Thirurkad Vartha

Thirurkad Vartha വിശ്വാസത്തോടെ... നാടിനൊപ്പം

08/01/2025

*പുതിയങ്ങാടി നേർച്ചക്കിടെ ആന യിടഞ്ഞു നിരവധി ആളുകൾക്ക് പരിക്ക്*

------------------------------------------

*തിരൂർക്കാട് വാർത്ത*

*08/01/2025*

https://chat.whatsapp.com/JxozWO4CiKv8TqJ7cbvVwe

------------------------------------------------
*മലപ്പുറം തിരൂർ* : ബി . പി അങ്ങാടി നേർച്ചക്കിടയിൽ ആനയിടഞ്ഞു, ഒരാളെ തൂക്കി എറിഞ്ഞു, ആളുകൾ ഭയന്ന് ഓടി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ താഴെ വീണ് നിരവധി ആളുകൾക്ക് പരിക്ക്.

പാപ്പാൻ ഇടപെട്ട് ആനയെ തളച്ചത് കൂടുൽ അപകടം ഒഴിവായി. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിന് മുന്നിൽ എത്തിയപ്പോഴാണ് ആന ഇടഞ്ഞത്..
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

മരണം-----------------------തിരൂർക്കാട് വാർത്ത-------------------------------------------------തിരൂർകാട് മഹല്ലിൽ നമ്പത്ത്...
23/12/2024

മരണം
-----------------------

തിരൂർക്കാട് വാർത്ത

-------------------------------------------------

തിരൂർകാട് മഹല്ലിൽ നമ്പത്ത് പറമ്പിൽ താമസിക്കുന്ന പാട്ടുകളത്തിൽ അബ്ദുള്ള

മയ്യത്ത് നമസ്കാരം (ചൊവ്വ) രാവിലെ 9.30 നു ഖാസിം ധാർവിഷ് മസ്ജിദിൽ.

ഭാര്ര്യ -. കദീജ ചാരപ്പാട്ടുതോടി അരിപ്ര

മക്കൾ - ഫൈസൽ, സസറുദ്ധീൻ ഹൈൽ , ശംസുദ്ധീൻ ജിദ്ദ,
റമീസ് , നജ്മ

മരുമക്കൾ -
മുഹമ്മദ്‌ ഹനീഫ ഇല്ലിക്കോട്ട് കുർശ്ശി പാതായിക്കാര,
റുക്‌സാന കളക്കണ്ടത്തിൽ പുഴക്കാട്ടിരി , റംല വളഞ്ഞിപ്പുലാൻcവേരുംപുലാക്കൽ , ജാസ്മി ആലങ്ങാടൻ വേരുംപുലാകൽ ,
തസ്‌ന നുസ്രത് മൂച്ചിക്കൽ, തിരൂർക്കാട്

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

അറബി ഭാഷ സാങ്കേതിക വൈജ്ഞാനിക പുരോഗതികളെ സ്വീകരിക്കാൻ പര്യാപ്തം: കെ. ആലിക്കുട്ടി മുസ്ല്യാർ-------------------------------...
19/12/2024

അറബി ഭാഷ സാങ്കേതിക വൈജ്ഞാനിക പുരോഗതികളെ സ്വീകരിക്കാൻ പര്യാപ്തം: കെ. ആലിക്കുട്ടി മുസ്ല്യാർ
-----------------------------------------------------------------------------------

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തിരൂർക്കാട് അൻവാറുൽ ഇസ്ലാം ജൂനിയർ കോളേജ് വിദ്യാർത്ഥി സംഘടന നാസ യുടെ കീഴിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശൈഖുൽ ജാമിഅ ശൈഖുനാ കെ ആലിക്കുട്ടി മുസ്‌ലിയാർ.

