Thalassery Vishesham

Thalassery Vishesham തലശ്ശേരി വിശേഷങ്ങൾ ഏറ്റവും ആദ്യം നിങ്ങളിലെത്താൻ ഈ Page Like ചെയ്യൂ...
(48)

യാത്രക്കാർ ഇല്ലാത്തതിനാൽ ഓട്ടം നിർത്തി...
09/05/2024

യാത്രക്കാർ ഇല്ലാത്തതിനാൽ ഓട്ടം നിർത്തി...

സംസ്ഥാന സബ്ബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൻ ഇന്ന് (മെയ്‌ 2) തുടക്കംതലശ്ശേരി: ഒൻപതാമത് സംസ്ഥാന സബ്ബ് ജൂനിയർ ഗേൾസ് ഹോക്കി ...
02/05/2024

സംസ്ഥാന സബ്ബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൻ ഇന്ന് (മെയ്‌ 2) തുടക്കം

തലശ്ശേരി: ഒൻപതാമത് സംസ്ഥാന സബ്ബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിന് മെയ് 2 മുതൽ 5 വരെ തലശ്ശേരി വി ആർ കൃഷ്ണയ്യർ
മുനിസിപ്പൽ സ്റ്റേഡിയം വേദിയൊരുങ്ങും.

മെയ്‌ 2 വൈകുന്നേരം 4.30-ന് തലശ്ശേരി അസി. പോലീസ് സൂപ്രണ്ടും, മുൻ നാഷണൽ ജൂനിയർ അത്ലറ്റിക്‌സ് സ്വർണ്ണ മെഡൽ ജേതാവും മുൻ ആൾ ഇന്ത്യാ ഇൻ്റർ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സി സ്വർണ്ണ മെഡൽ ജേതാവുമായ കെ.എസ്. ഷഹർഷ ഐ പി എസ് ഉദ്ഘാടനം ചെയ്യും. കോളത്തിലെ 12 ജില്ലകളിൽ നിന്നും ജിവി രാജാ സ്‌കൂളിൽ നിന്നുമായി മുന്നൂറോളം പെൺകുട്ടികളാണ് പങ്കെടുക്കുന്നത്.

ലീഗ് കം നോക്കൗട്ട് അടിസ്ഥാന മാക്കിയുള്ള മത്സരം, രാവിലെ മൂന്ന് മത്സരങ്ങളും വൈകുന്നേരം രണ്ട് മത്സ രങ്ങളുമായി മെയ് 5 ന് സമാപിക്കും. മെയ് 6 മുതൽ 9 വരെ സബ്ബ് ജൂനിയർ ബോയ്സ് മത്സരങ്ങൾ ഇതേ സ്റ്റേഡിയത്തിൽ തുടരും

വാർത്താ സമ്മേളനത്തിൽ വി ഹാഷിർ, കെ വി ഗോകുൽദാസ് ,റോയ് റോബർട്ട്, സുധീർ കക്കറക്കൽ,
പി.വി സിറാജുദ്ദീൻ, പി ഒ റാഫി എന്നിവർ സംബന്ധിച്ചു.

ധർമ്മടം തുരുത്ത്, തലശ്ശേരി🩵📷: Amgi Ras
07/04/2024

ധർമ്മടം തുരുത്ത്, തലശ്ശേരി🩵

📷: Amgi Ras

05/04/2024

തലശ്ശേരിക്കാർ ഫോർ എ റീസൺ ❣️🙌🏻



Courtesy: kl58trolls

Thalassery Mahe Bypass💛📷 : Amgi Ras
03/04/2024

Thalassery Mahe Bypass💛

📷 : Amgi Ras

13/03/2024


ചേകവൻ കണക്ക് തീർക്കുന്നത് ചുരിക തലപ്പ് കൊണ്ടാണ്...കളരി അഭ്യാസങ്ങളുടെയും അയോദ്ധനകലകളുടെയും അരങ്ങും അങ്കതട്ടും സ്ഥിതി ചെയ്...
16/02/2024

ചേകവൻ കണക്ക് തീർക്കുന്നത് ചുരിക തലപ്പ് കൊണ്ടാണ്...

