻ BK സാറിന്റെ സാരഥി ആയ ജോജോ യുടെ ജന്മദിനം ആഘോഷിക്കുവാൻ SHO മുൻ കൈ എടുത്തു... ❤️പ്രിയ ജോജോ യ്ക്ക്...
30/09/2024

തിരുവല്ല SHO സുനിൽ കൃഷ്ണൻ BK സാറിന്റെ സാരഥി ആയ ജോജോ യുടെ ജന്മദിനം ആഘോഷിക്കുവാൻ SHO മുൻ കൈ എടുത്തു... ❤️പ്രിയ ജോജോ യ്ക്ക് ജന്മദിനാശംസകൾ ❤️

അർജുൻ യാത്രയായി..കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..
25/09/2024

അർജുൻ യാത്രയായി..

കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്ന്, പൃഥ്വിരാജിനും മേലെ വിളിച്ച് തിരുവല്ലക്കാരിതി...
16/09/2024

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്ന്, പൃഥ്വിരാജിനും മേലെ വിളിച്ച് തിരുവല്ലക്കാരി

തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്.

കേരളത്തില്‍ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് കാര്‍പാതിയന്‍ ഗ്രേ കളര്‍ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്.

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്‌സ്. നടുവത്ര വീട്ടില്‍ അനില്‍കുമാര്‍-സാജി ഭായ് ദമ്പതികളുടെ മകളായ നിരഞ്ജന എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈ. ലിമിറ്റഡിന്റെയും (Earthex ventures) ഡയറക്ടര്‍ കൂടിയാണ്. ക്വാറി, ക്രഷര്‍ തുടങ്ങിയ അനുബന്ധ മേഖലകളിലാണ് നിരഞ്ജനയുടെ ബിസിനസ്. ഇഷ്ട നമ്പര്‍ സ്വന്തമാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും ഇത്തരം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നും നിരഞ്ജന പറഞ്ഞു.

ഈ കാണുന്നത് തിരുവല്ല നഗരസഭയുടെ പബ്ലിക് സ്റ്റേഡിയമാണ്. ഉന്നത നിലവാരത്തിലാകേണ്ടിയിരുന്ന കേരളത്തിലെ കായിക ലോകത്തിന്റെ സ്വപ്...
13/09/2024

ഈ കാണുന്നത് തിരുവല്ല നഗരസഭയുടെ പബ്ലിക് സ്റ്റേഡിയമാണ്. ഉന്നത നിലവാരത്തിലാകേണ്ടിയിരുന്ന കേരളത്തിലെ കായിക ലോകത്തിന്റെ സ്വപ്നസ്റ്റേഡിയം. 😐

Address

Thiruvalla
689101

Website

Alerts

Be the first to know and let us send you an email when തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share