കുന്നത്ത് ഇബ്രാഹീം ഫൈസി അദ്ധ്യക്ഷനായി .കെ അബൂബക്കർ ഫൈസി , പ്രിൻസിപ്പാൾ കെ.ടി മൊയ്തീൻ ഫൈസി തുവ്വൂർ കെ.ഉമർ ഹാജി തിരൂർക്കാട് ഡോ സലാം ഫൈസി പാതിരമണ്ണ ഹനീഫ ഫൈസി മണ്ണാർക്കാട് ജംഷീർ ഹുദവി വലമ്പൂർ സ്വാലിഹ് ഫൈസി ഏലംകുളം തുടങ്ങിയവർ സംബന്ധിച്ചു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

ലോക അറബി ഭാഷ ദിനത്തിൽ മാഗസിൻ പ്രകാശനം ചെയ്തു ---------------------------------------------------------------------------...
19/12/2024

ലോക അറബി ഭാഷ ദിനത്തിൽ മാഗസിൻ പ്രകാശനം ചെയ്തു
-----------------------------------------------------------------------------------------

ലോക അറബി ഭാഷാ ദിനത്തിൽ തിരൂർക്കാട് അൽ മദ്റസത്തുൽ ഇലാഹിയ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ അറബി കയ്യെഴുത്തു മാഗസിൻ പ്രകാശനം ചെയ്തു പ്രിൻസിപ്പാൾ ഖാലിദ് ആന്തമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി എച്ച് ഫാറൂഖ് മാസ്റ്റർ (കെ എ ടിഎഫ് സംസ്ഥാന വൈസ് പ്രസിഡൻറ്) ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവഹിച്ചു അധ്യാപകരായ സുബൈദ ടീച്ചർ, മൈമൂന ടീച്ചർ ,എം കെ മുഹമ്മദ് കുട്ടി മാസ്റ്റർ, സലാം മാസ്റ്റർ, എന്നിവർ സംസാരിച്ചു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

വാഹനാപകടങ്ങൾ: തിരൂർക്കാട് ജനകീയ കൂട്ടായ്മ നിവേദനം നൽകി------------------------------------------------------------------...
18/12/2024

വാഹനാപകടങ്ങൾ: തിരൂർക്കാട് ജനകീയ കൂട്ടായ്മ നിവേദനം നൽകി

-------------------------------------------------------------------------------------

തിരൂർക്കാട്: അപകടം തുടർക്കഥയായ തിരൂർക്കാട് സ്കൂൾ പടിയിൽ അടിയന്തിരമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംർഷണ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അധികാരികൾക്ക് നിവേദനം നല്കി.

മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മങ്കട പോലീസ് എസ്.എച്ച്.ഒ. എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ നിവേദനം നല്കിയത്. തുടർന്ന് പൊതു മരാമത്ത് വകുപ്പ്, ഹൈവേ അധികൃതർ, മോട്ടോർ വാഹന വകുപ്പ്, എന്നിവർക്കും നിവേദനങ്ങൾ നല്കും.

പോലീസ് സാന്നിധ്യം, സീബ്രാ ലൈൻ,മുന്നറിയിപ്പ് ബോർഡുകൾ, വേഗതാ നിയന്ത്രണ ഉപാധികൾ ,
എന്നിവ ഉറപ്പു വരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

18/12/2024

*പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസ്. മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെത്തി*
------------------------------------------

*തിരൂർക്കാട് വാർത്ത*

*18/12/2024*

https://chat.whatsapp.com/JxozWO4CiKv8TqJ7cbvVwe

-------------------------------------------------

17/12/2024

*കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 20-മുതൽ; സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യം*

* *ഒരു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ രാത്രി 7.30-ന് ആരംഭിക്കും.*
------------------------------------------

*തിരൂർക്കാട് വാർത്ത*

*17/12/2024*

https://chat.whatsapp.com/JxozWO4CiKv8TqJ7cbvVwe

-------------------------------------------------

പെരിന്തൽമണ്ണ : സെവൻസ് ഫുട്ബോളിലെ പ്രതിഭകളായിരുന്ന കാദറിന്റെയും മുഹമ്മദലിയുടെയും പേരിൽ പെരിന്തൽമണ്ണ നെഹ്റു ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 52-ാമത് കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ്ബ് നടത്തുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.

10,000 പേർക്ക് ഇരുന്ന് മത്സരം കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയാണ് സജ്ജീകരിക്കുന്നത്. ടൂർണമെന്റിലെ വരുമാനം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ത്രീകൾക്കും 10 വയസ്സിന് താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാക്കിയതാണ് ഇത്തവണത്തെ പ്രത്യേകത.