കളരി അഭ്യാസങ്ങളുടെയും അയോദ്ധനകലകളുടെയും അരങ്ങും അങ്കതട്ടും സ്ഥിതി ചെയ്യുന്ന പൊന്ന്യം ഏഴരകണ്ടം വയലിൽ പൊന്ന്യത്തങ്കം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം...

2024 February 22 മുതൽ 28 വരെ നടക്കാനിരിക്കുന്ന പൊന്ന്യത്തങ്കത്തിലേക്ക് ഏവർക്കും സ്വാഗതം...

Ponnyathankam Location:
Ponniam Ezharakandam
Kadirur,
Thalassery,
Kannur
Pin: 670641

Ponniam Ezharakandam
https://maps.app.goo.gl/Z15pQSXYsHjeBqy1A

16/02/2024

ഡബിൾബെല്ലടിച്ച് ഇനി ഡബിൾഡെക്കർ ബസിൽ...

ഇനി തലശ്ശേരിയിലെ പൈതൃക നഗരികളെ KSRTC യുടെ ഡബിൾഡെക്കർ ബസിൽ ചുറ്റികാണാം. കടൽ പാലവും കടലോരവും ജാവഹർഘട്ടും ജഗന്നാഥക്ഷേത്രവും താഴെയങ്ങാടി പിക്ചർ സ്ട്രീറ്റും തലശ്ശേരി കോട്ടയും ഗുണ്ടർട്ട് മ്യൂസിയവുമെല്ലാം ഇനി ഈ അനവണ്ടിയിൽ ആർത്തുല്ലസിച്ചു പാട്ടുപാടി നഗരം ചുറ്റികൊണ്ട് ആസ്വദിക്കാം. കൂടാതെ തലശ്ശേരിയുടെ നഗരകാഴ്ചകളും തലശ്ശേരി മാഹി ബൈപാസ് തുടങ്ങി പൗരാണികവും പ്രകൃതിമനോഹരവും മനുഷ്യനിർമിതവുമായ ഓരോ ഇടങ്ങളിലേക്കും സഞ്ചരിക്കാം.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ സംശയമില്ല. നാടിനെയാകെയും നാട് കാണാൻ വരുന്നവരെയും നഗരം ചുറ്റിക്കാൻ തലശ്ശേരിയിലേക്ക് ഉടനെയെത്തുന്നു. ഈ പൈതൃക വഴിയോരങ്ങളിലിനി ഈ ഡബിൾ ബെൽ മുഴക്കത്തോടെ കറങ്ങാം.



വിശ്വാസത്തെ മറയാക്കി തലശേരി നെട്ടൂർ മുത്തപ്പൻ മടപ്പുരയിൽ നടക്കുന്നത് ആത്മീയ ചൂഷണമെന്ന് ആക്ഷേപം.Thalassery Varthakal
26/01/2024

വിശ്വാസത്തെ മറയാക്കി തലശേരി നെട്ടൂർ മുത്തപ്പൻ മടപ്പുരയിൽ നടക്കുന്നത് ആത്മീയ ചൂഷണമെന്ന് ആക്ഷേപം.

Thalassery Varthakal

തലശേരി: ഉത്തര മലബാറിൻ്റെ ഈശ്വരവിശ്വാസത്തിൽ ശ്രീമുത്തപ്പൻ ചെലുത്തിയ സ്വാധീനം വിതർക്കിതമാണ്. ജാതി മതഭേദചിന്തക....

തലശ്ശേരിയിലെ അതിപുരാതന ക്ഷേത്രവും കേരളത്തിലെ പ്രധാനപ്പെട്ട നാലു ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നുമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത...
22/01/2024

തലശ്ശേരിയിലെ അതിപുരാതന ക്ഷേത്രവും
കേരളത്തിലെ പ്രധാനപ്പെട്ട നാലു ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നുമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ അയോദ്ധ്യ ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങ് തൽസമയം ദർശിക്കാൻ എത്തിച്ചേർന്ന ഭക്തർ.

ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ ദീപലങ്കാരം ഉണ്ടായിരിക്കുന്നതാണ്.

Courtesy: Thiruvangad - Thalassery

Mahe-Thalassery Bypass Road
13/01/2024

Mahe-Thalassery Bypass Road


ക്ഷേത്രങ്ങളിലും, രാഷ്ട്രീയ പ്രചരണങ്ങളിലും, കായിക മാമാങ്കങ്ങളിലും എല്ലാം ഉറച്ച ശബ്ദത്തിൽ സ്പഷ്ടമായി ശ്രോതാക്കളിൽ ആവേശം നി...
12/01/2024

ക്ഷേത്രങ്ങളിലും, രാഷ്ട്രീയ പ്രചരണങ്ങളിലും, കായിക മാമാങ്കങ്ങളിലും എല്ലാം ഉറച്ച ശബ്ദത്തിൽ സ്പഷ്ടമായി ശ്രോതാക്കളിൽ ആവേശം നിറച്ച് കൊണ്ട് അനൗൺസ്മെൻ്റുകൾ കടന്നു പോകുമ്പോൾ പ്രശാന്ത് പാട്യമെന്ന അനൗൺസറുടെ പ്രോഫഷണൽ ടച്ച് നമുക്ക് മനസിലാക്കാൻ സാധിക്കും. മൂന്ന് പതിറ്റാണ്ടായി തൻ്റെ ശബ്ദം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ…

“അനൗൺസ്മെൻ്റ് രംഗത്ത് പത്തരമാറ്റോടെ മൂന്ന് പതിറ്റാണ്ട്.ശബ്ദ കലയിൽ പുതുമ നിറച്ച് പ്രശാന്ത് പാട്യം.”

ലിങ്ക് കമന്റ്ബോക്സിൽ. 👇

08/01/2024

കേരളത്തിലെ1,500 വർഷം പഴക്കമുള്ള പെരളശ്ശേരി ക്ഷേത്രക്കുളം ദേശീയ ജല പൈതൃക ടാഗ് നേടിയിരിക്കുന്നു പ്രാദേശികമായി 'അയണിവയൽ കുള...
15/12/2023

കേരളത്തിലെ1,500 വർഷം പഴക്കമുള്ള പെരളശ്ശേരി ക്ഷേത്രക്കുളം ദേശീയ ജല പൈതൃക ടാഗ് നേടിയിരിക്കുന്നു

പ്രാദേശികമായി 'അയണിവയൽ കുളം' എന്നറിയപ്പെടുന്ന കേരളത്തിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ജലശക്തി മന്ത്രാലയം ദേശീയ ജല പൈതൃക സ്ഥലമായി തിരഞ്ഞെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള പടവുകളും വാസ്തു അധിഷ്ഠിത രൂപകല്പന സവിശേഷതകളും ഉള്ള, പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ കുളം, ഏകദേശം 1,500 വർഷം പഴക്കമുള്ള ചരിത്രപരവും വാസ്തുവിദ്യാ പ്രാധാന്യവും കൊണ്ട് അംഗീകരിക്കപ്പെട്ടതാണ്. 2001-ൽ നവീകരിച്ച ഈ കുളം 75 സെന്റ് ഭൂമിയിൽ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ മുൻകൈയുടെ ഭാഗമാണ് ഈ അംഗീകാരം.

