ക്രിസ്തുമസ് കേക്ക് വിതരണം
വ്യാപാരി വ്യവസായി സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍
ക്രിസ്തുമസ് കേക്ക് വിതരണം സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം സീല്‍സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്ക് തീരാ ദുരിതം തീര്‍ത്ത് വന്യമൃഗങ്ങള്‍
മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് തീരാ ദുരിതം തീര്‍ത്ത് വന്യമൃഗങ്ങള്‍.കാട്ടുപന്നി, മലയണ്ണാന് കുരങ്ങ് മുതലായവയുടെ ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാന്‍ പോലും മടിക്കുകയാണ് മലയോര മേഖലയിലെ കര്‍ഷകര്‍.കേളകം പഞ്ചായത്തിലെ പൂക്കുണ്ട് സ്വദേശിയായ കോയിക്കല്‍ ജോര്‍ജുകുട്ടി എന്ന കര്ഷകന് കൃഷി തന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്.
ഡിജിറ്റല്‍ സര്വ്വയെ കുറിച്ചുള്ള പരാതികളും സംശയങ്ങളും ഭൂഉടമകളെ ബോധ്യപ്പെടുത്താന്‍ യോഗം
ഡിജിറ്റല്‍ സര്വ്വയെ കുറിച്ചുള്ള പരാതികളും സംശയങ്ങളും ഭൂഉടമകളെ ബോധ്യപ്പെടുത്താന്‍ കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂക്കുണ്ട് പ്രദേശവാസികളെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ത്തു.യോഗത്തില്‍
പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു
വളയംചാല്‍ നഗറില്‍ ക്രിസ്തുമസ് ആഘോഷം
കണിച്ചാര്‍ സെന്റ് ജോര്‍ജ് ക്രെഡിറ്റ് യൂണിയന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വളയംചാല്‍ നഗറില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം
ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ മരാടി കുങ്കന് റോഡ് ഉദ്ഘാടനം
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ മരാടി കുങ്കന് റോഡ്
ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ രതീഷ്പൊരുന്നന്റെ അധ്യക്ഷതയില്‍
കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു
ആനമതില്‍ നിര്‍മ്മാണത്തിലെ പ്രതിസന്ധിയില്‍ ആശങ്ക
ആനമതില്‍ നിര്‍മ്മാണത്തിലെ പ്രതിസന്ധി ആശങ്ക പ്രകടിപ്പിച്ച് പേരാവൂര്‍ നിയോജക മണ്ഡലംതല മരാമത്ത് അവലോകന യോഗം.
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചതിന് മാനനഷ്ട കേസ് നല്‍കും
അടക്കാത്തോട് ക്ഷീര സംഘത്തിലെ കാലഹരണപ്പെട്ട പരിശോധന റിപ്പോര്‍ട്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ആണെന്ന് കാണിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചതിന്
അടക്കാത്തോട് സിപിഎം ലോക്കല്‍ സെക്രട്ടറി,സിപിഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം എന്നിവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേളകത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം ഡിസംബര്‍ 25,26,27 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ ഇരിട്ടിയില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീ പദവി പഠനം റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്ത്രീ പദവി പഠനം പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം നടത്തി.
സംസ്ഥാന ന്യൂന പക്ഷ കമ്മീഷന് അംഗം പി. റോസ ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കൊട്ടിയൂര്‍ യൂണിറ്റ് കേക്ക് വിതരണം ചെയ്തു
ക്രിസ്തുമസ്,ന്യൂഇയര്‍ എന്നിവയുടെ ഭാഗമായി യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കൊട്ടിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കേക്ക് വിതരണം സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു
ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
കാക്കയങ്ങാട് പാല മൂത്തേടത്ത് ത്വരിത കിരാത ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.