ഈ വർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാവുന്നതും ഇതിൽ മൂന്നുപേരെ ഒരേസമയം കളിക്കളത്തിലിറക്കാവുന്നതുമാണ്. ഉദ്ഘാടനമത്സരത്തിൽ കഴിഞ്ഞവർഷത്തെ വിജയികളായ സ്കൈ ബ്ലൂ എടപ്പാളും കെ.ഡി.എസ്. കിഴിശ്ശേരിയും മത്സരിക്കും. ഓരോ മത്സരത്തിനൊപ്പവും 50 വയസ്സ് കഴിഞ്ഞവർക്കുള്ള വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻറും അണ്ടർ-20 മത്സരവും നടക്കും. രാത്രി 7.30-ന് മത്സരങ്ങൾ ആരംഭിക്കും.

ആരംഭിക്കും.
ഒരു മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവഹിക്കും. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷനാവും.

വിളംബര ഘോഷയാത്ര 20-ന് വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് റോഡിൽ പ്രസന്റേഷൻ സ്കൂളിനു സമീപത്തുനിന്നാരംഭിച്ച് നഗരംചുറ്റി ഊട്ടി റോഡിലൂടെ നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും. ക്ലബ് പ്രസിഡന്റ് സി. മുഹമ്മദാലി, ജനറൽസെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, എം.കെ. കുഞ്ഞയമ്മു , ഇ.കെ. സലീം, ഡോ. നിലാർ മുഹമ്മദ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

&Muhammadali club

ദേശീയ പൈത്തിയൻ ഗയിംസ് വടംവലിയിൽ കേരളം ചാമ്പ്യന്മാർ----------------------------------------------------------------------...
16/12/2024

ദേശീയ പൈത്തിയൻ ഗയിംസ് വടംവലിയിൽ കേരളം ചാമ്പ്യന്മാർ
----------------------------------------------------------------------------------------

ഡിസംബർ 12 മുതൽ 15 വരെ ചണ്ഡീഗഡിൽ വെച്ച് നടന്ന ഒന്നാമത് ദേശീയ മോഡേൺ PYTHIAN ഗെയിംസ് വടംവലി മത്സരത്തിൽ ചാമ്പ്യന്മാരായി കേരള ടീം.

ഡൽഹി, ചണ്ഡീഗഡ് ടീമുകളെ പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്രയുടെയും, മാനേജർ സുജിത്ത് തോട്ടശ്ശേരിയറയുടേയും നേതൃത്വത്തിലുള്ള കേരള ടീം വടംവലിയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.

സുഗീഷ് മഞ്ചേരി, സുബ്രൻ, സുൽത്താൻ പാലക്കാട്‌, ഷഫീക് കൊല്ലം, റിയാസ്, നിസാം, നിഷാൻ കാസർഗോഡ്, ആഷിക്, ഷഹീർ എന്നിവർ കേരളത്തിന് വേണ്ടി ജൈസിയണിഞ്ഞു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

സ്വാഗത  സംഘം രൂപീകരിച്ചു.---------------------------------------------------------------തിരൂർക്കാട്: തിരൂർക്കാട് എ.എം.എൽ...
15/12/2024

സ്വാഗത സംഘം രൂപീകരിച്ചു.
---------------------------------------------------------------

തിരൂർക്കാട്: തിരൂർക്കാട് എ.എം.എൽ.പി.സ്കൂൾ
വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ഒ.പി. മുഹമ്മദാലി മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ നടത്തുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. പി.ടി.എ. പ്രസിഡൻ്റ് എ.കെ. സുബൈർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരൂർക്കാട് പ്രദേശത്തെ ക്ലബ്ബ് ഭാരവാഹികൾ, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ, എം.ടി.എ. അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