കടൽ പാലം "Walkway" യുടെ അവസ്ഥയാണ് ഇത്. കോടിക്കണക്കിന് രൂപ മുടക്കി മനോഹരമാക്കിയ സ്ഥലം അവിടെ വരുന്നവർ തന്നെ വൃത്തികേടാക്കു...
26/09/2023

കടൽ പാലം "Walkway" യുടെ അവസ്ഥയാണ് ഇത്. കോടിക്കണക്കിന് രൂപ മുടക്കി മനോഹരമാക്കിയ സ്ഥലം അവിടെ വരുന്നവർ തന്നെ വൃത്തികേടാക്കുകയാണ്. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന വർക്ക് ബോധവൽക്കരണം കൊടുക്കുകയും ആവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുകയും വേണം. അതു പോലെ അവിടെ Garbage Can കൾ സ്ഥാപിക്കാനും സ്ഥിരമായി പരിപാലിക്കാനും അധിക്യതർ തയ്യാറാകണം. അല്ലെങ്കിൽ ധാരാളം സന്ദർശകർ വരുന്ന ഒരു മനോഹര സ്ഥലം നശിച്ചു പോകുന്നത് നമ്മൾ കാണേണ്ടി വരും. അധികൃതരിൽ എത്തുന്നതു വരെ എല്ലാവരും ഷയർ ചെയ്യുക.

A N Shamseer

#തലശ്ശേരി

തലശ്ശേരിയിലെ പ്രമുഖ വസ്ത്ര വ്യാപാരമായ പുഷ്പ ടെക്സ്റ്റൈൽസിന്റെ ഉടമ ബാലേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു 🙏🙏🙏
07/09/2023

തലശ്ശേരിയിലെ പ്രമുഖ വസ്ത്ര വ്യാപാരമായ പുഷ്പ ടെക്സ്റ്റൈൽസിന്റെ ഉടമ ബാലേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു 🙏🙏🙏

പ്രണാമംതിരുവങ്ങാട്ടമ്മ
02/09/2023

പ്രണാമം

തിരുവങ്ങാട്ടമ്മ

02/09/2023
പുത്തൻ look ൽ തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയം
31/07/2023

പുത്തൻ look ൽ തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയം

18/07/2023
12/07/2023


Thalassery
07/07/2023

Thalassery

17 വർഷത്തെ മൊബൈൽ സേവന രംഗത്തെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ മികച്ച മൊബൈൽ ടെക്നീഷ്യൻമാരെ സൃഷ്ടിച്ച് കൂടുതൽ മെച്ചപ്പെട...
23/06/2023

17 വർഷത്തെ മൊബൈൽ സേവന രംഗത്തെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ മികച്ച മൊബൈൽ ടെക്നീഷ്യൻമാരെ സൃഷ്ടിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് നൽകാനും അത് വഴി അനന്ത ജോലി സാധ്യതയുള്ള മേഖലയിലേക്ക് പുതുതലമുറയെ കൈപിടിച്ച് ഉയർത്തുവാനും അത്യാധുനിക സൗകര്യത്തോട് കൂടി കാലാനുസൃതമായി നവീകരിച്ചു സിലബസിന്റെ പിൻബലത്തിൽ പരിചയ സമ്പന്നരായ അധ്യാപകന്മാരുടെ മേൽനോട്ടത്തിൽ കേന്ദ്രഗവണ്മെന്റ് അംഗീകൃത മൊബൈൽ ടെക്നീഷ്യൻ കോഴ്സ് നൽകാൻ വേണ്ടി ZMI - ZYGO MOBILE INSTITUTE എന്ന പുതിയ ചുവടുവെപ്പിന് ഞങ്ങൾ ഒരുങ്ങുകയാണ്....

പ്രസ്തുത സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം 26.06.23 തിങ്കളാഴ്ച 3 മണിക്ക് തലശ്ശേരി നഗരസഭ ചെയപേഴ്സൺ ജമുനറാണി ടീച്ചർ നടത്തുകയാണ്, പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.

26 June Monday

ISO 9001

Shakhaz Complex Near New Malabar Hospital Jubilee RoadThalassery Coustomer care9605 99 55 99 www.zmizygomobileinstitute.com

മുഴപ്പിലങ്ങാട്ടെ കൊലയാളി നായികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....💪
21/06/2023

മുഴപ്പിലങ്ങാട്ടെ കൊലയാളി നായികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....💪

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു ....ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒ...
08/01/2023

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാത ഒരുക്കുന്നു ....
ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒരു മുതൽക്കൂട്ടായി മാറാവുന്ന ഈ നടപ്പാത ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വർക്ക് നവീന അനുഭവമായിരിക്കും നൂറ് മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പ്പാത.അടുത്തആഴ്ചയോടെ ഇത് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് ഇതിന്റെ സംഘാടകർ അറയിച്ചിരിക്കുന്നത്.....