2025 ഫെബ്രുവരി 14 ന് നടക്കുന്ന വാർഷീകാഘോഷത്തിൻ്റേയും യാത്രയയപ്പു സമ്മേളനത്തിൻ്റേയും ഭാഗമായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചെട്ടിയാർ കാവ് - പാറ- തിരൂർക്കാട് അങ്ങാടി- തിരൂർക്കാട് സ്കൂൾപടി എന്നീ ഭാഗങ്ങിലൂടെ സാംസ്ക്കാരിക ഘോഷയാത്ര കടന്നു പോകുന്നതിനുള്ള വ്യക്തമായ ആസൂത്രണം നടത്തി.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പ്രിയ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ ഷരീഫ ടീച്ചർ നന്ദിയും പറഞ്ഞു. ഇ.കെ. കുഞ്ഞിമുഹമ്മദ് (ചെയർമാൻ), എ.കെ.സുബൈർ(കൺവീനർ), കെ.ടി. സിദ്ദീഖ്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് നൂതന സങ്കേതങ്ങൾ പ്രാപ്യമാക്കുക-ഡോ. ബാസില്‍ യൂസുഫ്--------------------------------------------...
14/12/2024

നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് നൂതന സങ്കേതങ്ങൾ പ്രാപ്യമാക്കുക-ഡോ. ബാസില്‍ യൂസുഫ്

-------------------------------------------------------------------------------------

തിരൂർക്കാട്: ആര്‍ട്ടിഫിഷ്യൽ ഇന്റെലിജന്‍സ് ഉള്‍പ്പടെയുള്ള അറിവിന്റെ വാതായനങ്ങള്‍ കുട്ടികള്‍ക്ക് തുറന്ന് നല്‍കണമെന്ന് സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമുള്ള
ഡോ. ബാസില്‍ യൂസുഫ് പ്രസ്താവിച്ചു.

ചാറ്റ് ജിപിടി യും മറ്റും അനന്തമായ ഭാവനകളിലേക്കും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്കും വളരുന്ന തലമുറയ്ക്ക് വഴി തുറക്കും. മൊബൈലിന്റെ ദുരുപയോഗം ഭയന്ന്‌ അതിന്നു പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തുന്നതിന്നു പകരം നിയന്ത്രിത രീതിയിലുള്ള അവസരങ്ങള്‍ ഓരുക്കേണ്ടതുണ്ട്‌, പ്രവചനാതീതമായ സംഭാവനകള്‍ നമുക്ക് അവരില്‍ നിന്ന് പ്രതീക്ഷിക്കാം, അദ്ദേഹം കൂട്ടിചേര്‍ത്തു.

തിരൂർക്കാട്, അസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 33-ാം മത് ആര്‍ട്സ് ഫെസ്റ്റ്, അസ്ഹർ ബീറ്റ്സ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍, യൂസുഫ് അലി കോല്‍ക്കാട്ടില്‍
അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വിവിധ മത്സര കലാപരിപാടികൾ അരങ്ങേറി. പി. ടി. എ. പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കെ അബ്ദുർറഹ്‌മാൻ, പി. (Instructional Designer), പൂർവ്വ വിദ്യാർത്ഥികളായ ഡോ. അലിൻഷഹ്‌മ, ഫർഹാന ഫാസിൽ, അമീന ഫാത്തിമ കെ, സുജ വി നായർ, സഫിയ ഉവൈസ്, നസീഹ ജലീൽ, കെ.ജംഷീല, ഹിബാസലീൽ രതി ഗോപിനാഥ്
എന്നിവർ ആശംസകൾ അർപ്പിച്ചു.

ആല്‍ബം സിംഗർ അസിന്‍ വെള്ളിലയുടെ കുട്ടികളോടൊത്തുള്ള
ഗാന വിരുന്ന് സദസ്സിനെ
ആവേശം കൊള്ളിച്ചു.
സ്കൂൾ ഹെഡ് ബോയ്. കെ. അബ്ദുള്ള സ്വാഗതവും, അഹമ്മദ് ജലീൽ
നന്ദിയും പറഞ്ഞു.
------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

സന്നദ്ധ സേവനത്തിനു UAE യുടെ ആദരം, തിരൂർക്കാട് സ്വദേശി നിയാസ് ആക്കോടിനു ഗോൾഡൻ വിസ.---------------------------------------...
13/12/2024

സന്നദ്ധ സേവനത്തിനു UAE യുടെ ആദരം, തിരൂർക്കാട് സ്വദേശി നിയാസ് ആക്കോടിനു ഗോൾഡൻ വിസ.
-------------------------------------------------------------
തിരൂർക്കാട് സ്വദേശിയും UAE യിലെ റെഡ് ക്രസെന്റ് വോളന്റീറുമായ നിയാസ് ആക്കോടിന് UAE യുടെ ആദരം.
UAE റെഡ് ക്രെസെന്റ്മായി സഹകരിച്ച് സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ഗോൾഡൻ വിസ.

23 വർഷമായി പ്രവാസിയായ നിയാസ് ഏഷ്യ പ്രൈം ഗ്രൂപ്പിൽ സീനിയർ അഡ്മിൻ ഓഫീസറാണ്‌. ജോലി തിരക്കുകൾക്കിടയിലും സന്നദ്ധ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത് ഏറെ അഭിനന്ദനീയമാണ്.

തിരൂർക്കാട് എ എം ഹൈ സ്കൂളിലെയും ചേന്ദമംഗല്ലൂർ സ്കൂളിലെയും പഠന കാലത്ത് തന്നെ സ്കൗട്ട് & ഗൈഡ്, എൻ.സി.സി മേഖലയിൽ മികച്ച നേട്ടങ്ങൾ നിയാസ് സ്വന്തമാക്കിയിട്ടുണ്ട്.

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നോണം ഹെല്പ് ലൈൻ സജ്ജമാക്കി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഭൗതിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് നിയാസ്.

തിരൂർക്കാട് എഎം ഹൈ സ്കൂൾ അദ്ധ്യാപകനും ഷാർജ കോടതിയിലെ പരിഭാഷകനുമായിരുന്ന ആക്കോട് ഇബ്രാഹിം മാസ്റ്റർ പിതാവും തോട്ടോളി ജമീല ടീച്ചർ മാതാവുമാണ്.

ഡോക്ടർ നഫീസ സ്വഗീറയാണ് ഭാര്യ. അംന, ആലിയ, ആയിഷ, ആലാ എന്നിവർ മക്കളും സനിയ, നസീം, ജാസിം എന്നിവർ സഹോദരങ്ങളുമാണ്.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/GOdpynr1LOu31KEp6wbqJW

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

ദേശീയ റോളർ സ്കേറ്റിംഗ്, വെങ്കല മെഡൽ ജേതാവ് റയ തൗഫീഖിന് ഉജ്വല സ്വീകരണം നല്കി------------------------------------------ബംഗ...
10/12/2024

ദേശീയ റോളർ സ്കേറ്റിംഗ്, വെങ്കല മെഡൽ ജേതാവ് റയ തൗഫീഖിന് ഉജ്വല സ്വീകരണം നല്കി
------------------------------------------

ബംഗളുരുവിൽ വെച്ച് നടന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ റയ തൗഫീഖിന് തിരൂർക്കാട് എ.എം.ഹയർസെക്കന്ററി സ്കൂളിൽ ഉജ്വല സ്വീകരണം നൽകി. അദർ ഗെയിംസ് വിഭാഗത്തിൽ റോളർ സ്കൂട്ടർ ഇനത്തിലായിരുന്നു റയ മത്സരിച്ചത്. എറണാകുളത്ത് വെച്ചു നടന്ന സംസ്ഥാന മത്സരത്തിനുള്ള പരിശീലനത്തിനിടെ പരിക്കേറ്റിട്ടും ദേശീയ മത്സരത്തിന് യോഗ്യത നേടിയ റയയുടെ നേട്ടം മാധ്യമങ്ങൾ പ്രസിദ്ധീകരി ച്ചിരുന്നു.