05/01/2023

ഹരീഷ് ഉത്തമൻ
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ തലശ്ശേരിക്കാരൻ

https://fb.watch/hSHuEBIVQa/?mibextid=2Rb1fB

https://thalassery.openmalayalam.com/?p=8305
02/01/2023

https://thalassery.openmalayalam.com/?p=8305

തലശ്ശേരി∙ വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പ...

തലശ്ശേരിക്കാർക്ക് ഇതൊരു കലണ്ടർ മാത്രമല്ല, ഒരു ചരിത്രവും പാരമ്പര്യവും കൂടിയാണ്. 1931ൽ സ്ഥാപിതമായ ഒരു തുണിക്കട അക്കാലത്ത് ...
30/12/2022

തലശ്ശേരിക്കാർക്ക് ഇതൊരു കലണ്ടർ മാത്രമല്ല, ഒരു ചരിത്രവും പാരമ്പര്യവും കൂടിയാണ്. 1931ൽ സ്ഥാപിതമായ ഒരു തുണിക്കട അക്കാലത്ത് തൊട്ട് പ്രസിദ്ധീകരിച്ചിരുന്ന ഈ കലണ്ടർ എല്ലാ വീട്ടിലെയും പതിവ് അടയാളമായിരുന്നു. സി. മാനുപ്പണിക്കർ എന്ന പ്രസിദ്ധനായ ജ്യോത്സരായിരുന്നു ഇതിന്റെ കാല,നക്ഷത്ര നിർണയം ചെയ്തിരുന്നത്. ഏതുത്സവവും ജന്മനക്ഷത്രവും കല്യാണങ്ങവും ഈ കലണ്ടർ അടിസ്ഥാനമാക്കിയായിരുന്നു ഉറപ്പിച്ചിരുന്നത്. ഇന്ന് ഈ സ്ഥാപനം ഒരു പാട് മാറി. പഴയ ഉടമ പി കെ കൃഷ്ണനും ജ്യോത്സ്യർ മാനുപ്പണിക്കരും മരിച്ചിട്ട് കൊല്ലങ്ങളേറെയായി. തലശ്ശേരിയിലെ ഏറ്റവും വലുതും പ്രശസ്തവുമായ തുണി കുട കച്ചവട സ്ഥാപനം ചെറുതായി. തുണിയും കുടയും ഇന്നവരുടെ പ്രധാന കച്ചവടങ്ങളിലില്ല. സ്ഥാപനം വൈവിദ്ധ്യവൽക്കരിച്ച് മറ്റെന്തൊക്കെയോയായി. പക്ഷെ തലശ്ശേരിക്കാർക്കു ഇതൊന്നും ഒരു വിഷയമേയല്ല. കൊല്ലത്തിൽ ഒരു പി കെ കൃഷ്ണൻ കലന്റർ വീട്ടിലുണ്ടാവണം. അച്ഛന്റെ കാലം തൊട്ടുള്ള ശീലം ഞാനും മുടക്കിയില്ല. നക്ഷത്രത്തിലും ജ്യോതിഷത്തിലും വിശ്വാസമില്ലെങ്കിലും, താമസമിപ്പോൾ തലശ്ശേരിയിലല്ലെങ്കിലും ഒരു കലന്റർ വാങ്ങി തലശ്ശേരിയുടെ പരമ്പരാഗത ശീലം നിലനിർത്തി.... പൈതൃകവും പാരമ്പര്യവും സൂക്ഷിക്കണമല്ലൊ.......

Address

Thalassery
670101

Telephone

+917594901628

Website

Alerts

Be the first to know and let us send you an email when Thalassery Vishesham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalassery Vishesham:

Videos

Share


Other Social Media Agencies in Thalassery

Show All