സ്കൂൾ മാനേജ്മെന്റ് പി.ടി.എ. വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ഒരുക്കിയ സ്വീകരണത്തിൽ പ്രിൻസിപ്പാൾ ടി.കെ. സലീം മാസ്റ്റർ ഉപഹാരം നല്കി ആദരിച്ചു. പി.സി. വഹീദ ടീച്ചർ പൊന്നാട അണിയിച്ചു. ബാന്റ് വാദ്യത്തിന്റെ അകമ്പടിയിൽ ഘോഷയാത്രയോടെയാണ് ജേതാവിനെ സ്കൂളിലേക്ക് ആനയിച്ചത്.ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സി.എച്ച് ഫാറൂഖ്
മാനേജർ കെ. അലവിക്കുട്ടി എസ്.എം.സി. ചെയർമാൻ എ. ബഷീർ സ്റ്റാഫ് സെക്രട്ടറി വി. ഖാലിദ് പി.ഫിറോസ് ബാബു സലീം കോൽക്കാട്ടിൽ ഉസ്മാൻ താമരത്ത് എന്നിവർ പ്രസംഗിച്ചു.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടി വലമ്പുരിലെ നിഷാത്ത് അൻജും--------------------------...
24/11/2024

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടി വലമ്പുരിലെ നിഷാത്ത് അൻജും

------------------------------------------

തിരൂർക്കാട് വാർത്ത

https://chat.whatsapp.com/LhwFtgrVSu9KR0YMTUwAkZ

-------------------------------------------------

കോഴിക്കോട് നടന്ന നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 55 കി. ഗ്രാം ഫുൾ കോൺട്രാക്ട് വിഭാഗത്തിൽ കേരളത്തിനായി സ്വർണ്ണ മെഡൽ നേടി നിഷാത്ത് അൻജും.

വലമ്പൂർ ഏറാംതോട് പള്ളിയാൽ തൊടി അൻസാറിന്റെയും സജ്നയുടെയും മകളാണ്. 50 കിലോഗ്രാം ഭാരവും 15 വയസ്സുള്ള നിഷാത്ത് അണ്ടർ 18-ൽ 55 കിലോഗ്രാം വിഭാഗത്തിലാണ് ഇറങ്ങിയത്.

ഏഴുവർഷമായി കരാട്ടെയും ഒന്നരവർഷമായി ബോക്സിങ്ങും പരിശീലിക്കുന്നുണ്ട്. പൂപ്പലം ബുഷിഡോ ക്ലബ്ബിലാണ് ആയോധന കലാ അഭ്യാസം.
അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

തായ്‌ലൻഡിൽ വെച്ച് നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് (യൂത്ത് മൂവത്തായി) വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്ത അത് അറ്റലറ്റ് കൂടിയാണ് നിഷാത്ത് അൻജും.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

*കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ചയാളെ മലപ്പുറം പോലീസ് പിടികൂടി*------...
21/11/2024

*കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ചയാളെ മലപ്പുറം പോലീസ് പിടികൂടി*
------------------------------------------

*തിരൂർക്കാട് വാർത്ത*

*21/11/2024*

https://chat.whatsapp.com/LhwFtgrVSu9KR0YMTUwAkZ

-------------------------------------------------

മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ചയാളെ മലപ്പുറം പോലീസ് പിടികൂടി.

കോടതി മുറിയിൽ വനിതാ ജീവനക്കാരുടേയും കോടതി നടപടിക്രമങ്ങളുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് മൻസൂർ അലി യു എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഒമാനൂർ പറമ്പാട്ടുപറമ്പിൽ മൻസൂർ അലിക്കെതിരെ (24) കേരള പോലീസ് ആക്റ്റിലെ 120 (O) ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ 67 വകുപ്പ് , ഭാരതീയ ന്യായ സൻഹിത 73,78 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

21.11.2024 തിയ്യതി അറസ്റ്റിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

*സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി മങ്കട ഏരിയ സമ്മേളനം തിരൂർക്കാട് നടക്കും*------------------------------------...
21/11/2024

*സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി മങ്കട ഏരിയ സമ്മേളനം തിരൂർക്കാട് നടക്കും*

------------------------------------------

*തിരൂർക്കാട് വാർത്ത*

*21/11/2024*

https://chat.whatsapp.com/LhwFtgrVSu9KR0YMTUwAkZ

-------------------------------------------------

സമ്മേളനത്തിന്റെ ഭാഗമായി നവംബർ 22 ന് വൈകുന്നേരം 4:00 മണിക്ക് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സിപിഐഎം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്ന വി സി അഷ്ടമൂർത്തി നമ്പൂതിരിയുടെ ജന്മനാട്ടിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്യും. എം പി സലിം ജാഥ ക്യാപ്റ്റനും, എം രാജു വൈസ് ക്യാപ്റ്റനും, സി ടി ഷറഫുദ്ദിൻ മാനേജരുമായിരിക്കും.

നവംബർ 22 ന് വൈകുന്നേരം 4 മണിക്ക് കുളത്തൂർ കുറുപ്പത്താലിൽ നിന്നും സിപിഐഎം അവിഭക്ത മൂർക്കനാട് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന ഡി ബാലേട്ടന്റെ ജന്മനാട്ടിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം എം പി അലവി ഉദ്ഘാടനം ചെയ്യും. എ ഹരി ജാഥാ ക്യാപ്റ്റനും, ടി മുരളീധരൻ വൈസ് ക്യാപ്റ്റനും, വി പി അയ്യപ്പൻ മാനേജറുമായിരിക്കും.

ദീപശിഖ ജാഥകൾ മൂന്നു പ്രദേശങ്ങളിൽ നിന്നായി 22-ാം തീയതി വൈകിട്ട് 5 മണിക്ക് പ്രയാണം ആരംഭിക്കും.

തിരൂർക്കാട് അരിപ്ര മുത്തപ്പൻ കാവിലെ പി രാജേന്ദ്രൻ മാസ്റ്ററുടെ വസതിയിൽ നിന്ന് ആരംഭിക്കുന്ന പതാകജാഥ മങ്കട ഏരിയ കമ്മിറ്റി അംഗം കെ കെ ഗീത ഉദ്ഘാടനം ചെയ്യും. എ കെ സുബൈർ ജാഥാ ക്യാപ്റ്റനും, കെ നിസാർ മാനേജറുമായിരിക്കും.

രണ്ടാമത്തെ ജാഥ ഇല്ലത്തുപറമ്പ് അരിപ്ര വീട്ടിൽ കേശവൻ നായരുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റിയംഗം ടി പി വിജയൻ ഉദ്ഘാടനം ചെയ്യും. പി സരീഷ് ജാഥ ക്യാപ്റ്റനും, എം എം നയീം മാനേജറുമായിരിക്കും.

മൂന്നാമത്തെ ദീപശിഖ ജാഥ പീച്ചാണിപറമ്പ് മാട്ടുമ്മതൊടി അസൈനാരുടെ ജന്മദേശത്തുനിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റിയംഗം പി നസീം ഉദ്ഘാടനം ചെയ്യും. കെ രാജു ജാഥ ക്യാപ്റ്റനും, രജീഷ് അലി മാനേജറുമായിരിക്കും.
സ്വാഗതസംഘം ജനറൽ കൺവീനർ പി പത്മജ പതാകയും, എ ബഷീർ കൊടിമരവും ഏറ്റുവാങ്ങും. മങ്കട ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി നാരായണൻ, പി അബ്ദുസമദ്, ഫൈസൽ മാമ്പള്ളി എന്നിവർ ദീപശിഖകൾ ഏറ്റുവാങ്ങും.

വൈകുന്നേരം ആറു മണിക്ക് പൊതു സമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (തിരൂർക്കാട് ടൗൺ ) സ്വാഗതസംഘം ചെയർമാൻ അഡ്വ. ടി കെ റഷീദലി പതാക ഉയർത്തും.

നവംബർ 23 ന് രാവിലെ 9 മണിക്ക് സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എം പാർക്ക് ഓഡിറ്റോറിയം, മണ്ണാറമ്പ്) സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

നവംബർ 24 ന് വൈകുന്നേരം നാലുമണിക്ക് താഴെ അരിപ്രയിൽ നിന്നും റെഡ് വളണ്ടിയർ മാർച്ചും, പ്രകടനവും ആരംഭിക്കും. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (തിരൂർക്കാട് ടൗൺ ) പൊതുസമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഡോ. കെ ടി ജലീൽ, പികെ ഖലീമുദ്ദീൻ, അബ്ദുല്ല നവാസ് എന്നിവർ സംസാരിക്കും.

സെപ്തംബറിൽ മങ്കട ഏരിയയിലെ 197 ബ്രാഞ്ച് സമ്മേളനങ്ങളും, നവംബർ പത്തോടെ 12 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കി. ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 138 പ്രതിനിധികളും, ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുക. സംസ്ഥാന ജില്ലാ കമ്മിറ്റി നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ടി കെ റഷീദലി, ജനറൽ കൺവീനർ പി പത്മജ, ട്രഷറർ എ ഹരി,
ജില്ലാ കമ്മിറ്റി അംഗം എം പി അലവി, മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ, തിരൂർക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ബഷീർ എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, ഫുട്ബോൾ ടൂർണ്ണമെൻറ്, മെഗാ തിരുവാതിര, ഒപ്പന, ഗസൽ, ഫിലിംഫെസ്റ്റിവൽ, സംഗീത നിശ, നാടകം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

17/11/2024
റയയുടെ വെള്ളിക്ക് സ്വർണ്ണ തിളക്കം------------------------------------------*തിരൂർക്കാട് വാർത്ത**10/11/2024*https://chat....
11/11/2024

റയയുടെ വെള്ളിക്ക് സ്വർണ്ണ തിളക്കം

------------------------------------------

*തിരൂർക്കാട് വാർത്ത*

*10/11/2024*

https://chat.whatsapp.com/LhwFtgrVSu9KR0YMTUwAkZ

-------------------------------------------------

കഴിഞ്ഞ ദിവസം എറണാംകുളം ലൂപ്പ് സ്കേറ്റിംഗ് പാർക്കിൽ വച്ച് നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് മത്സരത്തിലെ റോളർ സ്കൂട്ടർ വിഭാഗത്തിൽ വേദന കടിച്ചമർത്തി മത്സരത്തിൽ പങ്കെടുത്ത തിരൂർക്കാട് എ.എം ഹൈ സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റയ തൗഫീഖിന്റെ ഉജ്ജ്വല പ്രകടനത്തിന് ലഭിച്ച വെള്ളി മെഡലിന് സ്വർണ്ണ തിളക്കം.

മത്സരത്തിന്റെ മുന്നോടിയായി നടന്ന അവസാന ഘട്ട പരിശീലനത്തിനിടെ പരിക്ക് പറ്റുകയും ഉടനെ എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു വേള മൽസരത്തിൽ നിന്ന് പിൻമാറാൻ രക്ഷിതാക്കൾ ആലോചിക്കുന്ന സമയം റയ മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കുകയും രക്ഷിതാക്കളുടെ പൂർണ പിന്തുണയും കൂടി ആയപ്പോൾ തൊട്ട് അടുത്ത ദിവസം നടന്ന മത്സരത്തിൽ
മിന്നും പ്രകടനത്തോടെ
വെള്ളി മെഡൽ നേടി. ഇതോടെ ഡിസംബർ 5 ന് ബംഗളൂരുവിൽ വച്ച് നടക്കുന്ന ദേശീയ മീറ്റിൽ റയ കേരളത്തിനെ പ്രതിനിധീകരിച്ച്‌ മത്സരിക്കും.

മത്സരനന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച മുഖം മറച്ച റയയുടെ ചിത്രത്തിന്റെ കാരണവും ഈ പരിക്ക് തന്നെയായിരുന്നു.

തിരൂർക്കാട് എ എം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ തൗഫീഖ് ഇബ്രാഹിം, സനിയ്യ എന്നിവരാണ് മാതാ പിതാക്കൾ.

കോഴിക്കോട് ക്ലാസിക് റോളർ സ്കേറ്റിംഗ് ക്ലബ്ബിലെ കോച്ച് അബി ഇസ്മായിലിന് കീഴിലാണ് റയയുടെ പരിശീലനം.

------------------------------------------------

*തിരൂർക്കാട് വാർത്തയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
https://chat.whatsapp.com/LkYcPq5vHb4J6hvcNR2cQh

*വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക*
https://wa.me/+918589910050?text=Hi,Admin

Address

Thirurkad

Telephone

919946300800

Website

Alerts

Be the first to know and let us send you an email when Thirurkad Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thirurkad Vartha:

Videos

Share